Sunday, July 17, 2011

മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ

“ഹരി മരിച്ചു”
രാത്രി 11 മണി കഴിഞ്ഞിരിക്കും ജാഫറായിരുന്നു വിളിച്ചത്.
മരണം എനിക്കൊരിക്കലും ഒരു ഷോക്കായിരുന്നില്ല, ഒരു നിശ്ചലമായൊരു മാനസ്സികാവസ്ഥ ഉണ്ടായിരുന്നിരിക്കാം പക്ഷെ …..
കാലത്ത് തന്നെ ഹരിയുടെ വീട് ലക്ഷ്യം വെച്ച് നീങ്ങി
എല്ലാ ചങ്ങാതിമാരും ഉണ്ട്, സഹോദരിമാര് കരഞ്ഞുകൊണ്ടിരിക്കുന്നു, അവര്ക്ക് എന്നെന്നും പ്രിയപ്പെട്ടവനായിരുന്നു ഹരി, 39 വയസ്സായിട്ടും അവിവാഹിതനായ ഹരിയ്ക്ക് ജീവിതം അവന്റെ കുടുംബമായിരിന്നു, പെട്ടെന്ന് ദേഷ്യം വരുന്ന ഹരിയ്ക്ക് ചങ്ങാതിമാര് അനേകമുണ്ടെങ്കിലും അവരുമായൊക്കെ ഇടയ്ക്ക് വഴക്ക് കൂടുക പതിവാണെങ്കിലും ആ വഴക്കും ദേഷ്യവുമെല്ലാം കുറഞ്ഞ ആയൂസ്സ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ , ഇടയ്ക്കിടെ ഹരിയെ കാണുമായിരുന്നെങ്കിലും അവന്റെ അസുഖം ചര്ച്ച ചെയ്യാന് അവനൊരിക്കലും ഇഷ്ടമായിരുന്നില്ല അതുകൊണ്ടു തന്നെ എത്രമാത്രം വിഷമകരമാണ് അവന്റെ അസുഖമെന്ന് ആര്ക്കുമറിയില്ലായിരിന്നു .
ഓപറേഷനില്ലാതെ ഇനി വളരെ കുറഞ്ഞ മാസം മാത്രം അത് കഴിഞ്ഞ് മുന്നോട്ട് പോവാനാവില്ലാന്ന് പറഞ്ഞപ്പോള് അതും 50 % 50% എന്ന് പറഞ്ഞിട്ടും ജീവിയ്ക്കാനുള്ള കൊതികൊണ്ടു തന്നെ അവനാ റിസ്ക്ക് എടുക്കാന് തയ്യാറായിരിന്നു … ചുമ്മാ കുറച്ചു കാലം കൂടി
ആഗ്രഹമെന്തന്ന് ചോദിച്ചപ്പോള് ചങ്ങാതിമാരെ കാണുക എന്നൊരു ആവശ്യം മാത്രമെ അവന് പറഞ്ഞൊള്ളൂ , അവന്റെ ചങ്ങാതി കൂട്ടം തൃശൂറിലേക്ക് അവനെ കാണാനായി, അപ്പോഴേക്കും അവനെ മയങ്ങാനുള്ള മരുത്ത് കുത്തി വെച്ചിരിന്നു എങ്കിലും അര്ദ്ധമയക്കത്തോടെ ജനലുകള്ക്കരികെ നിന്നവര് ഏവരുമായി മന്ദഹസിച്ചു ക്കൈകള് നീട്ടി യാത്ര ചോദിച്ചു മരണത്തിലേക്കൊ ജീവിതത്തിലേക്കോ എന്നറിയാതെ !!!!!!!
ആശുപത്രി വരാന്തയിലൂടെ അവന് നടന്നകലുന്നത് ചങ്ങാതിമാരുടെ മനസ്സില് ഒരു നീറുന്ന ഓര്മ്മ ബാക്കി വെച്ച് വീടിന്റെ അകത്തളത്തില് നിവര്ത്തി വെച്ച വായയിലയില് പ്രകാശം പരത്തി നിലവിളക്കരികെ സാക്ഷിയായി…
അവന് മരണത്തിലേക്ക് യാത്ര തുടങ്ങിയിട്ട് വര്ഷം ഒന്നു കഴിഞ്ഞിരിക്കുന്നു … ഞാനും അവനും വലിയൊരു ആത്മബന്ധമുണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ലായിരിന്നു എന്നാല് കഴിഞ്ഞ 20 വര്ഷത്തിലധികമായി അവനെന്റെ ചങ്ങാതിയായിരിന്നു, അവന്റെ കീഴില് ജോലി ചെയ്തിരിന്നു ഒരുപക്ഷെ അതൊക്കെയായിരിക്കാം ഇന്നും അവനെന്റെ മനസ്സില് ഈ വാക്കുകളും വരികളും സൃഷ്ടിച്ചത് , ഹരി ഇന്ന് വെറും ഓര്മ്മയാണ് ഓര്മ്മിയ്ക്കുന്നവര് മരിക്കും വരെ പിന്നെ അവന് ഒരു മിഥ്യ മാത്രം .