1) നിര്‍ബ്ബന്ധിതമായ മതപരിവര്‍ത്തനത്തിനെതിരെ, ഒറീസയെ പോലെ ഇന്ത്യ മുഴുവന്‍ ഉണരുക.
മതപരിവര്‍ത്തനം നിരോധിയ്ക്കുക.
അമിതമായ മത സ്വാതന്ത്രം നിയമം മൂലം നിരോധിയ്ക്കുക.
സംഘ് പരിവാറിന്റെ ധാര്‍മ്മിക രോഷം കൊള്ളാം, പക്ഷെ അതിന് മുന്‍പവര്‍ ദാരിദ്രത്തില്‍ കഴിയുന്ന താഴ്ന്ന വിഭാഗങ്ങളെ, സ്വന്തം നിലയില്‍ ഉയര്‍ത്തുക.അവര്‍ക്കാവശ്യമായ വിദ്യാഭ്യാസവും, മരുന്നും വസ്ത്രവും പാര്‍പ്പിടവും, തൊഴിലും ഉറപ്പിയ്ക്കുക എങ്കില്‍ അമേരിക്കന്‍ പൌരത്വം മനസ്സിലും ഇന്ത്യന്‍ പാസ്പ്പോര്‍ട്ട് കക്ഷത്തും താങ്ങി നടയ്ക്കുന്നവരും, സൌദിയാണ് ഞമ്മന്റെ നാട് എന്നു മനസ്സില്‍ കരുതുന്നവരും കയറി വിലസില്ല ഈ അശരണരുടെ കോലായയില്‍ (വരാന്ത). തൊട്ടു കൂടായ്മയും, തീണ്ടലും ഒരു വര്‍ഗ്ഗത്തെ അധമചിന്താഗതിയോടെ, വീക്ഷിക്കപ്പെടുമ്പോള്‍ അവര്‍ സ്വയം ചിന്തിയ്ക്കും. ഇതില്‍ നിന്നുള്ള മോചനം. അതൊരുപക്ഷെ അംബേഡ്ക്കര്‍ കാണിച്ചുകൊടുത്ത മതമാറ്റത്തിലായിരിക്കും അവസാനിക്കുക. വ്യാളിയുടെ മുഖാവരണത്തോടെ നില്ക്കുന്ന സെമിറ്റിക്ക് മതവാദികള്‍, മോഹനവാഗ്ദാനവും തുല്യതയും മറ്റും കാട്ടി മാടി വിളിയ്ക്കുന്നുണ്ട്. ഇവരെ തിരിച്ചറിയുകയാണ് ധാര്‍മ്മിക രോഷം കൊള്ളുന്നവരും, അതുപോലെ അധമരെന്ന ചിന്താഗതി പുലര്‍ത്തുന്നവരും. മതം മാറിയിട്ടും ഈ സെമിറ്റിക്ക് മതത്തില്‍ ലയിക്കാതെ അവരെ, അതേപടി അവരുടെ താഴ്ന്ന വിഭാഗങ്ങളില്‍ തന്നെ തളച്ചിട്ട് അവകാശങ്ങള്‍ വേണം എന്നു പറയുന്നത് തികച്ചും പോക്രിത്തരമാണ്. ഇതിന് ഓശാന പാടുകയാണ് കേരളത്തില്‍ ഇടതുപക്ഷം, ഇടതുപക്ഷത്തിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണം, ഒറീസയില്‍ പ്രവേശിപ്പിക്കാത്ത എം.പിമാര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയില്‍ ശക്തമായ സമരം ചെയ്തായിരിക്കണം, കേരളത്തില്‍ വന്ന് വെളിയനും,കാരാട്ടും പ്രസംഗിച്ചതിന്റെ ഗുട്ടന്‍സ് ഈ സെമിറ്റിക്ക് മതവാദികളുടെ ചിതറിപോയ വോട്ടു ശേഖരിക്കാനാണ്. (ഒരു സോപ്പിടല്‍) .
-------------------------------------------
2)
പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും, മുസ്ലിംങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ പദവി നല്‍കാനുള്ള ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് തള്ളി കളയുക.
പുരോഗമന മതങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ ഹിന്ദുവിഭാഗങ്ങളില്‍ നിന്ന് മതപരിവര്‍ത്തനം നടത്തുമ്പോള്‍ വാഗ്ദാനങ്ങളിലൊന്ന് തുല്യതയാണ്, അടിച്ചമര്‍ത്തപ്പെട്ട അധകൃതവിഭാഗള്‍ അവരുടെ സാമൂഹിക പരിസ്ഥിതിയില്‍ നിന്നും മോചനവും നല്ല ജീവിതവും പ്രതീക്ഷിച്ചും അവരുടെ ജാതികളില്‍ നിന്ന് മോചനം നേടാനായിരിന്നു ബുദ്ധ,ക്രൈസ്തവ, ഇസ്ലാം മറ്റു പുരോഗമനമെന്ന് പറഞ്ഞ മതങ്ങളിലേക്ക് ചേക്കേറിയത് എന്നാല്‍ പാപി ചെന്നയിടം പാതാളം എന്ന കണക്കേയാണ് അവര്‍ക്ക് ലഭിച്ച ഈ മതങ്ങള്‍, മതമെന്ന കുപ്പായം മാറി എന്നല്ലാതെ അവരില്‍ പുരണ്ട ചളിമാറ്റാന്‍ ഈ വിഭാഗങ്ങളിലെ മതമേധാവികള്‍ ശ്രമിച്ചില്ലാന്നു മാത്രമല്ല അവര്‍ക്ക് ചില പുതിയ പേരുകളിട്ടു, ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണ ഇന്ത്യയില്‍ മാത്രമാണ് ഇസ്ലാം മതവിഭാഗങ്ങളില്‍ ജാതി വേര്‍ത്തിരിവുകള്‍ കാണാതിരിന്നത് എന്നാല്‍ ദക്ഷിണ ഇന്ത്യയില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ തികച്ചും ആ സമുദായത്തിന്റെ അടിത്തട്ടില്‍ തന്നെ നില നിര്‍ത്തിയ പാരമ്പര്യം അവകാശപ്പെട്ട മുതലാളി വര്‍ഗ്ഗ പുരോഹിതമാന്‍ തങ്ങളുടെ സാമൂദായിക ധാരയിലേക്കവരെ ഉയര്‍ത്തി കൊണ്ടുവന്നില്ല ഇങ്ങനെ മതമേധാവികളുടെ വാഗ്ദാനം ലംഘന (ജാതീയ മോചനമെന്ന വാഗ്ദാനം) ത്താല്‍ വഞ്ചിക്കപ്പെട്ടവരെ വീണ്ടും ജാതീയ വ്യവസ്ഥതയുടെ അധമമായ മാര്‍ഗ്ഗത്തിലേക്ക് വീണ്ടും എത്തിയ്ക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് രംഗനാഥ് മിശ്ര കമ്മീഷന് റിപ്പോര്‍ട്ട്. ക്രൈസ്തവരുടെ ഈ വഞ്ചന തുറന്ന് കാട്ടി ഏതു ജാതിയില്‍ നിന്നാണോ അവര്‍ മറ്റു മതങ്ങളിലേക്ക് ചേക്കേറിയത് അവര്‍ കൂട്ടമായ ഒരു തീരുമാനമെടുക്കുക തിരികെ ആ ജാതിയിലേക്ക് തന്നെ മാറുക അപ്പോള്‍ അവര്‍ക്ക് സ്വാഭാവികമായും അവര്‍ നിഷേധിയ്ക്കപ്പെട്ട ആനുകൂല്യം കിട്ടും. ഇതറിഞ്ഞാല്‍ തന്നെ പള്ളിമേടകളില്‍ സുഖലോലുപതയില്‍ കഴിയുന്ന തമ്പ്രാക്കന്മാരായ മതമേലദ്ധ്യക്ഷന്മാര് ഈ അധകൃതര്‍ എന്നു പറയുന്ന ക്രിസ്തീയ വിഭാഗങ്ങളെ അവരുടെ സാമുദായത്തിന്റെ ഉന്നതിയിലെത്തിയ്ക്കാന്‍ നടപടികളെടുക്കും (സാമ്പത്തിക അടിമത്വത്തില്‍ നിന്നുള്ള മോചനമാണ് ഏതൊരു വിഭാഗത്തിന്റെ ഉയര്‍ച്ചയ്ക്കും ആധാരം)
പ്രിയ ബ്ലോഗേർസ് .. ഇവിടെ എന്റെ പോസ്റ്റുകൾ വായിക്കുന്നവരോട് , ഒരുപക്ഷെ ഇതൊരു അഹങ്കാര വാക്കുകളും ചിന്തകളുമായിരിക്കാം എന്നാൽ അങ്ങനെ അഹങ്കരിക്കുന്നതാണെനിക്കിഷ്ടം , എന്റെ ഇഷ്ടത്തിന് ആർക്കും ഒന്നും നഷ്ടമാവാത്തതിനാൽ എന്റെ ഇഷ്ടം ധിക്കാരത്തോടെയും അഹങ്കാരത്തോടെയും പറയട്ടെ .. കമന്റ് ബോക്സിൽ എനിക്ക് നിങ്ങളുടെ ഇല്ലാ ദൈവത്തിന്റെ അനുഗ്രഹം ചൊരിയരുത് എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണ്ട , പകരം പറ്റുമെങ്കിൽ 1000 രൂപയിൽ കുറയാത്ത സംഖ്യ ഡി.ഡി എടുത്ത് അയക്കുക .. പ്ല്ലീസ്
Labels
- അനുഭവം (15)
- അനുഭവങ്ങൾ (2)
- ആക്ഷേപ ഹാസ്യം (1)
- ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും (1)
- ഐക്യദാര്‍ഢ്യം (1)
- ഓര്മ്മി കുറിപ്പുകള്‍ (1)
- കഥ (6)
- ചിത്രങ്ങള്‍ (1)
- ചെറുകഥ (1)
- പലവക (4)
- പ്രതിഷേധം (3)
- മതപരം (1)
- രാഷ്ട്രീയം (3)
- ലേഖനം (31)