Monday, November 19, 2012

കോമാളി വേഷം, കെട്ടുന്നവര്‍

മതം മനുഷ്യനെ കോമാളി വേഷം കെട്ടിക്കുന്ന സാമൂഹിക ചുറ്റുപാടുകള്‍ വര്‍ദ്ധിച്ചിരിക്കുന്നു, വര്‍ദ്ധിച്ചു വരുന്ന വിലകയറ്റവും അതിനെ നേരിടാനാവാതെ ജീവിത പ്രാര്ബ്ധങ്ങള്‍ക്ക് നടുവില്‍ നട്ടം ചുറ്റുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്ന മാനസ്സിക, സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണം ദൈവീകമായ ചുറ്റുപാടുകളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് എന്ന തെറ്റായ സന്ദേശം യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും മാറി സഞ്ചരിച് ഭക്തി മാര്‍ഗ്ഗങ്ങളില...േക്ക് മനുഷ്യര്‍ നീങ്ങുന്നു.




മണ്ഡല കാലം, ഭക്തിയുടെ സാന്ദ്രമായ തെളിനീര്‍ കാറ്റും, മകരമാസത്ത്തിന്റെ കുളിരില്‍ അമര്‍ന്ന പുലര്‍ക്കാലവും, ഭസ്മം വാരിതേച്ച നെറ്റി തടങ്ങളും, ശരീരത്തിലെ നഗ്ന മേനികളും, കറുപ്പ് വസ്ത്ര ധാരികളായ അയ്യപ്പഭക്തരും, പറയുമ്പോഴും കേള്‍ക്കുമ്പോഴും എന്ത് രസം, നാല്പത് ദിവസം വ്രതമെടുത്ത് ശാരീരികവും മാനസ്സികവുമായി എല്ലാ ഭൌതീക സുഖങ്ങളില്‍ നിന്നും മോചിതനായി "സ്വാമിയെ ശരണമയ്യപ്പാ" എന്ന സ്വാമി മന്ത്രവുമായി നഗ്ന പാദരായി അയ്യപ്പനെ ദര്‍ശിച്ചു വന്ന് മാല അയിക്കുന്നത് തന്നെ കുപ്പികള്‍ പൊട്ടിച്ച് ആഘോഷിക്കുന്ന ഭക്തര്‍ ...



റംസാന്‍ പുണ്യങ്ങളുടെ പൂക്കാലം, ഒന്നോ രണ്ടോ സെഫ് (വരികള്‍) മാത്രമുള്ള നമസ്ക്കാര പള്ളികളില്‍ എല്ലാ വഹ്ത്തിനും നിര നിരയായി ഭക്തര്‍, പകല്‍ വയര്‍ നിറയ്ക്കുന്നതിനു പകരം രാത്രി അതിനേക്കാള്‍ വയര്‍ നിറയ്ക്കുന്ന വ്രതം, എല്ലാ തെറ്റുകള്‍ക്കും താല്‍കാലിക വിരാമം, ഒരു തെറ്റ് ചെയ്‌താല്‍ എഴുപതിനായിരം തെറ്റുകള്‍ ചെയ്തതിനു തുല്യമെന്ന മത ഭീഷണി, ഒരു ശരി ചെയ്‌താല്‍ എഴുപതിനായിരം ശരി എന്ന മത പ്രലോഭനം മനുഷ്യരെ വിശ്വാസത്തിലേക്കും, വിശ്വാസികളെ ഭക്തിയിലേക്കും ... രാവും പകലും വ്രതി ശുദ്ധിക്ക് ശേഷം മാസാവസാനം ബീവരെജ് ഔട്ട്‌ ലെട്ടുകളില്‍ ക്യൂ ...



മുസ്ലിമും, ഹിന്ദുവും ക്രിസ്ത്യാനിയും ഭക്തി മാര്‍ഗ്ഗത്തിലേക്ക് ( അറവു ശാലകളിലേക്ക് ) നയിക്കപ്പെടുന്നത് കേവലം ചിലരുടെ സ്വാര്‍ത്ഥമായ ലാഭങ്ങള്‍ക്ക് ആണന്നുള്ള ചിന്ത എന്തുകൊണ്ട്, ബുദ്ധികൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത് എന്നഹങ്കരിക്കുന്ന മലയാളികള്‍ക്ക് ഇല്ലാതായത് ?

3 comments:

വിചാരം said...

മുസ്ലിമും, ഹിന്ദുവും ക്രിസ്ത്യാനിയും ഭക്തി മാര്‍ഗ്ഗത്തിലേക്ക് ( അറവു ശാലകളിലേക്ക് ) നയിക്കപ്പെടുന്നത് കേവലം ചിലരുടെ സ്വാര്‍ത്ഥമായ ലാഭങ്ങള്‍ക്ക് ആണന്നുള്ള ചിന്ത എന്തുകൊണ്ട്, ബുദ്ധികൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത് എന്നഹങ്കരിക്കുന്ന മലയാളികള്‍ക്ക് ഇല്ലാതായത് ?

പട്ടേപ്പാടം റാംജി said...

ഒന്നും ചിന്തിക്കാന്‍ ആര്‍ക്കും സമയമില്ല, എങ്ങിനെയും കാശുണ്ടാക്കുക എന്നതല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ .... ..

നിസാരന്‍ .. said...

അങ്ങനെയും ചിന്തിക്കാം..