Tuesday, November 3, 2009

പ്രണയ ജിഹാദ്

പ്രണയ ജിഹാദ് ഇന്ന് കേരളത്തില്‍ മറ്റൊരു മതില്‍ കെട്ട് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വാചകം, മംഗാലാപുരത്തെ ഒരു പ്രണയ ജോഡികളില്‍ നിന്ന് ഉരിത്തിരിഞ്ഞ (ഒരു വക്കീലിന്റെ ബുദ്ധിയില്‍ വന്നൊരു വാചകം) വാക്കുകള്‍ നീതിന്യായ കസേരകളിരിക്കുന്നവര്‍ വരെ ഉപയോഗിച്ച് ഒരു വിഭാഗം ജനതയ്ക്ക് മാനസ്സിക വ്യഥയുണ്ടാക്കുന്നു, ഇതിലെ ആരോപണങ്ങളില്‍ കാമ്പില്ലാന്നുള്ള (മതം മാറ്റി പെണ്‍കുട്ടികളെ കൊല്ലുകയൊ , ജിഹാദിനായ് ഉപയോഗിക്കുകയോ ചെയ്യുന്നു) ത് വളരെ വലിയ സത്യം കാരണം അങ്ങനെയുള്ളൊരു കേസും ഈ നിമിഷം വരെ ഒരു പോലീസും റജിസ്ട്രര്‍ ചെയ്തിട്ടില്ല, തികച്ചും പ്രചരണം അല്ലാതെ മറ്റൊന്നുമല്ല എന്നത് സത്യമാണെങ്കിലും ചിലകാര്യങ്ങള്‍ ഇല്ലാ എന്ന് പറഞ്ഞൂട। വ്യത്യസ്ഥ മത വിഭാഗങ്ങളില്‍ പെട്ടവര്‍ പ്രണയിച്ച് വിവാഹിതരായാല്‍ പുരുഷന്‍ ഏത് മതത്തിലാണോ ആ മതത്തിലായിരിക്കും പിന്നെയങ്ങോട്ടുള്ള പെണ്ണിന്റെ വിശ്വാസജീവിതം, സത്യത്തില്‍ എല്ലാ മതവിഭാഗത്തിലുള്ളവരും ഇത് ചെയ്യുന്നു എന്നത് സത്യമായിരിക്കേ എന്തുകൊണ്ട് ഇസ്ലാമിനെ മാത്രം കുറ്റപ്പെടുത്തുന്നു ( കാരണം കണ്ടെത്തേണ്ടത് ഞാനല്ല ആ മതത്തില്‍ വിശ്വസിക്കുന്നവരായിരിക്കണം) ഒരുപക്ഷെ ഇങ്ങനെയുള്ള വിവാഹങ്ങളില്‍ പുരുഷന്മാര്‍ മുസ്ലിം വിഭാഗത്തില്‍ പെട്ടവരായിരിക്കണം, വ്യത്യസ്ഥ വിഭാഗങ്ങളില്‍ പെട്ടവര്‍ ഇനിമേലില്‍ പ്രണയിച്ചൂടാന്ന് ആദ്യമായി പറഞ്ഞത് മംഗലാപുരത്തെ ശ്രീരാമ സേനയാണ് , അവരുടെ ലക്ഷ്യം മുസ്ലിംങ്ങള്‍ സ്വയം അങ്ങനെ തീരുമാനമെടുക്കണം അതിനുള്ള മാര്‍ഗ്ഗം ഈ ദുഷ്പ്രചരണം അല്ലാതെ മറ്റെന്താണ് ?। ഇവിടെ സര്‍ക്കാര്‍ ചെയ്യേണ്ടത് , വ്യത്യസ്ഥ മതത്തിലോ ജാതിയിലോ പെട്ട ഒരാണും പെണ്ണും ഇഷ്ടമായാല്‍ അവര്‍ വിവാഹം ചെയ്തേ അടങ്ങൂ എന്ന നിര്‍ബ്ബന്ധമുണ്ടായാല്‍ അവരെ ഒരുമിപ്പിയ്ക്കാനും അവരെ അതേ മതങ്ങളിലും വിശ്വാസങ്ങളിലും നില നിര്‍ത്താനും അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാനും ഒരു സംവിധാനം ഒരുക്കുക , ഇനി അതിലൊരാള്‍ക്ക് മറ്റൊരാളുടെ മതത്തില്‍ ചേക്കേറാണ് താല്പര്യമെങ്കില്‍ കോടതി മുഖേനെ മതം മാറ്റത്തിന് അനുവധി കൊടുക്കുക। മിശ്ര വിവാഹത്തിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും ശക്തമല്ല ആ സംവിധാനം അത് ശക്തമാക്കുക ।
പ്രണയം ഒരു വികാരമാണ് മതത്തിന്റെ കാണാകയറുകള്‍കൊണ്ടതിനെ വരിഞ്ഞു കെട്ടരുത്, അതിനെ ഇല്ലാതാക്കുകയും ചെയ്യരുത് ।പ്രണയത്തിന്റെ പേരില്‍ മതം മാറുന്നതും അത്ര ശരിയല്ല എന്നത് തന്നെയാണ് എന്റെ ശക്തമായ അഭിപ്രായം വ്യത്യസ്ഥ മതവിഭാഗത്തില്‍ പെട്ടുള്ളവര്‍ പ്രണയിച്ചാല്‍ അവര്‍ ജീവിതാന്ത്യവരെ സധൈര്യം അങ്ങനെ തന്നെ നില്‍ക്കുക ॥ മക്കളെ സ്വതന്ത്രമാരായി വളര്‍ത്തുക അവര്‍ക്കിഷ്ടമുള്ള മതമോ എന്തും അവര്‍ തന്നെ സ്വീകരിക്കട്ടെ।
പതിനെട്ട് വര്‍ഷം മുന്‍പ് നടന്നൊരു സംഭവം പറയാം, ഞാനും എന്റെയൊരു ചങ്ങാതിയും (ഫയങ്കര മാര്‍ക്സിറ്റുക്കാരനാണ് ഇപ്പോഴും അദ്ദേഹം) പൊന്നാനി കിണര്‍ ബസ്റ്റോപ്പില്‍ നിന്ന് സംസാരിക്കുകയായിരിന്നു ( കിണര്‍ ബസ്റ്റോപ്പിലിറങ്ങിയാലേ പൊന്നാനി മൌനത്തുല്‍ ഇസ്ലാം സഭയിലേക്ക് പോകാനാവൂ॥ ഇവിടെയാണ് മതം മാറുന്ന സ്ഥലം) ,ബസ്സിറങ്ങിവന്നൊരു കൌമാരക്കാരന്‍ (യുവാവ് എന്നും പറയാം) എന്നോടായിരിന്നു ചോദിച്ചത്, ഇവിടെ എവിടെയാണ് സഭ എന്ന്... ഞാനൊന്നവനെ അടിമുടി വീക്ഷിച്ചു।
“എന്തിനാ മതം മാറാനാണോ ? ”
“അതേ”
“ഇസ്ലാമതത്തെ കുറിച്ച് മനസ്സിലാക്കിയിട്ടാണോ വരുന്നത്”
“അല്ല”
“പിന്നെ॥ പ്രണയം വല്ലതും”
“അതേ”
“ ആകട്ടെ നിന്റെ പേരെന്താ”
“ മനോജ്”
“സ്ഥലം”
“ കണ്ണൂര്‍, പഠിക്കുന്നത് ബ്രണ്ണന്‍ കോളേജില്‍” ( ഈ വ്യക്തി ഇത് വായിക്കാനിടവരട്ടെ എന്നാശിക്കുന്നു)
“ എന്റെ ചങ്ങാതി॥ നിനക്ക് നിന്റെ മതത്തെ കുറിച്ചെന്തറിയാം”
“അതൊന്നും ഞാന്‍ കാര്യായിട്ട് പഠിച്ചിട്ടില്ല”
“ നമ്മള്‍ ഒരു മതത്തില്‍ നിന്ന് വ്യതിചലിക്കുന്നുണ്ടെങ്കില്‍ ആദ്യം സ്വന്തം മതത്തെ കുറിച്ച് വിശദമായി പഠിക്കുക, എന്താണ് അതിലെ പോരായ്മ എന്നതാദ്യം മനസ്സിലാക്കുക, എന്നിട്ട് ആ പോരായ്മയും മറ്റും ഉള്ള മതത്തിനെ കുറിച്ച് പഠിക്കുക, അതിലും പോരായ്മകളുണ്ടോന്ന് അന്വേഷിക്കുക മാത്രമല്ല നാം ഏത് മതത്തില്‍ വിശ്വസിക്കുന്നുണ്ടോ,വളരുന്നുണ്ടോ അതൊരിക്കലും നമ്മുടെ വിശ്വാസത്താലല്ല നമ്മുടെ രക്ഷിതാക്കളുടെ വിശ്വാസപ്രേരണത്താലാണ്, നാം മറ്റൊരു മതത്തില്‍ പോവുകയാണെങ്കില്‍ അവര്‍ക്കുണ്ടാവുന്ന മാനസ്സിക ക്ഷതവും മറ്റും നാം മനസ്സിലാക്കണം, ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ഒരു പെണ്ണിനെ കണ്ട് പ്രണയിച്ച് അവളെ കിട്ടാന്‍ മതം മാറുകയേ മാര്‍ഗ്ഗമൊള്ളൂ എന്ന രീതിയാണെങ്കില്‍ അത് തെറ്റാണ്, ഇനി ആ പെണ്ണുമായി സ്വര ചേര്‍ച്ച ഇല്ലാതായാല്‍ അല്ലെങ്കില്‍ മറ്റൊരു മതത്തില്‍ പെട്ട പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ ആ മതത്തില്‍ ചേക്കേറില്ലാന്ന് എന്ത ഉറപ്പ്, ആദ്യം മനോജ് നന്നായി ആലോചിക്കുക എന്നിട്ട് ഉചിതമായ തീരുമാനമെടുക്കുക”
സഭയിലേക്ക് പോവാതെ, മറ്റൊരു ബസ്സ് പിടിച്ചവന്‍ നാട്ടിലേക്ക് തിരികെ പോയി, ഇതിന്റെ പേരില്‍ പല കോലാഹലങ്ങളുമുണ്ടായി , എന്നെ കൊല്ലുക എന്ന ലക്ഷ്യത്തോടെ എന്റെ ചെറിയ മാമനടക്കമുള്ളവര്‍ । ഞാന്‍ ചെയ്ത പാതകം “ മുസ്ലിമാവാന്‍ വന്നവനെ തിരികെ വിട്ടു” ഇന്നും എനിക്കതില്‍ അഭിമാനമേ ഒള്ളൂ । ഞാന്‍ ചെയ്തത് നൂറ് ശതമാനവും ശരിയും।

പെണ്ണുകെട്ടാന്‍ മതം മാറരുത് , നിര്‍ബ്ബന്ധിച്ചോ അല്ലാതെയോ .

20 comments:

വിചാരം said...

നമ്മള്‍ ഒരു മതത്തില്‍ നിന്ന് വ്യതിചലിക്കുന്നുണ്ടെങ്കില്‍ ആദ്യം സ്വന്തം മതത്തെ കുറിച്ച് വിശദമായി പഠിക്കുക, എന്താണ് അതിലെ പോരായ്മ എന്നതാദ്യം മനസ്സിലാക്കുക, എന്നിട്ട് ആ പോരായ്മയും മറ്റും ഉള്ള മതത്തിനെ കുറിച്ച് പഠിക്കുക, അതിലും പോരായ്മകളുണ്ടോന്ന് അന്വേഷിക്കുക മാത്രമല്ല നാം ഏത് മതത്തില്‍ വിശ്വസിക്കുന്നുണ്ടോ,വളരുന്നുണ്ടോ അതൊരിക്കലും നമ്മുടെ വിശ്വാസത്താലല്ല നമ്മുടെ രക്ഷിതാക്കളുടെ വിശ്വാസപ്രേരണത്താലാണ്, നാം മറ്റൊരു മതത്തില്‍ പോവുകയാണെങ്കില്‍ അവര്‍ക്കുണ്ടാവുന്ന മാനസ്സിക ക്ഷതവും മറ്റും നാം മനസ്സിലാക്കണം, ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ഒരു പെണ്ണിനെ കണ്ട് പ്രണയിച്ച് അവളെ കിട്ടാന്‍ മതം മാറുകയേ മാര്‍ഗ്ഗമൊള്ളൂ എന്ന രീതിയാണെങ്കില്‍ അത് തെറ്റാണ്, ഇനി ആ പെണ്ണുമായി സ്വര ചേര്‍ച്ച ഇല്ലാതായാല്‍ അല്ലെങ്കില്‍ മറ്റൊരു മതത്തില്‍ പെട്ട പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ ആ മതത്തില്‍ ചേക്കേറില്ലാന്ന് എന്ത ഉറപ്പ്, ആദ്യം മനോജ് നന്നായി ആലോചിക്കുക എന്നിട്ട് ഉചിതമായ തീരുമാനമെടുക്കുക”

ശ്രീ said...

"പ്രണയം ഒരു വികാരമാണ്. മതത്തിന്റെ കാണാകയറുകള്‍ കൊണ്ടതിനെ വരിഞ്ഞു കെട്ടരുത്, അതിനെ ഇല്ലാതാക്കുകയും ചെയ്യരുത്."

ശരി തന്നെയാണ് മാഷേ.

പിന്നെ, പ്രണയത്തിന്റെ പേരില്‍ മതം മാറിയേ തീരൂ എന്നൊന്നുമില്ല എന്ന് തന്നെ ആണ് എന്റെയും അഭിപ്രായം. വ്യത്യസ്ഥ മതവിഭാഗത്തില്‍ പെട്ടവര്‍ പരസ്പരം പ്രണയിച്ചാല്‍, അവര്‍ക്ക് ഇരുവര്‍ക്കും അതൊരു പ്രശ്നമല്ലെങ്കില്‍ അവസാനം വരെ അതേ വിശ്വാസങ്ങളില്‍ തന്നെ നില്‍ക്കുക. അതല്ല, ഒത്തു പോകാന്‍ ബുദ്ധിമുട്ടു തോന്നിയാല്‍ ഇരുവര്‍ക്കും സൌകര്യമായ ഏതെങ്കിലും ഒരു മതത്തില്‍ തുടരുക.

"മക്കളെ സ്വതന്ത്രമാരായി വളര്‍ത്തുക അവര്‍ക്കിഷ്ടമുള്ള മതമോ എന്തും അവര്‍ തന്നെ സ്വീകരിക്കട്ടെ"

ഇതും ശരി വയ്ക്കുന്നു.

അച്ചപ്പു said...

വിചാരം പറഞ്ഞതീനോട്‌ ഞാൻ 100 ശതമാനം യോജിക്കുന്നു. കാരണം വെറും തൽപര ലക്ഷ്യങ്ങൾക്ക്‌ വേണ്ടി മാത്രം മതം മാറുന്നവൻ രണ്ടു നിലക്കും വഞ്ചനയാണ്‌ ചെയ്യുന്നത്‌, ഒന്നു സ്വന്തത്തോടും പിന്നെ ആ മതക്കാരോടും. മത എപ്പോഴും നമ്മുക്ക്‌ ഈ ലോകത്ത്‌ ജീവിക്കുവാനുള്ള ഒരു ജീവിത പദ്ധതിയായിരിക്കണം അല്ലാതെ വയറ്‌ നിറക്കാനുള്ളതോ വികാരം പൂർത്തിയാക്കനുള്ളതോ ആയ പദ്ധതിയാക്കി മാറ്റാതിരിക്കുക
വാൽക്കഷ്ണം: മുസ്ലിം യുവാവ്‌ പ്രേമിച്ചാൽ ലൗ ജിഹദ്‌, അപ്പോൾ ഹിന്ദു യുവാവ്‌ പ്രേമിച്ചാൽ "പ്രേം ജംഗ്‌" ആണേ?
ഇനിയെങ്ങാനും ക്രിസ്ത്യൻ യുവാവാണ്‌ പ്രേമിക്കുന്നതെങ്കിൽ "ലൗ വാർ" എന്നും വിളിച്ചു കൂടെ

വീ.കെ.ബാല said...

മാഷെ, 1001 ഒപ്പ് അതിന്റെ താഴെ ഇടുന്നു, നമ്മുടെ മതേതര സംസ്കാരം താമസിക്കാതെ കാലം ചെയ്യും, ഇത് ആഗ്രഹിച്ചിരുന്നവർ സന്തോഷിക്കുന്നുണ്ടാവും.......തൊപ്പിവച്ചവനായാലും, കുറിതൊട്ടവനായാലും ഇനി അതല്ല കുരിശ് ചുമക്കുന്നവനായാലും

Areekkodan | അരീക്കോടന്‍ said...

പ്രണയം എന്ന വികാരത്തിന് അടിപ്പെട്ട് മതം മാറ്റം നടത്തുന്നത് തീര്‍ച്ചയായും യോജിക്കാന്‍ കഴിയുന്നില്ല.ഒരു മതത്തെപ്പറ്റി പഠിച്ചതിന് ശേഷം അതിലേക്ക് വരുന്നവനെ തള്ളിപ്പറയാനും ആവില്ല.

Unknown said...

പ്രണയം ആര്‍ക്കും ആരോടും തോന്നാം...മുസ്ലിം,ഹിന്ദു,ക്രിസ്ത്യന്‍ എന്നൊന്നും ഇല്ല ...ഞന്‍ ഒരു ഹിന്ദു മത വിശ്വാസിയാണ്...ഞാന്‍ എന്റെ അതെ കാസ്റ്റില്‍ പെട്ട കുട്ടിയെ പ്രേമിക്കുന്നു......പഖെ ഹിന്ദു മതത്തില്‍ horoscope നോക്കിയെ കല്യാണം കഴിക്കാവു എന്നുണ്ട് പോലും.....പിന്നെ അല്ലെ നിങ്ങളൊക്കെ മതം മാറുന്ന കാര്യം പറയുന്നത്...........എല്ലാവരും സ്വന്തം മതത്തിലെ അപാകതകളും അന്ത വിശ്വാസവും പഠിച്ച അതിനെട്ര്തിരെ പ്രതിരരിക്കണം,
മാഷേ....ഞാന്‍ ഒരു കാര്യം പറയട്ടെ ലവ് എന്നത് ആര്‍ക്കും ആരോടും തോന്നാം അത വികരനാണ്.......ജീവിതത്തില്‍ ഒരിക്കലെ സംബവിക്ക്.....പ്രണയിക്കുന്നവര്‍ ഒരുമിക്കണം ജാതി മതം അതിനെ കൂട്ടി കുഴക്കരുത്...............പ്രനയിച്ചവര്‍ത്തന്നെ അവരുടെ ഭാവിയെ പട്ടി ചിന്ടിക്കട്ടെ അല്ലാതെ ഒരു സമൂഹം മുഴുവന്‍ അവരെ എതിര്‍ത്തത്‌ കൊണ്ടോ മതം മട്ടിയത്കൊണ്ടോ കാര്യമില്ല............ആദ്യം എല്ലാ മത വിശ്വാസികളും തങ്ങളുടെ മതത്തിന്റെ കുറിച്ച പഠിക്കട്ടെ.................എന്തായാലും ഫരുഖ്‌ിന്റെ അഭിപ്രയതോദ്‌ ഞാന്‍ യോജിക്കുന്നു
എന്തായാലും ഞാന്‍ ഹിന്ദു മതത്തിലെ അനച്ചരമായ horoscope മറ്ച്ചിംഗ് ഞാന്‍ എതിര്‍ക്കുന്ന്നു/.....................അത്പോലെ ഒര്രോ വിശ്വാസികളും തെറ്റ കണ്ടുപിടിച്ച് മുന്നോട്ട് വരണം,,,,,,,,,,,,,,

ചിന്തകന്‍ said...

വിചാരത്തിന്റെ ഈ വിചാരം ശരിവെക്കുന്നു

സുനില്‍ കെ. ചെറിയാന്‍ said...

പ്രണയം ഒരു വികാരമാണ് മതത്തിന്റെ കാണാകയറുകള്‍കൊണ്ടതിനെ വരിഞ്ഞു കെട്ടരുത്, അതിനെ ഇല്ലാതാക്കുകയും ചെയ്യരുത് ।പ്രണയത്തിന്റെ പേരില്‍ മതം മാറുന്നതും അത്ര ശരിയല്ല എന്നത് തന്നെയാണ് എന്റെ ശക്തമായ അഭിപ്രായം.

പെണ്ണുകെട്ടാന്‍ മതം മാറരുത് , നിര്‍ബ്ബന്ധിച്ചോ അല്ലാതെയോ.

വിചാരത്തിനു ഏതാണു വലുതെന്ന് മനസിലായില്ല. പ്രണയമോ മതം മാറ്റമോ?

Mr. K# said...

വിചാരം, മംഗലാപുരത്തെ ഒരു വക്കീലിന്റെ ബുദ്ധിയിലെ വാചകമല്ല അത് എന്നു തോന്നുന്നു. ഇതൊന്നു നോക്കൂ.
http://www.dailymail.co.uk/news/article-437871/Police-protect-girls-forced-convert-Islam.html

Unknown said...

കുതിരവട്ടന്റെ ലിങ്ക് ഉപകാരപ്രദം തന്നെ.പ്രേമിച്ചവര്‍ DOMINANT PARTNER വിശ്വസിക്കുന്ന മതത്തിലേയ്ക്ക് മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആണായാലും പെണ്ണായാലും ഈ DOMINANT PARTNER മുസ്ലീമാവാറാണ് പതിവെന്നത് വേറെ കാര്യം ഉദാഹരണം വിചാരത്തിന്റെ പോസ്റ്റില്‍ അന്നെ ഇതാ
പതിനെട്ട് വര്‍ഷം മുന്‍പ് നടന്നൊരു സംഭവം പറയാം, ഞാനും എന്റെയൊരു ചങ്ങാതിയും (ഫയങ്കര മാര്‍ക്സിറ്റുക്കാരനാണ് ഇപ്പോഴും അദ്ദേഹം) പൊന്നാനി കിണര്‍ ബസ്റ്റോപ്പില്‍ നിന്ന് സംസാരിക്കുകയായിരിന്നു ( കിണര്‍ ബസ്റ്റോപ്പിലിറങ്ങിയാലേ പൊന്നാനി മൌനത്തുല്‍ ഇസ്ലാം സഭയിലേക്ക് പോകാനാവൂ॥ ഇവിടെയാണ് മതം മാറുന്ന സ്ഥലം) ,ബസ്സിറങ്ങിവന്നൊരു കൌമാരക്കാരന്‍ (യുവാവ് എന്നും പറയാം) എന്നോടായിരിന്നു ചോദിച്ചത്, ഇവിടെ എവിടെയാണ് സഭ എന്ന്... ഞാനൊന്നവനെ അടിമുടി വീക്ഷിച്ചു।
“എന്തിനാ മതം മാറാനാണോ ? ”
“അതേ”
“ഇസ്ലാമതത്തെ കുറിച്ച് മനസ്സിലാക്കിയിട്ടാണോ വരുന്നത്”
“അല്ല”
“പിന്നെ॥ പ്രണയം വല്ലതും”
“അതേ”
“ ആകട്ടെ നിന്റെ പേരെന്താ”
“ മനോജ്”

ഇവിടെ വിചാരം പറഞ്ഞതു പോലെ

വ്യത്യസ്ഥ മത വിഭാഗങ്ങളില്‍ പെട്ടവര്‍ പ്രണയിച്ച് വിവാഹിതരായാല്‍ പുരുഷന്‍ ഏത് മതത്തിലാണോ ആ മതത്തിലായിരിക്കും പിന്നെയങ്ങോട്ടുള്ള പെണ്ണിന്റെ വിശ്വാസജീവിതം,

അല്ലല്ലോ ഉണ്ടായത് ?

ഇതൊക്കെ പക്ഷെ പ്രേമത്തിനു
പിന്നാലെയുള്ള മതം മാറ്റമാണ്.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മതം മാറ്റാന്‍ വേണ്ടി പ്രേമിക്കുന്നു എന്നാണ്..............

എന്തായാലും വിചാരത്തിന്റെ ഈ വിചാരം ചെലര്‍ക്ക് ആദ്യമായിട്ടാവും ഇഷ്ടമായിരികു

Unknown said...

ജബ്ബാര്‍ മാഷിന്റെ ഈ പോസ്റ്റ് വിചാരം കണ്ടോ ആവോ

http://snehasamvadam.blogspot.com/2007/09/blog-post_30.html

കെ.ആര്‍. സോമശേഖരന്‍ said...

തീര്‍ച്ചയായും. മതങ്ങളുടെ അന്തസാരത്തെക്കുറിച്ച് പഠിക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് താല്പര്യമോ സമയമോ ഇല്ല. ഈ സ്ഥിതി മാറണം.

M.A Bakar said...

ലവ്‌ ജിഹാദ്‌... മണ്ണാങ്കട്ട.......

ആര്‍.എസ്സ്‌.എസ്സ്‌ തുറന്ന്‌ വിട്ട ഈ ഭൂതം ഇതേവരെ കേരളം വിട്ടില്ലെ... !!!!!

സാക്ഷ said...
This comment has been removed by the author.
സാക്ഷ said...

പ്രിയ വിചാരം,
താങ്കളെ വായിക്കാന്‍ കഴിഞ്ഞു. ചില സന്ദേഹങ്ങള്‍ പങ്കുവയ്ക്കുന്നു,
ശ്രീരാമ സേന എന്നത് അടിസ്ഥാനവര്‍ഗ്ഗ ഹിന്ദുവുമായി യാതൊരു ബന്ധവും
ഇല്ലാത്ത ഒരാള്‍ക്കൂട്ടം ആയിരിക്കാനേ തരമുള്ളൂ. അദ്വാനിക്ക് സാദാ ഹിന്ദുവിന്റെ
ദിനംദിന ജീവിത വ്യഥകള്‍ തിരിച്ചറിയാന്‍ കഴിയാത്തതുപോലെ, മാര്‍ക്സിസ്റ്റുകാരനല്ലാത്ത
പിണറായി വിജയന്‍ തൊഴിലാളിവര്‍ഗത്തെ ഹൈജാക്ക് ചെയ്തതുപോലെ, ഇതും കൂട്ടം തെറ്റിയുള്ള
ഒരോട്ടം മാത്രമാണ്. ഈ ഏറ്റെടുക്കല്‍ കൊണ്ട്‌ ഉല്പ്പാതിപ്പിക്കപ്പെടുന്ന കലാപങ്ങളില്‍ നിന്നും
വിളവെടുക്കാന്‍ കാത്തിരിക്കുന്നവരാണ് ഇവരൊക്കെയും... കാസര്‍കോട് ഭേതപ്പെട്ട ജീവിത
സാഹചര്യങ്ങളില്ലാതെ ചത്തു മണ്ണടിയുന്ന പുകയില കര്‍ഷകരായ ഹിന്ദുക്കളെ കുറിച്ച്
ഈ വാനര സേനക്കെന്തുണ്ട് പറയാന്‍? സേതു സമുദ്രം പദ്ധതി നിര്‍ത്തിവെച്ചാല്‍ തമിഴ്‌നാട്ടിലെ
മുഴുവന്‍ ഹിന്ദു വര്‍ഗ്ഗവും ഉയിര്‍കൊള്ളും എന്ന് വിശ്വസിക്കുന്ന കരുണാനിധി മുതലാളിക്ക്‌
കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ പിന്നാമ്പുറങ്ങളില്‍ ശരീരം വിറ്റും,
തെറി വിളിച്ചും കാലം കഴിക്കുന്ന തമിഴരേക്കുരിച്ചെന്തു പറയാനുണ്ട്?

പ്രിയ വിചാരം,
പ്രത്യയ ശാസ്ത്രം ഒരു മൂടല്‍ മഞ്ഞാണ്, നാം കാഴ്ച തിരിച്ചു പിടിക്കുംബോഴേക്കും
വൈകിപ്പോകുന്നു. താങ്കള്‍ മതരാഹിത്യം നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവാതിത്വത്തെ
ക്കുറിച്ച് സൂചിപ്പിച്ചു. ഏത്‌ സര്‍ക്കാരിനാണ് അതിനുള്ള ചങ്കുറപ്പുള്ളത്? മതത്തെ അതിന്റെ
പ്രാകൃതാവസ്ഥയില്‍ തന്നെ ഉപയോഗിക്കാത്ത രാഷ്ട്രീയമേതാണ്ള്ളത്‌ .
മിശ്രവിവാഹിതരാവുന്നവര്‍ക്ക് നൂറു ശതമാനം തൊഴില്‍ സംവരണം
ഏര്‍പ്പെടുത്തിയിരുന്നെന്കില്‍ ഒരു വര്‍ഷം കൊണ്ടുതന്നെ
നമുക്കീ അവസ്ഥ മറികടക്കാവുന്നതല്ലേ? ഒരു ഭരണകൂടവും ജനസംഘ്യ നിയന്ത്രണത്തെ കുറിച്ച്
പറയാത്തതും ഇതിനോപ്പോം കൂട്ടി വായിക്കേണ്ടതാണ്.... ഒരു പക്ഷെ മതം ഈ നീക്കത്തെ
എങ്ങനെ പ്രധിരോധിക്കും എന്ന ഭയമാകണം ഈ നിശബ്ധതക്ക് കാരണം....

പ്രത്യാശകളില്‍ നിന്നും വിപ്ലവത്തിലേക്ക് കഷ്ട്ടിച്ചു മലയാളിയെങ്കിലും
കൈപിടിച്ചു നടക്കണമെങ്കില്‍ പട്ടിണി എന്തെന്ന് പുതിയ തലമുറ അറിയേണ്ടിയിരിക്കുന്നു.
അതിന് കുറഞ്ഞ പക്ഷം ഗള്‍ഫ്‌ നാടുകളിലെ എണ്ണപ്പാടങ്ങള്‍ വറ്റുന്നതുവരെയന്കിലും കാത്തിരുന്നേ
പറ്റൂ... അത് വരേയ്ക്കും കേരളത്തെ ഹര്‍ത്താലിനും, വാണിഭങ്ങള്‍ക്കും നമുക്ക് വിട്ട് കൊടുത്തേക്കാം....

വിചാരം said...

ശ്രീ .. വന്നതിലും കമന്റിയതിലും സന്തോഷം .. മതത്തേക്കാളുപരി മനുഷ്യനെ കണ്ടെത്തുക എന്നതാണ് എന്റേയും ലക്ഷ്യം.:)

അച്ചപ്പൂ... മതം മാറുക എന്നതിനോട് തന്നെ എനിക്ക് യോജിപ്പില്ല, വിശ്വാസമില്ലെങ്കില്‍ തുടരാതിരിക്കാം ഒരു മറ്റൊരു മതത്തിനേക്കാള്‍ കേമമൊന്നുമല്ല .
ബാലാ .. ഒരിക്കലും മതേതര സംസ്ക്കാരം കാലം ചെയ്യില്ല, കാലമുരുളുമ്പോഴൊക്കെ മതവും അതിലെ മേധാവികളും മതത്തിലെ തെറ്റുകള്‍ ഏറ്റു പറഞ്ഞ് .. ദീഘദര്‍ശ്ശികള്‍ പണ്ടു പറഞ്ഞതിനെ സ്വന്തമാക്കുകയാണ് അവിടെ മതം പരാജയപ്പെടുന്നു ( ഗലീലിയോ പറഞ്ഞത് ശരി വെയ്ക്കല്‍ ഉദാഹരണം, മാര്‍ക്സിന്റെ ചിന്താഗതി ശരി വെയ്ക്കല്‍ തുടങ്ങിയവ) .. കാലം എല്ലാ മതങ്ങളേയും ഇല്ലായ്മ ചെയ്യും ...എത്ര മതങ്ങള്‍ , ജാതികള്‍ , വര്‍ഗ്ഗങ്ങള്‍, ഗോത്ര സംസ്സ്ക്കാരങ്ങള്‍ ഇല്ലാതായിട്ടുണ്ട് അതുപോലെ ഇപ്പോഴുള്ളതും ഇല്ലാതാവും തീര്‍ച്ച.
അരീക്കോടന്‍..
പ്രണയം മതാനുയായികളെ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗമാക്കുന്ന ഹീനമാര്‍ഗ്ഗം തീര്‍ത്തും തെറ്റാണ് എന്നത് എന്റെ ശക്തമായ അഭിപ്രായം .

വിജിത്ത്..
പ്രണയത്തിന് മതത്തിന്റെ ലേബല്‍ കൊടുത്തുകൊണ്ടിരിക്കുന മതാന്ധരാണ്, അവര്‍ക്ക് മാത്രമേ അങ്ങനെ കാണാനാവൂ, നല്ല പ്രണയതാക്കളുടെ മനസ്സ് പ്രണയിക്കുമ്പോള്‍ മതമോ ജാതിയോ മറ്റു ചിന്തകളോ ഉണ്ടാവാറില്ല പക്ഷെ അവര്‍ വിവാഹിതരാവുമ്പോള്‍, ഒറ്റപ്പെടുന്ന ഒരവസ്ഥവരുമ്പോള്‍ അവരേതെങ്കിലും മതത്തിന്റെ വക്താക്കാളാവാന്‍ നിര്‍ബ്ബന്ധിതമാവൂന്നു, ഇതില്‍ കൂടുതലും പുരുഷന്റെ മതത്തിലാണ് സ്ത്രീ ചേക്കേറുക , 10 ശതമാനം നേര്‍ വിപരീതവുമുണ്ട്. പിന്നെ ജാതകം, അതൊരുവിശ്വാസത്തിലുപരി കണക്ക് കൂടിയാണ് അതങ്ങനെ കണ്ടാല്‍ മതി നാം ആരെങ്കിലും പ്രണയിച്ചാല്‍ അവരെ തന്നെ കിട്ടണമെങ്കില്‍ പണിക്കര്‍ക്ക് ക്കൈമടക്ക് കൊടുത്ത് അതിനെ മറികടക്കാനാവും ഇതൊക്കെ സര്‍‌വ്വസാധാരണയാണ്, ഒരല്‍പ്പം ചങ്കൂറ്റവും ധീരതയുമില്ലെങ്കില്‍ മതം മാത്രമല്ല വഴിപോകുന്നവര്‍ വരെ നമ്മുടെ തലയില്‍ കയറാന്‍ നോക്കും .. ആരെങ്കിലും നമ്മുടെ ചിന്തകള്‍ക്കെതിരെ നമ്മുടെ വ്യക്തി താല്പര്യത്തിനെതിരെ അനാവശ്യമായി നമ്മുടെ സ്വാതന്ത്രത്തിലേക്ക് ക്കൈ കടത്താന്‍ ശ്രമിയ്ക്കുന്നുവെങ്കില്‍ പോടാ .. പുറത്ത് എന്ന് പറയാനുള്ള ചങ്കൂട്ടം കാട്ടിയിരിക്കണം പിന്നെ ഒരു പന്നിയും വരില്ല.

ചിന്തകാ..
എന്റെ എല്ലാ വിചാരങ്ങളും എന്റെ ശരികളാണ്.

വിചാരം said...

സുനില്‍..
പ്രണയം തന്നെ വലുതെങ്കിലും മതം മാറ്റത്തെ നഖശിഖാന്തം എതിര്‍ക്കും , മതപ്രചരണത്തേയും .
കുതിരവട്ടന്‍..
ഒരുപക്ഷെ നിങ്ങളുടെ ലിങ്ക് ശരിയായിരിക്കാം പറയുന്നത് പക്ഷെ ഇന്ന് കേരളത്തില്‍ ഇത് പ്രചരിക്കാന്‍ കാരണം ഹിന്ദു മുസ്ലിം പ്രണയമാണ് , (സൈബര്‍ നിയമമനുസരിച്ച് കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം ഒരു വ്യക്തിക്ക് നെറ്റില്‍ അലസമായി ക്കൈകാര്യം ചെയ്യാന്‍ പാടില്ല, അതുകൊണ്ടാണ് അതിന്റെ വിശദാംശങ്ങളിലേക്കും, മംഗലാപുരം പ്രണയത്തെ കുറിച്ചും ആധികാരികമായി ഞാന്‍ എഴുതാത്തത്) .

അരൂണ്‍..
താങ്കളുടെ ചില വാദങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്, ആ വിയോജിപ്പൊരിക്കലും ഇസ്ലാമതത്തോടുള്ള പ്രണയമായി കരുതരുത് ,,, “പ്രേമിച്ചവര്‍ DOMINANT PARTNER വിശ്വസിക്കുന്ന മതത്തിലേയ്ക്ക് മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആണായാലും പെണ്ണായാലും ഈ DOMINANT PARTNER മുസ്ലീമാവാറാണ് പതിവെന്നത് വേറെ കാര്യം “
എന്റെ നാട്ടില്‍ വന്ന് ഇസ്ലാമതം സ്വീകരിച്ച് അവിടെ തന്നെ പെണ്ണുകെട്ടിയ ഒത്തിരിപേരുണ്ട് വളരെ കുറച്ചാളുകള്‍ മാത്രമേ ഒത്തിരി കാലം അവിടെ നിന്നിട്ടൊള്ളൂ , പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളെ വിവാഹംചെയ്ത് അവര്‍ക്ക് ഒന്നോ രണ്ടോ കുട്ടുകളുണ്ടായതിന് ശേഷം പിന്നെ പുറം തിരിഞ്ഞു നടന്ന ഒത്തിരി സംഭവങ്ങളുണ്ട് എന്റെ അനുഭവത്തില്‍ .. ഒരു കണ്ണൂര്‍ സ്വദേശി ചന്ദ്രന്‍ മുസ്തഫയായി വര്‍ഷങ്ങളോളം പൊന്നാനിയിലുണ്ടായിരുന്നു, പൊന്നാനിയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവാകാനും അയാള്‍ക്ക് കഴിഞ്ഞു... ആദ്യം ഒരു കല്യാണം കഴിച്ചു അതിലൊരു പയ്യനുണ്ട് , ആ ഭാര്യയുമായി വഴക്കായി മൊഴി ചൊല്ലി പൊന്നാനിയില്‍ തന്നെ മറ്ു പെണ്ണുകെട്ടി കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ കണ്ണൂര്‍ക്ക് തിരികെ പോയി വീണ്ടും ചന്ദ്രനായി ജീവിയ്ക്കുന്നു .. ഇതിനെ നാം എന്തുവിളിക്കണം ? എങ്ങനെ കാണണം .
അരൂണ്‍ എന്റെ അബിപ്രായം ആരെങ്കിലും ഇഷ്ട്പ്പെടാനല്ല ഞാന്‍ എഴുതുന്നത് എന്റെ ശരികളുടെ ഒരു തുറന്ന അഭിപ്രായമാണ് എന്റെ പോസ്റ്റുകള്‍ അതേതെങ്കിലും ഇസത്തിന്റേയും കൂട്ടായ്മയുടേയോ സൌഹൃദത്തിന്റേയോ പ്രേരണകൊണ്ടെഴുതുന്നതുമല്ല, ഒരു ഇസത്തിനും ഒരു വ്യക്തിയ്ക്കും എന്റെ സ്വതന്ത്രചിന്തയെ ഇല്ലായ്മ ചെയ്യാനാവില്ല കാരണം ഞാനൊരു ഇസത്തിന്റേയും അടിമയല്ല, എന്നെ ഇന്ത്യന്‍ ഭരണഘടനയല്ലാതെ മറ്റൊരു താത്വീക സംഹിതയും നിയന്ത്രിക്കുന്നില്ല . ജബ്ബാര്‍ മാഷിനെ അദ്ദേഹത്തിന്റെ അഭിപ്രായം അതുമായി എനിക്ക് യാതൊരു ബന്ധവുമില്ല, അദ്ദേഹത്തെ ഞാന്‍ അനുകൂലിക്കുന്നു എന്നു കരുതി അദ്ദേഹത്തിന്റെ ചിന്ത ഞാന്‍ കടമെടുത്തിട്ടില്ല ഇതുവരെ അതിന്റെ ആവശ്യവും എനിക്ക് ഇല്ല.

കെ.ആര്‍.സോമശേഖരന്‍..
മതത്തിന്റെ അന്തസാരത്തേക്കാളുപരി മാനുഷിക മൂല്യങ്ങള്‍ക്കാണ് പ്രാധാന്യം കല്‍പ്പ്പിക്കേണ്ടത്, മതം ഒരു പക്ഷപാതിത്വപരമായ ഇടുങ്ങിയ ചിന്താഗതിയാണ് പ്രദാനം ചെയ്യുന്നത് .

എം.എ, ബക്കര്‍
സഹിഷ്ണതയോടെ പ്രതികരിച്ചാല്‍ ഏതൊരു ഭൂതവും ഇല്ലാതാവും, തീ ഉള്ളതുകൊണ്ടാണ് പുകയുന്നത് എന്നും ഓര്‍ക്കുക ആ തി ഇല്ലാതാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് അപ്പോള്‍ താനെ പുകയും കെട്ടുകൊള്ളും.

സാക്ഷ .. സന്തോഷം
പ്രതീഷയയില്‍ നിന്നും പ്രത്യാശയില്‍ നിന്നും വ്യതിചലിക്കാതെ, പ്രവര്‍ത്തനത്തിനത്തിലും ചിന്തയിലും വാക്കുകളിലും, ഏര്‍പ്പെട്ടാല്‍ കാലം എന്നെങ്കിലുമൊരിക്കല്‍ നമ്മുക്ക് അനുകൂലമായി നിലകൊള്ളും, നമ്മുടെ എതിരാളികള്‍ നമ്മുടെ അനുനായികളായി മാറാന്‍ കാലം ഏറെ സമയമെടുക്കാറില്ല ധര്‍മ്മവും, സത്യവും നമ്മുക്കരികെ എന്നുമുണ്ടായാല്‍...

Unknown said...

നന്ദി വിചാരം
പിന്നെ ഞാനും ഒരു എടപ്പാള്‍ക്കാരനാണ്.
എനിക്ക് ഭയാനകമായി തൊന്നിയത് മതം മാറ്റാന്‍ വേണ്ടി പ്രേമിക്കുന്നു എന്നു കേട്ടപ്പൊഴാണ്.(സിംഹാസനം ഉറപ്പിക്കാന്‍ പണ്ട് രാജാക്കന്മാര്‍ അഞ്ഞൂറും അറുനൂറും കെട്ടിയപോലെ തി8കച്ചും ബിസിനസ്സ് മട്ടില്‍ )
സത്യത്തില്‍ ഞാന്‍ ഓരോരുത്തര്‍ക്കും ഓരൊ മതവും ദൈവവും വേണം എന്നാഗ്രഹിക്കുന്ന ഒരാളാണ്.

പ്രേമത്തില്‍ മതമില്ലെന്നത് തീര്‍ത്തും ശരി തന്നെ.

പാര്‍ത്ഥന്‍ said...

വിചാരത്തിന്റെ ചിന്തകളോട് യോജിക്കുന്നു.
മിശ്രവിവാഹം ചെയ്തിട്ടുള്ള പലരും സുഹൃത്തുക്കളായുണ്ട്. അതിൽ രണ്ടുപേരും അവരവരുടെ വിശ്വാസം ഇപ്പോഴും നിലനിർത്തുന്നവരോട് പ്രത്യേകം ബഹുമാനവും ഉണ്ട്. ഈ കൂട്ടത്തിൽ ഒരു മുസ്ലീമും ഇല്ല എന്നുള്ളതാണ് സത്യം. ഈ കൂട്ടർക്ക് കുട്ടികളുണ്ടായാൽ ഇപ്പോഴത്തെ നമ്മുടെ നിയമമനുസരിച്ച് അച്ഛന്റെ മതം ആയിരിക്കും ഉണ്ടായിരിക്കുക. ആ നിയമം കൂടി ലഘൂകരിച്ചാൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എളുപ്പമാണ്.

ഒരു മുസ്ലീം വിശ്വാസിക്ക് ഒരു പെണ്ണിനെ മതം മാറ്റാതെ വിവാഹം കഴിക്കാനോ വേറൊരു മതത്തിലേയ്ക്ക് മാറാനോ അയാളുടെ വിശ്വാസം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇസ്ലാമിന്റെ കാര്യം വരുമ്പോൾ മറ്റു മതസ്ഥരെക്കാൾ വിമർശനം നേരിടേണ്ടി വരുന്നത്.

ഒരു വിമർശനാത്മകമായ ചോദ്യം. ഇസ്ലാം മതവിശ്വാസിയായ ഒരു പെൺകുട്ടിയേക്കാൾ നല്ല ഒരു ജീവിതം കൊടുക്കാൻ എന്തുകൊണ്ടും ഹിന്ദു മത വിശ്വാസത്തിൽ വളർന്ന ഒരു പെൺകുട്ടിക്കു കഴിയുന്നു എന്നത് ഒരു സത്യമാകുന്നു. അതുകൊണ്ടാണല്ലോ അവളെത്തന്നെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. പക്ഷെ അവളുടെ അതുവരെയുണ്ടായിരുന്ന വിശ്വാസം നിലനിർത്തിക്കൊണ്ട്തന്നെ ഒരു ജീവിതം കൊടുക്കാൻ തയ്യറാകുന്ന ഒരു ലൌ ജിഹാദിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. എത്ര മതം മാറിയാലും ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന വിശ്വാസത്തിനെ അതിജീവിക്കാൻ ഒരു മതം മാറ്റം കൊണ്ട് കഴിയില്ല എന്ന സത്യം ആരും മനസ്സിലാക്കുന്നില്ല.

ഷൈജൻ കാക്കര said...

പ്രേമിച്ച പെണ്ണൊ ആണൊ മറ്റു മതത്തിൽ ആയതുകൊണ്ടുള്ള മിശ്രവിവാഹിതർക്ക്‌ എന്ത്‌ പ്രതേകതയാണ്‌ ഉള്ളത്‌. ഇവർ എന്ത്‌ സാമുഹിക മാറ്റം ആണ്‌ ഉണ്ടാക്കുന്നത്‌?

മതമാറ്റം രാഷ്ട്രീയ പാർട്ടി മാറുന്നതു പോലെ തന്നെയല്ലേ? തികച്ചും വ്യക്തിപരം! പാർട്ടിക്കായാലും മതത്തിനായാലും സമൂഹത്തിൽ സ്വാധീനം കൂടുതൽ ഉണ്ടെങ്ങിൽ കൂടു മാറിയാൽ "വിവരം" അറിയും

സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും! സർക്കാർ കാര്യങ്ങളിൽ മതത്തിന്റെ സ്വാധീനം കുറച്ച്‌ കുറച്ച്‌ ഇല്ലാതാക്കുകയല്ലേ വേണ്ടത്‌?