Saturday, December 1, 2012

കൊങ്കണ്‍ മലനിരകള്‍ മുട്ടുമടക്കി അത്ഭുതത്തോടെ ......

   പൊന്നാനി കുറ്റിക്കാട് ബസ്റ്റോപ്പില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് എന്റെ വീട്, സ്റ്റോപ്പില്‍ നിന്നും നൂറു മീറ്റര്‍ അകലെയുള്ള  ആദ്യത്തെ വളവിലെ  ആ വലിയ വീട്ടില്‍ നിന്നുമുള്ള  ഇടത്തെ റോഡില്‍ നിന്നും ഒരു അസാധാരണ ത്വമുള്ള  ഒരു വലിയ മനുഷ്യന്‍ കള്ളിമുണ്ട് മാടികുത്തി കാന്‍വാസ്  ഷൂ വും സോക്സും, ദൂരെ നിന്നും നോക്കിയാല്‍ വിഎസ് എന്ന് തോന്നിക്കുന്ന  രൂപം, അല്പം അകലെ നിന്ന്‍  തന്നെ ആളെ മനസ്സിലായി, വണ്ടി ഒരു ഓരത്ത് നിറുത്തി ആ വലിയ മനുഷ്യനെ, ആ നടത്തം ഞാന്‍ അതിശയത്തോടെ നോക്കി നിന്നു,  വളരെ വേഗത്തിലുള്ള നടത്തം, വണ്ടി തിരിച്ച് സ്റ്റോപ്പിലേക്ക് .. അവിടെ  നിന്നിരുന്ന എന്റെ ചാങ്ങാതിമാരോട് ചോദിച്ചു ." ആ വരുന്ന മനുഷ്യന്‍ ആരെന്നറിയാമോ?" അതാണ്‌ ഭാരതത്തിന്റെ പ്രധാനമന്ത്രി പോലും കാണാന്‍ ആഗ്രഹിക്കുന്ന "ഇ.ശ്രീധരന്‍ " എന്ന വലിയ മനുഷ്യന്‍.
കൊങ്കണ്‍ മലനിരകള്‍  മുട്ടുമടക്കി അത്ഭുതത്തോടെ കണ്ട ആ വലിയ മനുഷ്യനെയാണ്‌ പി.സി. ജോര്‍ജ്ജ് എന്ന ഒരു കോളാമ്പി സംശയ  ദ്രിഷ്ടിയുടെ മുന്‍  മുനയില്‍ നിറുത്തിയത്, ടോം എന്ന മറ്റൊരു നസ്രാണി ദുഷ്ടലാക്കോടെ ആ വലിയ മനുഷ്യനെ മൂലക്കിരുത്താന്‍  തന്റെ കൂടെ പഠിച്ച എല്ലാ ഐ .എ.എസ് മേലാളന്മാരെ കണ്ടിട്ടും, പറഞ്ഞിട്ടും ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേ അല്ലാന്ന് ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട അഴിമതി മുക്തനായ ആ വലിയ മനുഷ്യന്‍  തന്റെ കര്‍മ്മ  മേഖലയില്‍ വിജയകൊടി പാറിക്കാനായി ലഭിച്ച  അവസരം അദ്ദേഹത്തിന്റെ ഇച്ച്ചാശക്തിയുടെ മറ്റൊരു പൊന്‍തൂവല്‍ ആയിത്തീരട്ടെ എന്നാശിക്കുന്നു.

Monday, November 19, 2012

കോമാളി വേഷം, കെട്ടുന്നവര്‍

മതം മനുഷ്യനെ കോമാളി വേഷം കെട്ടിക്കുന്ന സാമൂഹിക ചുറ്റുപാടുകള്‍ വര്‍ദ്ധിച്ചിരിക്കുന്നു, വര്‍ദ്ധിച്ചു വരുന്ന വിലകയറ്റവും അതിനെ നേരിടാനാവാതെ ജീവിത പ്രാര്ബ്ധങ്ങള്‍ക്ക് നടുവില്‍ നട്ടം ചുറ്റുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്ന മാനസ്സിക, സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണം ദൈവീകമായ ചുറ്റുപാടുകളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് എന്ന തെറ്റായ സന്ദേശം യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും മാറി സഞ്ചരിച് ഭക്തി മാര്‍ഗ്ഗങ്ങളില...േക്ക് മനുഷ്യര്‍ നീങ്ങുന്നു.




മണ്ഡല കാലം, ഭക്തിയുടെ സാന്ദ്രമായ തെളിനീര്‍ കാറ്റും, മകരമാസത്ത്തിന്റെ കുളിരില്‍ അമര്‍ന്ന പുലര്‍ക്കാലവും, ഭസ്മം വാരിതേച്ച നെറ്റി തടങ്ങളും, ശരീരത്തിലെ നഗ്ന മേനികളും, കറുപ്പ് വസ്ത്ര ധാരികളായ അയ്യപ്പഭക്തരും, പറയുമ്പോഴും കേള്‍ക്കുമ്പോഴും എന്ത് രസം, നാല്പത് ദിവസം വ്രതമെടുത്ത് ശാരീരികവും മാനസ്സികവുമായി എല്ലാ ഭൌതീക സുഖങ്ങളില്‍ നിന്നും മോചിതനായി "സ്വാമിയെ ശരണമയ്യപ്പാ" എന്ന സ്വാമി മന്ത്രവുമായി നഗ്ന പാദരായി അയ്യപ്പനെ ദര്‍ശിച്ചു വന്ന് മാല അയിക്കുന്നത് തന്നെ കുപ്പികള്‍ പൊട്ടിച്ച് ആഘോഷിക്കുന്ന ഭക്തര്‍ ...



റംസാന്‍ പുണ്യങ്ങളുടെ പൂക്കാലം, ഒന്നോ രണ്ടോ സെഫ് (വരികള്‍) മാത്രമുള്ള നമസ്ക്കാര പള്ളികളില്‍ എല്ലാ വഹ്ത്തിനും നിര നിരയായി ഭക്തര്‍, പകല്‍ വയര്‍ നിറയ്ക്കുന്നതിനു പകരം രാത്രി അതിനേക്കാള്‍ വയര്‍ നിറയ്ക്കുന്ന വ്രതം, എല്ലാ തെറ്റുകള്‍ക്കും താല്‍കാലിക വിരാമം, ഒരു തെറ്റ് ചെയ്‌താല്‍ എഴുപതിനായിരം തെറ്റുകള്‍ ചെയ്തതിനു തുല്യമെന്ന മത ഭീഷണി, ഒരു ശരി ചെയ്‌താല്‍ എഴുപതിനായിരം ശരി എന്ന മത പ്രലോഭനം മനുഷ്യരെ വിശ്വാസത്തിലേക്കും, വിശ്വാസികളെ ഭക്തിയിലേക്കും ... രാവും പകലും വ്രതി ശുദ്ധിക്ക് ശേഷം മാസാവസാനം ബീവരെജ് ഔട്ട്‌ ലെട്ടുകളില്‍ ക്യൂ ...



മുസ്ലിമും, ഹിന്ദുവും ക്രിസ്ത്യാനിയും ഭക്തി മാര്‍ഗ്ഗത്തിലേക്ക് ( അറവു ശാലകളിലേക്ക് ) നയിക്കപ്പെടുന്നത് കേവലം ചിലരുടെ സ്വാര്‍ത്ഥമായ ലാഭങ്ങള്‍ക്ക് ആണന്നുള്ള ചിന്ത എന്തുകൊണ്ട്, ബുദ്ധികൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത് എന്നഹങ്കരിക്കുന്ന മലയാളികള്‍ക്ക് ഇല്ലാതായത് ?

Saturday, October 6, 2012

നമ്മുക്ക് വേണ്ടത് (നിയമങ്ങളും വ്യവസ്ഥകളും )

കള്ള് നിരോധനം എന്നതിനേക്കാള്‍ അത് വര്‍ജ്ജികാനുള്ള ബോധ വത്കരനമാണ് അനിവാര്യം, ആദ്യം നിരോധികേണ്ടതും, നിയന്ത്രിക്കേണ്ടതും




1 ) 40 വയസ് കഴിഞ്ഞ ഒരാള്‍ യാതൊരു കാരണവശാലും ഇരുപത് വയസിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കരുത് ( അതേത് മതത്തിലോ, മതമില്ലാത്തവരുടെ വിഭാഗത്തില്‍ പെട്ടവരായാലും അനുവധിക്കരുത് ).



2 ) കേരളത്തിനു പുറത്തേക്ക് (മാലി തുടങ്ങിയ വിദേശത്തേക്കും) യാതൊരു കാരണവശാലും സര്‍ക്കാരിന്റെ അറിവോടെ അല്ലാതെ വിവാഹം കഴിപിച്ച്ചു കൊടുക്കരുത്.



3 ) 18 വയസ്സിനു താഴെയുള്ള വിവാഹ ബന്ധങ്ങള്‍ക്ക് 10 വര്ഷം വരെ കഠിന തടവ്, പെണ്ണിന്റെ വീട്ടുക്കാര്‍ക്ക് മാത്രം പരിമിധപ്പെടുത്തുക.



4 ) ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് നല്‍കണം.



5 ) സ്കൂളുകളില്‍ ജാതി മതം എന്നിവ തിരിച്ചറിയുന്ന യാതൊരു വിധ വേഷവിധാനങ്ങലോ അനുവദിക്കരുത്.



6 ) പൊതു സ്ഥലങ്ങളോ മറ്റോ, ഏതൊരു മതങ്ങളുടെ ആരാധനാവശ്യങ്ങള്‍ക്ക് കൊടുക്കാതിരിക്കുക ( അങ്ങനെ നല്‍കിയാല്‍ അതവരുടെ അവകാശമായി തീരും ).



7 ) ഓണം തുടങ്ങിയ മത വിശ്വാസ ആഘോഷങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നതിനെ നിരൂത്സാഹപ്പെടുത്തുക.



8 ) വ്യക്തികളുടെ ഇഷ്ടാനുസരണം ( മത രഹിതമായി ജീവിക്കാനോ, ആണും പെണ്ണും ഒരുമിച്ച് ജീവിക്കാനോ ) സര്‍ക്കാരിന്റെ നിയങ്ങള്‍ക്ക് വിധേയമായി നടപ്പിലാക്കാന്‍ സര്‍ക്കാരിട്നെ സഹായം നല്‍കുക.



9 ) മദ്യപിച് പാമ്പായി കിടക്കുന്നവരെ അറസ്റ്റു ചെയ്ത് ജയിലടക്കുക.

Tuesday, August 28, 2012

ഓണം മുസ്ലിങ്ങള്‍ ആഘോഷിക്കാമോ ?

ഓണം മുസ്ലിങ്ങള്‍ ആഘോഷിക്കാമോ ? ഇല്ല, ഇസ്ലാമിക വിശ്വാസികള്‍ ഓണം ആഘോഷിക്കാന്‍ പാടില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം, എന്നാല്‍ വിളക്ക് കത്തിക്കുന്നതില്‍ ഇസ്ലാമിക കാഴ്ചപ്പാടില്‍ തെറ്റായി കാണുന്നില്ല, ഓണം കേരളത്തിലെ ഹിന്ദുക്കളുടെ ആഘോഷമാണ് എന്നാല്‍ അതൊരു എല്ലാ മലയാളികളുടെയും ആഘോഷമല്ല, അതൊക്കെ ചുമ്മാ പറയുന്നത്, മഹാബലിയും, മഹാവിഷ്ണുവെല്ലാം ഹൈന്ദവരുടെ പൌരാണിക സങ്കല്‍പ്പങ്ങളാണ്, ഇവര്‍ വേഷം മാറി അമ്പലങ്ങളില്‍ പ്രതിഷ്ടകളായി സുഖമായി വിശ്വാസികള്‍ക്ക് അനുഗ്രഹം കൊടുത്തുകൊണ്ടിരിക്കുന്നു, ഖുരാനിലോ, ബൈബിളിലോ മഹാബലിയും മഹാവിഷ്ണുവുമൊന്നും ഇല്ലാത്തതിനാല്‍ ഇവര്‍ ഇതൊന്നും ആഘോഷിക്കാന്‍ പാടില്ല എന്ന് തന്നെ പറയാം അങ്ങനെ ചെയ്‌താല്‍ അവര്‍ അവരുടെ മതത്തില്‍ നിന്ന്‍ പുറത്ത് പോകുക തന്നെ ചെയ്യും. ഓണം മലയാളികളുടെ മൊത്തം ആഘോഷമല്ല അത് കേവലം മലയാളികളായ ഹൈന്ദവരുടെ മാത്രം ആഘോഷമാണ്, മതങ്ങളിലോ ദൈവങ്ങളിലോ വിശ്വാസമില്ലാത്ത ഞങ്ങളെ പോലുള്ളവര്‍ക്കൊന്നും ഓണം കേരളീയ ഉത്സവമായി അംഗീകരിക്കാന്‍ പ്രയാസമാണ്, മലയാളികളായ ഹൈന്ദവ വിശ്വാസികള്‍ ഓണം ആഘോഷിക്കട്ടെ അത് പൊതു ഖജനാവിൽ നിന്നാവരുത് അത് എന്റെയും ഓണം ആഘോഷിക്കാത്തവരുടെയും പണമാണ്.


Wednesday, August 15, 2012

നമ്മുക്ക് സ്വതന്ത്രം ലഭിച്ചിട്ടുണ്ടോ ?

ഇന്ന്‍ നാം സ്വാതന്ത്ര ദിനം ആഘോഷിക്കുകയാണ് ,  ഈ സ്വാതന്ത്ര ദിനത്തില്‍ രണ്ടു അമ്മമാര്‍ കരയുകയാണ്, ആ കരച്ചില്‍ ഒന്ന്‍ കേരളത്തിലും മറ്റൊന്ന്‍ ബീഹാറിലും, കേരളത്തിലെ പി ടി ചന്ദ്രശേഖറിന്റെ അമ്മയുടെ കണ്ണുനീര്‍ നമ്മുക്ക് കാണാനും, ആ അമ്മയുടെ ഗദ്ഗദം നമ്മുക്ക് കേള്‍ക്കാനുമാവും എന്നാല്‍ സത്നാം സിംഗ് എന്ന പാവം ബീഹാറുക്കാരന്റെ അമ്മയുടെ കണ്ണുനീര്‍, ഗദ്ഗദം നമ്മുക്ക് കാണാനോ കേള്‍ക്കാനോ ആവുന്നില്ല, അവനും ഒരു ഇന്ത്യക്കാരാനായിരുന്നില്ലേ ?  ബ്രിട്ടീഷ്  ഇന്ത്യയില്‍ പോലും ഒരു ഇന്ത്യക്കാരന് ഇത്ര ക്രൂരത നേരിടേണ്ടി വന്നിട്ടുണ്ടാവില്ല, ഒന്നുറക്കെ കരയാന്‍ പോലുമാവാതെ ക്രൂരമായ മര്‍ദ്ദനം ഏറ്റു വാങ്ങാന്‍ എന്ത് തെറ്റായിരുന്നു ആ പാവം ചെയ്തത് രാജ്യദ്രോഹമോ ?  എഴുപത് മുറിവുകള്‍ അപ്പോള്‍ മുറിവുകള്‍ ഇല്ലാത്ത എത്ര മര്‍ദ്ദനം അതിനു പുറമെ നമ്മുടെ മാനസ്സിക ആശുപ്രതികളിലും  മറ്റും  ഇപ്പോഴും ബ്രിട്ടീഷ് കൂലി പട്ടാളക്കാര്‍ ആണോ ? നമ്മുക്ക് സ്വതന്ത്രം ലഭിച്ചിട്ടുണ്ടോ ?

Saturday, August 11, 2012

ഒരു ഈദിന്റെ ഓര്‍മ്മ ....

                          ഇറാഖിലെ നാസരിയ എന്ന പ്രദേശത്തെ സീദര്‍ എന്ന അമേരിക്കന്‍ ക്യാമ്പ് ,ഇടയ്ക്കിടെ വീഴുന്ന ചെറു റോക്കറ്റുകള്‍,ഞങ്ങളുടെ സുഖ സുന്ദരമായ ഉറക്കത്തെ അപഹരിക്കുന്ന കാലം, രസകരമായ ആ ജീവിത കാലത്തെ എന്നെന്നും ചിരിക്ക് വക നല്‍കുന്ന ഒരു ഈദിന്റെ ഓര്‍മ്മ, ഈദ് എന്നാല്‍ ഞങ്ങള്‍ക്ക് ഒരാഘോഷം മാത്രം ഇവിടെ ജാതി മത ചിന്തകള്‍ക്കൊന്നും വലിയ സ്ഥാനമില്ല അങ്ങനെ ചിന്തിക്കുന്നവര്‍ ചിന്തിക്കട്ടെ!, ... നല്ല ചൂടുള്ള ഒരു ദിവസമാണ് ഈദിന്റെ വരവ് ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്യാന്‍ അനുവാദമില്ലായിരിന്നു, അതിനാല്‍ മറ്റൊരു ക്യാമ്പില്‍ ഞങ്ങടെ കമ്പനിയുടെ മെസ്സില്‍ നിന്നും ബിരിയാണി ഉണ്ടാക്കി കൊണ്ടുവരണം, അങ്ങനെ ആ ദിനം വന്നെത്തി, കേവലം പത്ത് കിലോമീറ്റര്‍ മാത്രമേ മെസ്സും ഞങ്ങടെ ക്യാമ്പും തമ്മിലുള്ള ദൂരമൊള്ളൂ വെങ്കിലും,സെക്യൂരിറ്റി പ്രശ്നം ഉള്ളതിനാല്‍ ബിരിയാണിയുടെ ചെമ്പിന്റെ വരവ് പൊരിവെയിലത്ത് താമസം നേരിട്ടു, അഞ്ചു മണിക്കുള്ളില്‍ ബിരിയാണി ഞങ്ങടെ ക്യാമ്പിലെത്തി പിന്നെയും മൂന്ന്‍ മണിക്കൂര്‍ വൈകിയാണ് ബിരിയാണി വിതരണം നടത്തിയത്, ഇന്ത്യക്കാരും ,പാക്കിസ്ഥാനികളും, അമേരിക്കന്സുമെല്ലാം ബിരിയാണി തിന്നാനുള്ള കൊതിയോടെ വരി വരിയായി നിന്ന് ബിരിയാണി ആവോളം ചാമ്പി , കൂട്ടത്തില്‍ ജിമ്മക്കള്‍ ആണ് ഇറച്ചി തീറ്റയില്‍ മുന്‍ പന്തിയില്‍ .

                                       രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിട്ടുണ്ടാവും എന്റെ വയറിനകത്തൊരു പിരി മുറുക്കം, പരിഹാരം വയറിളക്കുക എന്ന ഉദ്ദേശത്തോടെ കക്കൂസിലേക്ക് പത്തോളം കക്കൂസുകളില്‍ പലതിലും ആളുകള്‍, ഈ സമയത്ത് അങ്ങനെ ആളുകള്‍ ഉണ്ടാവാറില്ലല്ലോ, സംഗതി കഴിഞ്ഞു ഉറങ്ങാന്‍ കിടന്നു ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും വയറിനകത്തൊരു പിരി മുറുക്കം, നടത്തം ഓട്ടത്തിന് കൈമാറി കക്കൂസില്‍ പോയപ്പോള്‍ എല്ലാ കക്കൂല്സിലും ആളുകള്‍ അതിനു പുറമേ ക്യൂവും , ബിരിയാണിയിലെ ഇറച്ചി വാരി വലിച്ചു തിന്ന ജിമ്മക്കള്‍ ( ജിം എടുത്ത് മസില്‍ പെരുപ്പിച് നടക്കുന്നവര്‍ ) നാലും അഞ്ചും തവണ കഴിഞ്ഞു അവശരായി കഴിഞ്ഞിരിന്നു, ആ തൂറല്‍ മാമാങ്കം പിറ്റെന്ന്‍ കാലത്ത് വരെ നീണ്ടു, ഡ്യൂട്ടിക്ക് പോയവര്‍ കവരോളില്‍ കാര്യം നടത്തിയതിനാല്‍ ട്രക്കിലെ പിന്‍സീറ്റില്‍ നിറുത്തി വരുന്ന സീന്‍, ക്യാമ്പിലെ എല്ലാ പോര്ടബില്‍ കക്കൂസുകളും നിറഞ്ഞു കവിഞ്ഞു.

                            പാവം അമേരിക്കന്‍ പട്ടാളകകാര്‍ ഇതൊന്നും മറിഞ്ഞില്ല അവര്‍ കരുതി ഇന്ത്യന്‍ ഭക്ഷണം വയറിനു പിടിക്കാത്തത് കൊണ്ടായിരിക്കും, അവരും ഏഴും എട്ടും തവണ തൂറി മെലിഞ്ഞിരിന്നു പിന്നെ അവര്‍ ബിരിയാണി തിന്നിട്ടുണ്ടാവില്ല, വെയിലത്ത് ഒത്തിരി സമയം കാത്തു നിന്നതിനാല്‍ ഇറച്ചി ചീത്തയായി അതായിരിന്നു പ്രശ്നം. എന്നൊന്നും ഓര്‍ക്കാനായി ഒരു ഈദ്. .. ആ ഈദിന് പങ്കെടുത്തവരാണ് ഈ ചിത്രത്തില്‍.





















Monday, April 9, 2012

നദീ സംയോജനം /പാരിസ്ഥിതി പ്രത്യാഘാതം ഭീകരം

നദീ സംയോജനം വഴി ഒരുപക്ഷെ ജല ദൌർലഭ്യമില്ലാത്ത ഇടങ്ങൾക്ക് അനുഗ്രഹമായേക്കാം എന്നാൽ അതിഭീകരമായ പാരിസ്ഥിതി ഉണ്ടാവുമെന്ന് ആരും ഇതുവരെ കരുതുന്നതായി ഞാൻ വായിച്ചിട്ടില്ല , പ്രകൃതിയിലെ ജീവികളുടെ സന്തുലിതാവസ്ഥയ്ക്ക് അനുകൂലമാണ് ഇന്നത്തെ അവസ്ഥ എന്നാൽ ഭാവിയിൽ കടലിലെ മൊത്തത്തിലുള്ള എല്ലാ ജീവജാലങ്ങളേയും കൊന്നൊടുക്കലായിരിക്കാം നദീ സംയോജനം കൊണ്ട് ഉണ്ടാകുന്ന ഭീകരമായൊരു അവസ്ഥ എങ്ങനെയെന്ന് ചിന്തിയ്ക്കുക .. പടിഞ്ഞാറ് ഭാഗത്തേയ്ക്കൊഴുകുന്ന നദികളെ ദിശമാറ്റി കിഴക്കോട്ടേയ്ക്ക് ഒഴുകുമ്പോൾ അറബികടലിലേക്ക് ഇന്നൊഴുകുന്നതിന്റെ പകുതിയിലധികം ജലം കിട്ടാതെയാവും , 100 കൊല്ലം കഴിഞ്ഞാൽ 30 കൊല്ലത്തെ ജലമേ കിട്ടുകയൊള്ളൂ അങ്ങനെ വന്നാൽ കടലിലെ ഉപ്പിന്റെ അംശം ഇന്നത്തേതിനേക്കാൾ കൂടും അങ്ങനെയൊരു അവസ്ഥ വന്നാൽ കടലിലെ ജീവികൾക്ക് ജലത്തിൽ നിന്നുള്ള ഒക്സിജൻ ലഭിയ്ക്കാതെ വരും മാത്രമല്ല അങ്ങനെയൊരു അവസ്ഥയിൽ (ഉപ്പ് കൂടുതലുള്ള ) ജീവിയ്ക്കാനാവാത്ത എല്ലാ കടൽ ജീവികൾക്കും വംശനാശം സംഭവിയ്ക്കും മറ്റൊരു ചാവ് കടലായി അറബികടൽ മാറുമെന്നതിൽ സംശയമില്ല അതൊരുപക്ഷെ ഒരു ദിവസം കൊണ്ടോ മാസങ്ങൾകൊണ്ടോ അല്ല എന്നത് ഇപ്പോഴുള്ളവർക്ക് ആശ്വസിക്കാം പക്ഷെ …….

Friday, February 3, 2012

യേശുവും കമ്മ്യൂണിസവും

ഇന്നത്തെ കേരളത്തിന്റെ പ്രധാന കോലാഹങ്ങളിലൊന്ന് യേശുവിനെ കമ്മ്യൂണിസ്റ്റുക്കാര്‍ തലയിലേറ്റി നടക്കാന്‍ തയ്യാറായിരിക്കുന്നു എന്നതാണല്ലോ എന്നാല്‍ ഇത് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ചിന്തമാത്രമാണൊ അതോ ഇതിന് മുന്‍പ് ഉണ്ടോയെന്നല്ലാം നമ്മുക്ക് പരിശോധിച്ചാല്‍ കാണാം,സമൂഹത്തിന്റെ ഇസം (കമ്മ്യൂണ്‍ ഇസം ) അഥവാ കമ്മ്യൂണിസം (സ്ഥിതി സമത്വവാദം എന്നത് 1950 കാലത്ത് തന്നെ നോര്‍ത്ത് കൊറിയായില്‍ ഒരു മതമായി രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട് ( http://www.adherents.com/largecom/Juche.html ) Juche as a North Korean form of Marxist Communism, എന്നാല്‍ ഇന്ത്യയില്‍ ഇതൊരു മതമായി സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറാവാത്തതിന് കാരണം പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി മഹാഭാരതത്തില്‍ റയില്‍‌വേ സ്റ്റേഷനില്‍ മാത്രം കാണുന്ന ചുവന്നകൊടിയടയാളമായി തീരും അപ്പോള്‍ പിന്നെ നിലനില്‍‌പ്പിന്റെ രാഷ്ട്രീയ തന്ത്രമായി നിലവിലെ മതത്തിലെ ആചാര്യമാരേയും അവരുടെ അപ്പോസ്ത്തലമാരേയുമൊക്കെ ആദരിക്കുക എന്ന ബ്രാന്റില്‍ ഇമ്മാതിരി കാട്ടിക്കൂട്ടലൊക്കെ സ്വാഭാവികം ഇത് ക്ലിക്ക് ആയാല്‍ അടുത്തത് മുഹമദ് നബിയായിരിക്കും , പെട്ടെന്ന് മുഹമദിനെ ആരും കയറിപിടിയ്ക്കില്ല അത് ഇരുതല മൂര്‍ച്ചയുള്ളവാളിനേക്കാള്‍ അപകടകാരിയാണന്ന് ഏവരേക്കാള്‍ നന്നായി കമ്മ്യൂണിസ്റ്റുക്കാര്‍കറിയാം.

എന്തുകൊണ്ടാണ് കമ്മ്യ്യൂണിസ്റ്റുക്കാര്‍ ഇമ്മാതിരി കാര്യങ്ങളിലേക്ക് ചിന്തിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതുമെല്ലാം, പാര്‍ട്ടിയുടെ പ്രവര്‍ത്തനം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിയ്ക്കുമ്പോള്‍ പാര്‍ട്ടിയ്ക്ക് അനേകം ലക്ഷ്യങ്ങളുണ്ടായിരുന്നു അതൊക്കെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുമായിരുന്നു, എന്നാലിന്ന് സമൂഹത്തോടൊപ്പം പാര്‍ട്ടിയും അടിമുടി മാറി (കാലഘട്ടത്തിന്റെ ആവശ്യമായിരിക്കാം) പക്ഷെ ഇത് ഉള്‍കൊള്ളാന്‍ സാമാന്യജനം ഇന്നും തയ്യാറായിട്ടില്ലാന്നുള്ള കാര്യം ഇന്നത്തെ പുരോഗമന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ബോധ്യംവന്നിട്ടില്ല, മതാതീത ചിന്തയായിരുന്ന കമ്മ്യൂണിസ്റ്റ് ചിന്തയെ മതാധിഷ്ടിതചിന്തയാക്കി മാറ്റാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് (തലപ്പത്തിരിക്കുന്നവര്‍ക്ക് മാത്രമേ മതാ‍തീയചിന്ത വേണ്ടൊള്ളൂ, പക്ഷെ ചത്താല്‍ ഇവരും മതാധിഷ്ടിതചിന്തയിലൂന്നിയായിരിക്കും ശവസംസ്ക്കാരങ്ങളൊക്കെ, ഒരു ജ്യോതിബസു ഒഴികെ).

ദൈവം എന്നത് കേവലം മനുഷ്യന്റെ ഭയാത്മകചിന്തയുടെ അവശിഷ്ടമാണന്ന് കമ്മ്യൂണിസം നമ്മെ പഠിപ്പിയ്ക്കുന്നു (വൈരുദ്ധ്യാത്മീയ ഭൌതീകവാദം)പിന്നെ എങ്ങനെ ദൈവത്തിന് പുത്രനുണ്ടാവുക, കേവലം ഭ്രാന്തമായ ചിന്തയുടെ അടിമായിരുന്ന ഒരു വ്യക്തിയാണ് യേശു എന്നതിനാണല്ലോ അദ്ദേഹത്തെ കുരിശിലേറ്റിയത്, അച്ചനില്ലാതെ ജനിച്ച ഒരു കുട്ടിയോട് കളിക്കൂട്ടുക്കാര്‍ “നിന്റെ അച്ചനാരെന്ന്” കളിയാക്കി ചോദിയ്ക്കുമ്പോള്‍ അമ്മ പറഞ്ഞുകൊടുത്ത വാക്ക്യം “ദൈവമാണ് നിന്റെ അച്ചന്‍” എന്നത് നിഷ്‌കളങ്കമനസ്സില്‍ രൂഢമായി തന്നെ ആഞ്ഞുറപ്പിച്ചതിനാല്‍ ബാല്യവും കൌമാരവും യൌവ്വനവും പിന്നിട്ടിട്ടും ആ ചിന്ത ഒരു സത്യമായി തന്നെ പാവം ആ വ്യക്തി വിശ്വസിച്ചു കൂടെ ചിലരും കൂടി (ഇരുപതാം നൂറ്റാണ്ടില്‍ കേവലം ഒരു ശവം പൊന്നാനി തീരത്ത് വന്നടിഞ്ഞപ്പോള്‍ അതൊരു ബീവിയുടെ ശവമാണന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പതിനായിരങ്ങള്‍ തയ്യാറായെങ്കില്‍ ഇരുപത് നൂറ്റാണ്ട് മുന്‍പ് 12 പേര്‍ പാവം ആ വ്യക്തിയെ വിശ്വസിക്കാന്‍ തയ്യാറായതില്‍ അത്ഭുതമില്ല, കഷ്ടം അതല്ല ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നവോത്ഥാനത്തിന്റെ അപ്പോസ്തലമാരെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന കമ്യൂണിസ്റ്റുക്കാര്‍ ആ ഭ്രാന്തമായ ചിന്തയെ തലയിലേറ്റുന്നത് കാണുന്നതാണ്.