Friday, January 22, 2010

ശങ്കരനാരായണന് മറാത്ത അറിയുമോ ???

മഹാരാഷ്ട്ര ഗവര്‍ണറായി ബഹുമാനപ്പെട്ട ശങ്കരനാരായണന്‍ ചുമതലയേറ്റു.. ഇതിലെന്തിരിക്കുന്നുവെന്നായിരിക്കും നിങ്ങള്‍ ചിന്തിയ്ക്കുക, ഉണ്ടല്ലോ എന്തോ ഉണ്ടല്ലോ, അവിടെ ഭരിക്കുന്നത് കേന്ദ്രത്തില്‍ നമ്മെ ക്ഷ .. ങ്ങ ..ണ്ണ വരപ്പിയ്ക്കുന്ന കാണ്‍ഗ്രസ്സ് അണ്ണന്മാരണല്ലോ, ഇവരടൊത്തൊരു നിയമം കൊണ്ടുവന്നല്ലോ മഹാരാഷ്ട്രയില്‍ , മറാത്ത സംസാരിക്കുകയും എഴുതുകയും വായിക്കുകയും അറിയാത്തവര്‍ക്കൊന്നും ഇനിമേലില്‍ ടാക്സി ഓടിയ്ക്കാന്‍ ലൈസന്‍സ് കൊടുക്കേണ്ട ആവശ്യമില്ലാന്ന്, നമ്മടെ താക്കറേ അണ്ണന്റെ മരുമോന്റെ നവ നിര്‍മ്മാണ സേനക്കാരുടെ പ്രകടന പത്രികയിലെ വാഗ്‌ദ്ദാനം കാണ്‍ഗ്രസ്സുക്കാര്‍ നടപ്പിലാക്കി, ഇവരങ്ങനെയാ എല്ലാ മണ്ടത്തരങ്ങളും ആദ്യമങ്ങട് ചെയ്യും അവസാനം അത് കാരണം തന്നെ ഇവരില്ലാതാവുകയും ചെയ്യും അതിനേറ്റവും വലിയ ഉദാഹരണം ബാബരി മസ്‌ജിത് പരിസരത്ത് അതും തര്‍ക്ക ഭൂമിയില്‍ ശിലാന്യാസത്തിന് നേതൃത്വം കൊടുത്തു അത് ബി.ജെ.പി.ഏറ്റെടുത്ത് കാണ്‍ഗ്രസ്സ് അണ്ണന്‍‌മാരെ പുറത്താക്കി,അവസാനം അഹങ്കാരത്തോടെ ഒറ്റയ്ക്ക് ഭരിച്ചിരിന്ന കാണ്‍ഗ്രസ്സ് സ്വന്തം നിലനില്‍പ്പിനായി ഇത്തിരി തല താഴ്ത്തി മറ്റു പ്രാദേശിക അണ്ണന്‍‌മാരുടെ കൂടെ രാജ്യം ഭരിക്കുന്നു എന്നിട്ടും ഇവരുടെ അഹങ്കാരത്തിനൊരു കുറവും ഇല്ലാന്ന് ഉള്ള കാര്യം ഒരു പെട്രോളിയം മന്ത്രിയുണ്ടല്ലോ മുരളി ദേവ്ര .. ന്റെമ്മോ മൂപ്പരുടെ നടത്തവും ഭാവവും കണ്ടാല്‍ തോന്നും താന്‍ ജനിച്ചത് തന്നെ, തനിക്ക് ലഭിച്ച ഈ സ്ഥാനം ദൈവത്തിന്റെ (ഇവരെ തിരെഞ്ഞെടുത്ത ജനങ്ങള്‍ക്കൊന്നും യാതൊരു വിലയും ഇല്ല) പെരുത്തിഷ്ടം കൊണ്ടാണന്ന് അതുകൊണ്ട് ജനങ്ങളെ സേവിക്കേണ്ട, മാസത്തിലൊരിക്കല്‍ അത് മലയാള മാസം ഒന്നാം തിയ്യതിയാണെങ്കില്‍ ബഹു ഭേഷ്ട് ദൈവത്തെ നേരിട്ട് കണ്ടാല്‍ മതിയല്ലോ , വല്ല കപ്പയോ മാങ്ങയോ ശരിയാവണ്ണം ഉണ്ടാവാന്‍ പ്രാര്‍ത്ഥിയ്ക്കുന്ന പാവങ്ങളുടെ നെഞ്ചത്തൂടെ ലാത്തി വീശി ഓടിച്ചിട്ടായിരിക്കും ഈ മന്ത്രിയും അല്ലാത്തതുമായ ഈ അഹങ്കാരികള്‍ ക്ഷേത്ര ദര്‍ശനം നടത്തുക.. അപ്പോ നമ്മളെന്താ പറഞ്ഞു വന്നത് ? മഹാരാഷ്ട്ര ഗവര്‍ണര്‍ ആയ നമ്മുടെ മലയാളിയായ ഗവര്‍ണര്‍ ബഹു: ശങ്കരനാരായണന്‍ അവര്‍കള്‍ക്ക് മറാത്ത അറിയുമോ , ഈ കാണ്‍ഗ്രസ്സ് അണ്ണന്മാര്‍ മഹാരാഷ്ട്രയിലെ പ്രത്യേകിച്ച് മറാത്തികളുടെ വോട്ട് നവ നിര്‍മ്മാണ സേനയ്ക്കാര്‍ക്ക് പോവാതിരിക്കാന്‍ കൊണ്ടു വന്ന, മഹാരാഷ്ട്രീയരല്ലാത്ത പാവങ്ങളുടെ നെഞ്ചത്ത് കഠാരി ഇറക്കുന്ന ഈ നിയമം, നിയമമായി പ്രാബല്യത്തില്‍ വരണമെങ്കില്‍ മറാത്ത അറിയാത്ത ഈ അണ്ണന്‍ തന്നെ ഒപ്പിടേണ്ടെ എന്നാണെന്റെ ചെറിയ വലിയ ചോദ്യം ??????

9 comments:

വിചാരം said...

മഹാരാഷ്ട്ര ഗവര്‍ണറായി ബഹുമാനപ്പെട്ട ശങ്കരനാരായണന്‍ ചുമതലയേറ്റു.. ഇതിലെന്തിരിക്കുന്നുവെന്നായിരിക്കും നിങ്ങള്‍ ചിന്തിയ്ക്കുക, ഉണ്ടല്ലോ എന്തോ ഉണ്ടല്ലോ, അവിടെ ഭരിക്കുന്നത് കേന്ദ്രത്തില്‍ നമ്മെ ക്ഷ .. ങ്ങ ..ണ്ണ വരപ്പിയ്ക്കുന്ന കാണ്‍ഗ്രസ്സ് അണ്ണന്മാരണല്ലോ, ഇവരടൊത്തൊരു നിയമം കൊണ്ടുവന്നല്ലോ മഹാരാഷ്ട്രയില്‍ , മറാത്ത സംസാരിക്കുകയും എഴുതുകയും വായിക്കുകയും അറിയാത്തവര്‍ക്കൊന്നും ഇനിമേലില്‍ ടാക്സി ഓടിയ്ക്കാന്‍ ലൈസന്‍സ് കൊടുക്കേണ്ട ആവശ്യമില്ലാന്ന്, നമ്മടെ താക്കറേ അണ്ണന്റെ മരുമോന്റെ നവ നിര്‍മ്മാണ സേനക്കാരുടെ പ്രകടന പത്രികയിലെ വാഗ്‌ദ്ദാനം കാണ്‍ഗ്രസ്സുക്കാര്‍ നടപ്പിലാക്കി, ഇവരങ്ങനെയാ എല്ലാ മണ്ടത്തരങ്ങളും ആദ്യമങ്ങട് ചെയ്യും അവസാനം അത് കാരണം തന്നെ ഇവരില്ലാതാവുകയും ചെയ്യും

കാക്കര - kaakkara said...

കോൺഗ്രസ്സെ നിങ്ങൾക്ക്‌ നാണമില്ലേ ഈ ലജ്ജാകരമായ കളിക്ക്‌.

ഇത്‌ തീക്കളിയാണ്‌, തിരിച്ച്‌ കയറുക പ്രയാസവും.


---
ഇതുപോലെ ചെറിയ ഒരു കാര്യം മലയാള നാട്ടിലും നടന്നു.

മലയാള ഭാഷയും സർക്കാർ ജോലിയും - ഒരു തിരിഞ്ഞു നോട്ടം. എന്ന എന്റെ പോസ്റ്റും വായിക്കുക

http://georos.blogspot.com/2009/11/blog-post.html

---

കുതിരവട്ടന്‍ :: kuthiravattan said...

സര്‍‌‌ക്കാര്‍‌‌ ജോലിക്ക് പ്രാദേശിക ഭാഷ അറിയണമെന്ന് പറയുന്നത് മനസ്സിലാക്കാം‌‌. എഴുത്തുകുത്തുകള്‍‌‌ തീര്‍‌‌ച്ചയായും‌‌ പ്രാദേശികഭാഷയിലും‌‌ വേണ്ടിവരും‌‌‌‌. പക്ഷേ പ്രാദേശിക ഭാഷ അറിയില്ലെങ്കില്‍‌‌‌‌ ടാക്സി ഡ്രൈവിങ്ങ് ലൈസന്‍‌‌സ് കൊടുക്കില്ല എന്നു പറയുന്നത് അല്പം അക്രമം‌‌ തന്നെ, അതും‌‌ എല്ലാവര്‍‌‌‌‌‌‌ക്കും‌‌ ഹിന്ദി അറിയുന്ന മും‌‌ബൈ പോലൊരു നഗരത്തില്‍‌‌‌‌‌‌.

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ മനസ്സ് ചെറുതായി ചെറുതായി വരികയാണ്.
പുരോഗമന പ്രസ്ഥാനങ്ങളുടെ ജീര്‍ണ്ണതയുടെ ഫലം.

കാക്കര - kaakkara said...

ആദ്യം മദ്രാസിയെ തല്ലി
പിന്നെ ഗുജറാത്തിയെ തല്ലി
ഇപ്പോൾ ബീഹാറിയേയും ഹിന്ദിക്കാരെയും തല്ലുന്നു


പ്രദേശിക വാദം മറാത്തിക്കും തമിഴനും മലയാളിക്കും നല്ലതല്ല.

കുതിരവട്ടൻ

ഇങ്ങനെയൊക്കെയാ മഹാരാഷ്ട്രയിലും തുടങ്ങിയത്‌.

വളർന്ന്‌ വളർന്ന്‌ എന്തും ഏതും ചെയ്യാമെന്ന അവസ്ഥയായി.

വിചാരം said...

കോണ്‍ഗ്രസ്സ് കൊണ്ടുവന്ന ഈ നിയമം ഒരു തരത്തില്‍ വിഘടനവാദമല്ലേ ?

അപ്പൂട്ടന്‍ said...

നിയമം മറാത്തിയിലെഴുതട്ടെ, ശങ്കരനാരായണൻ മറാത്തി ട്യൂഷൻ വെച്ച്‌ വായിക്കാൻ പഠിച്ച്‌ നിയമം വായിച്ച്‌ ഒപ്പിടട്ടെ, അത്രേല്ലെ ഒള്ള്‌?
മഹാരാഷ്ട്രയിലേയ്ക്ക്‌ വിസ വേണ്ടിവരും എന്നൊരു നിയമവും പാസ്പോർട്ടും വിസയുമൊക്കെ മറത്തിയിലേ എഴുതിക്കൊടുക്കൂ എന്നൊരു കുറിപ്പും ഇറക്കട്ടെ. മോശാക്കാണ്ട.
പിന്നെ കോൺഗ്രസ്‌.... എതിർ ചേരിയിലെ ആരടേങ്കിലും നിലപാടുകാരണം വോട്ട്‌ ആ ചേരിയിലേയ്ക്ക്‌ പോകും എന്ന് ആരെങ്കിലും ചിന്തിച്ചുതുടങ്ങിയാൽ അദ്ദാണ്‌ പിന്നീട്‌ അവരുടെ നയം. നാടോടുമ്പോൾ നടുവേ ഓടാൻ കഴിവുള്ള പാർട്ടി, ഏതുകാലത്തിനും യോജിച്ച പാർട്ടി തന്നെ.

കാക്കര - kaakkara said...

വിഘടനവാദം എന്ന ചാപ്പ കുത്താറായിട്ടില്ല.

ഇത്‌ ഇങ്ങനെ വളർന്ന്‌ വലുതായാൽ വിഘടനവാദം കയ്യെത്തും ദൂരത്താണ്‌.

അപ്പൂട്ടൻ,

അതിനും സാധ്യതയുണ്ട്‌

മന്ത്രിമാർ അന്യഭാഷക്കരോട്‌ സംസാരിക്കുമ്പോൾ മറത്തിയിൽ സംസാരിക്കണം എന്നും പറഞ്ഞിട്ടുണ്ട്‌!

മലയാളത്തിൽ മറുപടി എഴുതി മുലയാമിന്റെ വായടയ്‌ക്കാൻ ഒരു നായനാരെയുള്ളു!

സാക്ഷ said...

വിചാരം,
നിന്നിലെ തീ അണക്കുന്ന മഴ എന്നാണ് പെയ്യുക!
തീപ്പിടിച്ചു തീപ്പിടിച്ചു നീയൊരു കാട്ടു തീയാവും, നിന്നോടൊപ്പം
നിന്നു കത്താന്‍ ഞാനും ഉണ്ട്.
താക്കറെ എന്ന ഭീകരന്‍ തളക്കപ്പെടാതെ വിലസ്സുമ്പോള്‍
നിയമത്തിന്റെ ചങ്ങലയില്‍ കുരുങ്ങിക്കിടക്കുന്നു തടിയന്റവിട നസീറിനെ പ്പോലുള്ള
കൊതുകുകള്‍! കേരളത്തിലും ഇതിന്റെ ചെറിയ മാതൃകകള്‍ ഉണ്ട്. വെള്ളാപ്പിള്ളി മുതല്‍
നാരായണപ്പണിക്കര്‍ വരെയുള്ള മൂര്‍ത്തികള്‍....
ടാക്സിക്കാര്‍ മാത്രമല്ല, നാളേ കാമാത്തിപുരിയില്‍ തുണിയുരിയുന്ന
പെണ്ണുങ്ങള്‍ വരെ മറാത്തി പറയണം എന്ന് നിയമം വന്നാലും അത്ഭുതമില്ല.
ഇതു ഇന്ത്യയാണ് , അത്ഭുതങ്ങളുടെ ഇന്ത്യ .