Friday, October 9, 2009

ഞാന്‍ പ്രവാസത്തോട് വിട പറയുന്നു

തിരകഥ പോലെ ജീവിതത്തെ ആര്‍ക്കും മുന്നോട്ട് നീക്കാനാവില്ല എങ്കിലും ചിട്ടയായ ജീവിതക്രമം നമ്മുക്കുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു പരിധിവരെ നമ്മുക്ക് അതില്‍ ജയിക്കാനാവും, പതിനഞ്ചു വര്‍ഷം മുന്‍‌പ് കുവൈറ്റിലെത്തിയപ്പോള്‍ എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു, പത്തുവര്‍ഷമായിരുന്നു അതിന് ഞാന്‍ മനസ്സില്‍ കരുതിയ സമയ ദൈര്‍ഘ്യം എന്നാല്‍ ഞാന്‍ പ്രതീക്ഷിക്കാത്ത പല പ്രശ്നങ്ങളും കടന്നു വന്നതിനാല്‍ പത്ത് എന്നത് പതിനഞ്ചുവര്‍ഷമായി എന്നത് മറ്റൊരു സത്യം, കഴിഞ്ഞ വര്‍ഷം ആഗസ്ത് മുന്നാം തിയ്യതിയോടെ എന്റെ ലക്ഷ്യം ഞാന്‍ നിറവേറിയെങ്കിലും ചില്ലറ പ്രശ്നങ്ങളും എന്നെ തേടിയെത്തി, ആ പ്രശ്നങ്ങളേയും സന്തോഷത്തൊടെ സ്വീകരിച്ചിരുത്തി അതിനെ സന്തോഷിപ്പിച്ച് പറഞ്ഞയച്ചു .. ഇനി എനിക്ക് പോകാം എന്റെ എക്കാലത്തേയും ആഗ്രഹമായ പ്രവാസ ജീവിതത്തിന് അറുതി വരുത്തുക എന്ന വലിയ ആഗ്രഹം, ഒരുപക്ഷെ ഏതൊരു പ്രവാസിയും ആഗ്രഹിക്കുന്ന നല്ലൊരു ജോലി തന്നെ ഞാന്‍ രാജിവെച്ചു കഴിഞ്ഞു ഈ മാസം മുപ്പത്തി ഒന്നോടെ ഞാന്‍ ജോലിയില്‍ നിന്ന് വിടുതല്‍ നേടും അടുത്ത മാസം പതിനഞ്ചോടെ ഞാന്‍ നാട്ടിലെത്തും എന്നാശിക്കുന്നു(സാങ്കേതികമായ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍).എന്റെ ഈ തീരുമാനമറിഞ്ഞ മിക്കവാറും ചങ്ങാതിമാരുടേയും ചില ചോദ്യങ്ങള്‍ " നാട്ടില്‍ എന്തു ചെയ്യും ?" "എന്തുണ്ട് ക്കയ്യില്‍ ?" അതിനുത്തരം എന്റെ മൂന്നാം ഘട്ട ജീവിതമായി ഞാന്‍ കാണുന്ന പ്രവാസനാന്തര ജിവിതത്തില്‍ ജീവിച്ചു കാണിക്കുക എന്നതാണ്. അപ്പോള്‍ ഞാന്‍ പ്രവാസത്തോട് വിട പറയാനായി ഒരുങ്ങുന്നു മറ്റൊരു തിരിച്ച് വരവിനൊരിക്കലും അവസരം ഉണ്ടാവരുതേ എന്നാശയോടെ ...

36 comments:

വിചാരം said...

അപ്പോള്‍ ഞാന്‍ പ്രവാസത്തോട് വിട പറയാനായി ഒരുങ്ങുന്നു മറ്റൊരു തിരിച്ച് വരവിനൊരിക്കലും അവസരം ഉണ്ടാവരുതേ എന്നാശയോടെ ...

ചിതല്‍/chithal said...

എല്ലാ ഭാവുകങ്ങളും നേരുന്നു. സ്വന്തം കൂട്‌ മറന്നുള്ള ജീവിതം എല്ലാവര്‍ക്കും മടുക്കും. ചിലര്‍ക്ക്‌ നേരത്തേ.. ചിലര്‍ക്ക്‌ വൈകി.. എന്നെങ്കിലും ഒരുനാള്‍ അതു വരും.
ഇന്ത്യയിലാണെങ്കിലും അന്യസംസ്ഥാനത്ത്‌ താമസിക്കുന്ന എന്നേയും ഇത്തരം ആലോചനകള്‍ പുല്‍കാറുണ്ട്‌

Rafiq said...

നന്മ വരട്ടെ. ഓരോ പ്രവാസിയും വിമാനം കയറുമ്പോള്‍ ആഗ്രഹിക്കുന്നത് ഒന്നേ ഉള്ളൂ... ഒരു ഓട്ടോറിക്ഷ എങ്കിലും വാങ്ങാനുള്ള പണം ആയാല്‍ തിരികെ പോണം. ദിവസം കിട്ടുന്ന വേതനം കൊണ്ട് കുടുംബം പോറ്റാം. സ്വന്തമാകുമ്പോള്‍ പിന്നെ ഇഷ്ടാനുസരണം അധ്വാനിക്കാമല്ലോ.. പക്ഷെ വിമാനവും വിമാനത്താവളവും കിട്ടിയാലും മടങ്ങാന്‍ ആവില്ല, തോന്നില്ല. അവിടെ ധീരമായി തിരിച്ചു പോകുന്ന നിങ്ങള്‍ക്ക്‌ അനുമോദനങ്ങള്‍... നാടിന്റെ കുളിര്‍മയില്‍ ഉറങ്ങൂ സുഹൃത്തേ...

കുളക്കടക്കാലം said...

ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ ഉണ്ടാവുക,അതിനായി കഠിനാദ്ധ്വാനം ചെയ്യുക.ഓരോ യാത്രാ വഴിയിലും സ്വന്തം നിലപാടുതറകളില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുക. ഇതൊക്കെ എല്ലാവര്‍ക്കും കഴിയുന്നതല്ല .സമൂഹത്തിനു മാതൃക യാവുന്ന ജീവിതവിജയങ്ങളുമായി മുന്നേറാനാകാട്ടെ

തറവാടി said...

All the best :)

കുഞ്ഞൻ said...

എല്ലാവിധ ആശംസകളും നേരുന്നു ഭായ്..

മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ, ഒരു താ‍ൽകാലിക അവധി എടുത്താൽ പോരെ..നാട്ടിൽ ഒരു ആറുമാസത്തിനപ്പുറത്ത് നിൽക്കുമ്പോൾ ഒരു വീണ്ടുവിചരത്തിനുള്ള അവസരം ഉണ്ടാക്കരുത്,ആയതിനാൽ ഒരു ദീർഘാവധിയെടുത്ത് നാട്ടിൽ പോകൂ മാഷെ..അനുഭവസ്ഥരുടെ വാക്കുകൾക്ക് വില കല്പിക്കുക..ഒന്നുകൂടി അക്കരപ്പച്ചയാണ് ഓർമ്മവേണം..

എന്തായാലും നന്മകൾ നേരുന്നു. ജീവിത പ്രതിസന്ധികൾ ഒരു ചെറു പുഞ്ചിരിയോടെ നേരിട്ട താങ്കൾക്ക് ഇനിയുള്ള കാലഘട്ടവും നിഷ്പ്രയാസം തരണം ചെയ്യാൻ കഴിയും..അങ്ങനെയാകട്ടെ സുഹൃത്തേ..

സ്നേഹപൂർവ്വം വിട ചൊല്ലുന്നു

Joker said...

അല്‍ഭുതത്തോടെയാണ് ഈ പോസ്റ്റ് ആയിച്ചത്. 15 വര്‍ഷം ആ‍വണമെങ്കില്‍ ഇനിയും 10 വര്‍ഷം വേണം എന്റെ കാര്യത്തില്‍. പലരും പറയുന്നു നാട്ടില്‍ ശരിയാവില്ലെന്ന്.

ജീവിച്ചു കാണിക്കും എന്ന് പറഞ്ഞ സ്ഥിതിക്ക് കാത്തിരിക്കുന്നു. ആഹ

അനില്‍@ബ്ലോഗ് // anil said...

സ്വാഗതം .
ഓ.ടോ
എന്റെ നമ്പര്‍ മാറിയിട്ടില്ല.
:)

jayanEvoor said...

ഇങ്ങനെ ചിന്തിയ്ക്കാന്‍ ധൈര്യം കാണിക്കുന്നതിന് അഭിനന്ദനങ്ങള്‍!

നല്ലത് വരട്ടെ...
എല്ലാ ആശംസകളും!

Anil cheleri kumaran said...

:)

മൂര്‍ത്തി said...

എല്ലാവിധ ആശംസകളും...

വിചാരം said...

ചിതല്‍ ...
പ്രവാസം എനിക്ക് നിര്‍ബ്ബന്ധിതമായൊരു സത്യമായിരിന്നു സ്കൂളിന്റെ പടി കാണാത്ത ബന്ധുക്കള്‍ പണം വാരികൂട്ടുന്നത് കണ്ട എന്റേയും രക്ഷിതാക്കള്‍ അവരുടെ പ്രശ്നപരിഹാരം എന്നിലൂടെ ഗള്‍ഫിനെ ആശ്രയിക്കുക എന്നതായിരിന്നു അത് തന്നെയായിരിന്നു അവരുടെ ആഗ്രഹ സഫലീകരണമായിരിന്നു എന്റെ ലക്ഷ്യം .... ഇവിടെ വന്നതില്‍ സന്തോഷം
Desperado.
ഒരു ഗള്‍ഫുക്കാരനെ സംബന്ധിച്ച് വലിയൊരു സംഖ്യ ശമ്പളം പറ്റുന്ന തൊഴിലാണെനിക്കിപ്പോള്‍ ഉള്ളത്, എന്റെ രാജി സഹപ്രവര്‍ത്തകര്‍ക്കും എന്റെ ചങ്ങാതിമാര്‍ക്ക് ഒരത്ഭുതമാണ് കാരണം ആ വലിയ സംഖ്യ ഉപേക്ഷിക്കാന്‍ തയ്യാറാവുക എന്നത്, എന്നാല്‍ എനിക്ക് മൂല്യവത്തായ ജീവിതത്തിലെ ശിഷ്ടക്കാലം എന്റെ സ്വപ്നങ്ങള്‍ക്ക് ഇത്തിരിയെങ്കിലും നീതി പുലര്‍ത്തുക എന്നതാണ് അതിന് പണം ഒരു തടസ്സമേ അല്ല, ഇവിടെ വന്നതില്‍ സന്തോഷം .
കുളക്കടകാലം
തീര്‍ച്ചയായും ഇതുവരെയുള്ള എന്റെ പ്രയത്നം ഇനിയും തുടരും തികച്ചും മാതൃകാപരമായി തന്നെ ... വളരെ സന്തോഷം
തറവാടി .. ഇനി നീ എപ്പോള്‍ വരികയാണെങ്കിലും കാണാമല്ലോ :)

കുഞ്ഞാ ... നിന്റെ നല്ല മനസ്സിന് നന്ദി
ഒരു കാര്യം മനസ്സിലാക്കുക കുഞ്ഞാ .. ഈ നിമിഷം വരെ ഞാന്‍ പണത്തിന് പിന്നാലെ ഓടിയിട്ടില്ല, ഇനിയൊട്ടും ഓടുകയുമില്ല കാരണം എന്റെ തറവാട്ടില്‍ അങ്ങനെയൊരു കഥാപാത്രമുണ്ട് അദ്ദേഹത്തിന്റെ ജീവിതം ഞങ്ങള്‍ക്കൊരു മാതൃകയാണ്, കഴിഞ്ഞ നാല്‍‌പത് വര്‍ഷമായി ഇവിടെ (കുവൈറ്റില്‍) കഴിയുന്ന അദ്ദേഹത്തിന് നാട്ടില്‍ ഒരു മാസം ലക്ഷങ്ങള്‍ വരുമാനമുണ്ട് രണ്ട് പെണ്‍‌കുട്ടികളെ കെട്ടിച്ച് വിട്ടു ഒരേ ഒരു മകനുണ്ട് (പ്ലസ് ടുവിന് പഠിക്കുന്നു നാട്ടില്‍) കക്ഷി ഒരു ഫ്ലാറ്റില്‍ ഒറ്റയ്ക്കാണ് താമസം (കാരണം അദ്ദേഹത്തിന്റെ നിഴലിനെ പോലും അദ്ദേഹം സംശയിക്കുന്നു ) സത്യത്തില്‍ എന്റെ കാഴ്ച്ചപ്പാടില്‍ ഒരു ദിവസം പോലും അദ്ദേഹം മന:സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടാവില്ല, ഒരു വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ പത്ത് ലക്ഷത്തോളം രൂപയുമായി ഒരുവന്‍ മുങ്ങി ... അങ്ങനെ പലരും മുങ്ങിയിട്ടുണ്ട്, ഈ കക്ഷിയ്ക്ക് പ്രധാന തൊഴില്‍ പലിശക്ക് പണം കൊടുക്കുക എന്നതാണ് , ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഒരിക്കലും അയാളെ പോലെ ആവരുതേ എന്നാണ്, പിന്നെ ജീവിയ്ക്കാന്‍ പണം അത്യാവശ്യമാണ് അതുണ്ടാക്കാന്‍ നമ്മുക്ക് നാട്ടില്‍ നിന്നാല്‍ തന്നെ കഴിയും പക്ഷെ അതിന് നമ്മള്‍ നമ്മെ ഒന്ന് പതം വരുത്തേണ്ടതുണ്ട് .. മനസ്സിന്റെ പതം വരുത്തി ജീവിതത്തെ സുഖപ്പെടുത്തുക .

ജോക്കര്‍
തീര്‍ച്ചയായും ജീവിച്ച് കാണിക്കും, നാട്ടില്‍ നിന്നാല്‍ ഒരു തൊഴിലും എടുക്കാനാവില്ല എന്ന ചിന്തയുള്ളവര്‍ക്ക് ജീവിച്ച് കാണിക്കും .. ഇവിടെ വന്നതില്‍ സന്തോഷം.


അനില്‍ .. ഈ നമ്പര്‍ തന്നെയല്ലേ ..9447168296 വരും വരാതിരിക്കില്ല.

ജയന്‍ ഏവൂര്‍
നന്ദി ആശംസകള്‍ക്ക്.
കുമാരന്‍ .. മൂര്‍ത്തി സന്തോഷം

Jayesh/ജയേഷ് said...

nalla thirumanam..pravasam oru paridhikkappuram sahikkan pattilla

Rafeeq Babu said...

കുറഞ്ഞ കാലത്തെ എണ്റ്റെ കുവൈത്ത്‌ ജീവിതത്തിനിടക്ക്‌ ഇതുപോലെ കുവൈത്തിനോട്‌ വിടപറഞ്ഞ പലരും ഒരു സുപ്രഭാതത്തില്‍ തിരിച്ചു വന്നതായി എനിക്കറിയാം.. അതുപോലെയാവില്ല എന്ന്‌ താങ്കളുടെ വാക്കുകളിലെ നിശ്ചയദാര്‍ഢ്യം സാക്ഷ്യപ്പെടുത്തുന്നു.

എല്ലാ ഭാവുകങ്ങളും നേരുന്നു. അക്കരെ നിന്നും ഇനിയും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

വായന said...

എല്ലാവിധ ആശംസകളും.....

ത്രിശ്ശൂക്കാരന്‍ said...

എനിയ്ക്ക് നിങ്ങളോട് അസൂയ

Unknown said...

ശരിക്കും വീണ്ടു വിചാരം ഉണ്ടെന്ന് തെളിയിച്ചു . ആഗ്രഹിച്ച പോലെ നാട്ടില്‍ സസന്തോഷം കഴിയാനവട്ടെ എന്ന് ആശംസിക്കുന്നു

Typist | എഴുത്തുകാരി said...

വരൂ നാട്ടിലേക്കു്. ആഗ്രഹിച്ചതു പോലെ സുഖമായി, സന്തോഷമായിരിക്കട്ടെ നാട്ടിലെ ജീവിതം.

അങ്കിള്‍ said...

ബൂലോകം വിടുന്നില്ലല്ലോ, അല്ലേ. ഇവിടൊക്കെ കാണണം.

അച്ചപ്പു said...

എല്ലാം നേടിയിട്ട് പ്രവാസം മതിയാക്കി നാട്ടില്‍ പോയി സ്വസ്ഥമായി കാലും നീട്ടി ഇരുന്നു ബാക്കിയുള്ള കാലം സുഖായി ജീവിക്കാം എന്ന് വിചാരിച്ചാല്‍ ഒരാള്‍ക്കും ഈ പ്രവാസം മതിയാക്കാനാവില്ല. ഇങ്ങിനെയുള്ളപ്പോള്‍ തന്നെ സധൈര്യം മരുനാദ്‌ വിട്ട് സ്വന്തം നാട്ടിലേക്ക്‌ തിരിച്ചു പോവാന്‍ എടുത്ത ഈ തീരുമാനത്തെ അഭിനന്ദിക്കുന്നു.

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

ഓരോ പ്രവാസിയുടെയും എക്കാലത്തേയൂം സ്വപ്നമാണ് താങ്കള്‍ കരുത്തോടെ നേരിടാന്‍ പോകുന്നത്.

സര്‍വ്വ ഭാവുകങ്ങളും നേരുന്നു.

കുവൈറ്റിലെ നമ്മുടെ ആദ്യ ബ്ലോഗ് മീറ്റിന്റെ ദൃശ്യങ്ങള്‍ ഇവിടെ കാണാം

ആര്‍ദ്ര ആസാദ് / Ardra Azad said...

തെളിഞ്ഞ ചിന്തകളും
ലളിത ജീവിതവും
യൂക്തിപൂര്‍വ്വമായ തീരുമാനങ്ങളുമുണ്ടാവട്ടെ.
നാട്ടിലും സന്തോഷത്തോടെയും സമധാനത്തോടെയും ജീവിക്കാന്‍ കഴിയും.

എല്ലാ നന്‍‌മ്മകളും നേരുന്നു

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എല്ലാ ‍‍ആശംസകളും നേരുന്നു......!

ശ്രീ said...

മുന്‍പ് സംസാരിച്ചപ്പോഴും മാഷ് ഇക്കാര്യം സൂചിപ്പിച്ചത് ഞാനോര്‍ക്കുന്നു.

എല്ലാ ചുമതലകളും ഭംഗിയായി നിറവേറ്റിക്കഴിഞ്ഞില്ലേ മാഷേ? ഇനി ബാക്കി കാലം സുഖമായി കുടുംബാംഗങ്ങളോടൊത്ത് സന്തോഷമായി നാട്ടില്‍ തന്നെ ജീവിയ്ക്കാന്‍ കഴിയട്ടെ.

നാട്ടില്‍ പോയി എന്ത് ചെയ്യും എന്ന് ചോദിച്ച സുഹൃത്തുക്കള്‍ക്കുള്ള മറുപടിയായി സന്തോഷകരവും സമാധാനപരവുമായ ഒരു ജീവിതം ജീവിച്ചു കാണിച്ചു കൊടുക്കാന്‍ മാഷിനു സാധിയ്ക്കട്ടെ... എല്ലാ ആശംസകളും നേരുന്നു.

വീ.കെ.ബാല said...

സമൂഹത്തിനു മാതൃക യാവുന്ന ജീവിതവിജയങ്ങളുമായി മുന്നേറാനാകാട്ടെ, മനസ്സിന്റെ പതം വരുത്തി ജീവിതത്തെ സുഖപ്പെടുത്തുക......ഞാനോർക്കുന്നു സിക്സ്ത് റിംഗ് റോഡിന്റെ മുകളിലൂടെ കാർ കടന്നു പോകുമ്പോൾ ആണ് വിചാരം ഇതുപറഞ്ഞത്, പിന്നെ ഹവാലിയിൽ വച്ചും കേട്ടു മാർക്സിന്റെ മുന്നിൽ‌വച്ച്.........
കഴിയട്ടെ, ആശംസകൾ ഒരു പരാതിക്കാരൻ താങ്കളുടെ പിന്നാലെ ഉണ്ടായിരിക്കും....:)

K.V Manikantan said...

ജീവിയ്ക്കാന്‍ പണം അത്യാവശ്യമാണ് അതുണ്ടാക്കാന്‍ നമ്മുക്ക് നാട്ടില്‍ നിന്നാല്‍ തന്നെ കഴിയും പക്ഷെ അതിന് നമ്മള്‍ നമ്മെ ഒന്ന് പതം വരുത്തേണ്ടതുണ്ട് .. മനസ്സിന്റെ പതം വരുത്തി ജീവിതത്തെ സുഖപ്പെടുത്തുക .

-all the best with lot of asooya...

ശ്രീവല്ലഭന്‍. said...

എല്ലാവിധ ആശംസകളും!

മാണിക്യം said...

വിചാരം,
"നല്ല വിചാരം!" അതെ നാട്ടില്‍ പോകുക, കുടുംബത്തോടൊപ്പം കഴിയുക,മക്കളുടെ വളര്‍ച്ച കണ്മുന്നില്‍ കാണുന്ന മഹാഭാഗ്യം അനുഭവിക്കുക.
'ജീവിക്കാന്‍ പണം വേണം അല്ലാതെ പണത്തിനു വേണ്ടി ജീവിക്കണ്ട'. സമ്പത്തും സന്തോഷവും സമാധാനവും സംതൃപ്തിയും ആയുരാരോഗ്യവും എന്നും കൂടെയുണ്ടാവട്ടെ.പ്രാര്‍ത്ഥനകളില്‍ താങ്കളേയും കുടുംബത്തേയും എന്നും ഓര്‍ത്തുകൊള്ളാം

വിചാരം said...

എന്റെ തിരിച്ച് പോക്കിന് ആശംസകളും, ധൈര്യവും പകര്‍ന്ന് തന്ന എല്ലാ പ്രിയ ബ്ലോഗ്ഗേര്‍സ്സിനും ഒരായിരം നന്ദി ....

സബിതാബാല said...

ellaa aasamsakalum

കറിവേപ്പില said...

ഈ മുടിഞ്ഞ പ്രവാസം..
കയ്ച്ചിട്ട് ഇറക്കാനും വയ്യ..മധുരിച്ചിട്ട് തുപ്പാനും വയ്യ..
യാ ഇലാഹി ....
ഇഷ്ട്ടാ.., ഗള്‍ഫ്‌ വലിച്ചെറിയാനുള്ള ഈ മനസ് നേടി എടുക്കാന്‍ എന്താ ഒരു മാര്‍ഗ്ഗം

വിചാരം said...

ഗള്‍ഫ് വലിച്ചെറിയാനുള്ള മനസ്സ് നേടിയെടുക്കാന്‍ രണ്ടു മാര്‍ഗ്ഗമുണ്ട് ... അതിലൊന്നേ നമ്മുക്ക് ചെയ്യാനാവൂ മറ്റൊരൊണ്ണം ചെയ്യാന്‍ നമ്മുക്ക് ഇനി ആവില്ല
ഒന്ന് .. പെണ്ണ് കെട്ടാതിരിക്കുക (അതിനി നടക്കില്ല).
രണ്ട് ഞാന്‍ പോസ്റ്റില്‍ പറഞ്ഞത് പോലെ മനസ്സിന്റെ പതം വരുത്തി ജീവിതത്തെ സുഖപ്പെടുത്തുക, ഇത്തിരി വിശദമായി പറഞ്ഞാല്‍.. തീറ്റ ഉറക്കം ഈ രണ്ടു കാര്യത്തെ ഒന്ന് വിശകലനം ചെയ്യുക.. വിശപ്പ് എന്ന എനര്‍ജി ആവശ്യപ്പെടലിന്റെ ആതമസാക്ഷാത്ക്കാരം ഒരു റൊട്ടികൊണ്ടും നേടാം ഒരു കേക്ക് കൊണ്ടും നേടാം ഒരു റൊട്ടിക്ക് ഒരു രൂപയാണെങ്കില്‍ ഒരു കേക്കിന് നൂറ് രൂപയാണ് ഇവിടെയാണ് മനസ്സിനെ പതം വരുത്തുക എന്ന കാര്യം ... ഡാ മനസ്സേ.. (റൊട്ടി തിന്നുമ്പോള്‍ ) നീ ഇപ്പോള്‍ തിന്നുന്നത് റൊട്ടിയല്ല നല്ല ഒന്നാം തരം കേക്കാണ് .. അപ്പോള്‍ ജീവിതം എന്തൊരു സുഖം ( പതിനായിരം രൂപ ശമ്പളമായി ഗള്‍ഫില്‍ നിന്ന് കിട്ടിയിട്ട് പോലും ഈ സുഖമെന്തന്ന് എനിക്കറിയാന്‍ കഴിഞ്ഞില്ലാന്ന് അപ്പോള്‍ തോന്നും .. ) .. ഇനി ഉറക്കം ... ഏ.സിയിട്ട റൂമിലും കിടന്നാലും തുറസ്സായ സ്ഥലത്ത് പായ വിരിച്ച് കിടന്നുറങ്ങിയാലും ഞാന്‍ കാണുന്ന സ്വപ്നത്തിന്റെ നിറം ഒന്നാണ്. ഇനിയും മനസ്സിന്റെ പതം വരുത്താനായില്ലെങ്കില്‍ ... ഒരു വട്ടം അദാനിലോ... അല്‍‌സബായിലോ ഐ.സി.യു വാര്‍ഡില്‍ ചുമ്മാ ഒന്ന് കറങ്ങുക അതുമല്ലെങ്കില്‍ അടുത്ത തവണ നാട്ടില്‍ പോയാല്‍ റയില്‍വേ സ്റ്റേഷന്‍ ബസ്സ്സറ്റാന്റ് എന്നിവടങ്ങളിലൊക്കെ രാത്രി ഒന്ന് തങ്ങുക എത്രപേരാണ് സുഖമായി ഉറങ്ങുന്നത് .. അവര്‍ക്കൊന്നും സ്വന്തമായി ഒരു വീടില്ലാ ഊരില്ലാ എന്നതാണ് വലിയ സത്യം .. ഇതൊക്കെ മനസ്സിലാക്കാന്‍ സന്യാസി ആവണമെന്നില്ലഷ്ടാ ജീവിതത്തെ തുറന്ന് കണ്ണുകൊണ്ട് ശരിക്കും നോക്കിയാല്‍ മതി ... ഈ മധുരമുള്ള ഗള്‍ഫ് എത്ര കയ്പ്പാര്ന്നതാണന്ന് അപ്പോള്‍ മനസ്സിലാവും .

kadathanadan:കടത്തനാടൻ said...

ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച തോന്നുക സ്വഭാവികം. അവസാനിപ്പിക്കാതെ പറ്റില്ല എന്നിടത്ത്‌ എത്തിയാൽ കയറുക.വേണ്ടിയിരുന്നില്ല എന്ന് തോന്നാതിരിക്കാൻ അവസരമുണ്ടാകാതിരിക്കുക അതുവരെ സഹിക്കുക.

Najeeb CP said...

നമ്മുടെ എല്ലാം നെഞ്ചിലൊതുക്കിവെച്ചിര്രികുന്ന വലിയൊരാഗ്രഹം ജീവിത പ്രര്‍ബ്ധങ്ങല്ടെ കൂടി കിഴികലിനിടയില് മാറ്റി വെക്കപെടുമ്പോള് വേറിട്ട കാഴ്ചകള് പോലെ ഇങ്ങനെ ധീരമായ തീരുമാനങള് എടുത്തു പോകുന്ന നമ്മളില് ചിലരെ നാം അരിയദെ ആരാധനയോടെ കയ്കൂപി പോകുന്നു

ബ്ലോഗുകളില് സജീവമായി എഴുതുകയും ധാരാളമായി സംവധികുയും ചെയുന്ന എന്ടെ സുഹുര്തിന്ദെയ് താങ്കള്‍ക്ക് ഒരായിരം ഹ്രെടയശംസകള്‍
നാട്ടു വഴികള്ടെയ് എതെനികിലും മംബൂകൊഴിഞ്ഞ നന്നുത്ത കുള്ളിര്‍ കാറ്റൊടുന്ന ഇടവഴികളില്‍ വെച്ച് ഞാന്‍ താങ്കളെ കാണാതിരികില്ല അപ്പോഴും താങ്കള്ടെയ് ചെറിയ കണ്ണുകളില്‍ ഇപ്പോള്‍ കാണുന്ന സന്തോഷവും ആത്മവിശ്വാസവും ധീരതയും ബാകി ഉണ്ടാവട്ടെ

സ്നേഹത്തോടെ

വിചാരം said...

Dear kadathanadan ...
എന്നും എല്ലാവര്‍ക്കും അങ്ങനെ ആവണമെന്നില്ല.. എനിക്ക് സാമ്പത്തികമായി പച്ച ഇവിടെ തന്നെയാണ് , എനിക്കിപ്പോള്‍ കിട്ടികൊണ്ടിരിക്കുന്നതിന്റെ പത്തിലൊരംശം പോലും നാട്ടില്‍ കിട്ടില്ലാന്ന് 100% ഉറപ്പാണ് പക്ഷെ അധികം കിട്ടാനുള്ള എല്ലാ സാഹചര്യവും നമ്മുടെ നാട്ടിലുണ്ട് എന്നതും ശരിയല്ലേ എന്നൊരു ചോദ്യവും ഉണ്ട് .... പണ സമ്പാദനമെന്റെ ലക്ഷ്യമല്ല അതായിരുന്നെങ്കില്‍ എനിക്കിവിടെ തുടരാമായിരിന്നു എന്നാല്‍ അതിലുപരി മറ്റു പലകാര്യങ്ങളും ജീവിതത്തിലുണ്ട് .. അതല്ലാം പതുക്കെ പതുക്കെ നിങ്ങളെ ഞാന്‍ അറീയ്ക്കാം ... യഥാര്‍ത്ഥ പച്ച നമ്മുടെ നാട് തന്നെ :)