Wednesday, September 3, 2008

ഒറീസ ഒരു മാതൃക

1) നിര്‍ബ്ബന്ധിതമായ മതപരിവര്‍ത്തനത്തിനെതിരെ, ഒറീസയെ പോലെ ഇന്ത്യ മുഴുവന്‍ ഉണരുക.
മതപരിവര്‍ത്തനം നിരോധിയ്ക്കുക.
അമിതമായ മത സ്വാതന്ത്രം നിയമം മൂലം നിരോധിയ്ക്കുക.
സംഘ് പരിവാറിന്റെ ധാര്‍മ്മിക രോഷം കൊള്ളാം, പക്ഷെ അതിന് മുന്‍പവര്‍ ദാരിദ്രത്തില്‍ കഴിയുന്ന താഴ്ന്ന വിഭാഗങ്ങളെ, സ്വന്തം നിലയില്‍ ഉയര്‍ത്തുക.അവര്‍ക്കാവശ്യമായ വിദ്യാഭ്യാസവും, മരുന്നും വസ്ത്രവും പാര്‍പ്പിടവും, തൊഴിലും ഉറപ്പിയ്ക്കുക എങ്കില്‍ അമേരിക്കന്‍ പൌരത്വം മനസ്സിലും ഇന്ത്യന്‍ പാസ്പ്പോര്‍ട്ട് കക്ഷത്തും താങ്ങി നടയ്ക്കുന്നവരും, സൌദിയാണ് ഞമ്മന്റെ നാട് എന്നു മനസ്സില്‍ കരുതുന്നവരും കയറി വിലസില്ല ഈ അശരണരുടെ കോലായയില്‍ (വരാന്ത). തൊട്ടു കൂടായ്മയും, തീണ്ടലും ഒരു വര്‍ഗ്ഗത്തെ അധമചിന്താഗതിയോടെ, വീക്ഷിക്കപ്പെടുമ്പോള്‍ അവര്‍ സ്വയം ചിന്തിയ്ക്കും. ഇതില്‍ നിന്നുള്ള മോചനം. അതൊരുപക്ഷെ അംബേഡ്ക്കര്‍ കാണിച്ചുകൊടുത്ത മതമാറ്റത്തിലായിരിക്കും അവസാനിക്കുക. വ്യാളിയുടെ മുഖാവരണത്തോടെ നില്‍ക്കുന്ന സെമിറ്റിക്ക് മതവാദികള്‍, മോഹനവാഗ്ദാനവും തുല്യതയും മറ്റും കാട്ടി മാടി വിളിയ്ക്കുന്നുണ്ട്. ഇവരെ തിരിച്ചറിയുകയാണ് ധാര്‍മ്മിക രോഷം കൊള്ളുന്നവരും, അതുപോലെ അധമരെന്ന ചിന്താഗതി പുലര്‍ത്തുന്നവരും. മതം മാറിയിട്ടും ഈ സെമിറ്റിക്ക് മതത്തില്‍ ലയിക്കാതെ അവരെ, അതേപടി അവരുടെ താഴ്ന്ന വിഭാഗങ്ങളില്‍ തന്നെ തളച്ചിട്ട് അവകാശങ്ങള്‍ വേണം എന്നു പറയുന്നത് തികച്ചും പോക്രിത്തരമാണ്. ഇതിന് ഓശാന പാടുകയാണ് കേരളത്തില്‍ ഇടതുപക്ഷം, ഇടതുപക്ഷത്തിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണം, ഒറീസയില്‍ പ്രവേശിപ്പിക്കാത്ത എം.പിമാര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയില്‍ ശക്തമായ സമരം ചെയ്തായിരിക്കണം, കേരളത്തില്‍ വന്ന് വെളിയനും,കാരാട്ടും പ്രസംഗിച്ചതിന്റെ ഗുട്ടന്‍സ് ഈ സെമിറ്റിക്ക് മതവാദികളുടെ ചിതറിപോയ വോട്ടു ശേഖരിക്കാനാണ്. (ഒരു സോപ്പിടല്‍) .
-------------------------------------------
2)
പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും, മുസ്ലിംങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ പദവി നല്‍കാനുള്ള ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് തള്ളി കളയുക.
പുരോഗമന മതങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ ഹിന്ദുവിഭാഗങ്ങളില്‍ നിന്ന് മതപരിവര്‍ത്തനം നടത്തുമ്പോള്‍ വാഗ്ദാനങ്ങളിലൊന്ന് തുല്യതയാണ്, അടിച്ചമര്‍ത്തപ്പെട്ട അധകൃതവിഭാഗള്‍ അവരുടെ സാമൂഹിക പരിസ്ഥിതിയില്‍ നിന്നും മോചനവും നല്ല ജീവിതവും പ്രതീക്ഷിച്ചും അവരുടെ ജാതികളില്‍ നിന്ന് മോചനം നേടാനായിരിന്നു ബുദ്ധ,ക്രൈസ്തവ, ഇസ്ലാം മറ്റു പുരോഗമനമെന്ന് പറഞ്ഞ മതങ്ങളിലേക്ക് ചേക്കേറിയത് എന്നാല്‍ പാപി ചെന്നയിടം പാതാളം എന്ന കണക്കേയാണ് അവര്‍ക്ക് ലഭിച്ച ഈ മതങ്ങള്‍, മതമെന്ന കുപ്പായം മാറി എന്നല്ലാതെ അവരില്‍ പുരണ്ട ചളിമാറ്റാന്‍ ഈ വിഭാഗങ്ങളിലെ മതമേധാവികള്‍ ശ്രമിച്ചില്ലാന്നു മാത്രമല്ല അവര്‍ക്ക് ചില പുതിയ പേരുകളിട്ടു, ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണ ഇന്ത്യയില്‍ മാത്രമാണ് ഇസ്ലാം മതവിഭാഗങ്ങളില്‍ ജാതി വേര്‍ത്തിരിവുകള്‍ കാണാതിരിന്നത് എന്നാല്‍ ദക്ഷിണ ഇന്ത്യയില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ തികച്ചും ആ സമുദായത്തിന്റെ അടിത്തട്ടില്‍ തന്നെ നില നിര്‍ത്തിയ പാരമ്പര്യം അവകാശപ്പെട്ട മുതലാളി വര്‍ഗ്ഗ പുരോഹിതമാന്‍ തങ്ങളുടെ സാമൂദായിക ധാരയിലേക്കവരെ ഉയര്‍ത്തി കൊണ്ടുവന്നില്ല ഇങ്ങനെ മതമേധാവികളുടെ വാഗ്ദാനം ലംഘന (ജാതീയ മോചനമെന്ന വാഗ്ദാനം) ത്താല്‍ വഞ്ചിക്കപ്പെട്ടവരെ വീണ്ടും ജാതീയ വ്യവസ്ഥതയുടെ അധമമായ മാര്‍ഗ്ഗത്തിലേക്ക് വീണ്ടും എത്തിയ്ക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് രംഗനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്. ക്രൈസ്തവരുടെ ഈ വഞ്ചന തുറന്ന് കാട്ടി ഏതു ജാതിയില്‍ നിന്നാണോ അവര്‍ മറ്റു മതങ്ങളിലേക്ക് ചേക്കേറിയത് അവര്‍ കൂട്ടമായ ഒരു തീരുമാനമെടുക്കുക തിരികെ ആ ജാതിയിലേക്ക് തന്നെ മാറുക അപ്പോള്‍ അവര്‍ക്ക് സ്വാഭാവികമായും അവര്‍ നിഷേധിയ്ക്കപ്പെട്ട ആനുകൂല്യം കിട്ടും. ഇതറിഞ്ഞാല്‍ തന്നെ പള്ളിമേടകളില്‍ സുഖലോലുപതയില്‍ കഴിയുന്ന തമ്പ്രാക്കന്‍‌മാരായ മതമേലദ്ധ്യക്ഷന്മാര്‍ ഈ അധകൃതര്‍ എന്നു പറയുന്ന ക്രിസ്തീയ വിഭാഗങ്ങളെ അവരുടെ സാമുദായത്തിന്റെ ഉന്നതിയിലെത്തിയ്ക്കാന്‍ നടപടികളെടുക്കും (സാമ്പത്തിക അടിമത്വത്തില്‍ നിന്നുള്ള മോചനമാണ് ഏതൊരു വിഭാഗത്തിന്റെ ഉയര്‍ച്ചയ്ക്കും ആധാരം)

70 comments:

വിചാരം said...

മതപരിവര്‍ത്തനം നിരോധിയ്ക്കുക.
അമിതമായ മത സ്വാതന്ത്രം നിയമം മൂലം നിരോധിയ്ക്കുക

sajan jcb said...

ഇപ്പോള്‍ ഒരു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അതില്‍ വിശ്വസിക്കുന്നില്ല എന്ന മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാന്‍ അനുവദിക്കുമോ?

വിചാരം said...

സാജന്‍ ജെ.സി.ബി
എന്തിനാ മനുഷ്യന് മതം ? എന്താണതിന്റെ ആവശ്യം ? എന്താണതുകൊണ്ടവനൊരു ബെനിഫിറ്റ് ? നാശമല്ലാതെ .

joy said...

saare jahaamse achaaaaaaaaaaaaaaa

sajan jcb said...

അതിനെ പറ്റിയാണോ സുഹൃത്തേ താങ്കളുടെ പോസ്റ്റ്? ഞാന്‍ ചോദിച്ചതു മതപരിവര്‍ത്തനത്തെ കുറിച്ചാണ്.

offtopic:ഇനി മതത്തെ പറ്റി എന്റെ കാഴ്ചപാട് എന്റെ ബ്ളോഗില്‍ ഉണ്ട്.

krish | കൃഷ് said...

vayichchu.

വിചാരം said...

പ്രിയ സുഹൃത്തേ...
മതം അതേതായാലും വ്യക്തിയിലധിഷ്ടിതമാക്കുക, എന്നതാണെന്റെ എക്കാലത്തേയും അഭിപ്രായം. മതം മാറുക എന്നാല്‍ അവന്റെ വിശ്വാസം മാറുക എന്നതാണ് അതിന് പള്ളിയും സെമിത്തേരിയും പാടില്ലാന്നാണെന്റെ വീക്ഷണം. പിന്നെ മരിച്ചാല്‍ ആ വിശ്വാസപ്രകാരം അടക്കം ചെയ്യണം, അല്ലെങ്കില്‍ കത്തിയ്ക്കണം, അതിനെല്ലാം സൌകര്യം ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഏര്‍പ്പാടാക്കുക. ഈ മതമില്ലെങ്കില്‍ ഉറക്കം കിട്ടൂലാന്ന് വല്ലതും ഉണ്ടോ സാജാ .. അല്ല എനിക്ക് മനസ്സിലാവാത്തതുകൊണ്ട് ചോദിയ്ക്കുകയാ ................

sajan jcb said...

എന്റെ ചോദ്യത്തിനുത്തരം ഇനിയും കിട്ടിയില്ല. താങ്കള്‍ പറയുന്നു...
മതം മാറുക എന്നാല്‍ അവന്റെ വിശ്വാസം മാറുക എന്നതാണ്

എന്റെ ചോദ്യം: ഇപ്പോള്‍ ഒരു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അതില്‍ വിശ്വസിക്കുന്നില്ല എന്ന മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാന്‍ അനുവദിക്കുമോ?

താങ്കളുടെ പോസ്റ്റിന്റെ സംഗ്രഹം എന്താണെന്ന് ആദ്യകമന്റില്‍ താങ്കള്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ?

sajan jcb said...

മതം അതേതായാലും വ്യക്തിയിലധിഷ്ടിതമാക്കുക, എന്നതാണെന്റെ എക്കാലത്തേയും അഭിപ്രായം

ഈ അഭിപ്രായം മുഖവിലയ്ക്കെടുത്തുകൊണ്ടു ചോദിക്കട്ടേ? ഞാന്‍ എന്ന വ്യക്തിക്ക് ഇപ്പോഴത്തെ എന്റെ വിശ്വാസത്തില്‍ നിന്ന് മറ്റൊരു വിശ്വാസത്തിലേക്ക് മാറാന്‍ വ്യക്തി സ്വാതന്ത്ര്യം ഇല്ലേ?

വിചാരം said...

സാജാ
വിശ്വാസം മാറ്റികോളൂ.. അതിനെന്തിനാ ഒരു സ്ഥാപനവും മേധാവികളും, പ്രചാരകരും ?.

sajan jcb said...

വിചാരം,
എന്റെ നിരീക്ഷണത്തില്‍ താങ്കളുടെ ഈ പോസ്റ്റും താങ്കളുടെ 'എക്കാലത്തേയും അഭിപ്രായ' വും തമ്മില്‍ ഒരു ചേര്‍ച്ചയും ഇല്ല.

sajan jcb said...

എന്റെ വിശ്വാസത്തില്‍ അങ്ങനെയൊന്നുണ്ടെങ്കില്‍???

sajan jcb said...

പ്രചാരകരുടെ കാര്യം പറഞ്ഞല്ലോ? യുക്തിവാദികള്‍ ദൈവം ഇല്ല എന്നു പറയുന്നു. അല്ലെങ്കില്‍ മതങ്ങള്‍ ശരിയല്ല എന്നു പറയുന്നു... ജബ്ബാര്‍ മാഷ് അങ്ങിനെയൊരു ആശയത്തെ പ്രചരിപ്പിക്കുന്ന ഒരാളാണ്. അദ്ദേഹം ചെയ്യുന്നതു തെറ്റാണ് എന്ന അഭിപ്രായം താങ്കള്‍ക്കുണ്ടോ?

വിചാരം said...

ജബ്ബാര്‍ മാഷ് ചെയ്യുന്നത്, മതവാദികള്‍ക്കിഷ്ടമല്ലാത്തത് പോലെ തന്നെ, ഏതെങ്കിലും ഒരു മതവാദികള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്കും ഇഷ്ടമല്ലാതിരിക്കുന്നത്. പ്രചരണം അതിനോടെനിക്ക് യോജിപ്പില്ല അതാര് ചെയ്താലും.. അഭിപ്രായം പറയാം എനിക്കും സാജനും, പക്ഷെ അതിലൂടെ ഒരു കൂട്ടായ്മയും മതവും ഉണ്ടാക്കി വേര്‍ത്തിരിവ് ഉണ്ടാക്കുന്നതില്‍, എനിക്ക് യോജിപ്പില്ല.
നിങ്ങളുടെ വീക്ഷണത്തില്‍ ചേര്‍ച്ചയില്ലെങ്കില്‍ അതന്റെ കുഴപ്പമല്ല. നിങ്ങളുടെ വീക്ഷണത്തിന്റെ കുഴപ്പമാണ്, എനിക്കതിലൊന്നും ചെയ്യാനില്ല.
നിങ്ങളുടെ വിശ്വാസത്തിലെ എങ്ങനെ ഒന്നുണ്ടെങ്കില്‍ ?

sajan jcb said...

നേരെ ചൊവ്വേ പറഞ്ഞാല്‍ ജബ്ബാര്‍ മാഷ് ചെയ്യുന്നത് ശരിയല്ല എന്നാണ് നിങ്ങളുടെ അഭിപ്രായം. ഉം... അപ്പോള്‍ ഒരു സംശയം കൂടി... ലെനിന്റെ/മാര്‍ക്സിന്റെ ഒരു മഹത്തായ ആശയമുണ്ട്. താങ്കള്‍ കേട്ടിരിക്കും. അവര്‍ക്കു ഒരു കൂട്ടായ്മയുണ്ട് ഈ കേരളത്തില്‍ തന്നെ. അതില്‍ ഒരു കൂട്ടം മേധാവികളുണ്ട്, അവര്‍ അവരുടെ ആശയം പ്രചരിപ്പിക്കുന്നുണ്ട്. അതും ശരിയല്ല എന്നാണോ താങ്കള്‍ പറയുന്നതു്?

ചുരക്കം പറഞ്ഞാല്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണം എന്നാണ് താങ്കളുടെ കാഴ്ചപാട്. ആണോ?

വിചാരം said...

എന്റെ സാജാ
മതവും രാഷ്ട്രീയ, സംഘടനാ പ്രവര്‍ത്തനവും കൂട്ടി കലര്‍ത്തല്ലേ.നിങ്ങള്‍ക്കിഷ്ടമുള്ളത് വ്യാഖ്യാനിച്ചാല്‍ അതെന്റെ അഭിപ്രായമാവുന്നില്ല, ജബ്ബാര്‍ മാഷ് എന്തെങ്കിലും ഉണ്ടന്ന് സ്ഥാപിയ്ക്കുകയോ അതുവഴി ലാഭം കൊയ്യുകയോ? രക്തചൊരിച്ചില്‍ ഉണ്ടാക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിനെ അംഗീകരിക്കാനാവില്ല. പിന്നെ മതം പോലെയല്ല ഈ രാഷ്ട്രീയ സംഘടനകള്‍ എന്നറിയാത്ത ആളാണോ താങ്കള്‍.

sajan jcb said...

ഞാന്‍ ഒന്നും താങ്കളുടെ മേല്‍ ആരോപിക്കുന്നില്ല. താങ്കള്‍ തന്ന മറുപടികളില്‍ നിന്ന് താങ്കളുടെ വ്യക്തമായ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രം.

പിന്നെ ലാഭവും നഷ്ടവും രക്തചൊരിച്ചിലും നോക്കിയാണ് താങ്കളുടെ വിശകലനമെങ്കില്‍ രാഷ്ട്രീയ സംഘടനകളും ലാഭം കൊയ്യുന്നുണ്ട്. ഇല്ലേ? രക്തചൊരിച്ചിലിന് എന്തേങ്കിലും കുറവുണ്ടോ? ഒരു പന്തിയില്‍ രണ്ടു വിളംമ്പോ?

ഓക്കെ... താങ്കളുടെ പോസ്റ്റിലേക്കു തിരിച്ചു വരാം. എനിക്കു എന്റെ മതം മാറാമോ?

sajan jcb said...

എന്തിന്റെ/ആരുടെ ആശയമായാലും രക്തം രക്തം തന്നെയാണ് സോദരാ... അതില്‍ മതം രക്തം ചിന്തുന്നു പാര്‍ട്ടികള്‍ രക്തം ചിന്തുന്നു എന്ന വേര്‍ത്തിരിവ് ആവശ്യമുണ്ടോ?

അതോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തും ആവാനാണോ?

sajan jcb said...
This comment has been removed by the author.
sajan jcb said...

Let me conclude...

മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോള്ളം കാലം ...

ഞാന്‍ എന്ന വ്യക്തിക്ക് ഏതു ആശയത്തിലും വിശ്വസ്സിക്കാനും അതു മാറ്റാനും അവകാശമുണ്ട്. ആ ആശയം മതമായാലും രാഷ്ട്രീയമായാലും .

ഞാന്‍ വിശ്വസ്സിക്കുന്ന ആശയം പ്രചരിപ്പിക്കാനും മറ്റുള്ളവരെ അതിലേക്കു ആകര്‍ഷിക്കാനും എനിക്കു അവകാശമുണ്ട്.

ഇതു ശരിയെന്ന് താങ്കള്‍ വിചാരിക്കുന്നുവെങ്കില്‍ താങ്കളുടെ "മതപരിവര്‍ത്തനം നിരോധിയ്ക്കുക" എന്ന ആശയം അതിനു കടക വിരുദ്ധമാണ്.

So see you some where else. Thanks

sajan jcb said...

ഇനി താങ്കളുടെ പോസ്റ്റിലെ ഒരു വിഷം ചൂണ്ടികാണിക്കാന്‍ വിട്ടുപോയി.

നിര്‍ബ്ബന്ധിതമായ മതപരിവര്‍ത്തനത്തിനെതിരെ, ഒറീസയെ പോലെ ഇന്ത്യ മുഴുവന്‍ ഉണരുക.

എന്താണ് താങ്കള്‍ ആഹ്വാനം ചെയ്യുന്നത്? ഇന്ത്യയിലെ ക്രിസ്ത്യാനികളെ ഒറീസയില്‍ ചെയ്തതുപോലെ ചുട്ടു കൊല്ലണമെന്നോ?

അതോ അവരുടെ വിദ്യഭ്യാസ/ആതുരാലങ്ങള്‍ കത്തിച്ചു കളയണമെന്നോ?

കൊള്ളാം മോനേ ദിനേശാ!!!

ഇനി താങ്കളുടെ ഈ ആശയ പ്രചരണത്തിനു എവിടെ നിന്നെങ്കിലും ഫണ്ടുണ്ടോ? അതറിഞ്ഞിട്ടു വേണം താങ്കള്‍ ചെയ്യുന്നത് ശരിയാണോ എന്നു താങ്കള്‍ക്കു തന്നെ തീരുമാനിക്കാന്‍ അല്ലേ?

വിചാരം said...

രാഷ്ട്രീയ സംഘടനകളുടെ ആശയ സംഘട്ടനത്തെ അനുകൂലിക്കുന്നു, എന്നാല്‍ കായിക സംഘട്ടനെത്തെ അനുകൂലിക്കുന്നില്ല.മതം എന്നത് മാറി കഴിഞ്ഞാല്‍,തലമുറകളോളം അത് തുടരുന്ന പ്രക്രിയ പോലെയല്ല രാഷ്ട്രീയം, രാഷ്ട്രീ‍യത്തിലെ നിലപാടുകള്‍ അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും അയാള്‍ക്ക് മാറാനാവും, അതുപോലെയാണോ മതം ?.

എന്റെ സാജാ.. ഈ മതം പ്രചരിപ്പിയ്കാനും മറ്റും അവകാശമുള്ളത് കൊണ്ടാണല്ലോ, ഞാനത് നിരോധിയ്ക്കണമെന്ന പറയുന്നത് , ഈ സ്വാതന്ത്രത്തെ ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണല്ലോ, ഈ പ്രശ്നങ്ങളൊക്കെ. പിന്നെ നിര്‍ബ്ബന്ധിതമായ മതപരിവര്‍ത്തനം ആരു നടത്തിയാലും അവരെ ഇല്ലാതാക്കണം എന്നു തന്നെയാണ് അഭിപ്രായം, ചുട്ടു കരിക്കപ്പെടേണ്ടതാണെങ്കില്‍ അങ്ങനേയും.

പാര്‍ത്ഥന്‍ said...

നിര്‍ബ്ബന്ധമതം മാറ്റം വേണമെന്നും, താങ്കളുടെ വിശ്വാസത്തിലേയ്ക്ക്‌ ആളുകളെ ക്ഷണിക്കുവാനുള്ള അവകാശം ഉണ്ടെന്നും സ്ഥാപിക്കുന്നതുപോലെ തോന്നുന്നു സാജന്റെ കമന്റ്‌. വിചാരം അത്‌ പാടില്ലെന്നും പറയുന്നു. നിര്‍ബ്ബന്ധമതം മാറ്റം നടത്തിക്കുന്നവര്‍ക്കുള്ള സാമ്പത്തികനേട്ടമല്ലെ ഇതിന്റെ പിന്നില്‍. കൂട്ടത്തില്‍ മതം മാറുന്നവര്‍ക്ക്‌ ഒരു കൈലിമുണ്ടും പുതപ്പും സൗജന്യമായി കിട്ടും. അല്ലാതെന്താ. തമ്പുരാനായി വാഴിക്കുന്നൊന്നും ഇല്ലല്ലോ. ഒറീസയിലെ പ്രശ്നം മതം മറ്റം തന്നെയാണ്‌. പാവപ്പെട്ടവര്‍ക്ക്‌ ഇത്തിരി അരിയും പിണ്ണാക്കും കൊടുത്തു സഹായിക്കുന്നതിന്‌ മതം മാറണം എന്ന്‌ ഏത്‌ ദൈവം തമ്പുരാന്‌ കല്‍പിച്ചിട്ടുള്ളത്‌. അങ്ങിനെ ഒരു ദൈവം പറഞ്ഞിട്ടുണ്ടെങ്കില്‍ ആ ദൈവത്തിനെ ചുട്ടുകൊല്ലണം ആദ്യം. ആ കാര്യത്തില്‍ ഞാന്‍ വിചാരത്തിന്റെ കൂടെയാണ്.

sajan jcb said...

നിര്‍ബന്ധിത മതം മാറ്റം അനുകൂലിക്കുന്നു എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്താണ് നിര്‍ബന്ധിത മതം മാറ്റം ?? കഴുത്തില്‍ കത്തി വച്ച് മതം മാറാന്‍ പറയുന്നതാണോ ? അങ്ങിനെയൊന്ന് ഒറീസയില്‍ നടന്നു എന്നു വിശ്വസ്സിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്.

പിന്നെ ഒറീസ്സയില്‍ ഇപ്പോള്‍ നടന്നത് ഒരാചാര്യനെ മവോയ്സ്റ്റുകള്‍ കൊലപ്പെടുത്തിയതിന്റെ പേരിലായിരുന്നു. അതു അവര്‍ ഏറ്റെടുത്തിട്ടുമുണ്ട്. പിന്നെയെന്തിനാണാവോ മതം മാറ്റം കാരണമായത് എന്ന് അത്ഭുതം തോന്നുന്നു. അതിനെ അനുകൂലിക്കാന്‍ ഈ നാട്ടില്‍ പോലും ആളുണ്ടെന്നത് അതിലും അത്ഭുതം

sajan jcb said...

രാഷ്ട്രീയ സംഘടനകളുടെ ആശയ സംഘട്ടനത്തെ അനുകൂലിക്കുന്നു, എന്നാല്‍ കായിക സംഘട്ടനെത്തെ അനുകൂലിക്കുന്നില്ല.

അത്രേയുള്ളൂ ഞാനും പറഞ്ഞത്... മതത്തിന്റെ ആശയ സംഘടനത്തെ അനുകൂലിക്കുന്നു. കായിക സംഘടനത്തെ മതവിശ്വാസികളും അനുകൂലിക്കുന്നില്ല.

മതം മാറ്റാന്‍ കായികമായി എന്തേങ്കിലും നിര്‍ബന്ധം വല്ലവരും ചെലുത്തിയോ? പിന്നെന്തിന് അതു നിരോധിക്കണം ?

sajan jcb said...

ഞാന്‍ പറഞ്ഞ ഒരു കാര്യം പ്രത്യേകം നോട്ടുചെയ്യുക....

മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോള്ളം കാലം ...

ഒറീസ്സയില്‍ മതം മാറ്റം നടന്നിട്ടുണ്ടെങ്കില്‍ അതില്‍ വല്ലവരുടേയും സ്വതന്ത്ര്യം ഹനിച്ചിട്ടുണ്ടോ?പിന്നെന്തിനു അവരെ ചുട്ടുകൊല്ലണം ?

പാര്‍ത്ഥന്‍ said...
നിര്‍ബ്ബന്ധമതം മാറ്റം നടത്തിക്കുന്നവര്‍ക്കുള്ള സാമ്പത്തികനേട്ടമല്ലെ ഇതിന്റെ പിന്നില്‍.


എന്താണ് ആ സാമ്പത്തികനേട്ടം എന്ന് ഒന്നു വിവരിക്കാമോ?

വിചാരം said...

സാജാ
പ്രലോഭനം വഴി വഞ്ചിക്കുകയാണ് ക്രിസ്ത്യന്‍ മതമേധാവികള്‍ ചെയ്തത്, എന്റെ പോസ്റ്റിലെ രണ്ടാമത്തേതില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട് അതൊന്നൂടെ വായിക്കുക.
മസ്തിഷ്ക്ക പ്രക്ഷാളനം എന്ന ഒരു പരിപ്പാടിയുണ്ട് , ഭയപ്പെടുത്തുക,യേശു ആനയാണ് കുതിരയാണ്, അവനെ അംഗീകരിച്ചില്ലെങ്കില്‍, കുത്തും പിച്ചും മാന്തും എന്നൊക്കെ ഇതും ഒരു നിര്‍ബ്ബന്ധിതമാണ്.

സാമ്പത്തിക നേട്ടം അതില്ലാന്ന് പറയരുത് സാജാ.. ഒരാളെ മതം മാറ്റിയ്ക്കാന്‍ മിഷണിമാര്‍ ലക്ഷകണക്കിന് ഡോളര്‍ സംഭാവനയായി പിരിക്കുന്നു എന്നതിന് തെളിവ് ബെന്യാമീ‍ന്റെ പെന്തകോസ്തുക്കാരെ പറ്റി എഴുതിയ ലേഖനത്തില്‍ വന്ന കമന്റുകള്‍ വായിക്കുക .. ഞാനല്ല നിങ്ങള് തന്നെ പറഞ്ഞതാണേ..

N.J Joju said...

വിചാരം,

ക്രിസ്ത്യാനികള്‍ എന്നത് മറ്റേതൊരു മതത്തേക്കാളും ഉപവിഭാഗങ്ങള്‍ ഉള്ള മതമാണ്. മാര്‍പ്പാപ്പയെ അംഗീകരിയ്ക്കുന്ന കത്തോലിയ്ക്കര്‍, അംഗീകരിയ്ക്കത്ത അകത്തോലിയ്ക്കര്‍. അകത്തോലിയ്ക്കര്‍ കേരളത്തില്‍ പറയുകയാണെങ്കില്‍ യാക്കോബാ‍യ, ഓര്‍ത്തോഡോക്സ്, മര്‍ത്തോമാ, സി.എസ്.ഐ, പിന്നെ പ്രൊട്ടസ്റ്റന്റു വിഭാഗങ്ങളും.

പ്രൊട്ടസ്റ്റന്റൂ വിഭാഗങ്ങള്‍ വ്യക്തികേന്ദ്രീകൃത സഭയാണ്. ഇത്തരം വിഭാഗങ്ങളോടോ അവരുടെ മതപരിവര്‍ത്തന ശൈലിയോടോ ഒന്നും കത്തോലിയ്ക്കാ സഭയ്ക്കോ മറ്റു പ്രോട്ടസ്റ്റന്റ് ഇതര സഭകള്‍ക്കോ യാതൊരു യോജിപ്പുമില്ല. മറ്റുമതങ്ങളില്‍ നിന്നെന്നപോലെതന്നെ ഇക്കൂട്ടര്‍ കത്തോലിയ്ക്കര്‍ ഉള്‍പ്പെടെയുള്ള ഇതരക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് പരിവര്‍ത്തനം നടത്താറൂണ്ട്. പണം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നടത്താറുള്ളതായി കേട്ടിട്ടൂണ്ട്, നേരിട്ട് അറിയില്ല.

ബെന്യാമീ‍ന്റെ പെന്തകോസ്തുക്കാരെ പറ്റി പറഞ്ഞതും പ്രൊട്ടസ്റ്റന്റ് ഇതര ക്രൈസ്തവ മിഷനറിമാരുടെ പ്രവര്‍ത്തനവും തമ്മില്‍ താരതമ്യപ്പെടുത്താനാവുമോ എന്നു സംശയമുണ്ട്.

ക്രൈസ്തവവീശ്വാസം എന്നതു വ്യക്തിപരമല്ല, അതിന്നു സമൂഹമെന്നനിലയില്‍ പ്രസക്തിയുണ്ട്. മതം എന്നതു വിശ്വാസം മാത്രമല്ല. അതിനൊരു ജീവിതരീതിയുണ്ട്, അതിനോടു ചേര്‍ന്ന ആചാരങ്ങളുണ്ട്, അതിന്റേതായ പാരമ്പര്യങ്ങളുണ്ട്, വിശ്വാസങ്ങളുണ്ട്, പ്രാര്‍ത്ഥനാ‍രീതിയുണ്ട് അങ്ങിനെ പലതും. അതുകൊണ്ട് ഒരു മതവും വ്യക്തിപരം മാത്രമാണെന്ന അഭിപ്രായം എനിയ്ക്കില്ല, കുറഞ്ഞപക്ഷം ക്രിസ്തുമതമെങ്കിലും അങ്ങിനെയല്ല.

“നിര്‍ബ്ബന്ധമതം മാറ്റം വേണമെന്നും, താങ്കളുടെ വിശ്വാസത്തിലേയ്ക്ക്‌ ആളുകളെ ക്ഷണിക്കുവാനുള്ള അവകാശം ഉണ്ടെന്നും സ്ഥാപിക്കുന്നതുപോലെ തോന്നുന്നു സാജന്റെ കമന്റ്‌.”

നിര്‍ബന്ധിത മതപരിവര്‍ത്തനം പാടില്ല. താങ്കളുടെ വിശ്വാസത്തിലേയ്ക്ക്‌ ആളുകളെ ക്ഷണിക്കുവാനുള്ള അവകാശം ഉണ്ടെന്നു സ്ഥാപിയ്ക്കാനൊന്നുമില്ല. അവകാശം എല്ലാ ഇന്ത്യന്‍ പൌരനുമുണ്ട്.(ഭരണഘടന,വകുപ്പ് 25)

കത്തോലിയ്ക്കാ സഭയില്‍ ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനായി പലതും വര്‍ഷങ്ങളായി ചെയ്യുന്നുണ്ട്. സഭയുടെ കമറ്റികളിലും മറ്റും അവര്‍ക്ക് പ്രാതിനിധ്യമുണ്ട്. ഒരു ബിഷപ്പ് അധ്യക്ഷനായി ഒരു കമ്മീഷന്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

ഹിന്ദുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ട പലസമൂഹങ്ങളും മതവിഭാഗങ്ങളും വര്‍ഷങ്ങളായി പട്ടികജാതി പട്ടികവര്‍ഗ്ഗ പദവി അനുഭവിയ്ക്കുന്നുണ്ട്.

കാവലാന്‍ said...

സാജന് എവിടെയാ നോവുന്നത് മതം മാറ്റം വേണ്ടെന്നു പറയുമ്പോള്‍? സംഘപ്പരിഷകള്‍ക്ക് നോവുന്ന അതേയിടത്തു തന്നെയാണോ? ഇന്നലെ വരെ ആദിവാസിയായരുന്നവന്‍ ഇന്നുമുതല്‍ കൃസ്ത്യന്‍ ആദിവാസിയാവുന്നതുകൊണ്ട് ചത്തതിനു ശേഷം അവനു സ്വര്‍ഗ്ഗവും ചാവുന്നതിനു മുന്‍പ് മിഷണറിമാര്‍ക്കു പള്ള നിറയ്ക്കാനും വീര്‍പ്പിക്കാനുമായി കുറേ വിദേശ ഫണ്ടുമല്ലാതെ മറ്റെന്താണ് കിട്ടുന്നത്?
സൗമ്യമായി അറുത്താലും കഴുത്തു മുറിയും.മതം മാറ്റം മനമ്മാറ്റത്തിലൂടെ നടക്കട്ടെ രാഷ്ട്രീയപ്പാര്‍ട്ടികളെപ്പോലെ
സ്റ്റേജില്‍ പ്രസംഗിച്ചും പച്ചരിയും പഴന്തുണിയും വിതരണം ചെയ്തുമല്ല അതു ചെയ്യേണ്ടത്.

വിചാരം said...

ജോജൂ..
ഏത് വിഭാഗമാണെങ്കിലും, അവരുടെ സംഖ്യവര്‍ദ്ധിപ്പിയ്ക്കാനുള്ള ഈ നെട്ടോട്ടമാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം. വിശ്വാസം വ്യക്തിയിലധിഷ്ടിതമാക്കുക എന്നു ഞാന്‍ ഉദ്ദേശിച്ചത്, ഓരോ വ്യക്തിയുടെ വിശ്വാസവും, അവനവനില്‍ ഒതുക്കുക എന്നതാണ്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ളത് ക്രിസ്തുമതമാണ് (അതില്‍ അനേകം വിഭാഗങ്ങളുണ്ടെങ്കിലും എല്ലാവരേയും ക്രിസ്തുവിന്റെ അനുയായികാളായാണ് ഏവരും കാണുന്നത്, പിന്നെ വ്യക്തികളുടെ അഭിപ്രായ വിത്യാസം, ഓരോ വിഭാഗങ്ങളുണ്ടായി അതൊനോരോ പേരും ഇട്ടു എന്നിട്ടെന്തിനാ നാശത്തിന് അല്ലാതെന്തിന് ?. ഈ വകുപ്പാണ് ഇല്ലാതാക്കേണ്ടത് .

ജോജൂ.. വലിയ വാ വട്ടത്തില്‍ ക്രിസ്തുവില്‍ വകതിരിവില്ല, ഉച്ചനീചത്വമില്ല എന്നൊക്കെ സുവിശേഷകര്‍ പറഞ്ഞിട്ടാണല്ലോ, ഈ മതപ്രചരണം നടത്തുന്നത് .എന്നിട്ടെന്തേ മതം മാറ്റത്തിന് ശേഷം പട്ടികജാതിയെ പട്ടികജാതിയായും, ഈഴവനെ ഈഴവനായും നില നിര്‍ത്തുന്നത്, ഒരു കാര്യത്തില്‍ കേരളത്തില്‍ മുസ്ലിംങ്ങളില്‍ ഈ വകതിരിവില്ലാന്നാണെന്റെ അറിവ് (ഒരു വെണ്ണപാളിയായി അറബി നാട്ടില്‍ നിന്നും.. യമനില്‍ നിന്നലാം പട്ടിണികാരണം വന്ന് മതപ്രചാരണം നടത്തിയ “തങ്ങള്‍”മാര്‍ എന്ന വര്‍ഗ്ഗം ഒരു അപവാദമാണെങ്കിലും )മതം മാറിയവര്‍ ചില സ്ഥലങ്ങളില്‍ കല്യാണം കഴിച്ച് കൂടുകയോ, സമൂഹത്തില്‍ ഇടകലര്‍ന്ന് ജീവിയ്ക്കുകയോ ചെയ്യുന്നുണ്ട് . പക്ഷെ അതിവിടെ മാത്രം ഒള്ളൂ ട്ടോ, ഈ ഇസ്ലാമിസ്റ്റുകളുടെ ഭീകര ഉത്പാദക രാജ്യമായ പാക്കിസ്ഥാനിലെ സ്ഥിതി 100 വര്‍ഷം മുന്‍പുള്ള കേരളത്തിന്റെ ജാതി വ്യവസ്ഥിതി തന്നെയാണിപ്പോഴും.

അല്ല ജോജും.. അറിയാഞ്ഞിട്ട് ചോദിയ്ക്കുവാ എന്തിനാണീ മതം പ്രചരിപ്പിയ്ക്കുന്നത് ?

രാവുണ്ണി said...

“എന്താണ് ആ സാമ്പത്തിക നേട്ടം”" എന്നു മറ്റുള്ളവര്‍ സിശദീകരിച്ചാലേ സാജന് മനസ്സിലാവൂ! വിദേശത്തുനിന്നു വരുന്ന അളവറ്റ പണമുപയോഗിച്ച് ഗിരിവര്‍ഗക്കാരുടേയും മറ്റു ദരിദ്രരുടെയും സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥ മുതലെടുത്ത് സ്വന്തം മതത്തില്‍ ആളെക്കൂട്ടുന്ന ദുസ്സാമര്‍ഥ്യമാ‍ണ് ചര്‍ച്ചാവിഷയം. അത് ആശയപരിവര്‍ത്തനമൊ ഹൃദയപരിവര്‍ത്തനമോ അല്ല. ഈ തിണ്ണമിടുക്കാ‍ണ് സംഘപരിവാറിന്റെ കാട്ടാളത്തെ എതിര്‍ക്കുന്നവരുടെ സ്വരങ്ങളെ ദുര്‍ബലപെടുത്തുന്നതും.

പിന്നെ, കഴുത്തില്‍ കത്തിവെച്ചു തന്നെയാണ് മിക്ക മതങ്ങളും വളര്‍ന്നത്. ലാറ്റിനമേരിക്കയിലെ ജനങ്ങള്‍ ഒന്നടങ്കം ക്രിസ്തുമതക്കാരായത് സ്പാനിഷ് കോളനിസ്റ്റുകളുടെ സ്നേഹോപദേശങ്ങള്‍ കേട്ടിട്ടൊന്നുമല്ലല്ലോ.

ഇതങ്ങനെ വ്യക്തിഗതമായ കാര്യവുമല്ല. ഒരു തമാശയ്ക്ക് ഒരു പെന്തക്കോസ്തു കേരളം സങ്കല്പിച്ചുനോക്കൂ. ഒരു സംസ്കാരത്തെ മുഴുവന്‍ തുടച്ചുനീക്കി അവിടെ വിശ്വാസവെറിയുടെ മ്ലാനത പരത്താന്‍ മതത്തിനു കഴിയും. രാഷ്ട്രീയമോ സാമൂഹ്യമോ ആയ ആശയങ്ങളെപ്പോലെയല്ല അത്.

മറ്റുള്ളവരും പ്രചരണം നടത്തുന്നുണ്ടൊക്കെ സമ്മതിക്കാം. പക്ഷെ ഇങ്ങനെ മറ്റു മതങ്ങളിലുള്ളവര്‍ക്ക് പ്രചാരണവും പ്രലോഭനങ്ങളും കൊണ്ട് കിടക്കപ്പൊറുതി നല്‍കാത്ത ഒരു മതം വേറെയുണ്ടെന്ന് തോന്നുന്നില്ല.

Anoop Technologist (അനൂപ് തിരുവല്ല) said...

മിഷനറി സ്ഥാപനങ്ങളുടെ തലസ്ഥാനമായ തിരുവല്ലാക്കാരനായതിനാല്‍ ഈ വിഷയത്തില്‍ ഒട്ടേറെ കഥകള്‍ പറയാനുണ്ട്. ഇവിടെ നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന പദപ്രയോഗം തെറ്റാണ്. പ്രലോഭിത മതപരിവര്‍ത്തനമാണ് ശരി.

മതത്തിലേക്ക് ചേര്‍ന്നാല്‍ കിട്ടുന്ന സഹായങ്ങളുടെ വലിപ്പമാണ് മിക്കവരെയും അതിന് പ്രേരിപ്പിക്കുന്നത്. ശതകോടികളാണ് തിരുവല്ലായിലെ ബാങ്കുകളില്‍ മാത്രം ഇത്തരം സ്ഥാപനങ്ങള്‍ക്ക് വിദേശത്തുനിന്ന് വന്നുമറിയുന്നത്. (ഇതില്‍ ബഹുഭൂരിപക്ഷവും നടത്തിപ്പുകാര്‍ വിഴുങ്ങുന്നു)

ക്രിസ്ത്യന്‍ സംഘടനകള്‍ ഇങ്ങനെ പണം വാരിവിതറി പ്രലോഭനങ്ങള്‍ നടത്തുമ്പോള്‍, വിദേശപണത്തിന് മാര്‍ഗ്ഗമില്ലാത്തവര്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് നോക്കി നില്‍ക്കുന്നു. സത്യത്തില്‍ ഇത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നമാണ്.

ഇത്തരം സാമ്പത്തിക അസമത്വങ്ങള്‍ ഒഴിവാക്കുന്നതിനായി വിദേശപണമൊഴുക്ക് നിയന്ത്രിച്ചുകൊണ്ട് വാജ്‌പേയി സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് വന്നപ്പോള്‍ ആദ്യം തന്നെ ആ നിയമം റദ്ദാക്കി.

മറ്റൂ മതദൈവങ്ങളെയും പുണ്യസ്ഥലങ്ങളെയുമൊക്കെ തരം താഴ്തി പ്രസംഗിക്കുന്നത് പാസ്റ്ററന്മാരുടെ പൊതുവേയുള്ള രീതിയാണ്. അന്യമതങ്ങളെ മോശമായി പരാമര്‍ശിച്ചുകൊണ്ടുള്ള ധാരാളം ലഘുലേഖകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

പാവപ്പെട്ടവനെ സഹായിക്കുന്നു എന്നതൊക്കെ പുറമെ പറയും. പക്ഷേ മതപരിവര്‍ത്തനത്തിന് തയാറാകാത്ത ഒരാളെയും ഇക്കൂട്ടര്‍ തിരിഞ്ഞുനോക്കില്ല.

ഒരു പ്രദേശത്തെ എല്ലാവരും തങ്ങളുടെ കൂട്ടത്തിലായിക്കഴിഞ്ഞാല്‍ അപ്പോക്കഴിഞ്ഞു സഹായമൊക്കെ. പിന്നെ അടുത്ത ഇരകളെത്തേടി വേറൊരു ദിക്കിലേക്ക്.

ജാതിയില്‍ നിന്നൊക്കെ വിമുക്തരാ‍ക്കി വിശ്വാസികളാക്കുന്ന ദളിതന്റെ സ്ഥിതി മാറ്റമൊന്നുമില്ലാതെ തുടരും. അവര്‍ക്കായി പ്രത്യേകം പള്ളി പണിയും. അല്ലാതെ സ്വന്തം പള്ളിയില്‍ കൂടെയിരുത്തുകയൊന്നുമില്ല. പിന്നെ വിവാഹബന്ധത്തിന്റെ കാര്യം ആലോചിക്കുകയേ വേണ്ടല്ലോ.

മറ്റൊരു വിശ്വാസത്തിനെ മുറിപ്പെടുത്തിയുള്ള എണ്ണം കൂട്ടല്‍ ക്രിസ്തുവിനുവേണ്ടിയാണെന്ന് കരുതാന്‍ വയ്യ.ഒരാളെപ്പോലും മതപരിവര്‍ത്തനം ചെയ്യാതെ പാവങ്ങളുടെ ദൈവമായി ജീവിച്ച മദര്‍ തെരേസയെ ഇവരൊക്കെ കണ്ടുപഠിക്കട്ടെ.

sorry for long comment :)

sajan jcb said...

ഹമ്മോ... കുറേ കമന്റുകള്‍ ആയല്ലോ? എല്ലാം ഒന്നു വായിച്ചിട്ടു നാളെ മറുപടി പറയാം.

പാര്‍ത്ഥന്‍ said...

സാജാ,
ഞാന്‍ വെറുതെ പറഞ്ഞതാണ്‌. വിദേശികള്‍ക്ക്‌ വെല്ല കാര്യവും ഉണ്ടോ നമ്മുടെ നാട്ടുകാര്‍ക്ക്‌ പണം വെറുതെ കൊടുക്കാന്‍. പിന്നെ ആദിവാസികള്‍ക്ക്‌ കപ്പയും കഞ്ഞിയും കൊടുക്കാന്‍ തന്നെ എന്റെ കയ്യീന്നാ കാശ്‌ പോയത്‌ എന്ന്‌ ആരും ഇതുവരെ പറയാത്തതുകൊണ്ട്‌ അങ്ങനെ ഒരു സംഭവം (മതം മാറ്റം) തന്നെ നടന്നിട്ടില്ല എന്നു വിശ്വസിക്കാം.
എന്തിനാ ഒരാള്‍ മതം മാറുന്നത്‌? മതം മാറിയില്ലെങ്കില്‍ ദൈവം പിടിച്ചു തിന്നും എന്നു പേടിച്ചിട്ടാകും.
അനൂപ്‌ പറഞ്ഞതാണ്‌ ശരി.
"നിര്‍ബ്ബന്ധിത മതപരിവര്‍ത്തനമല്ല - പ്രലോഭിത മതപരിവര്‍ത്തനമാണ്‌."

മാരീചന്റെ "പട പേടിച്ച്‌ പള്ളിയില്‍ പോയവര്‍" വായിച്ചിട്ടില്ലെങ്കില്‍ ഇതിനോടുകൂടി ചേര്‍ത്തു വായിക്കുന്നത്‌ നന്നായിരിക്കും.

sajan jcb said...

വ്യക്തിപരമായ പരാമര്‍ശങ്ങളും ഇന്ത്യപുറത്തുള്ള സംഭവങ്ങളും അവഗണിച്ചാല്‍ ബാക്കിയാകുന്നതു രണ്ടു കാര്യമാണ്.
1. പേടിപ്പിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റം നടത്തുന്നു.
2. വിദേശത്തു നിന്നു പണം ലഭിക്കുന്നു.

ഇതിനെതിരെയാണോ ഇന്ത്യയോട് ഉണരാന്‍ പറയുന്നത്? ക്രിസ്ത്യനികളെ ഉന്മൂലനം ചെയ്യാന്‍? സ്ഥാപനങ്ങള്‍ കത്തിക്കാന്‍?

ഇതിലെവിടെയെങ്കിലും മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിച്ചതായി എനിക്കു തോന്നിയിട്ടില്ല. പിന്നെ പേടിപ്പിച്ചതിനു എന്തു ശിക്ഷ കിട്ടും ? തൂക്കുകയറോ? രണ്ടാമത്തേത്തു ഇന്ത്യക്കു വളരെ ഗുണമുള്ള കാര്യമാണ്. ആ പണം ഉപയോഗിച്ചായിരിക്കണം കുറച്ചൊക്കെ ആതുരാലയങ്ങളും സ്ഥാപനങ്ങളും കെട്ടിപൊക്കിയത്. അത് ഗിരിവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനേ ഉപകരിച്ചിട്ടുണ്ടാകുള്ളൂ...

ആര്‍ക്കാണിതില്‍ അസൂയ? ഗിരിവര്‍ഗ്ഗക്കാര്‍ക്ക് വിദ്യാഭ്യാസം കിട്ടിയാല്‍ ചൂഷണം ചെയ്യാന്‍ ആര്‍ക്കാണ് തടസ്സം? അവര്‍ സ്വാഭാവികമായും പ്രതികരിക്കും? അതുകൊണ്ടാണ് വേറാരോ ചെയ്തകുറ്റത്തിനു ക്രിസ്ത്രീയ സ്ഥാപനങ്ങള്‍ കത്തിച്ചത്. കൊന്നൊടൊക്കി വീര്യം കെടുത്താന്‍ ശ്രമിക്കുന്നത്.

വ്യക്തിപരമായി പ്രലോഭിച്ചും പേടിപ്പിച്ചുമുള്ള മതം മാറ്റത്തെ ഞാന്‍ അനുകൂലിക്കുന്നില്ല. അങ്ങിനെ ചെയ്യുന്നവര്‍ ഭൂരിഭാഗവും പന്തകൊസ്തുക്കാര്‍ തന്നെയാണ്. ഇവരുടെയും ക്രിസ്ത്യാനികളുടേയും വിശ്വാസങ്ങള്‍ തമ്മില്‍ വളരെ അന്തരമുണ്ട്. അവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ എനിക്കു താത്പര്യമില്ല. പക്ഷേ കൊന്നോടുക്കിയേ നിരുത്സാഹപ്പെടുത്തൂ എന്നു പറഞ്ഞാല്‍... വിവേചന ബുദ്ധി എന്നൊന്ന സാധനം എവിടെയോ കൈമോശം വന്നു പോയി എന്നേ എനിക്കു പറയാനുള്ളൂ.

അവിടെ കൊറച്ചു അവിവേകികള്‍ നേതാവിന്റെ ആഹ്വാനം അനുസരിച്ച് 20 പേരെ കൊലപ്പെടുത്തി. അവര്‍ക്ക് അതിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളും ഉണ്ടാകും. അവരേക്കാളും എത്രയോ നീചമായ ആഹ്വാനമാണ് ഇവിടെ നടക്കുന്നത്. ക്രിസ്ത്യാനികള്‍ മുഴുവന്‍ മതം മാറ്റക്കാരാണെന്നും അവരെ കൊന്നൊടുക്കാനും അവരുടെ സ്ഥാപനങ്ങള്‍ ചുട്ടരിക്കാനും വരെ ആഹ്വാനം. പോരാത്തതിനു കൊലപതാകം തന്നെ ഇതിനുള്ള പരിഹാരം എന്നു പിന്‍താങ്ങാനും പ്രബുദ്ധരായ ആളുകള്‍!!!

ഇതിനു സമാനം തന്നെയാണ് മുസ്ലീമുകളെ മുഴുവന്‍ തീവ്രവാദികളും ഹിന്ദുക്കളെ മുഴുവന്‍ വര്‍ഗ്ഗീയ വാദികളായും മുദ്രകുത്തപ്പെടുന്നത്. മതമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം എന്നു വരുത്തി തീര്‍ക്കാനോ ചെറിയപ്രശ്നങ്ങള്‍ പോലും പര്‍വ്വതീകരിച്ചു കാട്ടാനോ ആരക്കയോ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ട്.

വിചാരം said...

സാജോ ..
ക്രിസ്ത്യാനികളെ മൊത്തം കൊല്ലാന്‍ ആരാ ആഹ്വാനം ചെയ്തത്? നിര്‍ബ്ബന്ധിച്ചും, പേടിപ്പിച്ചും പ്രലോഭിപ്പിച്ചും, ആര് മതമാറ്റത്തിനായ് ശ്രമിയ്ക്കുന്നുടെങ്കില്‍ അവരെ ചുട്ടെരിക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. പിന്നെ ഇത് ചെയ്യുന്നത് പെന്തകോസ്താണ് എന്നു താങ്കള്‍ സമ്മതിയ്ക്കുന്നണ്ടല്ലോ , അവരുടെ ആളുകള്‍ ആരോപിയ്ക്കുന്നു ഇതൊക്കെ ചെയ്യുന്നതെന്ന് നിങ്ങളാണന്നും പറയുന്നു. ഞങ്ങള്‍ മൊത്തത്തില്‍ നിങ്ങളെ പറയുന്നതിലെന്താ തെറ്റ്? എവിടെയാ തെറ്റ് ?
ഞങ്ങള്‍ക്ക് പെന്ത കോസ്തും, വെന്ത കോസ്തും വേവാത്ത കോസ്തും,യാകോബും, സുറിയാനിയും ചൊറിയാനിയും എല്ലാ ക്രിസ്ത്യാനികള്‍ തന്നെ. ന്യൂനപക്ഷാവകാശം ..ന്യൂനപക്ഷാവകാശം എന്നു നാഴികയ്ക്ക് നാല്‍‌പതുവട്ടം പറയാന്‍ നിങ്ങള്‍ക്കെന്താ അവകാശം ?. ഭാരത സ്വാതന്ത്രത്തിനായ് നിങ്ങളെന്തു സംഭാവനയാ നല്‍കിയത്. ബ്രിട്ടീഷുക്കാരുടെ അടിവസ്ത്രം നക്കി കൊടുക്കുകയല്ലായിരുന്നില്ലേ നിങ്ങടെ അരമനയിലെ പവ്വത്തിനെ പോലുള്ള മതമേലാദ്ധ്യക്ഷന്മാര്‍?.
സാജോ.. തന്റെ വരികള്‍ക്കിടയിലെ വൈരുദ്ധ്യം ഒന്ന് ഞാന്‍ കാണിക്കട്ടെ ... പിന്നെ പേടിപ്പിച്ചതിനു എന്തു ശിക്ഷ കിട്ടും ? തൂക്കുകയറോ? ... ഇതു പറഞ്ഞ താങ്കള്‍ .. തൊട്ടടുത്ത് തന്നെ ..വ്യക്തിപരമായി പ്രലോഭിച്ചും പേടിപ്പിച്ചുമുള്ള മതം മാറ്റത്തെ ഞാന്‍ അനുകൂലിക്കുന്നില്ല .

ജൂതരെ കൊന്നൊടുക്കി അവരുടെ വംശത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചത് ഒരു ക്രിസ്ത്യാനിയാണന്നോര്‍മ്മയുണ്ടോ സഖാവിന്. ഒരുപക്ഷെ അയാള്‍ പെന്തകോസ്തായിരിക്കും അല്ലേ ?.

ക്രിസ്ത്യാനികള്‍ മുഴുവന്‍ മതമാറ്റക്കാരാണന്നൊന്നും,ഇവിടെ ആരും പറഞ്ഞിട്ടില്ല. നിര്‍ബ്ബന്ധിച്ച് മതം മാറ്റുന്നവരെയാണ് എതിര്‍ക്കുന്നത്, അതുപോലെ പ്രലോഭിപ്പിച്ചും പേടിപ്പിച്ചും മതം മാറ്റുന്നവരേയും.

ഈ വരികള്‍ തനി രണ്ടാം തരം വര്‍ഗ്ഗീയവാദിയുടെ തന്ത്രമാണ് .. സാജോ .. ഇതൊരു വിലാപമാണ് എന്നെ കൊല്ലുന്നേ.. ക്രിസ്ത്യാനികളെ മതം മാറ്റക്കാരും മുസ്ലിംങ്ങളെ ഭീകരവാദിയും ആക്കുന്നു എന്നൊക്കെ ഉറക്കെ വിളിച്ച് പറഞ്ഞാളെ കൂട്ടുന്ന പവ്വത്തില്‍ തന്ത്രം.. നീ പഠിച്ച കള്ളന്‍ തന്നെ .

(ഇതിനു സമാനം തന്നെയാണ് മുസ്ലീമുകളെ മുഴുവന്‍ തീവ്രവാദികളും ഹിന്ദുക്കളെ മുഴുവന്‍ വര്‍ഗ്ഗീയ വാദികളായും മുദ്രകുത്തപ്പെടുന്നത്. മതമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം എന്നു വരുത്തി തീര്‍ക്കാനോ ചെറിയപ്രശ്നങ്ങള്‍ പോലും പര്‍വ്വതീകരിച്ചു കാട്ടാനോ ആരക്കയോ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ട്.)
ഇന്ത്യയില്‍ മൊത്തത്തിലൊരു നിയമം അനിവാര്യമാണ്. സ്വയം ഇഷ്ടാനുസരണമല്ലതെ മറ്റാരുടേയും പ്രേരണകൊണ്ടോ, പ്രചരണം കൊണ്ടോ, പ്രലോഭനം കൊണ്ടോ ഭിഷണികൊണ്ടോ മതം മാറ്റാന്‍ ശ്രമിച്ചാല്‍ അവരെ ജയിലടയ്ക്കുക.. ഇവിടെ സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ ജനങ്ങള്‍ ഉണരുക.
സ്വന്തം മതം പ്രചരിപ്പിയ്കാനും, സഭയ്ക്ക് പണം സമ്പാധിക്കാനും പണിയുന്ന, സ്ക്കൂളുകളിലേയും കോളേജുകളിലേയും, അധ്യാപകര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന (ന്യൂനപക്ഷാവകാശമെന്ന പേരില്‍) സഹായം നിര്‍ത്തലാക്കുക അല്ലെങ്കില്‍ അവരെ നശിപ്പിയ്ക്കാന്‍ ഉത്ബുദ്ധരായ ജനങ്ങള്‍ ഉണരുക. ഇവര്‍ക്ക് നശീകരണ ബുദ്ധി ഉണ്ടെങ്കില്‍ അതേപോലെ നശീകരണ ബുദ്ധി മറ്റുള്ളവര്‍ക്കും ഉണ്ടന്നുള്ള തിരിച്ചറിവിന് സമയം ഏറി.

sajan jcb said...

time up !! എനിക്കു പറയാനുള്ളതു പറഞ്ഞു കഴിഞ്ഞു.
ഒറ്റ കാര്യം ... ഹിറ്റ്ലര്‍ ക്രിസ്ത്യാനിയായിരിക്കാം എന്നു വച്ച്!???! അദ്ദേഹം പറഞ്ഞു ഞാന്‍ ഇതു ചെയ്യുന്നത് ക്രിത്യാനികള്‍ക്കു വേണ്ടിയെന്ന്? അതോ അയാള്‍ പറഞ്ഞൊ ഇതു ചെയ്തത് ക്രിസ്തുവിനു വേണ്ടിയെന്ന്. കാര്യങ്ങള്‍ വ്യക്തമായി അനലൈസ് ചെയ്യൂ സുഹൃത്തേ

വിചാരം said...

ഹിറ്റ്ലര്‍, ഒരു വ്യക്തിമാത്രമല്ല ആ ക്രൂരകൃത്യത്തിന്റെ പിന്നില്‍,ജര്‍മ്മനിയിലെ ഒട്ടുമിക്ക ക്രിസ്ത്യാനികളിലും ഒരു ജൂതവംശത്തിനെതിരായ, ഒരു വികാരം ഉണ്ടാക്കാന്‍ ഹിറ്റ്ലര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍, അതില്‍ മതത്തിന്റെ വികാരം കയറ്റി വിട്ടിട്ടുണ്ട്. മാത്രമല്ല കത്തോലിക്ക സഭയാണ് ലോകത്തിലേറ്റവും കൂടുതല്‍ ആളുകളെ കൊന്നൊടുക്കിയ വിഭാഗമെന്നാരോപണം ഉണ്ട്. ഒരു കയറ്റത്തിനൊരു ഇറക്കവും പ്രതീക്ഷിക്കാം .

ഗുല്‍ മോഹന്‍ said...

ഹിറ്റ്ലര്‍, ഒരു വ്യക്തിമാത്രമല്ല ആ ക്രൂരകൃത്യത്തിന്റെ പിന്നില്‍

അതെ അല്ലെങ്കിലും ഒസാമ ബിന്‍ ലാദനും ഒരു വ്യക്തിയല്ലല്ലോ. അയാള്‍ വള്ര്‍ന്ന സാഹചര്യം അതായി പോയി.

അവന്റെ കരങ്ങള്‍ നമ്മുടെ കുടുംബത്തിലേക്ക് നീളാത്തിടത്തോളം നമ്മള്‍ ഈ വിമര്‍ശനം തുടരും

ആദ്യം, അയോധ്യ, പിന്നെ ഗുജറാത്ത്, ഒറീസ്സ, മാറാട്, ഹും ഇവിടെ ജീവനില്ലാതാകുന്നത് ചില ബ്രാന്ഡുകള്‍ ആണ്. മുസല്‍മാനും, ഹിന്ദുവും. ക്രിസ്ത്യാനിയും. അല്ലതെ മജ്ജയും മാംസവുമല്ല നമ്മുടെ സഹോദരങ്ങളല്ല!

അപ്പോള്‍ നമോവാകം

sajan jcb said...

ഗുല്‍ മോഹന്‍,
Great thinking... പകരത്തിനു പകരം എന്നു പറഞ്ഞു നടക്കുന്ന കപട മതേതര വാദികള്‍ക്ക് ഇങ്ങനെയൊന്ന് ചിന്തിക്കാന്‍ പോലും ഇപ്പോള്‍ കഴിവില്ലാത്തായിരിക്കുന്നു.

വിചാരം said...

സജാ.. നീ ഇവിടെയുണ്ട അല്ലേ. പകരത്തിന് പകരം .. ഈ പകരം എന്നൊരു അവസ്ഥ, എന്തിനുണ്ടാക്കുന്നു എന്നതാണെന്റെ പ്രധാന ചോദ്യം.മുന്‍പ് ഒരു കാര്യം പറഞ്ഞു സാജന്‍.. ലോകത്തുള്ള എല്ലാ മുസ്ലിംങ്ങളും ഭീകരവാദിയായി കാണുന്നു (ഇതിനു സമാനം തന്നെയാണ് മുസ്ലീമുകളെ മുഴുവന്‍ തീവ്രവാദികളും ഹിന്ദുക്കളെ മുഴുവന്‍ വര്‍ഗ്ഗീയ വാദികളായും മുദ്രകുത്തപ്പെടുന്നത്. മതമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം എന്നു വരുത്തി തീര്‍ക്കാനോ ചെറിയപ്രശ്നങ്ങള്‍ പോലും പര്‍വ്വതീകരിച്ചു കാട്ടാനോ ആരക്കയോ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ട്) .. അതേ അത് ശരിയാ ആരൊക്കെയല്ല അത് നിങ്ങളുടെ സ്വര്‍ഗ്ഗരാജ്യമായ അമേരിക്കന്‍ മതമേലാദ്ധ്യക്ഷന്മാര്‍. ഒരു ഇസ്ലാമിക നാമത്തോട് സാമ്യമായതിനാല്‍ ,കമലഹാസനെ പോലും സംശയ ദൃഷ്ടിയോടെ പരിശോധിച്ചവര്‍, ഈ പറയുന്ന പോപ്പിന്റെ ആള്‍ക്കാരാണന്ന് സാജന്‍ മറയ്ക്കുന്നു.

sajan jcb said...

അത് നിങ്ങളുടെ സ്വര്‍ഗ്ഗരാജ്യമായ അമേരിക്കന്‍ മതമേലാദ്ധ്യക്ഷന്മാര്‍.
Who told you that US is my Dreamland???

sajan jcb said...

വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവക്കാന്‍ ഇനിയും താങ്കള്‍ പഠിച്ചിട്ടില്ലേ?

sajan jcb said...

ഇനി മതമേലദ്ധ്യക്ഷന്‍ എന്നു പറഞ്ഞാല്‍ ബുഷ് ആണെന്നാണോ സഹോദരന്‍ ധരിച്ചു വച്ചിരിക്കുന്നത്?

വിചാരം said...

നിങ്ങള്‍ എന്നു ഞാന്‍ ഉദ്ദേശിച്ചത് .. ക്രിസ്ത്യാനികളെയാണ്. അവരെ കുറിച്ചെഴുതിയപ്പോഴാണല്ലോ, സാജന് പൊള്ളിയത് .

വിചാരം said...

ബുഷ് മതമേലാദ്ധ്യക്ഷന്മാരായ ചെരുപ്പുനക്കികളേക്കാള്‍ വലിയവനല്ലേ .

sajan jcb said...

അമേരിക്ക യുദ്ധം നടത്തുന്നത് പോപ്പ് പറഞ്ഞിട്ടാണോ? മതം ഏതാ രാഷ്ട്രം ഏതാ എന്നാദ്യം പഠിക്കുന്നതു് നന്നായിരിക്കും...

ഓ..ക്രിസ്ത്യാനികളെ മൊത്തം പറഞ്ഞതാണോ? പിന്നേ ക്രിസ്ത്യാനികള്‍ മാത്രമല്ലേ അങ്ങോട്ടു പോകാന്‍ കച്ച കെട്ടിയിരിക്കുന്നതു്.

sajan jcb said...

ബുഷ് മതമേലാദ്ധ്യക്ഷന്മാരായ ചെരുപ്പുനക്കികളേക്കാള്‍ വലിയവനല്ലേ .
സത്യത്തില്‍ എന്താ താങ്കളുടെ പ്രശ്നം ?

വിചാരം said...

സജോ...മുസ്ലിങ്ങളെ ആരൊക്കെയോ ഭീകരവാദിയാക്കുന്നു എന്നു പരിതപ്പിച്ചപ്പോ, ആ ആരൊക്കെയെന്നത് വ്യക്തമാക്കി തന്നപ്പോ, എന്തേനിശ്ബദമായി മറ്റുപലതും വിളിച്ചു കൂവുന്നു. ഈ പോപ്പും ക്രിസ്ത്യാനികളും, മതമേലാദ്ധ്യക്ഷന്മാരുമെല്ലാം കണക്കാ.. ഒരു സര്‍ക്കാറിന്റെ തീരുമാനങ്ങളെ നഗനമായി ലംഘിച്ച്, അഹങ്കാരിക്കുന്ന പവ്വത്തിനെ പോലുള്ളവരെ ഉന്‍‌മൂലനം ചെയ്യണമെന്നതാണ് എന്റെ പ്രശ്നം.

sajan jcb said...

മതത്തില്‍ വിശ്വസ്സിക്കുന്നില്ല എന്നു നാഴികക്കു നാല്പതു വട്ടം വിളിച്ചു പറഞ്ഞതുകൊണ്ടായില്ല സുഹൃത്തേ!!! മതേതരമായി ചിന്തിക്കാന്‍ കൂടി പഠിക്കണം. അല്ലാതെ രണ്റ്റു മതങ്ങള്‍ തമ്മില്‍ കലഹമുണ്ടാകുമ്പോള്‍ "ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ മതം കുഴപ്പമാണെന്ന്" പറഞ്ഞ് ചാടി വീഴും . എന്നിട്ടു പറയും ചുട്ടുകരിക്കെടാ സകലതിനേയും. പണ്ട് നിങ്ങള്‍ കുറേ ചെയ്തതല്ലേ ഇപ്പോള്‍ കുറച്ച് അനുഭവിക്ക് എന്ന സഹതാപവും !! ഇതോ താങ്കളുടെ മതേതരവാദം?

പോപ്പ് എപ്പോഴേങ്കിലും പറഞ്ഞിട്ടുന്ടോ സുഹൃത്തേ മുസ്ലീമുകള്‍ തീവ്വ്രവാദികളാണെന്ന്... എന്നിട്ടും അങ്ങേര്‍ക്ക് പഴി.

sajan jcb said...

ആരൊക്കെയെന്നത് വ്യക്തമാക്കി തന്നപ്പോ, എന്തേനിശ്ബദമായി മറ്റുപലതും വിളിച്ചു കൂവുന്നു.

താങ്കള്‍ എന്തു വ്യക്തമാക്കി തന്നുവെന്നാ... ഒരു ക്രിസ്ത്യാനി എന്തു ചെയ്താലും അതു മതത്തിനെ പുറത്തു വച്ചു കെട്ടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അമേരിക്ക എന്ന രാഷ്ട്രം (മതമല്ല) അവരുടെ സെക്യൂരിട്ടി ശക്തമാക്കിയതിനു മതം എന്തു പിഴച്ചു?

നേരെത്തേയും കണ്ടു ഹിറ്റ്ലറുടെ ചെയ്തികള്‍ ക്രിസ്ത്യനികളുടെ പിടലിയില്‍ വച്ചു തരുന്നത്. അതൊരു വംശീയ സംഘടനമായിരുന്നു. അല്ലാതെ മതങ്ങള്‍ തമ്മില്ലായിരുന്നില്ല.

വിചാരം said...

വാളുകൊണ്ടാണ് ഇസ്ലാം പ്രചരിപ്പിച്ചതെന്ന്, പോപ്പ് പറഞ്ഞത് കൊണ്ടയില്ലയിഷ്ടാ മൂപ്പര് മാപ്പ് ചോദിച്ചത്. ഇത്രപെട്ടെന്ന് മറന്നോ ?. തീവ്രവാദം , ഭീകരവാദം എന്നാലിതൊക്കെ തന്നെയാ.
ഈ മതവാദികള്‍ക്ക് ചുമ്മാ വീട്ടിലിരുന്നാ പോരേ ? ഭരണഘടനയിലെ മറ്റേതിലെ അവകാശം ഉണ്ടെന്ന് പറഞ്ഞ് ഇന്ത്യയെ ക്രിസ്തുവിന്റെ, മുഹമദിന്റെയൊക്കെ രാജ്യമാക്കാനെന്തിന് ശ്രമിയ്ക്കണം. അതുകൊണ്ടല്ലേ എന്റെ ചങ്ങാതി നിങ്ങള്‍ അടിമേടിയ്ക്കുന്നത്.

sajan jcb said...

ഇന്ത്യയെ ക്രിസ്തുവിന്റെ രാജ്യമാക്കാനോ??!! മണ്ടത്തരം പറയാതിരിക്കൂ... ഇനി ക്രിസ്തുവിന്റെ രാജ്യം എന്നു പറയുന്നത് എന്താണെന്ന് മനസ്സിലാക്കാനെങ്കിലും പഠിക്കൂ...

പോപ്പ് പറഞ്ഞതു ചരിത്രത്തെ ആസ്പദമാക്കിയാണ് തീവ്രവാദത്തെ കുറിച്ചാണെന്നു് എനിക്കു തോന്നുന്നില്ല. തെറ്റു പറ്റിയെന്നു കണ്ടാല്‍ തിരുത്തുകയും ചെയ്യും.

sajan jcb said...

അതുകൊണ്ടല്ലേ എന്റെ ചങ്ങാതി നിങ്ങള്‍ അടിമേടിയ്ക്കുന്നത്.

ഇതു തന്നെയാണ് ഞാന്‍ നെരത്തെ പറഞ്ഞ താങ്കളുടെ ചിന്താരീതി

വിചാരം said...

സജാ .
ഒരു ചോദ്യം എന്തിനാ ഈ ക്രിസ്ത്യാനികള്‍, നായ ഓടുന്നത് പോലെ, തലങ്ങും വിലങ്ങും ഓടി എല്ലാവരേയും മതം മാറ്റാന്‍ നടയ്ക്കുന്നത് ?. മനസ്സിലാവാത്തതുകൊണ്ട് ചോദിക്കുകയാ.

sajan jcb said...

ഇതു മനസ്സിലാക്കുന്നതിനു മുമ്പാണോ മതപരിവര്‍ത്തനം നിരോധിക്കണം എന്നു പറഞ്ഞു ബ്ലോഗെഴുതിയതു്.... സത്യം പറയാല്ലൊ തുടര്‍ന്നു കമന്റു ചെയ്യാനുള്ള താത്പര്യം തീരെ കുറഞ്ഞിരിക്കുന്നു...

Anoop Technologist (അനൂപ് തിരുവല്ല) said...

സാജാ, വിചാരമേ..ആശയങ്ങള്‍ കൊണ്ട് വാദിക്കൂ. അല്ലാതെ വെറുതെ തമ്മില്‍ തല്ലാതെ. ഈ പോര് കാണാന്‍ വായനക്കാര്‍ക്ക് താല്പര്യമില്ല.

അനില്‍@ബ്ലോഗ് // anil said...

വിചാരമെ,
വിചാരങ്ങള്‍ക്കു തീരുമാനമായില്ലല്ലൊ ഇതുവരെ.

രണ്ട് ആളുകളും (സാജനും താങ്കളും )പറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്. മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നിടത്തോളം കാലം, അതില്‍ തെറ്റില്ല എന്നാണു സാജന്റെ വാദം. തത്വത്തില്‍ അതു ശരിയാണുതാനും.ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യമാണ് വിശ്വസിക്കാനും വിശ്വാസം പ്രചരിപ്പിക്കാനും. ഇവിറ്റെ അനൂപ് തിരുവല്ല പറഞ്ഞ കാര്യം ഏറ്റവും പ്രസക്തമാണ്.പ്രലൊഭിപ്പിച്ചാണ് പരിവര്‍ത്തനത്തിലേക്കെത്തിക്കുന്നതു. അതു നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ മാറ്റാം എന്നോ, സാമ്പത്തിക നേട്ടം ഉണ്ടാവാം എന്നോ, സ്വര്‍ഗ്ഗരാജ്യം നേടിയെടുക്കാമെന്നൊ ഒക്കെ ആയിരിക്കാം. മാരീചന്റെ കുറിപ്പ് എത്ര പ്രസക്തമാണെന്നു വരുന്നതു അപ്പോഴാണ്. പടപേടിച്ചു,അടിച്ചമര്‍ത്തലുകളെപ്പേടിച്ചാവാം, അസമത്വങ്ങളെപ്പേടിച്ചാവാം , പള്ളിതേടിയെത്തുന്ന പിന്നോക്കക്കാരനു മേടകളില്‍ നിന്നും കിട്ടുന്നതെന്തെന്നു അവിടെ കാണാനാവും.

ഇനി വിചാരങ്ങളിലേക്കു വന്നാല്‍ ,
ഇത്തരം പരിവര്‍ത്തനങ്ങള്‍ അവ വാഗ്ദാനം ചെയ്ത സമത്വം നല്‍കുന്നതില്‍ പരാജയപ്പെട്ടെങ്കില്‍,
എപ്രകാരം വഞ്ചനാക്കുറ്റം കുറ്റകരമാകുന്നുവോ,
അപ്രകാരം ,മതം മാറ്റം കുറ്റകരമാകുന്നു.
അത്തരത്തില്‍ “ചതിയില്‍ പെടുത്തുന്ന മതം മാറ്റം“ നിരോധിക്കേണ്ടതാകുന്നു

പിന്നോക്കാവഥകളില്‍ നിന്നും, അസമത്വങ്ങളില്‍ നിന്നും മോചനം കാംഷിച്ചു കൃസ്തു രാജ്യത്തെത്തിയ കുഞ്ഞാടുകള്‍ പിന്നെന്തിനാണ് അസമത്വത്തിന്റെ പ്രതീകമായ സംവര്‍ണത്തിനു പിന്നാലെ പായണം?
ഈ നൂലാമാലകള്‍ വലിച്ചെറിഞ്ഞു, അന്തിയുറങ്ങനുള്ള ആറടി (ചിലപ്പോള്‍ അതിലും കുറവു)മണ്ണ് ഏതു കാട്ടിലായാലും മതി എന്നു, ഉറക്കെ പറഞ്ഞുകൊണ്ടു , മതത്തിന്റെ ചട്ടക്കൂടുകള്‍ പൊളിച്ചു വരൂ സോദരരേ എന്നാണു വിചാരം ഇവിടെ ആവശ്യപ്പെടുന്നതു.

sajan jcb said...

വ്യക്തിപരമായ ആരോപണങ്ങളെ അവഗണിക്കാനും ആരോപിക്കാതിരിക്കാനും ഞാന്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തിയിരുന്നു. പക്ഷേ അവസാനത്തെ മാലപടക്കത്തില്‍ ചിലപരാമര്‍ശങ്ങള്‍ അത്രയ്ക്കു വേണ്ടിയിരുന്നില്ല എന്നു തോന്നിപോകുന്നു. ക്ഷമിക്കണം.

വിചാരം,

അവസാനത്തെ താങ്കളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിക്കാം...

ഞങ്ങള്‍ക്കു ലഭിച്ച സുവിശേഷം മറ്റുള്ളവര്‍ക്കുകൂടി പങ്കു വെയ്ക്കാന്‍, മറ്റുള്ളവരെ കൂടി അറിയിക്കാന്‍, വേണ്ടിയാണ് തലങ്ങും വിലങ്ങും ഓടി നടക്കുന്നത്. ചിലര്‍ നേരിട്ടുള്ള സുവിശേഷ പ്രഘോഷണത്തിനിറങ്ങും മറ്റു ചിലര്‍ സേവനത്തിലൂടെ ക്രിസ്തു പഠിപ്പിച്ച മാതൃക നല്കും അങ്ങിനെ പല ലെവലുകള്‍ ഇതിനുണ്ടാകും.

AD 52 ല്‍ തുടങ്ങിയതാണ് ഇന്ത്യയില്‍ സുവിശേഷം പ്രഘോഷിക്കാന്‍... മുഹമദ്ദ് നബി ജനിക്കുന്നതും 400 വര്‍ഷങ്ങള്‍ക്കു മുന്പ്. എന്നിട്ടും ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ വെറും 3ശതമാനം മാത്രം ...മുസ്ലീമുകള്‍ 15ല്‍ മേലേയും. ഇതില്‍ നിന്നു ഒന്നു ഉറപ്പല്ലേ മതപരിവര്‍ത്തനത്തേക്കാളും മിഷണറിമാര്‍ ശ്രദ്ധ ചെലുത്തിയിരുന്നത് സേവനത്തിനായിരുന്നു. അതിന്റെ ഉത്തമ തെളിവികളാണ് ഇന്ത്യയില്‍ ഇന്നു കാണുന്ന ക്രിസ്ത്യന്‍ സ്കൂളുകളും ആശുപത്രികളും . ശരിയാണ് അതിനു വേണ്ടി വിദേശപണം തെന്നെയാണ് ഒഴുകിയത്. അതു ഭീകര പ്രവര്‍ത്തനത്തിനൊന്നും അല്ലല്ലോ ഉപയോഗിക്കുന്നത്?

ഇനി ഒറീസ്സയില്‍... അവിടെ ഈ കാട്ടി കൂട്ടിയത് മൂല കാരണം മതപരിവര്‍ത്തനം തന്നെ എന്നങ്ങിട്ടു എന്തു കാരണത്താലാണ് ഉറപ്പിച്ചത്? ഇന്നലെ കൈരളി ടിവിയില്‍ cross fire സംവാദത്തിന്റെ അവസാനം കാണാന്‍ പറ്റി. അതില്‍ അവിടങ്ങളില്‍ ജോലി ചെയ്തിരുന്ന ഒരു കേണല്‍ ഒരു വിവരണം തന്നു... ജന്മിമാരും കുടിയാന്മാരുടെയും അവസ്ഥ. അടിമകളെ പോലെ കഴിയുന്ന പിന്നോക്ക ജാതിക്കാര്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്ത് മനുഷന്മാരാക്കിയിരുന്നത് ഈ മിഷണറിമാര്‍ തന്നെ. അവരുടെ ഗുണ്ടകളാണ് ഈ ആക്രമണത്തിനു പിന്നില്‍ എന്നാണ് ആ കേണലിന്റെ നിഗമനം ! അദ്ദേഹം പറഞ്ഞത്തിന്റെ ചുരുക്കം ഞാന്‍ പറഞ്ഞു എന്നേയുള്ളൂ... ഇനി താങ്കള്‍ പറയൂ... എല്ലാ പള്ളികളും തകര്‍ക്കണോ?

വിചാരം said...

സാജാ..
ക്ഷമാപണത്തിന്റെ ആവശ്യമൊന്നുമില്ല, ആ സമയം ആവശ്യമുള്ളതെഴുതി അത്രതന്നെ.
താങ്കള്‍ പറഞ്ഞതിനര്‍ത്ഥം. താങ്കളുടെ വിശ്വാസമാണ് ശരി ബാക്കിയുള്ളവരുടെ വിശ്വാസം തെറ്റാണ്, നിങ്ങള്‍ ശരിയിലേക്ക് വരിക എന്ന്, അതാണല്ലോ സുവിശേഷം കൊണ്ടുദ്ദേശിക്കുന്നത്. എന്തുകൊണ്ട് ഇന്ത്യയില്‍ വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാവുന്നു ?. ഒരു വിഭാഗത്തിന്റെ പ്രവര്‍ത്തനം മറുവിഭാഗത്തിനിഷ്ടമല്ലാത്തതിനാല്‍, മനസ്സിലെ ഈര്‍ഷ്യകള്‍ മറനീക്കി പുറത്ത് വന്നതൊരു സംഘട്ടനത്തിലെത്തുന്നു.ഈ ഇഷ്ടമില്ലായ്മ ഉണ്ടാവുന്നുണ്ടെങ്കില്‍, എന്തിനാണ് ഈ സുവിശേഷപ്രചരണം നടത്തുന്നത്. രണ്ടായിരം വര്‍ഷം കൊണ്ട് മൂന്ന് ശതമാനം മാത്രമേ ക്രിസ്ത്യാനികള്‍ ഒള്ളുവെന്നും, അതേസ്ഥാനത്ത് കേവലം 1400 വര്‍ഷം മുന്‍പ് തുടങ്ങിയ ഇസ്ലാം ഇന്ത്യയിലിപ്പോ 14% (രണ്ടു മുസ്ലിം രാഷ്ട്രവും ഉണ്ടാക്കിയിട്ടുണ്ടല്ലോ). എന്ന് പരിതപ്പിയ്ക്കുന്ന സാജന്‍ ഓര്‍ക്കാതെ പോയൊരു കാര്യമുണ്ട്. നൂറ്റാണ്ടുകളോളം പുലര്‍ത്തിയിരുന്ന വിശ്വാസങ്ങള്‍, കുരിശിനാലും പച്ചകൊടിയാലും മൂടപ്പെടുമെന്ന സാധാരണ ഭാരതീയന്റെ വേദന എത്രമാത്രം ഉണ്ടന്ന്, സാധാരണ ഭാരതീയര്‍ സഹിഷ്ണ മനസ്സുള്ളവരാണ്, അവനേത് മതത്തേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു, അന്നും ഇന്നും. എന്നാല്‍ ഇവിടെ വന്ന് ഇവിടത്തെ മതത്തെ ഉന്മൂലനം ചെയ്ത് മറ്റു മതങ്ങള്‍ തഴച്ച് വളര്‍ന്ന് ഇവിടത്തെ ജനതയുടെ സംസ്ക്കാരത്തെ പോലും ചോദ്യം ചെയ്യുമ്പോള്‍, അവന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുമ്പോള്‍ അവനറിയാതെ അവന്റെ സഹിഷ്ണത ഇല്ലാതായി പോകും,അതിന്റെ പരിണിത ഫലങ്ങളായി ഗുജറാത്തുകളും, ഒറീസകളും ഭഗത്പൂരും ഉണ്ടായികൊണ്ടിരിക്കും. പോരാത്തതിന് ചിലര്‍ അവര്‍ ഇസ്ലാമായാലും ക്രിസ്ത്യാനിയായാലും, അവര്‍ക്ക് ഭൂരിപക്ഷമുള്ള നാട്ടില്‍ പോയി, ഇന്ത്യയില്‍ ഞങ്ങള്‍ ജീവിയ്ക്കാനാവുന്നില്ലാന്ന് പറഞ്ഞ്, അലമുറയിട്ട് പണം സമ്പാധിയ്ക്കുന്നു. ഇതിനര്‍ത്ഥം ഇന്ത്യയിലെ ഹിന്ദുക്കളും മറ്റു ഇതര മതസ്ഥരരും ഇവരെ ജീവിയ്ക്കാന്‍ അനുവധിയ്ക്കില്ലാന്നല്ലേ, ഇതല്ലാം നമ്മുക്കെത്ര ലജ്ജാകരമാണ്.
സാജാ എന്റെ അഭിപ്രായത്തില്‍ നമ്മുക്ക് പള്ളികളല്ല വേണ്ടത്, അതല്ലാം ഭോജനശാലകളാക്കുക, മതം വലുതാക്കാന്‍ കിട്ടുന്ന പണം പാവങ്ങള്‍ക്കവിടെ ഒരു നേരമെങ്കിലും ഭക്ഷണം ഉണ്ടാക്കി കൊടുക്കുക, ഇതാണടോ ഏറ്റവും വലിയ സുവിശേഷ പ്രവര്‍ത്തനം ഇതിന് പ്രതിഫലമായി നിങ്ങളുടെ വിശ്വാസം അവര്‍ക്കും, അവരുടെ വിശ്വാസം ചവറ്റു കൊട്ടയിലും എന്ന ചിന്താരീതി മാറ്റുക.ക്രിസ്ത്യന്‍ മിഷണറിമാര്‍ ആതുരസേവനം നടത്തുന്നുണ്ട് എന്നത് ശരി തന്നെ എന്നാല്‍ പ്രതിഫലം ആവശ്യത്തിന് വാങ്ങുകയും ചെയ്യുന്നു ( രോഗികളില്‍ നിന്നല്ലായിരിക്കാം,(കഴുത്ത് മുറിപ്പന്‍ സ്ഥാപനങ്ങളും ഉണ്ട് ) വിദേശങ്ങളില്‍ പിരിക്കുന്നു ഇതിലൊരു ഓഹരി, മതത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക്, തികച്ചും സുഖിയ്ക്കാന്‍ തന്നെ എന്നത് സത്യം.
നിങ്ങളുടെ മതം ശരിയാണെങ്കില്‍ , അതിലാരെങ്കിലും ചേക്കേറണമെങ്കില്‍ അവര്‍ നിങ്ങളെ തേടിയെത്തും.

മതപ്രചാരണം നിയമം മൂലം നിരോധിയ്ക്കുക എന്ന എന്റെ അഭിപ്രാ‍യത്തില്‍ യാതൊരു മാറ്റവും ഇല്ല സഹോദരാ.

കാവലാന്‍ said...

"എന്നിട്ടും ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ വെറും 3ശതമാനം മാത്രം"


AD 52 ല്‍ സുവിശേഷം പ്രസംഗിക്കാനും പ്രവൃത്തിക്കാനും തുടങ്ങിയിട്ടേന്തേ ഇതിത്ര ചുരുങ്ങിപ്പോയത്? പണവും മണ്ണും സ്വരുക്കൂട്ടുന്നതിനിടയ്ക്ക് കര്‍ത്താവിന്റെ വഴി കുഞ്ഞാടുകളങ്ങു മറന്നു.തിരിഞ്ഞു നോക്കുമ്പോള്‍ ജയ് വിളിക്കാന്‍ ആളെക്കാണാനില്ല കൂട്ടത്തില്‍ എണ്ണക്കുറവുകാണുമ്പോളുള്ള പരിഭ്രാന്തി,ഹിന്ദു സംരക്ഷകരെന്നവകാശപ്പെട്ട് ചുട്ടു കൊല്ലാന്‍ നടക്കുന്നവനും ഇതാണു പ്രശ്നം പേടി,കൂട്ടത്തില്‍ തലയെണ്ണം കുറയുമ്പോഴത്തെ പേടി. അപ്പോള്‍ പോയി കൊട്ടക്കണക്കിനു കുട്ടികളെ ഉണ്ടാക്കാന്‍ ലേഖനങ്ങളും,പട്ടിണിക്കാരെ ചാക്കിടാന്‍ പണക്കിഴിയും പ്രസംഗവുമായങ്ങിറങ്ങുകയാണ്.എന്തു കൊണ്ട് മദറിന്റെ പാത ആരും പിന്തുടരുന്നില്ല? നൂറു അടിമകളെ ക്രിസ്ത്യാനിയാക്കുന്നതിനു പകരം നിങ്ങള്‍
പത്ത് ജന്മിമാരെ ക്രിസ്ത്യാനികളാക്കൂ അടിമകള്‍ക്കും ജന്മിമാര്‍ക്കും ഒരുമിച്ചു സ്വര്‍ഗ്ഗം കിട്ടട്ടെ.അടിമകളെ അനുയായികളാക്കി അവരെ ചുട്ടുകൊല്ലിച്ച് അരമനയിലിരുന്ന് പല്ലിടകുത്തുന്നവന് വ്യക്തമായ പ്ലാനുണ്ട്.
സുവിശേഷക്കൊയ്ത്തും മെതിയും മറ്റുമായി.

കാവലാന്‍ said...

മതം ആരും പന്തലുകെട്ടിയും സര്‍വാണിസദ്യനടത്തിയും പ്രചരിപ്പിക്കേണ്ട ഒന്നല്ല. ഓരോ മതത്തിലെയും ആളുകള്‍ ജീവിക്കുന്ന മാതൃകകളായി നിറയെ ഉള്ള ഒരു സമൂഹത്തില്‍. പ്രലോഭിത മതം മാറ്റം നിരോധിക്കുകതന്നെ വേണം.

sajan jcb said...

വിചാരം,

'പരിതപിക്കുന്ന' എന്ന വാചകം തെറ്റാണ്. കാരണം എനിക്കു ഒരു പരിഭവവും ഇല്ല. മത പരിവര്‍ത്തിനേക്കാളും സേവനത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നാണ് ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. പക്ഷേ താങ്കള്‍ക്കത് മനസ്സിലാക്കാന്‍ കഴിയും എന്നു തോന്നുന്നില്ല.

കാവാലന്‍,

കൊട്ടക്കണക്കിനു കുട്ടികളെ ഉണ്ടാക്കാന്‍ ലേഖനങ്ങളും
ഈ ലേഖനത്തെ പറ്റി കിരണിന്റെ ബ്ളൊഗില്‍ ഒരു ചര്‍ച്ച ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അങ്ങിനെ ഒരു ലേഖനം എന്ന് കണടച്ചു വായിച്ചാല്‍ മനസ്സിലാകുമോ ?

sajan jcb said...

വിചാരം,
താങ്കള്‍ മിശ്രവിവാഹത്തെ അനുകൂലിക്കുന്നതായി പല കമന്റുകളും കണ്ടിട്ടുണ്ട്. (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍). ഇവിടെ താങ്കള്‍ പറയുന്നു... ഒരു മതത്തിനെ പറ്റി പ്രസംഗിക്കുമ്പോഴോ മറ്റോ മറ്റു വിഭാഗക്കാര്‍ക്കു 'ഈര്‍ഷ്യകള്‍' ഉണ്ടാകുന്നുവെന്ന്. അങ്ങിനെയാണെങ്കില്‍ മിശ്രവിവാഹവും കഴിഞ്ഞ് ദമ്പതികള്‍ വീട്ടില്‍ വരുമ്പോള്‍ മാതാപിതാക്കള്‍ക്ക് same ഈര്‍ഷ്യ ഉണ്ടാകില്ലേ? എന്നിട്ടും താങ്കള്‍ മിശ്രവിവാഹത്തെ അനുകൂലിക്കുകയും മത പ്രസംഗത്തെ എതിര്‍ക്കുകയും ചെയ്യുന്നു... വൈരുദ്ധ്യമല്ലേയത്?

വിചാരം said...

പ്രിയ സാജാ
മതാതീതമായ ചിന്തകള്‍ക്കപ്പുറം, മാനുഷിക മൂല്യങ്ങള്‍ക്കുള്ള വില കല്‍പ്പിക്കലാണ് സമൂഹത്തില്‍ മിശ്രവിവാഹം കൊണ്ടുണ്ടാവുക.അതുകൊണ്ട് തന്നെ, അതിനെ അനുകൂലിക്കുകയും ചെയ്യുന്നു.എന്നാലിത് കമ്യൂണിസ്റ്റ് ചിന്തയാണന്നും, ഇതിനെ എതിര്‍ത്ത് തോല്‍‌പ്പിക്കണമെന്നും പറഞ്ഞു നടയ്ക്കുന്നത്, ഫാദര്‍ അച്ചാറും, കടുമാങ്ങയും പവ്വത്തിലുമെല്ലാമാണ്.

sajan jcb said...

ഉം എനിക്കു മനസ്സിലാകുന്നു... പുരുഷനും സ്ത്രീയും തമ്മില്‍ ഒന്നിക്കാന്‍ ജാതിയോ മതമോ തടസ്സമാകേണ്ടതില്ല. പക്ഷേ ഞാന്‍ ചോദിച്ചത് അവരുടെ മാതാപിതാക്കള്‍ക്ക് താങ്കള്‍ നേരത്തേ പറഞ്ഞ ഈര്‍ഷ്യ ഉണ്ടാകുമോ?

കാവലാന്‍ said...

ചര്‍ച്ച.. ഹഹഹ ചര്‍ച്ചയുടെ കുറവേയുള്ളു!.ഉദ്ധേശം എന്തായിരുന്നു എന്നു മറയ്ക്കാന്‍ വാക്കുകള്‍കൊണ്ടൊരു മറ.

ചാർ‌വാകൻ‌ said...

മതത്തെ പറ്റിനല്ല രണ്ടൂവാക്കു പറയാന്‍ ഇനിയും ഒറിസ്സകള്‍ വേണമായിരിക്കുമ്.കേരളത്തിന്റ്ചരിത്രത്തില്,1853-ലാണ്-ദലിതുകള്, മതം മാറുന്ന്ത്(മാറ്റുന്നത്).പലക്രിസ്ത്യന്‍ സഭകളുടേയും ആസ്ഥാനമായ,തിരുവല്ലായ്ക്കടുത്ത,ചെങരൂര്‍ ചിറയില്(മല്ലപ്പള്ളി).സായിപ്പ് കുതിരപ്പുറത്തു പോവുമ്പോള്‍ ഒരുകാളയ്ക്കൊപ്പം മനുഷ്നേയും കെട്ടിപൂട്ടുന്നു.കാളകൊള്ളുന്ന്ത്ര അടി ആ മനുഷ്യനും കൊള്ളുന്നുണ്ട്.സായിപ്പിടപെട്ട് ആമനുഷ്യമ്രിഗ്ഗ്ത്തെ മോചിപ്പിച്ചു...ക്രിസ്ത്യാനിയാക്കി.ദൈവത്താനെ-ആബേല്‍ എന്നുവിളിച്ചു.ഇതിനുമുമ്പും മതപരിവര്ത്ത്നങങള്‍ ഉണ്ടായിരുന്നു.അതെല്ലാം വിശ്വാസത്തിന്റെതുമാത്രമായിരുന്നെങ്കില്‍ ഇത് സാമൂഹ്യപ്രശ്ന മായിരുന്നു.
സ ത്യത്തില്‍ നാം ഓര്കേണ്ട്ത് ,സായിപ്പിന്-അടിമത്തം ​ഒരു പുതിയ വിഷയമൊന്നുമല്ല.അത് രാഷ്ട്രിയമാണ്-സാമ്രാജ്ത്ത മൂലധന-വിഷയമാണ്.ചരിത്രത്തില്‍ പുറകൊട്ടുപൊയാല്‍ ഇത്തരം അധിനിവേശങ്ങള്‍ ധാരാളമാണ്.ഹിന്ദു--ഇസ്ളാം --ക്രിസ്ത്യന്‍ ഭരണവര്ഗ്ഗ് രാഷ്ടീയാധിനിവേശങ്ങള്‍.നഷ്ട കണക്കില്‍-ഒരു ജനതെയേ വരൂ-----അത് ഈ മണ്ണിലെ മനുഷ്യര്‍.

ബ്ലോഗാക്ഷരി said...

കൊള്ളാമല്ലോ കാര്യങ്ങള്‍ :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

Visham niranja chinthakal...