Sunday, June 21, 2009

ഒരു ഇടവേളയ്ക്ക് ശേഷം


വീണ്ടും ബ്ലോഗില്‍ സജീവമാവുന്നു ....

ഒരു ഇടവേളയ്ക്ക് ശേഷം

വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ എഴുതി തുടങ്ങുന്നു.....

വിശേഷങ്ങള്‍ ഒത്തിരിയുണ്ട് അതില്‍ കൂടുതല്‍ എന്റെ സഹപ്രവര്‍ത്തകരുടേതും ഉണ്ടാവും ..... ഒരു ചെറുകഥയില്‍ നിന്ന് തുടങ്ങാം...

ഒരു ഒഴിവ് ദിനത്തിന്റെ ഉച്ചസമയം,സുതാര്യമായ കണ്ണാടി ജനലുകളില്‍ ഇന്നലെ അടിച്ച പൊടികാറ്റിന്റെ അവശിഷ്ടമുണ്ടായതിനാല്‍, വെളിയിലെ ചിത്രങ്ങള്‍ അവ്യക്തമായി തെളിഞ്ഞു. ശീതീകരിച്ചെന്റെ മുറിയ്ക്കുള്ളില്‍ നിന്ന് പുറത്തെ ചൂടിന്റെ അസഹനീയതയെ കുറിച്ച് ഞാന്‍ ബോധാവാനല്ല, അങ്ങനെ പറയുന്നതിനേക്കാള്‍ പൂര്‍വ്വകാലം മറന്നു എന്നു പറയുന്നതാവും ശരി, പുറത്ത് ഒരു ബംഗ്ലാദേശുക്കാരന്‍ പയ്യന്‍ ചൂടിനെ അവഗണിച്ച് നിരത്തിയിട്ടിരിക്കുന്ന കാറുകള്‍ ഒരോന്നായി കഴുകുന്നു.

“ബഹദ് “( ഇനിയും ഒരുവട്ടം കൂടി ) .... ശകാര സ്വരത്തോടുള്ള അറബി ചെക്കന്റെ ആഞ്ജകള്‍ക്ക്നുസൃതമായി അവന്‍ കാറ് കഴുകി കൊണ്ടിരിന്നു, സ്വന്തം വീട്ടില്‍ ഒരു തൂമ്പകൊണ്ടൊരുതെങ്ങിന്റെ കട പോലും കിളക്കാത്തവന്‍, ഒരു അറബിയുടെ ആട്ടും തുപ്പും കേട്ട്.. ജീവിതത്തിലെ വിപരീത വിരോധാഭാസഭാസങ്ങള്‍..