Thursday, February 24, 2011

പാതിവഴിൽ നിന്ന എന്റെ കുറിപ്പുകൾ /എന്റെയൊരു ചിത്രം
എനിക്ക് 41 വയസ്സിന് ഇനി കേവലം ദിവസങ്ങൾ മാത്രം , എന്റെ 40 വർഷത്തെ ജീവിതാനുഭവം – 10 വർഷത്തെ കുവൈറ്റ് വാസം, 5 വർഷത്തെ കലുഷിതമായ ഇറാക്ക് വാസം ഇതിനെല്ലാം പുറമെ ഇന്ത്യയിലെ തന്നെ പ്രധാന പട്ടണങ്ങളിലെ ചെറിയ കാലയളവിലെ വാസങ്ങൾ അതിനും പുറമെ എന്റെ നാട്ടിലെ തന്നെ എന്റെ കൊച്ചനുഭവങ്ങൾ ..
എങ്ങനെ ഞാനൊരു യുക്തിവാദിയായി എന്ന് പല ചങ്ങാതിമാരും എന്നോട് ചോദിക്കാറുണ്ട്, ആ ചോദ്യത്തിനുള്ള കാരണം പൊന്നാനിയെ പോലുള്ളൊരു സ്ഥലം എന്നാൽ കേരളത്തിൽ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന ഒരിടം മാത്രമല്ല ഇസ്ലാമത സമുദായത്തിൽ ജനിച്ചു വളർന്നൊരു വ്യക്തിക്ക് ആ ചുറ്റുപ്പാടിൽ നിന്ന് അത്രപെട്ടെന്ന് പുറത്ത് പോവുക അസാധ്യമാണ് അത്രയ്ക്ക് അവരുടെ ചിന്തകളെ കൊച്ചുനാളിലേ വരിഞ്ഞു മുറുക്കിയിരിക്കും, ഇവിടെയാണ് ഞാൻ എന്റെ വിജയം കാണുന്നത് എന്റെ സ്വത്രന്ത്ര ചിന്തകൾക്ക് എന്നും പ്രചോദനം എന്റെ പിതാവാണ്, ഇദ്ദേഹം തികച്ചും സ്വത്രന്ത്രമായി ചിന്തിയ്ക്കുന്ന ഒരു പാവം മനുഷ്യൻ , തികഞ്ഞൊരു ഇസ്ലാമത വിശ്വാസിയാണെങ്കിലും പ്രവൃത്തിയിൽ ചിന്തയിലും കമൂണിസ്റ്റ് ചിന്താഗതിയുണ്ട് ഒരുപക്ഷെ ഇദ്ദേഹത്തിന്റെ വിശാലമായ ചിന്തയായിരിക്കണം എനിക്ക് ലഭിച്ച സ്വതന്ത്ര ചിന്തയ്ക്ക് കാരണം.
ഇതൊക്കെ ഇവിടെ എഴുതി ഫലിപിയ്ക്കണമെന്നുള്ള എന്റെ ആഗ്രഹത്തിന് തിരക്ക് വിഘാതമായി നിന്നു ,, ആരൊക്കെ വായിക്കുന്നു എന്നൊന്നും ഞാൻ ശ്രദ്ധിയ്ക്കുന്നില്ല അത് ശ്രദ്ധിച്ചാൽ ഇവിടെ ആരും ഒന്നും എഴുതുകയില്ല , ബ്ലോഗിൽ മതപരമായ ചില പരാമർശങ്ങൾ ആരെഴുതിയാലും 1000 ളം കമന്റുകൾ കുമിഞ്ഞു കൂടും എന്നാലിതൊന്നും കാര്യമാത്ര പ്രസക്തമായവ ഒട്ടും ഉണ്ടാവില്ല .. ഈ മതപരമായ പോസ്റ്റുകൾക്കിടയിൽ ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും മിനക്കടാതെ ചവറ്റുകൊട്ടയിൽ തള്ളപ്പെടുന്ന ഒത്തിരി നല്ല രചനകൾ നാം അറിയാതെ പോകുന്നു , ഇത് തീർത്തും ബ്ലോഗ് എന്ന തുറന്ന മാധ്യമത്തിന് ഭൂഷണമല്ല മാറ്റം അനിവാര്യമായിരിക്കുന്നു .. മാറ്റത്തിനായ് കൊതിയ്ക്കുന്നു..
എനിക്കൊത്തിരി വായനക്കാരുണ്ടെങ്കിൽ എന്റെ സമയപരിമിധിയ്ക്കുള്ളിൽ നിന്ന തന്നെ എനിക്ക് എഴുതാനുള്ള പ്രചോദനം ലഭിയ്ക്കുന്നത് പോലെ തന്നെ ഇവിടെ ഏറ്റവും ശ്രേഷ്ടമായത് എഴുതുന്നവർക്ക് തികച്ചും പ്രോത്സാഹനമായിരിക്കും നിങ്ങളിലെ ഓരോ സാന്നിത്യവും .
ബ്ലോഗ് തികച്ചും ജനകീയമായൊരു മാധ്യമാക്കി മാറ്റാൻ ചില പ്രധാന ബ്ലോഗേർസ്സിന് കഴിയും … ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും സംവദിക്കുന്ന മത ചർച്ചയ്ക്ക് ഒരവസാനം ഉണ്ടാക്കുക … എന്റെ പ്രിയ ചങ്ങാതിമാരായ കാളിദാസൻ,സുശീൽ കുമാർ, കാട്ടിപ്പരുത്തി,എം.എ ബക്കർ,ദുൽഫുഖാർ ,അപ്പോക്ലിപ്തോ ,ലത്തീഫ് തുടങ്ങിയവർ തന്റെ രചനകൾ ഒന്ന് മിതപ്പെടുത്തിയാൽ തീർച്ചയായും ബൂലോകം സാദാരണക്കാരന് പോലും ആസ്വദിക്കാനും സംവദിക്കാനുമുള്ള നല്ലൊരു മാധ്യമമായി തീരും എന്നതിൽ സംശയം വേണ്ട , ഇതൊക്കെ ഞാൻ എഴുതിയത് എന്റെ അനുഭവകുറിപ്പുകൾ വായിക്കപ്പെടണമെന്ന് ആഗ്രഹമെന്ന് ചിന്തിയ്ക്കരുത് അങ്ങനെ ഇല്ലാതില്ല എങ്കിലും അങ്ങനെ അല്ല എന്നതാണ് യാഥാർത്ഥ്യം.
എന്റെയൊരു ചിത്രം ഏറ്റവും പുതിയത് ….. ഫെയ്സ് ബുക്കിലും ഓർക്കൂട്ടിലുമെല്ലാം എന്റെ ചങ്ങാതിമാർ എന്നെ കൊല്ലാകൊല ചെയ്യുന്നുണ്ട് ഈ ചിത്രം കണ്ടിട്ട് … ഞാൻ സജീവമായ ബ്ലോഗിലും ഒരു കുറവ് വേണ്ട .. എന്താ ചങ്ങാതിമാരെ തുടങ്ങാം അല്ലേ ..