Saturday, October 5, 2013

രാജസ്ഥാനിലെ 8 ഉം 12 ഉം വയസ്സിലെ ശൈശവ വിവാഹങ്ങൾ

ഇന്ത്യൻ നിയമ നിർമാണ സഭ പാസ്സാക്കിയ നിയമങ്ങൾ ഓരോ ഇന്ത്യക്കാരനും അനുസരിക്കുക എന്നത് പൌരന്റെ ധർമ്മമാണ് , 18 വയസ്സ് വിവാഹ പ്രായം എന്നത് ഇന്ത്യയിലെ മുസ്ലിങ്ങളുടെ അവകാശങ്ങളുടെ നേരെയുള്ള കടന്നാക്രമാണ് എന്ന തരത്തിലുള്ള പ്രചരണവും , 18 വയസ്സ് കുറക്കാൻ പാടില്ല എന്നാരെങ്കിലും പറഞ്ഞാൽ അത് മുസ്ലിം വിരുദ്ധത എന്നതുമൊക്കെയുള്ള പ്രചാരണക്കാരോട് .." പ്രിയ സുഹൃത്തുക്കളെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്നത് മുസ്ലിങ്ങളിൽ അല്ല , മലപ്പുറം ജില്ലയിലും അല്ല , രാജസ്ഥാനിലെ ഹിന്ദു വിഭാഗങ്ങളിലാണ് ഇത് സംഭവിക്കുന്നത് , 8 ഉം 12 ഉം വയസ്സുള്ള പെണ്‍കുട്ടികളെ 30 ഉം 40 ഉം പ്രായമായവർ രക്ഷിതാക്കല്ക്ക് പണം നല്കിയും മറ്റും നടക്കുന്ന അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാനാണ് , ഒത്തിരി മനുഷ്യാവകാശ പ്രവർത്തകരുടെ നിരന്തരമായ പ്രവർത്തനഫലമായി ഇന്ത്യയിലെ എല്ലാ പെണ്‍കുട്ടികളുടെയും വിവാഹ പ്രായം 18 ആക്കി നിജപ്പെടുത്തിയത് അല്ലാതെ അതൊരു മുസ്ലിം വിരുദ്ധമായ പ്രവർത്തനത്തിനല്ല , ഇപ്പോൾ ചിലർ ഇതൊന്നും മനസ്സിലാക്കാതെ മുസ്ലിങ്ങളുടെ മാത്രം വിവാഹ പ്രായത്തിനു വയസ്സ് നിജപ്പെടുത്തരുത് എന്ന് പറഞ്ഞാൽ , അത് അനുവധിച്ചു നൽകിയാൽ നാളെ ശൈശവ വിവാഹങ്ങൾക്ക് അനുകൂലിക്കുന്ന ഗോത്രവർഗ്ഗക്കാർ 18 വയസ്സ് എന്ന പ്രായ പരിധി ഇല്ലാതാക്കണം എന്ന് പറഞ്ഞാൽ , അതവർക്കും അനുവദിച്ചാൽ ... ശൈശവ വിവാഹത്തിനെതിരെ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാവും എന്നത് മനസ്സിലാക്കി , ഇതൊരു ഇസ്ലാം വിരുദ്ധമായ ചിന്തയല്ല മറിച്ച് ശൈശവ വിവാഹം അപരിഷ്കൃത സമൂഹത്തിന്റെ ചിന്തയാണന്നു മനസ്സിലാക്കി ഇന്ത്യൻ നിയമം അനുശാസിക്കുന്ന 18 വയസ്സ് എന്നതിനെ അംഗീകരിക്കുക .