Saturday, May 29, 2010

താലിബാനിസം കേരളത്തില്‍

നമ്മള്‍ അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ഭരണ സമയത്ത് കേട്ടുകൊണ്ടിരുന്ന വാര്‍ത്തകളാണ്, 1400 വര്‍ഷം മുന്‍പത്തേയ്ക്ക് അഫ്ഗാനിസ്ഥാനെ പിന്നോട്ട് നയിപ്പിച്ച്, മുഹമദ് എന്ന വ്യക്തിയുടെ തലതിരിഞ്ഞ ആശയങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുക എന്ന ഉഗ്രചിന്തയോടെ താലിബാന്‍ അവിടെ അഴിഞ്ഞാടിയത്, അവര്‍ പുരോഗമനത്തിന്റെ അടിത്തറയായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തീയിട്ട് നശിപ്പിയ്ക്കുക തുടങ്ങി തികച്ചും അപരിഷ്കൃതമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരുന്നത്, അവിടെ ജനാധിപത്യ വ്യവസ്ഥിതി ഇല്ലായിരുന്നതുകൊണ്ട് താലിബാനിതൊന്നും ചെയ്യുന്നതില്‍ വലിയ തടസ്സമുണ്ടായിരുന്നില്ല,2000 ല്‍ അധികം പുരാതനമായ ബുദ്ധ പ്രതിമകള്‍ നശിപ്പിച്ചതുമെല്ലാം അതിന്റെ ഉദാഹരണങ്ങള്‍ മാത്രം.
നമ്മുടെ കൊച്ചുകേരളത്തിലും ഈ താലിബാന്റെ ഒരു പതിപ്പ് ഈ അടുത്ത കാലത്തായി ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്നു അതിന്റെ പേരാണ് സോളിഡാരിറ്റി എന്ന ജമാ‌അത്ത് ഇസ്ലാമിയുടെ തീവ്രവാദി സംഘം, ഈ സംഘങ്ങള്‍ കേരളത്തിലെ എന്തുതരം പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും തടയിട്ടുകൊണ്ടിരിക്കുന്നു അവസാനം കിനാലൂരിലും അവരുടെ തീവ്രമുഖം കേരളം കണ്ടു (അവരെ ശരിക്കും തല്ലിയോടിച്ച കേരള പോലീസിന് ഒരായിരം അഭിനന്ദനങ്ങള്‍ ).
മൌദീദി ആശയങ്ങള്‍ക്ക് വിരുദ്ധമാണ് ഭാരതത്തിലെ ജനാധിപത്യ വ്യവസ്ഥിതി, ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി തെരെഞ്ഞെടുക്കുന്ന ഒരു വവസ്ഥിതിയോടല്ല മൌദൂദിയ്ക്കും അയാളുടെ അനുനായികള്‍ക്കും പഥ്യം “ഹുക്കൂമത്ത് ഇലാഹി” (ദൈവത്തിന്റെ ഭരണം അഥവാ ഭരണകൂടം) ഖുര്‍‌ആനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ വ്യവസ്ഥിതി സ്വപ്നം കാണുന്ന (സ്വപ്നം കാണുകയേ ഒള്ളൂ ഇവര്‍, ഒരായിരം കൊല്ലം കഴിഞ്ഞാലും ഭാരതത്തില്‍ ഹുക്കൂമത്ത് ഇലാഹി വരാന്‍ പോകുന്നില്ലാന്ന് ഒരു സത്യ, അങ്ങനെ സംഭവിച്ചാല്‍ അന്ന് കാക്ക തലകുത്തനെ പറയ്ക്കും) ജമാ‍ാത്തും അവരുടെ തീവ്രവാദ സംഘടനയായ സോളിഡാരിറ്റിയേയും കേരള ജനത ശരിക്കും തിരിച്ചറിഞ്ഞുകൊണ്ടിരിക്ക്കുന്നതില്‍ നമ്മുക്ക് സന്തോഷിക്കാം, ജമാ‍‌അത്തിന്റേയും സോളിഡാ‍ാരിറ്റിയൂടേയും ജനാധിപത്യം സ്നേഹം യഥാര്‍ത്ഥമാണെങ്കില്‍ അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വസിച്ച് ഭരണത്തില്‍ പങ്കാളിയാവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് മൌദൂദിന്റെ ആശയങ്ങളെ ഉപേക്ഷിക്കുക എന്നതാണ്.

10 comments:

വിചാരം said...

ജമാ‍‌അത്തിന്റേയും സോളിഡാ‍ാരിറ്റിയൂടേയും ജനാധിപത്യം സ്നേഹം യഥാര്‍ത്ഥമാണെങ്കില്‍ അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വസിച്ച് ഭരണത്തില്‍ പങ്കാളിയാവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് മൌദൂദിന്റെ ആശയങ്ങളെ ഉപേക്ഷിക്കുക എന്നതാണ്.

പട്ടേപ്പാടം റാംജി said...

അആസംസകള്‍.

SimhaValan said...

മദൂദിയുടെ ആശയങൾ ഉപേക്ഷിക്കുന്നതിലും അവർക്ക്‌ എളുപ്പം പ്രസ്ഥാനം പിരിച്ചുവിടുകയായിരിക്കും.മദൂദിയെ മാറ്റിയാൽ ജമാ അത്തെ ഇസ്ലാമി ഇല്ല.

അപ്പൊകലിപ്തോ said...

എന്തെന്ത്‌ പൊട്ടത്തരങ്ങളാണ്‌ വിചാരം പുറത്തെടുക്കുന്നത്‌. മുഖ്യമായും വിചാരം തിന്നുന്നത്‌ പൊട്ടറ്റോയും നായ്ക്കുരണപ്പൊടിയുമാണോ ... ?

കുരുത്തം കെട്ടവന്‍ said...

*****സോളിഡാരിറ്റി എന്ന ജമാ‌അത്ത് ഇസ്ലാമിയുടെ തീവ്രവാദി സംഘം, ഈ സംഘങ്ങള്‍ കേരളത്തിലെ എന്തുതരം പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും തടയിട്ടുകൊണ്ടിരിക്കുന്നു അവസാനം കിനാലൂരിലും അവരുടെ തീവ്രമുഖം കേരളം കണ്ടു (അവരെ ശരിക്കും തല്ലിയോടിച്ച കേരള പോലീസിന് ഒരായിരം അഭിനന്ദനങ്ങള്‍ ).******* എന്താ, വിചാരം തീരെ വീണ്ടു വിചാരമില്ലല്ലോ?! കിനാലൂരില്‍ സി പി എം ഒഴികെ എല്ലാ വിധ കഷികളും സമരത്തില്‍ പങ്കെടുത്തു എന്ന് അവര്‍ തന്നെ പറയുബ്ബോള്‍ എല്ലാ 'ക്രഡിറ്റും' സോളിഡാരിറ്റി യൂത്ത്‌ മൂവ്മെണ്റ്റിനു മാത്രം നല്‍കുകയാണോ? ബ്ളോഗില്‍ മുഴുകിയത്‌ കാരണം പത്രങ്ങളോന്നും വായിക്കാന്‍ സമയം കിട്ടറില്ലേ? ഇനി സോളിഡാരിറ്റിയെ 'തീവ്രവാദി'യാക്കുന്നതിനു പിന്നിലെ രസതന്ത്രം എല്ലാവര്‍ക്കും ഇതിനകം മനസ്സിലായിട്ടുണ്ട്‌. 'തെങ്ങിണ്റ്റെ മണ്ടയില്‍ വികസനം വരില്ലെന്നും' അത്‌ 'മനുഷ്യരുടെ മണ്ടയില്‍ തന്നെ വേണം' എന്നു വാശിയുള്ള മന്ത്രിയുടെ 'പൊട്ടത്തരങ്ങള്‍' ചാനലുകള്‍ 'പച്ച'യായി കാണിച്ചതിലുള്ള അരിശം ആരോടെങ്കിലും തീര്‍ക്കണമല്ലോ? അതിനു കണ്ടെത്തിയതാണു സോളിഡാരിറ്റി. അതില്‍ കവിഞ്ഞ ഒരു 'തീവ്രവാദവും' അവിടെ ഉണ്ടായിട്ടില്ല. ഇതേ മന്ത്രിയുടെ പാര്‍ട്ടി തന്നെയാണു ഈ സോളിഡാരിറ്റിയോടൊപ്പം നാടുമുഴുവന്‍ നടന്ന് 'എക്സ്പ്രസ്‌ ഹൈവേ' പാടില്ലെന്ന് പറഞ്ഞ്‌ സമരം നടത്തിയത്‌!! ഭരണത്തിലെത്തിയപ്പോള്‍ പുള്ളിക്കാരനും പാര്‍ട്ടിക്കും 'ഇടവഴി' വേണ്ടിടത്ത്‌ 'നാലുവരി' തന്നെ നിര്‍ബന്ധം! പിന്നെ ഒരു കാര്യം കൂടി. നമ്മളെല്ലാം കേരളത്തില്‍ തന്നെയാണല്ലോ ജീവിക്കുന്നത്‌, വെറുതെ കണ്ണടച്ചിരുട്ടാക്കിയിട്ട്‌ കാര്യമില്ലല്ലോ എന്ന് കരുതി കമണ്റ്റുന്നതാണു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ പറഞ്ഞ സോളിഡാരിറ്റി നമുക്ക്‌ മുന്‍പിലൂടെ ചില സമരങ്ങളൊക്കെ നടത്തുന്നു. എതെങ്കിലും ഒരു സമരം (അവര്‍ ഒറ്റക്ക്‌ നടത്തിയത്‌) അക്രമാസക്തമായിട്ടുണ്ടോ? പൊതുമുതലുകള്‍ നശിപ്പിച്ചിട്ടുണ്ടോ? ഇതിനിടയില്‍ പല തീവ്രവാദങ്ങളും കണ്ടു. എതെങ്കിലും ഒരു കേസില്‍ സോളിഡാരിറ്റിയെ കണ്ടോ? അവരുടെ ഒരു പ്രവര്‍ത്തകനെങ്കിലും പിടിക്കപെട്ടത്‌ പോകട്ടെ പിടിച എതെങ്കിലും ഒരുത്തനെ സഹായിച്ചതായി അറിയുമോ?. ഒരാളെ 'തീവ്രവാദി'യാക്കാന്‍ ഇക്കാലത്ത്‌ വളരെ എളുപ്പമാണു. അതിനു വലിയ വിവരമൊന്നും വേണ്ട. സ്വന്തം വിദ്യാര്‍ത്ഥികളുടെ മുന്‍പിലിട്ട്‌ അധ്യാപകനെ വെട്ടികൊലപെടുത്തിയ പാര്‍ട്ടി നമ്മുടെ ഇടയിലുണ്ട്‌, അധ്യാപ്കനെ ചവിട്ടികൊന്ന പാര്‍ട്ടി നമുക്കിടയിലുണ്ട്‌, മിണ്ടാപ്രാണികളായ ജന്തുജാലകങ്ങളെ ചുട്ടെരിച്ചവര്‍ നമുക്കിടയിലുണ്ട്‌. ഇവരൊന്നും തീവ്രവാദികളെല്ലെങ്കില്‍ പിന്നെയെങ്ങിനെയാണു, ഹേ, സമരം നടത്തി എന്ന ഒറ്റ്കാരണത്താല്‍ സോളിഡാരിറ്റി തീവ്രവാദിയാകുന്നത്‌. ആരോടെങ്കിലും 'അരിശം' ഉണ്ടെങ്കില്‍ അത്‌ തീര്‍ക്കേണ്ടത്‌ ഇങ്ങനെയാണോ?!!!

ബയാന്‍ said...

vichaaram : പോലീസിനെ അഭിനന്ദിക്കുന്നതിന് മുന്നെ പോലീസിന്റെ കണക്ക് ഒന്നറിഞ്ഞിരിക്കുക.

31.8 million ജനങ്ങള്‍ക്ക് 42, 149 .പോലീസാണ് നാട്ടിലുള്ളത്. അതായത് 750 പേര്‍ക്ക് ഒരു പോലീസ് വീതം. അഞ്ചുപഞ്ചായത്തിന് ഒരു പോലീസ് സ്റ്റേഷന്‍ എന്ന നിലയില്‍ വരും. ഇതിനേക്കാളും എത്രയോയിരട്ടി ശക്തമായിരിക്കും ചിലപ്പോള്‍ കേരളത്തിലെ മതവിഭാഗങ്ങളുടെ തീവ്രവിഭാഗങ്ങള്‍. നീതിന്യായ നിയമനിര്‍മ്മാണ ആസൂത്രണ സംവിധാനങ്ങള്‍ കള്ളനും പോലീസും കളി നിര്‍ത്തിയില്ലെങ്കില്‍ നമ്മുടെ ആയുസ്സില്‍ തന്നെ പലതും കാണാം. ബാക്കിയായെങ്കില്‍.

ഒരു നുറുങ്ങ് said...

അന്തക്കേട് വിളമ്പല്ല മാഷേ,വിമര്‍ഷനം ആര്‍ക്കെതിരില്‍
ഉന്നയിക്കുകയാണെങ്കിലും എന്തെങ്കില്ലുമൊക്കെ
അനുയോജ്യമായ തെളിവുകള്‍ അവതരിപ്പിക്കുക എന്നത്
സാമാന്യമര്യാദയാണ്,മാന്യതയാണ്/സത്യസന്ധതയാണ്..
ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും ഏത് തരം
പ്രതിമകളാണ് ഇന്ത്യാരാജ്യത്ത്,അല്ലെങ്കില്‍ കേരളത്തില്‍ തച്ചുതകര്‍ത്തത്..?! നാളിത് വരേ ഏതെങ്കിലും
വര്‍ഗ്ഗീയ ലഹളകളിലോ ,കലാപങ്ങളിലോ പങ്കെടുത്തു
എന്നതിന് വല്ല തെളിവും ഹാജരാക്കാനാവുമെങ്കില്‍
ദയവായി ഉദ്ധരിക്കൂ,വെറുതെകൂവാതെ..!

ബാബറിമസ്ജിദ് തച്ചുതകര്‍ത്ത സംഘികള്‍ക്ക് പകരം
നിരോധിക്കപ്പെട്ടത് ജമാഅത്തെ ഇസ്ലാമി ആയിരുന്നു.
നിരോധം നടപ്പിലാക്കിയ ട്രബ്യൂണലിനെതിരെ അവര്‍
കേസ് വാദിച്ചപ്പോള്‍ ബഹു: സുപ്രിം കോടതി
ജമാഅത്തിനെതിരെ നിസ്സാരതെളിവ് പോലുമില്ലന്ന്
കണ്ടെത്തി പാര്‍ട്ടിയുടെ പേരിലെ നിരോധം എടുത്ത്
കളഞ്ഞു..
ഇനി വിചാരന്റ്റെ കയ്യില്‍ വല്ല തെളിവും ബാക്കി
കിടക്കുന്നെങ്കില്‍ ഉടന്‍ അത് സുപ്രിം കോടതിയില്‍
ഹാജരാക്കൂ..

വിവരങ്ങളും അത് സത്യസന്ധമായി ശേഖരിച്ച്
കാര്യങ്ഗ്ങള്‍ ചിന്തിച്ചു മനസ്സിലാക്കാനുള്ള അവസരങ്ങളുമൊക്കെ തുറന്ന് കിടക്കെ ഈ മാതിരി
പോയത്തങ്ങള്‍ എഴുന്നള്ളിക്കുന്നതിന് മുമ്പ് ഒന്ന് കൂടി
ചിന്തിച്ച് കൊണ്ടെഴുതുക,കണ്ണടച്ചിരുട്ടാക്കരുത്
എന്ന് മാത്രം സൂചിപ്പിക്കുന്നു.
എഴുത്ത് തുടരട്ടെ..

വിചാരം said...

സിംഹവാലന്‍ ...
ജമാ‌അത്ത് എന്ന പേര് മാറ്റാതെ തന്നെ അവരുടെ നേതാവായ രാജ്യദ്രോഹിയായ മൌദൂദിയുടെ ആശയങ്ങള്‍ തള്ളി കളഞ്ഞ് ഭാരതീയ ജനാധിപത്യത്തില്‍ പൂര്‍ണ്ണ വിശ്വാസത്തോടെ നിന്നാല്‍ ഇവരെ ഒപ്പം കൂട്ടാന്‍ ലീഗ് പോലും തയ്യാറാവും.

അപ്പോക്ലിപ്തോ .. നമസ്ക്കാരം.

കുരുത്തന്‍ കെട്ടവന്‍ .. ഞാന്‍ ഇടതുപക്ഷെ മൊത്തമായി നന്നാക്കാനൊന്നും ഒരുക്കമല്ല, സ്റ്റാലിനും മറ്റു കമ്യൂണിസ്റ്റ് നാമധാരികളും ചെയ്തതിനൊന്നും ന്യായീകരിക്കാന്‍ ഒരുക്കമല്ല ഇവിടെ ഞാന്‍ സോളിഡാരിറ്റിയെ എതിര്‍ക്കുന്നത് അവര്‍ തനി മതമൌലീകവാദത്തിലധിഷ്ടിതമായ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നത്കൊണ്ടാണ്, ഇവര്‍ക്ക് ലഭിയ്ക്കുന അധികാരം ഭാവിയില്‍ വലിയ ദോഷം ചെയ്യും കാരണം ഇവരുടെ ചിന്ത ഇസ്ലാമികമാണ്, ഈ ലോകത്തിന്റ്റ്റെ നാശം ഇസ്ലാമിലൂ‍ടെയാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഈ ജമാ‍‌അത്തിന്റെ അനുനായികള്‍ അടങ്ങുന്ന ഭീകരവാദികളാണ് കഴിഞ്ഞ ദിവസം അഹമദിയ മുസ്ലിംങ്ങള്‍ക്കെതിരെ പാക്കിസ്ഥാനില്‍ പള്ളിയില്‍ കയറി ആക്രമണം നടത്തിയത്, ഇങ്ങനെയുള്ള ചിന്താഗതിക്കാരെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോലിലില്‍ കയറ്റിയാല്‍ ആ ജനാധിപത്യത്തെ പോലും അട്ടിമറിയ്ക്കാന്‍ (പാക്കിസ്ഥാന്‍ ജമാ‌അത്ത് ഇസ്ലാമിയുമായി ചേര്‍ന്ന്)ശ്രമിയ്ക്കുകയില്ലാന്ന് പറയാനാവുമോ ?

പ്രിയ നുറുങ്ങ് ....
താലിബാന്‍ എന്ന സംഘടന അധികാരത്തില്‍ കയറിയതിന് ശേഷമാണ് അവരുടെ ക്രൂരമായ അജന്‍ഡകള്‍ പുറത്തെടുത്തത് , ജമാ‌അത്ത് ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.ഐ.വോ മറ്റോ ആദ്യകാലങ്ങളില്‍ ആദര്‍ശവും മൂല്യാധിഷ്ടിത രാഷ്ട്രീയമായിരുന്നു സംസാരിച്ചിരുന്നത് എന്നാല്‍ ഇന്നതല്ല സ്ഥിതി അവര്‍ മതാതിഷ്ടിത രാഷ്ട്രീയം പറയാനും പ്രവര്‍ത്തികാനും തുടങ്ങി അത് അവരുടെ യുവജന സംഘടനയായ സോളിഡാരിറ്റിയിലൂടെയാണ്, ഇവരുടെ തന്ത്രം തികച്ചും ജനോപകാര പ്രവര്‍ത്തനത്തിലൂടെയാണ് , എവിടേയും ഈ ഭീകര/ഏകാധിപതികള്‍/തീവ്രവാദികള്‍/ രംഗപ്രവേശനം ചെയ്തത് തികച്ചും ഒരാട്ടിന്‍‌കുട്ടിയുടെ നിഷ്കളങ്കാ ഭാവത്തോടെയാണ് എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ആട്ടില്‍ തോലിട്ട ചെന്നായ ആണന്ന് കാലം തെളീയീച്ചിട്ടുണ്ട്, തീര്‍ച്ചയായും ജമാ‌അത്ത് ഇസ്ലാമിയും അവരുടെ എല്ലാ പോഷക സംഘടനകളും ഇന്ത്യന്‍ വിരുദ്ധവും ഭീകരവാദ രാഷ്ട്രീയം മനസ്സില്‍ പേറുന്നവരുമായ രാജ്യദ്രോഹികള്‍ തന്നെ (മൌലാന മൌദൂദി തികച്ചുമൊരു രാജ്യദ്രോഹിയാണ് ഭാരതത്തെ സംബന്ധിച്ച് ആയതുകൊണ്ട് തന്നെ അവരുടെ എല്ലാ ഉപസംഘനകളും അതില്‍ പ്രവര്‍ത്തിയ്ക്കുന്നവരെല്ലാം രാജ്യദ്രോഹികള്‍ തന്നെ .മൌദീദിയെ തള്ളി കളഞ്ഞ ഭാരതീയ ജനാതിപത്യത്തില്‍ വിശ്വസിച്ച് തെരെഞ്ഞെടുപ്പ് ഗോദയിലേക്ക് വരൂ സുഹൃത്തേ....

കുരുത്തം കെട്ടവന്‍ said...

****.....ഈ ജമാ‍‌അത്തിന്റെ അനുനായികള്‍ അടങ്ങുന്ന ഭീകരവാദികളാണ് കഴിഞ്ഞ ദിവസം അഹമദിയ മുസ്ലിംങ്ങള്‍ക്കെതിരെ പാക്കിസ്ഥാനില്‍ പള്ളിയില്‍ കയറി ആക്രമണം നടത്തിയത്,.....**** ശുദ്ദ അസംബന്ധങ്ങള്‍ മാത്രമേ എഴുതൂ എന്ന് വാശിപിടിക്കാതെ! ജമാഅത്തെ ഇസ്ളാമി തന്നെ പറയുന്നത്‌ അവര്‍ക്ക്‌ ഇന്ത്യയില്‍ മാത്രമേ പ്രവര്‍ത്തനമുള്ളൂ എന്നാണു. അവരുടെ എത്ര നേതാക്കള്‍ പാകിസ്ഥാന്‍ സംഘടനയുമായി ബന്ധപെടുന്നുണ്ട്‌?! പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാറുണ്ട്‌?! കിനാലൂരില്‍ മാത്രമല്ല ലോകത്തെവിടെയും നടന്ന സംഭവങ്ങളൊക്കെ അവരുടെ മേല്‍ ചാര്‍ത്തന്‍ നല്ല സുഖമൂണ്ടല്ലേ! താങ്കളുടെ യദാര്‍ത്ഥ 'പ്രശ്നം' തീവ്രവാദവും മൌലികവാദവുമൊന്നുമല്ല, താങ്കള്‍ക്ക്‌ ഇസ്ളാമിനോടുള്ള അന്ധമായ വിരോധമാണെന്ന് കമണ്റ്റുകള്‍ വിളിച്ചോതുന്നു. മുസ്ളിം പോലുമല്ലാത്ത ഒരു വ്യക്തി ഈയിടെ ജമാഅത്തെ ഇസ്ളാമിയെ കുറിച്ച്‌ പറഞ്ഞത്‌ നോക്കുക. :
http://www.madhyamam.com/story/%E0%B4%9C%E0%B4%AE%E0%B4%BE%E0%B4%85%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%86-%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%86%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D

കുരുത്തം കെട്ടവന്‍ said...

if not work above link pls click here