Monday, February 22, 2010

തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു

എന്റെയീ കൊച്ചു ബ്ലോഗില്‍ ഒരു ചെറിയ പോസ്റ്റില്‍ മഹാ നടനായ തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു, ഏതൊരു സൂപ്പര്‍ സ്റ്റാറിന്റെ പടവും അതിന്റെ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഒത്തിരി നടമാരുടെ അഭിനയ ശേഷി ഉണ്ടായേ മതിയാവൂ, തിലകനെ പോലുള്ളൊരു നടനെ ഒഴിവാക്കുക എന്നൊക്കെ പറഞ്ഞാല്‍ അതൊരു ഫാസിസ്റ്റ് ചിന്താഗതിയായെ കാണാനാവൂ അതാര് ചെയ്താലും, തിലകനും നെടുമുടി വേണുവും പോലുള്ള നടന്മാരുടെ കഴിവ് കൊണ്ട് കൂടിയാണ് മലയാള സിനിമ ഇത്രയും നിന്ന് പോകുന്നത്, അവരോടൊക്കെ ദേഷ്യമുള്ള മലയാള സിനിമയെ സ്വാധീനിക്കാന്‍ കഴിവുള്ള ഏതൊരു നടനും ഒരു കഴിവുള്ള നടനെ വിലക്കുക എന്നാല്‍ തികച്ചും തെറ്റാണ് മാത്രമല്ല അവര്‍ കലാലോകത്തോട് ചെയ്യുന്ന ക്രൂരതകൂടിയാണ്.

വാല്‍‌കഷണം
മമ്മുട്ടിയും മോഹന്‍ലാലുമൊക്കെ അവരുടെ മക്കളുടെ പ്രായമുള്ളവരുമായൊക്കെ പ്രേമം അഭിനയിക്കുന്നത് കാണുമ്പോള്‍ മലയാള സിനിമയില്‍ യുവാക്കള്‍ക്ക് ക്ഷാമമോ എന്ന് സംശയിച്ച് പോകുന്നു മാത്രമല്ല വല്ലാത്ത അരോചകത്വവും.

21 comments:

വിചാരം said...

എന്റെയീ കൊച്ചു ബ്ലോഗില്‍ ഒരു ചെറിയ പോസ്റ്റില്‍ മഹാ നടനായ തിലകനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിയ്ക്കുന്നു

കാക്കര - kaakkara said...

മലയാള സിനിമയിൽ നിർമ്മാതാക്കൾ തുടങ്ങിയ സംഘടന ഗുണ്ടായിസം വിനയനിലൂടെ വളർന്ന്‌ ഉണ്ണികൃഷ്ണനിൽ എത്തിയിരിക്കുന്നു.

ഇനി കാനത്തിലൂടെ വളർന്ന്‌ പിണറായിലും ചെന്നിത്തലയിലും എത്തികഴിയുമ്പോൾ കേരളത്തിലെ സിനിമ പ്രതിസന്ധിക്ക്‌ ഒരു ഒന്നൊന്നര പരിഹാരമാകും! ഫാൻസ്‌ അസ്സോസിയേഷന്‌ പകരം കുട്ടിസംഘടനകൽ സിനിമയെ കൂകി വിജയിപ്പിക്കും.

naamoos said...

സ്നേഹ സലാം, നല്ല നമസ്കാരം.....
അവിവേകം എങ്കില്‍ സഹ്രദയ മനസ്സേ ക്ഷമിക്കൂ...
തിരക്കിന്ന് അവധി നല്‍കുന്ന സമയങ്ങളില്‍ അല്പ നേരം,,,
'നാട്ടെഴുത്ത്' എന്ന സംരഭത്തില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
pls join: www.kasave.ning.com

Anonymous said...

മമ്മൂട്ടിയും തിലകനും അഥവാ പിണറായി വിജയനും അച്യുതാനന്ദനും!

യരലവ~yaraLava said...

വിചാരം : നടനത്തോട് വിട പറഞ്ഞതിന് ശേഷം തന്റെ ആത്മകഥയില്‍ ഒരു സ്വകാര്യ ദു:ഖാമായി തിലകന്‍ ഇങ്ങിനെയൊക്കെ പറഞ്ഞുനടന്നിരുന്നെങ്കില്‍ തിലകന്റെ ഔന്നത്യം പടികേറുമായിരുന്നു, ഇനിയിപ്പോ ഒരു ജാള്യതയുമില്ലാതെ എങ്ങിനെയാ തിലകന്‍ താന്‍ കുറ്റപ്പെടുത്തിയ ഒരു സംരഭത്തോടൊപ്പം സഹകരിക്കുക. തിരിച്ചും.

വാര്‍ത്താ മാധ്യമങ്ങളില്‍ ഇത്തരം ചര്‍ച്ചകളും വാഗ്വാദങ്ങളും കാണുമ്പോള്‍ കൈപള്ളി വിളിക്കുമ്പോലെ ‘ ബ്ലഡി മല്ലൂസ്’ എന്ന് പറഞ്ഞ് കുണ്ടിതപ്പെടാനുള്ളിടത്ത് വിചാരം ഇങ്ങിനെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത് കാണുമ്പോള്‍ വിചാരത്തെ എത്ര ബ്ലഡി മല്ലൂ വിളിക്കണം.

സുകുമാര്‍ അഴീക്കോട് മോഹന്‍ലാല്‍ അഭിനയം നിര്‍ത്തണം അദ്ദേഹത്തിന്റെ പ്രണയാഭിനങ്ങള്‍ അരോചകമാവുന്നു, എന്ന് പറഞ്ഞതിനെതിരായി ടി. പത്ഭനാഭന്‍ ഇന്ന് ടി. വി. യില്‍ ഇങ്ങിനെ പറയുന്നതായി കേട്ടു. ‘ സുകുമാര്‍ അഴീക്കോടിനോട് ചോദിച്ചിട്ടാണോ, ലാലും മമ്മൂട്ടിയും അഭിനയം തുടങ്ങിയത് ? സുകുമാറ് പറഞ്ഞാല്‍ ഇവര് അഭിനയം നിര്‍ത്തുമോ , ? എന്ന്.

പത്മനാഭാ, മമ്മൂട്ടിയും മോഹന്‍ലാലും ആര് പറഞ്ഞാലും അവര്‍ക്കു മാര്‍കറ്റുള്ള കാലത്തോളം ഫീല്‍ഡിലുണ്ടാവും എന്ന് സുകുമാറ് അഴീകോടിനറിയാഞ്ഞിട്ടല്ല. അവര്‍ അഭിനയം നിര്‍ത്തുകയുമില്ല, നിര്‍ത്തുകയുമരുത്, എങ്കിലും ഇങ്ങിനെയൊക്കെ പറയാന്‍ നമ്മുടെ കൂട്ടത്തില്‍ ആരെങ്കിലുമുണ്ടാവണം, നമ്മുടെ സംസ്കാരം അത്രയെങ്കിലും ആവശ്യപ്പെടുന്നുണ്ട്, സുകുമാര്‍ അഴീകോടിന്റെ കമെന്റ് കൊള്ളേണ്ടിടത്ത് തീര്‍ച്ചയായും കൊള്ളും. മല്ലൂ മീഡിയകള്‍ ചറപറാന്ന് അലക്കുന്നത് കാണുന്നില്ലെ. ബ്ലഡി മല്ലൂസ്.

കാക്കര - kaakkara said...

അഴിക്കോട്‌ അഭിപ്രായം പറഞ്ഞ സ്ഥിതിക്ക്‌ മലയാള സിനിമയും നാമും രക്ഷപ്പെട്ടു!!!!

കലങ്ങാത്ത വെള്ളംപോലും കലക്കാൻ കരാറെടുക്കുന്ന അഴിക്കോടിനോടാണോ കളി!!

യരലവ~yaraLava said...

‘മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും സൌന്ദര്യത്തില്‍ അസൂയയായിട്ടാണ് പോല്‍ സുകുമാര്‍ അഴീക്ക്കോട് അവര്‍ക്കെതിരെ കമെന്റിടുന്നതെന്നു ടി. പത്ഭനാഭന്‍.

ഈ സൂപര്‍സ്റ്റാറുകള്‍ സുകുമാറ് അഴീകോടിനേക്കാള്‍ സുന്ദരനാണോ. ?

നിസ്സഹായന്‍ said...

അഭിനേതാവ് ഒരു കലാകാരനാണ്. അഭിനയം ഒരു കലയും. ശേഷിയുള്ളവർക്ക് പ്രേക്ഷകർ ഉപേക്ഷിക്കും വരെ പിടിച്ചു നിൽക്കാം. അവർ പുറത്തു പോകണമെന്നോ അകത്തു നിൽക്ക്കണമെന്നോ തീരുമാനിക്കുന്നത് അവരുടെ സ്വാതന്ത്ര്യം. എന്നാൽ കളത്തിൽ നിന്നും പുറത്തു പോകാതിരിക്കാൻ വൃത്തികെട്ട കളി കളിക്കുന്ന സൂപ്പർതാരങ്ങൾ ആരെയോ ഭയപ്പെടുന്നു. എല്ലാ നിഗൂഢതന്ത്രങ്ങളും പയറ്റുന്നു. അവർ കോടികൾ മുടക്കി ഫാൻസ് ക്ലബ്ബുകളുണ്ടാക്കുന്നു. നിർമ്മാതാവിനെയും സംവിധായകനേയും വരച്ചവരയിൽ നിറുത്താനും താനില്ലെങ്കിൽ ആർക്കും നിലനിൽക്കാനാകില്ല എന്നു ബോധ്യപ്പെടുത്താനുള്ള എല്ലാ മാഫിയാ സെറ്റപ്പുകളും ചെയ്തു വെയ്ക്കുന്നു. അവർ തന്നേക്കാൾ അഭിനയ ശേഷിയുണ്ടെന്നും കഴിവുണ്ടെന്നും തോന്നിക്കുന്നവരെ കളത്തിൽ നിന്നും ചവിട്ടിപ്പുറത്താക്കാൻ എന്തു വൃത്തികേടും കളിക്കും. ജാതിയും മതവും ഉപയോഗിക്കും. ഇതൊക്കെയാണ് ഇന്നു മലയാളസിനിമാ ഫീൽഡിൽ നടക്കുന്നത്. തിലകൻ, ജഗതി തുടങ്ങിയവരോടു പിടിച്ചു നിൽക്കാൻ പ്രാപ്തിയുള്ള ഏതു സൂപ്പർ സ്റ്റാറാണുള്ളത്. തിലകന്റെ റേഞ്ചിനൊപ്പമെത്താനുള്ള ശേഷിയില്ലെങ്കിൽ അദ്ദേഹത്തെ ചവിട്ടിപ്പുറത്താക്കുക തന്നെ ! മലയാള സിനിമയുടെ അപചയത്തിനുള്ള കാരണങ്ങൾ തിലകൻ വളരെ മുൻപേ സൂചിപ്പിച്ചിരുന്നു. തിരക്കഥ, കഥാപാത്രങ്ങൾക്കു യോജിച്ച നടീനടന്മാർ തുടങ്ങി എല്ലാ സങ്കേതങ്ങളിലും കൈയിടുന്ന സൂപ്പർതാരങ്ങളുടെ കരണക്കുറ്റിയടിച്ചു പുകയ്ക്കാതെ സിനിമാ രക്ഷപ്പെടില്ല.

മുക്കുവന്‍ said...

me too..

ശ്രീ said...

തിലകന്‍ ഒരു മഹാനടന്‍ തന്നെ ആണെന്നതിനു സംശയമില്ല. പക്ഷേ, സിനിമാ ലോകത്തിനുള്ളില്‍ നിന്നു തന്നെ ആരെങ്കിലും മദ്ധ്യസ്ഥരെ വച്ച് പരിഹരിയ്ക്കാമായിരുന്ന ഒരു പ്രശ്നം ഇത്രത്തോളം വഷളാക്കേണ്ടിയിരുന്നില്ല.

വിചാരം said...

അണ്ണന്മാരുടെ ആരാധനാ ഭ്രാന്ത് തികച്ചും ആത്മാര്‍ത്ഥത നിറഞ്ഞതാണന്ന് സത്യം കൊണ്ടാണ് രജനിയും മറ്റു മഹാ നടന്മാരുമെല്ലാം ക്യാമറയ്ക്ക് പിന്നില്‍ ഒരു സാധാരണക്കാരനാവുന്നത്, മാക്കപ്പില്ലാതെ അവരെ ജനം എത്ര മാത്രം സ്വീകരിക്കുന്നു എന്നത് തന്നെ അവരുടെ നന്മ നിറഞ്ഞ ആത്മാര്‍ത്ഥതയാണ് കാണിക്കുന്നത്, എന്നാല്‍ മലയാള സൂപ്പര്‍സ്റ്റാര്‍ എന്ന ചിലര്‍ ഫാന്‍സ്ക്കാരെ ഉപയോഗിച്ച് കേരളം ആദരവോടെ കാണുന്ന സാംസ്ക്കാരിക നായകരെ അപമാനിക്കുന്നു, പുഴയിലൊന്ന് മുങ്ങി എഴുന്നേറ്റാല്‍ ഈ സ്റ്റാറുകള്‍ ആ ഒഴുക്കില്‍ ലയിച്ചില്ലാതാവും പിന്നെ കാണുക , കഷണ്ടി തലയും നരച്ച കോലങ്ങളുമായിരിക്കും ഇവരെയൊക്കെ തലയിലേറ്റി നടയ്ക്കുന്ന മലയാളിയ്ക്ക് അപമാനമാവുന്ന കാലം വിദൂരമല്ല.
@ യരലവ..
ഞാന്‍ സിനിമയെ സ്നേഹിക്കുന്നൊരാളാണ് എല്ലാ സിനിമയും അതിന്റെ രസത്തില്‍ കാണുന്ന ഒരാളും , ചെറുപ്പത്തില്‍ സിനിമ കാണാന്‍ പൈസ സംഘടിപ്പിയ്ക്കുന്നത് തന്നെ മോഷണത്തിലൂടെയാണ് , ആളില്ലാ നേരം പറമ്പുകളില്‍ കയറി കവുങ്ങില്‍ നിന്ന് അടയ്ക്കാ മോഷ്ടിച്ച് കിട്ടുന്ന 75 പൈസക്ക് മുതല്‍ (തറ ടിക്കറ്റ്) ഞാന്‍ കണ്ട ആദ്യ ചിത്രം മുദ്രമോതിരമെന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം അവിടിന്നിങ്ങോട്ട് അവസാനം കണ്ട ആഗതന്‍ വരെ , ഒരു നടനേയും നോക്കി ഞാന്‍ സിനിമ കാണാറില്ല എന്നാല്‍ സംവിധായകനെ നോക്കി ഞാന്‍ കാണാറാണ്ട് കാരണം സിനിമ ഒരിക്കലും നടന്മാരുടെതല്ല അത് സംവിധായകന്റെ മാത്രം മനസ്സിലെ ഫ്രയിം ആണ് , അദ്ദേഹത്തിന്റെ മനസ്സിലെ ചിത്രം കാമറയിലൂടെ സെല്ലിലോയിടിലാക്കുക എന്ന ചുമതല മാത്രമാണ് നടന്മാര്‍ക്കുള്ളത് നടന്മാര്‍ മോശമാണന്ന് അഭിപ്രാമില്ല നടന്മാരുടെ കഴിവില്ലെങ്കില്‍ സംവിധായകന്റെ മനസ്സിലെ ഫ്രയിം സെല്ലിലോയിഡില്‍ പകര്‍ത്താനാവില്ല, ഇതൊരു കേവലം ബഹളമായി കാണരുത്, ഇനിമേലില്‍ ഈ മഹാനടന്മാര്‍ എന്ന് പറയുന്നവ്വരുടെ തിട്ടൂരങ്ങള്‍ നടപ്പിലാവാന്‍ പാടില്ല അതുകൊണ്ട് തന്നെ ഒരു നടന്റെ ജന്മാവകാശത്തെ നിഷേധിക്കാന്‍ ഒരുമ്പട്ട ഈ കോമാളികള്‍ക്കെതിരായും ആ മഹാനടന്റെ (തിലകന്റെ)അരിക് പറ്റി അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതും അതിലൊരു തെറ്റും എനിക്ക് തോന്നുന്നില്ല.

യരലവ~yaraLava said...

‘അമ്മ’, ഫാന്‍സ് അസോസിയേഷന്‍, ഇരുട്ടിലിരുന്ന് കൂവല്‍, സൂപര്‍സ്റ്റാര്‍, കാലിനൊത്ത് ചെരിപ്പ് കട്ട് ചെയ്യല്‍,മാധ്യമങ്ങളില്‍ നമ്മെ ഉപദേശിക്കുന്ന നടീ-നടന്മാരുടെ പുരോഷിതവേഷം, വിവാദങ്ങള്‍ വിഴുപ്പലക്കല്‍, ഐക്യദാര്‍ഢ്യം, - ഇതെല്ലാം നമ്മളിലുണ്ടാക്കുന്ന മലിനീകരണം നമ്മെ ദരിദ്രമാക്കുന്നേയുള്ളൂ.


എന്തു അജണ്ടകിട്ടിയാലും മുന്നും പിന്നും നോക്കാതെവിഴുങ്ങുന്ന കേരളം മാധ്യമങ്ങള്‍ അലക്കി അടുക്കിവെക്കുന്ന ഭാണ്ഢങ്ങളുടെ പ്രയോരിറ്റി ഒന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും, പുതിയ തലുമുറ വഴിമാറി നടക്കുന്നത് വെറുതെയായിരിക്കില്ലെന്ന്. എല്ലാവര്‍ക്കും പഴമ, പഴേത് , പര്‍വതീകരണം ഇതൊക്കെ മതി.

തറവാടി said...

ഒറ്റപ്പെട്ടവന്റെ അവസ്ഥ വന്നപ്പോള്‍ ഒരു സാധാരണ മനുഷ്യന്‍ കാണിക്കുന്ന പ്രകടനങ്ങളാണ് തിലകനും ചെയ്തത്.തിലകന്റെ കാര്യത്തില്‍ താങ്കളോട് യോജിക്കാന്‍ എനിക്ക് സാധിക്കുന്നത് ജീവിതത്തില്‍ ഒരു അഭിനേതാവാന്‍ തിലകന്‍ ശ്രമിച്ചില്ലെന്ന/ പറ്റിയില്ലെന്നതിനാലാണ്.

jayanEvoor said...

ഇതിപ്പോ ആകെ കുളമായി.

തിലകനെ മനപ്പൂർവം ഒഴിവാക്കുന്നു എങ്കിൽ അതു തെറ്റുതന്നെയാണ്.

അതെ സമയം തിലകൻ പറയും പോലെ ഈ സൂപ്പർ സ്റ്റാർ പ്രതിഭാസം മലയാളത്തിൽ മാത്രമല്ല ഉള്ളത്.

രജനീകാന്ത്, കമലഹാസൻ, ചിരഞ്ജീവി ഇവരൊക്കെ മോഹൻലാലിനേക്കാൾ മൂത്തവരാണ്.

ഹിന്ദിയിലെ ഷാറൂഖ് ഖാൻ-അമീർ ഖാൻ-സൽമാൻ ഖാൻ മാരൊക്കെ 45 വയസിനടുത്ത് പ്രായമുള്ളവരാണ്.

അവർ ആടുന്നു, പാടുന്നു. കാണണ്ടവർ കാണട്ടെ.

തിലകൻ ഇത്തവണ മമ്മൂട്ടിക്കെതിരെയാണ് വെടിയുതിർത്തത്.
അഴീക്കോട് അത് മോഹൻലാലിനെതിരാക്കി.

അവരായി, അവരുടെ പാടായി!

കാക്കര - kaakkara said...

“തിലകൻ ഇത്തവണ മമ്മൂട്ടിക്കെതിരെയാണ് വെടിയുതിർത്തത്.
അഴീക്കോട് അത് മോഹൻലാലിനെതിരാക്കി”

അതാണ്‌ അഴിക്കോടിന്റെ പുതിയ രാഷ്ട്രീയം!

മോഹൻലാൽ അഭിനയം നിറുത്തണോ അഴിക്കോട്‌ പ്രസംഗം നിറുത്തണോ, അതല്ലെ ചോദ്യം?

യരലവ~yaraLava said...

ക്കക്കരെ : മോഹന്‍ലാല്‍ പ്രസംഗിക്കുക; അഴീകോട് അഭിനയിക്കുക ; ഇങ്ങിനെ ഒരു വെച്ചുമാറലായലോ ?

യരലവ~yaraLava said...

ഈ മനുഷ്യന് ഭക്തിയെക്കുറിച്ച് ചുക്കുമറിയില്ല. രാമനാമം ഭക്തന്മാര്‍ക്കുള്ളതാണ്. വയസ്സന്മാര്‍ക്കുള്ളതല്ലെന്നും അദ്ദേഹം വിശദീകരിച്ചു. -മാധ്യമം ദിനപത്രം(Friday, February 26, 2010)


രാമനാമം വൃദ്ധന്മാര്‍ക്കുള്ളതാണ്,ഇന്നസെന്റിന് ഭക്തിയെകുറിച്ച് പൊട്ട അറിവേയുള്ളൂ. - ഇന്ത്യാവിഷന്‍.
http://www.indiavisiontv.com/news/25-February-2010/kerala-sukumar.html

രാമനാമം വാര്‍ദ്ധക്യത്തില്‍ ജപിക്കേണ്ടതാ‍ണെന്ന് ഇന്നസെന്റ് കരുതുന്നത് വിവരമില്ലാത്തത് കൊണ്ടാണ്, ഭക്തിയുള്ളവരാണ് രാമനാമം ജപിക്കുക. - മനോരമ 26 Feb 2010. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=6805090&tabId=11&BV_ID=@@@

വാര്‍ത്തകള്‍ തിരിയുന്ന തിരിയലേ.

കാക്കര - kaakkara said...

യരലവ,

മോഹൻലാൽ പ്രസംഗിക്കണമെങ്ങിൽ അഴിക്കോട്‌ മാഷിന്‌ ശിഷ്യപ്പെടട്ടെ!!!

അഴിക്കോട് മാഷ്‌ ഇപ്പോൾ തന്നെ
പ്രസംഗവും കൂടെ “അഭിനയവും” നടത്തുന്നുണ്ട്‌. അതിനാൽ വെച്ച്‌മാറൽ നടക്കില്ല!!!

വിചാരം said...

@ യരലവ / കക്കര
മോഹന്‍ ലാല്‍ പ്രസംഗിക്കുകയോ ഹ ഹ ഹ ഹ നല്ല ശേലായി നാലാള് ക്യാമറയ്ക്ക് പിന്നില്‍ തലങ്ങും വിലങ്ങും നിന്ന് ഡയലോഗ് പറഞ്ഞ് സ്ക്രീനില്‍ ബഹളം വെയ്ക്കുന്നത് പോലെയാണോ പ്രസംഗം, അത് അനര്‍ഘള നിര്‍ഘളമായി അരുവി ഒഴുകും പോലെ വാക്കുകകളും വാചകങ്ങളും കഥകളും ഉപകഥകളുമായങ്ങനെ അറിവിന്റെ അഗ്നിപര്‍വ്വതമാണ് പ്രസംഗം, ഒരു അഴിക്കോട് മാഷാവാന്‍ മോഹന്‍ ലാല്‍ ഒരായിരം ജന്മം ജനിക്കണം , അദ്ദേഹത്തെയാണ് മേക്കട്ട് കൊച്ചു ചെറുപ്പക്കാരനായി വേഷമിടുണ പക്കാ കിളവന്‍ മോഹന്‍ ലാല്‍ കളിയാക്കുന്നത്, മോഹന്‍ ലാല്‍ ഇന്നസെന്റ് എന്നിവരുടെ വിചാരം അവരുടെ ബോറ് ഡയലോഗ് കേട്ട് കേരള ജനത ചിരിക്കുകയാണന്ന് .. കേരള ജനതയ്ക്ക് തന്നെ അപമാനമായ ഇന്നസെന്റ് മോഹന്‍ ലാല്‍ എന്നിവരെ ബഹിഷ്ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

യരലവ~yaraLava said...

വിശദമായി ഈ വിവാദം ദേവന്‍ ഇവിടെ കുറിച്ചിട്ടിരിക്കുന്നു.

http://dethan.blogspot.com/2010/02/blog-post_27.html

കാക്കര - kaakkara said...

മോഹൻലാൽ അഴിക്കോടിനെ “അയാൾ” എന്ന്‌ വിളിച്ച്പോലും!!!

ഇന്നസ്സന്നിന്റെ വാക്കിൽ തന്നെ കാക്കരയും ചോദിക്കുകയാണ്‌ “ഇയാൾ ആരാ”. അഴിക്കോടും മാന്യത പുലർത്തണം!

മോഹൻലാൽ അഭിനയം നിറുത്തണോ അഴിക്കോട്‌ പ്രസംഗം നിറുത്തണൊ അതല്ലെ പ്രശ്‌നം?

ഇനി മോഹൻലാലും മമ്മൂട്ടിയും അഭിനയം നിറുത്തണം എന്ന്‌ പറയുന്നവർ, അഴിക്കോട് പ്രസംഗം, യേശുദാസ് പാട്ട്‌, അച്ചുതാനന്ദൻ രാഷ്ട്രീയം, ബ്ലോഗിലെ പുലികൾ ബ്ളോഗെഴുത്ത്‌ അങ്ങനെ എന്തെല്ലാം നിറുത്തണമെന്ന്‌ അവശ്യപ്പെടാം.

തിലകൻ പ്രശ്നം യഥാർത്തതിൽ സംഘടന ഗുണ്ടായിസമാണ്‌, അവിടെ എന്റെ പിൻതുണ തിലകനുമാണ്‌.