പ്രണയ ജിഹാദ് ഇന്ന് കേരളത്തില്‍ മറ്റൊരു മതില് കെട്ട് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വാചകം, മംഗാലാപുരത്തെ ഒരു പ്രണയ ജോഡികളില്‍ നിന്ന് ഉരിത്തിരിഞ്ഞ (ഒരു വക്കീലിന്റെ ബുദ്ധിയില്‍ വന്നൊരു വാചകം) വാക്കുകള്‍ നീതിന്യായ കസേരകളിരിക്കുന്നവര് വരെ ഉപയോഗിച്ച് ഒരു വിഭാഗം ജനതയ്ക്ക് മാനസ്സിക വ്യഥയുണ്ടാക്കുന്നു, ഇതിലെ ആരോപണങ്ങളില്‍ കാമ്പില്ലാന്നുള്ള (മതം മാറ്റി പെണ്‍കുട്ടികളെ കൊല്ലുകയൊ , ജിഹാദിനായ് ഉപയോഗിക്കുകയോ ചെയ്യുന്നു) ത് വളരെ വലിയ സത്യം കാരണം അങ്ങനെയുള്ളൊരു കേസും ഈ നിമിഷം വരെ ഒരു പോലീസും റജിസ്ട്രര്‍ ചെയ്തിട്ടില്ല, തികച്ചും പ്രചരണം അല്ലാതെ മറ്റൊന്നുമല്ല എന്നത് സത്യമാണെങ്കിലും ചിലകാര്യങ്ങള്‍ ഇല്ലാ എന്ന് പറഞ്ഞൂട। വ്യത്യസ്ഥ മത വിഭാഗങ്ങളില്‍ പെട്ടവര്‍ പ്രണയിച്ച് വിവാഹിതരായാല്‍ പുരുഷന് ഏത് മതത്തിലാണോ ആ മതത്തിലായിരിക്കും പിന്നെയങ്ങോട്ടുള്ള പെണ്ണിന്റെ വിശ്വാസജീവിതം, സത്യത്തില്‍ എല്ലാ മതവിഭാഗത്തിലുള്ളവരും ഇത് ചെയ്യുന്നു എന്നത് സത്യമായിരിക്കേ എന്തുകൊണ്ട് ഇസ്ലാമിനെ മാത്രം കുറ്റപ്പെടുത്തുന്നു ( കാരണം കണ്ടെത്തേണ്ടത് ഞാനല്ല ആ മതത്തില്‍ വിശ്വസിക്കുന്നവരായിരിക്കണം) ഒരുപക്ഷെ ഇങ്ങനെയുള്ള വിവാഹങ്ങളില്‍ പുരുഷന്മാര് മുസ്ലിം വിഭാഗത്തില്‍ പെട്ടവരായിരിക്കണം, വ്യത്യസ്ഥ വിഭാഗങ്ങളില്‍ പെട്ടവര്‍ ഇനിമേലില്‍ പ്രണയിച്ചൂടാന്ന് ആദ്യമായി പറഞ്ഞത് മംഗലാപുരത്തെ ശ്രീരാമ സേനയാണ് , അവരുടെ ലക്ഷ്യം മുസ്ലിംങ്ങള്‍ സ്വയം അങ്ങനെ തീരുമാനമെടുക്കണം അതിനുള്ള മാര്‍ഗ്ഗം ഈ ദുഷ്പ്രചരണം അല്ലാതെ മറ്റെന്താണ് ?। ഇവിടെ സര്‍ക്കാര്‍ ചെയ്യേണ്ടത് , വ്യത്യസ്ഥ മതത്തിലോ ജാതിയിലോ പെട്ട ഒരാണും പെണ്ണും ഇഷ്ടമായാല്‍ അവര്‍ വിവാഹം ചെയ്തേ അടങ്ങൂ എന്ന നിര്‍ബ്ബന്ധമുണ്ടായാല്‍ അവരെ ഒരുമിപ്പിയ്ക്കാനും അവരെ അതേ മതങ്ങളിലും വിശ്വാസങ്ങളിലും നില നിര്‍ത്താനും അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാനും ഒരു സംവിധാനം ഒരുക്കുക , ഇനി അതിലൊരാള്‍ക്ക് മറ്റൊരാളുടെ മതത്തില്‍ ചേക്കേറാണ് താല്പര്യമെങ്കില് കോടതി മുഖേനെ മതം മാറ്റത്തിന് അനുവധി കൊടുക്കുക। മിശ്ര വിവാഹത്തിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും ശക്തമല്ല ആ സംവിധാനം അത് ശക്തമാക്കുക ।
പ്രണയം ഒരു വികാരമാണ് മതത്തിന്റെ കാണാകയറുകള്കൊണ്ടതിനെ വരിഞ്ഞു കെട്ടരുത്, അതിനെ ഇല്ലാതാക്കുകയും ചെയ്യരുത് ।പ്രണയത്തിന്റെ പേരില്‍ മതം മാറുന്നതും അത്ര ശരിയല്ല എന്നത് തന്നെയാണ് എന്റെ ശക്തമായ അഭിപ്രായം വ്യത്യസ്ഥ മതവിഭാഗത്തില്‍ പെട്ടുള്ളവര് പ്രണയിച്ചാല്‍ അവര്‍ ജീവിതാന്ത്യവരെ സധൈര്യം അങ്ങനെ തന്നെ നില്ക്കുക ॥ മക്കളെ സ്വതന്ത്രമാരായി വളര്‍ത്തുക അവര്‍ക്കിഷ്ടമുള്ള മതമോ എന്തും അവര്‍ തന്നെ സ്വീകരിക്കട്ടെ।
പതിനെട്ട് വര്‍ഷം മുന്‍പ് നടന്നൊരു സംഭവം പറയാം, ഞാനും എന്റെയൊരു ചങ്ങാതിയും (ഫയങ്കര മാര്‍ക്സിറ്റുക്കാരനാണ് ഇപ്പോഴും അദ്ദേഹം) പൊന്നാനി കിണര്‍ ബസ്റ്റോപ്പില്‍ നിന്ന് സംസാരിക്കുകയായിരിന്നു ( കിണര്‍ ബസ്റ്റോപ്പിലിറങ്ങിയാലേ പൊന്നാനി മൌനത്തുല്‍ ഇസ്ലാം സഭയിലേക്ക് പോകാനാവൂ॥ ഇവിടെയാണ് മതം മാറുന്ന സ്ഥലം) ,ബസ്സിറങ്ങിവന്നൊരു കൌമാരക്കാരന് (യുവാവ് എന്നും പറയാം) എന്നോടായിരിന്നു ചോദിച്ചത്, ഇവിടെ എവിടെയാണ് സഭ എന്ന്... ഞാനൊന്നവനെ അടിമുടി വീക്ഷിച്ചു।
“എന്തിനാ മതം മാറാനാണോ ? ”
“അതേ”
“ഇസ്ലാമതത്തെ കുറിച്ച് മനസ്സിലാക്കിയിട്ടാണോ വരുന്നത്”
“അല്ല”
“പിന്നെ॥ പ്രണയം വല്ലതും”
“അതേ”
“ ആകട്ടെ നിന്റെ പേരെന്താ”
“ മനോജ്”
“സ്ഥലം”
“ കണ്ണൂര്‍, പഠിക്കുന്നത് ബ്രണ്ണന്‍ കോളേജില്‍” ( ഈ വ്യക്തി ഇത് വായിക്കാനിടവരട്ടെ എന്നാശിക്കുന്നു)
“ എന്റെ ചങ്ങാതി॥ നിനക്ക് നിന്റെ മതത്തെ കുറിച്ചെന്തറിയാം”
“അതൊന്നും ഞാന്‍ കാര്യായിട്ട് പഠിച്ചിട്ടില്ല”
“ നമ്മള് ഒരു മതത്തില്‍ നിന്ന് വ്യതിചലിക്കുന്നുണ്ടെങ്കില്‍ ആദ്യം സ്വന്തം മതത്തെ കുറിച്ച് വിശദമായി പഠിക്കുക, എന്താണ് അതിലെ പോരായ്മ എന്നതാദ്യം മനസ്സിലാക്കുക, എന്നിട്ട് ആ പോരായ്മയും മറ്റും ഉള്ള മതത്തിനെ കുറിച്ച് പഠിക്കുക, അതിലും പോരായ്മകളുണ്ടോന്ന് അന്വേഷിക്കുക മാത്രമല്ല നാം ഏത് മതത്തില്‍ വിശ്വസിക്കുന്നുണ്ടോ,വളരുന്നുണ്ടോ അതൊരിക്കലും നമ്മുടെ വിശ്വാസത്താലല്ല നമ്മുടെ രക്ഷിതാക്കളുടെ വിശ്വാസപ്രേരണത്താലാണ്, നാം മറ്റൊരു മതത്തില്‍ പോവുകയാണെങ്കില്‍ അവര്‍ക്കുണ്ടാവുന്ന മാനസ്സിക ക്ഷതവും മറ്റും നാം മനസ്സിലാക്കണം, ഒരു സുപ്രഭാതത്തില്‍ ഏതെങ്കിലും ഒരു പെണ്ണിനെ കണ്ട് പ്രണയിച്ച് അവളെ കിട്ടാന്‍ മതം മാറുകയേ മാര്‍ഗ്ഗമൊള്ളൂ എന്ന രീതിയാണെങ്കില്‍ അത് തെറ്റാണ്, ഇനി ആ പെണ്ണുമായി സ്വര ചേര്‍ച്ച ഇല്ലാതായാല്‍ അല്ലെങ്കില്‍ മറ്റൊരു മതത്തില്‍ പെട്ട പെണ്ണിനെ ഇഷ്ടപ്പെട്ടാല്‍ ആ മതത്തില്‍ ചേക്കേറില്ലാന്ന് എന്ത ഉറപ്പ്, ആദ്യം മനോജ് നന്നായി ആലോചിക്കുക എന്നിട്ട് ഉചിതമായ തീരുമാനമെടുക്കുക”
സഭയിലേക്ക് പോവാതെ, മറ്റൊരു ബസ്സ് പിടിച്ചവന് നാട്ടിലേക്ക് തിരികെ പോയി, ഇതിന്റെ പേരില്‍ പല കോലാഹലങ്ങളുമുണ്ടായി , എന്നെ കൊല്ലുക എന്ന ലക്ഷ്യത്തോടെ എന്റെ ചെറിയ മാമനടക്കമുള്ളവര് । ഞാന്‍ ചെയ്ത പാതകം “ മുസ്ലിമാവാന്‍ വന്നവനെ തിരികെ വിട്ടു” ഇന്നും എനിക്കതില്‍ അഭിമാനമേ ഒള്ളൂ । ഞാന്‍ ചെയ്തത് നൂറ് ശതമാനവും ശരിയും।
പെണ്ണുകെട്ടാന്‍ മതം മാറരുത് , നിര്‍ബ്ബന്ധിച്ചോ അല്ലാതെയോ .
പ്രിയ ബ്ലോഗേർസ് .. ഇവിടെ എന്റെ പോസ്റ്റുകൾ വായിക്കുന്നവരോട് , ഒരുപക്ഷെ ഇതൊരു അഹങ്കാര വാക്കുകളും ചിന്തകളുമായിരിക്കാം എന്നാൽ അങ്ങനെ അഹങ്കരിക്കുന്നതാണെനിക്കിഷ്ടം , എന്റെ ഇഷ്ടത്തിന് ആർക്കും ഒന്നും നഷ്ടമാവാത്തതിനാൽ എന്റെ ഇഷ്ടം ധിക്കാരത്തോടെയും അഹങ്കാരത്തോടെയും പറയട്ടെ .. കമന്റ് ബോക്സിൽ എനിക്ക് നിങ്ങളുടെ ഇല്ലാ ദൈവത്തിന്റെ അനുഗ്രഹം ചൊരിയരുത് എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണ്ട , പകരം പറ്റുമെങ്കിൽ 1000 രൂപയിൽ കുറയാത്ത സംഖ്യ ഡി.ഡി എടുത്ത് അയക്കുക .. പ്ല്ലീസ്
Labels
- അനുഭവം (15)
- അനുഭവങ്ങൾ (2)
- ആക്ഷേപ ഹാസ്യം (1)
- ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും (1)
- ഐക്യദാര്‍ഢ്യം (1)
- ഓര്മ്മി കുറിപ്പുകള്‍ (1)
- കഥ (6)
- ചിത്രങ്ങള്‍ (1)
- ചെറുകഥ (1)
- പലവക (4)
- പ്രതിഷേധം (3)
- മതപരം (1)
- രാഷ്ട്രീയം (3)
- ലേഖനം (31)