Tuesday, May 10, 2011

കൂതറ പരിപാടി

കൂതറ പരിപാടിയെന്ന് കേട്ട് ഹാഷിം വാളെടുക്കേണ്ട
ആദ്യമിത് വായിക്കുക

കൂട്ടാൻ ഒട്ടും രുചിയില്ലാതായിട്ട് കുറച്ച് മാസങ്ങളോളമായി, എനിക്ക് രുചി തോന്നിയിരുന്ന ഏതൊരു ഭക്ഷണത്തിനും വല്ലാത്തൊരു അരുചി ,അനാവശ്യത്തിനും ആവശ്യത്തിനും കയർക്കുക, ചുമ്മാ തല്ലൂടാൻ വരിക എന്നീ കലാപരിപാടികൾ , ഞാൻ അധികം മൈന്റ് ചെയ്യാത്തതിനാൽ ചായ കോപ്പയിലെ കൊടുങ്കാറ്റായി അതങ്ങ ആറി തണുക്കും പക്ഷെ ദിനവും തുടരുന്ന എന്റെ ഭാര്യയുടെ ഈ കാട്ടികൂട്ടലുകൾ എന്തെന്നറിയാൻ പണിക്കരുടെ അടുത്തെങ്ങാനും എനിക്ക് പോവാനും ആവില്ല കാരണം ഞാനൊരു യുക്തിവാദിയാണല്ലോ , അതിനുള്ള ഉത്തരം യുക്തിപരമായി തന്നെ കണ്ടെത്തണം അങ്ങനെ എന്റെ യുക്തിയിൽ ഇവളുടെ സ്വരൂപ ലക്ഷണങ്ങൾക്ക് കാരണം കണ്ടെത്താനുള്ള അന്വേഷണം എവിടേയും എത്തിയില്ല.

അങ്ങനെയിരിക്കെ ആ കൊടും ഭീകര സത്യം ഭാര്യയുടെ തിരുനാവിൻ തുഞ്ചത്ത് നിന്ന് തന്നെ ഒഴുകിയെത്തിയത് …

കഥയല്ലയിത് ജീവിതം എന്ന പരിപാടിയിലേക്ക് ഞാൻ നിങ്ങളെ വരുത്തും …. ഇതുകേട്ട് ഞാനൊന്ന് ഞെട്ടി .ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണാവോ ആ കൂതറ പരിപാടിയിലേക്ക് എന്നെ അവൾ പാമ്പിൻ കളത്തിലേക്ക് പാമ്പിനെ ഊതി വരുത്തിയ്ക്കും പോലെ വരുത്തിയ്ക്കുന്നത് ? മോഹം .. എന്റെ ഭാര്യയുടെ അതിയായ മോഹം ഈ കൂതറ പരിപാടിയിലേക്ക് അവൾക്ക് എത്തിപ്പെടണമെങ്കിൽ ഞാനുമായി അവൾ എന്തെങ്കിലും കാരണത്താൽ തെറ്റി പിരിയണം , അതിനുള്ള കലാപരിപാടികളായിരിന്നു മേൽ പറഞ്ഞ പ്രവൃത്തികൾ … രുചിയില്ലാത്ത ഭക്ഷണം ഉണ്ടാക്കിയാൽ ഏതൊരു ഭർത്താവും ചുമ്മാ ഒന്ന് പിറുപിറുക്കും , ഇതൊക്കെ കണ്ടില്ലാന്നുള്ള എന്റെ ഭാവം അവളുടെ കൂതറ പരിപാടിയിലേക്കുള്ള ആദ്യപടിയ്ക്ക് വലിയ പ്രഹരമേറ്റു , അസഹ്യമായിട്ടായിരുന്നു അവൾ തുറന്ന് പ്രഖ്യാപിച്ചത് .. നിങ്ങളെ ഞാൻ വരുത്തും .. മുഴുവൻ പറഞ്ഞു തീർത്ത ഉടനെ മനസ്സിൽ അതുവരെ കൊണ്ടു നടന്നിരുന്നതൊക്കെ ഒരു കൊടുങ്കാറ്റായി അതിശക്തമായ മഴയായി ….. അപ്പോ .. അതുശരി ഇതായിരുന്നോ നിന്റെ അസുഖം , കുറച്ച് നാളായി ഞാൻ ശ്രദ്ധിയ്ക്കുന്നു നിന്നിലെ നാഗവല്ലി മാറ്റങ്ങൾ … അപ്പോഴേ അങ്ങനെ വല്ല മോഹവും മനസ്സിലുണ്ടെങ്കിൽ അതങ്ങ മാറ്റി വെച്ചോളി അതുമാത്രമല്ല , ആ കൂതറ പരിപാടിയോ ആ ചാനലിലെ അമ്മയുടെ വിളയാട്ടമോ മറ്റോ കണ്ടു പോകരുത് , സമാധാനമായി ജീവിയ്ക്കുന്ന കുടുംബത്തിൽ കല്ലു വാറിയെറിയുന്ന ഓരോരോ പരിപാടികളുമായി വന്നോളും നാറികൾ …

നല്ല കുടുംബത്ത് പിറന്നവരോ, നല്ല വ്യക്തിത്വ ചിന്തയുള്ളവരോ ആ പരിപ്പാടി കാണുകയോ ആ പരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യില്ല അത്രയ്ക്ക് മോശമായൊരു പരിപാടി ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടാവില്ല…
ഇതാണ് ഹാഷിമേ കൂതറ പരിപാടി അല്ലാതെ നിന്നെയല്ല ഞാൻ പറഞ്ഞത്.

8 comments:

അലി said...

പരിപ്പാടിയല്ല, പരിപാടി.

അപ്പൂട്ടൻ said...

പരിപ്പാടിയല്ല, പരിപാടി.

അലീ
കുടുംബജീവിതത്തിന്റെ പരിപ്പാടി (പരിപ്പ്-ആടി, അതായത് പരിപ്പിളകി) എന്നായിരിക്കും ഉദ്ദേശിച്ചത്.

പട്ടേപ്പാടം റാംജി said...

അവരുടെ ആവശ്യം നിലനില്പ്. അതിന് എന്തും കാട്ടിക്കൂട്ടും.

വിചാരം said...

അലി ഇവിടെ വന്നെന്റെ തെറ്റ് തിരുത്തിയതിൽ സന്തോഷം …. എഡിറ്റ് ചെയ്ത് ആ പരിപ്പാടിയൊക്കെ പരിപാടിയാക്കാൻ ആഗ്രഹമുണ്ട് എന്നാലത് പെട്ടെൻ നടയ്ക്കില്ല കാരണം സമയം 24 മണിക്കൂർ തികയാതെ വരുന്നു …..ഇവിടത്തെ വിഷയത്തെ താങ്കൾ തൊടാതെ പോയി 
അപ്പൂട്ടാ .. എവിടെയാ ?
റാംജി സാർ … ഈ കുടുംബം കലക്കികളുടെ ഈ പരിപാടികൾ എങ്ങനെ നിറുത്തലാക്കാനാവും ?

Lonely Heart said...

കണ്ണീരിനെ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ മെഗാ സീരിയലുകളെ കടത്തി വെട്ടിയ ഒരേ ഒരു പരിപാടിയാണ് കഥയല്ലിത് ജീവിതം.പലപ്പോഴും അവതാരകയുടെ ചോദ്യങ്ങള്‍ ക്രൂരമായ ഒരു ആനന്ദത്തെ ലക്ഷ്യം വെച്ചുള്ളതല്ലെ എന്നു തോന്നാറുണ്ട്.ഈയുള്ളവന്റെ അമ്മ പ്രസ്തുത പരിപാടിയുടെ ഒരു ആരാധിക ആയതിനാല്‍ നിത്യേന ഈ കൂതറ പരിപാടി സഹിക്കേണ്ടതായി വരുന്നു.

manoj kumar said...

ee post vayich , chirich chirich oru vidamayi. iniyum ithrathilulla postukal ezhuthane......

പുന്നക്കാടൻ said...

കൊള്ളാം....കലക്കി......ഇനിയും പ്രതികരിക്കുക...ആക്ഷെപഹാസ്യത്തിലൂടെ.....അഭിനന്തനങ്ങൾ..........
എന്റെ ഭാര്യയും ഈ പരിപാടി കാണും.അപ്പോൾ എനിക്കു ന്യുസ്‌ കാണാൻ പറ്റില്ല.അതു പോട്ടെ, ഈ പരിപാടി കണ്ടിട്ട്‌ ഭാര്യ എന്നൊട്‌ കുതിരകേറാൻ വരും.കുടുംബങ്ങളെ വഴി തെറ്റിക്കുന്ന ഇത്തരം പരിപാടികെ കാണാതിരിക്കുകയാണു ഭേദം.[ആ തള്ളയും ഈ തമ്മിൽ തല്ലു കണ്ടു ആനന്തികുന്നുണ്ടാവും.കുടുംബമെന്തെന്നറിയുവാൻ അവർ കല്യാണമൊന്നും കഴിച്ചിട്ടിലല്ലോ ? ]

Manoraj said...

ഹ..ഹ.. ആ പരിപാടി കാണാനുള്ള കരുത്തില്ലാത്തത് കൊണ്ടാ ഇപ്പോള്‍ ഞാന്‍ അടച്ചു വെച്ച കമ്പ്യൂട്ടര്‍ വീണ്ടും തുറന്നത്:)