Monday, May 26, 2008

കാവല്‍ക്കാരന്‍

സുന്ദരനയ ആ ശവത്തിനവന്‍ കാവലിരിന്നു.
ചപ്പിയ മൂക്ക്, വീതിയുള്ള നെറ്റിത്തടം, നീണ്ട തലമുടികള്‍ നെറ്റിയുടെ ഇരുവശത്തേയ്ക്കും ചാഞ്ഞു കിടന്നു. പകുതിയടഞ്ഞ കണ്ണിമയ്ക്കുള്ളിലൂടെ ആരെയോ പരതുന്നത് പോലെ, കട്ടിയായി വരുന്ന മീശ ക്ലീന്‍ ചെയ്തിട്ട് ചില ദിവസങ്ങള്‍ക്ക് ശേഷമായിരിക്കണം അതിന്റെ വളര്‍ച്ച നിന്നത്.
എതയെത്ര ശവങ്ങള്‍ക്ക് അവന്‍ കാവല്‍ നിന്നിട്ടുണ്ട്, കുറുക്കനോ നായയോ കടിച്ചു വലിക്കാതിരിക്കാന്‍ അതവനൊരു ദൌത്യമായിരിന്നു. ശവങ്ങളോടവന്‍ സംസാരിക്കുമായിരുന്നു ആത്മഗതമെന്നോണം ശവങ്ങളുടെ ആഗ്രഹങ്ങള്‍ അവനറിയുമായിരുന്നു.
സുന്ദരനായ ശവത്തിനോടവന്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചു. വേണ്ടതെന്ന് ചോദിച്ചാല്‍ നീലിച്ച കവിളുകള്‍ ചുരുങ്ങി ചുണ്ടുകള്‍ വീതിയേറ്റി ക്രിത്രിമമായി പുഞ്ചിരികാന്‍ ശ്രമിച്ചു.ആ പുഞ്ചിരിയില്‍ പോലും കാപട്യം ഒളിഞ്ഞിരിക്കുന്നത് കണ്ടെത്താനാവില്ല. ശവത്തിന്റെ ആഗ്രഹങ്ങള്‍ അവന്‍ നിര്‍വ്വഹിച്ചു കൊടുത്തു.ആത്മാര്‍ത്ഥതയുടെ സ്നേഹസമര്‍പ്പണം അര്‍പ്പിച്ചുവെങ്കിലും അതലാം കേവല നിമിഷങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമായിരുന്നുവെന്ന് സുന്ദരനായായ ആ ശവം പറയാതെ പറഞ്ഞു, നന്ദിയില്ലാത്ത ശവം പിന്നേയും മുഖം തിരിച്ചു കിടന്നു. ശവം തന്റെ കൂട്ടിനായി മറ്റൊരു ശവത്തെ തേടുന്നതായി കാവല്‍കാരനായ അവന് തോന്നി.

കാലനക്കം കേട്ടാണവന്‍ പിന്തിരിഞ്ഞു നോക്കിയത്. ഒരാള്‍ ശവത്തെ സാകൂതം നോക്കി തന്റെ പിന്നില്‍ നില്‍ക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ ശവത്തിന്റെ ചങ്ങാതിയായിരുന്നുവെത്രെ അവന്‍, അയാള്‍ ശവത്തെ കുറിച്ചു പറഞ്ഞു തുടങ്ങി: ഏതൊരു സ്ത്രീയ്ക്കും കാമം ദ്യൊതിപ്പിയ്ക്കുന്ന പുരുഷ സൌന്ദര്യമുണ്ടായിരുന്നു, കായികമായി അഭ്യാസത്താല്‍ ശരീരത്തിനാകാരവടിവുണ്ടാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു, ആരെ കണ്ടാലും മനം മയക്കുന്ന ചിരി അതില്‍ കാപട്യം മാത്രമായിരുന്നു ഇതൊന്നും ആരും തിരിച്ചറിയുകയില്ല.ആ ചിരിയില്‍ ആത്മാര്‍ത്ഥത ദര്‍ശ്ശിക്കുന്നവര്‍ ആരുമവനെ സഹായിച്ചിരിന്നു, അവന്റെ അപഥസഞ്ചാരത്തില്‍ മനം നൊന്ത് അവന്റെ അച്ഛന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിന്നു, യൌവ്വനത്തിന്റെ ആരംഭത്തില്‍ തന്നെ നരച്ച രോമങ്ങള്‍ തലയിലേറ്റി ഒരു നിത്യരോഗിയായി ഇവന്റെ അമ്മ. മരണമറിയാതെ ആ സ്ത്രീ അവിടെ തനിയെ ഇവനെ കാത്തിരിക്കുന്നു.

ശവം കോപത്താല്‍ വിറയ്ക്കുന്നതായി അവന്റെ പൂര്‍വ്വ ചരിത്രം പറയുന്ന പഴയ ചങ്ങാതിയ്ക്ക് തോന്നി, പാതി തുറന്ന കണ്ണിമയ്ക്കുള്ളിലൂടെ കോപാഗ്നി സ്ഫുലിംഗങ്ങള്‍ തെറിച്ചു വീഴുന്നതായി തോന്നി. ഭയത്താല്‍ ചങ്ങാതി ഓടിയകന്നു.

സുന്ദരനായ ശവത്തിന്റെ കാത്തിരിപ്പിനൊടുവില്‍ അവന്റെ കൂട്ടായി മറ്റു രന്റു ശവങ്ങളും വന്നു, മീശയില്ലാത്ത ആ രണ്ടു ശവങ്ങളും ജീവിച്ചിരിന്നപ്പോള്‍ സുന്ദരനായ ശവത്തിന്റെ സ്വഭാവം പോലെ തന്നെയായിരുന്നു,സ്വാര്‍ത്ഥ താല്‍‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വന്തമെന്നവരെ പോലും വഞ്ചിയ്ക്കാന്‍ മടിയ്ക്കാത്തവരായിരുന്നു.

മറ്റു രണ്ടു ശവങ്ങളും കൂടി വന്നപ്പോള്‍, സുന്ദരനായ ശവത്തിനൊത്തിരി സന്തോഷം, മൂന്ന് ശവങ്ങളും ജീ‍ര്‍ണ്ണിയ്ക്കാന്‍ തുടങ്ങി. സുന്ദര വദനങ്ങള്‍ ചീര്‍ത്തു,കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി വന്നു , ചുണ്ടുകള്‍ക്ക് തടിയേറി വന്നു, ചെവിയ്കള്‍ക്കുള്ളിലൂടെ ദുര്‍ഗന്ധം വമിയ്ക്കുന്ന ദ്രാവകം പുറത്തേയ്ക്കൊഴുകി, പരിസരമാകെ ദുര്‍ഗന്ധം വമിച്ചിട്ടും അവന്‍ കാവല്‍ തുടര്‍ന്നു