Friday, October 3, 2014

സ്വന്തം കണ്ണാടിയിൽ സ്വയം നോക്കാത്തവർ

                                            നമ്മുക്ക് ചുറ്റും ചിലരുണ്ട് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിച്ച് നോക്കുന്നവർ , ഒരാൾ എന്ത് ചിന്തിക്കണമെന്നത് അവടെ സ്വാതന്ത്രമാണ് എന്നറിയാത്തവർ, എന്നോട് ചിലർ ചോദിക്കാറുണ്ട് ' നിന്റെ മരണാനന്തരം നിന്റെ ശരീരം എന്ത് ചെയ്യും ? മക്കളുടെ മതം സ്കൂളിൽ എന്താണു കൊടുത്തിട്ടുള്ളത് ? ഭാര്യ നമസ്ക്കരിക്കാരുണ്ടോ ? നീ നോമ്പ് നോക്കാത്തെന്തെ ? പള്ളിയിൽ പോവാരുണ്ടോ ? തുടങ്ങി ആവശ്യമില്ലാത്ത അനേകം ചോദ്യങ്ങൾ , സത്യത്തിൽ ഇവരുടെ തലയിലെന്താ, മതം മാത്രമാണോ, ചിലപ്പോൾ ചിന്തിച്ചു പോകും ഇവർക്ക് ഇവരുടെ മതമാല്ലാതെ മറ്റേതെങ്കിലും മതത്തെ കുറിച്ച് അറിയുമോ എന്തോ ??? ചിലർ പറയാറുണ്ട് നിരീശ്വരർക്ക് എന്താ അവർക്കിഷ്ടമുള്ളതൊക്കെ ചെയ്യാലോ.
                                            ഈ മണ്ടന്മാരോട് എന്താ പറയാ എന്നാലും ചിലത് പറയട്ടെ എന്റെ ചങ്ങാതിമാരെ ' എന്റെ ചിന്ത ഞാൻ എന്ന വ്യക്തിയിൽ ഒതുങ്ങുന്നതാണ് , വിശ്വാസവും അവിശ്വാസവും അവന്റെ ചിന്തയുടെ ഉപോത്പന്നമാണ് , എന്റെ മക്കൾ എന്ത് ചിന്തിക്കണമെന്നത് അവരുടെ വ്യക്തി സ്വാതന്ത്രമാണ് അതുപോലെ എന്റെ ഭാര്യയും അതിൽ ക്കൈ കടത്താനുള്ള അവകാശം എനിക്കില്ല, പിന്നെ എന്നെ പോലെ ചിന്തിക്കുന്നവർക്ക് എന്തും എങ്ങനെയും ചെയ്യാം എന്നൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് തനി മണ്ടത്തരമാണ് , നമ്മുടെ രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായെ എനിക്ക് ജീവിക്കാനാവൂ, എന്നതിന് അപ്പുറത്തേക്ക് എനിക്ക് ഇവിടെ അവകാശമില്ല പിന്നെ എന്റെ വ്യക്തി സ്വാതന്ത്രത്തിനു വിഘാതമായി മതനിയമങ്ങൾ എന്നെ ഭരിക്കുന്നില്ല, എന്നാൽ വിശ്വാസികൾക്ക് മത നിയന്ത്രണ നിയമങ്ങൾ ഉണ്ടായിട്ടും മദ്യപാനം, മയക്ക് മരുന്നുപയോഗം തുടങ്ങിയവ ഇവരിൽ ഭൂരിഭാഗം പേരും തുടരുന്നു എന്നാൽ ഒരു വിധം എത്തിസ്റ്റുകളും സാമൂഹിക വിപത്തുകളായ ഇവർക്കെതിരാണു പ്രത്യേകിച്ച് ഞാൻ , നിങ്ങൾ എന്നിലേക്ക് നോക്കുമ്പോൾ ഒരു കാര്യം കാണുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക .. ഞാൻ ഏതെങ്കിലും വിധത്തിൽ അതായത് ശാരീരികമോ , മാനസ്സികമോ , സാമ്പത്തികമോ ആയി ആരെയെങ്കിലും വഞ്ചിക്കുന്നുണ്ടോ ? അല്ലാതെ നിങ്ങളെ എന്നല്ല ആരേയും ഉപദ്രവിക്കാത്ത എന്റെ ചിന്തയിൽ കയറി പിടിച്ചു അനാവശ്യ ചിന്ത വേണ്ട .
                                       പിന്നെ നിങ്ങളുടെ മതത്തിനു അപ്പുറത്ത് അനേകം മതങ്ങളുണ്ട് അവയൊക്കെ നല്ല ജീവിത മൂല്യങ്ങൾ ഉയരത്തി പിടിക്കുന്നവയൊക്കെ തന്നെയാണു ഇന്ന് ലോകത്ത് 700 കോടിയിലധികം ജനതയുണ്ട് അതിൽ ചിലത് Christianity 2.1 Billion, Islam 1.6 Billion, Secular[a]/Nonreligious[b]/Agnostic/Atheist 1.1 Billion , Hinduism 1 Billion , Chinese traditional religion 394 Million Buddhism 376 Million, Ethnic religions excluding some in separate categories 300 Million, African traditional religions 100 Million,Sikhism 23 Million , Juche 19 മില്യണ്‍ ( ഈ മതം ഉത്തര കൊറിയയിലെ ഒരു മതമാണ്‌ ലോകത്ത് അവസാനം രൂപം കൊണ്ടൊരു മതം കൂടിയാണിത് ഈ മതത്തിന്റെ പ്രത്യേകത മാര്ക്സിറ്റ് കമ്മ്യൂണിസ്റ്റ് മതമാണ്‌ ഈ മതത്തിന്റെ ഗ്രന്ഥം മൂലധനം (ദി കാപ്പിറ്റൽ) , Spiritism 15 Million Judaism 14 Million , പ്രത്യേകം ശ്രദ്ധിക്കേണ്ടത് 100 വർഷം സംഘടിതമായി ഇല്ലാതിരുന്ന , ഒന്നുറക്കെ പറഞ്ഞാൽ തല ഇല്ലാതാവുന്ന എത്തിസ്റ്റുകൾ ക്രിസ്ത്യൻ , ഇസ്ലാം മതങ്ങൾക്ക് ശേഷം മൂന്നാം സ്ഥാനത്ത് അവരെത്തി നിൽക്കുന്നുവെന്നാണു ഇതിൽ നിന്നും മനസ്സിലാകേണ്ടത് മത ചിന്തകൾക്ക് പ്രസക്തി കുറഞ്ഞു വരുന്നു എന്നതാണു.
                                            നിങ്ങൾ പ്രത്യേകിച്ച് വിശ്വാസികൾ ശ്രദ്ധിക്കേണ്ടത് സ്വന്തം കണ്ണാടിയിൽ നോക്കുക അവിടെ വിരൂപമായത് ധാരാളം ഉണ്ട് എന്നിട്ട് പോരെ അപരന്റെ രൂപത്തിലേക്കും വിരൂപത്തിലേക്കും ഒളിഞ്ഞു നോട്ടം .

Tuesday, January 21, 2014

കുമിളകളായി മാറുന്ന കൂട്ടായ്മകൾ .                                               ടുണീഷ്യയിൽ വീശി തുടങ്ങിയ മുല്ലപ്പൂ വിപ്ലവ കാറ്റ് ലിബിയ, ഈജിപ്ത് ,സിറിയ തുടങ്ങിയ രാജ്യങ്ങൾ കടന്ന് ഇന്ത്യയുടെ ഇന്ദ്രപ്രസ്ഥത്തിനു താഴെ എത്തി നില്ക്കുന്നു, അവിടെ നിന്നും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദുർബലമായി വീശി കൊണ്ടിരിക്കുന്നു ഇങ്ങ് നമ്മുടെ നാട്ടിലും വീശുന്ന കാറ്റിനെ സാധാരണക്കാരന്റെ പാർട്ടി എന്നവകാശപ്പെടുന്ന ആം ആദ്മി , വിപ്ലവം പേറുന്നവന്റെ മനസ്സിൽ വിചാരത്തിന്റെയും മാറ്റത്തിന്റെയും ചിന്ത AAP നൽകുന്നുവെങ്കിലും ' സ്ഥിരത' എന്നത് സോപ്പ് കുമിളയുടെ ബലം പോലും വാഗ്ദാനം ചെയ്യപ്പെടാൻ AAP ക്ക് ആവുന്നില്ല , കഴിയുകയുമില്ല എന്നത് തെരഞ്ഞെടുത്ത് മണിക്കൂറുകൾക്കുള്ളിൽ ബെന്നി എന്ന AAP ക്കാരൻ നമ്മെ മനസ്സിലാക്കി തരുന്നു .

                                         AAP ക്ക് കേരളത്തിൽ എന്ത് പ്രസക്തിയാനുള്ളത് , അവർ കേന്ദ്രത്തിൽ പറഞ്ഞ മുദ്രാവാക്ക്യം ' സുതാര്യത , ഭരണ വികേന്ദ്രീകരണം , ജന ലോക്പാൽ ' എന്നിവയോക്കെയാണല്ലോ, എന്നാൽ കേരളത്തിൽ ഇതിന്റെയൊക്കെ പ്രസക്തി എന്താണ് ? ഒരുപക്ഷെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ ഒരു വില്ലേജ് ആപ്പീസ്സിൽ പോയാൽ പഞ്ചപുച്ച മടക്കി നിൽക്കേണ്ട ഗതി ആണെങ്കിലും കേരളത്തിൽ അങ്ങനെയാണോ ?  ഏതൊരു  വ്യക്തിക്കും കയറി ചെല്ലാവുന്ന സർക്കാർ ആപ്പീസ്സുകൾ നമ്മുക്കുണ്ടായത് AAP വന്നത് കൊണ്ടല്ല , LDF , UDF മാറി മാറി ഭരിക്കുമ്പോഴും , പ്രതിപക്ഷത്തിരിക്കുമ്പോഴും സമരത്തിലൂടെയും ഭരണ സ്വാധീനത്തിലൂടെയും ജനങ്ങൾക്ക് ലഭിച്ച അവകാശങ്ങളാണ് , വില്ലേജ് ആപ്പീസ്സിന്റെ പടി കയറാതെ തന്നെ ഒത്തിരി കാര്യങ്ങൾ അക്ഷയ വഴി നമ്മുക്ക് ലഭിക്കുന്നു ഇതുവഴി ശരിക്കും സുതാര്യതതന്നെയാണ് നമ്മൾ അനുഭവിക്കുന്നത് , ഇതിൽ കൂടുതൽ എന്ത് സുതാര്യതയാണ് AAP കേരളത്തിൽ നടപ്പിലാക്കുക .

                                        ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒരുപക്ഷെ  കേരളത്തിൽ ആയിരിക്കും വ്യക്തതയോടെ ഭരണ വികേന്ദ്രീകരണവും, സ്ത്രീ ശാക്തീകരണവും , സാക്ഷരത, കമ്പൂട്ടർ സാക്ഷരത വിപ്ലവങ്ങൾ നടന്നിട്ടുണ്ടാവുക ഇതൊക്കെ കേരള  ജനതക്ക് സംഭാവ ചെയ്തത് മതേതര ശക്തികളായ LDF,UDF എന്നതിൽ യാതൊരു തർക്കവുമില്ല ഇതിൽ കൂടുതൽ എന്ത് വികേന്ദ്രീകരണമാണ് ആം ആദ്മി പാർട്ടി വിഭാവനം ചെയ്യുക .
കേന്ദ്രത്തിൽ ജന ലോക്പാൽ പാസ്സാക്കിയ ചില പ്രാദേശിക പാർട്ടികൾ ഒഴികെ മറ്റെല്ലാ പ്രമുഖ പാര്ട്ടികളും ഒരുമിച്ച് നിന്നായിരിന്നു ,AAP ഉദയം കൊള്ളുന്നതിന്റെ എത്രയോ വർഷങ്ങൾക്ക് മുൻപ് പ്രബുദ്ധരായ രാഷ്ട്രീയ നേതാക്കളുടെ പ്രവർത്തന ഫലമായാണ് ലോക്പാൽ ബില്ല് തന്നെ ഉണ്ടായത് , ആ ബില്ലിന് പിതൃത്വം   ചുമയ്ക്കാൻ ശ്രമിക്കുന്ന AAP കാണുമ്പോൾ ബഷീറിയാൻ കഥാപാത്രമായ എട്ടുകാലി മമൂഞ്ഞിയെ അനുസ്മരിപ്പിക്കുന്നു .
                                   AAP  ദില്ലി ലക്‌ഷ്യം വെച്ച് സൃഷ്‌ടിച്ച മുദ്രാവാക്ക്യങ്ങൾക്ക് കേരളത്തിൽ യാതൊരു പ്രസക്തിയും ഇല്ല , ഇതൊക്കെ കേരളത്തിൽ എന്നോ നടപ്പിലാക്കിയിരിക്കുന്നു .

                                  നമ്മുടെ നാട്ടിൽ ഉദ്യോഗസ്ഥർക്ക് അഴിമതിക്ക് അവസരം നൽകുന്നത് നമ്മൾ ഓരോരുത്തരുമാണ് , നിയമങ്ങളെ മറികടക്കാൻ ക്കൈക്കൂലി നിർബന്ധിച്ച് നൽകുന്നത് നമ്മളല്ലേ ? വസ്തു ക്കൈമാറ്റം ചെയ്യുമ്പോൾ  വില്പന വില കുറച്ച് കാണിച്ച്  നമ്മുടെ നാടിനു ലഭിക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി കുറച്ച് തട്ടിപ്പ് നടത്തുന്നത് ഉദ്യോഗസ്ഥരോ നമ്മളോ ? ആം ആദ്മിയുടെ  തൊപ്പിക്ക് താഴെ ഉള്ളവർ ഓരോത്തരും തന്റെ സ്വത്ത് ക്രയ വിക്രയം ചെയ്യുമ്പോൾ ഒരു കോടിക്ക് വാങ്ങുന്ന സ്വത്ത് അതെ വില കാണിച്ച്  കൃത്യമായ സ്റ്റാമ്പ് ഡ്യൂട്ടി കൊടുത്ത് അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ തയ്യാറാവുമോ ? എങ്കിൽ നമ്മുക്ക് സമ്മതിക്കാം ആം ആദ്മിക്ക് കേരളത്തിൽ പ്രസക്തി ഉണ്ടെന്ന്.
ആം ആദ്മി പാർട്ടിയുടെ വരവ്  കേരളത്തിലെ മതേത്വര ചിന്തക്ക് വിഘാതമാണ്, ശക്തമായ LDF UDF മുന്നണി സംവിധാനങ്ങൾക്ക് വിള്ളൽ ൽക്കുമ്പൊൽ , ആ വിള്ളലിലൂടെ നുഴഞ്ഞു കയറുക വേരുകൾ ഇല്ലാത്ത  ആം ആദ്മി ആയിരിക്കില്ല മറിച്ച് ബിജെപി  പോലുള്ള വര്ഗീയ ശക്തികൾ ആയിരിക്കും .

                                  ടുണീഷ്യയിൽ വീശി തുടങ്ങിയ മുല്ല പൂവിൻ വിപ്ലവ കാറ്റ് , ടുണീഷ്യ , ലിബിയ , ഈജിപ്ത് ,സിറിയ , തുടങ്ങിയ രാജ്യങ്ങളിലെ ജനതക്ക് തന്നെ ഭാരമായി , ആൾകൂട്ട വിപ്ലവങ്ങൾ  സംഭവിക്കുന്നതിന്റെ മുൻപ് അനുഭവിച്ചിരുന്ന സമാധാനം എന്നതിന് പകരം ഏത് നിമിഷവും ജീവന നഷ്ടപ്പെടാവുന്ന തികഞ്ഞ അരാജകത്വമാണ്‌ ആം ആദ്മിയെ പോലെയുള്ള വ്യക്തത ഇല്ലാത്ത ആൾക്കൂട്ടങ്ങൾ സംഭാവന ചെയ്തത് , വ്യക്തത   ഇല്ലാത്ത നിയന്ത്രണം ഇല്ലാത്ത ആള്കൂട്ടങ്ങൾ കേവലം കുമിളകൾ ആയി മാറുന്ന കൂട്ടായ്മകൾ മാത്രം ആണ് എന്നത് പശ്ചിമേഷ്യൻ രാജ്യങ്ങള പൊട്ടുന്ന ബോംബുകൾ  തുടങ്ങി . ആം ആദ്മിയിലെ തന്നെ ബെന്നി ( അധികാര മോഹം ) പ്രശാന്ത് ഭൂഷൻ ( ഇന്ത്യൻ ചിന്തക്ക് എതിരായ കാശ്മീരിലെ ഹിത പരിശോധന ) കുമാർ ബിശ്വാസിന്റെ  വർണ്ണ വിവേചന ചിന്തയെല്ലാം ബോദ്ധ്യപ്പെടുത്തുന്നു .