Thursday, March 28, 2013

ഒരു വിമാന യാത്രയിലെ ദുരനുഭവം


                 നാട്ടിൽ നിന്നും ജോലി തേടി കുവൈറ്റിൽ , അവിടെ നിന്നും ജോലി തേടി ഇറാഖിൽ ജീവിക്കുന്ന കാലം , ആറുമാസത്തിൽ ഒരിക്കൽ ഇറാഖിൽ നിന്നും ബസ്ര വഴി  കുവൈറ്റിലേക്ക് , അഞ്ചു വര്ഷ ഇറാഖ് ജീവിതത്തിനിടയിൽ പല  തവണ ബസ്സ്‌ മാര്ഗ്ഗവും , ചെറിയ ചാർട്ടേഡ് വിമാനം വഴിയും കുവൈറ്റിലേക്ക്  യാത്ര ചെയ്തിട്ടുണ്ട് .

                  റഷ്യൻ സര്ക്കാര് ഒഴിവാക്കിയ പഴയ കൊച്ചു വിമാനങ്ങൾ ആണു , ഇങ്ങനെയുള്ള യാത്രകൾക്ക്  ഉപയോഗിച്ചിരിന്നത് , ശരിക്കും നമ്മുടെ നാട്ടിൽ  പണ്ടുണ്ടായുരുന്ന ട്രക്കറിനേക്കാൾ കഷ്ടം ...
സൌത്ത് ഇറാഖിലെ നാസരിയായിലെ ( മെസപ്പെട്ടൊമിയായിലെ "ഉർ" എന്ന ലോകത്തിലെ ആദ്യത്തെ പട്ടണമായ ആ നസരിയ തന്നെയാണിത് , ഇവിടെയാണ്‌എന്ന ചന്ദ്ര ദൈവം കുടികൊള്ളുന്ന   "സിഗുരാത്ത്"  സ്ഥിതി ചെയ്യുന്നത് അതുപോലെ ഇബ്രാഹിം നബി (അബ്രഹാം )   വീടും ( എന്ന് വിശ്വസിക്കപ്പെടുന്നു )"തലീൽ അമേരിക്കൻ എയർ ബെയ്സ് " ൽ   നിന്നാണ്  വിമാനം കയറുക , പണ്ട് സദ്ദാം ഹുസൈന്റെ പട്ടാള എയര് ബെയ്സായിരിന്നു , യാത്രക്കായി ഞങ്ങൾ ( 42 പേർ ) ബസ്സുകളിലായി ബെയ്സിന് വെളിയിൽ കാത്ത് കാലത്ത് മുതൽ തന്നെ തയ്യാറായി , പൊടിക്കാറ്റ് കാരണം വിമാനം വൈകി , അത്രയും സമയം ബസ്സിനകത്ത് തന്നെ ഞങ്ങൾ ഇരിന്നു , അതി കഠിനമായ ചൂട് കാരണവും , ബസ്സിൽ തിങ്ങി ഇരുന്നതിനാലും ശരീരത്തിലെ വെള്ളം വിയർപ്പിനാൽ വറ്റി വരണ്ടു , കയ്യിൽ  കരുതിയ വെള്ളവും അന്തരീക്ഷ ചൂട് കാരണം  കുടിക്കാൻ ആവാത്ത വിധം ചൂട് വെള്ളമായി തീര്ന്നു .. നാല് മണിക്കൂർ  അധികം ചൂടത്ത് കാത്ത് നിന്നതിനൊടുവിൽ , വിമാനം ബെയ്സിൽ എത്തി , നട്ടുച്ചയ്ക്കുള്ള ആചൂടിൽ  തന്നെ ഞങ്ങൾ കുവൈറ്റിലെക്ക് , ലഗേജ് വിമാനത്തിന്റെ മുന് ഭാഗത്ത് കയറ്റാൻ തുടങ്ങി , പിന് ഭാഗത്തൂടെ ഞങ്ങളും , ടയർ കത്തിയ കാർബണ്‍  ഗന്ധം വിമാനത്തിന്റെ അകത്തേക്ക് , അതിനു പുറമേ അതി ശക്തമായ ചൂടും , ബസ്സിനകത്തെ ചൂടിനേക്കാൾ അധികമായിരിന്നു വിമാനത്തിനകത്തെ ചൂട് , രണ്ടു വാതിലും അടച്ചു , ചെവി പൊട്ടുമാർ ശബ്ദത്തിൽ ഒറ്റ എഞ്ചിൻ വിമാനം ഉയർന്നു .

               യൂഫ്രട്ടീസ് നദിക്ക് മുകളിലൂടെ യാത്ര തുടർന്നു, വിമാനത്തിനകത്ത് ചൂട് കാര്യമായി കുറഞ്ഞില്ല, ശരിക്കും മാങ്ങ പഴുപ്പിക്കാൻ പുക ഇടുന്ന മുറിയിൽ , എങ്ങനെയാണോ അതേ അവസ്ഥ നാല് മണിക്കൂറിലധികം ബസ്സിൽ ചൂടത്ത് ഇരുന്നതിനാൽ നഷ്ടപ്പെട്ട ശരീരത്തിലെ വെള്ളത്തിനു പുറമെ , ഓരോരുത്തരുടെ ശരീരത്തിലും അവശേഷിച്ചിരുന്ന വെള്ളവും വറ്റാൻ  തുടങ്ങി , വിമാനത്തിനകത്തും , ശരീരത്തും ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ എല്ലാവര്ക്കും ശ്വാസം മുട്ടൽ അനുഭവപ്പെടാൻ തുടങ്ങി , വിമാനത്തിലെ 42 യാത്രക്കാരും 3 ജോലിക്കാരും ( പൈലറ്റടക്കം) തങ്ങളുടെ കുപ്പായം അഴിച്ച് മാറ്റി , ഭൂരിപക്ഷം പേരും കാറ്റ് വരുന്ന എയര് ഹോളിനടുത്ത് , മൂക്ക് അടുപ്പിച്ച് വെച്ച് , വായു ശ്വസിച്ചു....പിന്നിലെ ചെറിയ ടോയ ലറ്റിന്റെ അകത്ത് നിന്നും ആദ്യത്തെ ശര്ദ്ദീൽ ശബ്ദം , തളർന്ന അവശനായി റഫീക് , കൂട്ടത്തിൽ ജിമ്മനായിരിന്നു അവൻ , ആദ്യത്തെ പണി അവനു തന്നെ കിട്ടി , താമസിയാതെ  എനിക്കും കിട്ടി , ശരിക്കും മരിച്ചു പോകുമോ എന്ന് തോന്നിയ നിമിഷങ്ങൾ , ഇനിയും ഒരു മുക്കാൽ മണിക്കൂറോളം കുവൈറ്റിലെക്ക് , സാധാരണ ബസ്രയിൽ ഇറങ്ങിയതിനു ശേഷമാണ് കുവൈറ്റിലെക്ക് പോവുക എന്തോ ,  തവണ നേരെ കുവൈറ്റിലെക്ക് ...

                കുവൈറ്റിലെക്ക്  എത്തുന്നതിനു മുന്പ് തന്നെ 42 പേരില് മിക്കവാറും ശർദ്ദിച്  കഴിഞ്ഞു , എല്ലാവരും തീര്ത്തും അവശരായി ...  യാത്ര ഒരു മണിക്കൂർ  കൂടി നീണ്ടുരുന്നുവെങ്കിൽ  തീര്ച്ചയായും ഒന്നിലധികം പേരില് മരണത്തെ പുല്കുമായിരുന്നു ... കുവൈറ്റ്‌ എയർപോട്ടിൽ എത്തി വിമാനത്തിന്റെ കൊച്ചു വാതിൽ  തുറന്നതോടെ .. അകത്തേക്ക് കയറിവന്ന ചൂടുള്ളതെങ്കിലും   കാറ്റിനു ജീവിതത്തിന്റെ സുഗന്ധമുണ്ടായിരുന്നു .