Friday, February 3, 2012

യേശുവും കമ്മ്യൂണിസവും

ഇന്നത്തെ കേരളത്തിന്റെ പ്രധാന കോലാഹങ്ങളിലൊന്ന് യേശുവിനെ കമ്മ്യൂണിസ്റ്റുക്കാര്‍ തലയിലേറ്റി നടക്കാന്‍ തയ്യാറായിരിക്കുന്നു എന്നതാണല്ലോ എന്നാല്‍ ഇത് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ചിന്തമാത്രമാണൊ അതോ ഇതിന് മുന്‍പ് ഉണ്ടോയെന്നല്ലാം നമ്മുക്ക് പരിശോധിച്ചാല്‍ കാണാം,സമൂഹത്തിന്റെ ഇസം (കമ്മ്യൂണ്‍ ഇസം ) അഥവാ കമ്മ്യൂണിസം (സ്ഥിതി സമത്വവാദം എന്നത് 1950 കാലത്ത് തന്നെ നോര്‍ത്ത് കൊറിയായില്‍ ഒരു മതമായി രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട് ( http://www.adherents.com/largecom/Juche.html ) Juche as a North Korean form of Marxist Communism, എന്നാല്‍ ഇന്ത്യയില്‍ ഇതൊരു മതമായി സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറാവാത്തതിന് കാരണം പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി മഹാഭാരതത്തില്‍ റയില്‍‌വേ സ്റ്റേഷനില്‍ മാത്രം കാണുന്ന ചുവന്നകൊടിയടയാളമായി തീരും അപ്പോള്‍ പിന്നെ നിലനില്‍‌പ്പിന്റെ രാഷ്ട്രീയ തന്ത്രമായി നിലവിലെ മതത്തിലെ ആചാര്യമാരേയും അവരുടെ അപ്പോസ്ത്തലമാരേയുമൊക്കെ ആദരിക്കുക എന്ന ബ്രാന്റില്‍ ഇമ്മാതിരി കാട്ടിക്കൂട്ടലൊക്കെ സ്വാഭാവികം ഇത് ക്ലിക്ക് ആയാല്‍ അടുത്തത് മുഹമദ് നബിയായിരിക്കും , പെട്ടെന്ന് മുഹമദിനെ ആരും കയറിപിടിയ്ക്കില്ല അത് ഇരുതല മൂര്‍ച്ചയുള്ളവാളിനേക്കാള്‍ അപകടകാരിയാണന്ന് ഏവരേക്കാള്‍ നന്നായി കമ്മ്യൂണിസ്റ്റുക്കാര്‍കറിയാം.

എന്തുകൊണ്ടാണ് കമ്മ്യ്യൂണിസ്റ്റുക്കാര്‍ ഇമ്മാതിരി കാര്യങ്ങളിലേക്ക് ചിന്തിയ്ക്കുന്നതും പ്രവര്‍ത്തിയ്ക്കുന്നതുമെല്ലാം, പാര്‍ട്ടിയുടെ പ്രവര്‍ത്തനം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിയ്ക്കുമ്പോള്‍ പാര്‍ട്ടിയ്ക്ക് അനേകം ലക്ഷ്യങ്ങളുണ്ടായിരുന്നു അതൊക്കെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുമായിരുന്നു, എന്നാലിന്ന് സമൂഹത്തോടൊപ്പം പാര്‍ട്ടിയും അടിമുടി മാറി (കാലഘട്ടത്തിന്റെ ആവശ്യമായിരിക്കാം) പക്ഷെ ഇത് ഉള്‍കൊള്ളാന്‍ സാമാന്യജനം ഇന്നും തയ്യാറായിട്ടില്ലാന്നുള്ള കാര്യം ഇന്നത്തെ പുരോഗമന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ബോധ്യംവന്നിട്ടില്ല, മതാതീത ചിന്തയായിരുന്ന കമ്മ്യൂണിസ്റ്റ് ചിന്തയെ മതാധിഷ്ടിതചിന്തയാക്കി മാറ്റാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട് (തലപ്പത്തിരിക്കുന്നവര്‍ക്ക് മാത്രമേ മതാ‍തീയചിന്ത വേണ്ടൊള്ളൂ, പക്ഷെ ചത്താല്‍ ഇവരും മതാധിഷ്ടിതചിന്തയിലൂന്നിയായിരിക്കും ശവസംസ്ക്കാരങ്ങളൊക്കെ, ഒരു ജ്യോതിബസു ഒഴികെ).

ദൈവം എന്നത് കേവലം മനുഷ്യന്റെ ഭയാത്മകചിന്തയുടെ അവശിഷ്ടമാണന്ന് കമ്മ്യൂണിസം നമ്മെ പഠിപ്പിയ്ക്കുന്നു (വൈരുദ്ധ്യാത്മീയ ഭൌതീകവാദം)പിന്നെ എങ്ങനെ ദൈവത്തിന് പുത്രനുണ്ടാവുക, കേവലം ഭ്രാന്തമായ ചിന്തയുടെ അടിമായിരുന്ന ഒരു വ്യക്തിയാണ് യേശു എന്നതിനാണല്ലോ അദ്ദേഹത്തെ കുരിശിലേറ്റിയത്, അച്ചനില്ലാതെ ജനിച്ച ഒരു കുട്ടിയോട് കളിക്കൂട്ടുക്കാര്‍ “നിന്റെ അച്ചനാരെന്ന്” കളിയാക്കി ചോദിയ്ക്കുമ്പോള്‍ അമ്മ പറഞ്ഞുകൊടുത്ത വാക്ക്യം “ദൈവമാണ് നിന്റെ അച്ചന്‍” എന്നത് നിഷ്‌കളങ്കമനസ്സില്‍ രൂഢമായി തന്നെ ആഞ്ഞുറപ്പിച്ചതിനാല്‍ ബാല്യവും കൌമാരവും യൌവ്വനവും പിന്നിട്ടിട്ടും ആ ചിന്ത ഒരു സത്യമായി തന്നെ പാവം ആ വ്യക്തി വിശ്വസിച്ചു കൂടെ ചിലരും കൂടി (ഇരുപതാം നൂറ്റാണ്ടില്‍ കേവലം ഒരു ശവം പൊന്നാനി തീരത്ത് വന്നടിഞ്ഞപ്പോള്‍ അതൊരു ബീവിയുടെ ശവമാണന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പതിനായിരങ്ങള്‍ തയ്യാറായെങ്കില്‍ ഇരുപത് നൂറ്റാണ്ട് മുന്‍പ് 12 പേര്‍ പാവം ആ വ്യക്തിയെ വിശ്വസിക്കാന്‍ തയ്യാറായതില്‍ അത്ഭുതമില്ല, കഷ്ടം അതല്ല ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നവോത്ഥാനത്തിന്റെ അപ്പോസ്തലമാരെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന കമ്യൂണിസ്റ്റുക്കാര്‍ ആ ഭ്രാന്തമായ ചിന്തയെ തലയിലേറ്റുന്നത് കാണുന്നതാണ്.

2 comments:

aju said...

കുരുടന്‍ ആനയെ കണ്ടതു പോലെയായല്ലോ ഇത്? സി.പി.എമ്മിന്റെ പ്രദര്ശനത്തിലെ രക്തസാക്ഷികള്‍ എന്ന വിഭാഗത്തിലെ പോസ്റ്ററില്‍ പറയുന്നത് യേശു മറിയത്തിന്റെയും ജോസഫിന്റെയും മകനായി ജനിച്ചു എന്നാണ്.
മാത്രമല്ല, യേശുവിനെ ചിത്രീകരിക്കുന്നത് പൌരോഹത്യത്തിനെതിരെ പോരാടി രക്തസാക്ഷിയായ മനുഷ്യന്‍ എന്നാണ്. അല്ലാതെ കത്തോലിക്കന്‍ മതവിശ്വാസ പ്രകാരമുള്ള യേശു ആയല്ല.
കാള പെറ്റെന്നു കേള്ക്കുമ്ബോള്‍ കയറെടുക്കുന്നത് മത വിശ്വാസികള്‍ക്ക് അലങ്കാരമായിരിക്കാം . പക്ഷെ യുക്തിവാദി എന്നവകാശപ്പെടുന്നവര്ക്ക് ഇതു യോജിക്കില്ല.

വിചാരം said...

ഹ ഹ അജുവേ ഇതേത് ക്രിസ്തു, ഞാനിതുവരെ മനസ്സിലാക്കിയത് യേശുവിന് തന്തയില്ലാന്നാ, ക്രിസ്ത്യാനികളും മുസ്ലിംങ്ങളും വിശ്വസിക്കുന്നത് മറിയം ദിവ്യ ഗര്‍ഭം ധരിച്ചിരിന്നുവെന്നാണ്, ഇത് മാര്‍ക്സ് ക്രിസ്ത്രുവായിരിക്കും അല്ലേ...