Wednesday, March 17, 2010

വിവാഹ വാര്‍ഷികം “4”...



ഇന്ന് ഞങ്ങളുടെ (ഫാറൂഖ് ബക്കര്‍ / സലീന ) 4ആം വിവാഹ വാര്‍ഷികമാണ് .. ഇപ്പോള്‍ ഞങ്ങള്‍ രണ്ടും ഞങ്ങള്‍ക്ക് രണ്ട് പേരും (സ്നേഹ സെലിന്‍/സിനോവ് സെലിന്‍).

17 comments:

വിചാരം said...

ഇന്ന് ഞങ്ങളുടെ (ഫാറൂഖ് ബക്കര്‍ / സലീന ) 4ആം വിവാഹ വാര്‍ഷികമാണ് .. ഇപ്പോള്‍ ഞങ്ങള്‍ രണ്ടും ഞങ്ങള്‍ക്ക് രണ്ട് പേരും (സ്നേഹ സെലിന്‍/സിനോവ് സെലിന്‍).

ഉറുമ്പ്‌ /ANT said...

പിറന്നാള്, വിവാഹ വാര്‍ഷികം എല്ലാം കൂടെ ഉത്സവകാലമാണല്ലോ വിചാരം. ഇനിയൊരു 100 വര്‍ഷം കൂടെ ഈ പഹയനെ സഹിച്ച് ജീവിതം ഒരു മഹാ സംഭമാക്കാന്‍ സലീനയെ ആശംസിക്കുന്നു. (വിചാരത്തിന് എന്താശംസ?)

മുസ്തഫ|musthapha said...

എന്നാ പിന്നെ നിനക്ക് ഇന്നലെ കെട്ടിയാല്‍ പോരായിരുന്നോ...

ഇനിയും നിന്നെ ഒരുപാട് കാലം സഹിക്കാന്‍ നിന്റെ ബീഡര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു...ആന്റണി പറഞ്ഞ പോലെ നിനക്കെന്തിനാ ആശംസ :)

മക്കള്‍ ഉഷാറായിട്ടുണ്ട്... അടുത്ത നാട്ടില്‍ വരവിന് നിങ്ങളെയൊക്കെ നേരില്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു (ഇന്‍ശാ അള്ളാഹ്)

കുഞ്ഞൻ said...

എല്ലാവിധ ആശംസകളും നേരുന്നുമാഷെ, സന്തോഷത്തോടെ സമാധാനത്തോടെ മക്കളും മരുമക്കളും പേരക്കുട്ടികളുമായി നിങ്ങൾ അനേകവർഷം തുടരട്ടെ ഈ പ്രയാണം..

സ്നേഹപൂർവ്വം

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍, ചങ്ങാതീ.
നാട്ടിലായിട്ട് ഞങ്ങള്‍ക്ക് ചിലവൊന്നും കിട്ടിയില്ല.
:)

ഏറനാടന്‍ said...

ഡിയര്‍ വിചാരംജീ, വിവാഹമംഗളാശംസകള്‍ നിങ്ങള്‍ക്കിരുവര്‍ക്കും നിങ്ങളുടെ ഇരുപിള്ളേര്‍ക്കും നേരുന്നു. എവിടെയാ ഇപ്പോള്‍, ഇറാഖും കുവൈത്തുമൊക്കെ വിട്ട് നാട്ടില്‍ ലല്ലലം പാടി തിമിര്‍ക്കുന്നു എന്ന് കരുതുന്നു. ആശംസകളോടെ, പിന്നേം പ്രവാസിയായ ഒരു നാടന്‍..

ബയാന്‍ said...

ഇപ്പോ നാട്ടിലാണല്ലേ വിചാരം ? അറിയാത്തത് കൊണ്ട് ചോദിച്ചതല്ല. ഓര്‍മ്മ വേണം ; നാല് വര്‍ഷം കൊണ്ട് രണ്ട് മക്കളാ.

ഒന്നൂണ്ടായിട്ട് പറഞ്ഞതല്ലാട്ടാ. മക്കളെ നന്നായിട്ട് നോക്കണംട്ടാ. പുന്നാരമക്കള്‍ക്ക് ചക്കരയുമ്മ. ആശംസ വഴിയേ വരും .. നിന്നെയിവിടെ തന്നെയൊക്കെ കാണുമല്ലോ. അല്ലേ.

Unknown said...

ആശംസകള്

ശ്രീ said...

ആശംസകള്‍, മാഷേ

വീ.കെ.ബാല said...

ആശംസകള്‍, മാഷേ

മുസ്തഫ|musthapha said...

യരലവ ~yaraLava said...
ഇപ്പോ നാട്ടിലാണല്ലേ വിചാരം ? അറിയാത്തത് കൊണ്ട് ചോദിച്ചതല്ല. ഓര്‍മ്മ വേണം ; നാല് വര്‍ഷം കൊണ്ട് രണ്ട് മക്കളാ.

:))

അപ്പൂട്ടൻ said...

അപ്പ കൊച്ചു പയ്യനാണല്ലേ, കണ്ടാ പറയില്ലാട്ടൊ..... (പ്രായം പറഞ്ഞില്ല :))

ആശംസകൾ.

ആര്‍ദ്ര ആസാദ് / Ardra Azad said...

ആശംസകള്‍....

സുനില്‍ കെ. ചെറിയാന്‍ said...

എന്നും നന്‍മകള്‍! മക്കളുടെ സര്‍നെയിം അമ്മയുടെ പേര്, അഭിനന്ദനങ്ങള്‍!

Unknown said...

Dear Brother
It is not good to give your family photo like this
pls dont give lady's photo, family photo in internet

santhosh balakrishnan said...

BEST WISHES

വിചാരം said...

100 വര്ഷം മതിയോ ഉറുമ്പേ .. അത് പോരാ , ആ പാവത്തിനെ ജീവിപ്പിച്ച് ഇല്ലാതാക്കുകയാണോ പരോക്ഷമായി എനിക്ക് ആയുസ്സ് നീട്ടിക്കിട്ടാന് .. ഇനിയൊരു 45 വര്ഷം അതാണെന്റെ കണക്ക് പുസ്തകത്തിലെ കണക്ക് ..
“എന്നാ പിന്നെ നിനക്ക് ഇന്നലെ കെട്ടിയാല് പോരായിരുന്നോ..“ മണ്ടന് മുത്തപ്പാന്റെ ഒരോ മണ്ടന് ചോദ്യങ്ങളേ… മണ്ടനാണെങ്കിലും എന്റെ സ്വന്തം ചങ്ങാതിയായി പോയല്ലോ ..പിന്നെ വരുന്നുണ്ടെങ്കില് നേരത്തെ പറയണം എങ്കിലേ എനിക്ക് ഒന്ന് മാറി നില്‍ക്കാനാവൂ.. 

കുഞ്ഞാ തീര്‍ച്ചയായും ഞാന് എന്ന തീവണ്ടി അനേകം വര്‍ഷം ഓടണം .. എങ്കിലല്ലേ ജീവിതം ജീവിതമാവൂ .. നന്ദി
(അനില്) നാട്ടുക്കാരാ ..ഞാനൊരിക്കല് അവിടെ വന്നിരിന്നു, നടുവട്ടം പഞ്ചായത്ത് ആപ്പീസ്സില് എന്റെ മകന്റെ ബെര്‍ത്ത് സര്ട്ടിഫിക്കറ്റ് വാങ്ങാന് വരുമ്പോള് , അവിടെയുള്ളൊരാള് പറഞ്ഞു മറ്റെവിടെയോ ആണന്ന്..
ഏറനാടാ…. ഡാ ഞാന് കല്യാണമെന്ന കുരിക്കില് തലയിട്ടിട്ട് വര്‍ഷം 4 ആവുന്നു ഇപ്പോഴാണോ നീ എനിക്ക് വിവാഹ മംഗളാശംസ നേരുന്നത് .. വീണ്ടും പ്രവാസിയാവുക എന്നത് ഇത്തിരി സങ്കടമുള്ള കാര്യമാണ് , ചിലര്‍ക്ക് പ്രവാസം തന്നെ ഒരു ആശ്വാസമാണ് .
യരലവ.. ഇപ്പോ നാട്ടിലാണല്ലേ വിചാരം ? അറിയാത്തത് കൊണ്ട് ചോദിച്ചതല്ല. ഓര്‍മ്മ വേണം ; നാല് വര്‍ഷം കൊണ്ട് രണ്ട് മക്കളാ.
യരലവ 36മത്തെ വയസ്സിലാ ഞാന് ഈ സാഹസം ചെയ്തത് , ഏതായാലും കല്യാണം കഴിച്ചതല്ലേ എന്നാപിന്നെ കുട്ടികള് പെട്ടെന്നുണ്ടാവാനും രണ്ടെണ്ണം ഉണ്ടാവണമെന്നും ആഗ്രഹിച്ചു പിന്നെ ഒരു നിയന്ത്രണവും പാലിച്ചില്ല .. എന്റെ മൂത്തതിനൊരു കുഞ്ഞു അനുജത്തിയോ അനിജനോ ഉണ്ടായിരിക്കണമെന്ന് .. എങ്കിലേ എന്റെ മക്കള് സ്നേഹത്തോടെ തല്ലിയും പിച്ചിയും നുള്ളിയും രസകരമായി വളരാനാവൂ..
സോണി,ശ്രീ,ബാലാ, എല്ലാവര്‍ക്കും നന്ദി.
മുസ്തഫാ … ഡാ ഞാന് രണ്ടാമത്തേതും മന:പൂര്വ്വമാ ഉണ്ടാക്കിയത് , അബദ്ധത്തിലുണ്ടായതല്ല.. 
അപ്പൂട്ടാ എന്റെ പ്രായം ഞാന് ഒളിച്ചുവെയ്ക്കാറില്ല ഇതിന് മുന്‍പുള്ള എന്റെ ജന്മദിനമെന്ന പോസ്റ്റില് എന്റെ പ്രായം വ്യക്തമായി എഴുതിയിട്ടുണ്ട് .. ശരീരം നോക്കി പ്രായം നിശ്ചയിക്കാനാവില്ല ശരീരത്തെ ശ്രദ്ധിച്ച് നോക്കുന്ന ഏതൊരാളുടേയും ശരീരം കണ്ടാല്, ഇന്നിന്റെ പ്രധാന ആവശ്യം വ്യായാമമാണ് അത് നിര്ബാധം തുടരാന് ആഗ്രഹിയ്ക്കുന്നു (എന്നും അത് ചെയ്യാന് കഴിയാറില്ലെങ്കിലും ). നന്ദി അപ്പൂട്ടാ.
ആസാദ്.. നന്ദി
സുനില്.. ഓര്മ്മയുണ്ട് പറഞ്ഞ കാര്യം … പെട്ടെന്നത് കയ്യിലെത്തും ഉറപ്പ്.
അമീന് .. നല്ല മനസ്സിന് നന്ദി , നമ്മുടെ സമൂഹത്തെ എന്തിനും ഏതിനും സംശയത്തോടെ വീക്ഷിയ്ക്കുന്നതില് ഞാന് പിറകിലാണ് അതുകൊണ്ട് തന്നെ എന്റെ ഭാര്യയുടെ ചിത്രം മറ്റാരും ദുരുപയോഗം ചെയ്യിലാന്ന് വിശ്വസിക്കുന്നു ഇനി അഥാവാ അങ്ങനെ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടവര്ക്ക് മന:സമാധാനം ലഭിയ്ക്കുന്നതെങ്കില് കിട്ടട്ടെ .
നന്ദി സന്തോഷ്