Wednesday, December 7, 2011

കേരളത്തിന്റെ തന്ത്രം

ബ്ലോഗ് കൂട്ടായ്മയിൽ ഒരു നഗറ്റീവായൊരു വ്യക്തിയായി ഈ ലേഖനത്തോടെ ഞാൻ മാറുമെങ്കിലും ചില യാഥാർത്ഥ്യങ്ങളെ കണ്ടില്ലാന്ന് നടിയ്ക്കാനാവില്ല, ഇന്ത്യാ മഹാരാജ്യത്തിലെ 28 സംസ്ഥാനങ്ങളിൽ രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള രാഷ്ട്രീയ തന്ത്രങ്ങളിൽ നിരപരാധികളായവരുടെ ജീവനും സ്വത്തിനും നാശം വിതയ്ക്കാവുന്ന ഒരു ഇഷ്യൂവായി മുല്ലപെരിയാർ ഡാം മാറിയിരിക്കുന്നുവല്ലോ ,അവസാനം അറിഞ്ഞ വാർത്ത ഒരു മലയാളിയുടെ സ്ഥാപനം ചെന്നയിൽ ആക്രമിയ്ക്കപ്പെട്ടു എന്നതാണ്, എവിടം വരെ ചെന്നവസാനിയ്ക്കുമെന്നറിയില്ല ഈ പരസ്പരം വൈര്യത്തിന്റെ ആക്രമണങ്ങൾ, ഇവിടെ തീ കോരിയിടുന്നവർക്ക് പൊള്ളലേൽക്കുന്നില്ല.


ഇനിയൊരു വലിയ ഭൂകമ്പം ഉണ്ടായാൽ ഈ ഡാം തകരുമോ ? അവിടെ ഡാം തകരാനുമാത്രമുള്ളൊരു ഭൂകമ്പം ഉണ്ടാവാൻ സാദ്യതയുണ്ടോ ? .. ഡാം തകരില്ലാന്നാണ് എന്റെ കാഴ്ച്ചപ്പാട്, പിന്നെ എന്തിനാണ് കേരളം ഇങ്ങനെ കിടന്ന് നിലവിളിയ്ക്കുന്നത് ? അതൊരു തന്ത്രം തന്നെയാണ് , കേരളത്തിലെ ചിലരുടെ ചിന്തയിൽ നിന്നുവന്ന് അസൂയ തന്നെ കാരണം ഒരു വർഷത്തിൽ കോടികണക്കിന് രൂപ തമിഴ്നാട് ഉണ്ടാക്കുന്നതിന്റെ അസൂയ മാത്രമല്ല കേരളത്തിലൂടെ ഒഴുകി കേരളത്തിൽ തന്നെ അവസാനിയ്ക്കുന്ന ഒരു പുഴയിലെ ജലം കെട്ടി നിറുത്തുന്ന ഡാമിന്റെ നിയന്ത്രണം പോലും തമിഴ്നാടിന്റെ കയ്യിൽ നിക്ഷിപ്തമായതിലുള്ള കടുത്ത അസൂയ അല്ലാതൊന്നുമല്ല ഈ ബഹളത്തിന് കാരണം ഒരു നല്ലപിള്ളയായി ചമഞ്ഞിരിക്കുന്ന ഒരു മന്ത്രി ജനങ്ങളുടെ ഈ ദുരവസ്ഥകാരണം ഉറക്കം വരുന്നില്ലാന്ന് പറഞ്ഞ് ഈ ഡാം തകർന്നാൽ മരിയ്ക്കാൻ സാധ്യതയുള്ളവരായ പാവം ജനതയുടെ ഉറക്കം കെടുത്തി, സ്വപ്നങ്ങളിൽ ഭീതിജനകമായ അവസ്ഥ സൃഷ്ടിച്ചെടുത്ത് തന്റെ തന്നെ പ്രതിഛായ മെച്ചപ്പെടുത്തുന്നു.

സി.പി.എമായാലും കോൺഗ്രസ്സ് ആയാലും , ബിജെപി ആയാലും അവരുടെ അഖിലേന്ത്യാ നേതൃത്വത്തിന് പറയാനും പ്രവർത്തിയ്ക്കാനും ഒത്തിരി പരിമിധികളുണ്ട് , കേരളത്തിൽ മാത്രം വേരുകളുള്ള കേരളാ കോൺഗ്രസ്സുക്കാർക്ക് എന്തും പറയാം അതുപോലെയല്ല മറ്റു ദേശീയ പാർട്ടികളുടെ നിലപാടുകൾ ഇതൊന്നുമറിയാത്തത് പോലെ പ്രവർത്തിയ്ക്കുന്ന വി.എസിനെ പോലെയുള്ളവർക്ക് വിശാല ചിന്താഗതിയില്ലാന്നാ തോന്നുന്നത്, തമിഴ്നാട് നമ്മുടെ തന്നെ പോറ്റ് നാടാണ് , അവിടത്തെ മക്കൾക്ക് നന്മ വരുന്നതേ ചിന്തിയ്ക്കാവൂ പ്രവർത്തിയ്ക്കാവൂ , മുല്ല പെരിയാർ ഡാം തകരുമെന്നുണ്ടെങ്കിൽ അതിങ്ങനെയല്ല പറഞ്ഞവരെ മനസ്സിലാക്കേണ്ടത് , പ്രകോപനം ഉണ്ടാക്കിയും വെപ്രാളം സൃഷ്ടിച്ചും രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അപായപ്പെടുത്തും വിധം മുല്ലപെരിയാർ വിഷയം ഇപ്പോൾ വഷളാക്കിയതും വഷളാക്കികൊണ്ടിരിക്കുന്നതും കേരളത്തിലെ രാഷ്ട്രീയക്കാരും ദൃശ്യമാധ്യമങ്ങളുമാണ്, വാർത്തകൾക്ക് വേണ്ടി വാർത്തകൾ സൃഷ്ടിച്ച് മടുത്ത ചാനലുക്കാർക്ക് കൊയ്ത്ത് കാലമാണിപ്പോൾ ഇതുവഴി ഭാവിയിൽ ഉണ്ടാവുന്നത് ഒരു കലാപമാണ് തമിഴനും മലയാളികളും തമ്മിൽ തല്ലി മരിച്ച് വീഴുന്നത് കാണുമ്പോൾ ഈ അഭിനവ പുണ്യാളന്മാർ എവിടെ പോയി ഒളിക്കും ? .

35 ലക്ഷം പേർ മരിയ്ക്കുമെന്ന് അലമുറയിടുന്നവർ കേരളം എങ്ങനെ , എവിടെ സ്ഥിതിചെയ്യുന്നുവെന്ന് ഓർക്കുന്നത് നല്ലതാണ്, 2000 കിലോമീറ്റർ അപ്പുറത്ത് സുമാത്രയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രതിധ്വനി കാരണം 180 ളം പേർ ഈ കൊച്ചു കേരളത്തിൽ മരിച്ചത് ഓർക്കുന്നതോടൊപ്പം 600 കിലോമീറ്റർ നീളത്തിലും 200 കിലോമീറ്റർ വീതിയിലും മാത്രമുള്ള ഒരു വള്ള് കഷണമാണ് കേരളം … കേരള തീരത്ത് നിന്ന് ഒരു 25 കിലോമീറ്റർ അപ്പുറത്ത് അറബി കടലിൽ ഒരു ഭൂകമ്പമുണ്ടായാൽ 35 ലക്ഷമല്ല മൂന്ന് കോടി ജനങ്ങളും വെള്ളത്തിനടിയിലാവുമെന്ന് മനസ്സിലാക്കുന്നത് നല്ലതാണ് ,ഈ കാരണത്താൽ അറബികടൽ കേരള തീരത്ത് നിന്ന് മാറ്റാനാവുമോ ? , പുതിയ ഡാമും അതിന്റെ നിയന്ത്രണവും അവകാശവും എല്ലാം നമ്മുക്ക് വേണം എന്നാൽ ഇങ്ങനെയല്ല അതൊക്കെ നേടിയെടുക്കേണ്ടത് , രമ്യതയുടെ പാതയിലൂടെ തമിഴ് മക്കളുടെ ഹൃദയം കവർന്ന സ്നേഹത്തോടെ , പക്ക്വമായ സംഭാഷണങ്ങളിലൂടെ ഇരുകൂട്ടർക്കും ബോധ്യമായ രീതിയിലുള്ള തീരുമാനത്തോടെ മാത്രം പരിഹരിച്ച് പുതിയ ഡാം നമ്മുക്ക് പണിയാം അതിനോടൊപ്പം പരസ്പര സഹകരണത്തോടെയുള്ള തമിഴ് മക്കളും മലയാളികളും രസകരമായി ജീവിയ്ക്കുകയും …

4 comments:

മുക്കുവന്‍ said...

ഒരു വർഷത്തിൽ കോടികണക്കിന് രൂപ തമിഴ്നാട് ഉണ്ടാക്കുന്നതിന്റെ അസൂയ മാത്രമല്ല കേരളത്തിലൂടെ ഒഴുകി കേരളത്തിൽ തന്നെ അവസാനിയ്ക്കുന്ന ഒരു പുഴയിലെ ജലം കെട്ടി നിറുത്തുന്ന ഡാമിന്റെ നിയന്ത്രണം പോലും തമിഴ്നാടിന്റെ കയ്യിൽ നിക്ഷിപ്തമായതിലുള്ള കടുത്ത അസൂയ അല്ലാതൊന്നുമല്ല??

so what is the problem for having a new dam? if the dam breaks, nothing will happen to you.. but there are many living just underneath.. it will really matter for them. as PJ joseph mentioned yesterday if dam breaks, there wont be any water for TN there after because no one will agree to build another one there. so its better to have a dam there!

kaalidaasan said...

വിചാരം,

ഒരു പക്ഷെ ഈ അണക്കെട്ട് അടുത്ത 100 വര്‍ഷത്തേക്ക് തകരില്ല. അതൊരു പക്ഷെയാണ്. എങ്കിലും 999 വര്‍ഷമൊന്നും തകരാതെ നിലനില്‍ക്കില്ല. 50 വര്‍ഷത്തെ ആയുസേ ഉള്ളു എന്നാണു ഇതു നിര്‍മ്മിച്ചവര്‍ പറഞ്ഞിരുന്നത്. കാലഹരണപ്പെട്ട ഇത് നിലനിറുത്തി ഒരു ഭാഗ്യ പരീക്ഷണം വേണോ? പ്രത്യേകിച്ചും അടുത്തകാലത്തുണ്ടായ ഭൂമി കുലുക്കങ്ങളുടെ വെളിച്ചതില്‍? വരാന്‍ സാധ്യതയുള്ള അപകടങ്ങളില്‍ നിന്നും രക്ഷതേടാനും കൂടി അല്ലേ മനുഷ്യനു ചിന്താശേഷി ഉള്ളത്?

തമിഴ് നാടിനു വെള്ളം കൊടുക്കില്ല എന്ന് ഒരു മലയാളിയും പറയുന്നില്ല. തുടര്‍ന്നും വെള്ളം കൊടുക്കാം. അതിനു വേണ്ടി ബലമുള്ള ഒരണക്കെട്ട് നിര്‍മ്മിക്കണം. അതു മാത്രമല്ലേ കേരളത്തിന്റെ ആവശ്യം. ഇതില്‍ എവിടെയാണു താങ്കള്‍ കുഴപ്പം കാണുന്നത്?
പക്വമായ രീതിയില്‍ തെളിവുകളോടെ കഴിഞ്ഞ 40 വര്‍ഷങ്ങളായി അവരോട് പറഞ്ഞിട്ടും ഇതു വരെ അവര്‍ക്ക് മനസിലായിട്ടില്ല.

വിചാരം said...

പ്രിയ മുക്കുവാ മറുപടി തരാന്‍ വൈകിയതില്‍ ക്ഷമിയ്ക്കുക... ഡാം പൊട്ടിയാല്‍ എനിക്കൊന്നും സംഭവിക്കില്ലാ എന്നത് ശരി തന്നെ എനിക്കതില്‍ ദു:ഖമുണ്ടാവില്ലാന്ന് താങ്കള്‍ക്ക് പറയാനാവില്ലല്ലോ?, ഡാം അത്രപെട്ടെന്ന് തകരില്ലാ എന്നത് തന്നെയാണ് എന്റെ ബലമായ ഉറപ്പ് ഇങ്ങനെയൊരു ഉറപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നവര്‍ക്കും ഉള്ളതുകൊണ്ടാണല്ലോ അവരീ വിഷയത്തിലെടുക്കുന്ന അവധാനം, ഞാന്‍ പുതിയ ഡാമിനെതിരല്ല, 999 വര്‍ഷകാലത്തോളം ഈ ഡാം നിലനില്‍ക്കില്ലാന്ന് ഏതൊരു വ്യക്തിയ്ക്കും അറിയാം എന്നാല്‍ അറിയാതെ പോയത് തിരുവിതാംകൂര്‍ രാജാവിന് മാത്രമായിരുന്നു എന്നതുകൊണ്ടാണല്ലോ ഇങ്ങനെയൊരു കരാര്‍ നിലവില്‍ വന്നത്.. നമ്മുക്കൊരു ഡാം വേണം എന്നാല്‍ അതിങ്ങനെയല്ല ചോദിച്ച് വാങ്ങേണ്ടത് യുക്തിപൂര്‍വ്വമാണ്.

വിചാരം said...

പ്രിയ കാളിദാസാ .. തമിഴ്‌നാട്ടിന് വെള്ളം കിട്ടും എന്നത് തമിഴ്‌നാട്ടിനുമറിയാം പക്ഷെ അതല്ലല്ലോ കേരളത്തിന്റെ മനസ്സിലിരിപ്പും തമിഴ്‌നാട്ടിന്റെ ഭയവും .. ഡാമിന്റെ നിയന്ത്രണം, പുതിയ കരാറിലെ വ്യവസ്ഥകള്‍