Thursday, February 4, 2010

ഏതാണ് ശരി ?

ഒത്തിരി ചര്‍ച്ച ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതുമായൊരു വിഷയമാണ് മതപരം പ്രത്യേകിച്ച് ഇസ്ലാമതത്തിലെ കൊള്ളരുതായ്മകള്‍,ഇന്ന് ഇസ്ലാമിക ചിന്താഗതി രണ്ടായി തിരിക്കപ്പെട്ടിരിക്കുന്നു, മിതവാദികളും തീവ്രചിന്താഗതിയും, തീവ്രചിന്താഗതിക്കാരുടെ തെറ്റായ പ്രവര്‍ത്തികളെ പരസ്യമായി തള്ളിപറയുകയും രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് താലിബാന്‍ തൊട്ട് മറ്റേത് ഭീങ്കരവാദികളുടെ കയ്യിലെത്തുന്ന അത്യാധുനികമായ ആയുധനങ്ങളുടെ ശേഖരം.
എന്റെ കാഴ്ച്ചപ്പാടിലും ഇസ്ലാമിനെ കുറിച്ചുള്ള എന്റെ പഠനത്തിലും ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, യഥാര്‍ത്ഥമായ ഇസ്ലാമിക തത്ത്വചിന്ത പിന്‍‌പറ്റുന്നവര്‍ താലിബാന്‍ അനുയായികളും മറ്റു ഭീകരചിന്താഗതിക്കാരായ മുസ്ലിംങ്ങളുമാണ് , ഒരു യഥാര്‍ത്ഥ മുസ്ലിം പാട്ടു പാടാനോ മറ്റു വിനോദ പരിപരിപ്പാടികളിലോ പങ്കെടുക്കാന്‍ പാടില്ല, മനുഷ്യരുടെ ചിത്രം വരയ്ക്കാന്‍ പാടില്ല, ഫോട്ടോ എടുക്കാന്‍ പാടില്ല, കണങ്കാലിന് മുകളിലായിരിക്കണം മുണ്ട് എടുക്കുന്നുണ്ടെങ്കില്‍ (പാന്റ്സും അതുപോലെ തന്നെയായിരിക്കണം),കലാപരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല, പ്രായ പൂര്‍ത്തിയായ പെണ്‍‌കുട്ടികള്‍ സമപ്രായക്കാരോ അതില്‍ കൂടുതല്‍ വയസ്സുള്ളവരുമായോ സംസാരിക്കാന്‍ പാടില്ല, പൊതുവേദികള്‍ പങ്കിടാന്‍ പാടില്ല(സ്കൂളിലോ, കോളേജിലോ പോകരുത്), സമൂഹ മദ്ധ്യത്തില്‍ വരുന്നുണ്ടെങ്കില്‍ അവര്‍ മുഖവും മുന്‍‌ക്കൈയും ഒഴികെ മറ്റെല്ലാം മറച്ചിരിക്കണം, ഇതൊക്കെയാണ് യഥാര്‍ത്ഥ ഇസ്ലാമിക നിയമങ്ങള്‍. ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നവരാണ് താലിബാനികളും മറ്റു തീവ്രവാദി ഭീകരവാദി എന്നാരോപിയ്ക്കുന്നവര്‍ ഇനി പറയുക തെറ്റ് ഇസ്ലാമിക തത്ത്വചിന്തയ്ക്കോ അതോ അത് അതേപടി ഉള്‍കൊള്ളുന്ന താലിബാന്‍ തുടങ്ങിയവരോ ?

63 comments:

വിചാരം said...

ഇതൊക്കെയാണ് യഥാര്‍ത്ഥ ഇസ്ലാമിക നിയമങ്ങള്‍. ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നവരാണ് താലിബാനികളും മറ്റു തീവ്രവാദി ഭീകരവാദി എന്നാരോപിയ്ക്കുന്നവര്‍ ഇനി പറയുക തെറ്റ് ഇസ്ലാമിക തത്ത്വചിന്തയ്ക്കോ അതോ അത് അതേപടി ഉള്‍കൊള്ളുന്ന താലിബാന്‍ തുടങ്ങിയവരോ ?

Unknown said...

'Omar bin Laden' and his mother 'Najwa bin Laden' published a book authored with 'Jean Sasson' in late October 2009, titled 'Growing Up Bin Laden'. According to media coverage, the book details that "the kids grew up in Saudi Arabia, Sudan and Afghanistan without laughter or toys, were routinely beaten, and lost their pets to painful death from poison gas experiments by their father's fighters." It states that Osama bin Laden tried to persuade Omar to volunteer for suicide missions and exposed his son to dangerous conditions visiting training camps in Afghanistan and sending him to the front lines of the Afghan civil war. The book describes the family living in Jiddah without air conditioning or refrigeration, treating asthma with honeycombs and onions, and eventually moving to stone huts in Tora Bora without electricity or running water in 1996. Subsequent correspondence with the Associated Press indicated that 25 bin Laden family members had moved to Iran following U.S. involvement in Afghanistan.

ബിന്‍ ലാദന്റെ മകന്‍ ഓമാറിനെപ്പറ്റി കൂടുതല്‍ വേണമെങ്കില്‍ ഇവിടെ വായിക്കാം.

Joker said...

വിചാരം,

ഏതൊക്കെയാണ് ഇസ്ലാമിക നിയമങ്ങള്‍ എന്നതില്‍ മുസ്ലിംഗളില്‍ തന്നെ തര്‍ക്കം തീര്‍ന്നിട്ടില്ല.പക്ഷെ നിങ്ങള്‍ ഇന്നതൊക്കെയാണ് ഇസ്ലാം നിയമങ്ങള്‍ എന്ന് പറഞ്ഞ് വെച്ചത് നല്ല കാര്യം. :)

മുഖം മുഴുവന്‍ മറക്കണോ അതല്ല മുഖം ഒഴികെയെല്ലാം മറച്ചാല്‍ മതിയോ, പ്രവാചകന്റെ കാലത്ത് സ്ത്രീ‍കള്‍ പൊതു രംഗത്തുണ്ടായിരുന്നു എന്നും ഇനി അതല്ല ഉണ്ടായിരുന്നില്ല എന്നും. ഒക്കെ പറയുന്നുണ്ട്. സ്ത്രീകളെ കെട്ടിപ്പൂട്ടി വെക്കുന്നതില്‍ മുസ്ലിംഗളും, ക്യസ്ത്യാനികളും, ഹിന്ദുക്കളും ഒക്കെ കണക്കാണ്.

അത്യാധുനികമായ ആയുധ ശേഖരം കയ്യിലെത്തുന്നതിന്റെ കഥ. താങ്കള്‍ പറഞ്ഞപ്പോള്‍ ഇനി സുല്ല്. :)).

മാര്‍ക്സ് പറഞ്ഞ പോലെ മതത്തെ ഒരു കറുപ്പ് പോലെ ഉപയോഗിച്ച് ജീ‍വിക്കാന്‍ ഞങ്ങളെയൊന്നും തീരെ സമ്മതിക്കില്ല അല്ലെ.

എല്ലാ മുസ്ലിംഗളും താലിബാന്‍ കാരാണ് എന്ന് പറഞ്ഞാല്‍ കാര്യം കുഴഞ്ഞില്ലെ സഖാവെ ? അഭിപ്പ്രാ‍യത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ അറിയിക്കും എന്ന് കരുതുന്നു. താങ്കള്‍ക്ക് താങ്കളുടെ പേരൊന്ന് മാറ്റിക്കൂടെ. അറബി പേര് തന്നെ ഒരു തരം നൊസ്സ്റ്റാള്‍ജിക് സ്ലേവറി ആണ്. ഒരാള്‍ മതത്തില്‍ നിന്നും പരിപൂര്‍ണ മുക്തി നേടേണ്ടത് മത അടയാളങ്ങളും, ആചാരങ്ങളും കൂടെ ഉപേക്ഷിച്ചാണ്.ഓണവും ക്യസ്തുമസ്സും, പെരുന്നാളും എല്ലാം മതാടിമത്തത്തിന്റെ അടയ്യാളങ്ങളാണ്. അങ്ങനെയൊരു വിപ്ലവം ജബ്ബാര്‍ മാഷും, നിങ്ങളും ഒന്നും കാണിക്കാത്തത് എന്താണെന്ന് ഒന്നു പറയാമോ.

ഈ ചോദ്യം ഞാന്‍ ബാബുവിനോട് ചോദിക്കാത്തത്. അയാള്‍ ഒരു നൊസ്റ്റാള്‍ജിക് മത വിശ്വാസിയാണ്. ആ എഴുത്തുകളില്‍ കൂടി പോയാല്‍ അത് മനസ്സിലാകും.

Joker said...

കൂട്ടത്തില്‍ ഒന്നു കൂടി പറഞ്ഞോട്ടെ, ശ്രീ.ഹമീദ് ചേന്ദമംഗല്ലൂര്‍ എന്റെ നാട്ടില്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു. “ താന്‍ ഒരു അനുഷ്ടാനമില്ലാത്ത മത വിശ്വാസിയാണെന്ന് “ താങ്കളും ഇതില്‍ പെട്റ്റുമോ.

വിചാരം said...

ജോക്കര്‍ സാര്‍
ഇതൊന്നുമല്ല ഇസ്ലാമിക നിയമം എന്നൊന്നും പറയാത്തത് ഭാഗ്യം, എന്നാ പിന്നെ ആരായിരിക്കും ഈ ആയുധങ്ങളൊക്കെ കൊടുക്കുന്നത് താലിബാന് ? മാര്‍ക്സ് മതം മനുഷ്യ മയക്കുന്ന ഒരു കറുപ്പാണ് (നൂറു വട്ടം ശരി)
എല്ലാ മുസ്ലിങ്ങളും യഥാര്‍ത്ഥ മുസ്ലിംങ്ങളല്ല താലിബാനാണ് യഥാര്‍ത്ഥ മുസ്ലിം, ജോക്കറിനു വല്ല സംശയവുമുണ്ടോ?.
എന്റെ ജോക്കറെ ... എനിക്ക് ചിരിവരുന്നു എന്റെ പേര് മാറ്റാനുള്ള നിര്‍ദ്ദേശം വച്ചപ്പോള്‍, മാഷേ ഈജിപ്ത് എന്ന അറബിനാട്ടില്‍ അനേകം ക്രിസ്ത്യാനികളും മറ്റു മതക്കാരും സംസാരിക്കുന്ന ഭാഷ അറബിയാണ് ..എടോ സാഹിബേ അറബി ഭാഷ ഇസ്ലാമിനാരും തീരുയെഴുതി തന്നിട്ടില്ല .. Syria: 2,000,000
Lebanon: 1,300,000
Jordan: 370,000
[2] Palestine: 75,500
Arabian Peninsula: 100,000.. ഇവിടെയൊക്കെ അറബി സംസാരിക്കുന്ന ക്രിസ്ത്യാനികളും മറ്റു മതക്കാരും ഉണ്ടിഷ്ടാ. ഉമര്‍ ഫാറൂഖ് എന്നത് ഇസ്ലാമിക നാമമാണന്ന് പറയാത്തത് നന്നായി . ഞാന്‍ എന്റെ പ്രഫയിലില്‍ വ്യക്തമായി എന്തന്ന് എഴുതിയിട്ടുണ്ട്.

അപ്പൊകലിപ്തോ said...

അയ്യോ ജോകര്‍ സാറെ..
അറിഞ്ഞില്ലെ... ലബണോണിലെ ഏതോ അറബി ജൂതനു പിറന്ന ഫാറൂക്ക്‌ ബക്കറ്‍ എന്ന അറബിയെ കാക്ക കൊത്തി കേരള തുരുത്തിലിട്ടതാണു...

അപ്പോ പിന്നെ അറബി പേരൊക്കെ മാറ്റാന്‍ പറഞ്ഞാ നൊസ്റ്റാല്‍ജിയ എന്ന ആ ഒരിത്‌ എങ്ങനെ കിട്ടും..

Joker said...

ഫാറൂഖ് സാറെ,

നിങ്ങളുടെ ബാപ്പ മുസ്ലിം ആയത് കൊണ്ടല്ലേ ഫാറൂഖേ ബാപ്പ താങ്കള്‍ക്ക് ആ പേരിട്ടത്. ഉമറുല്‍ ഫാറൂഖ് എന്ന് പറഞ്ഞാല്‍ ഇസ്ലാമിലെ പുലി രണ്ടാം ഖലീഫ.ഹംസ എന്ന പേരും അങ്ങനെ തന്നെ. അതായത് താങ്കള്‍ ഒരു പാരമ്പര്യ മേത്തന്‍ ആണ്‌‍. ഇനി അതല്ല ഫാറൂഖ് എന്ന പേര് താങ്കള്‍ തന്നെ ആ പേരിട്ടതെങ്കില്‍ ഞാന്‍ സമ്മതിച്ചു. ഇനി അതല്ല താങ്കളുടെ ബാപ്പയോ ഉമ്മയോ മറ്റുള്ളവരോ ആണ് ഈപേരിട്ടതെങ്കില്‍ പിന്നെ ഇതും താങ്ങി നടക്കുന്നതിലുള്ള യുക്തിയാണ് ഞാന്‍ ചോദിച്ചത്. ഫാറൂഖ് എന്നാണ് സാഹിബിന്റെ ശരിയായ പേരെങ്കില്‍ ഇതിനാണ് നൊസ്റ്റാള്‍ജിക് സ്ലേവറി എന്ന് പറയുന്നത്.

ഫാറൂഖ് ഭായീ, ജൂതന്മാരും, അറബികളും, ക്യസ്ത്യാനികളും ഒക്കെ മത വിശ്വാസികളല്ലേ ഇഷ്ടാ. ആ പേര് തന്നെ താങ്ങുന്നതിലുള്ള സാംഗത്യമാണ് ഞാന്‍ ചോദിച്ചത്.

ഇഷ്ടാ ദിവസത്തില്‍ ചുരുണ്‍ഗിയത് 10 നാഷണാലിറ്റിയിലുള്ള ആളുകളുമായി ഇടപഴകുന്നയാളാണ് ഞാന്‍. താങ്കള്‍ എന്നെ ഈ കണക്ക് പഠിപ്പിച്ചത് കണ്ടപ്പോള്‍ അതിലും വലിയ ചിരി വന്നു.

എടോ ഫാറൂഖ് ഭായീ (അങ്ങനെ വിളിക്കാം എന്ന് തോന്നുന്നു) അറബി പേരോ ഇസ്ലാമിക കുന്തമോ ആയിട്ടല്ല പേര് മാറ്റണം എന്ന് ഞാന്‍ പറഞ്ഞത്. എന്തിനാണ് ഈ അറബി പേര് തന്നെ താങ്ങി നടക്കുന്നത് എന്നാണ് ചോദ്യം. മതത്തിന്റെ എല്ലാ ചിഹ്നങ്ങളും ഉപേക്ഷിക്കുന്നതല്ലേ ഇഷ്ടാ അതിന്റെ ഒരു ഭംഗിയും പൂര്‍ണതയും. എന്നാണ് എന്റെ ഒരു അഭിപ്രായം. നമുക്ക് നമ്മുടെ പ്രാദേശികമായ പേരല്ലേ ശരിക്ക് ചേരുക.

ഹമീദ് സാര്‍ പറഞ്ഞ പോലെ കാരക്ക കൊണ്ട് നോമ്പ് തുറക്കുന്നത് സുന്നത്താകുന്നത് അറേബ്യയിലാണ് കാരണം അതാണവരുടെ പ്രാദേശികമായി ലഭ്യമായ സാധനം.അങ്ങനെ നോക്കുമ്പോള്‍ നമുക്ക് സുന്നത്ത് തേങ്ങാ പൂളുകൊണ്ട് നോമ്പ് തുറക്കുന്നതാണ് എന്ന്. ഇതല്ലേ അതിന്റെ ഒരു ശരി.

ഇഷ്ടാ, ആരൊക്കെ എന്തൊക്കെ വിശ്വസിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടം. സത്യത്തില്‍ ഞാന്‍ ഇങ്ങനെ ഒരു ചോദ്യം ഇട്ടത്. താങ്കള്‍ എന്റെ ചോദ്യത്തിന് പോസിറ്റീവ് ആയി പ്രതികരിക്കും എന്ന് കരുതിയാണ്. ഏതായാലും മറുപടി ഉണ്ടാകും എന്ന് കരുതുന്നു.

താലിബാന്‍ ഇഷ്യൂ ശരിക്കും കാര്യങ്ങള്‍ പൊളിടിക്കലാ‍ണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.അത് താങ്കള്‍ക്കും അറിയാം. വിഷയം താലിബാനല്ല സത്യത്തില്‍ മറ്റു പലതുമാണല്ലോ.

ഈജിപ്ത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണിഷ്ടാ.ലവിടെയും മറ്റുള്ള സ്ഥലങ്ങളിലും , ബാപ്പ നിങ്ങള്‍ക്ക് പേരിട്ട സ്ഥലത്തും എല്ലാം അറബി വന്നത് , കാറ്റില്‍ പാറിവന്നതല്ല. യുദ്ധത്തിലൂടെ ഇസ്ലാമിക ജിഹാദികള്‍ ആളുകളെ കൊന്നൊടുക്കി ഇസ്ലാമിക താലിബാനികള്‍ വന്നപ്പോള്‍ എത്തിയതാണ്. ആ പേരാണ് താങ്കള്‍ക്കുള്ളത് അതാണ് ഞാന്‍ മാറ്റുന്നതല്ലേ നല്ലത് എന്ന് ചോദിച്ചത്. ആ ചോര പുരണ്ട പേര് തന്നെ വേണോ എന്നതാണ് ചോദ്യം.(അതിനു മുമ്പ് ലാദന്‍ മാര്‍ വന്നിരുന്നെങ്കിലും ഇസ്ലാമും കൊണ്ടായിരുന്നില്ല)

ഫാറൂഖ് സായിവെ,
സംഭവം ഞാന്‍ വിടുന്നു.താങ്കളുടെ നല്ല മറുപടി കണ്ട് ഇത്രയും എഴുതിയതാണ്. എന്നാല്‍ ഇനിയും കാണാം. ഏതായാലും ഞാന്‍ യുക്തിവാദത്തിനും ഇസ്ലാമിനും ഇല്ലേ.

മഅസ്സലാമ

പള്ളിക്കുളം.. said...

ഇസ്ലാമിൽ ഇസ്ലാമികമായതെല്ലാം ശരിയാണ്ടോ..
“നിങ്ങളിൽ പണ്ഡിതന്മാരുടെ വ്യത്യസ്താഭിപ്രായങ്ങൾ നിങ്ങൾക്ക് അനുഗ്രഹമാണ്” എന്നാണ് നബി (സല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞിട്ടുള്ളത്. വിവിധ ചിന്താധാരകളെ ഉൾക്കൊള്ളാൻ പര്യാപ്തമായ ഇസം തന്നെയാണ് അത്. അതുകൊണ്ടാണ് ജോക്കർ പറഞ്ഞത് ‘പല വിഷയങ്ങളിലും അഭിപ്രായങ്ങൾ ഏകീകരിച്ചിട്ടില്ല‘ എന്ന്. നബി വചനങ്ങൾ എല്ലാം തന്നെ കണിശമായ നിർദ്ദേശങ്ങളാണ് എന്ന് നിങ്ങളെപ്പോലെ തെറ്റിദ്ധരിച്ച നിരവധി പണ്ഡിതന്മാരുണ്ട്. ചരിത്രത്തിൽ ഇന്നുവരെ മുസ്ലീംങ്ങൾ ആരും പാടാതിരുന്നിട്ടില്ല. എന്നുമാത്രമല്ല സംഗീതത്തിന് വളരെയധികം സംഭാവനകൾ നൽകിയിട്ടുമുണ്ട്.. കേട്ടിട്ടില്ലേ നമ്മുടെ മോഹൻലാൽ പറയുന്ന ‘ഉസ്താദ് മുഹമ്മദ് അലി കോയ അബ്ദുർറഹ്മാർ കുട്യാമു ഖാൻ “!!
ഖുർആൻ പാരായണം പോലും സംഗീതാത്മകമാണ് .. അരേ.. വാഹ്!!
ഇങ്ങനെ ഞാൻ പറയുന്ന അഭിപ്രായങ്ങളെ നിഷേധിക്കുന്നവരും ഉണ്ട്.. അപ്പോൾ ഇതിൽ ‘മറ്റേ ടീമാണ്’ യഥാർഥ ഇസ്ലാമിസ്റ്റുകൾ എന്ന നിഗമനത്തിൽ താങ്കളെ എത്തിച്ച ചേതോവികാരം എന്താവാം. നിങ്ങൾക്ക് പോസ്റ്റാക്കാൻ പറ്റിയവർ മറ്റവരാണ് എന്നതുകൊണ്ടാണോ? അതോ മറ്റൊരു ജബ്ബാർ ആകാനുള്ള ശ്രമമാണോ? എങ്കിൽ സുസ്വാഗതം. ഇവിടെ മുസ്ലിം പോസ്റ്റുകൾ നിലനിൽക്കുന്നതു തന്നെ നിങ്ങളെയൊക്കെപ്പോലെയുള്ള ആൾക്കാർ ഉള്ളതുകൊണ്ടാണ്.
ബൈ ദ ബൈ.. മിസ്റ്റർ പെരേര... നിങ്ങൾ ഒരു കംമ്യൂണിസ്റ്റുകാരനാണെന്നൊക്കെ അഭിമാനം കൊള്ളുന്നത് എവിടെയോ വായിച്ചതായി ഓർക്കുന്നു.
മാവോയിസ്റ്റാണോ?
നക്സലാണോ?
അതോ നമ്മുടെ അച്യുവിസ്റ്റാണോ.. പിണറായിസ്റ്റാണോ?
അതോ കറകളഞ്ഞ റഷ്യൻ കംമ്യൂണിസ്റ്റാണോ?
ഇതൊക്കെ എന്താണിഷ്ടാ.. ഒരേ ഇസമാണോ അതോ..

ബയാന്‍ said...

Joker saying : അറബി പേരോ ഇസ്ലാമിക കുന്തമോ ആയിട്ടല്ല പേര് മാറ്റണം എന്ന് ഞാന്‍ പറഞ്ഞത്. എന്തിനാണ് ഈ അറബി പേര് തന്നെ താങ്ങി നടക്കുന്നത് എന്നാണ് ചോദ്യം. മതത്തിന്റെ എല്ലാ ചിഹ്നങ്ങളും ഉപേക്ഷിക്കുന്നതല്ലേ ഇഷ്ടാ അതിന്റെ ഒരു ഭംഗിയും പൂര്‍ണതയും. എന്നാണ് എന്റെ ഒരു അഭിപ്രായം. നമുക്ക് നമ്മുടെ പ്രാദേശികമായ പേരല്ലേ ശരിക്ക് ചേരുക.

വിചാരം: പേരുമാറ്റണം എന്ന ജോക്കറിന്റെ അഭിപ്രായംചിരിച്ച് തള്ളേണ്ടിയിരുന്ന ഒരു നിര്‍ദ്ദേശമായിരുന്നില്ല, ഫാറൂഖ് ബക്കര്‍ എന്നത് താങ്കള്‍ പറയുന്ന പോലെ ഒരു അറബി പേര് മാത്രമല്ല, ആ പേരിനെ എത്ര പൂജ്യമിട്ട് ഗുണിച്ചാലും അതിന് പൂജ്യം വില കിട്ടില്ല. താങ്കളുടെ വിചാരധാരകള്‍ അറിയാത്ത ഒരാളോട് താങ്കളെ പേരില്‍ പരിചയപ്പെടുമ്പോള്‍ താങ്കളെ ഒരു മുസ്ലിമായി തെറ്റിദ്ധരിക്കപ്പെടും, എങ്കിലും ആ പേരില്‍ ഇന്നു വരെ ജീവിക്കുന്ന താന്ക‍ള്‍ പേരു മാറ്റണം എന്നത് ബാലിശമാണ്; ( ഒരു മുസ്ലിം ആയി പിറന്നതിന്റെ പേരില്‍ താങ്കള്‍ക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ച്പിടിക്കാനാവില്ലല്ലോ, ഇനിയീ മന്ത് കാലും കൊണ്ട് തന്നെ യാത്രതുടരുക) എങ്കിലും താന്കളുടെ കുഞ്ഞിന് ‘സ്നേഹ’ എന്ന പേരിട്ടത് പോലെ പുതു തലമുറയ്ക്കെങ്കിലും മതവിശ്വാസത്തിന്റെ ചാപ്പ കുത്താത്ത പേരുകള്‍ കണ്ടെത്തേണ്ടത് ഒരു അനിവാര്യതയാണ്. ജോക്കറ് : ഒരു മതത്തിന്റേതുമല്ലാത്ത കുറച്ച് പേരുകളുടെ ഒരു ലിസ്റ്റ് ഒരു പോസ്റ്റാക്കിയിരുന്നാല്‍ ഒരു പ്രോത്സാഹനമാകുമായിരുന്നു. വാല്‍കഷണം: ‘ റ്റൂത്ത്പേസ്റ്റിനു ‘ കോള്‍ഗേറ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന പോലെ ‘ദൈവം’ എന്നര്‍ത്ഥം വരുന്ന ‘അല്ലാഹു’ എന്ന അറബി പദം മുസ്ലിംങ്ങളുടെ ദൈവത്തിന്റെ പേരു മാത്രമായി ത്തീര്‍ന്നതിന്റെ ഫലം, ഈ യിടെ മലേഷ്യയില്‍ ‘ കാത്തലിക് ചര്‍ച്ച് ‘ ദൈവമേ’ എന്നതിനു ‘ അല്ലാഹു’ എന്നതില്‍ കേറിപിടിച്ചപ്പോള്‍ വിവാദമായിരുന്നു. ഗള്‍ഫില്‍ അറബിയില്‍ മാസ്സ് നടക്കുന്ന കൃസ്തീയ പള്ളികളില്‍ ‘യാ അല്ലാഹ്’ എന്നാണ് യേശുദേവനെ സംബോധന ചെയ്യുക.

Anonymous said...

Blogger പള്ളിക്കുളം.. said...
നിങ്ങൾ ഒരു ... മാവോയിസ്റ്റാണോ? നക്സലാണോ? അതോ നമ്മുടെ അച്യുവിസ്റ്റാണോ.. പിണറായിസ്റ്റാണോ?
അതോ കറകളഞ്ഞ റഷ്യൻ കംമ്യൂണിസ്റ്റാണോ?
ഇതൊക്കെ എന്താണിഷ്ടാ.. ഒരേ ഇസമാണോ അതോ..

ഞാങ് ഒരു പള്ളിക്കൊളമിസ്റ്റാണേ. പള്ളിയിസവും കൊളമിസവും ചേര്‍ന്ന അവനവനിസം. കൊയപ്പമായോ എന്തോ.

Say cheese!

ബയാന്‍ said...

>>>“നിങ്ങളിൽ പണ്ഡിതന്മാരുടെ വ്യത്യസ്താഭിപ്രായങ്ങൾ നിങ്ങൾക്ക് അനുഗ്രഹമാണ്” എന്നാണ് നബി (സല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞിട്ടുള്ളത്. വിവിധ ചിന്താധാരകളെ ഉൾക്കൊള്ളാൻ പര്യാപ്തമായ ഇസം തന്നെയാണ് അത്.>>>>

പള്ളിക്കുളം:
ശെരിയാണ്, ഇസ്ലാമിക് ഗ്രൂപുകളുടെ എണ്ണം കൂടുന്നത് വെറുതെയല്ലല്ലോ, നാല്പത്തിമൂന്ന് വയസ്സ് കഴിഞ്ഞ് നിസ്കാരം തുടങ്ങിയാല്‍ മതി, അപ്പോഴേ മനുഷ്യന് പ്രാ‍യപൂര്‍ത്തിയാവൂ, നബിക്കു പ്രവാചകത്വം കിട്ടിയത് നാലപത് കഴിഞ്ഞാ, നബി നിസ്കരിച്ചതും നാല്പത് കഴിഞ്ഞാ, നബിയുടെ അനുചരന്മാര്‍ യുവത്വം അഘോഷിച്ചവവരാ, എന്നും പറഞ്ഞ് എന്റെ നാട്ടില്‍ പുതിയ ഗ്രൂപുണ്ടായിട്ടുണ്ട്.

പണ്ഢിതന്മാരുടെ വിത്യസ്ഥ അഭിപ്രായങ്ങള്‍ അനുഗ്രഹമാണെങ്കില്‍ , പ്രമുഖ ഇസ്ലാമിക് സ്കോളര്‍ ഇബ്നുഅബ്ബാസ്(റ)വിന്റെ ‘മുത്‌ആ” വിവാഹത്തെകുറിച്ചുള്ള അഭിപ്രായം ഗള്‍ഫ് ബാചിലേറ്സിനു ഒരനുഗ്രഹം തന്നെയായിരിക്കും. ( ഒരു ദിവസത്തേക്കും, ഒരു ആഴ്ചത്തേക്കു, അല്ലെങ്കില്‍ ഒരു മാസത്തേക്കു എന്നിങ്ങനെ അവധി നിശ്ശ്ചയിച്ച് നടത്തുന്ന വിവാഹമാണ് മുത്‌ആ വിവാഹം.

ഹ ഹ ഹ, ഇസ്ലാമിനെ കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുഞ്ഞില്ലിണ്ടാതാവുമോ !!

Joker said...

യരലവ,
ഫാറൂഖ് ബക്കര്‍ പേര് മാറ്റി സത്യന്‍, സത്യ ശീലന്‍ എന്നോ, സുഗുണന്‍ എന്നൊക്കെ പേരിട്ടിരുന്നെങ്കില്‍ വരും തലമുറക്കെങ്കിലും തങ്ങളുടെ പിതാവ് ഒരു സ്വതന്ത്രനും മതങ്ങളൊന്നും ഇല്ലാത്തവനും ആയിരുന്നുവെന്ന് മനസ്സിലാക്കമായിരുന്നു. കാരണം ഇയാള്‍ കാഞ്ഞ് പോയാല്‍ പിന്നെ ബ്ലോഗും എഴുതി പൂജ്യം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. രേഖകളിലും മറ്റും പഴയ മുസ്ലിം പേര് തന്നെ നിലനില്‍ക്കും.ഭാവിയെങ്കിലും നമുക്ക് യുക്തിവാദ ചിന്തകളില്‍ നിറക്കാന്‍ ഇതൊക്കെ സഹായിക്കില്ലേ എന്നതായിരുന്നു ഈ എളിയവന്റെ ചോദ്യം.

അനില്‍@ബ്ലോഗ് // anil said...

വിചാരം,
വായിക്കുന്നുണ്ട്.

പേരുമാറ്റണം എന്നും പറഞ്ഞുള്ള ബഹളം ഇതു വര കഴിഞ്ഞില്ലെ?
:)

ബയാന്‍ said...

joker : വിചാരം തന്റേടിയാണ്. ഫാറൂക്ക് ബക്കറ് എന്ന പേരില്‍ നിന്നു കൊണ്ടു അദ്ദേഹം ജനിച്ചുപോയ തീവ്രയാഥാസ്ഥിക മതത്തെ തുറന്നെതിര്‍ക്കുന്ന ഫാറൂക്കിന്റെ ചങ്കൂറ്റത്തെ നമിക്കുക.

സത്യന്‍, സത്യശീലന്‍, സുഗുണന്‍, എന്നീ നമ്മുടെ പ്രാദേശിക നാമങ്ങളും ചില മത-ജാതി ചിന്ത തികട്ടി വരുന്ന പേരുകളാണ്. മനുഷ്യത്വത്തിന്ന് എന്തു പ്രാദേശികത. മതമില്ലായ്മ മനുഷ്യത്വത്തിന്റെ സ്വത്വമാണ്. അതിനെ ഏതെങ്കിലും പേരിലോ ഭാഷയിലോ തളയ്ക്കുക എന്നത് അല്പത്വമാണ്.

നാം ജീവിക്കുന്നത് മതത്തിന്റേയും ദൈവത്തിണ്ടെയും പേരില്‍ മനുഷ്യന്റെ സംസകാരങ്ങള്‍ ഹൈജാക് ചെയ്യപ്പെട്ട വിശ്വാ‍സാധിഷ്ഠിത സമൂഹത്തിലാണ്. സ്വന്തം മകള്‍ക്ക് ‘സ്നേഹ’ എന്ന പേരു നല്‍കിയതിലൂടെ ഫാറൂക്ക് നല്‍കുന്ന സന്ദേശം വിലമതിക്കാനാവാത്തതാണ്. മതമില്ലാ‍യ്മ നമ്മുടെ ഭാരതത്തില്‍ ഒരു ഓപ്ഷന്‍ പോലും അല്ല എന്ന കാര്യം മറക്കാതിരിക്കുക. ഇനിയും ഒരഞ്ഞൂറോ ആയിരമോ കൊല്ലമെടുത്തേക്കാം ജാതിയും മതവുമൊന്നും തിരിച്ചറിയപ്പെടാത്ത പേരുകളില്‍ മനുഷ്യനെ തിരിച്ചറിയാന്‍. കഴിഞ്ഞാഴ്ച ട്രെയിന്‍ യാത്രക്കിടെ എന്നോടും പേരുമാ‍റ്റാന്‍ ഒരാള്‍ ആവശ്യപ്പെട്ടിരുന്നു, ഞാന്‍ അദ്ദേഹത്തോട് ഒരു പേരു നിര്‍ദ്ദേശിക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു ഒരു മതത്തിലും പെടുത്താനാവാത്ത പേരുകണ്ടെത്താന്‍ കടംകഥ കളിക്കേണ്ടിവന്നു.

അനില്‍ ചര്‍ച്ച വഴിമാറുന്നുണ്ട്. മതം ചര്‍ച്ചിക്കുമ്പോള്‍ ഇതൊരുപതിവാ.. :)

ബയാന്‍ said...

വിചാരം : ഇസ്ലാമില്‍ മിതവാദം, തീവ്രവദം എന്നൊന്നില്ല. ഇസ്ലാം ഒന്നേയുള്ളൂ- ജീവിതവും മരണവും ദൈവം എന്ന അല്ലാഹുവിനുമുന്നില്‍ സമ്പൂര്‍ണ്ണ സമര്‍പ്പിതം. മതഭീകരത വഴിപിഴച്ച മതബോധമല്ല, മറിച്ച് മതത്തിന്റെ തന്നെ അനുശാസനകളാണ്, ഭീകരതയ്ക്ക് മതമില്ല എന്നത് മതത്തിന്റെ തന്നെ ഒരു മാര്‍കറ്റിങ്ങ് വിദ്യയാണ്. താന്‍ വിശ്വസിക്കുന്ന ദൈവത്തില്‍ ലോകം മുഴുവനും വിശ്വസിക്കണം എന്നു ആഗ്രഹിക്കാത്ത എത്ര മതവിശ്വാസികള്‍ ഉണ്ടാവും. പേരന്താ..ആള് നമ്മളെ ആളാണോ. ..ഹ ഹ ഹ.

Dr.Doodu said...

mr കൊളം,
ങ്ങള് ഒരു പച്ചക്കൊളമാണെന്നാണ് കരുതിയത്‌. ബ്ലോഗിലെ കവിത കണ്ടപ്പോള്‍ നിറമില്ലാത്ത കൊളം പോലെ തോന്നി. പോസ്റ്റുകളും കമന്റുകളും കണ്ടപ്പോള്‍ മനസ്സിലായി ങ്ങള് ഒരു പച്ച ഇസ്ലാമിസ്റ്റ് കൊളം തന്നെ എന്ന്! ഹഹഹ!...

പള്ളിക്കുളം.. said...

അൽഹംദുലില്ലാഹ്..
ഒരാൾക്കെങ്കിലും അങ്ങനെ തോന്നിയല്ലോ..

chithrakaran:ചിത്രകാരന്‍ said...

മത വിശ്വാസം- അത് ഏതായാലും‌-
മനുഷ്യത്വത്തിനെതിരെയുള്ള അജ്ഞതയുടെ
സംഘടിത അടിമകളുടെ ജിഹാദുതന്നെയാണ്.
വിശ്വാസത്തില്‍ നിന്നുമെത്രമാത്രം അകന്നു നില്‍ക്കുന്നുവോ
അത്രയും നല്ല മനുഷ്യസ്നേഹിയാകാം.

നല്ല വിചാരങ്ങള്‍ !!!

kaalidaasan said...

സത്യന്‍, സത്യ ശീലന്‍ എന്നോ, സുഗുണന്‍ എന്നൊക്കെ പേരിട്ടിരുന്നെങ്കില്‍ വരും തലമുറക്കെങ്കിലും തങ്ങളുടെ പിതാവ് ഒരു സ്വതന്ത്രനും മതങ്ങളൊന്നും ഇല്ലാത്തവനും ആയിരുന്നുവെന്ന് മനസ്സിലാക്കമായിരുന്നു.

സത്യനും സത്യശീലനും സുഗുണനും ഒക്കെ മതങ്ങളില്ലാത്തവരാണെന്ന ഉത്ബോദനത്തിനൊരു നല്ല നമസ്കാരം പറയാതെ വയ്യ. അള്ളാഹു മണ്ണില്‍ നിന്നുണ്ടാക്കിയ മുസ്ലിങ്ങളാണു ലോക മുഴുവനുണ്ടായിരുന്നതെന്നു പഠിപ്പിക്കുന്ന ജോക്കറൊക്കെ തമാശ പറയുകയാണോ? ക്ഷമിക്കണം ജോക്കര്‍ തമാശയാണു പറയേണ്ടതെന്നു ഞാന്‍ ഒരു നിമിഷം മറന്നു പോയി.

അള്ളാഹു എന്ന പേര്, ആര്‍ക്കും ഉപയോഗിക്കാമെന്നാണ്‌ മുസ്ലിം രാജ്യമായ മലേഷ്യയിലെ സുപ്രിം കോടതി വിധിച്ചത്. എന്നു വച്ചാല്‍ മുസ്ലിങ്ങളുടെ ദൈവം പോലും മുസ്ലിങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടതല്ല എന്നാണ്. പിന്നല്ലേ ചില പേരുകള്‍!

ജനാധിപത്യ ഭരണം നിലനില്‍ക്കുന്ന മലേഷ്യയില്‍ ഇസ്ലാമിക ഭരണമല്ല എന്ന സ്വാഭാവിക തമാശ പുറകെ കേള്‍ക്കാം.

അപ്പൊകലിപ്തോ said...

kaalidaasan said... ( ...അള്ളാഹു എന്ന പേര്, ആര്‍ക്കും ഉപയോഗിക്കാമെന്നാണ്‌ മുസ്ലിം രാജ്യമായ മലേഷ്യയിലെ സുപ്രിം കോടതി വിധിച്ചത്. എന്നു വച്ചാല്‍ മുസ്ലിങ്ങളുടെ ദൈവം പോലും മുസ്ലിങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടതല്ല എന്നാണ്. ... )

കാളിദാസാ... മുസ്ളിംകള്‍ക്ക്‌ മാത്രമാണു ദൈവമെന്നു മുസ്ളിംകള്‍ എവിടെങ്കിലും പറഞ്ഞോ...?

മലേഷ്യയില്‍ ക്രിസ്ത്യന്‍ ചതി മതപരിവര്‍ത്തനത്തിനു ഉപയോഗിക്കുന്ന രാഷ്ട്രീയ തന്തയില്ലായ്മയാണു അവിടത്തെ പ്രശ്നം...

ബൈബിളില്‍ ഹീബ്രുവില്‍ പറയുന്ന "എലോഹിം"-മും അറബിയില്‍ "അല്ലാഹ്‌" ഉം ഒന്നു തന്നെയാണു.. അതു മുസ്ളിം സംവരണ ദൈവം എന്നു പറഞ്ഞ്‌ ഇളിഭ്യനാവാതെ ദാസാ.

Joker said...

യരലവ,

ചര്‍ച്ച കൊഴുക്കുന്നുണ്ട്. ഞാന്‍ പോകുന്നു. ഞാന്‍ ഏതായാലും ഒരു മത വിശ്വാസിയാണ്. എനിക്കാരുടെയും സര്‍ട്റ്റിഫിക്കറ്റ് വേണ്ട ജീവിക്കാന്‍. എന്റെ വ്യക്തിപരമായ ഒരു ചോദ്യം ആയിരുന്നു ഈ പേരിന്റെ സംഭവം, ബക്കര്‍ ഊച്ചാളി മറുപട്റ്റിയും, യരലവ യുക്തിസഹമായ മറുപടിയും തന്നപ്പോള്‍ സംഭവം അവിടെ അവസാനിച്ചു. ഖലാസ്.

കാളിദാസാ

ആവേശം കൊള്ളാം, നല്ല കാര്യം, പക്ഷെ എത് എന്റെ തലയില്‍ കയറി നിന്നിട്ടു വേണ്ട. അള്ളാഹു മണ്ണില്‍ നിന്നുണ്ടാക്കിയ മുസ്ലിങ്ങളാണു ലോക മുഴുവനുണ്ടായിരുന്നതെന്നു പഠിപ്പിക്കുന്ന ജോക്കറൊക്കെ തമാശ പറയുകയാണോ?

ഇങ്ങനെ കാളിദാസാ ഞാന്‍ തന്നോട് എവിടെയാണ് പറഞ്ഞിട്ടുള്ളത്. അങ്ങനെ സംവാദം നടത്തുന്ന യുക്തിവാദി വിശ്വാസികളും, ഇസ്ലാം വിശ്വാസികളും ബ്ലോഗില്‍ ഉണ്ട് അവരോടാണ് അത് പറയേണ്ട്ത്. ദൈവത്തിന് അല്ലാഹു എന്നോ മറ്റവന്‍, ചുക്കെന്നോ ചുണ്ണാമ്പെന്നോ വിളിച്ചോട്ടെ എനിക്ക് ഒരു ചുക്കും ഇല്ല. ഞാന്‍ ഈ അഞ്ച്പൈസക്ക് വിലയില്ലാത്ത ഇടപാട്റ്റിനും ഇല്ല.

എല്ലാവരും കൊള്ളാം, അത് യുക്തിവാദ മതക്കാരായാലും, താലിബാന്‍ കാരായാലും, കുറിശു യുദ്ധക്കാരായാലും, ശ്രീരാമ സേനക്കാരായാലും ആരായാലും ശരി. മനസ്സില്‍ വിദ്വേഷവും, വെറ്രുപ്പും , അന്ത ക്കേടുംനിറഞ്ഞിരിക്കുന്നുവെങ്കില്‍ പിന്നെ എന്ത് യുക്തിവാദ വിശ്വാസിയായിട്ട് എന്ത് കാര്യം.

എല്ലാ തീവ്ര മത വിശ്വാസികളും ലോകത്ത് തങ്ങളുട്റ്റെ മതം എല്ലായിട്റ്റത്തും വരണ്‍നമെന്ന് ആഗ്രഹിക്കുന്നു, യുക്തിവാദി വിശ്വാസികളും അതെ. താലിബനും, അല്‍ഖൈദയും അങ്ങനെ പറയുമ്പോള്‍ , യുക്തിവാദികള്‍ല്‍ക്കും മത വിശ്വാസികളെ കൊന്നൊടുക്കണം എന്ന് തന്നെയാണുള്ളത്. അതിനു മാത്രം സംഘടിത ശക്തി അവര്‍ക്കില്ലാതെ പോയി എന്ന് മാത്രം.

എന്റെ ബ്ലോഗില്‍ വന്ന് ഒരു യുക്തിവാദി വന്ന് അപറഞ്ഞത് മതാന്ധരെ മുഴുവന്‍ ഉന്‍ മൂലനം ചെയ്യണം എന്നാണ്. പിന്നെ ഇതിലൊക്കെ എന്തോന്ന് വിശ്വാസം. ഇവര്‍ക്കാണോ മറ്റുള്ളവരെ വിമര്‍ശിക്കാന്‍ അവകാശമുള്ളത്.

കാളിദാസാ എന്നെ വിട്ട് പിടി.
ഞാന്‍ ഈ ചര്‍ച്ച നിര്‍ത്തി പോയതാണ് പിന്നെ എന്റെ പിന്നാലെ വന്ന് ചൊറിയരുത്. സ്നേഹ എന്ന പേര് സ്വതന്ത്ര നാമമാണ് എന്ന് പറഞ്ഞപ്പോഴാണ്. ഞാന്‍ മറ്റ് പേരുകള്‍ പറഞ്ഞത്.

ബാബു എന്ന യുതൊവാദി താലിബാന്‍പറയുന്നത് പോലെ സമയമില്ല അനിയാ. ഇത്തരം യുക്തിവാദി താലിബാന്‍ കാരുമായി പുലയാട്ട് പറയാന്‍.

നല്ല നമസ്കാരം.

ഷൈജൻ കാക്കര said...

ഒരു പേരിലെന്തിരിക്കുന്നു!

kaalidaasan said...

മലേഷ്യയില്‍ ക്രിസ്ത്യന്‍ ചതി മതപരിവര്‍ത്തനത്തിനു ഉപയോഗിക്കുന്ന രാഷ്ട്രീയ തന്തയില്ലായ്മയാണു അവിടത്തെ പ്രശ്നം...

ബൈബിളില്‍ ഹീബ്രുവില്‍ പറയുന്ന "എലോഹിം"-മും അറബിയില്‍ "അല്ലാഹ്‌" ഉം ഒന്നു തന്നെയാണു..


എലോഹിം തന്നെയാണ്‌ അള്ളായെങ്കില്‍ എന്തിനാണു ക്രിസ്ത്യന്‍ ചതി എന്നൊക്കെ പറയുന്നത്? ചതി മുസ്ലിങ്ങളല്ലേ ചെയ്തത്? ക്രിസ്ത്യാനികളുടെ ദൈവത്തെ അടിച്ചെടുത്ത്?

അറബി സംസാരിക്കുന്ന ക്രിസ്ത്യാനികള്‍ അള്ളായെന്നു തന്നെയാണ്‌ പണ്ടും ഇപ്പോഴും ഉപയോഗിക്കുന്നത്.

അപ്പൊകലിപ്തോ said...

kaalidaasan said... ( ...അള്ളാഹു എന്ന പേര്, ആര്‍ക്കും ഉപയോഗിക്കാമെന്നാണ്‌ മുസ്ലിം രാജ്യമായ മലേഷ്യയിലെ സുപ്രിം കോടതി വിധിച്ചത്. എന്നു വച്ചാല്‍ മുസ്ലിങ്ങളുടെ ദൈവം പോലും മുസ്ലിങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടതല്ല എന്നാണ്. ... )


kaalidaasan said... (അറബി സംസാരിക്കുന്ന ക്രിസ്ത്യാനികള്‍ അള്ളായെന്നു തന്നെയാണ്‌ പണ്ടും ഇപ്പോഴും ഉപയോഗിക്കുന്നത്.)

........................................................

കാളിദാസന്‍ ...
ഇതു രണ്ടൂം താന്‍ തന്നെയല്ലെ പറഞ്ഞതു ...

ബുദ്ധി ഭ്രമമുണ്ടോ കാളിദാസനു .....

kaalidaasan said...

ജോക്കര്‍.

കളിദാസനു യതൊരു വിധ ആവേശവുമില്ല. അവേശം ജോക്കറിനല്ലേ? ചില പേരുകള്‍ ഇസ്ലാം പേരുകളാണെന്നു പറഞ്ഞത് ജോക്കറല്ലേ. ഒരു വ്യക്തി ഒരു പേരും സ്വയം സ്വീകരിക്കുന്നതല്ല എന്ന് ലളിതമായ സത്യം ജോക്കറിഅനറിയാത്തതല്ലല്ലോ? അപ്പോള്‍ എന്തിനാണാ പേരു കളയാത്തതെന്നു ചോദിക്കുന്നത് യുക്തി ഹീനമായ നടപടിയല്ലേ?

മുസ്ലിങ്ങളല്ലാത്തവര്‍ ദൈവത്തെ അള്ളാഹു എന്നു വിളിക്കാന്‍ പാടില്ല എന്നു പറഞ്ഞ് കോടതിയില്‍ പോയത് മുസ്ലിങ്ങള്‍ തന്നെയാണ്. മുഖ മൂടി പര്‍ദ്ദ ധരിക്കാന്‍ ഉള്ള മുസ്ലിം മത വിശ്വാസം സംരക്ഷിക്കന്‍ മറ്റൊരു മുസ്ലിം കോടതിയില്‍ പോയതു പോലെ. അതൊക്കെ കാണുമ്പോള്‍ മറ്റുള്ളവര്‍ വിമര്‍ശിച്ചെന്നിരിക്കും.

ജോക്കര്‍ ചര്‍ച്ച നിര്‍ത്തുകയോ തുടരുകയോ ചെയ്യുന്നത് ജോക്കറിന്റെ ഇഷ്ടം. ജോക്കര്‍ ഇവിടെ ഇട്ടിട്ടുപോയ ഒരഭിപ്രായത്തെ ആണു ഞാന്‍ വിമര്‍ശിച്ചത്.മുഖം മറ്റുള്ളവര്‍ കാണുന്നതിഷ്ടമില്ലാത്ത മുസ്ലിങ്ങള്‍ മുഖം പുറത്തു കാണിക്കരുത്. അതു പോലെ മറ്റുള്ളവര്‍ വിമര്‍ശിക്കുന്നതിഷ്ടമില്ലാത്തവര്‍ പൊതു വേദികളില്‍ അഭിപ്രായം ​എഴുതുകയും അരുത്. അത്രക്ക് ലളിതമല്ലേ ഇത്

Anonymous said...

kaalidaasan said... ( ...അള്ളാഹു എന്ന പേര്, ആര്‍ക്കും ഉപയോഗിക്കാമെന്നാണ് ‌മുസ്ലിം രാജ്യമായ മലേഷ്യയിലെ സുപ്രിം കോടതി വിധിച്ചത്.

kaalidaasan said... (അറബി സംസാരിക്കുന്ന ക്രിസ്ത്യാനികള്‍ അള്ളായെന്നു തന്നെയാണ്‌ പണ്ടും ഇപ്പോഴും ഉപയോഗിക്കുന്നത്.

അള്ളാ എന്ന് ആര്‍ക്കും ഉപയോഗിക്കാം ...
അള്ളാ എന്ന് ക്രിസ്ത്യാനികളും ഉപയോഗിക്കുന്നു ...

ഇതില്‍ എവിടെയാ കെഴങ്ങന്‍ കാലിപ്തോ ബുദ്ധിഭ്രമം? ആര്‍ക്കാണ് ബുദ്ധിഭ്രമം എന്നറിയാന്‍ കണ്ണാടി നോക്കിയാല്‍ മതി.

കൂട്ടത്തില്‍ ആ പള്ളിക്കൊളത്തിനേം ചോക്കറേം അക്കൂട്ടത്തിലെ ബാക്കി വട്ടന്‍മാരേം വിളിച്ച് ഒന്ന് കണ്ണാടി കാണിക്ക്.

ബയാന്‍ said...

‘അല്ലാഹു’ വിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. ഇനി നമൂക്കൊരുമിച്ച് പാടാം .

ईश्वर अल्लाह तेरो नाम, सब को सन्मति दे भगवान"

Kaippally said...

What an absolute waste of energy. Any interaction involving polar dissimilarity will eventually, unconditionally result in a negative result.


positive + negative = negative

Religion and science can never co-exist and are not even parallel to each other. One is based on facts and the other on blind faith. Any argument between the two groups will end inconclusively, since both have entirely different maxims and principles. There is not even a common ground to conduct a sensible argument. Religions play a game where the goals and rules are constantly dynamic due to the divine nature of their maxim.

And science can never take that liberty to constantly shift maxims.

So let it go boys, Lets go play some real games.

Unknown said...

കാളിദോസനെ ഞാന്‍ കണ്ടിട്ടുള്ളത് എല്‍ജിയുടെ ഫോളോവര്‍ ലിസിറ്റിലാണ്. അന്ന് ഒരു നോട്ടം നോക്കിയിരുന്നു... കാര്യമായിട്ട് പ്രസക്തമായതോ ഇഷ്ട്ടപ്പെട്ടതോ കണ്ടില്ല....
പിന്നീട് എന്നോ പോങ്ങുവിന്റെ ഒരു പോസ്റ്റില്‍ വീഎസിന് വാല്‍ പിടിച്ച് ൫൦൦ കമന്റ് അടിച്ചാണ്‌ ബൂലോകത്തില്‍ അണ്ണന്‍ ഒരു ബ്രേക്ക് ഇടുന്നത്.. പിന്നീട് ശേഷം ഇടതു ബുദ്ധി ജീവികളുടെ കുത്തും ചവിട്ടും കാരണം ആരും തിരിഞ്ഞു നോക്കാതെയായി. മാത്രമല്ല കാളിദാസന് വട്ടാണ്‌, ബുദ്ധിക്ക് സ്ഥിരതയില്ല എന്നൊക്കെ പറഞ്ഞ് ഇടതന്മാര്‍ കളിയാക്കി, മറുപടി കൊടുക്കാതെയായി ... ഇങ്ങനെ വെറുതെ കുറച്ചു കാലം നിന്നപ്പോളാണ്‌ അടുത്ത ബുദ്ധി ഉദിച്ചത്. മുസ്ലിങ്ങളെ പിടിക്കുക.. പര്‍ദ്ദയും സൗദിയും തലവെട്ടും.... ഇങ്ങനെ അണ്ടര്‌വെയര്‍ വരെ എടുത്തിടും... അതാണ്‌ ഇപ്പോഴത്തെ ശ്രമം ... കഴിയാവുന്ന ഹിറ്റ് കിട്ടിയാല്‍ തനിയെ പോയ്ക്കോളും...

Unknown said...

യരലവയുടെ കപ്പാസിറ്റി എത്രയാണെന്ന് എല്ലാവര്‍ക്കുമറിയാം... കുറച്ചു കാലമായി വിടാതെ പിന്തുടരന്നുണ്ടല്ലോ...

അപ്പൊകലിപ്തോ said...

അയ്യോവേദന്‍ കാളിദാസാ...

ബൂലോഗര്‍ക്കെല്ലാം തിരിഞ്ഞിരിക്കുന്നു .. തണ്റ്റെ ബുദ്ദിയുടെ അളവു... തലക്കകത്തെ ചെളി അക്ഷരങ്ങളില്‍ വാരി വിതറാതെ തടിസലാമത്താക്ക്‌...

kaalidaasan said...


ഇതു രണ്ടൂം താന്‍ തന്നെയല്ലെ പറഞ്ഞതു ...

ബുദ്ധി ഭ്രമമുണ്ടോ കാളിദാസനു .....


അതെ ഞാന്‍ തന്നെയാണു പറഞ്ഞത്. അത് താങ്കളുടെ അടഞ്ഞിരിക്കുന്ന കണ്ണുകള്‍ തുറക്കാനാണ്. ക്രിസ്ത്യനികള്‍ അവരുടെ ദൈവത്തെ അള്ള എന്നു വിളിച്ചിട്ടും അറബി നാട്ടിലെ മുസ്ലിങ്ങള്‍ കോടതിയില്‍ പോയില്ല. പക്ഷെ മലേഷ്യയിലെ മുസ്ലിങ്ങള്‍ കോടതിയില്‍ പോയി അതിനെതിരെ കരഞ്ഞു കൊണ്ട്. അങ്ങനെയും കുറെ മുസ്ലിങ്ങള്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടെന്നു അറിയിക്കാനാണു ഞാന്‍ അത് പറഞ്ഞത്. മുഖം പുറത്തു കണ്ടാല്‍ മത വികാരം ഉരുകി ഒലിച്ചു പോകുമെന്നു പറയുന്നതു പോലെ.

കുറെ ഏറെ മുസ്ലിങ്ങള്‍ക്ക് ബുദ്ധി ഭ്രമമുണ്ടെന്നു മുസ്ലിം എന്നവകാശപ്പെടുന്ന താങ്കളൊക്കെ മനസിലാക്കാന്‍ വേണ്ടിയാണിതു പറഞ്ഞത്. അവരൊന്നും വിരലിലെണ്ണാവുന്നവൊരുന്നുമല്ല. അഫ്ഘാനിസ്ഥാന്‍, ഇറാന്‍, സൌദി അറേബ്യ, സുഡാന്‍, അയ്ച്ചെ മുതലായ സ്ഥലങ്ങളിലെ ഭൂരിഭാഗം മുസ്ലിങ്ങളും ഈ ഗണത്തില്‍ വരുന്ന, പരിഷ്കൃത സമൂഹത്തേക്കാള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പിന്നില്‍ ജീവിക്കുന്നവരാണവര്‍. പുരോഗമിച്ച ഇന്‍ഡ്യന്‍ സമൂഹത്തോടോപ്പം നിന്നിരുന്ന ഇന്‍ഡ്യന്‍ മുസ്ലിങ്ങളെയും ആ വഴി കൊണ്ടുപോകാനുള്ള ശ്രമമാണ്‌ ഇന്‍ഡ്യയിലിപ്പോള്‍ നടക്കുനത്.

അപ്പൊകലിപ്തോ said...

വീണ്ടും തണ്റ്റെ തലച്ചോറിലെ ചെളിചികഞ്ഞു പുഴുവരിക്കുന്നതു തുറന്നു കാട്ടല്ലെ പഹയാ... ഓക്കാനം വരുന്നു...

ഒരു പരിഷ്കൃതന്‍ വന്നിരിക്കുന്നു... ആദ്യം താനെഴുതുന്നതു ഒന്നാലോചിച്ച്‌ എഴുതു.. എന്നിട്ട്‌ അറബിയെയും മലേഷ്യയെയുമൊക്കെ പിടി...

kaalidaasan said...

ചില മുസ്ലിങ്ങളുടെ പുഴുവരിക്കുന്ന തലച്ചോറു കാണുമ്പോള്‍ ഓക്കാനം വരിക സ്വാഭാവികമാണ്. ഓക്കാനം വരുന്നുണ്ടെങ്കില്‍ ശരിക്കൊന്നു ഛര്‍ദ്ദിക്ക്. എന്നിട്ട് സാവകാശത്തിലൊന്നുകൂടി ആലോചിക്ക്. മലേഷ്യയിലെ ചില മുസ്ലിങ്ങള്‍ അള്ളാ എന്ന വാക്ക് അവിടത്തെ ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്നതിനെതിരെ കോടതിയില്‍ പോയതെന്തിനാണെന്ന് അപ്പോള്‍ മനസിലാകും. ഒന്നു കൂടി ഛര്‍ദ്ദിച്ച ശേഷം അലോചിച്ചാല്‍ മറ്റു പലതും മനസിലാകും

ഞാന്‍ എഴുതിയത് ആലോചിച്ചു തന്നെയണ്. അറബി ക്രിസ്ത്യനികള്‍ അള്ളാ എന്നുപയോഗിക്കുന്നുണ്ട്. മലേഷ്യയിലെ ക്രിസ്ത്യാനികളും ഉപയോഗിക്കുന്നുണ്ട്. പക്ഷെ മലേഷ്യയിലെ മുസ്ലിങ്ങള്‍ക്ക് അത് പിടിച്ചില്ല. അവര്‍ കോടതിയില്‍ കേസുമായി പോയി. ആ കേസ് കോടതി തള്ളിക്കളഞ്ഞു. ഒന്നു കൂടി ആലോചിച്ചാലും ഇതിനു വേറെ അര്‍ത്ഥം ഉണ്ടാകില്ല.

ബയാന്‍ said...

കാളിദോസന്‍..(profile/17675379442833886612) : ആണായിട്ടും പര്‍ദ്ദയാണ് വേഷം അല്ലെ.

വിചാരം said...

ഇവിടെ നടന്ന ചര്‍ച്ച എന്നത്തെ പോലും ഒരു ഗുണവുമില്ലാതെ പോകുന്നതിന്റെ കാര്യം പറയാതെ തന്നെ എല്ലാവര്‍ക്കും മനസ്സിലായി, ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടി കാണിച്ചപ്പോള്‍ ഉത്തരം പറയാനാവാത്തതിനാല്‍ ഈ കൂട്ടരുടെ സ്ഥിരം പരിപ്പാടിയായ വ്യക്തിഹത്യ, എന്റെ പേരുകൊണ്ട് ഏറ്റവും ബുദ്ധിമുട്ടായത് , അപ്പൊകലിപ്തോയ്ക്കും ജോക്കറിനുമാണ് സത്യത്തില്‍ ഇസ്ലാമെന്തന്നോ അതിന്റെ ചരിത്രമെന്തന്നോ അറിയാത്തതിന്റെ ഫലമാണന്ന് വളരെ വ്യക്തമാണ്, മുഹമ്മദും അവന്റെ അദ്ദേഹത്തിന്റെ അനുയായികളും ജൂതരും മറ്റു മതവിശ്വാസങ്ങളില്‍ ജീവിയ്ക്കുമ്പോള്‍ ഉണ്ടായിരുന്ന നാമം ഇസ്ലാമതത്തിലേക്ക് മാറിയപ്പോള്‍ മാറ്റം ചെയ്യപ്പെട്ടിട്ടില്ല എന്ന കാര്യം ഇവര്‍ വിസ്മരിക്കുന്നു, പിന്നെ അറേബ്യന്‍ നാമം എന്ന വാദം ഇതൊക്കെ ഉന്നയിക്കുന്നത് ഞാന്‍ പറഞ്ഞ പോസ്റ്റിലെ കാര്യങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടുക എന്നതാണ്, എന്റെ ഇസ്ലാമിക പഠനത്തില്‍ ഞാന്‍ മനസ്സിലാക്കിയത് ഇന്നത്തെ ഇസ്ലാമിക വിശ്വാസികള്‍ (ഇന്ത്യയിലെ ബഹുഭൂരിപക്ഷം) യഥാര്‍ത്ഥ വിശ്വാസികള്‍ അല്ലാ എന്നതാണ്, ഇവര്‍ ഇവര്‍ക്കിഷ്ടം പോലെ ഇസ്ലാമിനെ വളച്ചൊടിച്ച് തനിക്കിഷ്ടമുള്ളതാക്കുന്നു, കഴിഞ്ഞ പുതുവത്സരതലേന്ന് പൊന്നാനിക്കാരായിരിന്നു കേരളത്തില്‍ മദ്യപാനത്തില്‍ രണ്ടാം സ്ഥാനം കൈവരിച്ചത്, എല്ലാവര്‍ക്കുമറിയാം പൊന്നാനിയൊരു മുസ്ലിംങ്ങള്‍ക്ക് ഒരല്പം സ്വാധീനമുള്ള സ്ഥലമാണന്ന്, വാദത്തിന് വേണ്ടി പറയാം ഇത്രയും കുടിച്ചത് മുസ്ലിംങ്ങള്‍ അല്ല മറ്റു മതസ്ഥരാണന്ന് പക്ഷെ മറ്റൊരു സത്യം റംസാന്‍ മാസം മദ്യ വില്പന ഏറ്റവും കുറവ് പൊന്നാനി ബീവറേജിലാണ് എന്നത്, ഇതൊക്കെ നമ്മുക്ക് മനസ്സിലാക്കി തരുന്നത് കേരളീയ സമൂഹം പൊതുകാര്യത്തില്‍ ഒന്നിയ്ക്കുന്നു അവിടെ അവര്‍ക്ക് മതമോ മറ്റോ ഒരു തടസ്സവുമല്ല എന്നതാണ്, മദ്യം, വ്യഭിചാരം തുടങ്ങി ഇസ്ലാം എന്തലാമെല്ലാം വേണ്ട എന്നു പറഞ്ഞുവോ അതല്ലാം ഇവരുടെ (ഇസ്ലാമത വിശ്വാസികളും) ഇഷ്ടകാര്യങ്ങളാണ് എന്നതാണ്, നല്ലൊരു പെണ്ണിനെ വ്യഭിചരിക്കാന്‍ കിട്ടുന്നവനോട് എടോ ... നീ ഇതൊന്നും ചെയ്തില്ലെങ്കില്‍ നീ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ ഇതിനേക്കാള്‍ മൊഞ്ചും സീനത്തുമുള്ള ഹൂറിമാരെ നിനക്കിഷ്ടം പോലെ ഉപയോഗിയ്ക്കാന്‍ കിട്ടും , ഇത്രയും ബാലിശവും മണ്ടത്തരങ്ങളൊന്നും വിശ്വസിക്കാന്‍ ഇന്നത്തെ മുസ്ലിംങ്ങള്‍ ഒരുക്കമല്ല അതുകൊണ്ടവര്‍ പൊതുധാരയിലേക്ക് എത്തിയിരിക്കുന്നത്, ഈ പൊതുധാരയിലെ മുസ്ലിംങ്ങള്‍ക്ക് താലിബാന്‍ ചെയ്യുന്നതൊന്നും അംഗീകരിക്കാന്‍ ആവില്ല അതൂകൊണ്ടാണ് ഇവര്‍ താലിബാനേയും മറ്റു തീവ്രചിന്താഗതിക്കാരേയും എതിര്‍ക്കുന്നത്, സത്യത്തില്‍ യഥാര്‍ത്ഥ മുസ്ലിങ്ങള്‍ താലിബാനും മറ്റു തീവ്രചിന്താഗതിക്കാരുമാണ്.
എന്റെ പേര് മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ഇതുകൊണ്ടെനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എനിക്ക് രണ്ടു മക്കളുണ്ട് .. മൂത്തത് സ്നേഹ സെലിന്‍ രണ്ടമന്‍ സിനോവ് സെലിന്‍ എന്താ ഈ പേരിലും വല്ലതു ജോക്കറിനും അപ്പോ...നും പറയാനുണ്ടോ ?

അപ്പൊകലിപ്തോ said...

വിചാരം said... >>> .. നല്ലൊരു പെണ്ണിനെ വ്യഭിചരിക്കാന്‍ കിട്ടുന്നവനോട് എടോ ... നീ ഇതൊന്നും ചെയ്തില്ലെങ്കില്‍ നീ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ ഇതിനേക്കാള്‍ മൊഞ്ചും സീനത്തുമുള്ള ഹൂറിമാരെ നിനക്കിഷ്ടം പോലെ ഉപയോഗിയ്ക്കാന്‍ കിട്ടും , ഇത്രയും ബാലിശവും മണ്ടത്തരങ്ങളൊന്നും വിശ്വസിക്കാന്‍ ഇന്നത്തെ മുസ്ലിംങ്ങള്‍ ഒരുക്കമല്ല അതുകൊണ്ടവര്‍ പൊതുധാരയിലേക്ക് എത്തിയിരിക്കുന്നത് <<<<

എന്താണു വിചാരം ഒരു വിചാരവുമില്ലാതെ പോകുന്നതു...

അപ്പോല്‍ മുഖ്യധാരയെന്നാല്‍ ഈ മൊഞ്ചുള്ള വ്യഭിചാരമാണു.. അപ്പോല്‍ സ്നേഹമെന്നോ നോവ്‌ എന്നോ മക്കള്‍ക്ക്‌ പേരിടുന്നതില്‍ ഒരു അപാകതയുമില്ല.. സ്വന്തമാണെന്നു ഉറപ്പുണ്ടെങ്കിലല്ലേ മക്കള്‍ക്ക്‌ നൊസ്റ്റാല്‍ജിയ പേരുകളുടെ ഗൌരവത്തെപറ്റി വിചാരിക്കേണ്ടതുള്ളു...

പൊന്നാനിക്കാരൊക്കെ വെള്ളമടിച്ച്‌ പൂസായാല്‍ അതും പൊതുധാര ... താലിബാനാണു അപ്പോല്‍ യധാര്‍ഥ ഇസ്ളാമെന്നു വിചാരം ഫതുവയും നല്‍കി...

സ്വന്തം ബോധത്തെ പോലും ഇന്‍സല്‍ട്ട്‌ ചെയ്യുന്നതിനു താങ്കളുടെ ഈ വിചാരം ധാരാളം മതി... ഇങ്ങനെ തന്നെ തുടരുക...

ബയാന്‍ said...

>>>>സ്വന്തമാണെന്നു ഉറപ്പുണ്ടെങ്കിലല്ലേ മക്കള്‍ക്ക്‌ നൊസ്റ്റാല്‍ജിയ പേരുകളുടെ ഗൌരവത്തെപറ്റി വിചാരിക്കേണ്ടതുള്ളു..>>> ഖുറാന്‍ പരിചയപ്പെടുത്തുന്ന ഉത്കൃഷട സമൂഹം, ഉത്കൃഷ്ടസ്വഭാവം, മറ്റു സമൂഹങ്ങള്‍ക്ക് മാതൃകയായവര്‍, എന്ന് അഭിമാനിക്കുന്ന സദാചാരബോധത്തിന്റെ മൊത്തക്കച്ചവടക്കാരുടെ വാ‍ക്കുകള്‍ക്ക് ഖുറാന്‍ മറുപടി പറയുന്നതിങ്ങനെ ...‘ ഞാന് ഒരു മുസ്ലിം ആണെന്നു പറയുന്നതിനേക്കാള്‍ നല്ല വാക്ക് വേറെ ഏതുണ്ട് ? (ഖുറാന്‍)

അപ്പൊകലിപ്തോ said...

ഗൊള്ളാം യ.ര.ല.വ...

യരലവ-ക്ക്‌ വിവേകമില്ലെന്ന്‌ മുകളിലെ കമണ്റ്റില്‍ ആരോ പറഞ്ഞു വച്ചു.. അതിലെത്ര കാര്യമുണ്ടെന്നു അനിക്കറിയില്ല... ഏതായാലും ഖുര്‍-ആന്‍ എടുത്തോണ്ട്‌ വന്നതല്ലെ ...

അതിനാല്‍ "അവിവേകികളോട്‌ സമാധാനപരമായി മറുപടി നല്‍കുന്നവനാണു ദൈവത്തിണ്റ്റെ നല്ല ദാസന്‍മാരെന്നു " (25:63) ഖുര്‍-ആന്‍ പറയുന്നതു കൊണ്ട്‌... യരലവക്ക്‌ എണ്റ്റെ "കചടതപ"

വിചാരം said...

അപ്പൊകലിപ്തോ ..... നിന്റെ സ്വന്തം പിതാവ് അത് തന്നെയാണോ എന്നൊരു സംശയം ഇതുവഴി താങ്കള്‍ ഉന്നയിച്ചു.. എന്റെ മക്കളുടെ പിതാവ് ഞാന്‍ തന്നെയെന്ന് എന്ന കാര്യത്തില്‍ എനിക്കൊരു സംശയവും ഇല്ല അതുകൊണ്ട് എന്റെ മക്കളുടെ നാമത്തിന്റെ പിറകെ എന്റെ ഭാര്യയുടെ നാമവുമായി സാമ്യമുള്ള സെലിന്‍ എന്നു ചേര്‍ത്തത് , സാധാരണ പിതാവിന്റെ പേര് ചേര്‍ക്കുന്നത് മക്കളുടെ ബാപ്പ ആരെന്ന് ഉറപ്പിയ്ക്കാനാണ് എനിക്ക് ഉറപ്പുള്ളതുകൊണ്ട് എന്റെ ഭാര്യയുടെ പേര് ചേര്‍ത്തത് , ആദ്യം സ്വന്തം ബാപ്പ ആരെന്നന്വേഷിച്ച് വാ എന്നിട്ടാവം തന്നോട് ചര്‍ച്ച.

ബയാന്‍ said...

അപ്പോ : ആദ്യം മുഖം നോക്കി സംസാരിക്കാനുള്ള ആത്മവിശ്വാസമെങ്കിലും ഉണ്ടാക്കുക,, ഞാനും വിചാരവും സംസാരിക്കുന്നത് തനിച്ചാണ്, താങ്കള് പ്രതിനിധീകരിക്കുന്നത് വലിയൊരു സമൂഹത്തെയാണ്, എന്നിട്ടും ഊരും പേരുമില്ലാതെ ഞഞ്ഞപിഞ്ഞ പറഞ്ഞ് പോവാതെ ദൈവത്തിന്റെ നല്ല ദാസനാണെങ്കില് തന്റേടത്തോടെ മുഖത്തോടുകൂടി സംസാരിക്കുക. ഇഹലോകജീവിതം അവസാനിക്കുന്നേടത്ത് നിന്നാണ് യഥര്ത്ഥ ജീവിതം ആരംഭിക്കുന്നത് എന്നു പറയുന്ന താങ്കളെന്തിനു ഇരുട്ടിലിരിക്കുന്നു, കടന്നുവരൂ സഹോദരാ. നമുക്ക് നേര്ക്കുനേരെ നിന്നു സംസാരിക്കാം. സംസാരിച്ചാല് തെറിക്കുന്ന മൂക്കാണെംകില് അത് തെറിക്കട്ടെ.


പിന്നെ ‘അവിവേകികളോടു; സലാ‍ം പറഞ്ഞ് പോവുന്നതിന് മുന്നെ ഖുറാന് പറഞ്ഞുവെച്ച ചില വരികള്.

കപടവിശ്വാസികളെ കുറിച്ച് : -എവിടെ വെച്ചുകണ്ടാലും പിടികൂടുകയും വധിക്കുകയും ചെയ്യുക (4:91).

ബഹുദൈവവിശ്വാസികളെ കുറിച്ച് : - യുദ്ധം നിഷിദ്ധമായ മാസം പിന്നിട്ടാല് പിന്നെ ബഹുദൈവരാധകരെ എവിടെ കണ്ടാലും വധിച്ചുകൊള്ളുക. (5:6)

വേദക്കാരെക്കുറിച്ച് :- അവര് സ്വകരങ്ങളാല് ജിസ്യ നല്കുകയും വിനീതരായിത്തീരുന്നത് വരെയും അവരോടു യുദ്ധം ചെയ്യുക.(9:35)

അപ്പൊകലിപ്തോ said...

ഹഹ്‌...ഹാ.. ഹാ. ഹാ...

എടോ മണ്ടന്‍ വിചാരമേ.... താനല്ലേ മുഖ്യധാരയില്‍ നില്‍ക്കുന്നതു... അവിടെയല്ലെ വ്യഭിചാരത്തിണ്റ്റെ മൊഞ്ച്‌ നീ അനുഭവിക്കുന്നതു.. അതിനൊരു ഭാഗം, (പകുതി സ്ത്രീക്ക്‌ പങ്കില്ലെങ്കില്‍ വ്യഭിചാരമില്ലല്ലോ) തണ്റ്റെ ഭാര്യയും അനുഭവിക്കുന്നതു നിണ്റ്റെ മുഖ്യധാരാ പൊതു സമൂഹത്തിണ്റ്റെ നൈര്‍മല്യ ഭാവമല്ലെ...

അതിനാലാണല്ലോ നീ അതിനെ അനുകൂലിച്ഛതും.. അപ്പോല്‍ പിന്നെ അതിലുണ്ടാവുന്ന കുട്ടികള്‍ക്ക്‌ ആ സംശയമുണ്ടാവുന്നതും സ്വാഭാവികമല്ലെ ... മാതാവിണ്റ്റെ നാമം കുട്ടികളോട്‌ ചേര്‍ത്തിടുമ്പോള്‍ തന്നെ തുടങ്ങുന്നില്ലെ ആ സംശയത്തിണ്റ്റെ ആഴം..

ഹിന്ദുക്കളായാലും മുസ്ളിംകളായാലും ക്രിസ്ത്യാനികളായാലും തന്തയുടെ മക്കളാവുമ്പോല്‍ പിതാവിനോട്‌ ചേര്‍ത്താണല്ലോ വിളിക്കാറു....

നാവിനു ചൊറിച്ചില്‍ ഉണ്ടാക്കല്ലെ സഹോദരാ...

അപ്പൊകലിപ്തോ said...

യരലവ..

തന്നെ ഒരു വിഡ്ഡി എന്ന്‌ എന്നൊക്കൊണ്ട്‌ വിളിപ്പിക്കല്ലെ ... ചുമ്മ എവിടെന്നെങ്കിലും രണ്ട്‌ ഖുര്‍-ആന്‍ സൂക്തം എടുത്ത്‌ വിളംബി ഇളിഭ്യനാവല്ലെ... സ്വയം പരിഹാസനാവല്ലെ...

നീ ആ സൂക്തം എടുത്തു കൊണ്ടു വരുമ്പോല്‍ തന്നെ നിനക്കറിയാമല്ലോ .. ആ സൂക്തം നേര്‍ക്ക്‌ നേര്‍ ഏതു സന്ദര്‍ഭത്തിലാണു അതു പറയപ്പെടുന്നതെന്നു...

ഭഗവത്‌ ഗീതയില്‍ 'അപ്പുറത്തു നിണ്റ്റെ ബന്ധുക്കളാണെങ്കിലും പോയി യുദ്ധം ചെയ്യുക' എന്നു പറയുന്നു.. അതിനാല്‍ ബന്ധുക്കളോടൊക്കെ ചുമ്മാപോയി യുദ്ധം ചെയ്യാനാണോ തണ്റ്റെ കേവല ബുദ്ധി പറയുന്നതു...

പിന്നെ നീ പറയുന്ന (4:91) അതിണ്റ്റെ മുഴുവന്‍ സൂക്തവും നീ നല്‍കാത്തതെന്താണു.. അപ്പോഴല്ലെ നീ കള്ളനാണു എന്നു തെളിയുകയുള്ളു..

(5:6) ഉം (9:35) ഉം നീ പറയുന്ന ഭാഗത്തു ഖുര്‍-ആനില്‍ ഇല്ല.. അതും എവിടയാണെന്ന്‌ തപ്പി പിടിച്ച്‌ വാ..

എവിടെന്നെങ്കിലും കോപ്പി പേസ്റ്റ്‌ ചെയുമ്പോല്‍ തന്നെ തുടങ്ങുന്നില്ലെ നിണ്റ്റെയൊക്കെ പരാധീനതകള്‍..
വെളിവാകുന്നില്ലെ നിണ്റ്റെയൊക്കെ മനസ്സിലെ മാലിന്യം..

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

ഇതാ നാട് നന്നാക്കാന്‍ നടക്കുന്ന ഒസ്സാന്‍ ലാടന്റെ മരുമകളുകുട്ടി

Wafah Dufour

വിചാരം said...

അപ്പൊകലിപ്തോ ...
എന്റെ പേരു ഉമര്‍ ഫാറൂക്ക് മാളിയേക്കല്‍
സ്ഥലം പൊന്നാനി, ഉപ്പാന്റെ പേര് അബുബക്കര്‍, ഉമ്മ മറിയ, ഭാര്യ സലീന, മക്കള്‍ സ്നേഹ സെലിന്‍,സിനോവ് സെലിന്‍ സഹോദരങ്ങള്‍ രണ്ട്, സഹോദരിമാര്‍ ആറ് ,, എല്ലാറ്റിനും മൂത്തവന്‍ ഞാന്‍,ഇതെന്റെ വ്യക്തമായ വിലാസം.
ഇനി താന്‍ .. നിനക്കൊരു തന്തയോ തള്ളയോ ഇല്ല തനി ഹറാം പിറന്നവന്‍ എന്നാണ് പൊതുവെ അനോണീയായി ഇവിടെ അനാവശ്യം പറയുന്നവരെ ഞങ്ങള്‍ പറയുക, നിനക്ക് മക്കളുണ്ടെങ്കില്‍ അത് ആര്‍ക്കൊക്കെ ഉണ്ടായതായിരിക്കാം അതാണ് മറ്റുള്ളവരുടെ മക്കളെ സംശയത്തോടെ താന്‍ നോക്കുന്നതതും പറയുന്നതും , ഇനി നിന്റെ സ്വന്തം തള്ളയോട് ചോദിക്കുക നിന്റെ തന്തയാരെന്ന് , പന്നിന്റെ മോനെ നീ ആരോടാ കളിയെന്നറിയില്ല ഇനിയും അനോണിയായി വന്ന് വല്ലതും പുലമ്പിയാല്‍ നീ ആരെന്ന് എനിക്ക് കണ്ടെത്തേണ്ടി വരും . നല്ല മനുഷ്യരോട് നല്ലത് പറയാനാണ് എന്റെ സമൂഹം എന്നെ പഠിപ്പിച്ചത് , നിന്നെ പോലെ ഒളിച്ചിരിന്ന് പുലഭ്യം പറയുന്ന തന്തയില്ലാത്ത പന്നിന്റെ മോനോട് എന്റെ ഭാഷ ഇതാണ്.

ബയാന്‍ said...

appO: ഭാരതീയര്‍ക്ക് ഭഗവദ്ഗീതപൊലെയല്ല, മുസ്ലിംകള്‍ക്ക് വിശുദ്ധ ഖുറാന്‍; ഖുറാന്‍ മുസ്ലിംങ്ങളുടെ ജീവിതപദ്ധതിയാണ്, അതിന്റെ പ്രസ്താവന നോക്കിയാണ് - ഇസ്ലാമിക ശരീയത്ത് ഉണ്ടാക്കിയിട്ടുള്ളത്. ഖുറാന്‍ താങ്കള്‍ക്ക് ഒരു വിശുദ്ധ ദൈവീക ഗ്രന്ഥമായിരിക്കാം, പക്ഷെ എനിക്കങ്ങനെയല്ല, ഖുറാനിലെ അബദ്ധങ്ങള്‍ എന്തിന് തപ്പിത്തിരയണം, കണ്ണടച്ച് എവിടെ തൊട്ടാലും എനിക്ക് അബദ്ധങ്ങളേ ഈ ഗ്രന്ഥത്തില്‍ കാണാനാവുന്നുള്ളൂ. നല്ലതാവട്ടെ ചീത്തയാവട്ടെ എല്ലാത്തിലും തന്നിഷ്ടം മാത്രം വിധിക്കുന്ന ഒരു താന്തോന്നിയായ പടച്ചോനെ പരിചയിക്കാന്‍ ഖുറാനിലെ ഒരധ്യായം മുഴുവന്‍ വായിക്കണമെന്നില്ല.

സൂറത്തു തൌബയിലെ (9: 5)ഉം (9:29) ഉം ആണ് നേരത്തെ പറഞ്ഞ സൂക്തങ്ങള്‍. അക്കങ്ങളില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയതിനു നന്ദിയുണ്ട്.

പിന്നെ, താങ്കളെ പോലെയുള്ള മുഖമൂടിക്കാരുമായി എനിക്കു സംസാരിക്കാന്‍ താല്പര്യമില്ല. ഇവിടെ താങ്കളുടെ കണ്ണില്‍ ഞാനും വിചാരവും ഖുറാനില്‍ ബഹുദൈവവിശ്വാസികളെ കുറിച്ചു പറയുന്നത്പോലെ അവിശുദ്ധരാണ്, അതായത് - ഒരു തന്തയ്ക്ക് പിറക്കാത്തവര്‍,

ഖുറാനന്റെ ഈ പാഠ്യങ്ങളാണ്, താങ്കളെ തന്തയ്ക്ക് പിറക്കാത്തവരെന്നു വിചാരത്തിന്റെ പിഞ്ചുകുട്ടികളെപോലും വിളിക്കാന്‍ പ്രേരിപ്പിക്കുന്നത്. “ സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ അടുത്ത്‌വരാന്‍ പാടില്ല. (സൂറ തൌബ 9:28)“ - ഇപ്പോള്‍ ഹറമില്‍ എല്ലാവര്‍ക്കും, കേറാം, അതു, അന്ന്, യുദ്ധനാളില്‍ ഇറങ്ങിയ സൂക്തമാണ് എന്നു അപ്പോകലിപ്തോ പറയും,അതോടൊപ്പം ഖുറാനാണ് ഞങ്ങളുടെ ജീവിതം എന്നും കക്ഷി പറയും.

അപ്പോകലിപ്തോയ്ക്കു ഖുറാന്‍ തന്നെ മറുപടി പറയുന്നതിങ്ങിനെ : “ സ്വയം പരിശുദ്ധരെന്ന്‌ അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു. അവരോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.“
(4:49-50)

അപ്പോ; ഞാന് തന്തയില്ലാത്തവനാണ്, പക്ഷെ വിശുദ്ധനായ താങ്കള്‍ ആരാണെന്ന് പറയപ്പാ.

അപ്പൊകലിപ്തോ said...

എടോ വിചാരം ...

നിണ്റ്റെ വീട്ടില്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന തെറി വിളിച്ചാന്‍ ഞാനങ്ങ്‌ ഒലിച്ച്‌ പോകും എന്നു നീ കരുതിയോ... അതിലൊക്കെ ബിരുദം നേടിയിട്ട്‌ തന്നെയാടോ ഈ കളിക്കുന്നതു..

നീ നിണ്റ്റെ വീട്ടിലെ മൂത്ത കോപ്പെന്നാണു പറയുന്നതു .. അപ്പോല്‍ ഇളയതുങ്ങള്‍ എത്രമാത്രം നിന്നെക്കാള്‍ കടുപ്പമുള്ള തെമ്മാടികളായിരിക്കും..

എണ്റ്റെ പ്രശ്നം അതൊന്നുമല്ല... ഞാന്‍ നിണ്റ്റെ തന്തയെ വിളിക്കാതെ തന്നെ എന്നെ നീ വിളിച്ചു... എനിക്കൊരു തന്തയുള്ളതു കൊണ്ട്‌ പ്രകോപിതനാകത്തക്ക വികാരവും എനിക്ക്‌ കാണിക്കേണ്ടതില്ല..

മനശാസ്ത്രപരമായി മക്കളുടെയും തന്തയുടെയും കാര്യത്തില്‍ സംശയങ്ങളുള്ളവരാണു ഇത്തരം പ്രകോപനങ്ങളും തെറിവിളിയും പയറ്റുന്നതു...

ഇവിടെ ഒരുപാടു മാന്യന്‍മാര്‍ ഉടനെ നിണ്റ്റെ തെറിവിളികാണാന്‍ എത്തുന്നതു കൊണ്ട്‌ നിണ്റ്റെ ഭാഷയുടെ അളവുകോലില്‍ നിന്ന് തല്‍കാലം ഞാനൊന്ന്‌ അയയുകയാണു..

പിന്നെ നീ എന്നെ കണ്ടെത്തി വടിച്ചുകളയും എന്നു ഭീഷണി മുഴക്കുന്നു...

അതിനുത്തരം ഇപ്പോല്‍ ഇത്രമാത്രം പറയുന്നു.... നീ എന്നെ മൂഞ്ചും... മനസ്സിലയില്ലെ ... പുളുത്തുമെന്നു... !!

അപ്പൊകലിപ്തോ said...

യരലവ..

ആദ്യം താന്‍ പോയി സ്ളേറ്റില്‍ എഴുതി പഠിച്ചിട്ട്‌ വാ.. ഒരു പുല്ലും അറിയാതെ കുറെ വെറുപ്പും പേറി ജന്‍മം കളയല്ലെ.. അല്‍പമെങ്കിലും ബോധലക്ഷണവും അറിവിണ്റ്റെ കണമെങ്കിലും കാണിക്കുന്നവരോട്‌ സംസാരിച്ചിട്ടല്ലേ കാര്യമുള്ളു...

യരലവ said .. >>>> അപ്പോ; ഞാന് തന്തയില്ലാത്തവനാണ്, പക്ഷെ വിശുദ്ധനായ താങ്കള്‍ ആരാണെന്ന് പറയപ്പാ. <<<


താന്‍ തന്തയില്ലാത്തവനെന്ന് ആരും പറഞ്ഞില്ലല്ലോ.. അതിനാല്‍ സ്വയം സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ.. നല്ല നമസ്കാരം...

കുരുത്തം കെട്ടവന്‍ said...

വിചാരം കുറച്ചു കൂടി സഭ്യമായ രീതിയില്‍ കമണ്റ്റുകള്‍ ഇടുന്നത്‌ നന്നായിരിക്കും. കാരണം യുക്തിവാദികള്‍ മത വിശ്വാസികളെപൊലെയല്ലല്ലോ. ?

വിചാരം said...

അപ്പൊകലിപ്തോ ..നീ തന്തയ്ക്ക് പിറന്നവനെന്ന് സ്വയം പറഞ്ഞാല്‍ പോരാ അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ നിന്റെ വിലാസം താ ... നിന്നെ എന്തു ചെയ്യണമെന്ന് ഞാന്‍ നിന്റെ അടുത്ത് വന്നിട്ട് ചെയ്തു തരാം.. നീ സ്വയം വെളിപ്പെടാത്തിടത്തോളം നിനക്കൊരു തന്തയിലാന്ന് തന്നെയാ ഞാന്‍ കരുതുന്നത്. ബാക്കിയുള്ളതിനൊന്നും മറുപടി പറയാന്‍ ആഗ്രഹിയ്ക്കുന്നില്ല നീ ശരീര ഭാഷയാണ് ആഗ്രഹിയ്ക്കുന്നത് .എന്റെ മക്കളെ പറ്റി അനാവശ്യം പറഞ്ഞ് തുടക്കമിട്ടത് നീയാണന്ന് സത്യമെങ്കില്‍ നീ ഉള്‍കൊള്ളുക. ഈ വാക്കുകള്‍ ഞാനോ താനോ ആദ്യം ഉപയോഗിച്ചത് ? “സ്വന്തമാണെന്നു ഉറപ്പുണ്ടെങ്കിലല്ലേ മക്കള്‍ക്ക്‌ നൊസ്റ്റാല്‍ജിയ പേരുകളുടെ ഗൌരവത്തെപറ്റി വിചാരിക്കേണ്ടതുള്ളു...“

വിചാരം said...

പ്രിയ കുരുത്തം കെട്ടവന്‍ , ഇവരോട് ഇങ്ങനെയെ സംസാരിക്കാനാവൂ ഇവര്‍ക്കൊരു തെറ്റായ ധാരണയുണ്ട്, ചേകന്നൂറിനെ ഇല്ലാതാക്കിയത് പോലെ ഇലാതാക്കുമെന്ന് പലരും എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട് , അതൊക്കെ പുല്ല് വിലയാക്കി ഞാന്‍ കളഞ്ഞിട്ടൊള്ളൂ, വിശ്വാസികള്‍ക്ക് മാത്രമേ കായിക ശക്തിയൊള്ളൂ എന്ന തെറ്റായ ധാരണ മാറ്റുക എന്നത് കൂടി എന്റെ ലക്ഷ്യമാണ്.

അപ്പൊകലിപ്തോ said...

വിചാരം ..

ഹ....ഹാാ.... ചിരിച്ചൊന്ന് ആര്‍ത്തോട്ടേ ഞാന്‍....

ഒരു ദുര്‍ബലനായ ഒരു വിഡ്ഡിയുടെ സ്വരമാണെല്ലോ നിനക്കിപ്പോല്‍... ശരീര ഭാഷ പോലും... ഒരു ചേകന്നൂറ്‍ പോലും...

നാണമില്ലെടേ നിനക്ക്‌ സ്വയം ഒരു വങ്കനാവാന്‍... വീണ്ടൂം ഒന്നു തന്നെ പറയുന്നു ...

നീ പുളുത്തിക്കളയും... !!

ബയാന്‍ said...

.

വിചാരം said...

പ്രിയ യരലവ .. ഇവനോട് എന്തുപറയാന്‍ അല്ലേ “തീട്ടം” എന്നല്ലാതെ എന്താ ഇവനെ വിശേഷിപ്പിയ്ക്കുക.

ബയാന്‍ said...

വിചാരം: അയാള്‍ ഒരു മുസ്ലിം ആണ് എന്നതിനപ്പുറം നമുക്കൊന്നുമറിയില്ല, . ഖുറാനും , മുഹമ്മദ് നബിയുടെ പാഠ്യങ്ങളും അദ്ദേഹത്തിന് നന്നായി അറിയാം എന്നാ മുകളില്‍ പറഞ്ഞത്. ഇരുട്ടിന്റെ മറവിലുരുന്നു കൂകുന്ന അയാളോട് എന്തു പറയാനാ. മാനുഷികതലത്തിലേക്ക് അയാളുടെ ചിന്തയുയരാന്‍ അയാളെ അനുവദിക്കുക. എനിക്കയാളെ വെറുക്കാനാവുന്നില്ല, സഹതപിക്കാം.

അപ്പോ: നീ ആരാണെന്നു പറ; നമ്മളൊക്കെ മനുഷ്യരല്ലെടോ.

അപ്പൊകലിപ്തോ said...

ഞാന്‍ തീട്ടമെന്ന്‌ നിങ്ങളുടെ വാക്കുകളിലെ മാലിന്യ സംസ്കാരം കൊണ്ടുള്ള വിശേഷണമാണെങ്കില്‍ ആ തീട്ടത്തിലെ , അതിനെ ആഹരിക്കുന്ന കീടങ്ങളെന്നു നീയൊക്കെ തെളിയിച്ച്‌ കഴിഞ്ഞല്ലോ.... ,

പായലേ വിട .. പൂപ്പലേ വിട ...

അതുകൊണ്ട്‌ തീട്ട കൃമികളേ നിങ്ങളോടും വിട ... ഇനി മറ്റു വല്ലിടത്തും വച്ചു കാണാം...

Unknown said...

ഹ ഹ ഹ

ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല.
കൈപ്പള്ളി പറഞ്ഞതാണ് ശരി ..വാട്ട് ആന്‍ അബ്സലൂട്ട് വേസ്റ്റ് ഓഫ് എന്ര്ജി....

Unknown said...

my comment subscription is unsubscribed !

വിചാരം said...

യരലവ... ഈ അപ്പൊകലിപ്തോ ഒരു മുസ്ലിം ആണന്ന് എനിക്ക് തോന്നുന്നില്ല , ഇസ്ലാമിലെ പല കാര്യങ്ങളും അറിയുന്ന ഇസ്ലാമിനെ മറ്റുള്ളവരെകൊണ്ട് എങ്ങനെയെങ്കിലും വെറുപ്പിയ്ക്കാന്‍ നോക്കുന്ന ആരോ ആണന്ന് എനിക്ക് തോന്നുന്നു കാരണം ഇവന്റെ ഒട്ടുമിക്ക കമന്റുകളും മറ്റുള്ളവരെ അധിക്ഷേപിയ്ക്കാനാണ് ഉപയോഗിയ്ക്കുന്നത്, ഒരു കാരണവും കൂടാതെ ഷിബുവെന്ന ഒരു ബ്ലോഗറെ പറ്റി ഇവനെഴുതിയതിങ്ങനെ “ അപ്പൊകലിപ്തോ പറഞ്ഞു...
ഈ ഷിബു ചേക്കുളത്ത്‌ ഒരു ഭ്രാന്തനാണു..

അയാളെ അറിയാത്തതു കൊണ്ടാണു ചിന്തകന്‍ ഇത്രയും മറുപടി എഴുതി സമയം കളഞ്ഞതു..

എല്ലാ പോസ്റ്റിലും ഈ ഒരൊറ്റ കമണ്റ്റ്‌ മാത്രമേ അയാള്‍ ഇടുന്നുള്ളു.. അയാല്‍ എല്ലാര്‍ക്കും മോക്ഷം നല്‍കാന്‍ നടക്കുന്ന കൂട്ടിക്കൊടുപ്പു കാരനാണു..“
ചിന്തകന്റെ പോസ്റ്റായതിനാല്‍ ചിന്തകന്‍ കാര്യമായി ഇതിലിടപ്പെട്ടു അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ ചിന്തകന്‍ പറഞ്ഞു...
പ്രിയ അപ്പൊകലിപ്തോ
താങ്കളുടെ ഭാഷ അത്പം ലഘൂകരിക്കേണ്ടത് അത്യാവശ്യമാണ്. വൈകാരികമായ

കമന്റുകളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും ഒരു നിലക്കും

അനുവധിക്കുന്നതല്ല. എന്നെ അനുകൂലിക്കുന്ന ആശയക്കാരുടേതാണെങ്കില്‍

പ്രത്യേകിച്ചും.“
കൂടുതല്‍ വിശദീകരിച്ച് വീണ്ടും അദ്ദേഹമെഴുതി... “പ്രിയ അപ്പൊകലിപ്തോ:
താങ്കളെന്നോട് ക്ഷമിക്കുക, വ്യക്തിപരമായ കാര്യങ്ങളിലും, വിഷയ സംബന്ധിയുമല്ലാത്ത കാര്യങ്ങളിലുമുള്ള ചര്‍ച്ച ഇവിടെ ഉദ്ദേശിക്കുന്നില്ല. അത് കൊണ്ട് താങ്കളുടെ കമന്റ് ഞാന്‍ തല്‍ക്കാലം നീക്കം ചെയ്യുന്നു.


ബ്ലോഗര്‍ അപ്പൊകലിപ്തോ പറഞ്ഞു...
പിന്നെ താങ്കളെ അനുകൂലിക്കുന്നവര്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളെ ഒരു നിലക്കും അനുവദിക്കില്ല എന്നതില്‍ ഒരു ആശയ വ്യക്തത വരാനുണ്ട്‌...

എന്നെ ‘അനുകൂലിക്കുന്നവര്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളെ' എന്നല്ല ഞാന്‍ പറഞ്ഞത്. ഒന്ന് കൂടി വ്യക്തമാക്കാം.

“വ്യക്തിപരമായ അധിക്ഷേപങ്ങളെ ഒരു നിലക്കും അനുവദിക്കില്ല. എന്റെ ആശയങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന ആളുകളേടാതാണെങ്കില്‍ പ്രത്യേകിച്ചും. ഷിബു വ്യക്തിപരമായ ഒരു അധിക്ഷേപവും നടത്തിയിട്ടില്ല. അദ്ദേഹത്തിന് ശരിയാണെന്ന് തോന്നുന്ന കാര്യം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ.“ താങ്കള്‍ക്ക് മനസ്സിലായി കാണുമെന്ന് കരുതുന്നു. താങ്കള്‍ വിഷയലത്തിലധിഷ്ഠിതമായി ചര്‍ച്ചയില്‍ പങ്കെടുക്കൂ.“
ബൂലോഗത്ത് അനോണിയായി മറ്റുള്ളവരെ വ്യക്തിപരമായി അധിക്ഷേപിയ്ക്കുന്ന ഇവനാരെന്ന് സ്വയം വെളിപ്പെടുത്താത്തിടത്തോളം ഇവനൊരു സ്വയം നാറുന്ന സാധനം തന്നെ.

ബയാന്‍ said...

വിചാരം : ‘ധാര്‍മ്മികതയ്ക്ക് ദൈവവിശ്വാസം വേണോ’ - ബ്രൈറ്റിന്റെ പുതിയ പോസ്റ്റ് കാണുക. http://russelsteapot.blogspot.com/

നിസ്സഹായന്‍ said...

വിചാരം , താങ്കള്‍ പറഞ്ഞപോലെ കലാ-സൌന്ദര്യബോധത്തില്‍ നിന്നും മനുഷ്യനെ വിലക്കുന്ന നിയമങ്ങള്‍ ഇസ്ലാമിലുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. എങ്കിലും ജീവിതത്തില്‍ നാം കാണുന്നത് യാതൊരു സൌന്ദര്യ ബോധവുമില്ലാതെ എല്ലാ സൌന്ദര്യാത്മകമായ അനുഭൂതികളേയും തിരസ്ക്കരിച്ചുകൊണ്ടാണ് അല്പം ഭക്തി കൂടിയ മുസ്ലിംങ്ങള്‍ ജീവിക്കുന്നത്. പൊതുധാരയില്‍ ഒറ്റപ്പെടാനും സ്വയം അന്യവത്ക്കരിക്കാനും അപരനില്‍ നിന്നും വേലിക്കെട്ടുകള്‍ തീര്‍ക്കാനുമുള്ള ഒരു മാനസിക ഘടന ഇതു മുസ്ലിം പൌരന്മാരില്‍ ഉണ്ടാക്കുന്നില്ലെ എന്നു സംശയിക്കണം. മുട്ടനാടിന്റെ ഊശാന്‍താടിയും നിലംമുട്ടാതെ ഇടത്തോട്ടുടുക്കുന്ന മുണ്ടും കാക്കാതൊപ്പിയും മുതല്‍ തീവ്രവാദവേഷമായ കറുത്ത, മുഖം മുഴുവന്‍ മറച്ചുകൊണ്ടുള്ള പര്‍ദ്ദവരെ ധരിച്ച് ആത്മപീഢനം നടത്തുമ്പോഴും സ്വര്‍ഗ്ഗമെന്ന വാഗ്ദത്തഭൂമിയിലെ സുഖാനുഭൂതികളാ‍യിരിക്കണം നിഷ്ക്കളങ്കരായ വിശ്വാസികളെ അപമാനം തിരിച്ചറിയാതെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം !