ഒരു പ്രണയ കഥ എന്ന് പറയുന്നതിനേക്കാള്‍ .. പ്രണയത്തെ കുറിച്ച് ചില സ്വകാര്യങ്ങള്‍ എന്നെഴുതുന്നതാണ് ഉത്തമം, കഥ എഴുതുന്ന അസുഖം കുറച്ചു കാലമായി ഇല്ലായിരിന്നു, എന്തോ വീണ്ടും ആ സുഖം തിരികെ വന്നന്നൊരു സംശയം, എന്തിനാ സംശയിച്ച് നില്‍ക്കുന്നത് ചുമ്മാ അതങ്ങ് എഴുതാലോ...
പ്രണയത്തിനു എന്തുകൊണ്ടാണ് എതിരാളികള്‍ കൂടുതല്‍ ഉണ്ടാവുന്നത് എന്നതാണു എന്റെ പ്രണയ കാര്യങ്ങളെന്ന ഈ കഥയ്ക്ക് അടിസ്ഥാനം .. ഒരൊറ്റ ഉത്തരമേ എനിക്ക് കിട്ടിയൊള്ളൂ "പ്രണയത്തിനു ജാതീയ ചിന്ത ഇല്ലാത്തതുകൊണ്ട്" പല പ്രണയങ്ങള്‍ക്കും മത ചിന്ത ഉണ്ട് പക്ഷെ അറിഞ്ഞോ അറിയാതെയോ പ്രണയത്തിനു ജാതീയ ചിന്ത ഉണ്ടാവാറില്ല, എന്താണു ഞാന്‍ കാണുന്ന ജാതീയത എന്നത് ഈ കഥ വായിച്ചു കഴിഞ്ഞതിനു ശേഷം .
കഥ നടക്കുന്നത് എന്റെ നാട്ടിലാണ്, കഥാനായകന്റെ പേര് " ഷാജഹാന് എന്ന് തന്നെ പേരിടാം , നായിക മുംതാസും " എന്നാല്‍ ഇവര്‍ രാജാവോ രാഞ്ജി യോ അല്ല , മുംതാസിന്റെ ഉപ്പ ഗള്‍ഫിലാണ് , ഗള്‍ഫില്‍ എന്നുവെച്ചാല്‍ അവിടെ കേവലമൊരു പണ്ടാരി , പക്ഷെ ഉമ്മ, സഹോദരങ്ങള്‍ , അമ്മാവന്മാര് എന്നിരവരുടെയെല്ലാം ഹുങ്ക് നിറഞ്ഞ ചിന്ത നാലാള് കേള്‍ക്കുമ്പോള്‍ കുളിര് കോരുന്ന തറവാട് .. പേര് പിന്നെ ഏതോ ഒരു തലമുറയില്‍ പെട്ടൊരാള്‍ എന്തോ ആയിരുന്നു, എന്നാല്‍ നമ്മുടെ ഷാജഹാന്റെ പെരുമയൊ ? " ന കുച്ച് നഹി " എന്ന് പറയുന്നതാണ് ഇവരുടെ ഭാഷയില്‍, എന്നാല്‍ അങ്ങനെയാണോ ? ഇവിടെയാണ് പ്രണയം ജനിക്കുന്നത്
' തുടുത്ത തക്കാളി പഴം പോലുള്ള കവിള് തടം, നാരങ്ങാ ഇല്ലി പോലുള്ള ചെച്ചുണ്ടുകള്‍ , കറുകറുത്ത കണ്ണുകള്‍ക്കൊപ്പം മിഴികളും നിറഞ്ഞ സുന്ദരന്മാരില് സുന്ദരന്‍ തന്നെയായിരിന്നു നമ്മുടെ ഷാജഹാന് , പിന്നെ ആരിലാണ് പ്രണയം ഉദിക്കാത്തത് ?
നമ്മുടെ മുംതാസും മോശമല്ല , ഒരു പെണ്ണിന്റെ അഴക് ആവോളം അവള്‍ക്കുമുണ്ട് , ഷാജഹാന്റെ മനസ്സില്‍ ഒരായിരം സ്വപ്നങ്ങള്‍ അവളെ കുറിച്ചുണ്ട് , കണ്ണൊന്ന് ചിമ്മിയാല്‍ അവള് മാത്രം മനസ്സെന്ന ചിപ്പിനുള്ളില്‍ ... പ്രണയം എപ്പോള്‍ തുടങ്ങി എന്നൊന്നും അവരോടു ചോദിക്കരുത് , എന്നാണോ അവര്‍ കണ്ടുമുട്ടിയത് അന്നുമുതല്‍ അവര്‍ പ്രണയബദ്ധരായി ..... ഒരു രാത്രി ഒരായുസ്സിന്റെ നീളം അവര്‍ക്ക് അനുഭവപ്പെട്ടത് മുതല്‍ അവര്‍ക്ക് മനസ്സിലായി , ഇനി ഞങ്ങളെ ഞങ്ങള്‍ക്ക് മാത്രമേ പിരിക്കാനാവൂ ..
എന്റെ നാട്ടില്‍ പെണ്ണിന്റെ പ്രായം നിശ്ചയിക്കുന്നത് അവള് ഋതുമതി ആയാല്‍ ആണ് , തന്നെക്കാള്‍ വേഗത്തില്‍ വളരുന്ന ശരീരം സ്വന്തം കുടുംബത്തിനു മുന്പില് മറച്ചു വെയ്ക്കാന്‍ അവള്‍ക്കായില്ല , അവളുടെ ശരീരത്തിന്റെ വലുപ്പം അവളുടെ കുടുബത്ത് ഒതുക്കി വെയ്ക്കാന്‍ കഴിയാതെ വന്നു , അതായത് അവളെ മറ്റൊരു പുരുഷന്റെ വീട്ടില്‍ താമസിപ്പിക്കാന്‍ സമയമായി ,
പ്രണയം അകലുമെന്ന ഭയം മുംതാസും ഷാജഹാനും , എന്ത് ചെയ്യണമെന്നറിയാതെ ......
തറവാട്ട് മഹിമയ്ക്ക് അനുസരിച്ച് , അന്വേഷണം തകൃതിയായി നടന്നു , സമയം ആവുമ്പോള്‍ അതങ്ങ് സ്വാഭാവികമായി ഇല്ലാതായി കൊണ്ടിരിന്നു , അതിന്റെ പിന്നിലെ ചിദ്രശക്തികള്‍ .. നിലാവിന്റെ വെട്ടത്തില്‍ മടിയില്‍ തലവെച്ച് ഊറി ചിരിച്ചു .....
സ്വാഭാവികമായ പ്രണയം പോലെ തന്നെ ' ആ ചിദ്രശക്തികളെ മുംതാസിന്റെ വീട്ടുക്കാര് മനസ്സിലായി , ഇവിടെ വീരന്മാരെല്ലാം വില്ലന്മാരായി , തറവാട്ടിലെ കാരണവരായ അമ്മാവന്റെ മൂക്കിന്റെ തുമ്പത്ത് കോപം തിളങ്ങി , അട്ടഹസിച്ചു ..
" എടീ നായിന്റെ മോളെ .... നിനക്ക് പ്രേമിക്കണമെങ്കില്‍ എത്ര നല്ല തറവാട്ടുക്കാര്‍ ഉണ്ട് നമ്മുടെ നാട്ടില്‍ , ആ ഒന്നിനും കൊള്ളാത്തവന്റെ മോനെ തന്നെ കിട്ടിയൊളൂ .."
ഇതാണു പറഞ്ഞത് പ്രണയിക്കുമ്പോള്‍ മതം മാത്രം നോക്കിയാല്‍ പോരാ .. ജാതിയും നോക്കണം , ഞാന്‍ പറഞ്ഞ ജാതി ഇതാണ് ... ഒന്നിനും കൊള്ളാത്തവനും , തറവാട്ടുക്കാരും . ഇവയ്ക്കിടയിലെ ആ ഒരു അതാണ് , ഇവിടെ എന്നല്ല ജാതീയമായി ചിന്തയില്ലാത്തവരുടെ ഇടയിലെ ജാതി .
നമ്മുക്ക് കഥയിലേക്ക് വരാം ...
മുംതാസ് വിട്ടുകൊടുക്കാതെ നിന്നു,
ഷാജഹാനും , ഒരടി പിന്നോട്ടില്ല എന്ന മട്ടിലും , പ്രണയം പരാജയപ്പെട്ടാല്‍ പ്രണയിതാക്കള്‍ സ്വയമില്ലാതാവുമെന്ന ഭീഷണി ഇവിടെയും ...
ഇതുവരെ മുംതാസ് മറ്റൊരു പുരുഷന്റേതായിട്ടില്ല , ഷാജഹാന് മറ്റൊരു സ്ത്രീയും കാരണം ഇവരിപ്പോഴും കൌമാരത്തിന്റെ ലഹരിയിലാണ് ,പ്രണയമെന്ന അനശ്വര കാവ്യത്തിന്റെ വരികളില്‍ അവരിപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുന്നു ...

3 comments:
അപ്പോള്‍ ഇതായിരുന്നു അല്ലേ ജാതി?
സംഗതി കൊള്ളാം.
പ്രണയവിചാരങ്ങള്‍ കൊള്ളാം
പ്രണയിച്ചുകൊണ്ടേയിരിക്കട്ടെ.
Post a Comment