Thursday, August 4, 2011

ഏത് സഖാവിന്റെ മണ്ടന് മക്കള്ക്കും ഡോക്ടറാവാം

പാര്ട്ടി സംസ്ഥാന ഘടകത്തിന്റെ ഐതിഹാസികമായ തീരുമാനം സമൂഹത്തിന് എത്രമാത്രം ദോഷകരമെന്ന് കാലം തെളീയീക്കും, പാര്ട്ടി ഈ തീരുമാനത്തിലൂടെ രണ്ടു ദൂഷ്യ കാര്യങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നു.
ഒന്ന് .. ഭരണത്തിലേറിയാല് ഏതൊരു സഖാവിനും എത്രവേണമെങ്കിലും അഴിമതി നടത്താം .
രണ്ടു .. ഈ അഴിമതി പണം ഉപയോഗിച്ച് എന്.ആര്. ഇ ക്വാട്ടയില് ഏതൊരു സഖാവിന്റെ മണ്ടനായ പുത്രനേയും ഡോക്ടറാക്കാം .

എന്താ എന്.ആര്.ഇ ക്വാട്ടയില് സഖാക്കളുടെ മക്കള് പഠിച്ചൂടേന്നൊരു ചോദ്യം ആരെങ്കിലും ചോദിച്ചാലുത്തരം നമ്മുക്ക് പറയേണ്ടെ ..

പാര്ട്ടിയൂടെ ചാനലിലിലെ വട്ടമേശയിലെ ഒരു കസേരയിലിരുന്നുകൊണ്ട് ഡോക്ടര് ഫസല് ഗഫൂര്ക്ക പറഞ്ഞത് മാത്രം ഇവിടെ ഞാന് പറയാം , ഒരു മെറിറ്റിനേയും എട്രന്സിനേയും ഭയക്കാത്ത ഒരു വിഭാഗമാണ് എന്.ആര്.ഇ പണം മാത്രമാണ് മാനദണ്ഡം , മെറിറ്റ് ക്വാട്ടയില് മൂന്നര മുതല് അഞ്ചു ലക്ഷം വരെ ആണെങ്കില് മാനേജ്മെന്റ് ക്വാട്ടയില് പത്തു ലക്ഷം മുതല് തലചോറിന്റെ പ്രവര്ത്തനം കുറവനനുസരിച്ച് ലക്ഷങ്ങളുടെ എണ്ണവും കൂടും , എന്നാല് എന്.ആര്.ഇ കള്ക്ക് 25 ലക്ഷം മുതല് ഒരു കോടി രൂപവരെ ആവാം, ഈ എന്.ആര്.ഇ സീറ്റിലേക്ക് വിദേശ മലയാളികളുടെ മക്കളെ ഉദ്ദേശിച്ചിട്ടാണ് നിയമം കൊണ്ടുവന്നതെങ്കിലും സ്പോസര്ഷിപ്പ് എന്നൊരു ബിനാമി സമ്പ്രദായം ഈ നിയമത്തെ ആകെ അട്ടിമറിച്ചു അതിനിപ്പോള് കമ്യൂണിസ്റ്റ് പാര്ട്ടി കുടപിടിയ്ക്കാന് കൂട്ടു നില്ക്കുകയും ചെയ്യുന്നു കഷ്ടം എന്നല്ലാതെ മറ്റെന്ത് പറയാന്.

സഖാവിന്റെ മക്കള് ഡോക്ടറാവരുത് എന്നൊന്നും ആരും പറയില്ല, ഒട്ടും പഠിയ്ക്കാതെ തലചോറ് ഒട്ടും ഉപയോഗിക്കാത്തവര് പണം കൊണ്ട് ഈ മിടുക്കരായവരെ ചവിട്ടി തേയ്ക്കുന്നതിനെ പാര്ട്ടി കൂട്ടു നില്ക്കുമ്പോള് എന്തുകൊണ്ടാണ് ആ തീരുമാനം ശരിയല്ലാന്ന് പാര്ട്ടിയിലെ തലമുതിര്ന്നവര്ക്ക് മുന്പില് ചങ്കൂറ്റത്തോടെ വിപ്ലവ വിദ്യാര്ത്ഥി സംഘനകള് പറയാത്തത് ?, എന്.ആര്.ഇ ക്വാട്ട എന്ന സമ്പ്രദായം തന്നെ തെറ്റായ തീരുമാനമായി പോയെന്ന് ഈ വൈകിയ വേളയിലെങ്കിലും മനസ്സിലാക്കി ഇതില്ലാക്കാന് വിപ്ലവ പാര്ട്ടികള് ശ്രമിയ്ക്കേണ്ടയിടത്ത് അതിന് കുട പിടിയ്ക്കുന്നത് ലജ്ജാവഹം എന്നല്ലാതെ മറ്റെന്ത് പറയാം

5 comments:

പാവപ്പെട്ടവൻ said...

സഖാവിന്റെ മക്കള് ഡോക്ടറാവരുത് എന്നൊന്നും ആരും പറയില്ല,
അല്ല പറയണം ..ഒരു സഖാവിന്റെ മക്കളും ഒന്നും പഠിക്കരുതു..
തന്നെ പോലുള്ളവർക്കു ചൊറിച്ചില് തീർക്കാൻ പാവം സഖാക്കളൂം അവരുടെ മക്കളൂം വേണ്ടേ..?

വിചാരം said...

പ്രിയ പാവപ്പെട്ടവന് , താങ്കളുടെ ധാര്മിക രോഷം എന്നോട് എടുക്കുന്നതിനേക്കാള് വസ്തുത മനസ്സിലാക്കി ആരാണോ പൊതുസമൂഹത്തിനെതിരെ നില്ക്കുന്നത് അവരെക്കെതിരെ പോരെ ? പ്രിയ പാവപ്പെട്ടവന് ഡോക്ടര് എന്നത് ഒരു കുടുംബത്തിന്റെ പൊതുസ്വത്തല്ല പൊതുസമൂഹത്തിന്റെ സ്വത്താണ് അങ്ങനെയുള്ള ഒരാള് മണ്ടനാവരുത് ബുദ്ധിമാനും കഴിവും ഉണ്ടായിരിക്കണം കേവലം പണം മാത്രം ഉണ്ടെങ്കില് ഒരു ഡോക്ടറാവാമെങ്കില് നമ്മള് എങ്ങനെ അവരെ സമീപിയ്ക്കും ഇതിലും ഭേദം ഡിഗ്രി എടുക്കാത്ത 25ഉം 30 വര്ഷം പഴക്കമുള്ള ഫാര്സിസ്റ്റുകള് തന്നെയല്ലേ .. അവര്ക്കല്ലേ ഡോക്ടര് പദവി നല്കി രോഗികളെ പരിശോധിക്കാന് അനുവധിക്കേണ്ടത് .. സഖാവ് എന്നത് കേവലം ഒരു വ്യക്തിമാത്രമാണ് അയാളിലെ തെറ്റുകളെ തിരുത്തുക എന്നതായിരിക്കണം മറ്റൊരു നല്ല സഖാവിന്റെ ചിന്ത അല്ലാതെ തെറ്റിനെ കണ്ടിലാന്ന് നടിയ്ക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്.

അനില്‍@ബ്ലോഗ് // anil said...

മാഷെ,
നിങ്ങൾ കേരള സംസ്ഥാനത്തു തന്നെ അല്ലെ ഇപ്പോഴും ജീവിക്കുന്നത്? സ്വാശ്രയം എന്നും വിളിച്ചികൂവി അവിടെ നടക്കുന്ന കോലാഹലമൊന്നും കാണുന്നില്ലെ? ഇങ്ങനെ കാശുകൊടുത്ത് ഡോക്ടറാവുന്ന സംഗതിയെക്കുറിച്ചാണ് ഈ ബഹളം എല്ലാം.

വിചാരം said...

ഈ ബഹളത്തിനിടയിലാ അനില്… ഈ ബഹളം വെയ്ക്കുന്നവരുടെ നേതാവിന്റെ മകളെ ഊട് വഴിയിലൂടെ പരിയാരത്ത് കയറ്റിയത്, ഇനി ആരെങ്കിലും കയറ്റിയാല് ഒരൊറ്റ കമ്യൂണിസ്റ്റുകള് ബഹളം വെയ്ക്കരുതെന്ന് പറയാനാ ഇപ്പോള് സംസ്ഥാന കമ്മറ്റി പുതിയ കല്പന പുറപ്പെടുവിച്ചത് .. മനസ്സിലായോ അനിലേ….

അനില്‍@ബ്ലോഗ് // anil said...

പാർട്ടി അങ്ങിനെ ഒരു നിർദ്ദേശം നല്കിയിട്ടുണ്ടോ, വിചാരം?

പേയ്മെന്റ് സീറ്റുകൾക്ക് എതിരാണ് പാർട്ടി നിലപാടെന്നാണ് എന്റെ ധാരണ.