Monday, April 5, 2010

ക്രൂരന്‍, സാഡിസ്റ്റ്

പത്ത് ദിവസം മുന്‍പ് അതിദാരുണമായൊരു സംഭവം എന്റെ സഹോദരിക്കുണ്ടായി, എന്റെ ഏറ്റവും താഴെയുള്ള സഹോദരിയുടെ 10 മാസം പ്രായമുള്ള അമീന്‍(ഏക മകന്‍) എന്ന കൈകുഞ്ഞിന്റെ തലയില്‍ ഒരു കരിക്ക് വീണ് അതിദാരുണമായി മരണപ്പെട്ടു, വിശ്വാസികളായ പലരും അവളെ ആശ്വസിപ്പിച്ചത് ഇങ്ങനെയായിരിന്നു “ അള്ളാന്റെ തീരുമാനമല്ലേ അവന്‍ വിളിച്ചാല്‍ പോവാതിരിക്കാനാവുമോ ?
ഈ വിശ്വാസികളോട്
..ഹേ മനുഷ്യരെ... നിങ്ങളുടെ ദൈവം ഇത്ര ക്രൂരനാണോ ? ഒരു പിഞ്ചു പൈതലിന്റെ തലയില്‍ കരിക്കെറിഞ്ഞ് തന്നെ വേണം തിരികെ വിളിക്കാന്‍ ? ഇത്രവലിയ ശക്തിയുള്ള ദൈവമല്ലേ നിങ്ങളുടേത്, ആ പാവം പൈതല്‍ ഉറങ്ങി കിടയ്ക്കുമ്പോള്‍ ഒരു ഉറുമ്പ് കടിച്ച വേദന പോലും ഏല്പിക്കാതെ തിരികെ എടുക്കാന്‍ കഴിയില്ലേ ?
.. ഹേ മനുഷ്യരെ.. നിങ്ങളുടെ ദൈവം ഇത്ര സാഡിസ്റ്റാണോ ? എന്റെ സഹോദരിയുടെ, കുട്ടിയുടെ പിതാവിന്റെ, എന്റെ മാതാവിന്റെ ആ കുട്ടിയെ പൊന്നുപോലെ നോക്കിയവരുടെയെല്ലാം മനസ്സ് നോവുമ്പോള്‍ അത് കണ്ടു രസിക്കുന്ന കേവലം സാഡിസ്റ്റല്ലേ നിങ്ങടെ ദൈവം ?
ചിന്തിയ്ക്കൂ മനുഷ്യരേ ദൈവം എന്നത് കരുണാനിധിയും ദയാനിധിയുമായിരുന്നെങ്കില്‍ ആ കുഞ്ഞിനെ ഇങ്ങനെ തിരികെ വിളിയ്ക്കുമായിരുന്നുവോ ? എന്നിട്ടും ആ ദൈവത്തില്‍ നിങ്ങള്‍ വിശ്വസിക്കാന്‍ ലജ്ജയില്ലേ ?

58 comments:

വിചാരം said...

ചിന്തിയ്ക്കൂ മനുഷ്യരേ ദൈവം എന്നത് കരുണാനിധിയും ദയാനിധിയുമായിരുന്നെങ്കില്‍ ആ കുഞ്ഞിനെ ഇങ്ങനെ തിരികെ വിളിയ്ക്കുമായിരുന്നുവോ ? എന്നിട്ടും ആ ദൈവത്തില്‍ നിങ്ങള്‍ വിശ്വസിക്കാന്‍ ലജ്ജയില്ലേ ?

jellu said...

yes.........ur right thought...

sajan jcb said...

that is sad. May your nephew R.I.P

ശ്രദ്ധേയന്‍ | shradheyan said...

ഇത്തരമൊരവസ്ഥയില്‍ ദൈവത്തെയും വിശ്വാസികളെയും നാല് തെറി പറഞ്ഞത് കൊണ്ട് താങ്കള്‍ക്ക് ആശ്വാസമാവുമെങ്കില്‍ അങ്ങിനെയാവട്ടെ. ദൈവനിശ്ചയത്തില്‍ വിശ്വസിച്ച് സമാധാനം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെ. നിങ്ങളുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. ഒപ്പം, മന:ശാന്തിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു.

അപ്പൊകലിപ്തോ said...

Condolence ..

കാക്കര - kaakkara said...

"വിശ്വാസികളായ പലരും അവളെ ആശ്വസിപ്പിച്ചത് "

അതാണ്‌ യുക്തി. ഈ അവസരത്തിൽ ആശ്വാസമാണ്‌ പ്രധാനം.

രഘുനാഥന്‍ said...

അതെ കക്കര പറഞ്ഞതാണ് ശരി....

വിചാരം said...

ശ്രദ്ധേയന്‍:
ഈ വിഷയത്തില്‍ മതവിശ്വാസികള്‍ തെറ്റുക്കാരല്ലല്ലോ ഞാന്‍ എന്തിന് അവരെ ചീത്ത പറയണം ? ദൈവം എന്ന സത്വത്തിന്റെ ഈ നിശ്ചയം എന്നതിനെയാണ് ഞാന്‍ ഇവിടെ എതിര്‍ക്കുന്നത്? മുസ്ലിംങ്ങള്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരല്ല അങ്ങനെയെങ്കില്‍ കഴിഞ്ഞ ജന്മത്തിലെ പാപം കൊണ്ടാണന്ന് അവര്‍ (വിശ്വാസികള്‍) പറയുമായിരുന്നു.
മണ്ണിനും പുണ്ണാക്കിനും കൊള്ളാത്ത ദൈവത്തെ എനിക്ക് പുച്ഛമാണ് ശ്രദ്ധേയാ .
അപ്പോക്ലിപ്തോ എന്ന മൃഗമേ നിന്റെ Condolence എനിക്കോ എന്റെ കുടുംബത്തിനോ ആവശ്യമില്ല കാരണം നീ മറ്റൊരു പോസ്റ്റില്‍ പോയി ഈ കുഞ്ഞിന്റെ മരണത്തെ പോലും പരിഹസിച്ചെഴുതിയത് ഞാന്‍ വായിച്ചു , നാണം കെട്ട വര്‍ഗ്ഗം.
കക്കരെ എന്റെ പെങ്ങള്‍ ശരിക്കും ഭക്ഷണം കഴിച്ചിട്ട് 10 ദിവസത്തിലധികമായി എത്ര ആശ്വസിച്ചാലും അവളുടെ കയ്യിലിരിക്കെ അത് സംഭവിച്ചത് അവളുടെ ജീവിതാവസാനം വരെ മറയ്ക്കാനാവില്ല .

നിസ്സഹായന്‍ said...

ഒരു കൈക്കുഞ്ഞിനെ ജീവിക്കാൻ അനുവദിക്കാതെ തിരിച്ചു വിളിക്കുന്ന ദൈവം അതിനെ സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ എന്തു ദൌത്യം പൂർത്തിയാക്കാനാണാവോ?! ജീവിക്കാൻ അനുവദിച്ച ശേഷം ചെയ്ത പാപത്തിന് ശിക്ഷ നൽകുകയാണെങ്കിൽ ദൈവത്തിന് യുക്തിയുണ്ടെന്ന് പറയാമായിരുന്നു. ജനിക്കുന്നതിന് മുൻപ് ഗർഭത്തിൽ വെച്ച് തന്നെ മരിച്ചുപോകുന്നവർ, മരിച്ചു ജനിച്ചുവീഴുന്നവർ, വികലാംഗർ, മന്ദബുദ്ധികൾ,..ഇങ്ങനെ ദൈവത്തിന്റെ സൃഷ്ടിവൈകല്യത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർക്ക് വിശ്വാസികളാവാനാവില്ല. പാവം വിശ്വാസികൾ, അവർ ദൈവത്തിന്റെ എല്ലാ ക്രൂരതകളെയും തിരിച്ചറിയാതെ ന്യായീകരിച്ചു കൊണ്ടിരിക്കും.

കൊറ്റായി said...

പ്രിയ സുഹൃത്തേ,
താങ്കളുടെ കുടുംബത്തിനുണ്ടായ ഈ ദുരന്തത്തില്‍ ഞാനും ദുഃഖം പങ്കു വക്കുന്നു. ഈ പ്രായത്തിലുള്ള ഒരു കുഞ്ഞു എനിക്കുമുണ്ട്. ആ വേദന പക്ഷെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലാവില്ലെന്നറിയാം.

ദൈവത്തെ കുറിച്ച് താങ്കള്‍ നടത്തിയ നിരീക്ഷണം ഞാനും പങ്കു വക്കുന്നു. കുറെ നാളുകളായി ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ചില ചോദ്യങ്ങളില്‍ ഒന്നാണിത് . 10 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ബലി കൊടുത്തിട്ട് വേണോ ദൈവത്തിനു മനുഷ്യന്റെ മുന്നില്‍ ആളാവാനും ശക്തി തെളിയിക്കാനും ?

പട്ടേപ്പാടം റാംജി said...

ആസ്വസിപ്പിക്കാനായാലും യുക്തിക്ക് നിരക്കാതെ വന്നാല്‍ ഒരു അഴകൊഴ ആവും.

ഒരു നുറുങ്ങ് said...

അല്ല മാഷേ,തേങ്ങ വീഴുന്നേടത്ത് നിന്ന് ആ
പൈതലിനെ രക്ഷിക്കാനാര്‍ക്കും കഴിഞ്ഞില്ലല്ലോ.!
കുഞ്ഞിന്‍റെ തലയില്‍ വീഴാന്‍ പാകത്തില്‍ തെങ്ങ്
നട്ട് വളര്‍ത്തിയതാര്‍..?
ദൈവത്തെ ധിക്കരിക്കാം,ചീത്തപറയാം..
ആ സ്വാതന്ത്ര്യവും ദൈവം കനിഞ്ഞരുളിയതാണ്‍..
അതിന്‍ വിശ്വാസികളുടെ ഓശാരം വേണ്ടേവേണ്ട!

അപ്പൊകലിപ്തോ said...

വിചാരം : അപ്പോക്ലിപ്തോ എന്ന മൃഗമേ നിന്റെ Condolence എനിക്കോ എന്റെ കുടുംബത്തിനോ ആവശ്യമില്ല കാരണം നീ മറ്റൊരു പോസ്റ്റില്‍ പോയി ഈ കുഞ്ഞിന്റെ മരണത്തെ പോലും പരിഹസിച്ചെഴുതിയത് ഞാന്‍ വായിച്ചു , നാണം കെട്ട വര്ഗ്ഗം

നിണ്റ്റെ സംസ്കാരത്തിണ്റ്റെ ബഹിസ്പുരണം. എന്നല്ലാതെ ഇപ്പോല്‍ ഞാന്‍ ഒന്നും പറയുന്നില്ല..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

താങ്കളുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ .

ഏത് വിഷമഘട്ടത്തിലും വിശ്വാസിക്ക് മനസാന്നിദ്ധ്യം നഷ്ടമാവാതിരിക്കാൻ അവന്റെ വിശ്വാസം അവനെ പ്രാപ്തമാക്കുന്നു.

ദൈവം ഒരിക്കലും ക്രൂരനല്ല സഹോദരാ.
ഈ ഭൂമിയിൽ വിശ്വസിക്കുന്നവർക്കും അവിശ്വസിക്കുന്നവർക്കും ഒരു പോലെ ഗുണം ചെയ്യുന്നവനാണ് അവൻ.

മരണത്തിനു ഒരു ഹേതു (കാരണം) ഉണ്ടായി എന്നു മാത്രം. ഇവിടെ സഹോദരിയുടെ ശ്രദ്ധക്കുറവായി കണക്കാക്കമെങ്കിലും അതിന്റെ സമയമെത്തിയപ്പോഴുള്ള ഒരു നിമിത്തമെന്നേ പറയേണ്ടൂ


മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല വിശ്വാസിയെ സംബന്ധിച്ചിടത്തോളം. നാളെ ആഖിറട്ടിൽ ആ കുഞ്ഞ് കാരണം മതാപിതാക്കൾക്ക് രക്ഷയുണ്ടാവട്ടെ.

ഒരു ദിനം നമ്മളും ഈ ലോകത്തോട് വിട പറയണം. അതോർക്കുക. നല്ല വഴിയിൽ ചരിക്കാൻ ഇടയാക്കട്ടെ

ശ്രദ്ധേയൻ എന്ന സുഹൃത്ത് പറഞ്ഞപോലെ, വിശ്വാസിയും അവിശ്വാസിയും അവരവരുടെ തലത്തിൽ മനസമാധാനത്തിനു വേണ്ടി ശ്രമിക്കുന്നു. അതിന്റെ രീതിയിൽ വിത്യാസമുണ്ടെങ്കിലും .

നല്ല രീതി പിന്തുടരാൻ ശ്രമിക്കുക.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ക്ഷമിക്കുക. എന്റെ അഭിപ്രായം ഈ അവസരത്തിൽ താങ്കളുടെ വിചാരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ

NITHYAN said...

ദൈവം പരിഹാരമല്ല പ്രശ്നമാണ് എല്ലായ്പ്പോഴും. ആദരാ‍ഞ്ജലികള്‍.

അനിൽ@ബ്ലോഗ് said...

വാര്‍ത്ത കേട്ടിരുന്നു, വളരെ വിഷമം തോന്നി.
ദൈവത്തിന് ഇതില്‍ റോളൊന്നും ഇല്ല, പുള്ളി നല്ല കാര്യങ്ങളുടെ അവകാശം മാത്രമേ എടുക്കൂ.

അപ്പൊകലിപ്തോ said...
This comment has been removed by the author.
വിചാരം said...

അപ്പൊകലിപ്തോ
മൂന്ന് വര്‍ഷം മുന്‍പ് വരെ എനിക്കൊരല്‍പ്പം ദൈവം വിശ്വാസം ഉണ്ടായിരിന്നു (മത വിശ്വാസം നഷ്ടപ്പെട്ടിട്ട് കാലം ഏറെയായി) എന്റെ പഴയ പോസ്റ്റോക്കെ നോക്കിയാല്‍ അതില്‍ കാണാം എന്റെ അന്നത്തെ വിശ്വാസമൊക്കെ , ദൈവം എന്ന സ്വത്വത്തെ കണ്ടെത്താനാവാത്തതിനാല്‍ ഞാന്‍ ഇന്ന് പൂര്‍ണ്ണമായും ദൈവം എന്നത് ഇല്ലാന്ന് വിശ്വസിക്കുന്നു .. അതിലൊന്നും തെറ്റ് കണ്ടെത്തിയിട്ട് കാര്യമില്ല സഖാവേ.. അപ്പോ താങ്കളുടെ ചങ്ങാതി അഗ്രജനോട് ചോദിച്ചാല്‍ അറിയാം ഞാന്‍ ആരെന്ന് (സിയ എന്നൊരു ചങ്ങാതി എനിക്കുണ്ടായിരുന്നു)

വിചാരം said...

അപ്പോ.. കിപ്പോ
ഞാന്‍ അഞ്ചുനേരം പള്ളിയില്‍ പോവുകമാത്രമല്ല , ഇസ്ലാമിലെ ഒത്തിരി അനാചാരങ്ങള്‍ ആചരിക്കുകയും ചെയ്തിരുന്നു , റാത്തീബ് ,നബിദിനത്തിന് ഫുഡ് തലയിലേറ്റി വീടുകളില്‍ കൊണ്ടു പോയി കൊടുത്തിട്ടുണ്ട് ഈ സമയമൊക്കെ എന്റെ മനസ്സില്‍ അനേകം ചിന്തകള്‍ ഉണ്ടായിരുന്നു ആ ചിന്തയിലൂടെ ഇന്നത്തെ ഫാറൂകാവാന്ന് എനിക്ക് കഴിഞ്ഞതില്‍ വളരെ അഭിമാനിക്കുകയും ചെയ്യുന്നു.

അപ്പൊകലിപ്തോ said...

വിചാരം : ഇസ്ലാമിലെ ഒത്തിരി അനാചാരങ്ങള്‍ ആചരിക്കുകയും ചെയ്തിരുന്നു , റാത്തീബ് ,നബിദിനത്തിന് ഫുഡ് തലയിലേറ്റി വീടുകളില്‍ കൊണ്ടു പോയി കൊടുത്തിട്ടുണ്ട് ഈ സമയമൊക്കെ എന്റെ മനസ്സില്‍ അനേകം ചിന്തകള്‍ ഉണ്ടായിരുന്നു ആ ചിന്തയിലൂടെ ഇന്നത്തെ ഫാറൂകാവാന്ന് എനിക്ക് കഴിഞ്ഞതില്‍ വളരെ അഭിമാനിക്കുകയും ചെയ്യുന്നു.

------------------------------------
അതു ശരി .. അനാചാരങ്ങളാണു ഇസ്ളാമെന്ന് തെറ്റിദ്ദരിക്കുകയും അങ്ങനെ ഇസ്ളാമില്‍ നിന്ന് പുറത്ത്‌ പോവുകയും ചെയ്തു.. നല്ല യുക്തി.

മഞ്ഞ മൂത്രം വരുന്നതിനു ലിംഗം മുറിച്ച്‌ കളയുന്നതു ശരിയാണോ .. !!!

Zulfukhaar-ദുല്‍ഫുഖാര്‍ said...

ലോകാവസാനം വരെ ജനങ്ങളെ വഴികേടിലാക്കാൻ നടക്കുന്ന ഇബ്‌ലീസ് (ല.അ) വല്യ നിസ്കാരക്കാരനായിരുന്നു. അഹങ്കാരം ഒന്ന് കൊണ്ട് മാത്രമാണു പിഴച്ച് പോയത്.

സൂന്നീ പണ്ഡിത തറവാട്ടിലാണു വിചാരത്തിന്റെ ജനനമെങ്കിലും അഹങ്കാരം കൊണ്ട് പിന്നെ മുജാഹിദും ,ജമ യും പിന്നെ ചേകനൂരും അവസാനം യുക്തിവാദിയും ആയി നിൽക്കുന്നു. അഹങ്കാരം കയ്യൊഴിഞ്ഞാൽ നല്ല പാതയിലേക് തിരിക്കാം അല്ലെങ്കിൽ പട്ടി ചത്ത് പോകുന്ന പൊലെ ചത്ത് പോകും ബാക്കി ഖബറിൽ

വിചാരം said...

സുല്‍ഫിഖര്‍
അഹങ്കാരം കയ്യൊഴിഞ്ഞാൽ നല്ല പാതയിലേക് തിരിക്കാം അല്ലെങ്കിൽ പട്ടി ചത്ത് പോകുന്ന പൊലെ ചത്ത് പോകും ... ഇത് ഭീഷണിയാണോ ? അങ്ങനെയെങ്കില്‍ നമ്മുക്ക് നേരിട്ട് ഒരു കൈ നോക്കാം നീ എവടത്തെ കൊമ്പത്തോനായാലും വാ .. ആരാ പട്ടി ചാവുന്നത് പോലെ ചാവുക എന്നു നോക്കാം പിന്നെ ഞാന്‍ ചത്തതിന് ശേഷമുള്ള കാര്യം അത് ഞാനങ്ങ സഹിച്ചു ... നിന്റെ നല്ല പാതയെ കുറിച്ചൊന്നും എന്നെകൊണ്ടധികം പറയിപ്പിയ്ക്കേണ്ട എടോ അതിലൊന്നും ഒരു ചുക്കും ചുണ്ണാമ്പും ഇല്ലാന്ന് പൂര്‍ണ്ണമായും ബോദ്ധ്യമായതിനാലാണ് അതിനോടൊക്കെ മാ സലാമ ആക്കിയത്, പിന്നെ നിങ്ങളെ പോലുള്ള ഹമുക്ക് ജാതികളുമായി സംവദിക്കാന്‍ ഒട്ടും സമയമില്ല തത്ക്കാലം ബൈ .

ആര്‍ദ്ര ആസാദ് / Ardra Azad said...

ഈ വാര്‍ത്ത വല്ലാതെ വിഷമിപ്പിക്കുന്നു....
താങ്കളുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു.

പള്ളിക്കുളം.. said...

മരണപ്പെട്ട കുട്ടിക്കായി പ്രാർഥിക്കുന്നു. ആ സഹോദരിയുടെ ദു:ഖത്തിന് അല്ലാഹു സാന്ത്വനം ഏകുമാറാകട്ടെ!

വിചാരത്തോട്, പണ്ട് ഹിന്ദി പഠിപ്പിച്ചിരുന്ന മറിയാമ്മ ടീച്ചർ പറഞ്ഞ കഥ ഓർമ്മ വരുന്നു. ഒരു കുട്ടി ദൈവത്തിന്റെ യുക്തിയെ കളിയാക്കിക്കൊണ്ടു പറഞ്ഞുവത്രേ “ ഈ ദൈവത്തിന് ഒരു യുക്തിയുമില്ല. കണ്ടില്ലേ ഈ വടവൃക്ഷമായ ആലിൽ വളരെ ചെറിയ ആലിപ്പഴങ്ങളും അതേ സമയം ചെറിയ വള്ളികളിൽ വലിയ കായകളും വളരുന്നു. മത്തങ്ങ പടവലങ്ങ,.. ദൈവത്തിനു എന്തു യുക്തിയാണുള്ളത് ടീച്ചർ ?“ ചോദ്യം കേട്ട് ടീച്ചർ ചിന്തയിൽ മുഴുകവേ ഒരു കുഞ്ഞു ആലിപ്പഴം ആ കുട്ടിയുടെ തലയിൽ പതിച്ചു.“ ടീച്ചർ എന്തോ പറയാൻ തുടങ്ങും മുമ്പ് കുട്ടി തല തടവിക്കൊണ്ടു പറഞ്ഞു: “ മനസ്സിലായി ടീച്ചർ.. ദൈവം യുക്തിമാൻ തന്നെ..”

ഈ കഥയിൽ നിന്ന് എന്തു മനസ്സിലായി? ദൈവത്തിന്റെ യുക്തിയെ മനുഷ്യന്റെ കുഞ്ഞു യുക്തികൊണ്ട് അളക്കരുത് എന്നു മനസ്സിലായില്ലേ?

വിചാരം, ദൈവത്തിന്റെ യുക്തിയിലും അവന്റെ വിധിയിലുമുള്ള വിശ്വാസത്തിന്റെ പ്രാധാന്യം എന്നെങ്കിലും നിങ്ങൾ മനസ്സിലാക്കിയാൽ തിരികെ അവന്റെ മാർഗത്തിൽ പ്രവേശിക്കുവാൻ മടിച്ചു നിൽക്കേണ്ടതില്ല. ലോകത്ത് ഇന്നുവരെ ആർക്കും ഇല്ലാത്തതും ഇനി ഒരിക്കലും ആർക്കും ഉണ്ടാകാത്തതുമായ ഒരു വിരൽ മുദ്രയുമായാണ് നിങ്ങൾ ജനിച്ചു വീണത്. നിങ്ങളും ഞാനും ഓരോരുത്തരും ദൈവത്തിൽ പ്രത്യേകം രേഖപ്പെടുത്തപ്പെട്ട വ്യക്തികളാണ്. ഓരോ ആളും മരിച്ചതോ ജീവിച്ചിരിക്കുന്നതോ ഇനി വരാൻ പോകുന്നതോ ആയ അസംഖ്യം ജനതയിൽ നിന്ന് വ്യത്യസ്തരായിരിക്കുന്നു. മണത്തിലും ഗുണത്തിലും സ്വരത്തിലും രൂപത്തിലും ഒക്കെ. ഇതൊക്കെ ചുമ്മാതെയാണെന്ന് കരുതുന്നത് വിഡ്ഡിത്തമാണോ എന്ന് ചിന്തിച്ചുകൊണ്ടേയിരിക്കുക.

എല്ലാം മനുഷ്യനും ദൈവത്തെക്കുറിച്ച് ആലോചിക്കുന്ന ഒരു അവസരം ഉണ്ട്. ദൈവ ഉണ്ടോ ഇല്ലേ എന്നൊക്കെ സംശയിക്കുന്ന കാലഘട്ടമുണ്ട്. പിന്നീട് ഒരു തീർച്ചപ്പെടുത്തലിന്റെ കാലഘട്ടവും. നിങ്ങൾ ഇതിൽ ഏതു കാലഘട്ടത്തിലാണെന്ന് തിരിച്ചറിയുക. നല്ലതു വരുവാൻ പ്രാർഥിക്കുന്നു.

അഗ്രജന്‍ said...

അപ്പൊകലിപ്തോ, അപ്പോ... നമുക്ക് അടുത്ത ബ്ലോഗ് മീറ്റ് എവിടെ വെച്ചാണ് നടത്തേണ്ടത്...!

poor-me/പാവം-ഞാന്‍ said...

നിങളുടെ വിഷമത്തില്‍ പങ്കു ചെരുന്നു. കാലം എന്നൊരു മരുന്നു തന്നേയുല്ലൂ ഇതിനു...

അലഞ്ഞു തിരിയുന്നവന്‍ said...

ദുഃഖത്തില്‍ പങ്കു ചേരുന്നു .........

ജയ said...

ഒരു കുഞ്ഞിന്റെ മരണം പോലും സ്വന്തം ആശയപ്രചാരണത്തിന് ഉപയോഗിക്കുന്ന വിചാരമാണ് ഏറ്റവും വലിയ സാഡിസ്റ്റ്.

ആ കുഞ്ഞിന്റെ അമ്മയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

Zulfukhaar-ദുല്‍ഫുഖാര്‍ said...

@ജയ

തികച്ചും ശരിയാണ് താങ്കളുടെ അഭിപ്രായം

അല്പത്വവും വിഡ്ഢിത്തരങ്ങളും വിവരമായി കരുതുന്ന വിചാരത്തെപ്പോലുള്ള അഹങ്കാരികൾ പക്ഷെ ഒരു ദിനം കൈ കടിക്കും അന്ന് ഒരു തിരിച്ചു വരവിന് അവന്റെ പ്രത്യയശാസ്ത്രങ്ങൾ ഉപകരിക്കില്ല. മരണം എന്ന ശാശ്വത സത്യം അവനടുത്തെത്തുമ്പോൾ എല്ലാം മറ നീക്കി മനസിലാവും .അത് വരെ കാക്കാതെ സത്യം മനസിലാക്കി സത്യ പാതയിൽ ജീവിക്കാൻ വിചാരത്തിനു കഴിയട്ടെ എന്നാഗ്രഹിക്കുന്നു

മിസ്റ്റർ ഫാറൂഖ് ബക്കർ
നിങ്ങളുടെ അടുത്ത് തന്നെയുണ്ട് ഞാൻ ഒന്ന് വലത് വശത്തേക്ക് നോക്കുക.കുറച്ച് കൂടി നോക്കിയാൽ എന്നെ കാണാം. കാണുന്നില്ല അല്ലേ ? പക്ഷെ നിങ്ങൾ നോക്കുന്നത് ഇടത് വശത്തെക്ക് മാത്രമാണല്ലോ. വലത് വശമാണതെന്ന് തെറ്റിദരിച്ചിരിക്കുന്നു നിങ്ങൾ

പട്ടികളിൽ ഒരു പട്ടി വിജയിച്ച കഥയുണ്ട്. ആ പട്ടിയുടെ കൂട്ടത്തിൽ പെടാനെങ്കിലും ശ്രമിച്ച് കൂടെ

നിങ്ങളുടെ മസിൽ പിടുത്തവും മറ്റും അടുത്ത നാളിൽ അവസാനിക്കും.ഞരമ്പുകലിൽ ബലക്ഷയം വരുമ്പോൾ ചിന്തകൾക്കു മാറ്റം വരും. അത് പക്ഷെ കനു സന്യാലിനെ പോലെ കെട്ടിത്തൂ‍ങ്ങിച്ചാവാനായിരിക്കരുത്

നിങ്ങളുടെ ഒരു പഴയ കാല സുഹൃത്ത് സഹതാപത്തോടേ

ദുൽഫുഖാർ ..സുൽഫികർ അല്ല (അവിടെയും നിങ്ങൾക്ക് തെറ്റിയിരിക്കുന്നു )

വിചാരം said...

ജയ പണ്ട് എന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞിരിന്നു
ജയ said...
മതവിശ്വാസി അല്ലാത്തത് കൊണ്ട് നന്നാവുകയാണെങ്കില്‍ വിചാരം സ്വന്തം കുടുബത്തിലെങ്കിലും നന്നാവുമായിരുന്നു. സ്വന്തം കുടുബത്തെ ശ്രദ്ധിക്കാത്ത ഫാറൂഖ് ബക്കര്‍ ആണോ നാട്ടുകാരുടെ മുഴുവന്‍ പ്രശ്നങ്ങളില്‍ വികാരഭരിതമാവുന്നത്. കഷ്ടം !!!!!!

എന്നെ വിമര്‍ശിക്കാനായ് മാത്രം തന്റെ ഊര്‍ജ്ജം ചിലവാക്കുന്ന ജയയോട് എനിക്ക് സഹതാപമേ ഒള്ളൂ .
സുല്‍ഫിക്കര്‍ എന്ന ദുല്‍ഫിഖര്‍ .. താങ്കള്‍ അല്ല ഞാന്‍, അങ്ങനെ മാറി ചിന്തിക്കേണ്ടി വരില്ലാന്ന് പൂര്‍ണ്ണമായും എനിക്കുറപ്പുണ്ട്, നിങ്ങടെ അള്ളാനെ എനിക്കൊരു പേടിയും ഇല്ല മാഷേ അങ്ങനെയൊരു അള്ളാ ഉണ്ടന്നുമുള്ള തെറ്റായ ധാരണയും എനിക്കില്ല, താങ്കള്‍ എന്ത് വിശ്വസിക്കണമെന്നുള്ളത് താങ്കളുടെ സ്വന്തം കാര്യമാണെങ്കില്‍ അതില്‍ മറ്റാരും കൈ കടത്താന്‍ താങ്കള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പിന്നെ എന്തിനാ മറ്റുള്ളവരുടെ കാര്യത്തില്‍ താങ്കള്‍ വ്യാകുലനാവുന്നത് ?

സഞ്ചാരി said...

ഇത്തരമൊരവസ്ഥയില്‍ ദൈവത്തെയും വിശ്വാസികളെയും നാല് തെറി പറഞ്ഞത് കൊണ്ട് താങ്കള്‍ക്ക് ആശ്വാസമാവുമെങ്കില്‍ അങ്ങിനെയാവട്ടെ......

സഞ്ചാരി said...

>>>ചിന്തിയ്ക്കൂ മനുഷ്യരേ ദൈവം എന്നത് കരുണാനിധിയും ദയാനിധിയുമായിരുന്നെങ്കില്‍ ആ കുഞ്ഞിനെ ഇങ്ങനെ തിരികെ വിളിയ്ക്കുമായിരുന്നുവോ ? എന്നിട്ടും ആ ദൈവത്തില്‍ നിങ്ങള്‍ വിശ്വസിക്കാന്‍ ലജ്ജയില്ലേ ?
===================================
ദൈവം കരുണാനിധി മാത്രമല്ല ഏറ്റവുംവലിയ യുക്തിമാനും കൂടിയാണ്..അല്ഹഖീം..
ഇത് ഖുര്‍ആനില്‍ പല സന്ദര്‍ഭങ്ങളിലും ഓര്‍മ്മപെടുതുന്നുണ്ട്.(92പ്രാവശ്യം)
ഇനി കരുണയും യുക്തിയും തമ്മില്‍ യോജിക്കില്ല എന്നാണെങ്കില്‍ അത് പറയേണ്ടത് യുക്തിവാദികള്‍ തന്നെയാണ് ..
പിന്നെ,ആ കുഞ്ഞിന്റെ മരണത്തിനു പിന്നിലെ യുക്തി(ഹിഖ്മത്)എന്താണ്?എന്നത് .....
അലാഹുവിനും,അവന്‍ തന്റെ ഹിക്മതിനെ കുറിച്ച് അറിവ് നല്‍കിയ സൂഫികള്‍കും(ഔലിയ )മാത്രമേ അറിയൂ !!!
അതിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത്....
“ അവന്‍ ഇച്ഛിക്കുന്നവര്‍ക്ക് യുക്തിഞ്ജാനം നല്‍കുന്നു, യുക്തിഞ്ജാനം ലഭിച്ചവനോ മഹത്തായ സമ്പത്ത് ലഭിച്ചു കഴിഞ്ഞു. ബുദ്ധിമാന്മാര് മാത്രമേ ഈ ഭാഷണങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളുകയുള്ളൂ.”) -അല്‍ബഖറ
يُؤْتِى """ٱلْحِكْمَةَ""" مَن يَشَآءُ ۚ وَمَن يُؤْتَ """ٱلْحِكْمَةَ""" فَقَدْ أُوتِىَ خَيْرًۭا كَثِيرًۭا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ

അല്ഹഖീം>>ഹിഖ്മത്>>അല്ഹഖ്
പരമയുക്തി>>യുക്തി>>പരമസത്യം

CKLatheef said...

>>> അലാഹുവിനും,അവന്‍ തന്റെ ഹിക്മതിനെ കുറിച്ച് അറിവ് നല്‍കിയ സൂഫികള്‍കും(ഔലിയ)മാത്രമേ അറിയൂ !!! <<<

ഇനിയിപ്പോ ഇതിന്റെ ഹിക്മത്തറിയാല്‍ ഒരു സൂഫിയെയും തേടി അലയണം.:( ഇത്തരം അനാചാരങ്ങളാണ് പരിശുദ്ധ ഇസ്്‌ലാമിനെ വിചാരത്തെപോലുള്ള ആളുകള്‍ തെറ്റിദ്ധരിക്കാന്‍ കാരണം. അതിനൊരു പരണാമ ദശ പറഞ്ഞ് ആ വസ്തുതയില്‍ നിന്ന് രക്ഷപ്പെട്ട ദുല്‍ഫുഖാറിന്റെ ബുദ്ധിയെ സമ്മതിച്ചിരിക്കുന്നു.

@Vicharam

താങ്കളുടെ പെങ്ങള്‍ക്ക് സര്‍വശക്തനായ അല്ലാഹു ക്ഷമ പ്രദാനം ചെയ്യട്ടേ. താങ്കളുടെ യുക്തിവാദം ഇക്കാര്യത്തില്‍ അല്‍പം സംയമനം കാണിക്കാന്‍ താങ്കളെ സഹായിച്ചില്ല. യുക്തിവാദമനുസരിച്ച് ഈ സംഭവത്തെ എങ്ങനെ വിശദീകരിക്കാം... ഏതായാലും ഈ സംവാദമൊക്കെ പലതവണ മനസ്സില്‍ Replay ചെയ്യുന്ന ഒരു കാലം വരാനിരിക്കുന്നു.(തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു. നാമാകട്ടേ അതിനെ അടുത്തതായും കാണുന്നു ഖുര്‍ആന്‍ 70:6-7)
അന്ന് കൂട്ടത്തില്‍ എന്നെക്കൂടി ഓര്‍ക്കാന്‍ വേണ്ടി മാത്രം ഈ കമന്റ് ഇവിടെ നല്‍കുന്നു.

പുതിയ പോസ്റ്റ് യുക്തിവാദി ഇസ്‌ലാം കയ്യൊഴിയുന്നതെപ്പോള്‍ ?

Zulfukhaar-ദുല്‍ഫുഖാര്‍ said...

@ സി.കെ. ലതീഫ് എന്ന ജമാ‌അത്ത് യുൿതി വാദിയോടൊരു വാക്ക്

എന്റെ കമന്റിൽ സൂഫിയും ഓലിയയും ഒന്നും പ്രതിപാദിച്ചിട്ടില്ലല്ലോ

ഞാൻ എന്ത് രക്ഷപ്പെടാലാ ലതീ‍ഫേ നടത്തിയിരിക്കുന്നത് അതൊന്ന് തെളിച്ച് പറയാമോ ?


മൌദൂദിസം തലക്ക് കയറി അപരർ എഴുതിയത് എന്താണെന്ന് വായിച്ച് നോക്കാതെ ജമാ-അത്ത് പുരോഹിതർ ചർദിക്കുന്നത് വിളമ്പാൻ തിടുക്കം കൂട്ടുന്നതിനു മുന്നെ ഒന്ന് ചിന്തിക്കൂക
നല്ലത് വരട്ടെ

പിന്നെ ജമാ-അത്ത് കാർക്ക് എന്താണ് ആചാരം എന്താണ് അനാചാരം എന്നത് നമുക്ക് ചർച്ച ചെയ്യാം ഇവിടെ വിഷയം അതല്ലല്ലോ അതിനാൽ തുനിയുന്നില്ല

വിചാരം , ഓഫിനു ക്ഷമിക്കുക

CKLatheef said...

@Zulfukhaar

ആദ്യകമന്റ് താങ്കളെ അഡ്രസ് ചെയ്തല്ല പറഞ്ഞിട്ടുള്ളത്. താങ്കളുടെ പേര് കാണുമ്പോഴേക്ക് ചാടിവീഴേണ്ടിയിരുന്നില്ല. താങ്കളെ പറഞ്ഞുമനസ്സിലാക്കാനുള്ള ഭാഷ എനിക്കറിയാത്തതിനാല്‍ നന്മകള്‍ നേര്‍ന്ന് വിടപറയുന്നു.

roop said...

അഗ്രജന്‍ said...
അപ്പൊകലിപ്തോ, അപ്പോ... നമുക്ക് അടുത്ത ബ്ലോഗ് മീറ്റ് എവിടെ വെച്ചാണ് നടത്തേണ്ടത്...!

akrajan, മീറ്റിലും ചാറ്റിലും തിരക്കഥ രചിക്കുന്ന താന്കള്‍ അപ്പൊകലിപ്തോവിന്റെ ആരായിട്ട് വരും ?

വിചാരം said...

രൂപ് ...
അഗ്രജന്‍ അപ്പോക്ലിപ്തോയുടെ ആരുമല്ലാന്ന് എനിക്ക് കിട്ടിയ വിവരം.

വിചാരം said...

രൂപ് ...
അഗ്രജന്‍ അപ്പോക്ലിപ്തോയുടെ ആരുമല്ലാന്ന് എനിക്ക് കിട്ടിയ വിവരം.

എബിന്‍ ജോസ് said...

പ്രിയ സുഹൃത്തേ,
വാര്‍ത്ത കേട്ടിരുന്നു, വളരെ വിഷമം തോന്നി.താങ്കളുടെ കുടുംബത്തിനുണ്ടായ ഈ ദുരന്തത്തില്‍ ഞാനും ദുഃഖം പങ്കു വക്കുന്നു.

ചാർ‌വാകൻ‌ said...

ഏതുമരണവും അതു നേരിട്ടു ബാധിക്കുന്നവരുടെ മാത്രം പ്രശ്നമാണ്.പുറത്തിരുന്നു ഞായം പറയുന്നവരെ വിട്ടേക്കുക.എന്റെ ഒരനുഭവം പങ്കുവെയ്കുന്നു.1988-ജൂലൈ 8ന് പെരുമൺ ട്രെയിൻ ദുരന്തം കുറെപേരെങ്കിലും ഒർക്കുന്നുണ്ടാകും.ആ അപകടത്തിൽ പെടുകയും രക്ഷപെടുകയും ചെയ്ത ഒരുവനാണിതെഴുതുന്നത്.അന്ന് രക്ഷാപ്രവർത്തനത്തിനിടെ ഒരു കുഞ് എന്റെ കൈയിൽ പെട്ടു.പകുതി ജീവനുണ്ടായിരുന്നു.തോളിലിട്ട് വെള്ളം കമട്ടിയിട്ട് ശരവേഗത്തിൽ ആശുപത്രിയിലേക്കു കുതിക്കുന്ന വേഗത്തിൽ ,ഒരിക്കലും ദൈവത്തെ വിളിച്ചു ശീലമില്ലാത്തതിനാൽ ,പ്രാർത്ഥനപോലെയൊന്ന് എന്റെ മനസ്സിലുണ്ടായത് എന്റെ മടിയിൽ കിടന്ന് ഈ കുഞ്ഞിന്റെ ജീവൻ പോകെരുതേ എന്നായിരുന്നു.ഏതായാലും ഒന്നും സംഭവിച്ചില്ല.എല്ലാം ദൈവനിശ്ചയം എന്നു സമാധാനിക്കുന്നവർ ഭാഗ്യവന്മാരാണ്.ഒരൊറ്റ ഉത്തരം കൊണ്ട് ലോകത്തിലെ ഏതു ചോദ്യത്തേയും നേരിടാം.
വിചാരം ,ആ ദുരന്തത്തിൽ മനുഷ്യനെന്ന വകതിരിവോടെ പങ്കുചേരുന്നു.

വിചാരം said...

ലത്തീഫിന്റെ ധാര്‍മ്മിക ബോധത്തിന് ദൈവ വിശ്വാസം വേണോ എന്ന പോസ്റ്റില്‍ ഞാനിട്ടൊരു കമന്റ് ലത്തീഫ് സാര്‍ വെളിച്ചം കാണിച്ചില്ല , ആയതുകൊണ്ട് ആ കമന്റ് ഞാന്‍ ഇവിടെ ഇടുന്നു ..
@ CKLatheef പറഞ്ഞു... സദാചാരലംഘനം സാര്‍വത്രികമായ എന്നാല്‍ നല്ലധാര്‍മികബോധമുള്ള ഗോത്രവര്‍ഗങ്ങളുടെ ഇടക്കാണ് പ്രവാചകന്‍ വന്നത് എന്നത് അനിഷേധ്യമാണ്. പ്രവാചകന്‍ അത് തുടരുകയായിരുന്നില്ല. കൃത്യമായ ധാര്‍മികവ്യവസ്ഥ നല്‍ക്കുകയും സാദാചാരം പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അവരെ അന്നത്തെ ലോകത്തെ ഏറ്റവും സംസ്‌കാരവും ധാര്‍മികതയുമുള്ള ഒരു ലോകൈക സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തു. അതറിയണമെങ്കില്‍ ഇസ്‌ലാമിനും മുമ്പും ശേഷവുമുള്ള അറേബ്യയുടെ ചരിത്രം വായിച്ചാല്‍ മതി.
ലത്തീഫ് ഇങ്ങനെ പറഞ്ഞതില്‍ വളരെ സന്തോഷം , മുഹമദിന്റെ മുന്‍പും മുഹമദ് പ്രവാചകനായതിന് ശേഷവും യാതൊരു കാതലായ മാറ്റവും ഉണ്ടായിട്ടില്ലാന്നുള്ള വ്യക്തമായ തെളിവ് എന്തന്നാല്‍ 1) മുഹമദിന് പ്രവാചകത്വം കിട്ടുന്നതിന്റെ (അങ്ങനെ അവകാശപ്പെടുന്നതിന് മുന്‍പ്) മുന്‍പും യുദ്ധത്തില്‍ പരാജയപ്പെടുന്ന ഗോത്രവര്‍ഗ്ഗത്തിലെ എല്ലാവരേയും ബന്ദിയാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു, അങ്ങനെ ബന്ദിയാക്കപ്പെട്ടവരെയാണ് അടിമകളായി കണ്ടിരുന്നത്, മുഹമദിന് 40 വയസ്സിന് മുന്‍പ് തന്നെ (ജാഹിലിയാ കാലഘട്ടം എന്ന് മുസ്ലിങ്ങള്‍ പറയുന്ന കാലത്ത് തന്നെ) അടിമകളെ മോചിപ്പിയ്ക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു അങ്ങനെ മോചിതനാക്കപ്പെട്ട അടിമയാണ് സെയ്ദ് ബിന്‍ മുഹമദ് എന്ന സെയ്ദ് ബിന്‍ ഹാരിഥ് ... മുഹമദിന് 40 വയസ് മുതല്‍ 63 വയസ്സുവരെ ഈ നീചവും തെറ്റുമായ സമ്പ്രദായത്തിനൊരു മാറ്റവും വന്നിട്ടില്ലായിരുന്നു ഒരു ഓപ്ഷന്‍ എന്ന നിലക്ക് അടിമകളെ മോചിപ്പിയ്ക്കാന്‍ പറഞ്ഞിരുന്നു എന്നാല്‍ അടികള്‍ ഉണ്ടാവുന്ന വ്യവസ്ഥിതിയെ (യുദ്ധാനന്തരം അടിമകളാക്കപ്പെടുന്ന അവസ്ഥ) മാറ്റാന്‍ മുഹമദോ അതിന് ശേഷം വന്ന ഖലീഫമാരോ മെനക്കെട്ടിയിരുന്നില്ലാന്ന് കാലം വ്യക്തമാക്കിയിട്ടുണ്ട് .
2) മുഹമദിന് 40 വയസ്സ് പൂര്‍ത്തീയാവുന്നതിന് മുന്‍പുണ്ടായിരുന്ന ഒരു സമ്പ്രധായമായിരുന്നു പ്രായമുള്ളവര്‍ കൊച്ചുകുഞ്ഞുങ്ങളെ വിവാഹം കഴിക്കുക, ഒന്നിലധികം ഭാര്യമാരെ വെച്ചിരിക്കുക എന്നലാം, മുഹമദിന് 40 വയസ്സു മുതല്‍ 63 വയസ്സുവരെയുള്ള കാലയളവില്‍ ഈ സമ്പ്രദായത്തിന്റെ തീര്‍ത്തും മോശമായ രീതിയില്‍ മുഹമദ് പോലും ദുരുപയോഗം ചെയ്തിട്ടുണ്ട്. മുഹമദിന്റെ മുന്‍പുണ്ടായിരുന്ന എല്ലാ അനാചാരങ്ങളും അതിനേക്കാള്‍ ശക്തമായി തന്നെ മുഹമദും ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളും ചെയ്തുവരുന്നു ..... ഒരു ഭാര്യക്ക് ആര്‍ത്തവം വന്നാല്‍ പുരുഷന്റെ വികാരം ശമിപ്പിയ്ക്കാന്‍ മറ്റൊരു ഭാര്യയുടെ ആവശ്യമുണ്ടന്ന് പറഞ്ഞ മുസ്ലിം പന്ധിതന്റെ വാക്കുകള്‍ക്ക് ഓശാന പാടുന്നവരാണ് ഇന്നത്തെ മുസ്ലിംങ്ങള്‍.
@ ചിന്തകന്‍..
ചിന്തകാ പൊന്നാനിയിലെ എല്ലാ മുസ്ലിംങ്ങളും കള്ളു കുടിയന്മാരാണന്ന് ഞാന്‍ എവിടെയാ പറഞ്ഞത്, പൊന്നാനി ബീവറേജില്‍ നിന്ന് മദ്യം വാങ്ങുന്നവരില്‍ ഭൂരിപക്ഷവും മുസ്ലിംങ്ങള്‍ തന്നെ എന്താ ചിന്തകന് സംശയമുണ്ടെങ്കില്‍ ഒത്തിരി ജമാ‌അത്ത് പ്രവര്‍ത്തകരുണ്ടല്ലോ പൊന്നാനിയില്‍ ഒന്ന് വിളിച്ച് ചോദിച്ച് നോക്ക് അപ്പോള്‍ സത്യം കണ്ടെത്താലോ .
പിന്നെ ഞാന്‍ ചെയ്യുന്നതൊന്നും പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നത് ചിന്തകനറിയാലോ , ഞാന്‍ ഒരു ദിനാര്‍ സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു എന്നു പറയാന്‍ കാരണം യുക്തിവാദികള്‍ എവിടേയും ഒന്നും ചെയ്യാറില്ലാന്ന് പറഞ്ഞപ്പോള്‍ പറഞ്ഞതാണ് അല്ലാതെ പത്താള്‍ അറിയണം എന്നൊന്നും എനിക്ക് ആഗ്രഹമില്ല, യുക്തിവാദികള്‍ ഒന്നും ചെയ്യുന്നില്ലാന്ന് കാടടച്ച് വെടി വെയ്ക്കരുത്, അവര്‍ ചെയ്യുന്നത് നിങ്ങളെ പോലെ സ്റ്റേജ് കെട്ടി ഘോഷിക്കാന്‍ തല്‍ക്കാലം താല്പര്യമില്ല.

Zulfukhaar-ദുല്‍ഫുഖാര്‍ said...

Before the time of Rasulallah (S.A) most of the Arabs were nomads. Members of Semitic family, they lived in the tribal groups, following their herds and flocks from well to well, and from oasis to oasis. Besides raising animals they also engaged in a limited kind of trade.


The religion of Pre Islamic Arabs can be described as a mixture of Animism and Polytheism. Some of these forces and deities were associated with heavenly bodies like the sun and the moon, others with earthly phenomenon and still others with the abstract concept like fate and time. In addition the Arabs acknowledged the existence of lesser spirits who could befuddle tricks, inspire or inform human beings

The most dramatic expression of this Pre Islamic religion took the form of pilgrimages to sanctuaries, which was possible on a larger scale because inter tribal wars was prohibited during a commonly accepted series of sacred months. Mecca, the future birthplace of Islam, owed much of its influence and prosperity to being a pilgrimage center where many tribes regularly gathered for religious observances as well as trade. The rites of pilgrimage at Mecca were associated with rites in nearby sanctuaries. In particular three deities known as "Al Lat.", "Al Uzza"and "Al Manat" were especially revered.

In Many respects Pre Islamic polytheism was a life less religion. The deities had indistinct personalities and remote, though the people did feel that the Gods and Spirits could affect their lives. The rites in their honor were important, primarily because they were part of sacred tradition.

In analyzing the Meccan society before Islam, it can be well described as a community in transition. On one hand the values of Nomadic life remained strong, but on the other the movement of the Quresh tribe from a nomadic to sedentary existence led to changes in values and relationships. The growth of individualism in particular was gradually eroding the tribes. Solidarity and the clans of Quresh became increasingly competitive among themselves. As the social solidarity based on Kinship began to breakdown, the way was opened for a new definition of community in which individualism might be joined with social responsibility. One of the Islam’s contributions was to offer such a definition.

Ultimately their came a time, a time which was the turning point in the lives of Arabs. It was in 570 A.D. when Rasulallah (S.A) was born. He was the Prophet of Allah towards mankind. Allah Subhanahu commanded his prophet to call the people towards Islam, and the path of Allah with Wisdom and goodly council. He was a warning and a messenger of mercy as well. Allah Says." We have made mercy personified in Rasulallah (S.A) for the entire world.

continue

Zulfukhaar-ദുല്‍ഫുഖാര്‍ said...

In the aforesaid verse Allah guides to call people in three fold ways:

First: - To invite them to Allah’s path through Wisdom. Those who understand Wisdom and appreciate truth would surely answer the call of Wisdom, and through this wisdom they would be saved from speculative philosophies and sophistication. This principle of Islam would till the end of existence continue to invite people.

Second: - Is to give goodly guidance and council. Allah has further revealed in Quran "Why do u say what you, do not". This verse is revealed on a hearth, which is entirely devoted to the will of Allah. : He respected elders and loved young ones, he behaved well with neighbors and helped elderly ones. He would take care of poor and display trustworthiness to all, mercy, truth, justice, co operation and companion are the characters which illuminates in life as record of history. His attitude towards his followers was such that even a harsh and arrogant man too would bow down before him in humility. This indeed explains the Quranic instructions of the goodly guidance.

Third: - Path is to argue in a better manner to those who are not ready to listen the call of wisdom and those who don’t pay heed to a goodly council, but are determined to defy and object are to be dealt with, through convincing arguments. People so addressed may probably come out of their doubts and fancies or else, if they chose to oppose they are to answer in a good manner so that the basic fiber of social existence is not broken, and an atmosphere of respect and mortality is maintained.

Allah has instructed his messenger to warn and guide people through these three means and then Allah says, "If ever then people don’t follow then Allah knows very well who are astray and who are the guided ones". As we ponder further on this verse, we wonder as to what the Qurans term (Hikmat) wisdom, may mean. Maulana Ahmed Hamiduddin Kirmani (AQ) says that Allah Almighty has created this universe and has created the human beings as well as the Jinn’s for his worship. Now for this worship and prayer one need a sure path and a fit guidance. This sure path is the true religion of which Allah says, " The religion near Allah is only Islam". The prayer rites and the religious code of this true religion Allah has sent down to us through his messenger Rasulallah (S.A).

Just as wisdom spoke on the lips of Rasulallah (S.A) today it flows out from the councils of and deeds of Syedna Mohammed Burhanuddin (TUS). May Allah grant Aqa Maula (TUS) a long and prosperous life.

Zulfukhaar-ദുല്‍ഫുഖാര്‍ said...

kinds of marriage in pre-Islamic Arabia: The first was similar to present-day Islamic marriage procedures, in which case a man gives his daughter in marriage to another man after a dowry has been agreed on. In the second type, the husband would send his wife – after the menstruation period – to cohabit with another man in order to conceive. After conception her husband would, if he desired, have sexual intercourse with her. A third kind was that a group of less than ten men would have sexual intercourse with a woman. If she conceived and gave birth to a child, she would send for these men, and nobody could abstain. They would come together to her house. She would then say: ‘You know what you have done. I have given birth to a child and it is your child’ (pointing to one of them). The man meant would have to accept. The fourth kind was that many men would have intercourse with a certain woman (a prostitute). She would not prevent anybody. Such women used to put a certain flag at their gates to invite in anyone who liked. If this woman got pregnant and gave birth to a child, she would collect those men, and a soothsayer would tell whose child it was. The appointed father would take the child and declare him/her his own. When the Prophet declared Islam in Arabia, he cancelled all these forms of sexual contact except that of present Islamic marriage.

Pre-Islamic Arabs had no limited number of wives. They could marry two sisters at the same time, or even the wives of their fathers if divorced or widowed, and divorce was to a very great extent in the power of the husband.

Zulfukhaar-ദുല്‍ഫുഖാര്‍ said...

With respect to the pre-Islamic parent-child relationship, we see that life in Arabia was paradoxical and presented a gloomy picture of contrasts. Whilst some Arabs held children dear to their hearts and cherished them greatly, others buried their female children alive because an illusory fear of poverty and shame weighed heavily on them.

Zulfukhaar-ദുല്‍ഫുഖാര്‍ said...

Hunger for leadership and a keen sense of inter-tribal competition often resulted in bitter tribal warfare, despite their having descended from one common ancestor. In this regard, the continued bloody conflicts of many Arab tribes like ‘Aws and Khazraj, ‘Abs and Dhubyaan, Bakr and Taghlib etc. are striking examples

Zulfukhaar-ദുല്‍ഫുഖാര്‍ said...

The common woman was a marketable commodity and regarded as a piece of inanimate property. Inter-tribal relationships were fragile. Greed for wealth and involvement in futile wars were the main objectives that governed their self-centered policies.

Zulfukhaar-ദുല്‍ഫുഖാര്‍ said...

The people of Makkah used to practice usury on a large scale with very high interest rates -- sometimes a hundred percent. When the debtors were not able to repay -- and that was most often the case -- they were enslaved or obliged to force their wives and daughters to commit certain sins, in order to be able to collect enough money to repay the debt.
Ignorance was not confined to the Arabs alone. On the fringes of Arabia where the desert gives way to hospitable lands, met the ever-changing borders of 'world arrogance', the two superpowers of the age: the Persian and the Roman Empires.

Zulfukhaar-ദുല്‍ഫുഖാര്‍ said...

read these and if u need more, i shall provide you to study it. open your eyes with your heart and realize that you were in darkness .. try to come out it ..all the best

സഞ്ചാരി said...

@ സി.കെ. ലതീഫിന് മാത്രം ..
ചെന്നായ്ക്കളുടെ മധ്യസ്ഥതയില്‍ പോരടിക്കുന്ന ആട്ടിന്കുട്ടിയാവാന്‍ എനിക്ക് താല്പര്യമില്ല.മാത്രമല്ല ..
പോസ്റ്റ്‌ ഓണര്‍,ചെന്നായ തോലണിഞ്ഞ ആട്ടിന്കുട്ടിയായത് കൊണ്ട് അനുകൂലമായി പ്രതികരിക്കും എന്ന് കരുതാനും വയ്യ.

വിചാരം said...

Zulfukhaar-ദുല്‍ഫുഖാര്‍ .. സാര്‍ എനിക്ക് ഇംഗ്ലീഷ് അറിയില്ല ഇവിടെ ഇട്ട കമന്റുകളൊക്കെ ഒന്ന് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്താല്‍ വളരെ ഉപകാരമായി .

Zulfukhaar-ദുല്‍ഫുഖാര്‍ said...

വിചാരം

മലയാളത്തിൽ നന്നായി സംസാരിക്കാനോ എഴുതാനോ താങ്കൾക്ക് കഴിയുന്നില്ല. ഇംഗ്ലീഷ് അറിയില്ലെന്ന് പറയുന്നു. അറബികിന്റെ കാര്യവും അങ്ങിനെതന്നെ. അപ്പോൾ പിന്നെ എങ്ങിനെയാണ് താങ്കൾ യുക്തിയില്ല്ലാവാദത്തിലേക്ക് ചെന്ന് പെട്ടത് ? ആളുകൾ പറയുന്നത് വിഴുങ്ങിയാണോ ? താങ്കൾ ഈ എഴുതിയതൊക്കെ ഇംഗ്ലീഷ് അറിയുന്ന വല്ല കൂട്ടുകാരുമുണ്ടെങ്കിൽ ചോദിച്ച് മനസിലാക്കുക
അത് പോലെ താങ്കളുടെ തെറ്റായ ചിന്തകളും അറിവുള്ളവരുമായി പങ്ക് വെച്ച് തിരുത്തുക (ബ്ലോഗിൽ അല്ല )

നന്മകൾ നേരുന്നു

വിചാരം said...

Zulfukhaar-ദുല്‍ഫുഖാര്‍ said... താങ്കളുടെ തെറ്റായ ചിന്തകളും അറിവുള്ളവരുമായി പങ്ക് വെച്ച് തിരുത്തുക (ബ്ലോഗിൽ അല്ല )

Zulfukhaar Gi..എന്റെ അറിവുകളുടെ തെറ്റും ശരിയും ഏത് മാനദണ്ഡം ഉപയോഗിച്ചാണ് താങ്കള്‍ അളന്നത് ? എന്റെ ഭാഷ മലയാളമാണ്, ആ ഭാഷയിലൂടെ സംവദിക്കാവുന്നത്ര മറ്റൊരു ഭാഷയിലും എനിക്ക് സംവദിക്കാനാവില്ല, നിങ്ങള്‍ ഇവിടെ എഴുതിയത് മുഴുവന്‍ മനസ്സിലാക്കാനുള്ള കപ്പാസിറ്റി എനിക്കില്ല എന്നതൊരു വലിയ സത്യമാണ്,താങ്കള്‍ ആരോ എഴുതിയവ കോപ്പി പേസ്റ്റ് ചെയ്തത് വായിച്ചു മനസ്സിലാവാതിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ അത് മനസ്സിലാകാന്‍ സാദ്ധ്യതയില്ലാന്ന് പറഞ്ഞ് അതിന്റെ തര്‍ജ്ജമ ആവശ്യപ്പെടുന്നത് ? . താങ്കള്‍ക്ക് അതിന്റെ അര്‍ത്ഥം (മലയാളത്തില്‍ എഴുതാന്‍) അറിയാത്തത് കൊണ്ടല്ലേ എന്റെ മലയാള ബ്ലോഗില്‍ എവിടെന്നോ കിട്ടിയത് അപ്പാടെ കോപ്പി പേസ്റ്റ് ചെയ്തത് ?. മുഹമദിന് അറബി അല്ലാതെ മറ്റു ഭാഷകള്‍ അറിഞ്ഞിട്ടാണോ ലക്ഷ കണക്കിനാള്ളുകള്‍ യൂണിവേഴ്സിറ്റി പണിത് മുഹമദ് പറഞ്ഞുണ്ടാക്കിയ കുര്‍‌ആന്‍ പഠിക്കുന്നത് ? പ്രിയ Zulfukhaar ഭാഷയല്ല ഒരു വ്യക്തിയുടെ യുക്തിയുടെ മാനം അളയ്ക്കുന്നത് അവന്റെ അറിവാണ്(മുഹമദ് ഖുര്‍‌ആന്‍ ഉണ്ടാക്കിയത് യുക്തി ഉപയോഗിച്ചാണ് അല്ലാതെ അവനറിയാത്ത ഭാഷാ ഞ്ജാനം ഉപയോഗിച്ചല്ല), അറിവിന് ഭാഷ ഒരു വേഗത ഉണ്ടാക്കുന്നുണ്ട് എന്നത് സത്യമാണ്, ഒരു സഞ്ചാരിയായൊരു വ്യക്തിക്ക് ഭാഷാ ഞ്ജാനം വളരെ കൂടുതലായിരിക്കും അവന്‍ നന്നായി സംസാരിക്കും, വ്യത്യസ്ഥ പ്രദേശങ്ങളിലെ അറിവുകള്‍ അവന്‍ പങ്കു വെയ്ക്കും എന്നാല്‍ അവന് അവന്‍ പഠിച്ച അന്യഭാഷ എഴുതാനും വായിക്കാനും അധികം അറിയണമെന്നില്ല എന്നാല്‍ ഇതല്ലാം അറിയുന്ന സഞ്ചാരിയല്ലാത്ത ഒരു വ്യക്തിക്ക് (യൂണിവേഴ്സിറ്റിയിലിരുന്ന് പഠിച്ച വ്യക്തിക്ക്)പോലും സഞ്ചാരിയിലുള്ളത്ര അറിവ് ഉണ്ടാവണമെന്നില്ല (മുഹമദിന് ലഭിച്ച അറിവിന്റെ ഉറവിടവും ഇതാണ്, മുഹമദിന് അറബി പോലും എഴുതാനോ വായിക്കാനോ അറിയിലാന്നാണ് വെയ്പ്പ് അത് സത്യമാണെങ്കില്‍ തന്നെ മുഹമദല്ല ഖുര്‍‌ആന്‍ ഉണ്ടാക്കിയത് എന്ന് പറയാനാവില്ല ).

Zulfukhaar-ദുല്‍ഫുഖാര്‍ said...

വിചാരം,

ഞാൻ എപ്പോഴും എന്റെ ചിന്തകൾ മനനം ചെയ്ത് കൊണ്ടിരിക്കുന്നു. അറിവുള്ളവരുമായി തന്നെ

താങ്കളുടെ അറിവുകളുടെ തെറ്റും ശരിയും അളക്കാൻ അധികമൊന്നും മിനക്കേടേണ്ടതില്ല. നിങ്ങൾ താമസിക്കുന്ന ഒരു ചെറിയ പ്രദേശത്തെ ആളുകളെ കുറിച്ച് താങ്കൾ ബ്ലോഗിൽ നടത്തിയ പ്രസ്താവന തന്നെ ധാരാളം. പിന്നെ പല ബ്ലോഗുകളിലുമായി താങ്കൾ നടത്തുന്ന തെറിയഭിശേകങ്ങളും


ഞാൻ കോപ്പി പേസ്റ്റ് ചെയ്തതിന്റെ അർത്ഥം അറിയില്ല എങ്കിൽ പിന്നെ ഞാനത് കൊപ്പി പേസ്റ്റ് ചെയ്യുമായിരുന്നില്ല എന്നെങ്കിലും ചിന്തിക്കുക


നബി(സ)ക്ക് അറിവ് ലഭിച്ചത് സഞ്ചാരത്തിലൂടെയാണെന്ന പ്രസ്താവന വീണ്ടും താങ്കളുടെ അറിവില്ലായ്മ തെളിയിക്കുന്നതായി

നബിക്ക് അക്ഷരജ്ഞാനം (അക്കഡമിക് )ആയി ഇല്ലാതിരുന്നത് സമ്മതിച്ചാലും ഖുർ‌ആൻ നബി എഴുതിയുണ്ടാക്കിയതല്ല എന്ന് പറയാനാവില്ല എന്നാണ് താങ്കൾ പറയുന്നത്. വിവരക്കേടിന്റെ മൂന്നാമത്തെ തെളിവ്

സഹോദരാ, മരണം ഏത് നിമിഷം എങ്ങിനെ വരുമെന്ന് നിശ്ചയമുണ്ടോ ? ബാക്കിയുള്ള സമയം ഉപയോഗിച്ച് സത്യം മനസിലാക്കാൻ ശ്രമിയ്ക്കൂ
അല്ലാഹു താങ്കളെ നല്ല വഴിയിലാക്കട്ടെ

അപ്പൊകലിപ്തോ said...

Zulfukhaar-ദുല്ഫുഖാര് : സഹോദരാ, മരണം ഏത് നിമിഷം എങ്ങിനെ വരുമെന്ന് നിശ്ചയമുണ്ടോ ?


പ്രത്വേകിച്ച്‌ തെങ്ങുകള്‍ വശപിശകായി തലക്ക്‌ മുകളില്‍ വളര്‍ന്ന് നില്‍ക്കുമ്പോല്‍ ....

സുശീല്‍ കുമാര്‍ പി പി said...

നിരാശ്രയന്റെ നെടുവീര്‍പ്പാണ്‌ ദൈവം!! ഒരിക്കലും വിളികേള്‍ക്കില്ലെങ്കിലും അവന്‍ വിളിച്ചുകൊണ്ടിരിക്കുന്നു. വിചാരം, താങ്കളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു.

വഴിപോക്കന്‍ said...

എന്റെ ബ്ലോഗില്‍ കണ്ട താങ്കളുടെ കുറിപ്പ് വഴിയാണ് ഇവിടെ എത്തിയത്,
സഹോദരിക്ക് ദൈവം ക്ഷമ നല്‍കി അനുഗ്രഹിക്കട്ടെ.
പിന്നെ, വിവാദങ്ങളില്‍ എനിക്ക് താല്പര്യമില്ല...
താങ്കള്‍ക്കു താങ്കളുടെ വിശ്വാസം, എനിക്ക് എന്റെ വിശ്വാസം :)
താങ്കളുടെ വിശ്വാസം കൊണ്ട് എനിക്കോ, എന്റെ വിശ്വാസം കൊണ്ട് താങ്കള്‍ക്കോ, രണ്ടു പേരുടെയും വിശ്വാസം കൊണ്ട് ദൈവത്തിനോ യാതൊരു ദോഷമോ ഗുണമോ ഇല്ലല്ലോ
പിന്നെന്തിനു നമ്മള്‍ തര്‍ക്കിക്കണം അല്ലേ...