Saturday, May 10, 2008

അപ്രസക്തമാവുന്ന ഇ.എം.എസ്. ചിന്തകളും വചനങ്ങളും, ഏ.കെ.ജിയുടെ ജീവിതവും

ഇടതുപക്ഷ മനോഭാവക്കാരില്‍ എന്നും മൂല്യാധിഷ്ടിതമായ ചിന്തകള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. അവരുടെ ലളിതമായ ജീവിതരീതി അവരുടെ ഉത്തിഷ്ടമായ ചിന്തകളുടെ സമാഹരമാണ്. അതുകൊണ്ടു തന്നയാണ് ഇടതു മനോഭാവക്കാര്‍ രാഷ്ട്രീയമായി ചായ്‌വ് പുലര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടായിരുന്നു. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശക്തി എന്നാല്‍ പുരോഗമന ചിന്താഗതിക്കാരുടേയും സാഹിത്യ സാംസ്ക്കാരിക ഉന്നമനരുടേയും നിസീമമായ പിന്തുണ എന്നു തന്നെ പറയാം. കാലം കടന്നു പോകുന്നുന്തോറും കമ്മ്യൂണിസ്റ്റുകളില്‍ നഷ്ടമായി കൊണ്ടിരിന്ന മൂല്യാധിഷ്ടിത ചിന്തകളോടൊപ്പം അവരെ എക്കാലവും പിന്തുണച്ചിരുന്ന സാംസ്കാരിക നായകരും പിന്‍‌മാറി. ശേഷിച്ചവര്‍ പാര്‍ലിമെന്ററി ജനാതിപത്യത്തിന്റെ സുഖലോലുപത മാത്രം ഉന്നം വെച്ച് പാര്‍ട്ടിക്കുള്ളില്‍ കയറിപറ്റി. ജനസേവ എന്ന കമ്മ്യൂണിസ്റ്റുകളുടെ ചിന്താഗതി ഉദരസേവ എന്ന നിലയിലെത്തി .കണ്ണടച്ച് സ്വന്തം നാടിനെ പണയപ്പെടുത്തി കോടികള്‍ പാര്‍ട്ടിയുടേയും സ്വന്തവുമായ വളര്‍ച്ചയ്ക് ഉപയോഗപ്പെടുത്തി. സഖാവ് 1000 പറ്റുമ്പോള്‍ പാര്‍ട്ടിയ്ക്ക് 10,000 ഉണ്ടാക്കി പാര്‍ട്ടി എന്ന ചട്ടക്കൂട്ടിലെ മേലാളന്മാര്‍ അന്ധരും ബധിരരും മൂകരുമായി തീര്‍ന്നു. പര്‍ട്ടിയ്ക്കു മുകളില്‍ സഞ്ചരിക്കുന്ന കമ്മ്യൂണിസ്റ്റുകളേയും നമ്മുക്ക് കാണാന്‍ കഴിഞ്ഞു. അങ്ങനെയുള്ള അവതാരങ്ങളാണ് ഇന്ന് സി.പി.എമ്മിന്റെ അമരത്തിരിക്കുന്നവരും അതിന് ചുറ്റുമുള്ളവരും.
ഇന്ന് അതിശക്തരായ പാര്‍ട്ടികളിലൊന്നാണ് സി.പി.എം. അതിനേക്കാള്‍ ശക്തരായ (ജനകീയമായ ശക്തിയല്ല മറിച്ച് ഗുണ്ടായിസം കൊണ്ടും കയ്യൂക്കും ധനപരമായുമുള്ള കരുത്ത്) നേതാക്കളും. കോടിയേരിയുടെ മകന്റെ വിവാഹം തികച്ചും സ്വകാര്യമായ ഒന്നായിരിക്കാം പക്ഷെ ഇവിടെ ഒരു ജനതയ്ക്ക് പ്രതികരിക്കാനുള്ള അവസരമുണ്ട് കാരണം ലക്ഷകണക്കന് പാവങ്ങള്‍ തന്റെ സ്വന്തമെന്ന് കരുതി തന്റെ തന്നെ വിലപ്പെട്ട സമയം തനിക്കല്ലാതെ പാര്‍ട്ടിയ്ക്കുവേണ്ടി ബലികൊടുത്തുണ്ടായ ഒരു പ്രസ്ഥാനത്തിന്റെ പിന്‍‌ബലത്തില്‍ മന്ത്രിയായതുകൊണ്ടും മറ്റും ലഭിച്ച സൌകര്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിവാഹ മാമാങ്കം തികച്ചും ലജ്ജാവഹം എന്നല്ലാതെ മറ്റെന്താ പറയുക. ഇവിടെ മറ്റൊരു പ്രത്യേകത മതപരമായല്ല വിവാഹം കമ്മ്യൂണിസ്റ്റ് ചിന്തകള്‍കകനുസരിച്ചുള്ള മാലയിടല്‍ ചടങ്ങ് (ഇസ്ലാമത വിശ്വാസികള്‍ പേരിന് 10 പവന്‍ മഹര്‍ നല്‍കും, 100 പവന്‍ തിരികെ വാങ്ങിയ്ക്കുകയും ചെയ്യും അതുപോലെയായി ഇതും) കമ്മ്യൂണിസത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയ ഈ ബൂര്‍ഷ്വാപാര്‍ട്ടിയുടെ പ്രവര്‍ത്തികളെ പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.

സ്വന്തം ജീവിതം കൊണ്ട് രജതരേഖ രചിച്ച ഏ.കെ.ജി. ഇ.എം.എസ് എന്നിവരുടെ ബലികൂടത്തിനരികെ പോലും അര്‍ഹതയില്ലാതായിരിക്കുന്നും എന്തിനുമേതിനും പ്രതികരിക്കുന്ന സ:അചുതാന്തനും പീണറായി സഖാവും (പാര്‍ട്ടിയെ ഇലാതായ്കാന്‍ ജനിച്ച അവതാരമെന്ന് വിശേഷിപ്പിയ്ക്കാം

11 comments:

വിചാരം said...

ഫസല്‍ ബിനാലി.. said...

"അപ്രസക്തമാവുന്ന ഇ.എം.എസ്. ചിന്തകളും വചനങ്ങളും, ഏ.കെ.ജിയുടെ ജീവിതവും"

അപ്രസക്തം(?)=പ്രസക്തം

smitha adharsh said...

ആരുടെയും ചിന്തകളേയും,വചനങ്ങളെയും,ജീവിതത്തെയും വിലയിരുത്താന്‍ ആളല്ല.എങ്കിലും പറയട്ടെ....ലളിത ജീവിത രീതികളും,ആചാരങ്ങളും...എല്ലാം നമുക്കു അന്യമായിക്കൊണ്ടിരിക്കുന്നു...

വിചാരം said...

ഫസല്‍ എന്താണ് ഇവിടെ പറയാനുദ്ദേശിക്കുന്നത് എന്നെനിക്ക് മനസ്സിലായില്ല. ഞാന്‍ പറയാതെ പറയുന്നത് ഇതാണ്. "അപ്രസക്തമാവുന്ന ഇ.എം.എസ്. ചിന്തകളും വചനങ്ങളും, ഏ.കെ.ജിയുടെ ജീവിതവും" എന്ന തലക്കെട്ടുകൊണ്ടു ഞാന്‍ ഉദ്ദേശിച്ചത്. പാര്‍ട്ടിയ്ക്കും സാധാരണ ജനതയ്ക്കും അവരുടെ ഉന്നമനത്തിന് സ്വന്തം ജീവിതവും സ്വത്തും അര്‍പ്പിച്ച രണ്ടു മാഹാ വ്യക്തിത്വങ്ങള്‍ നയിച്ച പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുന്നവര്‍, എന്തിനാണോ ആ മഹാത്മക്കള്‍ എതിരായി നിന്നത് അതവരുടെ ജീവിതരീതിയാക്കുമ്പോള്‍ നിസ്‌സഹായകരായി ഒരു കാഴ്ച്ചക്കാരെ പോലെ നോക്കി നില്‍ക്കാനെ കേരളത്തിലെ സാധാരണ ജനതയ്ക്കാവുന്നൊള്ളൂ. ഇന്നൊരു സാധാ പഞ്ചായത്ത് മെമ്പറായാല്‍ പോലും ലക്ഷങ്ങള്‍ സമ്പാദിയ്ക്കുന്നവര്‍ ഇന്ത്യന്‍ ജനാധിപത്യ കോവിലിന്റെ ഉയര്‍ന്ന പീഠത്തിലിരിന്നിട്ടും ഒരു സാധാരണക്കാരനെ പോലെ നമ്മോട് വിട പറഞ്ഞവരുടെ പേരില്‍ ഈങ്ക്വിലാബ് വിളിയ്ക്കുന്നവര്‍ പെറ്റി ബൂര്‍ഷ്വാ പ്രവര്‍ത്തികളുടെ മൂര്‍ത്തരൂപങ്ങളാവുമ്പോള്‍ ഹാര്‍ത്താല്‍ പോലും ജനകീയ ഉത്സവമാക്കി മാറ്റിയ കേരള ജനത നപുംശങ്ങളായി തീരുന്നു എന്നു പറയാതെ വയ്യ.
സ്മിത ആദര്‍ശ്.. നമ്മുക്ക് അന്യം നില്‍ക്കുന്നു എന്നു പരിതപിയ്ക്കാതെ എന്തുകൊണ്ടന്യം നില്‍ക്കുന്നുവെന്നന്ന്വേഷിച്ച അതിന്റെ മൂല വേര് പിഴുതാന്‍ സന്നദ്ധമാവുക. ജീവിതം ജീവിച്ചു എന്ന് സ്വയം തോന്നലുണ്ടാക്കുക.കോടിയേരിയുടെ ഭാര്യമാരെ പോലുള്ളവര്‍ പെറ്റി ബൂര്‍ഷാപ്രവര്‍ത്തി ചെയ്യുന്നവരുടെ ഉന്നതിയില്‍ നില്‍ക്കുന്നു എന്നതാണ് ഒരു ജനത നല്‍കിയ അധികാരത്തിന്റെ ശീതളഛായയില്‍ അതിന്റെ ലഹരിയില്‍ സാദാ ജനതയെ മറന്ന് നടത്തിയ വിവാഹ മാമാങ്കം.ഇതൊരു കമ്മ്യൂണിസ്റ്റ് വിഭാഗത്തിന്റെ വിവാഹം തന്നെയോ എന്ന് ലജ്ജിയ്ക്കേണ്ടിയിരിക്കുന്നു. കമ്മ്യൂണിസം എന്ന പ്രത്യയശാസ്ത്രത്തെ പോലും വ്യഭിച്ചരിച്ചിരിക്കുന്നു കോടിയേരിയും കുടുംബവും.

മാണിക്യം said...

ഇന്ന് കാണിക്കുന്ന
വിവാഹ പേക്കുത്തുകള്‍
എനിക്ക് വെറുപ്പാനണ്...

ഇത്തരം ഒരു ധൂര്‍ത്ത്..
ചെയ്യാന്‍ ഈ നേതാവിനു
അര്‍ഹതയുണ്ടോ?

{ഇത് പൊതു ജനത്തിന്
അര്‍ഹതപെട്ട സ്വത്ത്
ആണെന്നതില്‍ തര്‍ക്കം ഇല്ല.}

ചാർ‌വാകൻ‌ said...

വിതച്ചവര്‍ ,കൊയിതെടുത്തു മൂക്കുമുട്ടേ--തിന്നാമെന്ന്,കൊതിച്ചവരല്ല.
അടുത്ത തലമുറക്ക് വിട്ടുകൊടുത്തതാണ്.അവരുടെ നിലവാരമാണ്.,മൂലമ്പപ്ള്ളിയിലും ,ചെങ്ങറയിലും കാണുന്നത്.

എഴുതാപ്പുറം said...

മഹാത്മാ ഗാന്ധിയുടെ പാരമ്പ്ര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസുകാരല്ലേ കൂടുതല്‍ ലളിതമായി ജീവിക്കണ്ടത്?