Wednesday, September 3, 2008

ഒറീസ ഒരു മാതൃക

1) നിര്‍ബ്ബന്ധിതമായ മതപരിവര്‍ത്തനത്തിനെതിരെ, ഒറീസയെ പോലെ ഇന്ത്യ മുഴുവന്‍ ഉണരുക.
മതപരിവര്‍ത്തനം നിരോധിയ്ക്കുക.
അമിതമായ മത സ്വാതന്ത്രം നിയമം മൂലം നിരോധിയ്ക്കുക.
സംഘ് പരിവാറിന്റെ ധാര്‍മ്മിക രോഷം കൊള്ളാം, പക്ഷെ അതിന് മുന്‍പവര്‍ ദാരിദ്രത്തില്‍ കഴിയുന്ന താഴ്ന്ന വിഭാഗങ്ങളെ, സ്വന്തം നിലയില്‍ ഉയര്‍ത്തുക.അവര്‍ക്കാവശ്യമായ വിദ്യാഭ്യാസവും, മരുന്നും വസ്ത്രവും പാര്‍പ്പിടവും, തൊഴിലും ഉറപ്പിയ്ക്കുക എങ്കില്‍ അമേരിക്കന്‍ പൌരത്വം മനസ്സിലും ഇന്ത്യന്‍ പാസ്പ്പോര്‍ട്ട് കക്ഷത്തും താങ്ങി നടയ്ക്കുന്നവരും, സൌദിയാണ് ഞമ്മന്റെ നാട് എന്നു മനസ്സില്‍ കരുതുന്നവരും കയറി വിലസില്ല ഈ അശരണരുടെ കോലായയില്‍ (വരാന്ത). തൊട്ടു കൂടായ്മയും, തീണ്ടലും ഒരു വര്‍ഗ്ഗത്തെ അധമചിന്താഗതിയോടെ, വീക്ഷിക്കപ്പെടുമ്പോള്‍ അവര്‍ സ്വയം ചിന്തിയ്ക്കും. ഇതില്‍ നിന്നുള്ള മോചനം. അതൊരുപക്ഷെ അംബേഡ്ക്കര്‍ കാണിച്ചുകൊടുത്ത മതമാറ്റത്തിലായിരിക്കും അവസാനിക്കുക. വ്യാളിയുടെ മുഖാവരണത്തോടെ നില്‍ക്കുന്ന സെമിറ്റിക്ക് മതവാദികള്‍, മോഹനവാഗ്ദാനവും തുല്യതയും മറ്റും കാട്ടി മാടി വിളിയ്ക്കുന്നുണ്ട്. ഇവരെ തിരിച്ചറിയുകയാണ് ധാര്‍മ്മിക രോഷം കൊള്ളുന്നവരും, അതുപോലെ അധമരെന്ന ചിന്താഗതി പുലര്‍ത്തുന്നവരും. മതം മാറിയിട്ടും ഈ സെമിറ്റിക്ക് മതത്തില്‍ ലയിക്കാതെ അവരെ, അതേപടി അവരുടെ താഴ്ന്ന വിഭാഗങ്ങളില്‍ തന്നെ തളച്ചിട്ട് അവകാശങ്ങള്‍ വേണം എന്നു പറയുന്നത് തികച്ചും പോക്രിത്തരമാണ്. ഇതിന് ഓശാന പാടുകയാണ് കേരളത്തില്‍ ഇടതുപക്ഷം, ഇടതുപക്ഷത്തിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണം, ഒറീസയില്‍ പ്രവേശിപ്പിക്കാത്ത എം.പിമാര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയില്‍ ശക്തമായ സമരം ചെയ്തായിരിക്കണം, കേരളത്തില്‍ വന്ന് വെളിയനും,കാരാട്ടും പ്രസംഗിച്ചതിന്റെ ഗുട്ടന്‍സ് ഈ സെമിറ്റിക്ക് മതവാദികളുടെ ചിതറിപോയ വോട്ടു ശേഖരിക്കാനാണ്. (ഒരു സോപ്പിടല്‍) .
-------------------------------------------
2)
പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും, മുസ്ലിംങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ പദവി നല്‍കാനുള്ള ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് തള്ളി കളയുക.
പുരോഗമന മതങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ ഹിന്ദുവിഭാഗങ്ങളില്‍ നിന്ന് മതപരിവര്‍ത്തനം നടത്തുമ്പോള്‍ വാഗ്ദാനങ്ങളിലൊന്ന് തുല്യതയാണ്, അടിച്ചമര്‍ത്തപ്പെട്ട അധകൃതവിഭാഗള്‍ അവരുടെ സാമൂഹിക പരിസ്ഥിതിയില്‍ നിന്നും മോചനവും നല്ല ജീവിതവും പ്രതീക്ഷിച്ചും അവരുടെ ജാതികളില്‍ നിന്ന് മോചനം നേടാനായിരിന്നു ബുദ്ധ,ക്രൈസ്തവ, ഇസ്ലാം മറ്റു പുരോഗമനമെന്ന് പറഞ്ഞ മതങ്ങളിലേക്ക് ചേക്കേറിയത് എന്നാല്‍ പാപി ചെന്നയിടം പാതാളം എന്ന കണക്കേയാണ് അവര്‍ക്ക് ലഭിച്ച ഈ മതങ്ങള്‍, മതമെന്ന കുപ്പായം മാറി എന്നല്ലാതെ അവരില്‍ പുരണ്ട ചളിമാറ്റാന്‍ ഈ വിഭാഗങ്ങളിലെ മതമേധാവികള്‍ ശ്രമിച്ചില്ലാന്നു മാത്രമല്ല അവര്‍ക്ക് ചില പുതിയ പേരുകളിട്ടു, ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണ ഇന്ത്യയില്‍ മാത്രമാണ് ഇസ്ലാം മതവിഭാഗങ്ങളില്‍ ജാതി വേര്‍ത്തിരിവുകള്‍ കാണാതിരിന്നത് എന്നാല്‍ ദക്ഷിണ ഇന്ത്യയില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ തികച്ചും ആ സമുദായത്തിന്റെ അടിത്തട്ടില്‍ തന്നെ നില നിര്‍ത്തിയ പാരമ്പര്യം അവകാശപ്പെട്ട മുതലാളി വര്‍ഗ്ഗ പുരോഹിതമാന്‍ തങ്ങളുടെ സാമൂദായിക ധാരയിലേക്കവരെ ഉയര്‍ത്തി കൊണ്ടുവന്നില്ല ഇങ്ങനെ മതമേധാവികളുടെ വാഗ്ദാനം ലംഘന (ജാതീയ മോചനമെന്ന വാഗ്ദാനം) ത്താല്‍ വഞ്ചിക്കപ്പെട്ടവരെ വീണ്ടും ജാതീയ വ്യവസ്ഥതയുടെ അധമമായ മാര്‍ഗ്ഗത്തിലേക്ക് വീണ്ടും എത്തിയ്ക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് രംഗനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്. ക്രൈസ്തവരുടെ ഈ വഞ്ചന തുറന്ന് കാട്ടി ഏതു ജാതിയില്‍ നിന്നാണോ അവര്‍ മറ്റു മതങ്ങളിലേക്ക് ചേക്കേറിയത് അവര്‍ കൂട്ടമായ ഒരു തീരുമാനമെടുക്കുക തിരികെ ആ ജാതിയിലേക്ക് തന്നെ മാറുക അപ്പോള്‍ അവര്‍ക്ക് സ്വാഭാവികമായും അവര്‍ നിഷേധിയ്ക്കപ്പെട്ട ആനുകൂല്യം കിട്ടും. ഇതറിഞ്ഞാല്‍ തന്നെ പള്ളിമേടകളില്‍ സുഖലോലുപതയില്‍ കഴിയുന്ന തമ്പ്രാക്കന്‍‌മാരായ മതമേലദ്ധ്യക്ഷന്മാര്‍ ഈ അധകൃതര്‍ എന്നു പറയുന്ന ക്രിസ്തീയ വിഭാഗങ്ങളെ അവരുടെ സാമുദായത്തിന്റെ ഉന്നതിയിലെത്തിയ്ക്കാന്‍ നടപടികളെടുക്കും (സാമ്പത്തിക അടിമത്വത്തില്‍ നിന്നുള്ള മോചനമാണ് ഏതൊരു വിഭാഗത്തിന്റെ ഉയര്‍ച്ചയ്ക്കും ആധാരം)

Thursday, August 14, 2008

ഇറാഖില്‍ നിന്ന്

ഇറാഖില്‍ നിന്ന്,
ഈ മണ്ണില്‍ പടയോട്ടത്തിന്റേയും ചോരപുഴ ഒഴുകിയതിന്റേയും പാടുകള്‍ കാണാം
ഇന്നും ഒഴുകുന്നു നിരപരാധികളുടെ രക്തം-
അത് യൂഫ്രട്ടീസായും ടൈഗ്രിസായും ഒഴുകുന്നു.
സമാധാനത്തിനായ് രൂപം കൊണ്ട മതങ്ങള്‍ അനേകം ഈ മണ്ണില്‍-
എന്നിട്ടും സമാധാനം എത്രയോ അകലെയാണിപ്പോഴും.
ക്യാമ്പില്‍ ചുറ്റും വലിയ കോണ്‍ഗ്രീറ്റ് ചുമരുകളാന്‍ സംരക്ഷിത
വലയത്തിനകത്തെ ടെന്റുകളിലാണെന്റെ ഉറക്കം
ഉറക്കെ കേള്‍ക്കുന്ന മിസൈലുകളുടെ ഇരമ്പല്‍,
ഞങ്ങള്‍ ജീവനും കൊണ്ടോടുന്നു ബങ്കറിലേക്ക്.
ഒരു ബങ്കറിനാലും കോണ്‍ഗ്രീറ്റ് ചുമരുകളാലും-
സംരക്ഷിതരല്ലാത്ത ഇറാഖികള്‍ മിസൈലുകളെ നോക്കി-
നിസംഗതരാവുന്നു.
നേര്‍ത്ത സ്വരത്തില്‍ കേള്‍ക്കുന്നത് കരച്ചിലാണൊ
അതോ എന്റെ മനോഗതത്തിലെ തോന്നലുകളോ,കുഞ്ഞുങ്ങള്‍ മരണ വെപ്രാളത്താല്‍ കരയുന്നതോ
വൃദ്ധര്‍‌ ഒന്ന് ശ്വാസം വലിക്കാനാവാതെ മരിക്കുന്നതോ
ആ എനിക്കറിയില്ല.
ഇന്ന് നമ്മുടെ സ്വാതന്ത്ര ദിനം
എപ്പോള്‍ ഇവര്‍ക്കൊരു സമാധാനത്തിന്റെ ദിനമെങ്കിലും വരും ?

Sunday, August 3, 2008

ലക്ഷ്യ സാക്ഷാത്ക്കാരം

ജയ said...
മതവിശ്വാസി അല്ലാത്തത് കൊണ്ട് നന്നാവുകയാണെങ്കില്‍ വിചാരം സ്വന്തം കുടുബത്തിലെങ്കിലും നന്നാവുമായിരുന്നു. സ്വന്തം കുടുബത്തെ ശ്രദ്ധിക്കാത്ത ഫാറൂഖ് ബക്കര്‍ ആണോ നാട്ടുകാരുടെ മുഴുവന്‍ പ്രശ്നങ്ങളില്‍ വികാരഭരിതമാവുന്നത്. കഷ്ടം !!!!!!
ഇങ്ങനെ പറഞ്ഞ എന്റെ പ്രിയ സുഹൃത്ത് ജയയ്ക്ക് ഈ പോസ്റ്റ് സമര്‍പ്പിയ്ക്കുന്നു.

ഇന്നന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ദിനമാണ്. ഒരുപക്ഷെ ഏതൊരു വ്യക്തിയും ആഗ്രഹിയ്ക്കുന്ന ഒരു ദിനം. 1995 ല്‍ എന്റെ ഗള്‍ഫ് ജീവിതം ആരംഭിയ്ക്കുന്നതിന് ഒരു ലക്ഷ്യമുണ്ടായിരിന്നു എനിക്ക് താഴെയുള്ള ആറു സഹോദരിമാരുടെ വിവാഹം, ഇന്ന് എന്റെ ആറാമത്തെ സഹോദരിയുടെ വിവാഹമാണ്(03/Aug/08), അതായത് എന്റെ ലക്ഷ്യ സാക്ഷാത്കാരം അതിന്റെ അവസാനത്തിലെത്തിയ ദിനം എന്നു പറയാം.
ഏതൊരു വ്യക്തിയ്ക്കും ജീവിതത്തിനൊരു ലക്ഷ്യമുണ്ടായിരിക്കണം ആ ലക്ഷ്യം നിറവേറ്റാനുള്ള കമ്മിറ്റ്മെന്റും വേണം എങ്കിലേതൊരു ലക്ഷ്യവും നമ്മുക്ക് എളുപ്പമായി നേടാനാവും, ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ പല പരീക്ഷണങ്ങളും നമ്മള്‍ നേരിടേണ്ടി വരും ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളും വരും ഇവിടെയൊക്കെ യുക്തിപൂര്‍വ്വമായ തീരുമാനങ്ങള്‍ ചെസ് കരുക്കള്‍ നീക്കും പോലെ ചെയ്തിരിക്കണം, ചെസ് ഒരു കളിയിലിലെ നാനാചിന്തകളെയാണ് ഉണര്‍ത്തുക അത് കേവലം മണിക്കൂറുകള്‍ മാത്രം ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ചാല്‍ മതി എന്നാല്‍ ജീവിതം അങ്ങനെയല്ല ഒരു തീരുമാനമെടുക്കുമ്പോള്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ ചിന്തയെങ്കിലും മുന്നോട്ടുണ്ടായിരിക്കണം, ഏതൊരു തീരുമാനവും സ്വന്തം മന:സാക്ഷിക്ക് ഇണങ്ങുന്നതായിരിക്കണം , ഒരിക്കലും തന്റെ തീരുമാനം ശരിയല്ലാന്ന് തോന്നാന്‍ പാടില്ല ഇവിടെയാണ് പോസിറ്റീവ് ചിന്ത വേണ്ടത് ഒരുപക്ഷെ ഏതെങ്കിലും ഒരു തീരുമാനം നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഇണങ്ങാതെ ഇത്തിരി കാലം നമ്മെ ബുദ്ധിമുട്ടിച്ചേക്കാം പക്ഷെ കാലം നമ്മുക്കനുകൂലമായ രീതിയില്‍ നമ്മെ തേടിയെത്തും എന്ന തികച്ചും ആത്മവിശ്വാസപരമായ ചിന്തയായിരിക്കണം നമ്മെ നയിക്കേണ്ടത് തീര്‍ച്ചയായും അത് വിജയത്തിലേക്ക് നയിക്കപ്പെടും.

കേവലം 30 ദിനാര്‍ ശമ്പളത്തിലാണെന്റെ ഗള്‍ഫ് ജീവിതം ആരംഭിയ്ക്കുന്നത് അന്നതിന് 3000 രൂപ തികച്ചും കിട്ടില്ല പക്ഷെ അന്നത് എനിക്ക് വലിയ സംഖ്യ തന്നെ, റിലീസ് ലഭിച്ചു ഡൊമസ്റ്റിക്ക് വിസയില്‍ തന്നെ 80 ഉം 120 ഉം ദിനാറിന് ജോലി ചെയ്തുകൊണ്ടിരിന്നു മൂന്ന് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ രണ്ടു സഹോദരിമാരുടെ വിവാഹം കഴിഞ്ഞു ( കുടുംബാംഗങ്ങളുടെ സഹായം ആവശ്യത്തിലധികമുണ്ടായിരിന്നു) എന്റെ ലക്ഷ്യം നേടാന്‍ ഇനിയും ധാരാളം കടമ്പകള്‍ കടയ്ക്കണം ഓരോ ദിനവും എന്നെയൊട്ടും ഈ കാര്യത്തില്‍ വ്യാകുലനാക്കിയിട്ടില്ല ഓരോ ദിനവും സാമ്പത്തിക ചിലവുകള്‍ എന്നെ (എല്ലാവരേയും പോലെ) കുഴക്കിയിരിന്നു. പക്ഷെ എന്റെ ലക്ഷ്യം അത് കൈകലാക്കുക എന്നതാണ് എന്നിലെ ചിന്ത.

സുപ്രധാനമായ ചില തീരുമാനങ്ങള്‍
ഡൊമസ്റ്റിക്ക് വിസയെ കുറിച്ചറിയാത്തവര്‍ക്ക് അതിനെ കുറിച്ചൊരു വിശദീകരണം തരാം. വീട്ടു വേലയ്ക്കായി മാത്രമുള്ള വിസ പെര്‍മിറ്റാണിത് ഖാദിം വിസ (ഡൊമസ്റ്റിക്ക് വിസ) , ഈ വിസയില്‍ കമ്പനികളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്തു കൂടാ അങ്ങനെ ചെയ്യുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു പിടിക്കപ്പെട്ടാല്‍ 5 വര്‍ഷത്തേയ്ക്ക് കുവൈറ്റിലേക്ക് പ്രവേശനം തടയും വിധം ഫിംഗര്‍ എടുത്ത് നാടു കടത്തും, ഹോട്ടലുകളിലും കമ്പനിയിലും ജോലി ചെയ്യുമ്പോള്‍ ജോലിയില്‍ മാത്രമല്ല ശ്രദ്ധവേണ്ടത് പല വേഷത്തിലും പിടിയ്ക്കാന്‍ വരുന്ന അറബികളെയാണ് ചുറ്റും നോക്കുക (ഇന്നും അനേകായിരങ്ങള്‍ ഈ വിസയില്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നുണ്ട് ) . ഇങ്ങനെ 3 വര്‍ഷം ജോലി ചെയ്തു ഈ അവസരത്തിലാണ് എനിക്കൊരു ജോലി തരപ്പെടുന്നത് അതുപോലെ വല്ലപ്പോഴും ഡൊമസ്റ്റിക്ക് വിസ വര്‍ക്ക് വിസയിലേക്ക് മാറ്റാവുന്ന നിയമവും നിലവിലുള്ള സമയം (കേവലം 15 ദിവസം മാത്രമേ അന്നാ നിയമം നില നിന്നൊള്ളൂ) . 120 ദിനാര്‍ ശമ്പളവും റൂമിലുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്തു കൊടുത്താല്‍ കിട്ടുന്ന 20 ദിനാറുമടക്കം 140 ളം ദിനാര്‍ കിട്ടുന്ന ജോലി വേണ്ടന്ന് വെച്ച് വെറും 70 ദിനാര്‍ കിട്ടുന്ന ജോലി അതും ഹോട്ടലില്‍ ഡിഷ് വാഷ് ചെയ്യുന്ന വര്‍ക്ക്, എനിക്ക് ചുറ്റുമുള്ള എന്റെ എല്ലാ ചങ്ങാതിമാരും എന്റെയീ തീരുമാനത്തെ എതിര്‍ത്തു പക്ഷെ ശരിയ്ക്കും ഞാന്‍ പലവട്ടം ആലോചിച്ചപ്പോള്‍ എനിക്കാ തീരുമാനം ശരിയെന്ന് തോന്നി അതിലുറച്ചു നിന്നു, എന്തുകൊണ്ടാ തീരുമാനം ഞാന്‍ ശരിയെന്ന് തോന്നി എന്നൂടെ ഞാന്‍ പറയാം . 70 ദിനാര്‍ ശമ്പളം 10 മണിക്കൂര്‍ ജോലി വിസ അടിയ്ക്കാന്‍ ക്യാഷ് വേണ്ട (ഡൊമസ്റ്റിക്ക് വിസ ആയിട്ടു പോലും രണ്ടു വര്‍ഷത്തെ വിസ അടിയ്ക്കാന്‍ 400 ദിനാര്‍ വേണമായിരിന്നു) രണ്ടു വര്‍ഷത്തില്‍ ഒരു മാസത്തെ ശമ്പളമടക്കം ടിക്കറ്റ് താമസും ചിലവും മെഡിക്കലും സൌജന്യം, അതിനെല്ലാം പുറമെ എന്നെ ചിന്തിപ്പിച്ച പ്രധാന ഘടകം ഡൊമസ്റ്റിക്ക് വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് വിസയിലേക്കുള്ള മാറ്റമാണ്, മൂന്ന് വര്‍ഷം ഞാനാ ജോലി തുടര്‍ന്നു അതോടൊപ്പം ചില്ലറ കുറിപരിപ്പാടികളും. ഈയൊരു തീരുമാനമാണ് എന്റെ ലക്ഷ്യ സാക്ഷാത്കാരം നേടാന്‍ എന്നെ അനുവധിച്ചതില്‍ പ്രധാനം. ജോലി എന്തന്നല്ല നമ്മുടെ ലക്ഷ്യം അതായിരിക്കണം പ്രധാനം എന്നതാണെന്റെ ചിന്ത മറ്റൊന്ന് നമ്മുക്കൊരു ലക്ഷ്യം ഉണ്ടെങ്കില്‍ അതവസാനിക്കും വരെ മറ്റൊരു കാര്യം കൂ‍ട്ടി ചേര്‍ക്കരുത് ആ ഒരു ലക്ഷ്യം കൈവരിച്ചതിന് ശേഷം മാത്രമേ മറ്റൊന്ന് ഉന്നം വെയ്ക്കാവൂ അല്ലെങ്കില്‍ ഉദ്ദേശിച്ച ലക്ഷ്യവും അതിനിടയില്‍ കയറുന്ന ലക്ഷ്യവും നിറവേറ്റാനാവാതെ പോകും.

മറ്റൊരു സുപ്രധാനമായ തീരുമാനം 2003 ല്‍ ഞാന്‍ ഇറാഖിലേക്ക് (ഇറാഖിലേക്ക് വരണമെങ്കില്‍ വര്‍ക്ക് വിസ ആയിരിക്കണം , ഡൊമസ്റ്റിക്ക് വിസ അനുവധിയ്ക്കില്ല .. എന്റെ ആദ്യ തീരുമാനത്തിന്റെ ഗുണം )വരാനെടുത്ത തീരുമാനം, ഇതിനിടയില്‍ എന്റെ മറ്റു രണ്ടു സഹോദരിമാരുടെ വിവാഹവും നടന്നിരിന്നു അതുവഴി ഉണ്ടായ കടവും ഞാന്‍ നടത്തിയ കുറി എട്ടു നിലയില്‍ തകര്‍ന്നതിനാലും 10 ലക്ഷത്തോളം രൂപ കടക്കാരനായി ഞാന്‍ ഗത്യന്തരമില്ലാതെ നാട്ടിലേക്ക് ഒളിച്ചോടി രാത്രി സമയങ്ങളിലും കടക്കാര്‍ വീട്ടില്‍ വരാന്‍ തുടങ്ങിയപ്പോ ബംഗളുരിവിലേക്ക് വിട്ടു എന്തോ .. ഒരു വര്‍ഷത്തെ വിസ കയ്യിലുണ്ടായിട്ടും എന്തിനത് ഇല്ലാതാക്കണമെന്ന ചിന്ത വീണ്ടും എന്നെ നാട്ടിലെത്തിച്ചു തിരികെ കുവൈറ്റിലേക്ക് പോവാന്‍ തീരുമാനിച്ചു പാവം എന്റെ ഉമ്മ എന്റെ എല്ലാ വിഷമത്തിലും എന്നോടൊപ്പം വളരെ വിഷമം അനുഭവിച്ചു പ്രാര്‍ത്ഥിച്ചു ( ഞാനൊരു വിശ്വാസി അല്ലെങ്കിലും എന്റെ ഉമ്മ പ്രാര്‍ത്ഥിച്ചതിലും ആ ഉമ്മ മനസ്സ് നൊന്തതിലും ലഭിച്ച സൌഭാഗ്യങ്ങള്‍ക്ക് കണക്കില്ല) തിരികെ എത്തി ഒരു മാസത്തിനുള്ളില്‍ തന്നെ ഉമ്മ അനുഗ്രഹിച്ചയത് പോലെയുള്ള ഒരു സാഹചര്യം ഉണ്ടായി അതായത് ഇറാഖിലേക്കുള്ള അവസരം എന്റെ ചില ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും (അന്ന് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് ബോംബ് സ്ഫോടനം നടന്ന് 18 ഇറ്റാലിയന്‍ പട്ടാളക്കാര്‍ കാഞ്ഞു പോയിട്ടേ ഒള്ളൂ) പക്ഷെ എന്റെ തീരുമാനം ഉറച്ചതായിരിന്നു. ഒരു ലേബര്‍ അവസരത്തിലൂ‍ടെയാണ് ഞാന്‍ ഇറാഖിലെത്തിയെതെങ്കിലും എനിക്ക് ഒത്തിരി നല്ല അവസരം ഇവിടെ നിന്ന് ലഭിച്ചു (ഒരു കാര്യം നമ്മുടെ മുന്‍പില്‍ അവസരം ഒരു രൂപയുടെ രൂപത്തിലായിരിക്കും വരിക ഒരിക്കലും പുറം കാലുകൊണ്ടതിനെ തട്ടി മാറ്റരുത് ) ..കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇറാഖ് വാസം കൊണ്ട് എന്റെ എല്ലാ കടങ്ങള്‍ വീട്ടി .. ബക്കിയുള്ള രണ്ടു സഹോദരിമാരേയും കെട്ടിച്ചു പിന്നെ സ്വകാര്യമായ എന്റെ ആഗ്രഹങ്ങളും സഫലീകരിച്ചു( എന്റെ വിവാഹവും ) .ഇനി എനിക്ക് പ്രവാസം മതിയാക്കാം അങ്ങനെ സുപ്രധാനമായ ആ തീരുമാനവും എടുത്തു 2009 ആഗസ്തോടെ നാട്ടീല്‍ സെറ്റില്‍ഡ് ചെയ്യാന്‍ (അതുവരെ വിസയുണ്ട് ) ഇനിയെന്റെ മൂന്നാം ഘട്ട ജീവിതം നാട്ടില്‍ തുടരണം അവിടേയും എനിക്കൊരു ലക്ഷ്യമുണ്ട് അതിനായുള്ള ശ്രമമായിരിക്കും ഇനിയങ്ങോട്ട് ..... ബ്ലോഗില്‍ നിറഞ്ഞ സജീവമായി തന്നെ ഉണ്ടാവുമെന്നാശിയ്ക്കുന്നു .

Tuesday, July 8, 2008

ആണവകരാര്‍ ഒപ്പു വെയ്ക്കുന്നതിനെതിരെ പ്രതിഷേധിയ്ക്കുന്നു.

ഭാരത ജനതയുടെ വികാരം മനസ്സിലാക്കാതെ ആണവകരാറില്‍ ഒപ്പു വെയ്ക്കുന്ന യു.പി.എ.സര്‍ക്കാറിന്റെ നിരുത്തരവാദപരമായ നടപടിയില്‍ ഒരു ഭാരതീയനെന്ന നിലയില്‍ ശക്തമായി പ്രതിഷേധിയ്ക്കുന്നു .ഇടതുപക്ഷം കൈകൊണ്ട തീരുമാനം വളരെ സ്വാഗതാര്‍ഹമാണ് അതു വൈകിപോയോ എന്നു പോലും സംശയിക്കുന്നു. എന്തുകൊണ്ട് യു.പി.എ മീറ്റിംഗുകളില്‍ പോലും ആണവകരാറിന്റ് പൂര്‍ണ്ണരൂപം വെയ്ക്കുന്നില്ല, വളരെ വ്യക്തമായ രാജ്യദ്രോഹപരമായ കാര്യങ്ങള്‍ അതിലുണ്ടന്ന് ഏതൊരു ഭാരതീയനെ പോലും ഞാനും സംശയിക്കുന്നു.

Monday, May 26, 2008

കാവല്‍ക്കാരന്‍

സുന്ദരനയ ആ ശവത്തിനവന്‍ കാവലിരിന്നു.
ചപ്പിയ മൂക്ക്, വീതിയുള്ള നെറ്റിത്തടം, നീണ്ട തലമുടികള്‍ നെറ്റിയുടെ ഇരുവശത്തേയ്ക്കും ചാഞ്ഞു കിടന്നു. പകുതിയടഞ്ഞ കണ്ണിമയ്ക്കുള്ളിലൂടെ ആരെയോ പരതുന്നത് പോലെ, കട്ടിയായി വരുന്ന മീശ ക്ലീന്‍ ചെയ്തിട്ട് ചില ദിവസങ്ങള്‍ക്ക് ശേഷമായിരിക്കണം അതിന്റെ വളര്‍ച്ച നിന്നത്.
എതയെത്ര ശവങ്ങള്‍ക്ക് അവന്‍ കാവല്‍ നിന്നിട്ടുണ്ട്, കുറുക്കനോ നായയോ കടിച്ചു വലിക്കാതിരിക്കാന്‍ അതവനൊരു ദൌത്യമായിരിന്നു. ശവങ്ങളോടവന്‍ സംസാരിക്കുമായിരുന്നു ആത്മഗതമെന്നോണം ശവങ്ങളുടെ ആഗ്രഹങ്ങള്‍ അവനറിയുമായിരുന്നു.
സുന്ദരനായ ശവത്തിനോടവന്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചു. വേണ്ടതെന്ന് ചോദിച്ചാല്‍ നീലിച്ച കവിളുകള്‍ ചുരുങ്ങി ചുണ്ടുകള്‍ വീതിയേറ്റി ക്രിത്രിമമായി പുഞ്ചിരികാന്‍ ശ്രമിച്ചു.ആ പുഞ്ചിരിയില്‍ പോലും കാപട്യം ഒളിഞ്ഞിരിക്കുന്നത് കണ്ടെത്താനാവില്ല. ശവത്തിന്റെ ആഗ്രഹങ്ങള്‍ അവന്‍ നിര്‍വ്വഹിച്ചു കൊടുത്തു.ആത്മാര്‍ത്ഥതയുടെ സ്നേഹസമര്‍പ്പണം അര്‍പ്പിച്ചുവെങ്കിലും അതലാം കേവല നിമിഷങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമായിരുന്നുവെന്ന് സുന്ദരനായായ ആ ശവം പറയാതെ പറഞ്ഞു, നന്ദിയില്ലാത്ത ശവം പിന്നേയും മുഖം തിരിച്ചു കിടന്നു. ശവം തന്റെ കൂട്ടിനായി മറ്റൊരു ശവത്തെ തേടുന്നതായി കാവല്‍കാരനായ അവന് തോന്നി.

കാലനക്കം കേട്ടാണവന്‍ പിന്തിരിഞ്ഞു നോക്കിയത്. ഒരാള്‍ ശവത്തെ സാകൂതം നോക്കി തന്റെ പിന്നില്‍ നില്‍ക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ ശവത്തിന്റെ ചങ്ങാതിയായിരുന്നുവെത്രെ അവന്‍, അയാള്‍ ശവത്തെ കുറിച്ചു പറഞ്ഞു തുടങ്ങി: ഏതൊരു സ്ത്രീയ്ക്കും കാമം ദ്യൊതിപ്പിയ്ക്കുന്ന പുരുഷ സൌന്ദര്യമുണ്ടായിരുന്നു, കായികമായി അഭ്യാസത്താല്‍ ശരീരത്തിനാകാരവടിവുണ്ടാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു, ആരെ കണ്ടാലും മനം മയക്കുന്ന ചിരി അതില്‍ കാപട്യം മാത്രമായിരുന്നു ഇതൊന്നും ആരും തിരിച്ചറിയുകയില്ല.ആ ചിരിയില്‍ ആത്മാര്‍ത്ഥത ദര്‍ശ്ശിക്കുന്നവര്‍ ആരുമവനെ സഹായിച്ചിരിന്നു, അവന്റെ അപഥസഞ്ചാരത്തില്‍ മനം നൊന്ത് അവന്റെ അച്ഛന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിന്നു, യൌവ്വനത്തിന്റെ ആരംഭത്തില്‍ തന്നെ നരച്ച രോമങ്ങള്‍ തലയിലേറ്റി ഒരു നിത്യരോഗിയായി ഇവന്റെ അമ്മ. മരണമറിയാതെ ആ സ്ത്രീ അവിടെ തനിയെ ഇവനെ കാത്തിരിക്കുന്നു.

ശവം കോപത്താല്‍ വിറയ്ക്കുന്നതായി അവന്റെ പൂര്‍വ്വ ചരിത്രം പറയുന്ന പഴയ ചങ്ങാതിയ്ക്ക് തോന്നി, പാതി തുറന്ന കണ്ണിമയ്ക്കുള്ളിലൂടെ കോപാഗ്നി സ്ഫുലിംഗങ്ങള്‍ തെറിച്ചു വീഴുന്നതായി തോന്നി. ഭയത്താല്‍ ചങ്ങാതി ഓടിയകന്നു.

സുന്ദരനായ ശവത്തിന്റെ കാത്തിരിപ്പിനൊടുവില്‍ അവന്റെ കൂട്ടായി മറ്റു രന്റു ശവങ്ങളും വന്നു, മീശയില്ലാത്ത ആ രണ്ടു ശവങ്ങളും ജീവിച്ചിരിന്നപ്പോള്‍ സുന്ദരനായ ശവത്തിന്റെ സ്വഭാവം പോലെ തന്നെയായിരുന്നു,സ്വാര്‍ത്ഥ താല്‍‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വന്തമെന്നവരെ പോലും വഞ്ചിയ്ക്കാന്‍ മടിയ്ക്കാത്തവരായിരുന്നു.

മറ്റു രണ്ടു ശവങ്ങളും കൂടി വന്നപ്പോള്‍, സുന്ദരനായ ശവത്തിനൊത്തിരി സന്തോഷം, മൂന്ന് ശവങ്ങളും ജീ‍ര്‍ണ്ണിയ്ക്കാന്‍ തുടങ്ങി. സുന്ദര വദനങ്ങള്‍ ചീര്‍ത്തു,കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി വന്നു , ചുണ്ടുകള്‍ക്ക് തടിയേറി വന്നു, ചെവിയ്കള്‍ക്കുള്ളിലൂടെ ദുര്‍ഗന്ധം വമിയ്ക്കുന്ന ദ്രാവകം പുറത്തേയ്ക്കൊഴുകി, പരിസരമാകെ ദുര്‍ഗന്ധം വമിച്ചിട്ടും അവന്‍ കാവല്‍ തുടര്‍ന്നു

Saturday, May 10, 2008

അപ്രസക്തമാവുന്ന ഇ.എം.എസ്. ചിന്തകളും വചനങ്ങളും, ഏ.കെ.ജിയുടെ ജീവിതവും


ഇടതുപക്ഷ മനോഭാവക്കാരില്‍ എന്നും മൂല്യാധിഷ്ടിതമായ ചിന്തകള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. അവരുടെ ലളിതമായ ജീവിതരീതി അവരുടെ ഉത്തിഷ്ടമായ ചിന്തകളുടെ സമാഹരമാണ്. അതുകൊണ്ടു തന്നയാണ് ഇടതു മനോഭാവക്കാര്‍ രാഷ്ട്രീയമായി ചായ്‌വ് പുലര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടായിരുന്നു. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശക്തി എന്നാല്‍ പുരോഗമന ചിന്താഗതിക്കാരുടേയും സാഹിത്യ സാംസ്ക്കാരിക ഉന്നമനരുടേയും നിസീമമായ പിന്തുണ എന്നു തന്നെ പറയാം. കാലം കടന്നു പോകുന്നുന്തോറും കമ്മ്യൂണിസ്റ്റുകളില്‍ നഷ്ടമായി കൊണ്ടിരിന്ന മൂല്യാധിഷ്ടിത ചിന്തകളോടൊപ്പം അവരെ എക്കാലവും പിന്തുണച്ചിരുന്ന സാംസ്കാരിക നായകരും പിന്‍‌മാറി. ശേഷിച്ചവര്‍ പാര്‍ലിമെന്ററി ജനാതിപത്യത്തിന്റെ സുഖലോലുപത മാത്രം ഉന്നം വെച്ച് പാര്‍ട്ടിക്കുള്ളില്‍ കയറിപറ്റി. ജനസേവ എന്ന കമ്മ്യൂണിസ്റ്റുകളുടെ ചിന്താഗതി ഉദരസേവ എന്ന നിലയിലെത്തി .കണ്ണടച്ച് സ്വന്തം നാടിനെ പണയപ്പെടുത്തി കോടികള്‍ പാര്‍ട്ടിയുടേയും സ്വന്തവുമായ വളര്‍ച്ചയ്ക് ഉപയോഗപ്പെടുത്തി. സഖാവ് 1000 പറ്റുമ്പോള്‍ പാര്‍ട്ടിയ്ക്ക് 10,000 ഉണ്ടാക്കി പാര്‍ട്ടി എന്ന ചട്ടക്കൂട്ടിലെ മേലാളന്മാര്‍ അന്ധരും ബധിരരും മൂകരുമായി തീര്‍ന്നു. പര്‍ട്ടിയ്ക്കു മുകളില്‍ സഞ്ചരിക്കുന്ന കമ്മ്യൂണിസ്റ്റുകളേയും നമ്മുക്ക് കാണാന്‍ കഴിഞ്ഞു. അങ്ങനെയുള്ള അവതാരങ്ങളാണ് ഇന്ന് സി.പി.എമ്മിന്റെ അമരത്തിരിക്കുന്നവരും അതിന് ചുറ്റുമുള്ളവരും.
ഇന്ന് അതിശക്തരായ പാര്‍ട്ടികളിലൊന്നാണ് സി.പി.എം. അതിനേക്കാള്‍ ശക്തരായ (ജനകീയമായ ശക്തിയല്ല മറിച്ച് ഗുണ്ടായിസം കൊണ്ടും കയ്യൂക്കും ധനപരമായുമുള്ള കരുത്ത്) നേതാക്കളും. കോടിയേരിയുടെ മകന്റെ വിവാഹം തികച്ചും സ്വകാര്യമായ ഒന്നായിരിക്കാം പക്ഷെ ഇവിടെ ഒരു ജനതയ്ക്ക് പ്രതികരിക്കാനുള്ള അവസരമുണ്ട് കാരണം ലക്ഷകണക്കന് പാവങ്ങള്‍ തന്റെ സ്വന്തമെന്ന് കരുതി തന്റെ തന്നെ വിലപ്പെട്ട സമയം തനിക്കല്ലാതെ പാര്‍ട്ടിയ്ക്കുവേണ്ടി ബലികൊടുത്തുണ്ടായ ഒരു പ്രസ്ഥാനത്തിന്റെ പിന്‍‌ബലത്തില്‍ മന്ത്രിയായതുകൊണ്ടും മറ്റും ലഭിച്ച സൌകര്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിവാഹ മാമാങ്കം തികച്ചും ലജ്ജാവഹം എന്നല്ലാതെ മറ്റെന്താ പറയുക. ഇവിടെ മറ്റൊരു പ്രത്യേകത മതപരമായല്ല വിവാഹം കമ്മ്യൂണിസ്റ്റ് ചിന്തകള്‍കകനുസരിച്ചുള്ള മാലയിടല്‍ ചടങ്ങ് (ഇസ്ലാമത വിശ്വാസികള്‍ പേരിന് 10 പവന്‍ മഹര്‍ നല്‍കും, 100 പവന്‍ തിരികെ വാങ്ങിയ്ക്കുകയും ചെയ്യും അതുപോലെയായി ഇതും) കമ്മ്യൂണിസത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയ ഈ ബൂര്‍ഷ്വാപാര്‍ട്ടിയുടെ പ്രവര്‍ത്തികളെ പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.

സ്വന്തം ജീവിതം കൊണ്ട് രജതരേഖ രചിച്ച ഏ.കെ.ജി. ഇ.എം.എസ് എന്നിവരുടെ ബലികൂടത്തിനരികെ പോലും അര്‍ഹതയില്ലാതായിരിക്കുന്നും എന്തിനുമേതിനും പ്രതികരിക്കുന്ന സ:അചുതാന്തനും പീണറായി സഖാവും (പാര്‍ട്ടിയെ ഇലാതായ്കാന്‍ ജനിച്ച അവതാരമെന്ന് വിശേഷിപ്പിയ്ക്കാം

Saturday, March 15, 2008

ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും







ഇന്നെന്റെ ജന്മദിനമാണ് എത്രാമത്തെ എന്നു ചോദിച്ചാല്‍ കൈപ്പള്ളിയോടടുക്കും എനിക്ക് സമാനരായി അഗ്രജനും, തമനുവും,ബയാനും തറവാടിയുമെല്ലാം ഉണ്ട് .. ശരീരത്തിന്റെ പ്രായത്തേക്കാള്‍ മനസ്സിന്റെ പ്രായമാണ് പ്രധാനം എന്നു കരുതുന്ന ഒരുവനാണ് ഞാന്‍ . ജന്മദിനം നാലാളെ വിളിച്ച് ആഘോഷിക്കേണ്ട ഒന്നല്ല അതൊരു ഓര്‍മ്മപ്പെടുത്തലാണ്,
ഇത്രയും കാലത്തെ ജീവിതത്തെ ഞാന്‍ എങ്ങനെ കാണുന്നു.. ഞാന്‍ എന്തല്ലാം നേടി എന്നൊന്നു വിലയിരുത്തട്ടെ.
എന്റെ കഴിഞ്ഞ കാല ജീവിതം തികച്ചും പൂര്‍ണ്ണ സന്തോഷകരമായിരുന്നു, പൂര്‍ണ്ണ സംതൃപ്തിയും നല്‍കുന്നു ഒരുപക്ഷെ ഒത്തിരി ബ്ലോഗേര്‍സ്സിനും മറ്റു ചങ്ങാതിമാര്‍ക്കും ലഭിയ്ക്കാതത്ര രസകരമായ ജീവിതമാണെനിക്ക് ലഭിച്ചത്.മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെങ്കിലും ഒഴുക്കിനെതിരെ നീന്തി ലഭിച്ച വിദ്യാഭ്യാസവും അതിനെ അടിസ്ഥാനമാക്കി ലഭിച്ച അനുഭവ സമ്പത്തും ഒത്തിരി ഒത്തിരി തിക്താനുഭവങ്ങളും എന്റെ ജീവിതത്തിന്റെ മാറ്റ് കൂട്ടുന്നു. പറയത്തക്ക വലിയ വിദ്യാഭ്യാസമൊന്നും എനിക്കില്ല എന്നാല്‍ 16മത്തെ വയസ്സുമുതലുള്ള യാത്ര (ബോംബെ) ഇപ്പോഴും തുടരുന്നു ഇതിനിടയില്‍ ഞാന്‍ എന്തല്ലാം ജോലി ചെയ്തു .... പഠിയ്ക്കുന്ന അവസരത്തില്‍ കാലത്ത് എന്റെ സ്വന്തം ചിലവാനായ് പത്രവിതരണം- മലയാള മനോരമ, മാതൃഭൂമി, ജനയുഗം- പിന്നെ ആന്റിന ഫിറ്റിംഗ്സ് ഇവയില്‍ നിന്നല്ലാം കിട്ടുന്ന വരുമാനം എന്റെ വിദ്യാഭ്യാസത്തിനും കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ക്കും തണലേകി. ഇതിനിടെ ഇങ്ങനെ ലഭിച്ച വരുമാനം കൊണ്ട് ഒരല്പസ്വല്പം കമ്പ്യൂട്ടര്‍ ജ്ഞാനം പിന്നെ ഹോട്ടല്‍ മനേജ്മെന്റ് പഠനം ലക്ഷ്യം ഗള്‍ഫായിരുന്നു, എന്തെങ്കിലും ക്കൈ തൊഴില്‍ അറിയണമെന്നത് ജീവിത്തിന് ആയാസകരമായി മുന്നോട്ട് നയിക്കാനാവും എന്ന ചിന്ത.എനിക്കാരും നല്ല ഉപദേശം തന്നില്ല.. വിദ്യാഭ്യാസത്തിന് സഹായിച്ചില്ല എന്നൊന്നും ഞാന്‍ പരാതിപ്പെട്ടിട്ടില്ല കാരണം കുഞ്ഞുനാളിലെ ലഭിച്ച നല്ല അനുഭവങ്ങള്‍ പരിഭവങ്ങളെ എന്റെ സുഹൃത്തല്ലാതാക്കിയിട്ടുണ്ട്.
1995 ഏപ്രില്‍ 7 ന് ഞാന്‍ കുവൈറ്റിലെത്തി,
അറബി വീട്ടിലൊരു സാദാ വേലക്കാരന്‍, ജോലി രാത്രിയായിരുന്നു. ദിവാനിയായില്‍ വരുന്ന അതിഥികള്‍ക്ക് ചായയും ഗഹ്‌വ (കോഫി)യും കൊടുയ്ക്കുക, പുലര്‍ച്ച വരെ ചീട്ടുകളിച്ചു കൊണ്ടിരിക്കുന്ന അറബികള്‍ക്ക് ആവശ്യാനുസരണം ചായ ഗഹ്‌വ എന്നിവ നല്‍കുക. തുടങ്ങിയ ജോലി ഒരു വര്‍ഷത്തോളം. ഈയൊരു ജോലിയില്‍ നിന്ന് എനിക്ക് ലഭിച്ച അനുഭവം പറഞ്ഞറീയ്ക്കാനാവാത്തതാണ്, ഒരു വര്‍ഷത്തെ എന്റെയീ ജീവിതം ഒത്തിരി വലിയ പാഠം പഠിപ്പിച്ചു.. അടിമത്ത്വം എത്ര ഭയാനകമാണന്ന തിരിച്ചറിവ്.അസഹനീയമായ ആ ജിവിതം ഒരുവര്‍ഷമേ നീണ്ടു നിന്നൊള്ളൂ ... പിന്നീടങ്ങോട്ട് ഇതുവരെ ... ഇത്രയും കാലത്തിനുള്ളില്‍ എന്തല്ലാം ജോലികള്‍ .. ഹോട്ടലില്‍ പാത്രം കഴുകുന്നവന്‍,അസി: പാചകക്കാരന്‍, പ്രധാന പാചകക്കാരന്‍, പച്ചക്കറി വണ്ടിയില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നവന്‍, ചാവി ഉണ്ടാക്കുന്നവന്‍, ചെരുപ്പു കടയില്‍ സെയില്‍‌സ് മാന്‍, സ്റ്റാര്‍ റസ്റ്റോറന്റില്‍ വെയിറ്റര്‍,മീന്‍ വില്‍‌പനക്കാരന്‍, ലാണ്ടറിമാന്‍, റിഗ് ബോയ് (പെട്രോളിയം റിഗ്), ഡക്കറേഷന്‍ കമ്പനിയിലെ ലേബര്‍ (ഏറ്റവും കഠിനമായ ജോലിയായിരുന്നു അത്) .... സദ്ദാമിന്റെ പതനത്തോടെ 2003 ല്‍ ഇറാഖിലേക്ക് ഒരു ലേബറുടെ വേക്കന്‍സിയിലാണന്ന് എത്തിയതെങ്കിലും ടൂള്‍ റൂം മാന്‍, ഡോക്കുമെന്റ് കണ്ട്രോള്‍ സ്പെഷലിസ്റ്റ്, ലാണ്ടറി അഡ്മിന്‍ , ഏ.സി ഡിപ്പാര്‍ട്ട്മെന്റ് അഡ്മിനില്‍ എത്തി നില്‍ക്കുന്നു. വിവിധ മേഖലകളില്‍, വ്യത്യസ്ഥ രാജ്യക്കാരുമായി ഒരുമിച്ച് ജോലി ചെയ്തു ഒത്തിരി ഭാഷകള്‍ എന്നിവയായിരുന്നു ധനത്തേക്കാളേറെ എനിക്ക് ലഭിച്ച സമ്പാദ്യം.ഒത്തിരി നല്ല ചങ്ങാത്തവും.. രണ്ടു വര്‍ഷം മുന്‍പാണ് ഞാന്‍ ബ്ലോഗില്‍ എത്തുന്നത് യാദൃശ്ചികമായാണ് ഞാനിവിടെ എത്തുന്നത് .... ഒരു ബ്ലോഗുണ്ടാക്കി ബ്ലോഗിനെ കുറിച്ച് യാതൊരു കേട്ടറിവും ഇല്ലാതെ ... അന്നൊരു പുതിയ ബ്ലോഗ് വന്നാലുടന്‍ സഹായത്തിനായി ഒത്തിരി പേര്‍ രംഗത്ത് വരും അങ്ങനെ വന്ന പലരില്‍ ഒരാളായ ഇന്ന് അമേരിക്കയില്‍ ജോലിചെയ്യുന്ന ശ്രീജിത്താണ് ബ്ലോഗിംഗിന്റെ എല്ലാ ഏ.ബി.സി.ഡിയും പഠിപ്പിച്ച് തന്നത്.. നന്ദി ശ്രീജിത്ത്.
2006 ഇതേ ഒരു ദിവസം(മാര്‍ച്ച് 16) ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കുവൈറ്റില്‍ നിന്ന് നാട്ടിലെത്തി അന്നു വൈകുന്നേരം വീട്ടുക്കാര്‍ കണ്ടുവെച്ച പെണ്ണിനെ കണ്ടു ..അവളെ കണ്ടപ്പോഴാണ് എന്റെ മനസ്സില്‍ പണ്ട് ഞാന്‍ മോഹിച്ച പെണ്ണായിരുന്നു അവളെന്ന് മനസ്സിലായത്. പിന്നെ ഇഷ്ടക്കേടിന്റെ ഒരാവശ്യം ഇല്ലല്ലോ .. ഒത്തിരി കാര്യങ്ങള്‍ വന്നിട്ടും ഒന്നും ശരിയാവാതെ എനിക്കായ് കാത്തിരിക്കുന്നത് പോലെ തന്നെയായിരുന്നു അവളുടേയും കാര്യം. എന്റെ വിവാഹത്തിലുമുണ്ട് എന്റെയൊരു ടച്ച് ... അവളെ കണ്ടു എന്റെ കാര്യമങ്ങ് തുറന്ന് പറഞ്ഞു എന്‍െ കൂടെ ജീവിയ്ക്കാന്‍ തയ്യാറുണ്ടോന്ന് ചോദിച്ചു .. സമ്മതം എന്നു മൂളിയ ഉടനെ അപ്പോ തന്നെ ഞാനങ്ങട് കല്യാണം നിശ്ചയിച്ചു .. എന്നാ നാളെ നമ്മടെ കല്യാണം എന്താ.. സമ്മതമല്ലേ .. ഒരു ചായ പോലും എന്റെ വീട്ടില്‍ സ്പെഷലായി ഉണ്ടാക്കാതെ ഒരൊറ്റ ബന്ധു പോലും ക്ഷണിക്കാതെ എന്റെ വിവാഹം നടന്നു 2006 മാര്‍ച്ച് 17 ന് ... (ബന്ധുക്കളുടേയും അയല്‍‌വാസികളുടെ പൂര്‍ണ്ണ സമ്മതം വാങ്ങിച്ചിട്ടുണ്ടായിരുന്നു ട്ടോ) തീര്‍ത്തും സ്ത്രീധന രഹിതവും ആര്‍ഭാരഹിതവും ലളിതവും (ഇതിനേക്കാള്‍ ലളിതം മറ്റെന്താ അല്ലേ.. മറ്റൊരു രസം .. എന്നും കാലത്ത് കട തുറയ്ക്കുന്ന ബാപ്പ .. അന്നും പതിവ് പോലെ കട തുറയ്ക്കാന്‍ പോകുകയായിരുന്നു.. അപ്പോള്‍ ഉമ്മ.." അല്ലാന്ന്.. ഇങ്ങളെവിടെ പോവാ? ".. "ഞാന്‍ കട തുറയ്ക്കാന്‍" ... അതിപ്പം നല്ല ചേലായി.ഇന്നിങ്ങളെ മൂത്ത മോന്റെ കല്യാണമാണ് " .. അന്തവിട്ട ബാപ്പ അവിടെ കുത്തിരിന്നു .. ) ആയ എന്റെ വിവാഹം കഴിഞ്ഞ് 9 മാസവും അഞ്ചു മിനിറ്റും കഴിഞ്ഞപ്പോള്‍ (2006 ഡിസംബര്‍ 17 ന് രാത്രി 12.5 അതായത് 18.ന് ആറു മിനിറ്റായപ്പോ ഞങ്ങള്‍ക്കൊരു മകള്‍ ജനിച്ചു അങ്ങനെ ഞാനൊരു തന്തയായി .. ബ്ലോഗില്‍ ഞാനെന്റെ മകള്‍ക്ക് പേരന്വേഷിച്ചു . ഒരു മലയാളിത്വമുള്ള പേരാണ് ഞാന്‍ ആവശ്യപ്പെട്ടത് ഒത്തിരി പേര്‍ പേര് നിര്‍ദ്ദേശിച്ചു .. ഞാനൊരു മുസ്ലിം സമുദായംഗമായതിനാല്‍ ഇസ്ലാമിക ചുവയുള്ള പേരായിരുന്നു നിര്‍ദ്ദേശിച്ചത് തികച്ചും വ്യത്യസ്ഥമായി ഇബ്രു നിര്‍ദ്ദേശിച്ച പേരാണ് "സ്നേഹ" .. സാധാരണ മക്കളുടെ പേരിനൊപ്പം അച്ചന്റെ പേരാണ് ഇടുക ഇവിടേയും ഞാ‍നത് തിരുത്തി .. 9 മാസം വയറ്റില്‍ കാലോ വളരുന്നത് കൈയ്യോ വളരുന്നത് എന്ന് സ്വപ്നം കണ്ട് .. സൂക്ഷിച്ച് ഒത്തിരി വേദനകളും യാതനകളും സഹിച്ച് പ്രസവിച്ചതിന് ശേഷം മക്കളുടെ അവകാശി അച്ചന്‍ മാത്രം പിന്നെ ഒരു ഉറപ്പിനാണ് ഈ അച്ഛന്റെ പേരിടല്‍ കൊണ്ടുദ്ദേശിക്കുന്നത് എനിക്കുറപ്പാണ് അതെന്റെ മകളാണന്ന് അതുകൊണ്ട് എന്റെ മകളുടെ പേരിനൊപ്പം സലീന എന്ന എന്റെ ഭാര്യയുടെ പേര്‍ അല്പം പരിഷ്ക്കരിച്ച് എന്റെ മകള്‍ക്ക് "സ്നേഹ സെലിന്‍" എന്നാക്കി .... നാളെ ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികവുമാണ്

Sunday, March 9, 2008

ആത്മഹത്യാ കുറിപ്പ്

അവരതിന് തെരഞ്ഞെടുത്തത് തികച്ചും വിജനമായ ഒരിടമായിരുന്നു.കുന്നിന്‍ മുകളിലെ ഒരു പഴയ കെട്ടിടം , സര്‍ക്കാറിന്റെ അധീനതയിലുള്ള ആ സ്ഥലത്തിനടുത്തൊന്നും യാതൊരു ജനവാസവും ഇല്ല. രാത്രി കാലങ്ങളില്‍ നരിച്ചീറുകള്‍ക്കും കൂമനുമെല്ലാം സുഖവാസമൊരുക്കുന്ന ആ പഴയ കെട്ടിടത്തിനടുത്തേയ്ക്ക് ആരും പോവാറില്ല.


ജിത്തുവാണാദ്യം കണ്ടത്.
പരസ്പരം കെട്ടിപ്പിടിച്ച്, ബഞ്ചിന് താഴെ ചെരിഞ്ഞു കിടക്കുന്നു. നീലിച്ച ശരീരങ്ങള്‍, വായയിലൂടെ നുരയും പതയും ഒലിച്ചിറങ്ങിയിരിക്കുന്നു. അവരുടെ ശരീരങ്ങളില്‍ നിന്ന് രണ്ടാത്മാക്കളും വേര്‍പ്പെട്ടിട്ട് സമയമേറെ കഴിഞ്ഞിരിക്കുന്നു.
ആരാണവര്‍...? ആര്‍ക്കും കണ്ട പരിചയമില്ല, എവിടെയായിരിക്കുമവരുടെ വീട്. ആര്‍ക്കുമറിയാത്ത ചോദ്യങ്ങള്‍ പരിസരങ്ങളില്‍ നിന്നറിഞ്ഞു വന്നവര്‍ സ്വയവും മറ്റുള്ളവരോടും ചോദിച്ചു കൊണ്ടിരിന്നു.


സ്ഥലത്തെത്തിയ പോലീസ് വിശദമായി പരിശോധിച്ചു. കമിതാക്കളാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. എന്നാല്‍ പ്രായം വളരെ ഏറിയിരിക്കുന്നു രണ്ടുപേര്‍ക്കും. എന്തിനായിരുന്നു ആത്മഹത്യ ചെയ്തതവര്‍ . പരസ്‌പരം ചോദ്യങ്ങള്‍ ചോദിച്ച് പോലീസുദ്ദ്യോഗസ്ഥര്‍ പിണങ്ങളെ പൂര്‍ണ്ണ പരിശോധനയ്ക്ക് വിധേയമാക്കി. കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ വായിച്ചു.
ഇത് ഞങ്ങളുടെ ആത്മഹത്യാ കുറിപ്പ്, എന്റേയും സൂര്യപ്രഭയുടേയും...
ഇരുപതിലധികം വര്‍ഷമായി തുടരുന്ന പ്രേമബന്ധത്തിനൊടുവിലൊരു തിരശ്ശീല ഇങ്ങനെ ആവാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
എന്റെ പേര് സുനീഷ്. വയസ്സ് 40. ഇവള്‍ സൂര്യപ്രഭ വയസ്സ് 36. ഇവളെന്റെ മാമന്റെ മകളാണ്. ഒരേ തറവാട്ടില്‍ വളര്‍ന്നവര്‍.. മുറപ്രകാരം എന്റെ പെണ്ണു തന്നെ. അതുകൊണ്ടായിരിക്കാം അവളെന്നെ പ്രേമിച്ചത്. തികച്ചും രതി താല്പരനായ എനിക്ക് ഇവളുടെ അധരങ്ങളിലെ മധുരം നു‍കരാനായിരുന്നു ഇഷ്ടം. ഇവളെനിക്ക് ആ മധുരം ആവോളം തന്നു. ഞാനത് നുകരുകയും ആസ്വദിയ്ക്കുകയും ചെയ്തു.
എന്റെ പതിനേഴാമത്തെ വയസ്സിലാണ് എനിക്കവളോട് അനുരാഗം തോന്നി തുടങ്ങിയത്. വെളിച്ചമില്ലാത്ത ഒരു രാത്രി. തീര്‍ത്തും തമസ്സ്. അറിഞ്ഞു തന്നെ ഞാനവളെ കയറി പിടിച്ചു. കുതറുമെന്നായിരുന്നു ഞാന്‍ കരുതിയത് പക്ഷെ അവളെന്നിലേക്കടുക്കുകയായിരുന്നു, പാവം! അവളുടെ സ്വപനങ്ങളില്‍ ഞാനൊരു രാജകുമാരനായി. പക്ഷെ, എന്റെ സ്വപ്നങ്ങളില്‍ മറ്റനേകം പെണ്‍‌കുട്ടികളായിരുന്നു. എന്റെ കൌമാരം ഞാന്‍ ശരിയ്ക്കും ആസ്വദിച്ചു. എന്നാലവള്‍ തറവാട്ടിന്റെ കോലായില്‍ എന്നെയും സ്വപ്നം കണ്ടിരിക്കുകയായിരുന്നു. നിശയുടെ അരണ്ട വെളിച്ചത്തില്‍ തറവാട്ടിലെ ആരുമെത്താത്ത മുറികളില്‍ ഞങ്ങള്‍ ഒരുമിച്ചു... കുശലം പറഞ്ഞു... അധരങ്ങളില്‍ സ്വപ്നസുന്ദരമായ ചുമ്പനങ്ങള്‍ അര്‍പ്പിച്ചു... അവളുടെ സ്വപ്നങ്ങളില്‍ അനേകം നല്ല ചിത്രങ്ങള്‍ തെളീഞ്ഞു വന്നു. എന്റെ ചിന്തയിലാകട്ടെ, അവളുടെ നിഴല്‍ പോലുമുണ്ടായിരുന്നില്ല.
കാലം ആര്‍ക്കും കാത്തു നില്‍‌ക്കാതെ കടന്നു പോയി. ഞാന്‍ പ്രി-ഡിഗ്രിക്കു പഠിക്കുന്ന സമയത്തായിരുന്നു എന്റെ ജേഷ്ടന്‍ (അമ്മയുടെ ജേഷ്ടത്തി പുത്രന്‍, ഇവന്‍ വിവാഹം കഴിച്ചതും സൂര്യപ്രഭയുടെ ജേഷ്ടത്തിയെയായിരൂന്നു) വിദേശത്ത് നിന്നു വന്നത്. അവനെന്നോട് ഉപദേശിച്ചു.. അവളെ കെട്ടരുതെന്ന്. കാര്യകാരണങ്ങള്‍ അവന്‍ നിരത്തി അതില്‍ കാര്യമുണ്ടന്ന എന്റെ ചിന്ത തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചു. പക്ഷെ... അപ്പോഴേയ്ക്കും എല്ലാം വൈകി പോയിരുന്നു.

അവളെ എന്നില്‍ നിന്നകറ്റാന്‍ പല മാര്‍ഗ്ഗങ്ങള്‍ ഞാന്‍ ഉപയോഗിച്ചു. അന്നെനിക്ക് ഒത്തിരി പ്രണയങ്ങളുണ്ടായിരുന്നു അതില്‍ പലരേയും അവള്‍ക്ക് ഞാന്‍ പരിചയപ്പെടുത്തി കൊടുത്തു.. അതൊരു വല്ലാത്ത മാനസ്സിക പീഢനമായിരുന്നെന്ന തിരിച്ചറിവ് എനിക്കില്ലായിരുന്നു.ഒരു ദിവസം തറവാട്ടിന്റെ ആളൊഴിഞ്ഞ മുറികളിലെ ഇരുണ്ട വെളിച്ചത്തില്‍ അവളെന്നെ കാണാനെത്തി. എത്ര വേദനകള്‍ അവള്‍ക്ക് ഞാന്‍ സമ്മാനിച്ചിട്ടും അവളെന്നെ മുറുകെ കെട്ടിപിടിച്ചു കരഞ്ഞപേക്ഷിച്ചു .... എന്നെ ഉപേക്ഷിക്കല്ലേ... എനിക്കാരുമില്ല... എന്റെ സ്വപ്നങ്ങളില്‍ നീ മാത്രമായിരുന്നു... നീ ഇല്ലാതെ ഞാനെങ്ങനെ ജീവിയ്ക്കും . അപ്പോഴും രതിയോടുള്ള ആസക്തി എന്നെ മൌനനാക്കി. അവളുടെ ചുണ്ടുകളിലെ തേന്‍ തുള്ളികള്‍ ഞാന്‍ നുകര്‍ന്നു.. എല്ലാം അവളെനിക്ക് സമ്മാനിച്ചു അവളുടെ കന്യകാത്വമൊഴികെ .. അത് നുകരാന്‍ ഞാന്‍ ശ്രമിച്ചുമില്ല, ഈ നിമിഷം വരെ...

മരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് മനസ്സുറപ്പിച്ച് ഞാനിത്രയും എഴുതുമ്പോഴും അവളുടെ ഭര്‍ത്താവല്ലാതെ ഞാനിതുവരെ നുകര്‍ന്നിട്ടില്ല .
എന്റെ പ്രി‌ഡിഗ്രി പഠനം അവസാനിപ്പിച്ചു ... അവള്‍ക്ക് പല കാര്യങ്ങളും എന്റെ മാമന്‍ നോക്കികൊണ്ടിരിന്നു... ഓരേ കാര്യം വരുമ്പോഴും അവളെന്റെയടുക്കല്‍ ഓടിവന്നു കരഞ്ഞു.. എന്നെ വിവാഹം കഴിയ്ക്കുമോ എന്ന ഒരൊറ്റ ചോദ്യമായിരുന്നു അവള്‍ക്കെന്നോട് ചോദിയ്ക്കാനുണ്ടായിരുന്നത്.എന്റെ ബാധ്യതകള്‍ നിരത്തി ഞാന്‍ അവളില്‍ നിന്നകന്നു. വിദേശത്ത് ജേഷ്ടന്റേയും, അവളുടെ പിതാവിന്റേയും പരിശ്രമത്തില്‍ അവള്‍ക്കൊരു വരനെ അവര്‍ കണ്ടെത്തി...
ആ വിവാഹത്തിന് ഞാന്‍ സന്തോഷത്തോടെ തന്നെയായിരുന്നു സജീവ സാനിധ്യം അറിയിച്ചത്. എന്നാല്‍ ഒട്ടും സന്തോഷമില്ലാതെ അവളെല്ലാത്തിനും തലകാണിച്ചു. നിശബ്ദമായി കരഞ്ഞു കൊണ്ട്...

ഞാന്‍ വിദേശത്തെത്തിയപ്പോഴാണ് അവളൊരു ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഞാനൊന്നു വിളിക്കുക പോലും ചെയ്തില്ല... ഏതാനും വര്‍ഷത്തെ വിദേശവാസത്തിനിടെ എനിക്കും വിവാഹം നിശ്ചയിക്കപ്പെട്ടു.. ഞാന്‍ ചെയ്ത പാപം കൊണ്ടായിരിക്കാം മധുരതരമായ പ്രേമസല്ലാപത്തിനിടെ (എഴുത്തുകളിലൂടെ) രണ്ടു വര്‍ഷത്തോളം നില നിന്ന ആ ബന്ധം എനിക്ക് ബാധിച്ച രോഗത്താല്‍ ഇല്ലാതായി. സസന്തോഷം ആ വിധിയെ ഞാന്‍ സ്വീകരിച്ചു .
കാലം പിന്നേയും കടന്നു പോയി.. യാദൃശ്ചികമെന്നോണം അവളുമായി ഞാന്‍ വീണ്ടുമടുത്തു ... ഇതിനിടെ എന്റെ വിവാഹവും കഴിഞ്ഞു. എനിക്കൊരു മകള്‍ , ഇവള്‍ക്കൊരു മകനും മകളും.
എനിക്ക് ഒരു മകളുണ്ടായിട്ടും സുന്ദരിയായ ഒരു ഭാര്യ ഉണ്ടായിട്ടും.. എല്ലാ നല്ല ജീവത സാഹചര്യം ഉണ്ടായിരിന്നിട്ടും എന്നിട്ടുമെന്തെ ഞാന്‍ ഇവളോടൊത്ത് ആത്മഹത്യ ചെയ്തു എന്ന് നിങ്ങള്‍ ചോദിച്ചേക്കാം .
വീണ്ടും തളിര്‍ത്ത ഞങ്ങളുടെ പ്രണയത്തിന് പണ്ടത്തേതിനേക്കാള്‍ മാധുര്യമുണ്ടായിരുന്നു. അത് തികച്ചും രണ്ടാളും ചെയ്യുന്ന വഞ്ചനയല്ലേ എന്നു ചോദിച്ചേക്കാം ... ഞാന്‍ എന്റെ ഭാര്യയോടും അവള്‍ അവളുടെ ഭര്‍ത്താവിനോടും...
ഒരിക്കലുമല്ലാന്ന് എന്റെ മന:സാക്ഷി ചൊല്ലി. ഞങ്ങള്‍ ഇപ്പോള്‍ മനസ്സുകൊണ്ടുള്ള പ്രണയമാണ് അല്ലാതെ മുന്‍പത്തെ പോലെ ശരീരം കൊണ്ടുള്ള പ്രണയമായിരുന്നില്ല. എങ്കില്‍ ഈ പ്രണയം കുറേ കാലം നില നിര്‍ത്താമായിരുന്നില്ലേ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
ആത്മഹത്യ ചെയ്യുക എന്ന തീരുമാനം ഞാനാണ് ആദ്യമിവളോട് നിര്‍ദ്ദേശിച്ചത്.. അതവള്‍ക്ക് സ്വീകാര്യവുമായി. ഒരുമിച്ച് ജീവിയ്ക്കാനായില്ലെങ്കിലും ഒരുമിച്ച് മരിയ്ക്കാനും അവളുടെ ദിവ്യമായ പ്രണയം സമ്മതം നല്‍കി.. അവള്‍ക്ക് സ്വന്തം മക്കളേക്കാള്‍ സ്വീ‍കാര്യമായത് എന്നെയായിരുന്നു.
അവളുടെയത്ര പ്രണയം ഇല്ലാതിരിന്നിട്ടും എന്തിന് നീ അവളോടൊപ്പം മരിയ്ക്കാന്‍ തീരുമാനിച്ചു എന്നും നിങ്ങള്‍ ചോദിച്ചേക്കാം ... ഇതാ അതിനുള്ള ഉത്തരം ...
ഒരുനാള്‍ അവളെ ഞാന്‍ വിളിച്ചു.. സന്തോഷമാണോ എന്ന എന്റെ ചോദ്യത്തിനുത്തരം വളരെ ലളിതമായിട്ടായിരൂന്നു.." എന്റെ എല്ലാ സന്തോഷവും ഇല്ലാതാക്കിയത് നീയല്ലേ ? എന്നെ ഉപേക്ഷിച്ചത് നീയല്ലേ ? എനിക്ക് രണ്ടുകുട്ടികള്‍ ഉണ്ടായിരിന്നിട്ടും സന്തോഷമെന്നത് എനിക്കുണ്ടായിട്ടില്ല അത് ഇനിയെന്റെ മരണം വരെ ഉണ്ടാവുമകയുമില്ല .. എല്ലാ സന്തോഷവും നിനക്കുണ്ടല്ലോ അപ്പോഴും ഇപ്പോഴും.. എന്റെ മനസ്സിലെ വേദനയെന്തെന്ന് പോലും നീ തിരിച്ചറിഞ്ഞിലല്ലോ "
ഈ ഗദ്ഗദമാര്‍ന്ന അവളുടെ ശബ്ദം എന്റെ എല്ലാ സന്തോഷത്തേയും ഇല്ലാതാക്കി... അപ്പോള്‍ ഞാനൊരു തീരുമാനത്തിലെത്തി. മരണം... അതുകൊണ്ടവസാനിപ്പിയ്ക്കാം. എനിക്കറിയാം ഞാനെന്റെ മകളോടും ഭാര്യയോടും ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ് എന്നിട്ടും ഞാന്‍ മരിക്കാന്‍ തീരുമാനിച്ചു. എന്നെ ജീവനു തുല്യം സ്നേഹിച്ച, ആ സ്നേഹം തിരിച്ചറിയാനാവാതെ ചുറ്റി തിരിഞ്ഞ, തികച്ചും വഞ്ചകനായ ഞാന്‍ ചെയ്യുന്ന ഒരെ ഒരു സമ്മാനമാ‍ണ് അവളുടെ കൂടെ അവള്‍ക്കായി ഞാന്‍ സമ്മാനിയ്ക്കുന്ന സന്തോഷകരമായ എന്റെ ജീവിതവസാനം .

പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കളെ വിവരമറിയിച്ചു. അവര്‍ക്ക് വിട്ടു കൊടുക്കാതെ ആത്മഹത്യാ കുറിപ്പിലെ അവസാന രണ്ടു വാചകമെങ്കിലും സഫലമാകാന്‍ അവരവസാനമായി ഒരുമിച്ച ആ സ്ഥലത്തിനരികെ ഒരുമിച്ച് തന്നെ ഒരു കല്ലറ ഒരുക്കി.