Wednesday, January 13, 2010

സംവരണം അവകാശമല്ല അത് കേവലം ഔദാര്യമാത്രം

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ സുപ്രധാനമായ വിധി എന്തുകൊണ്ടും കേരളീയ സമൂഹത്തിനഭിമാക്കാം, സംവരണത്തിന്റെ ഔദാര്യം പറ്റി ഇത്തികണ്ണികളെ പോലെ കാലം കഴിച്ചുകൂട്ടീയ ന്യൂനപക്ഷാധികള്‍ കണ്ണിലെണ്ണ ഒഴിച്ച് പഠിച്ചുയരേണ്ട കാലത്തിന്റെ വരവിനെയാണ് ബഹുമാനപ്പെട്ട കോടതി വാക്കാലും ഉത്തരവാലും ചരിത്രമെഴുതിയിരിക്കുന്നത്, പരീക്ഷാ ഫീസടയ്ക്കുന്നത് മുതല്‍ (മേല്‍ ജാതി എന്ന വര്‍ഗ്ഗത്തില്‍ ജനിച്ചതുകൊണ്ട് മാത്രം പാവപ്പെട്ട ഒട്ടനവധിപേര്‍ മൂന്നും നാലിരിട്ടി ഫീസ് അടക്കേണ്ട ഗതിക്കേട് , വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പിന്നാമ്പറത്തേക്ക് ചവിട്ടി മെതിയ്ക്കപ്പെട്ട ദുരനുഭവം) എല്ലായിടത്തും അവഗണിക്കപ്പെട്ട ഉന്നത ജാതിയിലെ പാവങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പിനെ മനസ്സാ ഞാന്‍ സ്വാഗതം ചെയ്യുന്നു.
---------------------------------------------------
ബാല്‍‌താക്കര്‍ക്കെന്തവകാശം
ഭാരതസ്നേഹം പ്രകടിപ്പിയ്ക്കാന്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് കളിക്കാരെ ഭാരത മണ്ണില്‍ പ്രത്യേകിച്ച് മഹാരാഷ്ട്രയിലോ ബോംബെയിലോ കാലുകുത്തിയ്ക്കില്ലാന്ന് പറയാന്‍ ബാല്‍താക്കര്‍ക്കെന്തവകാശം ? .

14 comments:

വിചാരം said...

സംവരണം അവകാശമല്ല അത് കേവലം ഔദാര്യമാത്രം

പള്ളിക്കുളം.. said...

എന്തിനാണ് വിചാരം എഴുതി ബാലൻസ് ചെയ്യുന്നത്?
സംവരണത്തെക്കുറിച്ച് പറയാനുള്ളതങ്ങ് പറയുക. ആരാണിവിടെ ചോദിക്കാൻ?
‘ബാൽതാക്കറെ‘ വേണമെങ്കിൽ വേറൊരു പോസ്റ്റ് ഇട്ടാൽ മതിയല്ലോ..
ചുമ്മാ ഒരു അഭിപ്രായം പറഞ്ഞതാണേ..
:)

വിചാരം said...

പള്ളിക്കുളം സാറെ...
എനിക്ക് ബാലന്‍സ് ചെയ്യേണ്ട ആവശ്യമില്ല .. എന്നെ അറിയുന്നവര്‍ക്കറിയാം ഞാന്‍ ആരെന്ന് , ഇന്നലെ എന്‍.ഡി.എഫുക്കാര്‍ ധിക്കാരപരമായി കോടതിയ്ക്കെതിരെ മുദ്രാവാക്ക്യം വിളിച്ച് ജാഥ വിളിച്ച് പോയിരിന്നു... എതിര്‍പ്പ് അവര്‍ക്കാ കാരണം ഒത്തിരി തിന്നതല്ലേ അത് നഷ്ടപ്പെടുമ്പോള്‍ ഇവര്‍ക്ക് തുള്ളും ...

പള്ളിക്കുളം.. said...

മഹാത്മാ ഗാന്ധിയൊന്നുമല്ലല്ലോ? ഹേയ്... ആവാൻ തരമില്ല..

വിചാരം, താങ്കളുടെ വികാരം എനിക്കു മനസ്സിലാവുന്നുണ്ട്.
പക്ഷേ, നമുക്കെന്തു ചെയ്യാൻ പറ്റും?!

വിചാരം said...

മഹാത്മാ ഗാന്ധി എല്ലാത്തിന്റേയും അവസാന വാക്ക് എന്ന ചിന്ത ഉള്ളതുകൊണ്ടാണ് ..ഇങ്ങനെയൊരു വീക്ഷണം , ഞാന്‍ ഗാന്ധിയൊന്നുമല്ല എനിക്ക് എന്റേതായ ഐഡന്റിയുണ്ട് അത് ലോകം മൊത്തം അറിയണമെന്നാഗ്രമൊന്നുമില്ല, ഈ പാവം പൊന്നാനിയില്‍ ജീവിച്ച് പോവട്ടെ ഇഷ്ടാ... പിന്നെ എന്റെ ചിന്ത കോറിയിടാനുള്ള ഒരിടമാണിവിടം താല്പര്യമുള്ളവര്‍ വായിക്കുക കമന്റ് ഇടുക .

jayanEvoor said...

സംവരണം...സാമുദായികം വേണം; സാമ്പത്തികം വേണം!രണ്ടുവാദത്തിനും ഒപ്പം കൂടാൻ ആളുണ്ട്.

സാമുദായിക സംവരണ വിരുദ്ധരോടു പറയട്ടെ,ഇന്ന് പിന്നോക്കവിഭാഗങ്ങൾക്ക് ഇത്രയെങ്കിലും മെച്ചപ്പെട്ട നില വന്നത് ആ സംവരണം വഴി കിട്ടിയ അവസരങ്ങൾ മൂലമാണ്.

സാമുദായിക സംവരണം മാത്രമേ പാടുള്ളൂ എന്നു പറയുന്നവർ ഒന്നു മനസ്സിലാക്കുക.ലോകത്ത് രണ്ടു തരം മനുഷ്യരേ ഉള്ളൂ - കഷ്ടപ്പെടുന്നവനും, അല്ലാത്തവനും. നമുക്ക് കഷ്റ്റപ്പെടുന്നവരുടെ പക്ഷത്തു നിൽക്കാം, ജാതിയോ മതമോ എതുമാകട്ടേ!

എന്റെ വീക്ഷണങ്ങൾ ഇവിടെയുണ്ട്
http://jayanevoor1.blogspot.com

മുക്കുവന്‍ said...

I had put a blog some time back..

http://mukkuvan.blogspot.com/2007/12/blog-post.html

Kvartha Test said...

സാമ്പത്തികവും സാമൂഹികവുമായ സംവരണം തീര്‍ച്ചയായും നല്ലതുതന്നെ. ഓരോ ദശാബ്ദത്തിലും അവ പുനര്‍വിചിന്തനം ചെയ്യണം. സാമൂഹിക സംവരണത്തില്‍ ഒരു കുറവും വരാതെ സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ തെറ്റു കണ്ടെത്തുന്നത് അസഹിഷ്ണുതയല്ലേ?

അപ്പൊകലിപ്തോ said...

ശ്രീ പറഞ്ഞതാണു അതിണ്റ്റെ ശരി....

ഷൈജൻ കാക്കര said...

സംവരണം പുഴകളെപോലെ ഒഴുകിയൊഴുകി തീരങ്ങൾ സമ്പുഷ്ടമാക്കി സമുദ്രത്തിൽ ലയിച്ച്‌ കടമ നിറവേറ്റട്ടെ!

"സംവരണം എന്റെ ജന്മവകാശമോ?" എന്ന എന്റെ പോസ്റ്റിലുണ്ട്‌

http://georos.blogspot.com/2010/01/blog-post.html

Sriletha Pillai said...

ഈ വിചാരം നന്നാണ്‌. ഇതൊരു തുടക്കമാകട്ടെ,മാറി ചിന്തിക്കാന്‍ കുറെപ്പേരെയെങ്കിലും പ്രേരിപ്പിക്കട്ടെ.ഓരോ സമുദായക്കാരും അവരവരെ തിരുത്തണം.ശരിയാണെന്നു തോന്നുന്നുണ്ടെങ്കില്‍ക്കൂടി അന്യമതസ്ഥര്‍ എന്തു പറഞ്ഞാലും അതു വര്‍ഗ്ഗീയമായി ചിത്രീകരിക്കപ്പെടും ഇക്കാലത്ത്‌.സംവരണം എന്ന വിഷയം തൊടാന്‍ പേടിക്കണം,കൈ പൊള്ളും.
താങ്കളുടെ പ്രൊഫൈലില്‍ ഒരു ആശയത്തിന്റെയും തടവറയിലല്ല എന്നെഴുതിയതു കണ്ടു.ബുദ്ധിയും ചിന്തയും ആര്‍ക്കും പണയപ്പെടുത്താതെ ജീവിക്കാനുള്ള കരുത്ത്‌ എന്നുമുണ്ടാകട്ടെ.

വിചാരം said...

മൈത്രേയി..
വന്നതിലും കമന്റിയതിലും സന്തോഷം.
എന്നെ ഈ സംവരണം പറ്റുന്നതിന്റെ കൂടെ എന്നെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം അറീയീക്കുന്നു.. (ഓരോ സമുദായക്കാരും അവരവരെ തിരുത്തണം.)ബ്രാക്കറ്റിലുള്ള ഈ വാക്കുകള്‍ എന്നെ ഈ‍ര്‍ഷാകുലനാക്കി.
എന്റെ ജീവിതത്തിലെ തെറ്റായ കാഴ്ച്ചകളിലെ പ്രതിഷേധമാണ് എന്റെ ചിന്തകളിലെ ഈ ജാതി പോസ്റ്റുകള്‍. പണ്ട് 7 തവണ എസ്.എസ്.എല്‍.സി തോറ്റ ഒരു ഷെഡ്യൂള്‍ കാസ്റ്റുക്കാരന് അതും കേവലം പാസ് മാര്‍ക്ക് വങ്ങിയവനു കോളേജില്‍ അഡ്മിഷനു യാതൊരു തടസ്സവുമില്ല നേരെ മറിച്ച് ആദ്യ വിജയത്തില്‍ ആ ഷഡ്യൂള്‍ കാസ്റ്റുക്കാരനേക്കാള്‍ 60 മാര്‍ക്ക് കൂടുതല്‍ നേടിയ എന്റെയൊരു സഹപാഠിയ്ക്ക് സീറ്റില്ല, അവള്‍ ചെയ്ത ഒരേ ഒരു തെറ്റ് ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ചു എന്നതാണ്, ഇവിടെ വിരോധാഭാസമായൊരു കാര്യമെന്തന്നാല്‍.. ആ ഷെഡ്യൂള്‍ കാസ്റ്റുക്കാരന്റെ അച്ഛന്‍ വിലേജാപ്പീസായിരുന്നു ജോലി പാവം നമ്പൂരി പെണ്ണിന്റെ അച്ഛനോ ഒരു പ്രൈവറ്റ് ബാങ്കിലെ സെക്ക്യൂരിറ്റിക്കാരന്‍ .ഈ വ്യവസ്ഥിതി മാറണം എങ്കിലേ നാം നാമാവൂ

Sriletha Pillai said...

sorry,sorry,sorry!

വിചാരം said...

മൈത്രേയി ..
ഇത്ര വലിയ നീളമുള്ള സോറിയുടെ ആവശ്യമൊന്നുമില്ല .. സ്നേഹത്തോടെ അത് വരവ് വെച്ചിട്ടുണ്ട്.