Tuesday, September 22, 2009

സം‌വാദത്തിന് മുന്‍പ് .. ഇവിടെ വായിക്കുക

ഈ ലേഖനം എഴുതിയത് ഞാനല്ല എങ്കിലും, എനിക്കും ഈ അഭിപ്രായം ഉള്ളതിനാല്‍ എനിക്കയച്ച് തന്ന ഈ ലിഖിതം അയച്ചു തന്നെ വ്യക്തിയുടെ സമ്മതത്തോടെ ഞാനിവിടെ പോസ്റ്റുന്നു.. ഇതിലൊരു വരി പോലും എന്റേതായി കൂട്ടി ചേര്‍ത്തിട്ടില്ല എന്നിരുന്നാലും എല്ലാവരികളും എന്റെ കൂടെ അഭിപ്രായമായി കരുതുക

------------------------------------------------------------------------------

യുക്തിവാദികളേയും നിരീശ്വരവാദികളേയും ദൈവ വിശ്വാസികൾ നേരിടുന്നതു് ഒരുതരം നികൃഷ്ട ജന്തുക്കളെ പോലെയാണു്. നിരീശ്വരവാദികളെ ദൈവവിശ്വാസികൾ ആക്കി പരിവർത്തനം ചെയ്താൽ സ്വർഗ്ഗത്തിൽ സ്ഥാനം ലഭിക്കും എന്നു് വിശ്വസിക്കുന്നവരുണ്ടു്. നിരീശ്വരവാദികളെ കണ്ടുമുട്ടുമ്പോൾ സ്വന്തം മതം പഠിപ്പിക്കാനും, ദൈവത്തിന്റെ മാർഗ്ഗം കാട്ടികൊടുക്കുവാനും ശ്രമിക്കുന്നതു് കണ്ടിട്ടുണ്ടു്. പലപ്പോഴും ദൈവവിശ്വാസികൾ നല്ല സുഹൃത്തുക്കൾ ആയിരിക്കാം. പക്ഷെ ഇതുപോലുള്ള ഏറ്റുമുട്ടലുകൾ വഴി സുഹൃത് ബന്ധങ്ങൾ നഷ്ടമായേക്കാം. ഈ ഏറ്റുമുട്ടലുകൾ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചാണു് ഈ ലേഖനം.
ഏറ്റുമുട്ടലുകൾ ഒഴിവാക്കി ആരോഗ്യപരമായ ചർച്ചകളിലൂടെ ആശയങ്ങൾ പരസ്പരം കൈമാറുന്നതായിരിക്കും എന്തുകൊണ്ടും നല്ലതു്. ഭൂരിഭാഗം വിശ്വാസികളും നല്ലവരാണു്. ചോദ്യങ്ങൾ ചോദിക്കാനുള്ള ശേഷി നശിച്ചതുകൊണ്ടും പഠിക്കാൻ അവസരം കിട്ടാത്തതുകൊണ്ടു മാത്രമാണു് അവർ വിശ്വാസികൾ ആയിപ്പോയതു്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് യുക്തിയുടെയും ശാസ്ത്രത്തിന്റേയും മാർഗ്ഗം കാണിച്ചുകൊടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതു്.എന്നാൽ ആവശ്യമില്ലാതെ മതങ്ങളെ കുറിച്ചും യുക്തിവാദത്തെക്കുറിച്ചും വിഷയത്തിൽ താല്പര്യമില്ലാത്തവരുമായി ചർച്ച ചെയ്യാതിരിക്കുക: അവർൿ അറിഞ്ഞുകൂടാത്ത കാര്യങ്ങൾ അവരെ അറിയിക്കാതിരിക്കുന്നതു് കൊണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ എന്നു് ചിന്തിക്കുക. താങ്കളുടെ വിശ്വാസം എന്താണെന്നു ചോദിച്ചാൽ സത്യം പറയുക. കഴിയുമെങ്കിൽ തർക്കത്തിനും സംവാദത്തിനും പോകാതിരിക്കുക. വിശ്വാസികളുമായുള്ള ചർച്ചകൾ ഒരിക്കലും സമധാനപരമായി അവസാനിക്കില്ല. പക്ഷെ ഹോമിയോപതിയും വൈദ്യശാസ്ത്രത്തിന്റെ പേരിലും നടക്കുന്ന അന്ധവിശ്വാസത്തിനെതിരെ പൊതു ജന ക്ഷേമത്തിനു വേണ്ടി വാദിക്കുക.
നിരീശ്വരവാദി എന്നാൽ സദാചാരബോധം ഇല്ലാത്തവർ ആണെന്നു് ചില ദൈവ വിശ്വാസികളുടെ ഇടയിൽ ഒരു ധാരണയുണ്ടു്. ഈ ധാരണ തെറ്റാണെന്നു് സൌമ്യമായ രീതിയിൽ അവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കണം. നിരീശ്വരവാദം അന്ധമായ ഒരു വിശ്വാസം അല്ലെന്നും, ഒരു മതം അല്ലെന്നും അവരെ ധരിപ്പിക്കുക.
വിശ്വാസികളുമായി ചർച്ച ചെയ്യുമ്പോൾ വ്യക്തമായ ചോദ്യങ്ങൾ ചോദിക്കാം. എന്നാൽ വിശ്വാസത്തെ പരിഹസിക്കാതിരിക്കുക. പരിഹാസിക്കുന്നതോടെ അവർ ക്ഷുപിതരാകും. സംവാദങ്ങൾ പലപ്പോഴും വഴിതെറ്റുന്നതിന്റെ പ്രധാന കാരണം പരസ്പര ബഹുമാനമില്ലാതെ പരിഹസിക്കുന്നതു മൂലമാണു്. അധവ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഉടൻ തന്നെ തെറ്റു തിരുത്തുക.
ദൈവത്തിലുള്ള വിശ്വാസം വർഷങ്ങളായിട്ടുള്ള വിശ്വാസത്തിന്റെ ദൃഢമായ ഒരു മതിൽ കെട്ടാണു്. ചില സന്ദർഭങ്ങളിൽ നാം യുക്തിയുടേയും ശാസ്ത്രത്തിന്റേയും മാർഗ്ഗങ്ങൾ എത്രതന്നെ പ്രയോഗിച്ചാലും ആ മതിൽ കെട്ടിനെ തകർക്കാൻ കഴിയില്ല. ഈ അവസരത്തിൽ സമാധാനപരമായി പിന്മാറുക. നിരീശ്വരവാദം അടിച്ചേൽപ്പികേണ്ട ഒന്നല്ല. അറിവിലൂടെ മാത്രം തിരിച്ചറിയേണ്ട ഒന്നാണു്. അതേ സമയം ദൈവ വിശ്വാസികൾ നിരീശ്വരവാദികൾക്ക് നേരെ നടത്തുന്ന മത പരിവർത്തനം തുറന്ന മനസോടെ സ്വീകരിക്കുക. അതിലൂടെ തെളിയുന്നതു് നിരീശ്വരവാദികളുടെ വിശാലമനസ്കതയാണു്.
ജീവിക്കുന്ന സമൂഹത്തിന്റെ ദൈവ സങ്കൽപവും മത വിശ്വസങ്ങളും ആചാരങ്ങളും ആധികാരികമായി അറിഞ്ഞിരിക്കണം. മതങ്ങളെ കുറിച്ചുള്ള അറിവിലൂടെ മാത്രമെ മത വിശ്വാസികളുടെ ചിന്താഗതിയും വിശ്വാസങ്ങളും അറിയാൻ കഴിയു. മത ഗ്രന്ഥങ്ങൾ ഗ്രഹിച്ച ഒരു വ്യക്തിയെ ആ ഗ്രന്ഥം പഠിക്കാൻ വിശ്വാസികൾ പ്രേരിപ്പിക്കില്ല. മതങ്ങളുടെ ചരിത്രം വ്യക്തമായി പഠിക്കുക. യുക്തിവാദി ആയാലും ഈശ്വരവാദി ആയാലും വേദം പഠിക്കാത്തവരാണെങ്കിൽ ഫലം ഒന്നുതന്നെ.
വിശ്വാസികളായ സുഹൃത്തുക്കളുമായി ചർച്ച ചെയ്യുമ്പോൾ സൌഹൃദം നഷടമാകാൻ ഇടയുണ്ടു് എന്നു തോന്നുമ്പോൾ ചർച്ച എത്രയും പെട്ടന്നു ഉപേക്ഷിക്കുക. വിശ്വാസികളായ സുഹൃത്തുക്കളാണു് ശത്രുക്കളെകാൾ നല്ലതു്.

25 comments:

വിചാരം said...

വിശ്വാസികളായ സുഹൃത്തുക്കളുമായി ചർച്ച ചെയ്യുമ്പോൾ സൌഹൃദം നഷടമാകാൻ ഇടയുണ്ടു് എന്നു തോന്നുമ്പോൾ ചർച്ച എത്രയും പെട്ടന്നു ഉപേക്ഷിക്കുക. വിശ്വാസികളായ സുഹൃത്തുക്കളാണു് ശത്രുക്കളെകാൾ നല്ലതു്.

കെ.പി.സുകുമാരന്‍ (K.P.S.) said...

വളരെ ശരിയാണ് ആ സുഹൃത്ത് പറഞ്ഞത്. വിശ്വാസികളെ യുക്തിവാദം കൊണ്ട് നേരിടരുത്. എന്തെങ്കിലും സംശയങ്ങള്‍ ചോദിക്കുകയാണെങ്കില്‍ അതിനു ശാസ്ത്രീയവും യുക്തിസഹവുമായ വിശദീകരണങ്ങള്‍ കൊടുക്കുകയേ ചെയ്യാവൂ. അല്ലാതെ ദൈവത്തെയും മതങ്ങളെയും കടന്നാക്രമിക്കുന്നു എന്നൊരു പ്രതീതി ജനിപ്പിക്കുമാറ് എതിര്‍ക്കരുത് എന്നാണു ഞാനും പറയാന്‍ ശ്രമിച്ചത്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ബീജഗണിതം പഠിപ്പിക്കാന്‍ ശ്രമിക്കരുതല്ലൊ. അതേ സമയം മനുഷ്യജീവിതത്തിനു വിലങ്ങു തടിയാവുന്ന എത്രയോ അന്ധവിശ്വാസങ്ങള്‍ ഇവിടെ വര്‍ദ്ധിച്ചുവരുന്നുമുണ്ട്. ദൈവവിശ്വാസത്തെയും മതങ്ങളെ നേരിട്ടും എതിര്‍ക്കാതെ ഇത്തരം അന്ധവിശ്വാസങ്ങളെ എതിര്‍ത്തിരുന്നുവെങ്കില്‍ യുക്തിവാദികള്‍ക്ക് സമൂഹത്തില്‍ സ്വീകാര്യതയും, എന്തെങ്കിലും പ്രയോജനവും ലഭിച്ചേനേ. തങ്ങള്‍ മനസ്സിലാക്കിയത് അതേപോലെ മറ്റുള്ളവരും മനസ്സിലാക്കണം എന്ന ശാഠ്യം ആര്‍ക്കും നന്നല്ല.

ഇത് ഇവിടെ പോസ്റ്റാക്കിയ വിചാരത്തിന് അഭിനന്ദനം!

ഇത്തിരിവെട്ടം said...

മത വിശ്വാസികളേക്കാള്‍ യുക്തിവാദികള്‍ക്കാണ്
ചര്‍ച്ചകളിലെ സഹിഷ്ണുത നഷ്ടമാവാറുള്ളത് എന്നാണ് തോന്നിയിട്ടുള്ളത്. ഇതിന് കാരണം ഞാന്‍ പരിചയപ്പെട്ട യുക്തിവാദികളോ / യുക്തിവാദ പോസ്റ്റുകളോ ആവാം...

(മതവിശ്വാസി ആയത് കൊണ്ടും ആവാം.)

സഹിഷ്ണുതയോടെ സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ലന്ന് സൂചിപ്പിച്ച ഒരു യുക്തിവാദി ബ്ലോഗും കണ്ടിട്ടുണ്ട്.

ഏത് ചര്‍ച്ചയിലും പര‍സ്പരം പാലിക്കേണ്ട മര്യദകളുണ്ട് എന്നത് ആര്യോഗ്യകരമായ സംവാദത്തിന് അത്യാവശ്യമാണെന്ന് ഞാനും വിശ്വസിക്കുന്നു. വിചാരത്തെപ്പോലെ തന്നെ.

കടത്തുകാരന്‍/kadathukaaran said...

മുമ്പ് ഷെരീഖിന്‍റെ ബ്ലോഗില്‍ ഇതേ വിചാരം എഴുതി വിട്ട തെറി വാക്കുകള്‍ മറ്റാരും ഏറ്റു പിടിച്ചില്ല എന്നുള്ളതും ഷെരീഖ് അതിന്‍ മാന്യമായി പ്രതികരിച്ചു എന്നതും ഈ അവസരത്തില്‍ ഉണര്‍ത്തുന്നത് സന്ദര്‍ഭോചിതമാകുമെന്ന് കരുതുന്നു.

ഫസല്‍ / fazal said...

മത വിശ്വാസികള്‍ക്കും ഏതാണ്ടിങ്ങനേയൊക്കെയാണ്‍ അഭിപ്രായം, അപ്പോള്‍ പിന്നെ യോജിക്കാവുന്നയിടങ്ങള്‍ ഏറെയുണ്ടെങ്കില്‍ അതല്ലേ ഗുണപ്രദം...

വിചാരം said...

സുകുമാരേട്ടാ... എങ്ങനെ നമ്മള്‍ താഴ്ന്ന് കൊടുത്താലും അവര്‍ നേരാവുന്നില്ലെങ്കില്‍ സം‌വാദം സ്നേഹം പൂര്‍‌വ്വം അവസാനിപ്പിയ്ക്കുക എന്നതായിരിക്കണം ഇനിയങ്ങോട്ടുള്ള സമീപനങ്ങള്‍

ഇത്തിരിവെട്ടം .. പണ്ട് അനോണിയായി വന്നിരുന്നവര്‍ എന്തലാം തെറികളാണ് വിളമ്പിയിരുന്നത് .. ഇന്ന് അനോണി ശല്യത്തിനറുതിയുണ്ട്.. ജബ്ബാര്‍ മാഷിനെതിരായി ഒരു ബ്ലോഗ് തന്നെ രൂപപ്പെട്ടു ഇതലാം ആര്‍ക്കാണ് സഹിഷ്ണതയില്ലാന്ന് ബൂലോകര്‍ വിലയിരുത്തട്ടെ .. ഇവിടെ വന്നതില്‍ സന്തോഷം :)
ആ തെറികള്‍ ഒന്ന് പേസ്റ്റ് ചെയ്യാമോ കടത്തുക്കാരാ... പിന്നെ അതേത് പോസ്റ്റാണന്ന് കൂടി അതിന്റെ ലിങ്ക്.
പിന്നെ ഞാന്‍ ആരേയും ഒന്നും പറഞ്ഞിട്ടിലാന്ന് പറയാനൊക്കില്ല.. എന്റെ തന്തയ്ക്ക് വിളിച്ചാല്‍ ചുമ്മാ അത് കേട്ട് ... ഹ ഹ ഹ പറയാന്‍ എനിക്കറിയില്ല ഉരുളയ്ക്ക് ഉപ്പേരി അതെന്റെ ശൈലിയാണ്.. ആദ്യം ഞാന്‍ ആരേയും ഒന്നും പറഞ്ഞിട്ടില്ലാന്ന് നൂറ് ശതമാനം എനിക്ക് പറയാനൊക്കും ...

വിചാരം said...

ഫസല്‍ അങ്ങനെതന്നെയാണിപ്പോഴും എപ്പോഴും ... ഫസലിനെത്ര അവിശ്വാസികളായ ചങ്ങാതിമാരുണ്ട് .. അവരോടെക്കെ സ്നേഹവും ഇല്ലേ.. തിരിച്ച് അവരില്‍ നിന്നും ഇല്ലേ.. എന്റേത് മാത്രമാണ് ശരിയെന്ന് ആരും വാശി പിടിയ്ക്കരുതെന്നേ പറയുന്നൊള്ളൂ .അങ്ങനെ വരുമ്പോഴാണ് അഭിപ്രായ വിത്യാസങ്ങള്‍ തെറിവിളിയില്‍ അവസാനിക്കുന്നത്.ഇനിയങ്ങോട്ട് അതില്ലാതാക്കാന്‍ ശ്രമിയ്ക്കമെന്നേ ലേഖകന്‍ പറയുന്നൊള്ളൂ

നിസ്സഹായന്‍Nissahayan said...

നമ്മുടെ ജനാധിപത്യമതേതര രാജ്യത്ത് ഏവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാനും, അവ പ്രചരിപ്പിക്കാനുള്ള അവകാശമുണ്ട്. മതരാഷ്ട്രങ്ങളില്‍ അതില്ല. അവിടെ ഏകമത വിശ്വാസ്സത്തിനുമാത്രമേ സ്വാതന്ത്ര്യമുള്ളു. അപ്പോള്‍ ചര്‍ച്ചയും സംവാദവും വിമര്‍ശനവുമെല്ലാം ജാനാധിപത്യത്തിലെ സ്വാതന്ത്ര്യങ്ങളാണ്. വിശ്വാസ്സികളുടെ വിശ്വാസത്തെ വിമര്‍ശിക്കുവാന്‍ യുക്തിവാദികള്‍ക്ക് യാതൊരു അവകാശവുമില്ല. എന്നാല്‍ മതവും വിശ്വാസവും ദൈവസങ്കല്‍പ്പങ്ങളുമെല്ലാം സാമൂഹിക പുരോഗതിക്കും മാനവികതയുടെ വളര്‍ച്ചക്കും തടസ്സം നില്‍ക്കുകയും ജനതയെ പിന്നോക്കാവസ്ഥയിലേക്കും അടിമത്തത്തിലേക്കും ചൂഷണത്തിലേക്കും നയിക്കുമ്പോഴും മതങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യേണ്ടിവരും. ലോകത്തിന്റേയും നമ്മുടേയും ചരിത്രത്തില്‍ മതവിമര്‍ശനങ്ങളുടെ സാംഗത്യം അവിടെയാണ് നിലകൊള്ളുന്നത്. കൂടാതെ ഭരണഘടനയിലെ 51A(h) വിഭാവനം ചെയ്യുന്നത് ശാസ്ത്രാവബോധം, മാനവികത, അന്വേഷണത്തിനും പരിഷ്ക്കരണത്തിനുമുള്ള ത്വര ഇവ സൃഷ്ടിക്കാനും വികസിപ്പിക്കാനും ഉളള കടമ ഓരോ പൌരന്റെയും മൌലിക കര്‍ത്തവ്യങ്ങളാണെന്ന് പറയുന്നു.
(Article 51A Fundamental duties
It shall be the duty of every citizen of India -
(h) to develop the scientific temper, humanism and the of inquiry and reform;) ടി ഭരണഘടനയുടെ സ്പിരിറ്റ് ഉള്‍കോള്ളുമ്പോള്‍ യുക്തിവാദികളുടെ വിമര്‍ശനങ്ങള്‍ അസ്ഥാനത്തല്ലെന്ന് മനസ്സിലാക്കാം. എന്നാ‍ല്‍ അത് അവഹേളിക്കുന്ന തരത്തിലാകാതെ ആരോഗ്യകരമായ രീതിയിലായിരിക്കണം. യുക്തിവാദികളെ പരിഹസ്സിക്കുന്നതും സഹിഷ്ണുത കൈവെടിയുന്നതുമായ പരാമര്‍ശങ്ങള്‍ വിശ്വാസ്സികളുടെ ബ്ലോഗ്ഗുകളിലാണ് കൂടുതല്‍.

കടത്തുകാരന്‍/kadathukaaran said...

Comment deleted
This post has been removed by a blog administrator.

April 16, 2008 6:43 PM


Comment deleted
This post has been removed by a blog administrator.

April 16, 2008 6:43 PM


Comment deleted
This post has been removed by a blog administrator.

April 16, 2008 7:22 PM


വിചാരം said...
എന്തേ ഷരീഖേ എന്റെ കമന്റ് ഡിലീറ്റിയത് അത് ഞാന്‍ വീണ്ടും ഇട്ടുട്ടോ ...

April 16, 2008 7:24 PM


ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...
വിചാരം;

സഭ്യതയുടെ അതിര്‍ വരംബ്‌ ലംഘിച്ച ഏതൊരു കമന്റും എന്റെ ബ്ലോഗില്‍ ഞാന്‍ അനുവദിക്കുന്നതല്ല. അതും

Njaanippol poayi noakkiyappol kanda kaazhchayithaanu, enkilum shereekinte replyil ninnu kurachu manassilaakkaam ennu karuthunnu, kooduthal enthenkilum vivaram kittukayaanenkil njaan comment cheyyaam, samayamillaanjitta farooke.. bye

യരലവ said...

നിസ്സഹായന്‍ : ഭരണഘടനയിലെ 51A(h)നെ കുറിച്ചുള്ള അറിവിന് നന്ദി.

മതമില്ലായ്മയാണ് മതേതരത്തോടു അടുത്തുനില്‍ക്കുന്നതെങ്കിലും മതവിശ്വാസികളുടേതാണല്ലോ എവിടേയും അവസാനവാക്കാവുന്നത്; ഭരണഘടനയിലെ ഇത്തരം മൌലികാവകാശത്തെകുറിച്ചുള്ള അവബോധം മതവിശ്വാസികളാത്തവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും, നന്ദി.

വിചാരം:
മത ദൈവ വിശ്വാസികളുമായി ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി കഴിവതും തോളില്‍ കയ്യിട്ട് തന്നെ നടക്കുക എന്നതിന് ചില പ്രായോഗിക നിര്‍ദ്ദേശങ്ങളാണല്ലോ ഈ പോസ്റ്റ്.

ഇരുവിഭാഗത്തേയും ഇത്തരം ഇടപെടലുകള്‍ക്ക് പ്രേരിപ്പിക്കുന്നത്, പരസ്പര സ്നേഹം തന്നെയാണ്, എവിടെ വെച്ചാ, ആരോടാ, ആ സ്നേഹത്തിന്റെ ചരട് പൊട്ടുന്നത് എന്നത് അറിഞ്ഞ്പെറുമാറിയാല്‍ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാം,പക്ഷേ, അതിനു, നേര്‍ക്കുനേരെ നിന്നല്ലല്ലോ ബൂലോകത്തെ ഇടപെടല്‍, എന്റെ ഇന്നത്തെ ഒരു കമെന്റ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഉദ്ധരിച്ചേക്കാം. വിചാരം, എട്ടാംക്ലാസ്സില്‍ നിന്ന് നാരാണന്‍ മാഷ് എ പ്ലസ് ബി ഹോള്‍സ് സ്ക്വര്‍ പറഞ്ഞുതരുമ്പോള്‍, എന്തിനാ മാഷേ ഞങ്ങളിതൊക്കെ പഠിക്കുന്നത് എന്ന നിഷ്കളങ്കമായ ചോദ്യത്തിന് ഇപ്പോള്‍ സുകുമാരന്‍‌മാഷ് പറഞ്ഞപ്പോഴാ ജീവിതത്തിന്റെ രസതന്ത്രം ബീജഗണിതത്തിലാണെന്നും സൌഹൃദത്തിന്റെ തന്ത്രികള്‍ ആരോഹണവരോഹണസ്ഥായിലാ കിടക്കുന്നതെന്നും പിടികിട്ടിയത്.

വിചാരം: എന്നെ ഞാനായി ഉള്‍കൊള്ളാന്‍ കഴിയാത്തവരുമായി എനിക്ക് സൌഹൃദം വേണ്ട, ആര്‍ക്കുവേണ്ടിയാ ഞാനെന്നെ വഞ്ചിക്കേണ്ടത്. പടച്ചതമ്പുരാന്‍ വന്ന് ആരെടാ എന്നു ചോദിച്ചാല്‍ ഇതു ഞാനാ ഇട്ടിമാളൂ എന്ന് പറയാനുള്ള ചങ്കുറപ്പ് എനിക്കുണ്ട്.

ഞാന്‍ പോയി പായയും ഒരു പോഞ്ചി ചായയും കാച്ചി വരാം.

ഇത്തിരിവെട്ടം said...

വിചാരം said...

ഇത്തിരിവെട്ടം .. പണ്ട് അനോണിയായി വന്നിരുന്നവര്‍ എന്തലാം തെറികളാണ് വിളമ്പിയിരുന്നത് .. ഇന്ന് അനോണി ശല്യത്തിനറുതിയുണ്ട്.. ജബ്ബാര്‍ മാഷിനെതിരായി ഒരു ബ്ലോഗ് തന്നെ രൂപപ്പെട്ടു ഇതലാം ആര്‍ക്കാണ് സഹിഷ്ണതയില്ലാന്ന് ബൂലോകര്‍ വിലയിരുത്തട്ടെ .. ഇവിടെ വന്നതില്‍ സന്തോഷം :)

അനോണി എന്നത് ആര്‍ക്കും എവിടെയും കെട്ടാവുന്ന വേഷമായതിനാല്‍ ‘വായനക്കാരന്റെ സിമ്പതിക്ക്’ വേണ്ടി കളം മാറിച്ചവിട്ടി അനോണിയാവുന്നവര്‍ അനവധിയുണ്ട്. അത് കൊണ്ട് അനോണി മറുപടി അര്‍ഹിക്കുന്നില്ല. പ്രധാന കാരണം അനോണി ആണെന്നത് തന്നെ.


മതവിശ്വാസികളെ വിമര്‍ശിക്കാന്‍ മാത്രമുള്ള ജബ്ബാര്‍ മാഷുടെ ബ്ലോഗിനെ വിമര്‍ശിക്കുന്നത് സഹിഷ്ണുത ഇല്ലായ്മയാണെന്ന് എന്നത് ശരിയല്ല എന്നാണ് ഞാന്‍ കരുതുന്നത്.

പക്ഷേ വിമര്‍ശനത്തില്‍ പര‍സ്പരം പാലിക്കേണ്ട മര്യദകള്‍ ആര്യോഗ്യകരമായ സംവാദത്തിന് അത്യാവശ്യമാണെന്ന് എന്നതാണ് പ്രധാനം.

വിശ്വാസികളെ വിമര്‍ശിക്കുമ്പോള്‍ സോഫ്റ്റായി സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ല എന്ന് പച്ചയായി പ്രഖ്യാപിച്ചത് യുക്തിവാദ ബ്ലൊഗാണെന്നത് ചേര്‍ത്ത് വായിക്കുക :) :)

കാട്ടിപ്പരുത്തി said...

ജബ്ബാര്‍ വിമര്‍ശനാധീതനാണെന്നത് പുതിയൊരറിവാണ്. പിന്നെ വിമര്‍ശനമേല്‍‌ക്കുമ്പോഴുള്ള അസഹിഷ്ണുത. ആരാണതില്‍ കുറവുള്ളത്, ഞാന്‍ വായിക്കുന്ന യുക്തിവാദ ബ്ലോഗുകള്‍ ആശയത്തേക്കാള്‍ പ്രകോപനത്തെയാണ് കൂട്ടുപിടിച്ചിരിക്കുന്നത് എന്ന് കാണാന്‍ കഴിയും. ഫൈസല്‍ കൊണ്ടോട്ടിയുമായുള്ള ബാബുവിന്റെ സംവാദമെല്ലാം ഉദാഹരണം. പ്രകോപിതാരാകുന്നത് മത വിശ്വാസികളെന്നത് ഒരു മറമാത്രമല്ലെ സുഹൃത്തെ, ബ്ലോഗിലെങ്കിലും

യരലവ said...

ഇത്തിരീ: “ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി ആരോഗ്യപരമായ ചര്‍ച്ചകളിലൂടെ ആശയങ്ങള്‍ പരസ്പരം കൈമാറുന്നതായിരിക്കും എന്തുകൊണ്ടും നല്ലതു്. ഭൂരിഭാഗം വിശ്വാസികളും നല്ലവരാണ്” എന്ന് മുകളിലത്തെ ലിഖിതം പറയുന്നു.

“വിമര്‍ശനത്തില്‍ പര‍സ്പരം പാലിക്കേണ്ട മര്യദകള്‍ ആര്യോഗ്യകരമായ സംവാദത്തിന് അത്യാവശ്യമാണെന്ന് എന്നതാണ് പ്രധാനം.“ എന്ന് താങ്കളും

ആരോഗ്യപരം എന്ന പദത്തിന്റെ Ratio എങ്ങിനെയായിരിക്കും എന്ന് മനസ്സിലായാല്‍ ചര്‍ച്ചയില്‍ എങ്ങിനെ softening-hardnening mechanisms പ്രയോഗികമാക്കാന്‍ കഴിയും എന്ന് മനസ്സിലാവും.

ഈ മെക്കാനിസത്തിന്റെ ഒരു ബീജഗണിതം മനസ്സിലാക്കാന്‍ യുക്തിവാദം എന്ന പദത്തിന്റെ കൂടെ ചില extrution parameters ചേര്‍ത്ത് സെര്‍ച്ച് ചെയ്താല്‍ കിട്ടും.

യരലവ said...

ഇത്തിരി, കാട്ടിപ്പരുത്തി, യുക്തിവാദം എന്നതിന്റെ പര്യായം ജബ്ബാര്‍ എന്നാക്കിമാറ്റരുത്. :)

താന്കളുടെ യുക്തിബോധമാണ് താന്കളെ ദൈവവിശ്വാസത്തിലെത്തിച്ചത്. എന്നെ മതവിശ്വാസത്തില്‍നിന്ന് അകറ്റിയതും എന്റെ യുക്തിചിന്തതന്നെ. ദൈവ വിശ്വാസത്തോടെ അല്ലല്ലോ ആരും ജന്മം കൊണ്ടത്. യുക്തിവാദികളെല്ലാം ദൈവ നിഷേധികളല്ല, ജബ്ബാര്‍മാഷ് പോലും.

യുക്തിചിന്ത നമ്മുടെയൊക്കെ ഒരു സമീപനരീതിയായി സ്വീകരിച്ചാല്‍ ആരോഗ്യമുള്ള ഒരു സാമൂഹികാന്തരീക്ഷം വളരും.

പ്രമുഖ മതമായ ഇസ്ലാം പറയുന്നത്: അല്ലാഹുവിലുള്ള വിശ്വാസം ( ഹിദായത്) അത് അല്ലാഹുതന്നെ നല്‍കുന്ന കാരുണ്യം എന്നല്ലെ, സര്‍വ്വശക്തനായ അല്ലാഹുവിന്റെ തീരുമാനം മാറ്റാന്‍ മാത്രം ബ്ലൊഗെഴുത്തിന് കഴിയുമോ ? ഒരുവന്റെ കബറില്‍ അവനവനല്ലേ ഉണ്ടാവൂ, ധൃതികൂട്ടല്ലേ. മൃത്യുവല്ലോ ക്ഷണഭംഗുരം.

☮ Kaippally കൈപ്പള്ളി ☢ said...

ഞാൻ പരിചയപ്പെട്ടിട്ടുള്ളവരിൽ പലരും പഠനത്തിന്റെ വെളിച്ചത്തിലാണു് നിരീശ്വരവാദികൾ ആയതു്. വിവിധ വേദ ഗ്രന്ധങ്ങളും, ചരിത്രങ്ങളും, മനുഷ്യ വംശത്തിന്റെ ദൈവ സങ്കല്പത്തിന്റെ ചരിതത്രവും പഠിക്കുന്ന ഒരു വ്യക്തിക്ക് ഒരു സത്യം മനസിലാകും. എല്ലാ സമകാലിക മതങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസിലാക്കാം. മനുഷ്യനും, കുരങ്ങനും, മുരിങ്ങക്കായും, കൊതുകും എല്ലാം gentics വഴി ബന്ധം ഉള്ളതുപോലെ തന്നെ മതങ്ങളും പരിണാമത്തിന്റെ വിവിധ ശാഖകൾ തന്നെയാണു്.

മനുഷ്യൻ പരിണമിക്കുന്നതിനോടൊപ്പം വഴി മതങ്ങളും പരിണമിക്കുന്നു. അദി മനുഷ്യന്റെ ദൈവ സങ്കല്പങ്ങളല്ല ഇന്നതെ മനുഷ്യനുള്ളതു്. പ്രപഞ്ച രഹസ്യങ്ങൾ ഓരോന്നായി വെളിച്ചം കണ്ടുവരുമ്പോൾ ദൈവവും അപ്രസക്തമായി വിസ്മൃതിയിൽ മറയും. ഈജിപ്റ്റിലും, ഇറാനിലും, മെസൊപ്പോട്ടാമിയയിലും, ഗ്രീസിലും ഉണ്ടായിരുന്ന ദൈവങ്ങൾ ഒന്നും ഇന്ന് ആരാധിക്കപ്പെടുന്നില്ല. അതുപോലെ ദൈവങ്ങളും അജ്ഞനായ മനുഷ്യനോടൊപ്പം നിലകൊള്ളും. അവന്റെ മനസിൽ.

വിചാരം said...

കടത്തുക്കാരാ .. പഴത് തപ്പിയാല്‍ പലതും കിട്ടില്ല അത് കിട്ടണമെങ്കില്‍ എന്നോട് ചോദിക്കൂ .. മകനെ ഞാന്‍ തപ്പി തരാം ..
ഷരീഖേ..
എന്തിനാ ഇത്ര വികാരാതീതനാവുന്നത് ? കൂള്‍ ഡൌണ്‍ ..യാര്‍ കൂള്‍ ഡൌണ്‍. എനിക്കറിയാം വളരെ സെന്‍‌സിറ്റീവായ ഒരു വിഷയമാണിതെന്ന്. താങ്കള്‍ക്ക് താങ്കളുടെ ചിന്തകളും മറ്റും ബ്ലോഗില്‍ ഇടാമെങ്കില്‍ അതിനൊരു കമന്റ് ഓപ്ഷന്‍ ഉണ്ടെങ്കില്‍ അതില്‍ എന്നെ പോലുള്ളവര്‍ പ്രതികരിക്കും സ്വാഭാവികം. ഞാനടക്കമുള്ളവര്‍ക്ക് താങ്കളുടെ മതം വിശ്വസം ഒരു പരിഹാസമായി തോന്നുന്നുവെങ്കില്‍ അതിന് കാരണം താങ്കള്‍ തന്നെ, ഇവിടെ ഉള്ളവര്‍ താങ്കളെ പോലെയുള്ള പൊട്ടന്‍സ് അല്ലാത്തത് കൊണ്ട് താങ്കള്‍ പറയുന്നത് അപ്പടി ഒരിക്കലും വിഴുങ്ങില്ല ചോദ്യങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ചോദിച്ചു കൊണ്ടിരിക്കും അതിനെല്ലാം ഉത്തരം നല്‍‌കാനാവുമെങ്കില്‍ മാത്രം ഇ ജാതി പോസ്റ്റിടുക അല്ലാതെ ആരെങ്കിലും വല്ലതും പറഞ്ഞത് കോപ്പി പേസ്റ്റ് ചെയ്ത് അതങ്ങ് വിശ്വസിക്കണം അവര്‍ക്ക് നിങ്ങളേക്കാള്‍ പുത്തിയുണ്ട് എന്നൊക്കെ വിളമ്പലല്ല.

“വല്ലവന്റെയും വാക്കും വിചാരവും തലച്ചോറില്‍ പേറി ഗതി കിട്ടാത്ത പ്രേതം പോലെ അലഞ്ഞു നടക്കൂ ചോരയിറ്റു വീഴ്ത്തി നക്കി തുടക്കൂ“ ഈ വാക്കുകള്‍ താങ്കള്‍ക്കാണ് ചേരുക വല്ലവന്റേയും ചിന്തപേറുന്നവനാണ് താങ്കള്‍ ഞാന്‍ അതല്ല എന്റെ ചിന്തകള്‍ക്കനുസരിച്ച് ജീവിയ്ക്കുന്നു .
മുഹമ്മദ് താങ്കള്‍ക്ക് കണ്ണിലെ കുളിരോ മാങ്ങാ തൊലി ആവട്ടെ എന്നെ സംബന്ധിച്ചതൊന്നും ഒരു ഇഷ്യൂവല്ല എനിക്കയാല്‍ താങ്കളെ പോലെയൊരു സാധാരണ മനുഷ്യന്‍ (അത് അയാല്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ). തെറ്റുകള്‍ എന്നെ പോലുള്ളവര്‍ ചൂണ്ടി കാണിച്ചാല്‍ അയാളെ ഹൃദയത്തിലേറ്റി നടയ്ക്കുന്ന താങ്കളെ പോലുള്ളവര്‍ ഉത്തരം നല്‍കണം അല്ലാതെ ഒരുമാതിരി ഈ ജാതി “നിങ്ങള്‍ തിരുത്താന്‍ തയ്യറില്ലെങ്കില്‍ നിങ്ങളുടെ ജീവിതം കൊണ്ട്‌ നിങ്ങളത്‌ പഠിക്കേണ്ടിവരും“ ഭീഷണി സ്വരം മുഴക്കലല്ല വേണ്ടത് (താങ്കള്‍ എവിടെയാണോ അവിടെ ഞാന്‍ വന്ന് നേരിട്ട് സംവദിയ്ക്കാം നിങ്ങളൊന്നും എന്റെയൊരു രോമത്തെ തൊടാനാവില്ല പറയാനുള്ളത് പറയും അതാരുടെ മുഖത്ത് നോക്കിയാണെങ്കിലും . )

എനിക്ക്‌ നിങ്ങളെ വെറുക്കാതിരിക്കാന്‍ കഴിയുന്നില്ല സഹോദരാ നിങ്ങളെ ഞാന്‍ അറക്കുന്നു... വെറുക്കുന്നു .. ആരെങ്കിലും പറഞ്ഞോ എന്നെ സ്നേഹിയ്ക്കാന്‍ . :)

ദേ... ഒരെണ്ണം .. ഞാനിത് വായിച്ച് ചിരിച്ച് പോയി .. “അല്ലാഹുവിന്റെ ഏറ്റവും ബലിഷ്ഠകരമായ വിധിയുടെ കൈകളെ സൂക്ഷിച്ചോള്ളൂൂ.“ ഇത്ര വലിയ കൈയുള്ളൊരാളാണ് നിങ്ങടെ അല്ലാഹു ആല്ലേ .. ജബ്ബാര്‍ മാഷ് പറഞ്ഞിട്ടുണ്ട് കള്ളി തുണി കണങ്കാല്‍ അറ്റം വരെ എടുത്ത് ഏഴാം ആകാശത്ത് സിംഹാസനത്തില്‍ ആരൂഢനായിരുക്കുന്ന അല്ലാഹുവിനെ പറ്റി. .. ഹ ഹ ഹ ഹ എന്നെ യങ്ങ് കൊല്ല് .....
..................................

ബൈബിളിലും .. മറ്റു ഇതിഹാസങ്ങളിലും പുരാണങ്ങളിലും മുഹമദിനെ പറ്റി എഴുതിയത് വിശ്വസിയ്ക്കുന്ന ഷരീഖിനെന്തുകൊണ്ട് ആ വിശ്വാസ സംഹിത മൊത്തത്തില്‍ വിശ്വസിച്ചൂടാ. മുഹമദ് ജനിച്ച മതത്തെ അയാള്‍ക്ക് തള്ളി പറയാമെങ്കില്‍ ഞങ്ങള്‍ ജന്മം കൊണ്ട മതത്തിലെ അനാചാരങ്ങളെ എതിര്‍ക്കാനും അത് തള്ളി കളയാനും അവകാശമുണ്ട് . പലരും പല ചോദ്യങ്ങളും ചോദിച്ചിട്ടുത്തരം പറയാതെ ചുമ്മാ കണാ കുണാന്ന് പറയുകയല്ലാതെ ഒരു നൂറ് വട്ടം ആയത്തുല്‍ ഖുര്‍സിയോ .. യാസീനോ ഓതാന്‍ നോക്ക് .. ചെല്ല് ചെല്ല് .. എന്റെ മേക്കട്ട് കയറിയാല്‍ ഞാന്‍ തിരഞ്ഞ് പിടിച്ചങ്ങ് വരും ഞാന്‍ പേടിച്ചോടുന്ന കൂട്ടതില്ലല്ലാന്ന് ഓര്‍മിപ്പിച്ചുകൊണ്ട് .താങ്കള്‍ ഇട്ട കമന്റിന്റെ പൂര്‍ണ്ണരൂപം .....

വിചാരം;

സഭ്യതയുടെ അതിര്‍ വരംബ്‌ ലംഘിച്ച ഏതൊരു കമന്റും എന്റെ ബ്ലോഗില്‍ ഞാന്‍ അനുവദിക്കുന്നതല്ല. അതും അല്ലാഹുവിനെയും റസൂലിനെയും പറ്റിയുള്ളത്‌. എന്നെക്കുറിച്ച്‌ ഒരു പരിധി വരെ ഞാന്‍ ക്ഷമിച്ചെന്നിരിക്കും പക്ഷെ അല്ലാഹുവിനെയും, അവന്റെ ദൂതന്മാരെയും കുറിച്ചുള്ളത്‌ എനിക്ക്‌ കഴിയില്ല കാരണം എനിക്കെന്നെക്കള്‍ വിലപ്പ്പെട്ടെത്‌ എന്റെ വിശ്വാസങ്ങള്‍ തന്നെയാണ്‌. ഞാനൊരു മുഢന്‍ തന്നെ ആണെനെല്ലെ നിങ്ങള്‍ ചിന്തിക്കൂന്നത്‌ ഈ കര്യത്തില്‍ ഞാന്‍ മൂഢന്‍ തന്നെ. മുഢന്‌ കമന്റിടുന്ന നിങ്ങളെ എന്തു വിളിക്കണം എന്ന് സ്വയം തിരുമാനിച്ചോളൂ.

സോഫ്റ്റ്‌ വെയര്‍ താങ്കളുടെ കമന്റിന്റെ മറുപടി നാളെ അറിക്കുന്നതായിരിക്കും ഇന്നല്‍പ്പം തിരക്കിലാണ്‌.

വിചാരം said...

കടത്തുക്കാരന്‍ മുകളില്‍ ഞാന്‍ പേസ്റ്റ് ചെയ്ത കമന്റുകളില്‍ എവിടെയാണാവോ അസഹിഷ്ണത പ്രകടിപ്പിച്ച വരികള്‍ .. തെറി പ്രയോഗം നടത്തിയതും .. ആരോപിയ്ക്കുമ്പോള്‍ വ്യക്തമായ തെളിവോട് കൂടി ആരോപിയ്ക്കുക, എന്തു തന്നെ ആവട്ടെ ..ഇന്നലത്തെ കാര്യങ്ങളല്ല ഇന്നിന്റെ കാര്യം ഇന്ന് ഇന്നത്തെ കാര്യമാവട്ടെ ചര്‍ച്ച.

വിചാരം said...

ഇത്തിരിവെട്ടം.. മതവിശ്വാസികള്‍ എന്നല്ല എല്ലാ വിശ്വാസികളും വിമര്‍ശനത്തിന് വിധേയരാണ് കാരണം ഏതൊരു സംഹിതയും മനുഷ്യന്റെ കൊച്ചു തലയില്‍ ഉദിച്ചതിനാല്‍ അതിനതിന്റേതായ പോരായ്മകള്‍ ഉണ്ടാവാം, ഈ പോരായ്മകള്‍ ചിന്തിയ്ക്കുന്ന മനുഷ്യന് ചോദ്യങ്ങളായി ഉരിത്തിരിഞ്ഞെന്നുവരാം ഈ ചോദ്യങ്ങള്‍ ഒരുപക്ഷെ ഏതൊരു സംഹിത പൂര്‍ണ്ണമെന്ന് കരുതുന്നവരുണ്ടോ അവര്‍ക്ക് അരോചകമായാക്കാം അതിന്റെ ഫലമായി അസഹിഷ്ണത് പ്രകടിപ്പിയ്ക്കുന്നത്.
ജബാര്‍ മാഷിന്റെ അഭിപ്രായം ജബ്ബാര്‍ മാഷിന്റേത് മാത്രമാണ് അത് എല്ലാ യുക്തിവാദികളുടേതും അല്ല അങ്ങനെ അദ്ദേഹത്തിന് നിലപ്പാടെടുക്കാന്‍ കാരണം അദ്ദേഹത്തോട് മതവിശ്വാസികള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കൊണ്ടായിരിക്കാം, വിമര്‍ശനങ്ങള്‍ മറുപടി പറയാനാവാതെ ദുബായിയിലെ കുബുദ്ധികളായ ചില വിശ്വാസികള്‍ അദ്ദേഹത്തിന്റെ ബ്ലോഗ് പോലും ബാന്റ് ചെയ്യിപ്പിച്ചു ഇതില്‍ കൂടുതല്‍ അസഹിഷ്ണത് മറ്റാര്‍ക്ക് . ഇതലാം കാണുമ്പോള്‍ സ്വാഭാവികമായും യുക്തിചിന്തയുള്ളവര്‍ക്കും ഇത്തിരി ക്ഷോഭം വന്നേക്കാം അതില്ലാന്ന് ഞാന്‍ പറയുന്നില്ല. ജബ്ബാര്‍ മാഷിനെ കൊല്ലാന്‍ പോലും ആഹ്വാനം ചെയ്തവര് ഇവിടെയുണ്ട് , ഏതെങ്കിലും വിശ്വാസിയെ കൊല്ലാന്‍ ആഹ്വാനം ചെയ്ത യുക്തിവാദി ഇവിടെ ഉണ്ടോ ?

വിചാരം said...

യരലവ....
വിചാരം: എന്നെ ഞാനായി ഉള്‍കൊള്ളാന്‍ കഴിയാത്തവരുമായി എനിക്ക് സൌഹൃദം വേണ്ട, ആര്‍ക്കുവേണ്ടിയാ ഞാനെന്നെ വഞ്ചിക്കേണ്ടത്. പടച്ചതമ്പുരാന്‍ വന്ന് ആരെടാ എന്നു ചോദിച്ചാല്‍ ഇതു ഞാനാ ഇട്ടിമാളൂ എന്ന് പറയാനുള്ള ചങ്കുറപ്പ് എനിക്കുണ്ട്.
ആ അഭിപ്രായം ശരിയാണെങ്കിലും നമ്മുക്ക് മറ്റുള്ളവരെ ഉള്‍കൊണ്ട് നമ്മുടെ മഹത്വം അവര്‍ക്ക് ബോദ്ധ്യപ്പെടുത്തി കൊടുത്തൂടെ ... വിശ്വാസത്തേക്കാള്‍ വലുതാണ് സ്നേഹമെന്ന്
പടച്ചോന്‍ ഏതായാലും ഇറങ്ങിവരില്ല കാരണം ഇല്ലാത്ത വണ്ടി ഏതെങ്കിലും റയില്‍‌വേ സ്റ്റേഷനില്‍ വരുമോ ? കാത്തിരിക്കുന്നവന്റെ കാലം ഇല്ലാതാവുമെന്നലാതെ മറ്റെന്ത് ഫലം .

വിചാരം said...

കാട്ടിപരുത്തി ..
ഇത്തിരിവെട്ടത്തിനുള്ള മറുപടി താങ്കള്‍ക്ക് കൂടിയുള്ളതാണന്ന് കരുതുക

വിചാരം said...

കൈപ്പള്ളി . സാംകൃതയാലിന്റെ തത്ത്വചിന്ത എന്നൊരു പുസ്തകമുണ്ട് അതില്‍ സെമിറ്റിക്ക് മതങ്ളെ കുറിച്ച് വിശദമായി പ്രതിവാദിക്കുന്നുണ്ട്.. ഇരുപത് വര്‍ഷം മുന്‍‌പ് ഞാനത് വായിച്ചിട്ടുണ്ട്, ആ പുസ്തകം വായിക്കുന്നതിന് മുന്‍പേ ഇസ്ലാമിനെ കുറിച്ചുള്ള അതിന്റെ ഉല്‍‌പ്പത്തിയെകുറിച്ചുള്ള എന്റെ ചിന്ത ശരിവെയ്കുന്നതായിരുന്നു.. മുഹമദ് വളരെ ബുദ്ധിമാനായ ഒരു മനുഷ്യനായിരുന്നു എന്നതിന് തെളിവാണ് (തന്റെ സ്വന്തം മതമായ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍) അദ്ദേഹം താന്‍ വിശ്വസിച്ചിരുന്ന ജൂതമതത്തിലേയും ക്രിസ്ത്രീയ മതത്തിലേയും വിശ്വാസങ്ങളെ സ്വാംശീകരിച്ചെടുത്ത് തന്റെ മതത്തില്‍ കൂട്ടി ചേര്‍ത്തത്, അക്കാലത്തെ ഏറ്റവും പ്രഗത്ഭനായ പ്രവാചകനായിരുന്നു അബ്രഹാം, യഥാര്‍ത്ഥത്തില്‍ മുഹമ്മത് അബ്രഹാമിനെ ഹൈജ്ജാക്ക് ചെയ്യുകയായിരുന്നുവെന്ന് ഇസ്ലാമിന്റെ വളര്‍ച്ച മനസ്സിലാക്കിയാല്‍ അറിയാം, അബ്രഹാം ഏകദൈവത്തില്‍ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നും എന്നത്കൊണ്ട് അദ്ദേഹത്തെ ദൈവത്തിന്റെ കൂട്ടുക്കാരന്‍ എന്നു പറഞ്ഞാണ് ഇസ്ലാമിലേക്ക് ആളുകളെ ആകര്‍ഷിപ്പിച്ചത് , പൊതുവെ അദ്ദേഹത്തെ (അബ്രഹാമിനെ) വിശ്വസിച്ചിരുന്ന വിഭാഗത്തെ വളരെ എളുപ്പത്തില്‍ ഇസ്ലാമിലേക്ക് കൊണ്ടുവരാന്‍ മുഹമ്മദിന് കഴിഞ്ഞു.. ഇസായെ അംഗീകരിച്ചത് വഴി ക്രിസ്തീയരേയും , മൂസയെ അംഗീകരിച്ചത് വഴി ജൂതരേയും ഇസ്ലാമിലേക്ക് കൊണ്ടുവരാന്‍ മുഹമ്മദിന് കഴിഞ്ഞുഅതുപോലെ യാകോബ്, യൂസഫ് തുടങ്ങിയവരെ അംഗീകരിച്ചത് വഴി ആ വിഭാഗങ്ങളേയും ഇസ്ലാമിന്റെ സഹചാരികളാക്കാനാ മുഹമദിന് കഴിഞ്ഞു അതു തന്നെയാണ് ഇസ്ലാമിന്റെ വിജയവും,കൈപ്പള്ളി പറഞ്ഞതും ഇതുതന്നെ ഒരു മതത്തിന്റെ കൈവഴികളാണ് മറ്റെല്ലാ മതങ്ങളും പ്രത്യേകിച്ച സെമിറ്റിക്ക് മതങ്ങള്‍.
ലോകത്തിലെ അന്യം നിന്ന അനേകം ചിന്തകളും സംസ്ക്കാരങ്ങളും വിശ്വാസങ്ങളും ഇന്ന് പുസ്തക താളുകളില്‍ ചരിത്ര രേഖകളായി ഒതുങ്ങിയത് പോലെ ഒതുമെന്ന കൈപ്പള്ളിയുടെ അഭിപ്രായത്തെ ഞാന്‍ ശരിവെയ്ക്കുന്നു.

പൊരിച്ച മീന്‍ said...

നിങ്ങളോടൊക്കെ എനിക്ക് പറയാനുള്ളത്, നിങ്ങള്‍ സംഗീതത്തിലേക്ക് മടങ്ങി വരൂ എന്നാണ്, കാരണം അവിടെ ജാതിയില്ല,മതമില്ല, ഇമ്മാതിരി തലതിരിഞ്ഞവരും ഇല്ല.

വിചാരം said...

പൊരിച്ച മീന്‍ ..
ഗാന ഗന്ധര്‌വ്വന്‍ യേശുദാസിന്റെ എന്നത്തേയും മോഹമായ ഗുരുവായൂര്‍ അമ്പലനടയില്‍ നിന്നുള്ള പ്രാര്‍ത്ഥനയ്ക്ക് എന്താണ് തടസ്സം .. അദ്ദേഹത്തെ സംഗീതത്തിലേക്ക് ക്ഷണിക്കേണ്ട ആവശ്യമുണ്ടോ ? അദ്ദേഹത്തിന്റെ പാട്ടുകള്‍ അമ്പലനടയില്‍ മൈക്ക് വെച്ച് പാടാം, അദ്ദേഹം പാടാന്‍ പാടില്ല ഇതിനെപറ്റി പൊരിച്ചമീന്‍ എന്ത് പറയുന്നു

you nice said...
This comment has been removed by the author.
പൊരിച്ച മീന്‍ said...

മാങ്ങാ എന്ന് പറയുമ്പോ തേങ്ങ എന്ന് പറയല്ലേ