Friday, October 9, 2009

ഞാന്‍ പ്രവാസത്തോട് വിട പറയുന്നു

തിരകഥ പോലെ ജീവിതത്തെ ആര്‍ക്കും മുന്നോട്ട് നീക്കാനാവില്ല എങ്കിലും ചിട്ടയായ ജീവിതക്രമം നമ്മുക്കുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു പരിധിവരെ നമ്മുക്ക് അതില്‍ ജയിക്കാനാവും, പതിനഞ്ചു വര്‍ഷം മുന്‍‌പ് കുവൈറ്റിലെത്തിയപ്പോള്‍ എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു, പത്തുവര്‍ഷമായിരുന്നു അതിന് ഞാന്‍ മനസ്സില്‍ കരുതിയ സമയ ദൈര്‍ഘ്യം എന്നാല്‍ ഞാന്‍ പ്രതീക്ഷിക്കാത്ത പല പ്രശ്നങ്ങളും കടന്നു വന്നതിനാല്‍ പത്ത് എന്നത് പതിനഞ്ചുവര്‍ഷമായി എന്നത് മറ്റൊരു സത്യം, കഴിഞ്ഞ വര്‍ഷം ആഗസ്ത് മുന്നാം തിയ്യതിയോടെ എന്റെ ലക്ഷ്യം ഞാന്‍ നിറവേറിയെങ്കിലും ചില്ലറ പ്രശ്നങ്ങളും എന്നെ തേടിയെത്തി, ആ പ്രശ്നങ്ങളേയും സന്തോഷത്തൊടെ സ്വീകരിച്ചിരുത്തി അതിനെ സന്തോഷിപ്പിച്ച് പറഞ്ഞയച്ചു .. ഇനി എനിക്ക് പോകാം എന്റെ എക്കാലത്തേയും ആഗ്രഹമായ പ്രവാസ ജീവിതത്തിന് അറുതി വരുത്തുക എന്ന വലിയ ആഗ്രഹം, ഒരുപക്ഷെ ഏതൊരു പ്രവാസിയും ആഗ്രഹിക്കുന്ന നല്ലൊരു ജോലി തന്നെ ഞാന്‍ രാജിവെച്ചു കഴിഞ്ഞു ഈ മാസം മുപ്പത്തി ഒന്നോടെ ഞാന്‍ ജോലിയില്‍ നിന്ന് വിടുതല്‍ നേടും അടുത്ത മാസം പതിനഞ്ചോടെ ഞാന്‍ നാട്ടിലെത്തും എന്നാശിക്കുന്നു(സാങ്കേതികമായ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍).എന്റെ ഈ തീരുമാനമറിഞ്ഞ മിക്കവാറും ചങ്ങാതിമാരുടേയും ചില ചോദ്യങ്ങള്‍ " നാട്ടില്‍ എന്തു ചെയ്യും ?" "എന്തുണ്ട് ക്കയ്യില്‍ ?" അതിനുത്തരം എന്റെ മൂന്നാം ഘട്ട ജീവിതമായി ഞാന്‍ കാണുന്ന പ്രവാസനാന്തര ജിവിതത്തില്‍ ജീവിച്ചു കാണിക്കുക എന്നതാണ്. അപ്പോള്‍ ഞാന്‍ പ്രവാസത്തോട് വിട പറയാനായി ഒരുങ്ങുന്നു മറ്റൊരു തിരിച്ച് വരവിനൊരിക്കലും അവസരം ഉണ്ടാവരുതേ എന്നാശയോടെ ...