Thursday, December 24, 2009

അശാന്തിയുടെ ക്സ്തുമസ്സ്

ക്രിസ്തുമസ്സ് ശാന്തിയുടേയും സമാധാനത്തിന്റേയും സ്നേഹ സന്ദേശമാണന്ന അഭിപ്രായത്തോട് ഒട്ടും യോജിപ്പില്ല, സത്യത്തില്‍ അശാന്തിയുടേയും മനുഷ്യ സൗര്യക്കേടിന്റേയും ആരംഭമായിരിന്നു ക്രിസ്തുവെന്ന വ്യക്തിയുടെ ജനനം, അദ്ദേഹം ജനിച്ചില്ലായിരുന്നെങ്കില്‍ കുരിശു യുദ്ധത്തിലൂടെയോ, മറ്റു വംശീയ ജാതീയ വര്‍ഗ്ഗീയപരമായി ലക്ഷങ്ങള്‍ മരിച്ചു വീഴില്ലായിരിന്നു, ഇന്നും പെന്തകോസ്തുക്കാരും കാത്തോലിക്കക്കാരും പരസ്പരം തമ്മിലടിക്കില്ലായിരിന്നു, യേശു സമാധാനം പറഞ്ഞുരിന്നുവെങ്കില്‍ അദ്ദേഹം വധിക്കപ്പെടില്ലായിരിന്നു.. എനിക്ക് മനസ്സിലാവാത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്തുമസ്സും, ബലിപെരുന്നാലും ചെറിയപെരുന്നാളും, ശ്രീ കൃഷ്ണ ജയന്തിയുമെല്ലാം സമാധാനത്തിന്റെ ദിനങ്ങളാവുന്നു, ഇതല്ലാം ഉണ്ടാക്കിയ മത സ്ഥാപകരല്ലേ ലക്ഷങ്ങള്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദികള്‍ ?

വിചാരം

Monday, November 9, 2009

എനിക്ക് ലഭിച്ച രണ്ട് വിട പറയല്‍ ചടങ്ങ്



എന്റെ പ്രവാസ ജീവിതാവസാനത്തിന്റെ ഭാഗമായി സ്നേഹമുള്ള കുവൈറ്റ് ബ്ലോഗേര്‍സ്സും എന്റെ സഹപ്രവര്‍ത്തകരും ചങ്ങാതിമാരും നല്‍കിയ ഹൃദ്യമായി വിടചൊല്ലല്‍ അതിലെ ചിത്രങ്ങള്‍ ... സാധാ‍ാരണ യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിയ്ക്കുന്നവരാണ് തീറ്റ നല്‍കുക എന്നാല്‍ എന്റെ ക്കൈകൊണ്ടുണ്ടാക്കിയതാവാം എന്ന എന്റെ നിര്‍ബ്ബന്ധം ... ബ്ലോഗേര്‍സ്സിന് (വൈകുന്നേരമായതിനാല്‍) ഇറച്ചിയും മരചീനിയും ... സഹചാരികള്‍ക്ക് നെയ്‌ച്ചോറും മലബാര്‍ സ്റ്റൈല്‍ തേങ്ങ വറുത്തരച്ചുണ്ടാക്കിയ ക്കോഴിക്കറിയും .... എങ്ങനെ ജീവിയ്ക്കും എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ഈ വിരുന്നിലും വെയ്പ്പിലും ഉണ്ട് എന്നത് ആരെങ്കിലും മനസ്സിലാക്കിയോ ആവോ :)



































ഇതല്ലാം എന്റെ സഹപ്രവര്‍ത്തകരും ചങ്ങാതിമാരും






വിനോദേട്ടന്റെ ആശംസ






തയ്യാറായിരിക്കുന്ന നെയ്ചോറും കറിയും



എനിക്ക് നിഴലായി എല്ലാ സഹായവും

ചെയ്തു തന്ന എന്റെ പ്രിയ മിത്രം യൂസഫ്






കുവൈറ്റ് ബ്ലോഗേര്‍സ് നല്‍കിയ ഹൃദ്യമായ യാത്രയയപ്പ് ചിത്രങ്ങള്‍