Friday, April 16, 2010

ശശി തരൂരിനെ പിന്തുണയ്ക്കുക

കേരള ജനത ഒറ്റയ്ക്കെട്ടായി നിന്ന് ശശി തരൂരിനെ പിന്തുണയ്ക്കുക, ഇതില്‍ രാഷ്ട്രീയ കലര്‍ത്താതെ ഒറ്റകെട്ടാവുക. കേരളത്തിനും കേരള ജനതയ്ക്കും ഒത്തിരി വികസന സാധ്യതയുള്ള ഐ.പി.എല്‍ ക്രിക്കറ്റിനെ കേരള മണ്ണില്‍ നിന്ന് ഗുജറാത്തിലേക്ക് പറിച്ചു നടാനുള്ള ലളിത് മോഡി, നരേന്ദ്ര മോഡി കൂട്ടുകെട്ടിന് ഓശാന പാടുന്ന ബിജെപിയുടെ പാര്‍ലിമെന്റ് നടപടിയ്ക്ക് പിന്തുണയ്ക്കുന്ന ഇടതുപക്ഷത്തിന്റെ ഇരട്ടതാപ്പ് നയം ജനങ്ങള്‍ മനസ്സിലാക്കുക.
ഇടതുപക്ഷമാണ് ഇപ്പോള്‍ പൊട്ടന്‍ കളിക്കുന്നത്, ലളിത് മോഡിയാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിനെതിരായി ഇവിടെ കളിക്കുന്നത് , ഈ മോഡിക്കെതിരെ ബി.ജെ.പിയോ മറ്റു ഇടതുപക്ഷമോ ഒരാരോപണവും ഉന്നയിച്ചിട്ടില്ല അങ്ങനെ ഉന്നയിച്ചാല്‍ ലളിത് മോഡി നരേന്ദ്രമോഡിയ്ക്കെതിരെ വെടിപൊട്ടിയ്ക്കും അപ്പോള്‍ ബി.ജെ.പി.യുടെ രാഷ്ട്രീയ ലക്ഷ്യം പുറത്തറിയും എന്നാല്‍ കേവലം രാഷ്ട്രീയ ലാഭത്തിനായ് ശശി തരൂരിനെതിരെ കോണ്‍ഗ്രസ്സിനകത്തും, ഇടതുപക്ഷവും ചെയ്യുന്ന തെറ്റ് കേരളത്തിനെതിരാണന്ന ഓര്‍മ്മ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ബിജെപിയ്ക്ക് കേരളത്തില്‍ നിന്ന് ഒന്നും നഷ്ടപ്പെടാനില്ല നഷ്ടം അത് ഇടതുപക്ഷത്തിന് മാത്രമായിരിക്കും എന്നോര്‍ക്കുക.
ശശി തരൂരെന്ന കഴിവും പ്രാപ്തിയുമുള്ള വ്യക്തിയെ രാഷ്ട്രീയത്തില്‍ നിന്നു തനെ ഉന്മൂലനം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ സംഘടനകളുടേയും ലക്ഷ്യമാണ്, അദ്ദേഹത്തെ പോലെ സ്ഫുടതയോടെ ഒരു വാക്ക് ഇംഗ്ലീഷ് പോലും സംസാരിക്കാനാവാത്ത ചില നാലാം ക്ലാസുക്കാരായ മന്ത്രിമാര്‍ക്കും , ജരാനര ബാധിച്ച് ഒന്നെഴുന്നേറ്റ് നടയ്ക്കാനാവാത്ത പ്രധാനമന്ത്രി സ്ഥാനം മോഹിച്ച് നടയ്ക്കുന്നവര്‍ക്കും ശശി തരൂര്‍ എന്ന വ്യക്തിത്വം വലിയ തടസ്സമാണ്.

21 comments:

വിചാരം said...

കേരള ജനത ഒറ്റയ്ക്കെട്ടായി നിന്ന് ശശി തരൂരിനെ പിന്തുണയ്ക്കുക, ഇതില്‍ രാഷ്ട്രീയ കലര്‍ത്താതെ ഒറ്റകെട്ടാവുക.

കാക്കര - kaakkara said...

തരൂരിനെതിരെ അന്വേഷണം വേണമെന്ന്‌ പറയുന്ന മലയാളികൾപോലും I.P.L ന്റെ എല്ലം ഇടപാടുകളും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടുന്നില്ല.

ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ, നടുകഷ്ണം തന്നെ തിന്നുക, അല്ല പിന്നെ....

ചിന്തകന്‍ said...

ഐ.പി.എല്‍ ക്രിക്കറ്റ് കേരളത്തില്‍ വന്നാല്‍ കേരള ജനതക്ക് ഏന്തൊക്കെ തരത്തിലുള്ള പുരോഗതികളാണ് ഉണ്ടാവുക? എനിക്കറിയാത്തത് കൊണ്ട് ചോദിച്ചതാണ്.

കാക്കര - kaakkara said...

1. മലയാളിക്ക്‌ I.P.L കളി കാണാൻ മുംബയിലേക്ക്‌ വണ്ടി കയറണ്ട.
2. കാശു വാരുന്ന കളിയായതിനാൽ കാശുമുടക്കി ഒരു സ്റ്റേഡിയം പണിയും.
3. മലയാളികളായ കുറച്ച്‌ കളിക്കാർക്ക്‌ അവസരം ലഭിക്കും.
4. കേരളത്തിലെ കളി കാണാൻ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും കാണികൾ വരും, കൂടാതെ ഒഫിഷൽസ്, മറ്റ്‌ ടീം ഉടമകൾ എല്ലാം ഇവിടത്തെ ഹോട്ടലുകളിൽ തങ്ങും. കളി കണ്ടവർ, കൂടുതൽ ദിവസം ഇവിടെ ചിലവഴിക്കുന്നതിനാൽ ടൂറിസവും വളരും. ക്രിക്കറ്റ് വാർത്തകൾ എത്തുന്ന സ്ഥലങ്ങളിൽ എല്ലാം കേരളം അല്ലെങ്ങിൽ കൊച്ചി അറിയപ്പെടും, അതിലൂടെ ടൂറിസവും!


ദോഷങ്ങളും എഴുതാം.....

Zulfukhaar-ദുല്‍ഫുഖാര്‍ said...

കേരളമങ്ങ് രക്ഷപ്പെടും അണ്ണാ..പട്ടിണി മാറും
തെരുവിലൂടെ പാലും തേനുമൊഴുകും..ആവശ്യമുള്ളവർക്ക് കോരിക്കുടിക്കാം

shajiqatar said...

അത് പോയി സുഹൃത്തുക്കളെ , ആണ്‍ പിള്ളേര്‍ ഗുജറാത്തിലേക്ക് കൊണ്ടുപോയി, ഇവിടെ
സ്ടെഡിയം ഇല്ല എന്ന മുട്ടുന്യായം പറഞ്ഞു മോഡിമാരും വടക്കന്‍ ഗോസ്സായിമാരും കൂടി
തട്ടിയെടുത്തു. ഇവിടത്തെ ഒരു എംപി പോലും മിണ്ടുന്നില്ല. ഇവിടത്തെ രാഷ്ട്രീയകാര്‍
ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. തരൂര്‍ ഇലക്ഷനില്‍ മത്സരിച്ചപ്പോള്‍ മുതല്‍
തുടങ്ങിയാതാണ് ,കുറെ വര്‍ഗീയവാദികള്‍ തോല്‍പ്പിക്കാന്‍ നടന്നു ,ഒന്നും നടന്നില്ല.
ദേ ഇപ്പോഴും തരൂര്‍ ഒറ്റയ്ക്ക് പോരാടുന്നു.

ഈ സംഭവം തമിള്‍നാട്ടില്‍ ആയിരുന്നെങ്കില്‍ എന്തായാനെ ,സോണിയ മുതല്‍ സിങ്ങ് വരെ നിരന്നു നില്‍ക്കും തമിള്‍നാടിനു വേണ്ടി , അല്ലെങ്കില്‍ തമിഴന്‍മാര്‍ നിര്‍ത്തിക്കും, അവിടെ അഴിമതിയും സ്വജനപക്ഷവാദവും ഒന്നും ആരും നോക്കില്ല.

ഷാജി ഖത്തര്‍.

Judson Arackal Koonammavu said...

We have to learn a lot from Tamilians. Mr. Modi wanted a team for Gujarat..and he is also succeed in it. Unfortunately our MPs and Cabinet ministers including Mr. AK Antony, acting like dog...Here nobody is care for Kerala...only GOD CAN SAVE US. Forget about LEFT..they did not say a word when KKR was part of IPL.

വിചാരം said...

6 ആം നൂറ്റാണ്ടിലെ ഭരണം വരാന്‍ പ്രതീക്ഷിച്ചിരിക്കുന്ന ചിന്തകന് 21 ആം നൂറ്റാണ്ടിലെ വികസനം വെറും അരോചകമായിരിക്കും, ചിന്തകനെ പറഞ്ഞിട്ട് കാര്യമില്ല ആ‍ ചിന്തയുടേയും .. പഠിക്കുന്ന സംഹിതയുടേയും കുഴപ്പമാ . :)

Mickle said...

ഐ.പി.എല്‍ ക്രിക്കറ്റ് കേരളത്തില്‍ വന്നാല്‍ കേരള ജനതക്ക് ഏന്തൊക്കെ പുരോഗതികളാണ് ചോദിക്കുന്നവരൊടൊക്കെ എന്തു പറയാന്‍? പട്ടിണിമാറൊന്ന്? എന്താ ഒരു ചോദ്യം!! ഉത്തരം മുട്ടിപോകുന്നു. ഹൊ സമ്മതിക്കണം ഇവന്മാരെ.

വികസനം എന്നാല്‍ പാലവും, റോഡും ഇപ്പൊ കപ്പല്‍ശാലയും മാത്രമാണെന്ന് കരുതുന്നവരെ എന്തു പറയാന്‍?

തരൂരിനു ഈ ക്രിക്കറ്റ് പ്രേമിയുടെ പിന്തുണ!!

അനിൽ@ബ്ലോഗ് said...

വിചാരം,
മെര്‍കുഷിയോയുടെ ഈ പോസ്റ്റൂടെ ഒന്നു വായിക്കണെ, അതിന്റെ മുന്നത്തെ പോസ്റ്റും.

ചിന്തകന്‍ said...

@വിചാരം
നല്ല ഉത്തരം. എനിക്കിഷ്ടപെട്ടു :)

ഏതായാലും അനിലിന്റെ ലിങ്ക് ഞാനുമൊന്നു വായിച്ചു നോക്കട്ടെ. 21ആ‍ം നൂറ്റാണ്ടിലെ വല്ലതും അവിടെ ഉണ്ടാവുമോ എന്ന് :)

പട്ടേപ്പാടം റാംജി said...

എന്തോ ഒരു വലിയ കാര്യം?
വലിയവന്മാരുടെ ചൂതാട്ടം എന്ന് ഞാനെവിടെയോ കണ്ടു. അത് തന്നെയല്ലേ ശരി.

അച്ചായന് said...

1. മലയാളിക്ക്‌ I.P.L കളി കാണാൻ മുംബയിലേക്ക്‌ വണ്ടി കയറണ്ട.

ചെന്നൈ വരെ പോയാല്‍ മതി കാണാം

2. കാശു വാരുന്ന കളിയായതിനാൽ കാശുമുടക്കി ഒരു സ്റ്റേഡിയം പണിയും.

അതു പണിയും എന്നല്ലേ പണിതില്ലല്ലൊ, ഈ പണി തുടങ്ങിയിട്ട് തന്നെ കൊല്ലം കുറച്ചായി

3. മലയാളികളായ കുറച്ച്‌ കളിക്കാർക്ക്‌ അവസരം ലഭിക്കും.

ശ്രീശാന്ത് ആരിക്കും, ആര്‍ക്കും കിട്ടില്ല ഏറിയാല്‍ രണ്ടോ മൂന്നോ പേര്‍.

4. കേരളത്തിലെ കളി കാണാൻ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും കാണികൾ വരും, കൂടാതെ ഒഫിഷൽസ്, മറ്റ്‌ ടീം ഉടമകൾ എല്ലാം ഇവിടത്തെ ഹോട്ടലുകളിൽ തങ്ങും...കേരളം അല്ലെങ്ങിൽ കൊച്ചി അറിയപ്പെടും, അതിലൂടെ ടൂറിസവും!

ഈ ടുറിസം ഒരു വിമര്‍ശന വിഷയമാണ് അതു പോട്ടെ. എറണാകുളത്തും മറ്റും ഇപ്പൊത്തന്നെ ടൂരിസ്റ്റുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും ആവിശ്യത്തിലേറെയുണ്ട്. ലോകത്തെ 100 ബെസ്റ്റ് ഡെസ്റ്റിനേഷന്‍സിലൊന്നായ കേരളത്തിന് ഇന്ത്യന്‍ ഉപഭൂഘണ്ടത്തിന്പുറത്ത് ഏറിയാല്‍ മൂന്നോ നാലോ രാ‍ജ്യങ്ങളില്‍ കാണുന്ന ഐപ്പീല്‍ എന്ത് ഗുണം ചെയ്യും.

കാക്കര - kaakkara said...

അച്ചായൻ... ആശയത്തിനനുസരിച്ചുള്ള മറുപടിയല്ല എങ്ങിലും വരികൾക്കനുസരിച്ച്‌ മറുപടിയ്ക്കും നന്ദി!

ദോഷങ്ങൾ എഴുതാം എന്ന്‌ എഴുതിയിട്ടും ആരും ദോഷം ഒന്നും എഴുതി കണ്ടില്ല. ഇല്ലെങ്ങിൽ പിന്നെ എന്ത്‌ എഴുതാൻ...

പള്ളിക്കുളം.. said...

ഐ.പി.എൽ മാത്രമല്ല, മൊത്തത്തിൽ ഈ ഈ ക്രിക്കറ്റ് കൊണ്ട് എന്തൊക്കെ അധോഗതികളാണ് ഉണ്ടായിട്ടുള്ളതെന്നുകൂടി ഇടക്ക് ചിന്തിക്കുക. കോർപ്പറേറ്റുകളുടെ പരസ്യവിഷേപണത്തിന് ഏറ്റവും പറ്റിയ മാധ്യമമായതിനാൽ ക്രിക്കറ്റ് അനർഹമായ പരിഗണന നേടിയെടുക്കുന്നു. കോർപ്പറേറ്റുകൾ ഉണ്ട ഉരുട്ടി നീട്ടുമ്പോൾ വായും പിളർന്ന് ചെല്ലുന്ന ചെല്ലക്കുട്ടികളല്ലേ നമ്മളിപ്പഴും. മുന്നൂറ്റി അറുപത്തഞ്ചു ദിവസവും സ്കോർ അന്വേഷിച്ചു നടക്കുന്ന ചില തദ്ദേശ ടൂറിസ്റ്റുകൾ അവിടുന്നും ഇവിടുന്നുമൊക്കെ വന്നേക്കാം. ചില സായിപ്പന്മാരും വന്നേക്കാം. കൊച്ചിയുടെ പേരും പുറം ലോകം അറിയും. പിന്നെ ഗോട്ടികളി ഉൾപ്പടെയുള്ള എല്ലാ കളികളും മലയാളികൾ മറക്കും. ഏതെങ്കിലും ഗ്രാമത്തിൽ ഏതെങ്കിലും പെൺകൊടികൾ മുറ്റത്ത് കളം വരച്ച് കമ്പോട് കളിച്ചെങ്കിലായി.

ക്രിക്കറ്റിനെ വളർത്തുവാൻ വേണ്ടതു ചെയ്യുക. മോലാളിമാർ നിങ്ങളെ സഹായിക്കും. പത്ത് പുത്തൻ കയ്യിൽ വന്നാൽ പുളിക്കുമോ?

desertfox said...

മന്മോഹന്‍ സിംഗ് പോലും പിന്തുണച്ചില്ല. അപ്പോഴാ ഇനി ഇവിടുന്നൊരു പിന്തുണ.

Judson Arackal Koonammavu said...

If Mr.Tharoor was the MP frm trinamool congress or DMK or NCF thn congress wud hav saved him inside nd out..... or if he tried to create another IPL team for West Bengal...then old witches of LEFT too.. http://supporttharoor.org/

Judson Arackal Koonammavu said...

If Mr.Tharoor was the MP frm trinamool congress or DMK or NCF thn congress wud hav saved him inside nd out..... or if he tried to create another IPL team for West Bengal...then old witches of LEFT too.. http://supporttharoor.org/

അപ്പൂട്ടന്‍ said...

വിചാരം,
തരൂർ ഇത്‌ വെറുമൊരു കേരളത്തിന്റെ അഭിമാനപ്രശ്നം മാത്രമായാണോ എടുത്തത്‌ എന്ന് സംശയമുണ്ട്‌. ഈ വിവാദത്തിനും രാജിയ്ക്കും കാരണമായ സുനന്ദ പുഷ്കറിന്റെ കാര്യത്തിൽ കൃത്യമായൊരു, വിശ്വസനീയമായൊരു മറുപടി തരൂർ നൽകിയില്ല എന്നതുതന്നെയാണ്‌ ഈ പ്രശ്നത്തിന്റെ കാതൽ.

സ്വന്തമായി നാല്‌ കാശുണ്ടാക്കാൻ തരൂർ ശ്രമിച്ചിട്ടില്ല എന്ന് അംഗീകരിച്ചാൽപ്പോലും പ്രകടമായൊരു സ്വജനപക്ഷപാതം ഇതിൽ കാണാനാവും. അതും ആശ്രിതനൊരു ജോലി എന്ന മട്ടിലല്ല, കോടികളുടെ കാര്യമാണിവിടെ. വലുതായി ഇതിൽ പങ്കൊന്നുമില്ലാതെ കോടിക്കണക്കിന്‌ രൂപയുടെ ഷെയർ കിട്ടുകയും ആ വ്യക്തി തരൂരുമായി സുഹൃദ്ബന്ധമുള്ളയാളാവുകയും ചെയ്യുമ്പോൾ, ഈ കൺസോർഷ്യത്തിനുവേണ്ടി പ്രവർത്തിച്ചയാളെന്ന നിലയ്ക്ക്‌ തരൂർ ഈ ഇടപാടിൽ യാതൊരു പങ്കുമില്ലെന്ന് പറയുന്നത്‌ അത്രയെളുപ്പം വിശ്വസിക്കാനാവില്ല. ഏറിയാൽ തരൂർ പറഞ്ഞത്‌ അവിശ്വസിക്കാതിരിക്കാം, അതിനപ്പുറം പിന്തുണയ്ക്കാൻ ബുദ്ധിമുട്ടാണ്‌.

ഐപിഎൽ കോടികളുടെ കളിയാണ്‌, കോർപ്പറേറ്റുകളാണ്‌ ഇത്‌ കൈകാര്യം ചെയ്യുന്നതും. ബിസിസിഐ-യ്ക്കുള്ള പ്രതിബദ്ധത (അവർക്ക്‌ അങ്ങിനെയൊന്നുണ്ടോ എന്നതുതന്നെ പലരും ചോദിക്കുന്നുണ്ട്‌) പോലും ഇവരിൽ നിന്നും പ്രതീക്ഷിക്കാനാവില്ല. ഇന്ത്യാ സിമന്റ്സ്‌-നുള്ളതുപോലൊരു ക്രിക്കറ്റ്‌ പ്രൊമോഷൻ ഈ കൺസോർഷ്യത്തിലെ ഘടകകക്ഷികൾക്ക്‌ ഉള്ളതായും അറിവില്ല. കേരളത്തിൽ അല്ലതാനും ഇവരുടെ ബേസ്‌. ഇങ്ങിനെയൊരു ഗ്രൂപ്പ്‌ വന്നതുകൊണ്ട്‌ കേരളാക്രിക്കറ്റിന്‌ എന്തെങ്കിലും ഗുണമുണ്ടാകും എന്ന് ഉറപ്പിക്കാനാവില്ല. രാജസ്ഥാൻ റോയൽസിൽ എത്ര രാജസ്ഥാൻ കളിക്കാർ ഉണ്ടെന്ന് നോക്കിയാൽ കേരളതാരങ്ങൾ കളിക്കുമോ എന്ന് പറയാൻ സാധിക്കില്ല. (ഞാൻ നെഗറ്റീവ്‌ ആയി പറഞ്ഞതല്ല, സംശയം പ്രകടിപ്പിച്ചുവെന്നുമാത്രം)

വിചാരം said...

അപ്പൂട്ടാ ..
എന്റെ ചിന്തയ്കെതിരെ നില്‍ക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്രം അപ്പുട്ടനുണ്ട്, ചങ്ങാതിയാണെന്ന കരുതി അപ്പൂട്ടന്റെ എന്നെ അനുകൂലിക്കണം എന്നൊക്കെ പറയുന്നത് തികച്ചും ബാലിശമാണ്. അഭിപ്രായത്തിന് നന്ദി

Anonymous said...

If their is no benefit for Kerala,then why Modi and others are trying to shift this team from here...