Wednesday, September 30, 2009

യുക്തിവാദികള്‍ എങ്ങനെ ആയിരിക്കണം

പൊതുവെ മത വിശ്വാസികള്‍ക്കൊരു ധാരണയുണ്ട് അവര്‍ മാത്രമേ സദാചാരപരമായ ജീവിതം നയിക്കുന്നവരൊള്ളൂ എന്ന്, ഈ സദാചാരം എന്നത് തന്നെ മതത്തിന്റേത് മാത്രമാണന്ന് മൂഢധാരണയുള്ളവരും കുറവല്ല, വിശ്വാസികള്‍ക്ക് ഒരു ധാര്‍മിക മോഡല്‍ ആയിരിക്കണം യുക്തിവാദികള്‍ എന്നൊരു അഭിപ്രായമെനിക്കുണ്ട്, സ്വര്‍ഗ്ഗവും നരകവും പുണ്യവും മറ്റും ചിന്തിയ്ക്കാത്ത വിശ്വസിക്കാത്ത യുക്തിവാദികള്‍ക്കായിരിക്കണം പാവങ്ങളെ സഹായിക്കലും മറ്റു സാമൂഹിക സേവനത്തില്‍ മുന്‍‌ത്തൂക്കം, ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കേണ്ടത് ഒരു സംഘടനയുടെ ബലത്തിലോ , അങ്ങനെ കൊടുത്ത് സംഘടനയ്ക്ക് ബലം കൂട്ടുകയോ ചെയ്യരുത്, നമ്മള്‍ കൊടുക്കുന്നത് അര്‍ഹിക്കുന്ന ഒരാള്‍ക്കായിരിക്കണം അയാളും നമ്മളുമല്ലാതെ മറ്റൊരാള്‍ അറിയാന്‍ ഇടവരാതെ സൂക്ഷിക്കണം അങ്ങനെ മറ്റൊരാളെ അറീയിച്ചാല്‍ ചെയ്ത പ്രവര്‍ത്തിയ്ക്ക് ഫലം കിട്ടായ്മ എന്ന അന്ധവിശ്വാസമല്ല മറിച്ച് അത് ലഭിച്ച വ്യക്തിയെ സമൂഹത്തില്‍ തരം താഴ്ന്നവന്‍ എന്ന ചിന്തയ്ക്ക് ആക്കം കൂട്ടും അതുണ്ടാവാന്‍ പാടില്ല, ഗള്‍ഫില്‍ ജീവിയ്ക്കുന്ന ഒത്തിരി യുക്തിചിന്തയുള്ളവരുണ്ട് അവരോടായി ചില കാര്യങ്ങള്‍.. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മൂവായിരമോ നാലായിരമോ ഒപ്പിച്ച് പരിസരത്തുള്ള അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള വളരെ പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ മെഷീന്‍ വാങ്ങി കൊടുക്കുക അവരുടെ വീട്ടില്‍ എത്തിച്ചു കൊടുക്കുക മറ്റാരും അറിയാനും പാടില്ല പ്രത്യേകിച്ച് അയല്‍‌വാസികള്‍ പോലും കാരണം കിം‌വതന്തിയ്ക്ക് ഒരു കുറവും ഇല്ലാത്ത നാടാണ് നമ്മുടേത്, നമ്മുടെ സമൂഹം എന്നും ഉച്ച നീച്ച സാമ്പത്തികാവസ്ഥയിലാണ് ഉള്ളവരില്‍ നിന്ന് ഇല്ലാത്തവരിലേക്ക് ഒരു സാമ്പത്തിക സഹായം ആവശ്യമാണെന്നും, കഴിവുള്ള ഒത്തിരി കുട്ടികള്‍ നമ്മുക്കിടയിലുണ്ട് അവരെ സാമ്പത്തികമായി സഹായിക്കുക എന്നത് മറ്റാരേക്കാള്‍ സമൂഹത്തോട് ബാധ്യത യുക്തിചിന്തയുള്ളവര്‍ക്കായിരിക്കണം, നമ്മുടെ സഹായത്തിനര്‍ഹര്‍ യുക്തിചിന്തയുള്ളവരായിരിക്കണം എന്ന കുടില അധമ ചിന്ത നമ്മുക്കൊരിക്കലും ഉണ്ടാവാന്‍ പാടില്ല പാങ്ങില്ലാത്തവര്‍ (പാവപ്പെട്ടവര്‍) എന്ന പരിഗണന മാത്രമേ നമ്മള്‍ നോക്കാവൂ, ഒരാള്‍ എന്ത് വിശ്വസിക്കണമെന്നത് അവന്റെ അവകാശം അതുകൊണ്ടവന് സഹായ നിഷേധിചൂടാ, ഒരു കൂട്ടായ സഹായ സഹകരണങ്ങളില്‍ മതവിശ്വാസികളുമായും കൈകോര്‍ക്കാന്‍ യുക്തിവാദികള്‍ മടികാണിക്കരുത് .കുടുംബ ബന്ധങ്ങളില്‍ വളരെ സ്ഥാനം നമ്മള്‍ കൊടുക്കണം, മാതാവ് പിതാവ് സഹോദരങ്ങല്‍ എന്നിവര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നുവെങ്കില്‍ അവരെ ഒരു കാരണവശാലും തള്ളി കളയരുത്, സഹോദരിമാരുടെ വിവാഹം അനുജന്മാരെ സാമ്പത്തികമായി സഹായിക്കല്‍, മാതാവിന്റേയും പിതാവിന്റേയും സം‌രക്ഷണം, അയല്‍ വീടുകളിലെ വൃദ്ധരെ സം‌രക്ഷിക്കല്‍ അങ്ങനെ ഒത്തിരി സാമൂഹിക കുടുംബ കാര്യങ്ങള്‍ ഒരു യുക്തിവാദി വളരെ കൃത്യതയോടെ ചെയ്യേണ്ടതുണ്ട് .ഭാര്യ വിശ്വാസിയാണെങ്കില്‍ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളില്‍ ഒട്ടും ഇടപെടരുത്, അവരുടെ വിശ്വാസകാര്യങ്ങള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുകയും വേണം, ഓണം ക്രിസ്തുമസ്,പെരുന്നാള്‍ എന്നിവയൊക്കെ അവര്‍ക്ക് പ്രാധാന്യം അര്‍ഹിക്കുന്നവ ആയതിനാല്‍ പുതുവസ്ത്രങ്ങള്‍ വാങ്ങാനും മറ്റുമുള്ള അവരുടെ അവകാശങ്ങള്‍ നിര്‍‌വ്വഹിച്ച് കൊടുക്കുക ഭര്‍ത്താവെന്ന നിലയില്‍ യുക്തിവാദി ആയാല്‍ പോലും കടമയാണ്, മക്കള്‍ അവരെന്ത് വിശ്വസിക്കണമെന്നത് അവരുടെ മാത്രം സ്വകാര്യമാണ് അതില്‍ കൈകടത്താനുള്ള യാതൊരു അവകാശവും നമ്മുക്കില്ല എന്നാല്‍ അവര്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ അവരെ നല്ലവഴി ഏതെന്ന് മനസ്സിലാക്കി കൊടുക്കുക എന്നത് വലിയ ചുമതലയാണ്, അവരെ എല്ലാ താത്ത്വീക ചിന്തകളും ഇല്ലാതായതും ഉണ്ടായികൊണ്ടിരിക്കുന്നതും ഉള്ളതുമായ എല്ലാ മത സാരാംശങ്ങളും മനസ്സിലാക്കി കൊടുക്കുക എങ്ങനെ ജീവിക്കണമെന്നതും മറ്റും മനസ്സിലാക്കി കൊടുക്കുക എന്നാല്‍ ഒന്നിലും ഒരു നിര്‍ബ്ബന്ധിത വാശിയൊട്ടും പാടില്ല ,മാതാ പിതാപിതാക്കളുടെ വിശ്വാസപ്രകാരമായിരിക്കണം അവരുടെ മരണാനന്തര കാര്യങ്ങളും നടത്തേണ്ടത് ഒരുപക്ഷെ സാമ്പത്തികമായി കുടുംബത്തിലെ യുക്തിവാദിയായ വ്യക്തിക്കാണ് കഴിവ് ഉള്ളതെങ്കില്‍ തീര്‍ച്ചയായും അയാല്‍ അവരുടെ ആഗ്രഹങ്ങള്‍ ചെയ്തിരിക്കണം അവിടെ അയാളുടെ യുക്തിചിന്തയേക്കാള്‍ മതാപിതാക്കളുടെ വിശ്വാസമാണ് വലുത്, എന്നാല്‍ യുക്തിവാദികളുടെ ആഗ്രഹങ്ങള്‍ പലപ്പോഴും നടത്താന്‍ വിശ്വാസികളായ ബന്ധുക്കള്‍ സമ്മതിക്കാറില്ല എന്നത് ഒരു ദു:ഖസത്യമാണ്, വിശ്വാസികളുടെ ഈ ചിന്ത ഒരിക്കലും യുക്തിവാദികളില്‍ ഉണ്ടാവരുത്.സമൂഹികമായ ഒരു ആവശ്യത്തില്‍ ജാതിമത ചിന്തവെടിഞ്ഞുള്ള പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികളുടെ കൂടെ സജീവമായി തന്നെ യുക്തിവാദിയും ഉണ്ടായിരിക്കണം. യുക്തിവാദികളെ അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ലാന്നുള്ള ചിന്ത സമൂഹത്തില്‍ സ്ഥിരത നേടണം .

Tuesday, September 22, 2009

സം‌വാദത്തിന് മുന്‍പ് .. ഇവിടെ വായിക്കുക

ഈ ലേഖനം എഴുതിയത് ഞാനല്ല എങ്കിലും, എനിക്കും ഈ അഭിപ്രായം ഉള്ളതിനാല്‍ എനിക്കയച്ച് തന്ന ഈ ലിഖിതം അയച്ചു തന്നെ വ്യക്തിയുടെ സമ്മതത്തോടെ ഞാനിവിടെ പോസ്റ്റുന്നു.. ഇതിലൊരു വരി പോലും എന്റേതായി കൂട്ടി ചേര്‍ത്തിട്ടില്ല എന്നിരുന്നാലും എല്ലാവരികളും എന്റെ കൂടെ അഭിപ്രായമായി കരുതുക

------------------------------------------------------------------------------

യുക്തിവാദികളേയും നിരീശ്വരവാദികളേയും ദൈവ വിശ്വാസികൾ നേരിടുന്നതു് ഒരുതരം നികൃഷ്ട ജന്തുക്കളെ പോലെയാണു്. നിരീശ്വരവാദികളെ ദൈവവിശ്വാസികൾ ആക്കി പരിവർത്തനം ചെയ്താൽ സ്വർഗ്ഗത്തിൽ സ്ഥാനം ലഭിക്കും എന്നു് വിശ്വസിക്കുന്നവരുണ്ടു്. നിരീശ്വരവാദികളെ കണ്ടുമുട്ടുമ്പോൾ സ്വന്തം മതം പഠിപ്പിക്കാനും, ദൈവത്തിന്റെ മാർഗ്ഗം കാട്ടികൊടുക്കുവാനും ശ്രമിക്കുന്നതു് കണ്ടിട്ടുണ്ടു്. പലപ്പോഴും ദൈവവിശ്വാസികൾ നല്ല സുഹൃത്തുക്കൾ ആയിരിക്കാം. പക്ഷെ ഇതുപോലുള്ള ഏറ്റുമുട്ടലുകൾ വഴി സുഹൃത് ബന്ധങ്ങൾ നഷ്ടമായേക്കാം. ഈ ഏറ്റുമുട്ടലുകൾ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചാണു് ഈ ലേഖനം.
ഏറ്റുമുട്ടലുകൾ ഒഴിവാക്കി ആരോഗ്യപരമായ ചർച്ചകളിലൂടെ ആശയങ്ങൾ പരസ്പരം കൈമാറുന്നതായിരിക്കും എന്തുകൊണ്ടും നല്ലതു്. ഭൂരിഭാഗം വിശ്വാസികളും നല്ലവരാണു്. ചോദ്യങ്ങൾ ചോദിക്കാനുള്ള ശേഷി നശിച്ചതുകൊണ്ടും പഠിക്കാൻ അവസരം കിട്ടാത്തതുകൊണ്ടു മാത്രമാണു് അവർ വിശ്വാസികൾ ആയിപ്പോയതു്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് യുക്തിയുടെയും ശാസ്ത്രത്തിന്റേയും മാർഗ്ഗം കാണിച്ചുകൊടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതു്.എന്നാൽ ആവശ്യമില്ലാതെ മതങ്ങളെ കുറിച്ചും യുക്തിവാദത്തെക്കുറിച്ചും വിഷയത്തിൽ താല്പര്യമില്ലാത്തവരുമായി ചർച്ച ചെയ്യാതിരിക്കുക: അവർൿ അറിഞ്ഞുകൂടാത്ത കാര്യങ്ങൾ അവരെ അറിയിക്കാതിരിക്കുന്നതു് കൊണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ എന്നു് ചിന്തിക്കുക. താങ്കളുടെ വിശ്വാസം എന്താണെന്നു ചോദിച്ചാൽ സത്യം പറയുക. കഴിയുമെങ്കിൽ തർക്കത്തിനും സംവാദത്തിനും പോകാതിരിക്കുക. വിശ്വാസികളുമായുള്ള ചർച്ചകൾ ഒരിക്കലും സമധാനപരമായി അവസാനിക്കില്ല. പക്ഷെ ഹോമിയോപതിയും വൈദ്യശാസ്ത്രത്തിന്റെ പേരിലും നടക്കുന്ന അന്ധവിശ്വാസത്തിനെതിരെ പൊതു ജന ക്ഷേമത്തിനു വേണ്ടി വാദിക്കുക.
നിരീശ്വരവാദി എന്നാൽ സദാചാരബോധം ഇല്ലാത്തവർ ആണെന്നു് ചില ദൈവ വിശ്വാസികളുടെ ഇടയിൽ ഒരു ധാരണയുണ്ടു്. ഈ ധാരണ തെറ്റാണെന്നു് സൌമ്യമായ രീതിയിൽ അവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കണം. നിരീശ്വരവാദം അന്ധമായ ഒരു വിശ്വാസം അല്ലെന്നും, ഒരു മതം അല്ലെന്നും അവരെ ധരിപ്പിക്കുക.
വിശ്വാസികളുമായി ചർച്ച ചെയ്യുമ്പോൾ വ്യക്തമായ ചോദ്യങ്ങൾ ചോദിക്കാം. എന്നാൽ വിശ്വാസത്തെ പരിഹസിക്കാതിരിക്കുക. പരിഹാസിക്കുന്നതോടെ അവർ ക്ഷുപിതരാകും. സംവാദങ്ങൾ പലപ്പോഴും വഴിതെറ്റുന്നതിന്റെ പ്രധാന കാരണം പരസ്പര ബഹുമാനമില്ലാതെ പരിഹസിക്കുന്നതു മൂലമാണു്. അധവ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഉടൻ തന്നെ തെറ്റു തിരുത്തുക.
ദൈവത്തിലുള്ള വിശ്വാസം വർഷങ്ങളായിട്ടുള്ള വിശ്വാസത്തിന്റെ ദൃഢമായ ഒരു മതിൽ കെട്ടാണു്. ചില സന്ദർഭങ്ങളിൽ നാം യുക്തിയുടേയും ശാസ്ത്രത്തിന്റേയും മാർഗ്ഗങ്ങൾ എത്രതന്നെ പ്രയോഗിച്ചാലും ആ മതിൽ കെട്ടിനെ തകർക്കാൻ കഴിയില്ല. ഈ അവസരത്തിൽ സമാധാനപരമായി പിന്മാറുക. നിരീശ്വരവാദം അടിച്ചേൽപ്പികേണ്ട ഒന്നല്ല. അറിവിലൂടെ മാത്രം തിരിച്ചറിയേണ്ട ഒന്നാണു്. അതേ സമയം ദൈവ വിശ്വാസികൾ നിരീശ്വരവാദികൾക്ക് നേരെ നടത്തുന്ന മത പരിവർത്തനം തുറന്ന മനസോടെ സ്വീകരിക്കുക. അതിലൂടെ തെളിയുന്നതു് നിരീശ്വരവാദികളുടെ വിശാലമനസ്കതയാണു്.
ജീവിക്കുന്ന സമൂഹത്തിന്റെ ദൈവ സങ്കൽപവും മത വിശ്വസങ്ങളും ആചാരങ്ങളും ആധികാരികമായി അറിഞ്ഞിരിക്കണം. മതങ്ങളെ കുറിച്ചുള്ള അറിവിലൂടെ മാത്രമെ മത വിശ്വാസികളുടെ ചിന്താഗതിയും വിശ്വാസങ്ങളും അറിയാൻ കഴിയു. മത ഗ്രന്ഥങ്ങൾ ഗ്രഹിച്ച ഒരു വ്യക്തിയെ ആ ഗ്രന്ഥം പഠിക്കാൻ വിശ്വാസികൾ പ്രേരിപ്പിക്കില്ല. മതങ്ങളുടെ ചരിത്രം വ്യക്തമായി പഠിക്കുക. യുക്തിവാദി ആയാലും ഈശ്വരവാദി ആയാലും വേദം പഠിക്കാത്തവരാണെങ്കിൽ ഫലം ഒന്നുതന്നെ.
വിശ്വാസികളായ സുഹൃത്തുക്കളുമായി ചർച്ച ചെയ്യുമ്പോൾ സൌഹൃദം നഷടമാകാൻ ഇടയുണ്ടു് എന്നു തോന്നുമ്പോൾ ചർച്ച എത്രയും പെട്ടന്നു ഉപേക്ഷിക്കുക. വിശ്വാസികളായ സുഹൃത്തുക്കളാണു് ശത്രുക്കളെകാൾ നല്ലതു്.

Friday, September 18, 2009

എന്തുകൊണ്ട് ഞാന്‍ ശശി തരൂരിനെ ഇഷ്ടപ്പെടുന്നു

എന്തുകൊണ്ട് ഞാന്‍ ശശി തരൂരിനെ ഇഷ്ടപ്പെടുന്നു.. (ഇതെന്റെ സ്വന്തം ബ്ലോഗില്‍ എഴുതുന്ന സ്വന്തം അഭിപ്രായം).
ഒന്ന് ) എന്തുകൊണ്ടും ഒരു എം.പി ആവാനും കേന്ദ്ര മന്ത്രിസഭയില്‍ അംഗമാവാനും കഴിവുള്ള വ്യക്തി.
രണ്ട്) പതിനഞ്ചു കോടിയോളം സ്വന്തമായി ഉണ്ടന്ന് പറയാനുള്ള ആര്‍ജ്ജവം തന്നെ സത്യസന്ധതയുടെ ഉദാഹരണമായി ഞാന്‍ കാണുന്നു.
മൂന്ന്) ഒരെഴുത്തുക്കാരന്‍ എന്ന നിലയില്‍
നാല്) വര്‍ഗ്ഗീയ കോമരങ്ങളും എതിര്‍ത്തിട്ടും ഒരു ലക്ഷം വോട്ട് ഭൂരിപക്ഷം കിട്ടിയത് തന്നെ അദ്ദേഹത്തിന്റെ നിലപ്പാടിന്റേയും കഴിവിന്റേയും അംഗീകാരമായി ഞാന്‍ കാണുന്നു.അഞ്ചു) ഇദ്ദേഹത്തിന്റെ വിജയത്തെ എന്റെ സ്വന്തം വിജയമായി ഞാന്‍ കാണുന്നു, വര്‍ഗ്ഗീയ തെമ്മാടികളുടെ ഒത്തൊരുമ കേരളത്തില്‍ വിലപോകില്ലാന്നുള്ള തെളിവാണ് ശശി തരൂര്‍ എന്ന കേന്ദ്രമന്തി...............ശശി തരൂരിനെതിരായുള്ള എതിര്‍പ്പുകള്‍ തികച്ചും സ്വാഭാവികമാണ് പ്രത്യേകിച്ച് ആട്ടിന്‍‌തോലിട്ട ചെന്നായ ആയ ലീഗുക്കാര്‍ ഭരണത്തില്‍ പങ്കാളി ആയകാലത്തോളം , അവരുടെ ഒത്താശയോടെ യു.ഡി.എഫിന് പത്ത് സീറ്റ് കിട്ടാന്‍ സാദ്ധ്യത ഉള്ളയിടം കാലത്തോളം, എന്‍.ഡി.എഫിനെ രഹസ്യമായി സഹായിക്കുന്ന യു.ഡി.എഫ് നിലപ്പാട് കേരളത്തില്‍ പോലും ശശി തരൂരിന് എതിരാളികള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് തന്നെ ഉണ്ടായിരിക്കും. ഒരു തമാശയെ അല്ലെങ്കില്‍ ചോദ്യത്തെ ഒരു സാഹിത്യക്കാരന്‍ എന്ന നിലയില്‍ മറുപടി പറഞ്ഞതിനെ വളച്ചൊടിച്ചത് തന്നെ ഒരു ഗൂഢതന്ത്രത്തിന്റെ ആദ്യപടിയായി ശശി തരൂര്‍ കാണുക. -------------------------ശശി തരൂര്‍ .. താങ്കള്‍ക്ക് ശത്രുക്കള്‍ താങ്കള്‍ക്ക് ചുറ്റുമുള്ളവരാണ്, കാലങ്ങളോളം ആളുകളെ പറ്റിച്ച് നേതാവായി ഉയര്‍ന്നവര്‍ക്ക് കിട്ടാത്ത സൗഭാഗ്യം, സ്വന്തം കഴിവുകൊണ്ട് നേടിയെടുത്ത താങ്കള്‍ക്ക് ചുറ്റും ശത്രുക്കള്‍ സ്വാഭാവികം, രാഷ്ട്രീയം ഒരു വളത്തിനുള്ളില്‍ നൂഴ്ന്നിറങ്ങുന്ന ഒരു കളിയാണ്, താങ്കള്‍ അത് പഠിക്കേണ്ടിയിരിക്കുന്നു ശരീരം വളയത്തിനനുസരിച്ച് ഒതുക്കി എടുക്കുക.. വിജയം താങ്കള്‍ക്കുള്ളതാണ്, വിമര്‍ശനങ്ങളെ പുഞ്ചിരികൊണ്ട് നേരിടുക, അതിനെ ന്യായീകരിക്കാതിരിക്കുക അതിലും അവര്‍ തെറ്റുകണ്ടെത്തും .. മാപ്പ് പറഞ്ഞത് നന്നായി അല്ലെങ്കില്‍ താങ്കളുടെ രക്തം കണ്ടേ അവരൊടുങ്ങൂ .. വര്‍ഗീയ കോമരങ്ങള്‍ കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കാന്‍ കഴിവുള്ള കാലം വരെ താങ്കള്‍ക്ക് ചുറ്റും ശത്രുക്കള്‍ ഉണ്ടായിരിക്കുമെന്ന ബോധം എപ്പോഴും ഉണ്ടാവുക
ജയ് ഹിന്ദ്