Tuesday, March 16, 2010

മോഹന്‍ലാലിന് ഡി.ലിറ്റ് ബിരുദം നല്‍കിയതില്‍ പ്രതിഷേധിക്കുന്നു

മോഹന്‍ലാലിന് ഡി.ലിറ്റും,കേണല്‍ പദവിയുമെല്ലാം എന്തടിസ്ഥാനത്തിലാണ് നല്‍കുന്നത് എന്ന് സാദാ ജനത്തിന് മനസ്സിലാവുന്നില്ല, രണ്ടു പടത്തില്‍ പട്ടാളക്കാരനായി അഭിനയിച്ചതിനോ , ഒരു നാടകത്തില്‍ സംസ്കൃത ഭാഷയില്‍ ഡയലോഗ് പറഞ്ഞ് അഭിനയിച്ചതിനോ ? അങ്ങനെയെങ്കില്‍ സ്ഫടികത്തിലെ തെമ്മാടി വേഷത്തിന് തെമ്മാടി പട്ടവും, മദ്യത്തിനും ഒരു കഴുത്തറപ്പന്‍ പലിശ കമ്പനിക്ക് വേണ്ടി പരസ്യം ചെയ്യുന്നതിനും എന്തു തരം ബിരുദമാണ് അദ്ദേഹത്തിന് നല്‍കേണ്ടത് ? , പത്മശ്രീയും , ഭരത് ആവാര്‍ഡുമെല്ലാമാവാം അതിന് പല ന്യായീകരണവും പറയാം എന്നാല്‍ ഈ ഡി.ലിറ്റ് നല്‍കാനും കേണല്‍ പദവി നല്‍കാനും മാത്രം എന്ത് മഹിമയാണ് മി.മോഹന്‍ലാലിനുള്ളത് ? അദ്ദേഹത്തേക്കാള്‍ എത്രയോ കഴിവുള്ള നടന്മാര്‍ ഇതിനേക്കാള്‍ എത്രയോ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എന്തേ അവര്‍ക്കൊന്നും നല്‍കാത്തത് ഇദ്ദേഹത്തിന് നല്‍കണം , സുകുമാര്‍ അഴിക്കോട് എന്ന സാംസ്ക്കാരിക നായകനെ പരിഹസിച്ച ഒരു കാരണം മതി അദ്ദേഹത്തെ നമ്മുക്ക് സമൂഹത്തില്‍ നിന്ന് ഒഴിവാക്കാന്‍.. നമ്മുടെ ബെര്‍ള്ളി പണ്ടൊരു പോസ്റ്റില്‍ പറഞ്ഞത് പോലെ എത്രപേര്‍ക്ക് എന്തല്ലാം കൊടുക്കേണ്ടി വരുമോ എല്ലാം സഹിക്കേണ്ടെ ......

11 comments:

വിചാരം said...

മോഹന്‍ലാലിന് ഡിലിറ്റ് ബിരുദം നല്‍കിയതില്‍ പ്രതിഷേധിക്കുന്നു

Joker said...

ലാല്‍ വാസ്വേട്ടന്‍ നായരുടെ “ഉയരങ്ങളില്‍” എന്ന ചിത്രത്തില്‍ “‘വെടിവെപ്പ്” വീരനായും മഹാ തട്ടിപ്പ് കാരനായും അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ലാലിനെ കെ ഡി ലിസ്റ്റില്‍ പെടുത്തുമോ ?? മമ്മൂട്ടി സാറ്രിനും ഡി ലിറ്റ് കൊടുത്തിട്ടുണ്ട്. സായ്‌വേ അപ്പോള്‍ അതോ.

ഇനി ഒരു ഓ.ടോ : വര്‍ഷാ വര്‍ഷം നടക്കുന്ന മിലിട്ടറി റിക്രൂട്ടെമെന്റ് റാലികളുമായി ബന്ധപ്പെട്ട് ഉള്ള തിക്കിലും തിരക്കിലും പെട്ട്. കുറഞ്ഞ പക്ഷ മരണമോ, പരിക്കുകളോ ഉദ്യോഗാര്‍ഥികള്‍ക്ക് സംഭവിക്കാറ്രുണ്ട്. അതായത് മിലിട്ടറിയില്‍ ചേരാന്‍ പയ്യന്‍സിന്റെ ഇടയില്‍ തിക്കും തിരക്കും ആണെന്ന് സാരം. ആളുകള്‍ കൈക്കൂലി കൊട്റ്റുത്താണ് മക്കളെ പട്ടാളത്തില്‍ ചേര്‍ക്കുന്നു എന്ന് ഈയിടെ ഒരു പത്ര വാര്‍ത്ത വന്നിരുന്നു. ഇങ്ങനെയൊക്കെയുള്ള്ലപ്പോഴാണ് യുവാക്കളെ പട്ടാളത്തിലേക്ക് ആഘര്‍ഷിക്കാനാണ്‍ ലാലിന് കേണല്‍ പദവി നല്‍കിയതത്രെ. ഹ ഹ ഹ.
എന്തെല്ലാം സര്‍ക്കസ്സുകളാണ് ഈശ്വരാ....മുസ്ലിംഗള്‍ക്ക് പൊതുവെ ദേശസ്നേഹം കുറവായത് കൊണ്ടായിരിക്കും മമ്മൂട്ടി കേണല്‍ പദവിക്യുടെ പിന്നാലെ പോവാതിരുന്നത്. പക്ഷെ നാനാ പടേക്കറും, ലാലുമെല്ലാം ഹിന്ദുക്കളാണല്ലോ ദേശ്സസ്നേഹം കൂടുതലുള്ള വര്‍ഗ്ഗവും അവരാണല്ലോ ??

കാക്ക് റബ്ബേ........(നിരീശ്വര വാദികള്‍ , വേറേ എന്തെങ്കിലും പറഞ്ഞോളൂ )

വിദൂഷകന്‍ said...

തികച്ചും പ്രസക്തമായ വിചാരങ്ങള്‍...
ഈ പണക്കൊതിയന്മാര്‍ക്കെതിരെ പ്രതിഷേധമുയരണം ....

sonu said...

ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/
ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാം

നിസ്സഹായന്‍ said...

സാരമില്ല പോട്ടെ, ഇനി എനിക്ക് ഡിലിറ്റ് തന്നാൽ ഞാൻ വേണ്ടെന്നു പറയും! നമ്മളെന്നാ അത്ര തറയോ !?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

തീർച്ചയായും പ്രതിഷേധാർഹം തന്നെ.. യോജിക്കുന്നു..

സുകുമാര്‍ അഴിക്കോട് എന്ന സാംസ്ക്കാരിക നായകനെ പരിഹസിച്ച ഒരു കാരണം മതി അദ്ദേഹത്തെ നമ്മുക്ക് സമൂഹത്തില്‍ നിന്ന് ഒഴിവാക്കാൻ

ദാ ഇവിടെ ഒരു വിയോജിപ്പും .. എനിക്കാകെ ലാലിനോട് ഇപ്പോഴുള്ള ഏക ബഹുമാനം അത് മാത്രമാ :)

====

മുസ്ലിംഗള്‍ക്ക് പൊതുവെ ദേശസ്നേഹം കുറവായത് കൊണ്ടായിരിക്കും മമ്മൂട്ടി കേണല്‍ പദവിക്യുടെ പിന്നാലെ പോവാതിരുന്നത്. പക്ഷെ നാനാ പടേക്കറും, ലാലുമെല്ലാം ഹിന്ദുക്കളാണല്ലോ ദേശ്സസ്നേഹം കൂടുതലുള്ള വര്‍ഗ്ഗവും അവരാണല്ലോ ??

ജോക്കറേ..ഗുലാൻ :)

dethan said...

ഡിലിറ്റ് ബിരുദത്തിന്റെ വില കെടുത്തുന്ന ഈ നടപടിയുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം സംസ്കൃത സര്‍വ്വകലാശാലയ്ക്കാണ്.ആട്ടിന്‍ കാട്ടവും കടലയ്ക്കായും തിരിച്ചറിയാത്ത മോഹന്‍ ലാലിനെ പോലൊരു നടന് അതു നല്‍കുക വഴി വളരെ തെറ്റായ സന്ദേശമാണ് സര്‍ വ്വകലാശാല ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് മുമ്പില്‍ പ്രകടിപ്പിക്കുന്നത്.സുകുമാര്‍ അഴീക്കോടുമായുണ്ടായ തര്‍ക്കത്തില്‍ ഈ സൂപ്പര്‍ സ്റ്റാറിന്റെ 'വിജ്ഞാന'വും 'വിനയ'വും നമ്മള്‍ കണ്ടതാണല്ലോ."തത്ത്വമസി"
എഴുതിയ സുകുമാര്‍ അഴീക്കോടിനെ കാണാത്ത സംസ്കൃത സര്‍വ്വകലാശാല അദ്ദേഹത്തെ ചീത്ത
പറഞ്ഞവന് ഡോക്ട്രേറ്റ് നല്‍കി ആദരിക്കുന്നു !ഒരു പുരുഷായസ്സു മുഴുവന്‍ സംസ്കൃത ഭാഷയുടെയും തത്ത്വചിന്തയുടെയും വളര്‍ച്ചയ്ക്കു വേണ്ടി ഉഴിഞ്ഞു വച്ച എം എച്ച്.ശാസ്ത്രികള്‍ക്ക് മോഹന്‍ലാലിനൊപ്പം ഡിലിറ്റ് നല്‍കുക വഴി ആ മഹാ പണ്ഡിതനെ അവഹേളിച്ചിരിക്കുക
യാണ് സംസ്കൃത സര്‍വ്വകലാശാല.

-ദത്തന്‍

ബിജു കെ. ബി. said...

എന്റെ പ്രതിഷേധം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

ഇത്തരം തറ പരിപാടികള്‍ പണ്ട് തമിഴന്മാരില്‍ ഒതുങ്ങി നിന്നിരുന്നു. തിലകന്‍ പറഞ്ഞ ഒരു കാര്യം തീര്‍ത്തും സത്യം. തമിഴകത്തെ superstar സംസ്കാരം നമ്മളും ആവാഹിച്ചപ്പോള്‍ അതിന്റെ എല്ലാ അഴുക്കും മലയാള സിനിമയില്‍ അടിഞ്ഞു. ആ സംസ്കാരം വെടിഞ്ഞു തമിഴ്‌ സിനിമ മുന്നോട്ടു കുതിക്കുമ്പോഴും നമ്മള്‍ ഈ തറ താരങ്ങളെ ചുമക്കുന്നു.

മുക്കുവന്‍ said...

എന്റെ പ്രതിഷേധം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു....

രഘുനാഥന്‍ said...

പട്ടാളക്കാര്‍ സാധാരണ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു തോക്കു കൊണ്ട് നൂറു വാര ദൂരെയുള്ള ഒരു ലക്ഷ്യത്തില്‍ കൃത്യമായി വെടി വച്ച് കൊള്ളിക്കാന്‍ ശ്രീ മോഹന്‍ ലാലിന് കഴിയുമെങ്കില്‍ അദ്ദേഹത്തിനു ലെഫ് കേണല്‍ പദവി കൊടുത്തതില്‍ ഒരു മുന്‍ പട്ടാളക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കും. പക്ഷെ തോക്ക് എങ്ങിനെയാണ് പിടിക്കേണ്ടത്‌ എന്ന് പോലും അറിയാത്ത ഒരാള്‍ക്ക്‌ ഇത്രയും വലിയ ഒരു പദവി കൊടുക്കാന്‍ തീരുമാനിച്ചവരെപ്പറ്റി എന്ത് പറയാന്‍?

നിസ്സഹായന്‍ said...

ഇനി പ്രതിഷേധിച്ചിട്ട് കാര്യമില്ല.എങ്ങനെയെങ്കിലും ഓരോ ഡി-ലിറ്റ് നാട്ടുകാർക്ക് മുഴുവൻ തരപ്പെടുത്താൻ നോക്ക്. കുറച്ചുനാൾ കഴിഞ്ഞാൽ മോഹൻലാൽ ഫാൻസുകാർക്കും കൊടുത്തേക്കും ഡിലിറ്റ് !