Friday, August 27, 2010

അധ്യാപകര്‍

അധ്യാപകരോട് പഠനവേളയില്‍ ദേഷ്യവും അതുകഴിഞ്ഞാല്‍ മരിച്ചാലും (ഇരുവരും)അവസാനിക്കാത്ത വല്ലാത്തൊരു ആത്മബന്ധവും ഏതൊരു വ്യക്തിയും വെച്ചുപുലര്‍ത്താറുണ്ട്, നമ്മുടെ ജീവിതത്തില്‍ പ്രഥമ അധ്യാപകന്‍/അധ്യാപികയ്ക്ക് വല്ലാത്തൊരു സ്ഥാനമുണ്ട്, എന്റെ ആദ്യത്തെ അധ്യാപികയായ പത്മിനി ടീച്ചറോട് ഇന്നും വലിയ സ്നേഹമാണ് ഇടയ്ക്കിടെ അവരുടെ വീട് സന്ദര്‍ശിക്കുക പതിവാണ്.

ജീവിതത്തില്‍ ഒത്തിരി അധ്യാപകര്‍ ഓരൊ വ്യക്തിയേയും സ്വാധീനിക്കും, നമ്മുടെ ജീവിതത്തില്‍ നമ്മെ പഠിപ്പിച്ച എല്ലാ അധ്യാപകരോടും അവര്‍ക്ക് നമ്മെ തിരിച്ചറിയാനാവില്ലെങ്കിലും വലിയ ബഹുമാനമാണ്, രണ്ടാം ക്ലാസിലെ ശ്യാമളെ ടീച്ചറെ കുറിച്ചുള്ള ഓര്‍മ്മകളേക്കാള്‍ ഒന്നാം ക്ലാസിലെ പത്മിനി ടീച്ചറുടെ ഓര്‍മ്മകളാണ് കൂടുതല്‍, മൂന്നാം ക്ലാസിലെ ഗോപാലന്‍ സാര്‍ ഇടയ്ക്കിടെ വലിയ ഒച്ഛയില്‍ കൊമ്പന്‍ മീശ ചുരുട്ടി കണക്ക് പഠിപ്പിയ്ക്കും ഇന്നും ഞാന്‍ കണക്കില്‍ വളരെ മോശമാണ് ഒരുപക്ഷെ അതിയായ ഭയമായിരിക്കാം എന്റെ മണ്ടയില്‍ കണക്ക് കയറാതിരുന്നത് അല്ലെങ്കില്‍ എന്റെ തലയുടെ കുഴപ്പമായിരിക്കാം.

ലളിതമായി തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ച് ക്ലാസെടുക്കുന്ന ചെറിയ സി.സി എന്നറിയപ്പെടുന്ന അധ്യാപകന്റെ ക്ലാസിലിരിക്കാന്‍ ഏവര്‍ക്കും ബഹു ഇഷ്ടമായിരുന്നു ഇംഗ്ലീഷിന്റെ ബാലപാഠം പഠിപ്പിച്ച അധ്യാപകനോടുള്ള അതിരറ്റ സ്നേഹമായിരിക്കാം ഇംഗ്ലീഷ് ഭാഷ എന്റെ പ്രിയ ചങ്ങാതിയായത്, നാലാം ക്ലാസിലെ കണക്ക് അധ്യാപകനായി കുട്ടിഹസന്‍ മാഷിന്റെ അനവസരത്തിലെ നുള്ളിവേദനയാക്കള്‍ ആരും ഇഷ്ടപ്പെട്ടിരുന്നില്ല, ആ ക്ലാസിലിരിക്കാന്‍ ഒട്ടും താല്പര്യ കണക്ക് പിന്നേയും എനിക്ക് മണ്ടയില്‍ കയറാത്ത വിഷയമായത് അങ്ങനെ ഓര്‍ ക്ലാസിലും നമ്മുടെ മനസ്സില്‍ ചില പ്രത്യേക അധ്യാപകര്‍ സ്ഥാനം പിടിയ്ക്കും, ആറാം ക്ലാസില്‍ വലിയ സി.സി ഏഴില്‍ അബുബക്കര്‍ സാറും സഫിയ ടീച്ചറുമെല്ലാം..
------------------------------------------------------------

2 comments:

ശ്രീജിത് കൊണ്ടോട്ടി. said...

അധ്യാപകദിനാശംസകള്‍....

പട്ടേപ്പാടം റാംജി said...

എന്നെ മൂന്നാം ക്ലാസില്‍ പടിപ്പിച്ച ഒരു ചുള്ളിമാഷു ഉണ്ടായിരുന്നു. ചുള്ളിപ്പറമ്പില്‍ എന്നാണ്‌ വീട്ടുപേര്‍. അതുകൊണ്ടാന്‌ ചുള്ളിമാഷ് എന്ന് വിളിച്ചിരുന്നത് ആ മാഷെ എത്ര തെളിമയോടെ ഇന്നും ഒര്‍ക്കുന്നു.