Wednesday, September 30, 2009

യുക്തിവാദികള്‍ എങ്ങനെ ആയിരിക്കണം

പൊതുവെ മത വിശ്വാസികള്‍ക്കൊരു ധാരണയുണ്ട് അവര്‍ മാത്രമേ സദാചാരപരമായ ജീവിതം നയിക്കുന്നവരൊള്ളൂ എന്ന്, ഈ സദാചാരം എന്നത് തന്നെ മതത്തിന്റേത് മാത്രമാണന്ന് മൂഢധാരണയുള്ളവരും കുറവല്ല, വിശ്വാസികള്‍ക്ക് ഒരു ധാര്‍മിക മോഡല്‍ ആയിരിക്കണം യുക്തിവാദികള്‍ എന്നൊരു അഭിപ്രായമെനിക്കുണ്ട്, സ്വര്‍ഗ്ഗവും നരകവും പുണ്യവും മറ്റും ചിന്തിയ്ക്കാത്ത വിശ്വസിക്കാത്ത യുക്തിവാദികള്‍ക്കായിരിക്കണം പാവങ്ങളെ സഹായിക്കലും മറ്റു സാമൂഹിക സേവനത്തില്‍ മുന്‍‌ത്തൂക്കം, ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കേണ്ടത് ഒരു സംഘടനയുടെ ബലത്തിലോ , അങ്ങനെ കൊടുത്ത് സംഘടനയ്ക്ക് ബലം കൂട്ടുകയോ ചെയ്യരുത്, നമ്മള്‍ കൊടുക്കുന്നത് അര്‍ഹിക്കുന്ന ഒരാള്‍ക്കായിരിക്കണം അയാളും നമ്മളുമല്ലാതെ മറ്റൊരാള്‍ അറിയാന്‍ ഇടവരാതെ സൂക്ഷിക്കണം അങ്ങനെ മറ്റൊരാളെ അറീയിച്ചാല്‍ ചെയ്ത പ്രവര്‍ത്തിയ്ക്ക് ഫലം കിട്ടായ്മ എന്ന അന്ധവിശ്വാസമല്ല മറിച്ച് അത് ലഭിച്ച വ്യക്തിയെ സമൂഹത്തില്‍ തരം താഴ്ന്നവന്‍ എന്ന ചിന്തയ്ക്ക് ആക്കം കൂട്ടും അതുണ്ടാവാന്‍ പാടില്ല, ഗള്‍ഫില്‍ ജീവിയ്ക്കുന്ന ഒത്തിരി യുക്തിചിന്തയുള്ളവരുണ്ട് അവരോടായി ചില കാര്യങ്ങള്‍.. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മൂവായിരമോ നാലായിരമോ ഒപ്പിച്ച് പരിസരത്തുള്ള അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള വളരെ പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ മെഷീന്‍ വാങ്ങി കൊടുക്കുക അവരുടെ വീട്ടില്‍ എത്തിച്ചു കൊടുക്കുക മറ്റാരും അറിയാനും പാടില്ല പ്രത്യേകിച്ച് അയല്‍‌വാസികള്‍ പോലും കാരണം കിം‌വതന്തിയ്ക്ക് ഒരു കുറവും ഇല്ലാത്ത നാടാണ് നമ്മുടേത്, നമ്മുടെ സമൂഹം എന്നും ഉച്ച നീച്ച സാമ്പത്തികാവസ്ഥയിലാണ് ഉള്ളവരില്‍ നിന്ന് ഇല്ലാത്തവരിലേക്ക് ഒരു സാമ്പത്തിക സഹായം ആവശ്യമാണെന്നും, കഴിവുള്ള ഒത്തിരി കുട്ടികള്‍ നമ്മുക്കിടയിലുണ്ട് അവരെ സാമ്പത്തികമായി സഹായിക്കുക എന്നത് മറ്റാരേക്കാള്‍ സമൂഹത്തോട് ബാധ്യത യുക്തിചിന്തയുള്ളവര്‍ക്കായിരിക്കണം, നമ്മുടെ സഹായത്തിനര്‍ഹര്‍ യുക്തിചിന്തയുള്ളവരായിരിക്കണം എന്ന കുടില അധമ ചിന്ത നമ്മുക്കൊരിക്കലും ഉണ്ടാവാന്‍ പാടില്ല പാങ്ങില്ലാത്തവര്‍ (പാവപ്പെട്ടവര്‍) എന്ന പരിഗണന മാത്രമേ നമ്മള്‍ നോക്കാവൂ, ഒരാള്‍ എന്ത് വിശ്വസിക്കണമെന്നത് അവന്റെ അവകാശം അതുകൊണ്ടവന് സഹായ നിഷേധിചൂടാ, ഒരു കൂട്ടായ സഹായ സഹകരണങ്ങളില്‍ മതവിശ്വാസികളുമായും കൈകോര്‍ക്കാന്‍ യുക്തിവാദികള്‍ മടികാണിക്കരുത് .കുടുംബ ബന്ധങ്ങളില്‍ വളരെ സ്ഥാനം നമ്മള്‍ കൊടുക്കണം, മാതാവ് പിതാവ് സഹോദരങ്ങല്‍ എന്നിവര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നുവെങ്കില്‍ അവരെ ഒരു കാരണവശാലും തള്ളി കളയരുത്, സഹോദരിമാരുടെ വിവാഹം അനുജന്മാരെ സാമ്പത്തികമായി സഹായിക്കല്‍, മാതാവിന്റേയും പിതാവിന്റേയും സം‌രക്ഷണം, അയല്‍ വീടുകളിലെ വൃദ്ധരെ സം‌രക്ഷിക്കല്‍ അങ്ങനെ ഒത്തിരി സാമൂഹിക കുടുംബ കാര്യങ്ങള്‍ ഒരു യുക്തിവാദി വളരെ കൃത്യതയോടെ ചെയ്യേണ്ടതുണ്ട് .ഭാര്യ വിശ്വാസിയാണെങ്കില്‍ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളില്‍ ഒട്ടും ഇടപെടരുത്, അവരുടെ വിശ്വാസകാര്യങ്ങള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുകയും വേണം, ഓണം ക്രിസ്തുമസ്,പെരുന്നാള്‍ എന്നിവയൊക്കെ അവര്‍ക്ക് പ്രാധാന്യം അര്‍ഹിക്കുന്നവ ആയതിനാല്‍ പുതുവസ്ത്രങ്ങള്‍ വാങ്ങാനും മറ്റുമുള്ള അവരുടെ അവകാശങ്ങള്‍ നിര്‍‌വ്വഹിച്ച് കൊടുക്കുക ഭര്‍ത്താവെന്ന നിലയില്‍ യുക്തിവാദി ആയാല്‍ പോലും കടമയാണ്, മക്കള്‍ അവരെന്ത് വിശ്വസിക്കണമെന്നത് അവരുടെ മാത്രം സ്വകാര്യമാണ് അതില്‍ കൈകടത്താനുള്ള യാതൊരു അവകാശവും നമ്മുക്കില്ല എന്നാല്‍ അവര്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ അവരെ നല്ലവഴി ഏതെന്ന് മനസ്സിലാക്കി കൊടുക്കുക എന്നത് വലിയ ചുമതലയാണ്, അവരെ എല്ലാ താത്ത്വീക ചിന്തകളും ഇല്ലാതായതും ഉണ്ടായികൊണ്ടിരിക്കുന്നതും ഉള്ളതുമായ എല്ലാ മത സാരാംശങ്ങളും മനസ്സിലാക്കി കൊടുക്കുക എങ്ങനെ ജീവിക്കണമെന്നതും മറ്റും മനസ്സിലാക്കി കൊടുക്കുക എന്നാല്‍ ഒന്നിലും ഒരു നിര്‍ബ്ബന്ധിത വാശിയൊട്ടും പാടില്ല ,മാതാ പിതാപിതാക്കളുടെ വിശ്വാസപ്രകാരമായിരിക്കണം അവരുടെ മരണാനന്തര കാര്യങ്ങളും നടത്തേണ്ടത് ഒരുപക്ഷെ സാമ്പത്തികമായി കുടുംബത്തിലെ യുക്തിവാദിയായ വ്യക്തിക്കാണ് കഴിവ് ഉള്ളതെങ്കില്‍ തീര്‍ച്ചയായും അയാല്‍ അവരുടെ ആഗ്രഹങ്ങള്‍ ചെയ്തിരിക്കണം അവിടെ അയാളുടെ യുക്തിചിന്തയേക്കാള്‍ മതാപിതാക്കളുടെ വിശ്വാസമാണ് വലുത്, എന്നാല്‍ യുക്തിവാദികളുടെ ആഗ്രഹങ്ങള്‍ പലപ്പോഴും നടത്താന്‍ വിശ്വാസികളായ ബന്ധുക്കള്‍ സമ്മതിക്കാറില്ല എന്നത് ഒരു ദു:ഖസത്യമാണ്, വിശ്വാസികളുടെ ഈ ചിന്ത ഒരിക്കലും യുക്തിവാദികളില്‍ ഉണ്ടാവരുത്.സമൂഹികമായ ഒരു ആവശ്യത്തില്‍ ജാതിമത ചിന്തവെടിഞ്ഞുള്ള പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികളുടെ കൂടെ സജീവമായി തന്നെ യുക്തിവാദിയും ഉണ്ടായിരിക്കണം. യുക്തിവാദികളെ അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ലാന്നുള്ള ചിന്ത സമൂഹത്തില്‍ സ്ഥിരത നേടണം .