Thursday, January 20, 2011

പ്രതിബദ്ധതയില്ലാത്ത മന്ത്രി

കേരള ജനതയോട് ഒട്ടും പ്രതിബദ്ധതയില്ലാത്തൊരു മന്ത്രിയാണ് താനെന്ന് സ്വയം തെളീച്ചിരിക്കുകയാണ് ബഹുമാനപ്പെട്ട വിദേശകാര്യ സഹമന്ത്രി മി.ഇ അഹമദ്, ഇദ്ദേഹം ഇന്നലെ വരെ (19-ജനുവരി-2011) വഹിച്ചിരിന്ന മന്ത്രിസ്ഥാനം തനിക്ക് വേണ്ടന്നും തനിക്കിഷ്ടം വിദേശകാര്യമാണന്ന് ചോദിച്ച് വാങ്ങിയ മന്ത്രി സ്വന്തം ജനതയോട് ഒട്ടും പ്രതിബദ്ധതയില്ലായ്മ കാണിച്ചിരിക്കുന്നു. തമിഴ് നാട്ടിൽ ബാലു റയിൽവേ സഹമന്ത്രിയായിരുന്നപ്പോൾ എന്തല്ലാം സൌകര്യങ്ങളാണ് തമിഴ്നാടിന് വേണ്ടി ചെയ്തത് , ഇ അഹമദ് അത്രയൊന്നും ചെയ്തില്ലെങ്കിലും അദ്ദേഹം ഇത്തിരിയെങ്കിലും ചെയ്തിട്ടുണ്ട് , എന്നാൽ ഇനിയും ഒത്തിരി ചെയ്യാനുണ്ട് അദ്ദേഹത്തിന് പാതിവഴിയിൽ ഈ സ്ഥാനം എന്തുകൊണ്ട് ഉപേക്ഷിച്ചു എന്നറിയാൻ കഴിഞ്ഞ തവണ വിദേശകാര്യം വഹിച്ചിരിന്നപ്പോൾ അദ്ദേഹം സഞ്ചരിച്ച വിമാന യാത്രയുടെ എണ്ണം മാത്രം നോക്കിയാൽ മതി, സ്വന്തം ആവശ്യത്തിനും പാർട്ടി ആവശ്യത്തിനും അനേകം വിദേശ യാത്രകൾ തരപ്പെടുന്നൊരു വകുപ്പ് ഈ വിദേശകാര്യമല്ലാതെ മറ്റേത് വകുപ്പാണുള്ളത് ?(പ്രവാസികാര്യവും ഉണ്ടിട്ടോ )
കേരളത്തിന് ഒ രാജഗോപാലിന് ശേഷം എന്നും അവഗണിക്കപ്പെട്ടിരുന്ന റയിൽവേയ്ക്കൊരു ആശ്വാസം തന്നെയായിരിന്നു ഇ അഹമദിന് ലഭിച്ച റയിൽവേ സഹമന്ത്രി സ്ഥാനം എന്നാലദ്ദേഹം ചോദിച്ച് വാങ്ങിയ വിദേശകാര്യം തികച്ചും സ്വാർത്ഥമായ ചിന്തയ്ക്കും പ്രവർത്തിയ്ക്കും മാത്രമാണതിൽ യാതൊരു സംശയവും ഇല്ല ഈ നാടിനോട് ഇ അഹമദ് എന്ന വ്യക്തി ചെയ്ത ഏറ്റവും വലിയ തെറ്റായേ ഇദ്ദേഹത്തിന്റെ ഈ സ്ഥാന ചലനം കാണാനൊക്കൂ ..

6 comments:

പട്ടേപ്പാടം റാംജി said...

വകുപ്പല്ല കാര്യം.
കിട്ടുന്നത് നടത്താനുള്ള കഴിവാണ്.

ശ്രീജിത് കൊണ്ടോട്ടി. said...

ഏറ്റവും അധികം അഴിമതി കാണിക്കാനും കയ്യിട്ടുവാരാനും പറ്റിയ വകുപ്പുകള്‍ തന്നെ ആണ് ഓരോ ജനസെവകരും അന്വേഷിക്കുന്നത്...

shafeeque said...

.....വഹിച്ചിരിന്ന മന്ത്രിസ്ഥാനം തനിക്ക് വേണ്ടന്നും തനിക്കിഷ്ടം വിദേശകാര്യമാണന്ന് ചോദിച്ച് വാങ്ങിയ......

ഈ മന്ത്രി സ്ഥാനം ചോദിച്ചു വാങ്ങിയത് ആണെന്ന് നിങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. എന്തെങ്കിലും തെളിവുണ്ടോ?

Unknown said...

അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു .....

വിചാരം said...

റാംജി സാർ … ഇ അഹമദിനോ അദ്ദേഹത്തിന്റെ പാർട്ടിയ്ക്കോ ഏതെങ്കിലും തരത്തിൽ കേരളത്തിന്റെ വെളിയിലേക്കെങ്കിലും തങ്ങളുടെ സ്വാധീനം ചെലുത്താനായിട്ടില്ല എന്നിട്ടാണോ -ഗൾഫ് ഒഴികെ -(കാലത്ത് ദുബായിലും ഉച്ചയ്ക്ക് കുവൈറ്റിലും വൈകിട്ട് സൌദിയിലും പോയിട്ട് ബിരിയാണി കഴിക്കാനല്ലാതെ മറ്റെന്തിന് കൊള്ളാം ഈ വകുപ്പുകൊണ്ട് ) ഇദ്ദേഹമെന്തെങ്കിലും ചെയ്യുക , അഞ്ചുകൊല്ലം ഈ വകുപ്പ് കൈകാര്യം ചെയ്തിട്ട് സാധാരണക്കാരന് അഹമദ് സാഹിബ് എന്താ ചെയ്തത് ? എന്നാൽ കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ റയിൽവേയിലായിരുന്നപ്പോൾ അത്യാവശ്യം ചിലതൊക്കെ ചെയ്യാനുള്ള അവസരം ഉണ്ടായിട്ടുണ്ട് എന്തുകൊണ്ട് അദ്ദേഹമത് വേണ്ടന്ന് പറഞ്ഞ് സോറി ഇട്ടെറിഞ്ഞ് പോയി .

ശ്രീജിത്ത്… ശ്രീജിത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെങ്കിലും ഇ അഹമദ് അഴിമതി നടത്താനാണ് ഈ വകുപ്പ് നേടിയതന്ന അഭിപ്രായം എനിക്കില്ല മറിച്ച് അദ്ദേഹത്തിനും പാട്ടിയ്ക്കും കേവലം പൊങ്ങച്ചം കാണിക്കാനുള്ള അവസരത്തിനാണ് എന്നതിൽ യാതൊരു സംശയവും വേണ്ട.
ഷഫീഖ് … നിത്യവും പത്രവും മറ്റു ദൃശ്യമാധ്യമങ്ങളും വായിക്കുകയും കാണുകയും ചെയ്യ്താൽ ഇങ്ങനെയുള്ള സംശയങ്ങളുണ്ടാവില്ല.
സുരേഷ്… നന്ദി

വിചാരം said...

ഷഫീഖ് ....പിന്നെ ഇ അഹമദിന്റെ എന്ത് പ്രവർത്തനം കണ്ടിട്ടാണ് പ്രധാനമന്ത്രി ഇദ്ദേഹത്തെ തന്നെ വീണ്ടും ആ വകുപ്പ് കൊടുത്തത് ? ഇദ്ദേഹത്തിൽ അങ്ങനെയൊരു കഴിവുണ്ടായിരുന്നെങ്കിൽ അഹമദിനേക്കാൾ പ്രായം കുറവുള്ള ശശി തരൂരിന് ആ വകുപ്പ് കൊടുക്കുമായിരുന്നോ ? കേരളത്തിലെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് വിലപേശി വാങ്ങിയതല്ലാന്ന് വിശ്വസിക്കണമെങ്കിൽ ഞാൻ കേരളീയനല്ലാതായിരിക്കണം .