Saturday, August 11, 2012

ഒരു ഈദിന്റെ ഓര്‍മ്മ ....

                          ഇറാഖിലെ നാസരിയ എന്ന പ്രദേശത്തെ സീദര്‍ എന്ന അമേരിക്കന്‍ ക്യാമ്പ് ,ഇടയ്ക്കിടെ വീഴുന്ന ചെറു റോക്കറ്റുകള്‍,ഞങ്ങളുടെ സുഖ സുന്ദരമായ ഉറക്കത്തെ അപഹരിക്കുന്ന കാലം, രസകരമായ ആ ജീവിത കാലത്തെ എന്നെന്നും ചിരിക്ക് വക നല്‍കുന്ന ഒരു ഈദിന്റെ ഓര്‍മ്മ, ഈദ് എന്നാല്‍ ഞങ്ങള്‍ക്ക് ഒരാഘോഷം മാത്രം ഇവിടെ ജാതി മത ചിന്തകള്‍ക്കൊന്നും വലിയ സ്ഥാനമില്ല അങ്ങനെ ചിന്തിക്കുന്നവര്‍ ചിന്തിക്കട്ടെ!, ... നല്ല ചൂടുള്ള ഒരു ദിവസമാണ് ഈദിന്റെ വരവ് ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യാന്‍ അനുവാദമില്ലായിരിന്നു, അതിനാല്‍ മറ്റൊരു ക്യാമ്പില്‍ ഞങ്ങടെ കമ്പനിയുടെ മെസ്സില്‍ നിന്നും ബിരിയാണി ഉണ്ടാക്കി കൊണ്ടുവരണം, അങ്ങനെ ആ ദിനം വന്നെത്തി, കേവലം പത്ത് കിലോമീറ്റര്‍ മാത്രമേ മെസ്സും ഞങ്ങടെ ക്യാമ്പും തമ്മിലുള്ള ദൂരമൊള്ളൂ വെങ്കിലും,സെക്യൂരിറ്റി പ്രശ്നം ഉള്ളതിനാല്‍ ബിരിയാണിയുടെ ചെമ്പിന്റെ വരവ് പൊരിവെയിലത്ത് താമസം നേരിട്ടു, അഞ്ചു മണിക്കുള്ളില്‍ ബിരിയാണി ഞങ്ങടെ ക്യാമ്പിലെത്തി പിന്നെയും മൂന്ന്‍ മണിക്കൂര്‍ വൈകിയാണ് ബിരിയാണി വിതരണം നടത്തിയത്, ഇന്ത്യക്കാരും ,പാക്കിസ്ഥാനികളും, അമേരിക്കന്സുമെല്ലാം ബിരിയാണി തിന്നാനുള്ള കൊതിയോടെ വരി വരിയായി നിന്ന് ബിരിയാണി ആവോളം ചാമ്പി , കൂട്ടത്തില്‍ ജിമ്മക്കള്‍ ആണ് ഇറച്ചി തീറ്റയില്‍ മുന്‍ പന്തിയില്‍ .

                                       രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ടാവും എന്റെ വയറിനകത്തൊരു പിരി മുറുക്കം, പരിഹാരം വയറിളക്കുക എന്ന ഉദ്ദേശത്തോടെ കക്കൂസിലേക്ക് പത്തോളം കക്കൂസുകളില്‍ പലതിലും ആളുകള്‍, ഈ സമയത്ത് അങ്ങനെ ആളുകള്‍ ഉണ്ടാവാറില്ലല്ലോ, സംഗതി കഴിഞ്ഞു ഉറങ്ങാന്‍ കിടന്നു ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വയറിനകത്തൊരു പിരി മുറുക്കം, നടത്തം ഓട്ടത്തിന് കൈമാറി കക്കൂസില്‍ പോയപ്പോള്‍ എല്ലാ കക്കൂല്സിലും ആളുകള്‍ അതിനു പുറമേ ക്യൂവും , ബിരിയാണിയിലെ ഇറച്ചി വാരി വലിച്ചു തിന്ന ജിമ്മക്കള്‍ ( ജിം എടുത്ത് മസില്‍ പെരുപ്പിച് നടക്കുന്നവര്‍ ) നാലും അഞ്ചും തവണ കഴിഞ്ഞു അവശരായി കഴിഞ്ഞിരിന്നു, ആ തൂറല്‍ മാമാങ്കം പിറ്റെന്ന്‍ കാലത്ത് വരെ നീണ്ടു, ഡ്യൂട്ടിക്ക് പോയവര്‍ കവരോളില്‍ കാര്യം നടത്തിയതിനാല്‍ ട്രക്കിലെ പിന്‍സീറ്റില്‍ നിറുത്തി വരുന്ന സീന്‍, ക്യാമ്പിലെ എല്ലാ പോര്ടബില്‍ കക്കൂസുകളും നിറഞ്ഞു കവിഞ്ഞു.

                            പാവം അമേരിക്കന്‍ പട്ടാളകകാര്‍ ഇതൊന്നും മറിഞ്ഞില്ല അവര്‍ കരുതി ഇന്ത്യന്‍ ഭക്ഷണം വയറിനു പിടിക്കാത്തത് കൊണ്ടായിരിക്കും, അവരും ഏഴും എട്ടും തവണ തൂറി മെലിഞ്ഞിരിന്നു പിന്നെ അവര്‍ ബിരിയാണി തിന്നിട്ടുണ്ടാവില്ല, വെയിലത്ത് ഒത്തിരി സമയം കാത്തു നിന്നതിനാല്‍ ഇറച്ചി ചീത്തയായി അതായിരിന്നു പ്രശ്നം. എന്നൊന്നും ഓര്‍ക്കാനായി ഒരു ഈദ്. .. ആ ഈദിന് പങ്കെടുത്തവരാണ് ഈ ചിത്രത്തില്‍.