Thursday, March 31, 2011

ജീവിതത്തിന്റെ വഴിത്തിരുവുകൾ ..

ഒന്നും പ്ലാൻ ചെയ്തട്ടല്ലായിരുന്നു കാര്യങ്ങൾ പോയികൊണ്ടിരിന്നത്, എന്റെ , എനിക്ക് ചുറ്റുമുള്ളവരുടെ കാര്യങ്ങൾ എല്ലാം ഒരാളുടെ നിയന്ത്രണത്തിലാണന്ന് അപക്ക്വ ചിന്തയിൽ നിന്നകലെയാണ് ഞാനെന്നും എന്നാൽ എന്റെ ചിന്തയ്ക്കതീതമായതൊന്നും നടയ്ക്കുന്നില്ല എന്ന മൌഢ്യ ധാരണയൊന്നും എനിക്കില്ല , എന്നിൽ അനുഭവിയ്ക്കാത്തതും ദർശ്ശിക്കാത്തതുമായ കാര്യങ്ങളെ കുറിച്ച് ഞാൻ വറീഡല്ല , ഒരാൾ മറ്റൊരാളെ ആശ്രയിക്കാതെ നമ്മുക്കൊരിക്കലും സ്വയം ജീവിതത്തെ മുന്നോട്ട് നയിക്കാനാവില്ല എന്നതാണ് സാമൂഹിക ചുറ്റുപ്പാടുകളുടെ പൊരുൾ .

എന്റെ ഒരു കൂട്ടുക്കാരൻ അവന് അൿബർ എന്ന് പേരിടാം (യഥാർത്ഥ പേരല്ല) ഇന്നവൻ ആരൊക്കെയാണ് എന്നാൽ ഇന്നലെ അവനെന്റെ ചങ്ങാതിയായിരിന്നു (ഇന്നും അവൻ എന്റെ പ്രിയ ചങ്ങാതിമാരൊളാണ്, ) ഒത്തിരി ചങ്ങാതിമാർ എനിക്കുണ്ടായിട്ടുണ്ട് അന്നും ഇന്നും എന്നാൽ അൿബറിനെ പോലെയുള്ള ഒരു വ്യക്തിയുടെ ജീവിതം എനിക്ക് വല്ലാത്ത അത്ഭുതമാണ് .

എന്റെ സതീർത്ഥ്യനായിരുന്നു അൿബർ , എനിക്ക് ഏഴാം തരം വരെ മലയാളമോ മറ്റു ഭാഷകളോ (ഹിന്ദി,ഇംഗ്ലീഷ്) ശരിയ്ക്കും എഴുതാനാവില്ലായിരിന്നു, അൿബറായിരിന്നു എനിക്കെന്നും എഴുതി തന്നിരുന്നത് പ്രതിഫലം ഉപ്പയുടെ കടയിലെ പ്ലംസും തക്കാളിയും ,എലന്തക്കയുമൊക്കെയായിരിന്നു , അവനെന്തും ചെയ്തുകൊടുക്കുക എന്നത് എന്റെ സ്വാർത്ഥമായ ആവശ്യമായിരിന്നു .

പൊന്നാനിയിലെ ഒരു പ്രധാന കുളമാണ് , വലിയ ജുമാഅത്ത് പള്ളികുളം , വർഷകാലങ്ങളിൽ നിറഞ്ഞു കവിയുന്ന കുളത്തിൽ കുളിക്കാനും നല്ല രസമായിരിന്നു , ഞങ്ങൾ (ഞാൻ,അൿബർ, മറ്റൊരു ചങ്ങാതി) രണ്ടാൾ ആഴത്തിലുള്ള കുളത്തിൽ കളിച്ച് രസിച്ച് കൊണ്ടിരിക്കേ … നീന്തലറിയാത്ത അൿബർ നിലമില്ലാ ഭാഗത്ത് മുങ്ങി താഴുന്നു, ഞാൻ കുളക്കരയിലെ പടവിൽ പകുതി വെള്ളത്തിലിരിക്കുകയായിരിന്നു , അൿബറിന് ഒട്ടും നീന്തലറിയില്ലാന്ന് എനിക്കറിയില്ലായിരിന്നു, ആദ്യത്തെ മുങ്ങലിൽ അവൻ വിളറിയ മുഖവുമായി പൊന്തിവന്നു പെട്ടെന്ന് തന്നെ താണു , അപ്പോളെനിക്ക് കാര്യം പിടികിട്ടി വീണ്ടും കൈ മുട്ടോളം ഉയർന്നു .. കാര്യം പന്തിയല്ലാന്ന് മനസ്സിലായി പിന്നെയൊന്നും ആലോചിച്ചില്ല എന്റെ കൊച്ചു ബുദ്ധിയിൽ (ഞാനന്ന് ആറാം ക്ലാസിലാണ് പഠിച്ചിരിന്നത് വയസ്സ് 11 ) അവനെ രക്ഷിക്കാനുള്ള ഉപായവും ഉദിച്ചു , പെട്ടെന്നവന്റെ പുറകിലേക്ക് നീന്തി ചെന്നു മുങ്ങികൊണ്ടുതന്നെ അവനെ തള്ളി തള്ളി കരയിലേക്ക് … കരയിലെ ചങ്ങാതിയുടെ സഹായത്തോടെ അവനെ കരക്ക് കയറ്റി, ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി എന്നു തന്നെ പറയാം , ഇതൊന്നും വീട്ടിൽ പറഞ്ഞിട്ടില്ലായിരിന്നു, വീട്ടുക്കാർ അറിഞ്ഞാൽ തല്ലുറപ്പായിരിന്നതിനാൽ , ഞാൻ ചെയ്തത് വലിയ സാഹസമായിരിന്നോ ? എനിക്കറിയില്ല പക്ഷെ അവന്റെ ജീവിതം അന്നുമുതൽ എന്റെ ശ്രദ്ധ പതിച്ചുകൊണ്ടിരിന്നു , ഏഴാം തരത്തിലെ പരീക്ഷ ഞങ്ങളെ രണ്ടു വഴികളാക്കി ഞാൻ പരാജയപ്പെട്ടു അവൻ വിജയിച്ച് എട്ടിലേക്ക് (മറ്റൊരു സ്ക്കൂളിലേക്ക്) സത്യത്തിൽ ആ പരീക്ഷ എന്റെ ജീവിത വിജയത്തിലേക്കുള്ള ആദ്യപടിയായി , ഒരാളുടെ സഹായമില്ലാത്തതിനാൽ ഞാൻ എന്റെ ബ്രയിൻ ഉപയോഗിച്ച് തുടങ്ങി .ഞാൻ എട്ടിലെത്തിയപ്പോൾ അവൻ ഒൻപതിലുണ്ടായിരുന്നുവെങ്കിലും ഞങ്ങടെ സൌഹൃദത്തിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല അവനവന്റെ വഴിക്ക് ഞാൻ എന്റെ വഴിക്ക് .

കാലം കടന്ന് പോയി , എന്റെ ജീവിത വഴിയിൽ വെച്ച് ഞാൻ എന്റെ ചങ്ങാതിയെ പറ്റി അറിഞ്ഞുകൊണ്ടിരിന്നു , ഒരിക്കൽ കേട്ടു അവനൊരു സ്വർണ്ണ കടത്ത് കേസിൽ പെട്ട് ജയിലിലാണന്ന് പിന്നെ കേട്ടു അവനോടിച്ചിരുന്ന വണ്ടിയിടിച്ച് ഒരാൾ മരിച്ചു വെന്ന് … അധ്വാനത്തിലൂടെ അവനെയൊരു ജീവിത വിജയത്തിനുടമയാക്കി , പ്രതിസന്ധിഘട്ടത്തിൽ വഴിയിൽ വെച്ചവനെ കണ്ടപ്പോൾ സ്നേഹപരിഭവമായി അവൻ പറഞ്ഞതോർക്കുന്നു .. എന്തിനാടാ എന്നെ നീ രക്ഷപ്പെടുത്തിയത് അന്ന് ഞാൻ മരിച്ചിരുന്നെങ്കിൽ ഇന്നനുഭവിയ്ക്കുന്നതൊന്നും ഇല്ലാതായാനെ …. പിന്നേയും അവന്റെ ജീവിത യാത്ര തുടർന്നു .
ഒരാളുടെ ജീവിതത്തിലും ഒരു പ്രശ്നവും ശാശ്വതമായി നിൽക്കുന്നില്ല, ജീവിതത്തിന്റെ വ്യത്യസ്ഥമായ ഘട്ടത്തിൽ തികച്ചും സമാനമായി തന്നെയാണ് ജീവിത യാത്ര തുടരുന്നത് ഒട്ടുമിക്കവരിലും.


വാൽകഷണം …
ഒന്നു മുതൽ നാലു വരെ താനി ലോകത്ത് കളിക്കാനും കൊഞ്ചാനും മാത്രമായിട്ടുള്ളവനാവുന്നു എന്നു ചിന്തിയ്ക്കാം (സ്വയം ചിന്ത എന്നത് ഭക്ഷണം കഴിക്കാനും കളിക്കാനും മാത്രമുള്ള കാലം) നാലു മുതൽ 12 വരെ വിദ്യാരംഭത്തിന്റേയും നിഷ്കളങ്ക സ്നേഹത്തിന്റേയും ആദ്യക്ഷരങ്ങളും എന്തന്ന് മനസ്സിലാക്കി അത് ജീവിതമാക്കുന്ന കാലം.12 മുതൽ 16 വരെ ലൈഗീകമായ ചിന്ത, ഇത് എന്ത് ഏത് എന്നറിയാത്ത കാലം ശരിക്കുള്ള നിയന്ത്രണങ്ങളില്ലെങ്കിൽ വഴിതെറ്റാവുന്ന കാലം, 16 മുതൽ 21 വരെ ശരിയ്ക്കും അപകടം നിറഞ്ഞ പീരിയഡ് പ്രണയവും കാമവും ,വികാരങ്ങളും വിചാരങ്ങളും എല്ലാം ഒത്തൊരുമിച്ച് ജീവിതത്തെ ആകെയൊരു ഹലാക്കിന്റെ അവലും കഞ്ഞിയാക്കുന്ന ഒരവസ്ഥവിശേഷമാക്കുന്ന കാലം 21 മുതൽ 28 വരെ സ്വയം ചിന്തിയ്ക്കുകയും ജീവിതത്തെ എങ്ങനെ മുന്നോട്ട് നയിക്കാമെന്ന് ആശങ്കയും ആകുലതകളും, നിരാശയും എല്ലാമുള്ള കാലം , ഈ കാലയളവിൽ നല്ല ആത്മവിശ്വാസവും ഉറച്ച മനസ്സും സുഹൃത്തുക്കളുടെ നിസീമമായ പിന്തുണയും സ്നേഹവും വളരെ അത്യാവശ്യമാണ് അല്ലെങ്കിൽ വ്യക്തി ജീവിതത്തിൽ എന്തും സംഭവിക്കാം., 28 മുതൽ 40 വരെ വല്ലാത്തൊരു ഒഴുക്കാണ് ജീവിതത്തിൽ നാം വിചാരിക്കാത്തയിടത്ത് എത്തുന്ന കാലയളവ് സാമ്പത്തിക ഭദ്രത, ജോലിയിലും കുടുംബ ജീവിതത്തിലും എല്ലാ കാര്യത്തിലും സംതൃപ്തി നൽകുന്ന കാലം (എല്ലാവരിലും ഈ അവസ്ഥ ഉണ്ടന്ന് ഞാൻ അവകാശപ്പെടുന്നില്ല) 40 മുതൽ ….നിർവ്വചിക്കാനാവാത്ത ചിന്തകളായിരിക്കും

Saturday, March 19, 2011

സജ്ജാദ് ഹുസൈന്‍ ഒരു കവിയല്ല

(ചില വർഷങ്ങൾക്ക് മുൻപ് ഞാനെഴുതിയൊരു കൊച്ചു കഥ ….. )
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ക്യാ മിലാ വൊ ഉദാര്‍സെ
ന കുച്ച്.
ആസ്മാന്‍ പര്‍ ചിടിയോ ഖില്‍ഖിലാത്തെ ഖുശി മനാത്താ ഹൈ
മുജേ...മുജേ.. വൊ ഖുശി ബി നഹി.
മേം പാഗല്‍ ഹും
ലോഗ് പുകാര്‍ത്താ ഹൈ ... യേ പാഗല്‍
ന കിസീക്കൂ മാലും വഹീ ഹൈ പാഗല്‍.
മേം ബി ഹോജായേഗാ പ്രയാര്‍ കാ ഏക്ക് നിശാന്‍
ജൈസെ ലൈല മജ്നൂം, ഷാജഹാന്‍ മുംതാസ് ഐസേ.
ലേകിന്‍ അബ് നഹി
ജബ് മേരാ ശരീര്‍ ജമീന്‍ കാ നീച്ചേ ഖഫന്‍ ഹോനേക്കെ ബാത്ത് .
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ന മിലാ കുച്ച് വൊ ഉദാര്‍സെ .

ദു:ഖ സാന്ദ്രമായ വരികള്‍ ഈണത്തില്‍ പാടി സജ്ജാദ് നിമിഷങ്ങളെ സ്വര്‍ഗ്ഗീയമാക്കി.
സജ്ജാദ് ഹുസൈന്‍ ഒരു ഹിന്ദുസ്ഥാനി ഗായകനല്ല, ഒരു കവിയുമല്ല ഏവരാലും ഒരു ഭ്രാന്തനായി അറിയപ്പെടുന്നവന്‍
പൊന്നാനി തെരുവില്‍ കുപ്പായമിടാതെ നടന്നു നീങ്ങുന്നവന്‍, പീടിക തിണ്ണയില്‍ പെട്ടികള്‍ തബലയാക്കി കഞ്ചാവിന്റെ മാസ്മരികതയില്‍ പഴയ ഗസല്‍ താളുകള്‍ അയവിറയ്ക്കുന്ന കൂട്ടങ്ങളില്‍ ഈണത്തോടെ അര്‍ത്ഥഭംഗിയോടെ പാട്ടുകള്‍ പാടുന്നവന്‍.

മുജേ ബി ഥാ ഏക്ക് മുംതാസ്
മേം നഹി ബനാ ഉസ്കേലിയേ താജ്‌മഹല്‍
ലേക്കിന്‍ വഹ് ബനാ മേരേലിയെ ഏക് പാഗല്‍ ഘാന
മേം അബി ഏക്ക് പാഗല്‍ ഹും.

പൊന്നാനിക്കാരുടെ ഇടയില്‍ അവരിലൊരാളായിരിന്നു സജ്ജാദ്.
അയല്‍‌വാസിയെ പ്രണയിച്ച സജ്ജാദ്, പ്രണായാതുരമായ കവിതകള്‍ക്ക് ഈണമിട്ടു പാടി

മേരെ യാദോംക്കി കഹി മുഹല്ലാമെ തേരി തസ്‌വീര്‍ ഹൈ.
മേരെ മന്‍ ക്കി ചാരോം തരഫ് തേരി തസ്‌വീര്‍ ഹൈ
മേരെ കമരോം കീ സാരാ ദീവാരോം പര്‍ തേരി തസ്‌വീര്‍ ഹൈ
മേം കഹി ദേഖാ ത്തോ വഹാം സബ് തേരി തസ്‌വീര്‍ ഹൈ
മേരാ മന്‍, ശരീര്‍ ദുനിയാ പൂരാ തേരി തസ്‌വീര്‍ ഹൈ.

ഇന്നവന്റെ ഇഷ്ട സ്ഥലം ശവപറമ്പാണ്, ഭാരതപുഴയിലെ മണല്‍ തിട്ടയില്‍ കുഴിച്ചിടപ്പെട്ട അപ്പുവേട്ടന്റേയും , കൃഷ്ണേട്ടന്റേയും ശവകൂനകരികെ നിലാവില്‍ ഓരിടുന്ന കുറുനരികള്‍ക്കുമിടയില്‍ യാമങ്ങളെ നിദ്രാവിഹീനങ്ങളാക്കി സദ്ദാദ് പാടി

വിളിച്ചു അവളെന്നെ അരികിലേക്ക്
ചെന്നു ഞാനവളുടെ അരികിലേക്ക്
അധരങ്ങള്‍കൊണ്ടെന്റെ അധരങ്ങളില്‍
മധുരം നല്‍കി.
രതി ലഹരിയില്‍ ഞാന്‍ എന്നെ മറന്നു
എന്നിട്ടും അവളെന്നെ ..... ഹഹ ഹഹ
പിന്നെ വരികള്‍ക്ക് പൊട്ടിചിരിയുടെ ..പിന്നെയത് ആര്‍ത്തനാദമായി .
ചിരി നിന്നു സജ്ജാദ് ദേഷ്യത്തോടെ സ്വയം ആരോടിന്നില്ലാതെ പറഞ്ഞു
അവള്‍ക്കെന്നെ അറിയില്ലത്രെ .. അവള്‍ക്കെന്നെ അറിയില്ലത്രെ .. അവള്‍ക്കെന്നെ അറിയില്ലത്രെ
ഒരു നിമിഷത്തിന്റെ ആയിരത്തൊന്നു അംശത്തിന്റെ മാറ്റത്തിനുള്ളില്‍ അവളെന്നെ അറിയാതെ പോയി .. സജ്ജാദ് ഉറക്കെ ഉറക്കെ പറഞ്ഞു .. പിന്നെയത് കരച്ചിലായി. തേങ്ങലായ് തികച്ചും നിശബ്ദമായി.

സജ്ജാദിനേയും അവളേയും കിടപ്പറയില്‍ നിന്നു പിടിക്കപ്പെട്ടപ്പോള്‍ അവള്‍ ഉണ്ണിയാര്‍ച്ചയുടെ തനി സ്വരൂപമായി
ഇവനെന്നെ കയറി പിടിച്ചു, പൊതിരെ തല്ലു കിട്ടിയ സജ്ജാദിനെ പോലീസിലേല്‍പ്പിച്ചു.
കോടതി സജ്ജാദിനെ വെറുതെ വിട്ടു. സജ്ജാദിന് മാനസ്സികരോകമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാല്‍.
കോടതി സജ്ജാദിനെ മോചിപ്പിച്ച ദിനം
സജ്ജാദിന്റെ വീടിനരികെയുള്ള ശവപറമ്പില്‍ കത്തിയെരിഞ്ഞമര്‍ന്ന ചിതയില്‍ അണയാതെ കിടന്ന തീ കനല്‍ കൂ‍ട്ടത്തിലേക്ക് കൈ കയറ്റി വേദനകളെ ആനന്ദമാക്കി അട്ടഹസിച്ചു.
ഇന്നും ഭാരതപുഴയുടെ ശ്മാശനപറമ്പുകളില്‍ ഒറ്റയ്ക്കിരിന്നു ഈണത്തില്‍ പാടുന്ന സജ്ജാദിനെ കാണാം.
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ക്യാ മിലാ വൊ ഉദാര്‍സെ
ന കുച്ച്
ആസ്മാന്‍ പര്‍ ചിടിയോ ഖില്‍ഖിലാത്തെ ഖുശി മനാത്താ ഹൈ
മുജേ...മുജേ.. വൊ ഖുശി ബി നഹി.
മേം പാഗല്‍ ഹും
ലോഗ് പുകാര്‍ത്താ ഹൈ ... യേ പാഗല്‍
ന കിസീക്കൂ മാലും വഹീ ഹൈ പാഗല്‍.