Thursday, December 24, 2009

അശാന്തിയുടെ ക്സ്തുമസ്സ്

ക്രിസ്തുമസ്സ് ശാന്തിയുടേയും സമാധാനത്തിന്റേയും സ്നേഹ സന്ദേശമാണന്ന അഭിപ്രായത്തോട് ഒട്ടും യോജിപ്പില്ല, സത്യത്തില്‍ അശാന്തിയുടേയും മനുഷ്യ സൗര്യക്കേടിന്റേയും ആരംഭമായിരിന്നു ക്രിസ്തുവെന്ന വ്യക്തിയുടെ ജനനം, അദ്ദേഹം ജനിച്ചില്ലായിരുന്നെങ്കില്‍ കുരിശു യുദ്ധത്തിലൂടെയോ, മറ്റു വംശീയ ജാതീയ വര്‍ഗ്ഗീയപരമായി ലക്ഷങ്ങള്‍ മരിച്ചു വീഴില്ലായിരിന്നു, ഇന്നും പെന്തകോസ്തുക്കാരും കാത്തോലിക്കക്കാരും പരസ്പരം തമ്മിലടിക്കില്ലായിരിന്നു, യേശു സമാധാനം പറഞ്ഞുരിന്നുവെങ്കില്‍ അദ്ദേഹം വധിക്കപ്പെടില്ലായിരിന്നു.. എനിക്ക് മനസ്സിലാവാത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്തുമസ്സും, ബലിപെരുന്നാലും ചെറിയപെരുന്നാളും, ശ്രീ കൃഷ്ണ ജയന്തിയുമെല്ലാം സമാധാനത്തിന്റെ ദിനങ്ങളാവുന്നു, ഇതല്ലാം ഉണ്ടാക്കിയ മത സ്ഥാപകരല്ലേ ലക്ഷങ്ങള്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദികള്‍ ?

വിചാരം

32 comments:

വിചാരം said...

ക്രിസ്തുമസ്സ് ശാന്തിയുടേയും സമാധാനത്തിന്റേയും സ്നേഹ സന്ദേശമാണന്ന അഭിപ്രായത്തോട് ഒട്ടും യോജിപ്പില്ല, സത്യത്തില്‍ അശാന്തിയുടേയും മനുഷ്യ സൗര്യക്കേടിന്റേയും ആരംഭമായിരിന്നു ക്രിസ്തുവെന്ന വ്യക്തിയുടെ ജനനം

കാവലാന്‍ said...

അതെങ്ങനെയാ വിചാരം? മനുഷ്യസമൂഹങ്ങളുടെ പ്രതിസന്ധിയിലെ പരിഹാരങ്ങളായിരുന്ന യുഗ പുരുഷന്മാരായിരുന്നില്ലേ അവരില്‍ പലരും? പിന്‍ഗാമികള്‍ പിഴച്ചുപോയതിന് പഴിക്കപ്പെടേണ്ടത് അവരെയാണോ? അതല്ലെങ്കില്‍ ഒന്നുകൂടിചിന്തിച്ചാല്‍ ആയുധം നിര്‍മ്മിച്ച ആദിമ മനുഷ്യന്‍ മുതലിങ്ങോട്ട് ന്യൂക്ലിയര്‍ ഫിഷന്‍& ഫ്യൂഷന്‍ കണ്ടുപിടിച്ച ആധുനിക ശാസ്ത്രജ്ഞന്മാര്‍ വരെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരില്ലെ?

ഇത്തരം സന്ദര്‍ഭങ്ങള്‍ എന്തുമാകട്ടെ ഇവയെ സമാധാനത്തിന്റെ ഒരു റിഫ്രഷ്മെന്റിനുള്ള അവസരങ്ങളഅയി കാണുന്നതല്ലേ കൂടുതല്‍ ഉപകരിക്കുക?

ശാന്തിയുടേയും സമാധാനത്തിന്റേയും ക്രിസ്തുമസ് പുതുവത്സരാശംസകള്‍ :)

വിചാരം said...

കാവലാല്‍
യേശു ജീവിച്ചിരിന്നപ്പോള്‍ എന്തായിരിന്നു മാനവികതയ്ക്കേറ്റ പ്രഹരവും പ്രതിസന്ധിയും ഒന്ന് വിശദമാക്കാമോ ? പിഴച്ചത് പിന്‍‌ഗാമിയോ അതോ യേശു,മുഹമ്മദ്, കൃഷ്ണാദികളോ, ആദ്യം പിഴവ് സംഭവിച്ചത് ഇവരില്‍ തന്നെയായിരുന്നില്ലേ അതുകൊണ്ടാണല്ലോ അവരുടെ ജീവിത കാലത്ത് ഒത്തിരി ദുരിതങ്ങള്‍ അനുഭവിച്ചത്, ഞാന്‍ ഭാരതീയനാണ് എന്റെ ഭാരതത്തിലെ നിയമ വ്യവസ്ഥകളോട് താദാത്മ്യം പ്രാപിയ്ക്കുമ്പോഴാണ് ഞാന്‍ പൂര്‍ണ്ണമായും ഒരു ഭരതീയനായിതീരുക അല്ലാത്ത പക്ഷം ഞാന്‍ വിഘടനവാദിയോ രാജ്യദ്രോഹിയോ ആയിതീരും, യേശുമ്വും മുഹമ്മദും ചെയ്ത തെറ്റ് ഇതു തന്നെയല്ലേ. ജൂതവിഭാഗത്തില്‍ ജനിച്ച അവര്‍ ആ വ്യവസ്ഥിതിയില്‍ ജീവിച്ച മനുഷ്യരെ വഴിതെറ്റിക്കുകയല്ലേ അവര്‍ ചെയ്തത്? (ഇന്ന് നമ്മുക്ക് ജനാതിപത്യത്തിലധിഷ്ടിതമായ നിയമ വ്യവസ്ഥകള്‍ ഉണ്ട് എന്നാല്‍ ആ കാലത്ത് അവരുടെ വിശ്വാസ സംഹിതകള്‍ തന്നെയായിരുന്നുവല്ലോ നിയമവും രാജ്യഭരണ രീതിയും) അപ്പോള്‍ ആരുടെ ഭാഗത്താണ് തെറ്റുകള്‍ .. പിന്‍‌ഗാമികളുടെ ഭാഗത്തോ ഇവരില്‍ തന്നെയോ ?

ചിന്തകന്‍ said...

ഏവര്‍ക്കും കൃസ്ത്മസ് പുതുവത്സരാശംസകള്‍ ....
വിചാരത്തിന് പ്രത്യേകിച്ചും.... :)

ഉറുമ്പ്‌ /ANT said...

വിചാരം ചില തെറ്റിധാരണകളിൽ കുടുങ്ങിക്കിടക്കുന്നു എന്നേ തോന്നിയുള്ളു ഈ പോസ്റ്റ് കണ്ടിട്ട്.

എല്ലാത്തരം ഉത്സവങ്ങളും മനുഷ്യന്റെ ജീവിതത്തോടുള്ള മടുപ്പിൽ നിന്നുള്ള മോചനമാണ്.
ഇന്നു വരെ ചെയ്തുകൊണ്ടിരുന്ന ചാക്രികമായ ദിനചര്യകളിൽ നിന്നുള്ള മോചനം. അതു മനുഷ്യമനസ്സിനെ തണുപ്പിക്കാനുതകുമെന്നുതന്നെയാണ് എന്റെ അഭിപ്രായം.

പിന്നെ യേശുക്രിസ്തുവിന്റെ ജനനം മനുഷ്യന് പ്രതീക്ഷയുടെ, മേചനത്തിന്റെ പുത്തൽ വഴികളിലേക്കുള്ള വാതായനമാണ് തുറന്നു തന്നത്.

വിചാരം യേശുവിനെയല്ല കാണുന്നത്, ആ ദിവ്യ പുരുഷന്റെ പേരിൽ കൂട്ടിക്കൊടുപ്പും കൂലിത്തല്ലും നടത്തുന്ന പുരോഹിതവർഗ്ഗത്തെയാണ്. അവരെയോ യേശു തള്ളിപ്പറഞ്ഞതും.

വിചാരത്തിനും കുടുംബത്തിനും ക്രിസ്തുമസ് ആശംസകൾ.

അനില്‍@ബ്ലോഗ് // anil said...

അതു ശരിയാണോ വിചാരം?
അല്ല.
യേശു ഇല്ലെങ്കില്‍ മറ്റൊരാള്‍.
സമൂഹങ്ങളില്‍ എന്നും പോരാട്ടങ്ങളുണ്ടായിരുന്നു, ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കും.
പോരാട്ടങ്ങളില്ലാത്ത സാമൂഹിക ജീവിതം സാങ്കല്‍പ്പികം മാത്രം.

നിസ്സഹായന്‍ said...

വിചാരത്തോട് വളരെയേറെ യോജിപ്പ്. ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി പരിഹരിക്കാനെത്തിയ യേശുവും മുഹമ്മദും അതിനേക്കാള്‍ വലിയ ക്രൂരമായ പ്രതിസന്ധികളായി മാറിയ ചരിത്രനിയോഗമാണ് ആത്മീയതയുടെ ബാക്കിപത്രം.

Binoy said...

പ്രിയ വിചാരം,
താങ്കളുടെ ഈ വിചാരത്തോട് പൂര്‍ണമായും വിയോചിക്കുന്നു. ക്രിസ്തുവിന്റെയും, കൃഷ്ണന്റെയും, നബിയുടെയും സന്ദേശങ്ങള്‍ സമാധാനത്തിനും ശാന്തിക്കും വേണ്ടിയുള്ളതാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. ഇവ നമ്മള്‍ ജനങ്ങള്‍ എങ്ങിനെ മനസിലാക്കുന്നു എന്നതിലാണ് തെറ്റുകള്‍ പറ്റുന്നത്. മതനേതാക്കളുടെ പോലെ രാഷ്ട്രീയ നേതാക്കളും ജനത്തിനെ ഒരു പോലെ ചൂഷണം ചെയ്യുന്നില്ലേ. എന്ന് വെച്ച് കാറല്‍ മാര്‍ക്സ്, നെഹ്‌റു, ഗാന്ധി എന്നിവരെ നമ്മള്‍ അശാന്തിയുടെ പ്രതി ബിംബങ്ങള്‍ ആയി കാണാറുണ്ടോ?

ഒരു വീണ്ടുവിചാരം നല്ലതല്ലേ?
ക്രിസ്തുമസ് പുതുവത്സരാശംസകള്‍

Dr.Doodu said...

വിചാരത്തിന്റെ വ്യത്യസ്ത ചിന്ത!
ഒരു അഭിപ്രായം പറയാനാവുന്നില്ല. പോയി ഒരു പൈന്റ് അടിച്ചു ചിന്തിക്കട്ടെ.
merry xmas

മാണിക്യം said...

ഒരു ക്രിസ്മസ്സ്/ഈദ്/കൃഷ്ണജയന്തി ദിനത്തില്‍
അഭിവാദനം ചെയ്യുന്നതല്ല ശാന്തിയും സമാധാനവും, അതു ജീവന്‍ നിലനിര്‍ത്താന്‍ ശ്വസിക്കുന്നപോലെ മനസ്സില്‍ ഉണ്ടാവണം. സഹജീവിയോടുള്ള സ്നേഹവും ദയയും കാരുണ്യവും അതാണ് എല്ലാ മതങ്ങളും മതസ്ഥപകരും പഠിപ്പിച്ചത് .
ക്രിസ്തുവും നബിയും കൃഷ്ണനും മനുഷ്യകുലത്തിനു നന്മ ഉപദേശിച്ചു അത് പ്രാബല്യത്തില്‍ ആക്കാന്‍ ദുര്‍ബലചിത്തരായ മനുഷ്യനു കഴിയുന്നില്ല.
സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി കാണിക്കുന്ന
ദുഷ്-പ്രവര്‍ത്തികള്‍ അല്ലേ കൊല്ലിലും കൊലയിലും അവസാനിക്കുന്നത്?അതൊക്കെയും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ അധികാരത്തിനും ധനത്തിനും വേണ്ടി ചെയ്യുന്ന വിക്രീയകള്‍. സ്വാര്‍ത്ഥത വെടിഞ്ഞ് നിര്‍മലമായ മനസ്സോടെ പരസ്പരം സ്നേഹിക്കുവാന്‍ ലളിതമായി ജീവിക്കുവാന്‍ മാതൃക കാട്ടി
ക്രിസ്തുവും കൃഷ്ണനും. നിരാലംബരെ സഹായിക്കാന്‍ അഹ്വാനം ചെയ്തു നബി. അതുമറക്കുന്നവരെ അല്ലേ കുറ്റപ്പെടുത്തണ്ടത്? സ്നേഹത്തോടെ ഒരു വാക്ക് പറയുക, അല്ലങ്കില്‍ മറ്റുള്ളവര്‍ പറയുന്നതില്‍ നല്ലത് മാത്രം സ്വാംശീകരിക്കുക. ഒരു സുന്ദരലോകം നമുക്ക് ചുറ്റും ഉണ്ടാക്കാന്‍ ഉള്ള അവസരം എല്ലാവരും വിനയോഗിക്കുക.ഓരോ ആഘോഷത്തിലും ആ ചിന്ത മനസ്സില്‍ വന്നാല്‍ അതു മതി ശാന്തിയുടേയും സമാധാനത്തിന്റേയും സ്നേഹ സന്ദേശമാവാന്‍.

വിചാരം said...

ചിന്തകാ എങ്ങനെ പോകുന്ന ജീവിതം... കുവൈറ്റിലെ ബ്ലോഗ്ഗേര്‍സ്സ് അടിപൊളി പരിപ്പാടികളുമായി മുന്നോട്ട് നിങ്ങുന്നതില്‍ സന്തോഷം :)


ഉറുമ്പ്.
എന്റെ ധാരണകള്‍ എനിക്ക് ശരിയാണ്, ഞാന്‍ ഉത്സവത്തിനെതിരല്ല, ഇന്നലെ പോലും എന്റെ വീട്ടിനടുത്തുള്ള കുറ്റിക്കാട് അമ്പലത്തിലെ ഉത്സവത്തിന് മകളുമായി പോയി ആറാം നമ്പറും, കളിപ്പാട്ടങ്ങളും വാങ്ങി, രാത്രി നാടന്‍ പാട്ടുകള്‍ (ഗാനമേള) ആസ്വദിക്കുകയും ചെയ്തു, യേശു ക്രിസ്തുവിന്റെ ജനനത്തിന് മുന്‍പ് മനുഷ്യര്‍ അടിമകളായിരുന്നുവോ ? എന്ത് പ്രതീക്ഷയാണ് യേശു തുറന്ന് കാട്ടിയത് ? യേശു ജനിച്ച മതമായ ജൂതര്‍ ഇപ്പോഴും ഉണ്ടല്ലോ എന്താ അവര്‍ക്കൊരു കുഴപ്പം, ലോകത്തിലെ ഒത്തിരി മഹാരഥന്മാര്‍ക്ക് വിത്തും വളവും ആ വിഭാഗം സംഭാവന നല്‍കിയിട്ടുണ്ട്, ഇന്നും കേവലം ന്യൂനപക്ഷമായ ആ വിഭാഗത്തിന്റെ നേട്ടം അസൂയാവഹമാണ്. (എനിക്ക് മറുപടി തരണം) :), യേശു എതിര്‍ത്ത വര്‍ഗ്ഗത്തിന്റെ മറ്റൊരു പ്രതിഛായയെ സൃഷ്ടിക്കുകയാണ് അദ്ദേഹത്തിന്റെ പിന്‍‌തലമുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇതില്‍ യേശു തീര്‍ത്തും കുറ്റക്കാരനാണ് കാരണം മറ്റനേകം പ്രശ്നങ്ങള്‍ക്ക് യേശു നിര്‍മ്മിച്ച ക്രിസ്തുമതം കരണമായി എന്നത് സത്യമാണ്. പിന്നെ എന്തു ദിവ്യത്വമാണ് യേശുവിനുള്ളത് ?

അനില്‍ @ ബ്ലോഗ്
ഞാന്‍ ഇവിടെ ഉണ്ട് ട്ടോ ..
എന്റെ അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു, അത് ശരിയാതത് കൊണ്ടാണ് ഞാനത് എന്റെ മനസ്സില്‍ നിന്ന് തുറന്ന് വിട്ടത്, യേശു അല്ലെങ്കില്‍ മറ്റൊരാള്‍ .. അനില്‍ അങ്ങനെ ഒത്തിരി ആള്‍‌ക്കാര്‍ ഇന്നും വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ അമ്മ എന്ന പേരിലും സായിബാബ എന്ന പേരിലും അനേകം ആള്‍ ദൈവങ്ങള്‍ ഇവരൊക്കെ എന്ത് പുണ്ണാക്കാണ് മനവര്‍ക്ക് നല്‍കുന്നത് ? ഇവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ സ്രോതസ്സ് അനേഷിക്കാനോ, അതങ്ങനെ ഉപയോഗിക്കുന്നുവെന്നോ അനിലിനറിയുമോ ? കണ്ണില്‍ പൊടിയിടാന്‍ പാവങ്ങള്‍ക്ക് ഇത്തിരി സഹായങ്ങള്‍ ചെയ്യുന്നു, അമ്മയുടെ ആശുപത്രിയിലെ വിശേഷങ്ങള്‍ അവിടെ ജോലി ചെയ്തിരുന്ന അമ്പി ഒരു പോസ്റ്റില്‍ വിശദമാക്കിയിട്ടുണ്ട്, ഇവരെ പോലെ തന്നെ തട്ടിപ്പ് കേസ് തന്നെയാണ് മതം നിര്‍മ്മിച്ചവരും ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നവരും, ഇതൊക്കെ പോരാട്ടങ്ങളായി എനിക്ക് തോന്നിയിട്ടില്ല, ഗാന്ധിയുടെ അങ്ങനെ നമ്മുടെ മുന്‍‌പില്‍ അനേകം വ്യക്തിത്വങ്ങളുണ്ട് യഥാര്‍ത്ഥ പോരാട്ടങ്ങളുടെ ജീവിതം കൊണ്ട് കഥ രചിച്ചവര്‍
നിസ്സഹായന്‍
നന്നായി ചിന്തിച്ചാല്‍ ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അതിനുത്തരം കിട്ടും, സന്തോഷം
പ്രിയ ബിനോയ്
ക്രിസ്തുവിന്റെ, മുമ്മദിന്റെ കൃഷ്ണനെ വാക്കുകള്‍ നല്ലതായിരിക്കാം എന്നാല്‍ അവരുടെ ജിവിതം അതിനോടൊരിക്കലും നീതി പുലര്‍ത്തിയിരുന്നില്ല, പതിനൊന്ന് വിവാഹവും, അനേകം വെപ്പാട്ടികളെ ഭോഗിക്കുകയും ചെയ്ത മുഹമ്മദും, അനേകായിരം സ്ത്രീകളെ ഭോഗിച്ച കൃഷ്ണനും, മഗ്ദള മറിയത്തെ പുല്‍കിയ യേശുവൊന്നും തങ്ങളുടെ ജീവിതത്തില്‍ സംശുദ്ധി പുലര്‍ത്തിയിട്ടില്ല, ഇവരുടെ വാക്കുകളേക്കാള്‍, പ്രവര്‍ത്തിക്കാണ് പരിഗണന നല്‍കേണ്ടത് . കാറല്‍ മാര്‍ക്സും , നെഹറുവും ഗാന്ധിയുമെല്ലാം മനുഷ്യ ഗണത്തിലാണ് എന്നാല്‍ യേശാദികള്‍ അങ്ങനെയല്ല . ബിനോയ് .. എന്റെ വിചാരത്തില്‍ കളങ്കം ഞാന്‍ ചാര്‍ത്താറില്ല, അതുകൊണ്ട് വീണ്ടു വിചാരത്തിന്റെ ആവശ്യവുമില്ല :)
ഡോ: ഡൂഡു.
ചിന്തിക്കാന്‍ ഒരു പൈന്റിന്റേയും ആവശ്യമില്ല, പൈന്റ് ചിന്തിക്കാനുള്ള ശേഷി ഇല്ലാതാക്കുകയേ ചെയ്യൂ .. വിശാലമായൊരിട ചുമ്മാ ആകാശത്ത് നോക്കിയിരുന്നാല്‍ തന്നെ അനേകം ചിന്തകള്‍ക്ക് വിത്ത് ലഭിക്കും .. വീണ്ടും കാണാം .
December 25, 2009 11:17 PM

മാണിക്ക്യം.
ചേച്ചി ഞാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന മറുപടി ചേച്ചിക്ക് കൂടിയുള്ളതാണ് ... എപ്പോഴാ നാട്ടിലേക്ക് ?

ഉറുമ്പ്‌ /ANT said...

വിചാരം എന്റെ കമന്റ് മുഴുവൻ വായിച്ചില്ലാ എന്നാണ് തോന്നുന്നത്.

“വിചാരം യേശുവിനെയല്ല കാണുന്നത്, ആ ദിവ്യ പുരുഷന്റെ പേരിൽ കൂട്ടിക്കൊടുപ്പും കൂലിത്തല്ലും നടത്തുന്ന പുരോഹിതവർഗ്ഗത്തെയാണ്. അവരെയോ യേശു തള്ളിപ്പറഞ്ഞതും“

പിന്നെ ജൂതന്മാരുടെകാര്യം, എന്താണ് ജീതന്മാരെക്കുറിച്ച് അങ്ങ് കരുതിവച്ചിരിക്കുന്നത്?
കൂടുതൽ വിശദീകരണം ആവശ്യമാണ് താങ്കളുടെ

“ യേശു ജനിച്ച മതമായ ജൂതര്‍ ഇപ്പോഴും ഉണ്ടല്ലോ എന്താ അവര്‍ക്കൊരു കുഴപ്പം, ലോകത്തിലെ ഒത്തിരി മഹാരഥന്മാര്‍ക്ക് വിത്തും വളവും ആ വിഭാഗം സംഭാവന നല്‍കിയിട്ടുണ്ട്, ഇന്നും കേവലം ന്യൂനപക്ഷമായ ആ വിഭാഗത്തിന്റെ നേട്ടം അസൂയാവഹമാണ്.
മേൽ‌പ്പറഞ്ഞ കമെന്റിന്.

കല്ലിന്മേൽ കല്ലു ചേരാതെ അലയേണ്ടി വരുന്നതോ?
അതോ ലോകം ഇന്നു കാണുന്ന കുടിലബുദ്ധികളുടെ സിരാകേന്ദ്രമാകുന്നതോ. ഇതാണോ താങ്കൾ കാണുന്ന അസൂയാവഹമായ നേട്ടം?

എന്റെ വിചാരത്തില്‍ കളങ്കം ഞാന്‍ ചാര്‍ത്താറില്ല, അതുകൊണ്ട് വീണ്ടു വിചാരത്തിന്റെ ആവശ്യവുമില്ല :)

ഈ വാചകം കൊണ്ട് താങ്കൾ പിടിച്ച മുയലിനു മൂന്നു കൊമ്പെന്നു കരുതുന്നു. വീണ്ടുവിചാരത്തിന് ഇനിയും സമയമുണ്ട് വിചാരം.


മഗ്ദള മറിയത്തെ പുല്‍കിയ യേശുവൊന്നും തങ്ങളുടെ ജീവിതത്തില്‍ സംശുദ്ധി പുലര്‍ത്തിയിട്ടില്ല,

ഏതു ചരിത്രപുസ്തകത്തിലാണ് താങ്കൾ ഈ കണ്ടെത്തൽ നടത്തിയത്? എവിടെയാണ് മഗ്ദലന മറിയത്തെ യേശു പ്രാപിച്ചതായി കണ്ടത്.
ഒരു ഫിക്ഷനെ ചരിത്രമായി കാണാനുള്ള വിവരക്കേട് താങ്കൾക്കുണ്ടെന്ന് കരുതുന്നില്ല ഉറുമ്പ്.

മറുപടി പ്രതീക്ഷിക്കുന്നു.

ട്രാക്കിംഗ്.....

ബീമാപള്ളി / Beemapally said...

വിചാരത്തിന്റെ തെറ്റിദ്ധരിപ്പിക്കലിനു മറുപടി.. വായനക്കാരെ 'ബീമാപള്ളി' ബ്ലോഗില്‍ ക്ഷണിക്കുന്നു..ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ......

യേശുവിന്‍റെ ജനനം മനുഷ്യര്‍ക്ക്‌ നാശം വിതച്ചന്നോ..!

ഷൈജൻ കാക്കര said...

യേശുവും കൃഷ്ണനും മുഹമ്മദും ജനിച്ചില്ലായിരുന്നുവേങ്ങിൽ ഇവിടെ സമാധാനം പുൽകുമായിരുന്നു!, ഇങ്ങനേയും വിചാരിക്കാമല്ലോ? അവർ ജനിച്ചാലും ഇല്ലെങ്ങിലും ജീവിച്ചിരിക്കുനവർ എന്തു ചെയ്യുന്നോ, അതാണ്‌ സമാദാനവും അസമാധാനവും!

യേശു ചെയ്‌ത വികടനവാദം എന്നിക്ക്‌ മനസില്ലായിട്ടില്ല. എന്തെങ്ങിലും ചെയ്‌തുകാണുമായിരിക്കും രണ്ടായിരം വർഷമായില്ലേ?


സീസറിനുള്ളത്‌ സിസറിനും ദൈവത്തിനുള്ളത്‌ ദൈവത്തിനും - ഇതിന്റെ അർത്ഥവും വിചാരത്തിന്‌ അറിയാമല്ലോ?

ജനിച്ചു വിഴുന്ന നാട്ടിലെ എല്ലാം നിയമങ്ങളും അനുസരിച്ച്‌ മുന്നോട്ട്‌പോയിരുന്നുവേങ്ങിൽ..., ഒരു മാറ്റവും പാടില്ല അല്ലേ? രാജവംശത്തെ തൂത്തെറിഞ്ഞ്‌ എന്തിനാ നമ്മുക്ക്‌ ജനാധിപത്യം? സതി നിറുത്തലാക്കരുത്‌?

എന്റെ എല്ലാ ചെയ്‌തികളുടെ ഉത്തരവാധി ഞാൻ തന്നെ അല്ലാതെ എന്നെ ജനിപ്പിച്ചവർ അല്ല.

വിചാരം said...

ഉറുമ്പ് ഞാന്‍ ശരിയായ രീതിയില്‍ തന്നെയാണ് മനസ്സിലാക്കിയത്, എന്റെ കാഴ്ച്ചപ്പാടില്‍ യേശുവിന്റെ പിന്‍‌ഗാമികളല്ല ഉത്തരവാദികള്‍ യേശു തന്നെയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദികള്‍, പിന്നെ ജൂതര്‍ മാത്രമാണോ ഈ ലോകത്തിന്റെ പ്രശ്നങ്ങള്‍ .. ഭീകരവാദികളില്‍ അധികവും ഇസ്ലാമത വിശ്വാസികളാവുന്നു, ബ്രിട്ടനും അമേരിക്കയുമെല്ലാം ക്രിസ്തുമത അനുയായികളല്ലേ ഇവരില്‍ തുലനം ചെയ്താല്‍ ആരാണ് ലോകത്തിനാകെ നാശം വിതയ്ക്കുന്നത് ? ജൂതര്‍ നില നില്പിനായി ഉള്ള പോരാട്ടത്തിലാണ്, പലസ്ഥീനികള്‍ അവരെ ഉറുമ്പിനറിഞ്ഞൂട, ഉറുമ്പ് താമസിക്കുന്ന ഹവല്ലിയില്‍ ഈ പന്നികള്‍ ഉണ്ട് അവരുടെ കയ്യിലിരിപ്പ് എന്താണന്ന് ശരിക്കുമറിയണമെങ്കില്‍ ഒരു വൈകിട്ട് അവിടെ പോവുക.

വിചാരം said...

പ്രിയ ബീമ്മാ പള്ളി
എന്റെ അഭിപ്രായത്തില്‍ ഞാന്‍ ഉറച്ച് നില്‍‌ക്കുന്നു. ബീമാപ്പള്ളിയുടേത് വെറും വിശ്വാസമാണ് അതൊരിക്കലും സത്യമല്ല, ഏതൊരു സത്യവും വിശ്വാസമല്ല, ഏതൊരു വിശ്വാസവും സത്യവുമല്ല. യേശുവിന്റെ ബാല്യകാല ചങ്ങാതിമാരുടെ അച്ചനാര് എന്ന ചോദ്യത്തിന് അമ്മ നല്‍കിയ ഉത്തരമാണ് " ഇനി ആരെങ്കിലും അച്ചനാര് എന്ന് ചോദിച്ചാല്‍ " എന്റെ അച്ചന്‍ ദൈവമാണ് എന്നു പറയുക" മകന്റെ സമാധാനത്തിന് അമ്മ നല്‍കിയ ഉത്തരം പ്രയാമേറുംതോറും സ്വയം ദൈവ പുത്രനായി കരുതി സത്യസായ് ബാബയെ പോലെ സ്വയം ദൈവമായി, അതോടെ സ്വന്തം മതമായ ജൂതരുടെ ശത്രുവായി... പിന്നെ ഖുര്‍‌ആനില്‍ ഉണ്ടല്ലോ എന്നൊക്കെ വിളമ്പും നിങ്ങള്‍ അതിനുത്തരം .... അത് (ഖുര്‍‌ആന്‍‌) അതിനേക്കാള്‍ വലിയ ബഡായി ബുക്ക്

Abdul Azeez Vengara said...

വായിക്കുക.
1.ആരാണ് യേശു?

2.യേശു മഹാനായ പ്രവാചകൻ

Johny said...

"അത്യുതങ്ങളില്‍ ദൈവത്തിനു മഹത്ത്വം ഭൂമിയില്‍ സന്‍മനസ്സുള്ളവര്‍ക്കു സമാധാനം'' എന്നാണ് യേശുവിന്റെ തിരുപ്പിറവിയില്‍ മാലാഖമാര്‍ പാടിയത്. ഇവിടെ സമാധാനമുണ്ടാകണമെങ്കില്‍ സന്‍മനസ്സ് ഉണ്ടാകണം. ആ സന്‍മനസ്സ് ഉണ്ടാകാനുള്ള മൂല്യങ്ങളാണ് എല്ലാ മതങ്ങളും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ലോകത്തില്‍ എപ്പോഴൊക്കെ എവിടെയെല്ലാം ധര്‍മച്യുതികള്‍ ഉണ്ടായിട്ടുണ്േടാ അവിടെയൊക്കെ വഴികാട്ടികളായി ദൈവത്തിന്റെ സന്ദേശവാഹകരായ പ്രവാചകരോ അവതാരപുരുഷനാമാരോ ഉണ്ടായിട്ടുണ്ട്. അവര്‍ മൂല്യങ്ങളെക്കുറിച്ചാണ് എപ്പോഴും സംസാരിച്ചിട്ടുള്ളത്. നിന്നെപ്പോലെ തന്നെ നിന്റെ അയല്ക്കാരനെ സ്നേഹിക്കാന്‍ യേശു പറഞ്ഞു. നിന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ നീ വയറുനിറയെ ഭക്ഷിക്കുകയാണെങ്കില്‍ നീ എന്നില്‍പ്പെട്ടവനല്ലെന്ന് നബിവചനം. നിനക്ക് എന്തുവേണമെന്നു നീ ആഗ്രഹിക്കുന്നുവോ അതു നിന്റെ സഹോദരനു വേണമെന്നു ഇച്ഛിക്കാത്തിടത്തോളം നീ വിശ്വാസിയായിരിക്കില്ലെന്നും പ്രവാചകന്‍ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ആത്മീയാചാര്യനായ ശ്രീനാരായണഗുരു പറഞ്ഞത്, അവനവന്റെ ആത്മസുഖത്തിനായി ആചരിക്കുവ അപരന്റെ സുഖത്തിനായ് വരേണം എന്നാണ്. ഇങ്ങനെ വിവിധ മത പ്രവാചകന്മാര്‍ നല്‍കിയിട്ടുള്ള ദര്‍ശനങ്ങള്‍ മാനവരാശിക്കു വഴികാട്ടിയായും പ്രകാശ ഗോപുരമായും നിലകൊള്ളണം.

പിന്നെ എന്തുകൊണ്ടാണു സംഘട്ടനങ്ങള്‍ ഉണ്ടാകുന്നത് എന്ന ചോദ്യമുണ്ട്. മതങ്ങളെ രാഷ്ട്രീയ കാര്യങ്ങള്‍ക്കും സ്വന്തകാര്യങ്ങള്‍ക്കുമായി ചിലര്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് ഈ സംഘട്ടനങ്ങള്‍ ആവിര്‍ഭവിക്കുന്നത്. മതങ്ങളുടെ സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ പ്രബോധനങ്ങള്‍ പരിശോധിച്ചാല്‍ എല്ലാ മതദര്‍ശനങ്ങളും സ്നേഹത്തെക്കുറിച്ചാണ് ഊന്നിപ്പറയുന്നതെന്നു കാണാനാകും. സ്നേഹത്തേക്കാള്‍ മധുരതരമായ മറ്റൊരു വികാരം ഇല്ലെന്നാണ് എല്ലാ മതങ്ങളും വ്യക്തമാക്കുന്നത്. ലോകത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകണെമെന്നു എല്ലാ മതങ്ങളും അനുശാസിക്കുന്നു. വലതുകരണത്തടിക്കുവന് ഇടതുകരണം കൂടി കാണിച്ചു കൊടുക്കുക എന്ന മഹത്തായ സ്നേഹത്തിന്റെയും സഹനത്തിന്റെയും സമാധാനത്തിന്റെയും പാഠമാണ് യേശു പങ്കുവച്ചത്. ഇസ്ളാം എന്നു പറഞ്ഞാല്‍, ശാന്തി സമാധാനം എന്നാണര്‍ത്ഥം. ഒരുവന്‍ അപരനെ നിഗ്രഹിച്ചാല്‍ അത് മാനവരാശിയെത്തന്നെ കൊല്ലുതിനു തുല്യമാണെന്നാണ് വിശുദ്ധ ഖുര്‍ ആന്‍ പറയുന്നത്. ഭാരതസംസ്കാരത്തിലെ ബുദ്ധമതവും ജൈന മതവുമെല്ലാം അഹിംസയെക്കുറിച്ചാണു സംസാരിക്കുക. ഇത്തരത്തില്‍ മാനവരാശിക്കുവേണ്ട അടിസ്ഥാനകാര്യം ശാന്തിയാണെന്ന് മതങ്ങളെല്ലാം തന്നെ വ്യക്തമാക്കുന്നു.

കേരള ഹൈക്കോടതി റിട്ട. ജസ്റിസ് പി.കെ. ഷംസുദ്ദീന്‍ എഴുതിയ ലേഘനത്തിന്റെ പൂര്‍ണ രൂപം ഇവിടെ വായിക്കാം ..

Johny said...

ഓരോരുത്തരും സ്വന്തം കാര്യം മാത്രം നോക്കിയാല്‍ പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്റെ രൂപത്തിലായിരുന്നുവെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേ ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ടു ദാസന്റെ രൂപം സ്വീകരിച്ചു മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നു, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു.(ഫിലി. 2: 4-7)

മഞ്ഞും നിലാവും പെയ്ത് പ്രപഞ്ചമാകെ കുളിര്‍ു വിറയ്ക്കുമ്പോള്‍...
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ദൈവത്തിന്റെ സ്നേഹം മനുഷ്യനെത്തേടി ബേത്ലഹേം മലഞ്ചെരുവുകളില്‍ ഇറങ്ങി. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ബത്ലേഹേമില്‍ പിറതിന്റെ ഓര്‍മ്മപ്പെരുന്നാള്‍. യേശുവിന്റെ ജനനത്തോടെ ചരിത്രത്തിന് ഒരു വഴിത്തിരിവുണ്ടായി. അവന്‍ പഴയതെന്നും പുതിയതെന്നും കാലത്തെ രണ്ടായി പകുത്തു.
ആധ്യാത്മിക മനുഷ്യന് ഒരു ചെറി യ കാര്യം പോലും വലിയ അത്ഭുതമാണ്. എന്നാല്‍ വലിയ അത്ഭുതവും അത്ര വലിയ കാര്യമല്ലാതായിത്തീരുന്നു, ക്രിസ്മസില്‍. അവിടെ ദൈവം മനുഷ്യര്‍ ക്ക് സമീപസ്ഥനാകുന്നു, എത്തിപ്പിടിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമല്ല. നമുക്ക് വളരെ എളുപ്പത്തില്‍, പ്രാര്‍ത്ഥനാദൂരത്തില്‍ മാത്രം നില്ക്കു ദൈവത്തിന്റെ സാന്നിധ്യം അനുസ്മരിപ്പിക്കുകയാണു ക്രിസ്മസ്.

പീഡാസ ഹനം, കുരിശുമരണം, ഉത്ഥാനം, സ്വര്‍ഗാ രോഹണം എന്നീ സംഭവങ്ങളാണു പെ സഹാരഹസ്യം എന്നതുകൊണ്ടു വിവക്ഷിക്കപ്പെടുത്. പെസഹാരഹസ്യത്തിനു തുടക്കം കുറിക്കുന്നതു മനുഷ്യാവതാര സംഭവമാണ്. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമ ത്തെ ആളായ പുത്രന്‍തമ്പുരാന്‍ മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി ജനിച്ച സംഭവത്തെയാണു മനുഷ്യാവതാരം എന്ന പദം കൊണ്ട് ഉദ്ദേശി ത്. ചരിത്രത്തില്‍ ഒരിക്കല്‍ എന്നെയ്ക്കുമായി നടന്ന പ്രസ്തുത സംഭവം മനുഷ്യന് അവന്റെ ബുദ്ധികൊണ്ടും യുക്തി കൊണ്ടും പൂര്‍ണമായി മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഒന്നല്ല. അതുകൊണ്ടാണ് അതിനെ മനുഷ്യാവതാരരഹസ്യം എന്നു വിളിക്കുന്നത്.

Johny said...

"തന്റെ ഏകപുത്രന്‍ വഴി ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്ക് അയച്ചു. അങ്ങനെ ദൈവത്തിന്റെ സ്നേഹം നമ്മുടെയിടയില്‍ പ്രത്യക്ഷമായിരിക്കുന്നു'' (1 യോഹ. 4:9). ദൈവത്തി ന്റെ സ്നേഹം മനുഷ്യരുടെയിടയില്‍ പ്രത്യക്ഷമായ സംഭവമായിട്ടാണു യോഹന്നാന്‍ ശ്ളീഹാ ദൈവപുത്രന്റെ മനുഷ്യാവതാരത്തെ അവതരിപ്പിക്കുന്നത്. പുല്ക്കൂട്ടിലെ ദിവ്യശിശുവില്‍ ദൃശ്യമായതു സ്നേഹമായ ദൈവത്തിന്റെ മനുഷ്യമുഖമാണ്. "മറ്റുള്ളവരെ സഹായിക്കാന്‍ സ്നേഹത്തിനു കരങ്ങളുണ്ടായിരുന്നു. മറ്റുള്ളവരുടെ ആവശ്യമറിഞ്ഞ് അവരുടെ രക്ഷയ്ക്കെത്താന്‍ സ്നേഹത്തിനു കാലുകളുണ്ടായിരുന്നു. മറ്റുള്ളവരുടെ ദുഃഖവും കണ്ണീരും കാണാന്‍ സ്നേഹത്തിനു കണ്ണുകളുണ്ടായിരുന്നു. മറ്റുള്ളവരുടെ നെടുവീര്‍പ്പും തേങ്ങലും കേള്‍ക്കാന്‍ സ്നേഹത്തിനു ചെവികളുണ്ടായിരുന്നു'' (വി. അഗസ്തീനോസ്).

സ്വര്‍ഗസ്ഥനായ പിതാവിനെപ്പോലെ എല്ലാവരെയും ശത്രുക്കളെപ്പോലും സ്നേഹിക്കുവാനും, എല്ലാവര്‍ക്കും തങ്ങളെ ദ്വേഷിക്കുവര്‍ക്കുപോലും നന്‍മചെയ്യുവാനും, എല്ലാവരെയും തങ്ങളെ ശപിക്കുവരെപ്പോലും അനുഗ്രഹിക്കുവാനും ഈശോ ഉദ്ബോധിപ്പിച്ചു. അങ്ങനെ ചെയ്യുവരുടെ പ്രതിഫലം വലുതായിരി ക്കും; അവര്‍ അത്യുതന്റെ പുത്രരായിരി ക്കുകയും ചെയ്യും. കാരണം, അവിടുന്നു നന്ദിഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു. നിങ്ങളുടെ പിതാവു കരു ണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍'' (ലൂക്കാ 6:27-36) എന്ന് ഈശോ ആഹ്വാനം ചെയ്തു. "തന്റെ ഏകജാതനെ നല്കുവാന്‍ തക്ക വിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു'' (യോഹ. 3:16).'ദൈവം സ്നേഹമാകുന്നു, സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു' (1 യോഹ. 4:16). നമ്മുടെ പരസ്പര സ്നേഹം നാം ദൈവത്തില്‍നിന്നു ജനിച്ചവരാണെന്നും , സ്നേഹംതന്നെയായ പിതാവിന്റെ മക്കളാണെന്നും എന്നതിന്റെ നൈസര്‍ഗികപ്രകാശനമാണ് (1 യോഹ. 4:7).

Johny said...

യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തി. കുരുടനു കാഴ്ച കൊടുത്തു. ചെകിടനു കേള്‍വികൊടുത്തു. മുടന്തനെ നടത്തിച്ചു. ക്ഷോഭിച്ച കടലിനെയും കാറ്റിനെയും ശാന്തമാക്കി. കടലിനു മീതെ നടു. പക്ഷേ, ഇതോന്നുമല്ല ക്രിസ്തുവിന്റെ അടയാളം . ക്രിസ്തുതയൊണ് അദ്ഭുതം. ക്രിസ്തുവിന്റെ സ്നേഹം. അതുപോലെ ഒരു സ്നേഹം അതിനു മുമ്പോ അതിനു പിമ്പോ ചരിത്രത്തിലില്ല. ആ സ്നേഹത്തെയാണ് ചരിത്രത്തില്‍ ക്രിസ്തുസദൃശമായ സ്നേഹമെന്നു വിളിക്കുന്നത്‌ ...കാല്‍വരിയിലെ നൊമ്പരപ്പാടിലേക്കു കടക്കുമ്പോള്‍ നമ്മുടെ മനസ്സു തേങ്ങുന്നു. "ഞാന്‍ ശാന്തനും വിനീതഹൃദയനുമാകയാല്‍ നിങ്ങള്‍ എന്നില്‍ നിന്നു പഠിക്കുവിന്‍.'' പുല്‍ക്കൂട്ടിലെ ജനനം ഈ സന്ദേശത്തിന്റെ മുന്‍കൂര്‍ വിളംബരമാണ്.

യാന്ത്രികമായ ഒരാവര്‍ത്തനത്തിനപ്പുറത്ത് ക്രിസ്മസ് നമ്മെ പഠിപ്പിക്കേണ്ട ചില സനാതനമൂല്യങ്ങള്‍ ഉണ്ട്. മനുഷ്യന്റെ ആവശ്യങ്ങളിലും അവശതകളിലും ദൈവത്തിന് അനുകമ്പ തോന്നിയ , ദൈവത്തിന്റെ സ്നേഹം പരിധിവിട്ട് വിണ്ണില്‍ നിന്നും മണ്ണിലേക്ക് മനുഷ്യാവതാരമായി പെയ്തിറങ്ങിയതാണ് തിരുപ്പിറവി. ആണ്ടുവട്ടത്തിലെ ഡിസംബര്‍ 25ന് മാത്രം ആഘോഷിക്കാനുള്ള ഒരു അനുസ്മരണമല്ല ക്രിസ്മസ്. സഹോദരങ്ങള്‍ക്ക് ഞാനും നിങ്ങളും എന്നാണോ കാവലാകുന്നത് അന്നോക്കെ ക്രിസ്മസ് സമൂഹത്തില്‍ വീണ്ടും അവതരിക്കുന്നു. സഹോദരന്‍ സഹോദരന്റെ കാവല്‍ക്കാരന്‍ ആകുമ്പോള്‍ സമൂഹമദ്ധ്യേ ക്രിസ്മസിന്റെ സ്തുതിഗീതം വീണ്ടും പ്രതിധ്വനിക്കുന്നു. "ഇതാ നിങ്ങള്‍ക്കായി സന്തോഷകരമായ സദ്വാര്‍ത്ത ഞാന്‍ അറിയിക്കുന്നു. ബെത്ലേഹേമില്‍, നിങ്ങള്‍ക്കായ് ഒരു രക്ഷകന്‍ പിറിരിക്കുന്നു''. ക്രിസ്മസ് ദൈവികഭാവങ്ങളുടെ തിരുപ്പിറവിയാണ്. സഹോദരനെ സ്വീകരിക്കാത്ത ഓരോ സന്ദര്‍ഭവും ക്രിസ്മസ് തിരസ്ക്കരിക്കുന്ന അവസരമാണെന്നു മനസ്സില്‍ കുറിച്ചിടാം . അലക്സാണ്ടര്‍ പോപ്പ് പറഞ്ഞത് ഓര്‍ക്കുക. "ആയിരം പുല്‍ക്കൂടുകളില്‍ ഉണ്ണി പിറാലും എന്റെ ഹൃദയത്തില്‍ ഉണ്ണി പിറക്കുന്നില്ലെങ്കില്‍ എനിക്ക് എന്തു നേട്ടം!''

നെട്ടൂരാന്‍ said...

Murukan Kaattakkadayude Kannada Kavitha Aanu Orma Varunnathu,
"Oralorikkal Kannada Vechu Kallaeri Kurishettam"
Kalleriyanum Kurishettanum iniyum oru paadu Vicharanmar undavum
Pakshe samooham Ivarude kooki vilikkalukal arhikkunna avanjayode thallum.......

Unknown said...

ക്രിസ്മസ് മാത്രമല്ല മിക്കവാറും ആഘോഷങ്ങളും ആവര്‍ത്തനവും വിരസവുമാണ് ഇതൊന്നു നോക്കുമോ ?
http://sonymm.blogspot.com/2009/12/blog-post.html

കുരുത്തം കെട്ടവന്‍ said...

യേശുവും, മുഹമ്മദും ക്രിഷ്ണനുമെല്ലാം അശാന്തിയുടെ വക്താക്കള്‍. ഇവിടെ ശാന്തിയുടെ വക്താക്കള്‍ ഈ.എ. ജബ്ബാരും ചിത്രകാരനും, വിചാരവും, മാത്രം. ഇവര്‍ സമൂഹത്തിനു എന്തു നല്‍കി എന്നു ചോദിക്കരുത്‌. കാരണം ഒരു പാട്‌ ജനഹ്രിദയങ്ങളില്‍ പരസ്പരം വെറുപ്പും വിദ്ദേഷവും ഇവര്‍ തന്നാലാവുന്നത്‌ കൂത്തിവെക്കുന്നുണ്ട്‌ അതിണ്റ്റെ പേരത്രെ "യുക്തിവാദം"!!

വിചാരം said...

കുരുത്തം കെട്ടവനെ
ഞാനും ചിത്രക്കാരനും ജബ്ബാര്‍ മാഷുമെല്ലാം എപ്പോഴാണ് മറ്റുള്ളവരുടെ മനസ്സില്‍ പരസ്പരം വെറുപ്പും വിദ്വേഷവും കുത്തി നിറച്ചത് , സാന്ദര്‍ഭികമായി അതൊന്ന് വിശദമാക്കിയാല്‍ കൊള്ളാം, ആശയപരമായ സം‌വാദങ്ങള്‍ ഏവരേയും പോലെ സഹിഷ്ണതയോടെ തന്നെ ( അസഹിഷ്ണരായി വെട്ടാനും കൊല്ലാനും ഞങ്ങളെ കിട്ടില്ല) ഞങ്ങളും ചെയ്യാറുണ്ട് , പരസ്പരം മനസ്സില്‍ വിദ്വേഷങ്ങള്‍ ഇല്ലാതാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്, ആരോപണം ഉന്നയിച്ചാല്‍ മാത്രം പോരാ അത് തെളീയീക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം.

ഷൈജൻ കാക്കര said...

എന്റെ കമന്റിന്‌ മറുപടിയില്ലാത്തത്‌ നിലവാരം ഇല്ലാത്തത്‌ കൊണ്ടാണൊ, ആയിരിക്കും അല്ലേ?


യേശുവും കൃഷ്ണനും മുഹമ്മദും ജനിച്ചില്ലായിരുന്നുവേങ്ങിൽ ഇവിടെ സമാധാനം പുൽകുമായിരുന്നു!, ഇങ്ങനേയും വിചാരിക്കാമല്ലോ? അവർ ജനിച്ചാലും ഇല്ലെങ്ങിലും ജീവിച്ചിരിക്കുനവർ എന്തു ചെയ്യുന്നോ, അതാണ്‌ സമാദാനവും അസമാധാനവും!

യേശു ചെയ്‌ത വികടനവാദം എന്നിക്ക്‌ മനസില്ലായിട്ടില്ല. എന്തെങ്ങിലും ചെയ്‌തുകാണുമായിരിക്കും രണ്ടായിരം വർഷമായില്ലേ?


സീസറിനുള്ളത്‌ സിസറിനും ദൈവത്തിനുള്ളത്‌ ദൈവത്തിനും - ഇതിന്റെ അർത്ഥവും വിചാരത്തിന്‌ അറിയാമല്ലോ?

ജനിച്ചു വിഴുന്ന നാട്ടിലെ എല്ലാം നിയമങ്ങളും അനുസരിച്ച്‌ മുന്നോട്ട്‌പോയിരുന്നുവേങ്ങിൽ..., ഒരു മാറ്റവും പാടില്ല അല്ലേ? രാജവംശത്തെ തൂത്തെറിഞ്ഞ്‌ എന്തിനാ നമ്മുക്ക്‌ ജനാധിപത്യം? സതി നിറുത്തലാക്കരുത്‌?

എന്റെ എല്ലാ ചെയ്‌തികളുടെ ഉത്തരവാധി ഞാൻ തന്നെ അല്ലാതെ എന്നെ ജനിപ്പിച്ചവർ അല്ല.

വിചാരം said...

കക്കര
ആദ്യമൊരു സോറി പറയുന്നു .. താങ്കളുടെ കമന്റിന് നിലവാരം ഇല്ലാത്തത് കൊണ്ടായിരുന്നില്ല എന്തുകൊണ്ടോ അതെന്റെ മനസ്സില്‍ നിന്ന് വിട്ട് പോയത്കൊണ്ടായിരിന്നു.
യേശുവും കൃഷ്ണനും മുഹമ്മദും ഇവിടെ ജനിച്ചിരിന്നു എന്നത് കൊണ്ടും (യേശു ജനിച്ചിട്ടില്ലാന്ന് എന്റെ കാഴ്ച്ചപ്പാടല്ല) അവര്‍ മതങ്ങള്‍ ഉണ്ടാക്കിയതുകൊണ്ടും ഉള്ള കാര്യത്തെ കുറിച്ച് ചിന്തിച്ചാല്‍ പോരെ .. അവരുടെ ചിന്തയിലെ തെറ്റുകളാണ് ഇന്നധികപേരും പിന്‍‌പറ്റുന്നത് അതിന് കാരണം അവര്‍ തന്നെയായിരിന്നു, ഉള്ളതിനെ വിലയിരുത്തുക ഇല്ലാത്തതിനെ നാമ്മെന്തിന് വിലയിരുത്തണം ? യേശുവും മുഹമ്മദും ചെയ്തത് ഒരേ കാര്യമായിരിന്നു സ്വന്തം മതത്തില്‍ നിന്ന് മാറി മറ്റൊരു മതം സൃഷ്ടിക്കുക എന്നത് അതിലൂടെ അവര്‍ ദൈവ രാജ്യം എന്നു പറഞ്ഞ് സ്വാര്‍ത്ഥ താല്പര്യ സം‌രക്ഷണമായിരിന്നു ലക്ഷ്യം മുഹമ്മദിന് ജീവിതകാലത്ത് തന്നെ ആ ലക്ഷ്യം പ്രാപിയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും യേശുവിനത് കഴിഞ്ഞില്ല. മാറ്റം അനിവാര്യമാണ് എന്നാലത് സ്വാര്‍ത്ഥതയ്ക്കു വേണ്ടി പാമരരെ കരുവാക്കി ആവരുതെന്ന് മാത്രം. "എന്റെ എല്ലാ ചെയ്തികളുടേയും ഉത്തരവാധി ഞാന്‍ തന്നെ അല്ലാതെ എന്നെ ജനിപ്പിച്ചവര്‍ അല്ല" ഈ അഭിപ്രായത്തോട് ചെറിയ തിരുത്ത് ... എന്റെ എല്ലാ ചെയ്തികളുടേയും ഉത്തരവാദി എന്റെ സാഹചര്യങ്ങളാണ്, എന്റെ സ്വഭാവ ഘടനെ നിയന്ത്രിക്കുന്ന ജീനുകള്‍ എന്റെ രക്ഷിതാക്കളില്‍ നിന്ന് എനിക്ക് ദാനം ലഭിയ്ക്കുകയായിരുന്നതിനാല്‍ അവരും ഉത്തരവാദികള്‍ തന്നെ ...

ഷൈജൻ കാക്കര said...

വിചാരം,

മറുപടിക്ക്‌ നന്ദി, പക്ഷെ മറുപടിയായോ?

യേശു ചെയ്‌ത വികടനവാദം എന്നിക്ക്‌ മനസില്ലായിട്ടില്ല. എന്തെങ്ങിലും ചെയ്‌തുകാണുമായിരിക്കും രണ്ടായിരം വർഷമായില്ലേ?- മറുപടി എഴുതിയോ?


ജനിച്ചു വിഴുന്ന നാട്ടിലെ എല്ലാം നിയമങ്ങളും അനുസരിച്ച്‌ മുന്നോട്ട്‌പോയിരുന്നുവേങ്ങിൽ..., ഒരു മാറ്റവും പാടില്ല അല്ലേ? രാജവംശത്തെ തൂത്തെറിഞ്ഞ്‌ എന്തിനാ നമ്മുക്ക്‌ ജനാധിപത്യം? സതി നിറുത്തലാക്കരുത്‌?- മറുപടി എഴുതിയോ?

----

"എന്റെ എല്ലാ ചെയ്തികളുടേയും ഉത്തരവാദി എന്റെ സാഹചര്യങ്ങളാണ്, എന്റെ സ്വഭാവ ഘടനെ നിയന്ത്രിക്കുന്ന ജീനുകള്‍ എന്റെ രക്ഷിതാക്കളില്‍ നിന്ന് എനിക്ക് ദാനം ലഭിയ്ക്കുകയായിരുന്നതിനാല്‍ അവരും ഉത്തരവാദികള്‍ തന്നെ ..."

ഈ സ്വഭാവ ഘടനയെ വിവേകം കൊണ്ട്‌ നിയന്ത്രിക്കണം. ഇനിയിപ്പോൾ, സാഹചര്യവും ജീനുമാണ്‌ പ്രശ്‌നമെങ്ങിൽ, കോടതികൾ ജീനിനെ തേടി പോകേണ്ടിവരുമല്ലോ? സാഹചര്യത്തേയും ജീനിനേയും വിവേകം കൊണ്ട്‌ മറികടക്കണം.

ക്രിസ്താനികളുടെ തെറ്റിന്‌ യേശു ഉത്തരവാദിയാകുന്ന അതേ യുക്തിയിൽ ഇന്ത്യക്കാരുടെ തെറ്റിന്‌ ഗാന്ധിജിയും മാർക്കിസ്റ്റ്കാരുടെ തെറ്റിന്‌ കാറൽ മാർക്സും ഉത്തരവാദിയായിരിക്കുമല്ലോ?

യേശുവിന്റെ പ്രവർത്തിയിലോ പ്രബോദനങ്ങളിലോ തെറ്റിനുള്ള ആഹ്വാനമുണ്ട്ടെങ്ങിൽ ഞാനും യേശുവിനെ കുരിശിൽ തറയ്‌ക്കാം, അല്ലെങ്ങിൽ ക്രിസ്തിയൻ സഭകളെ മാത്രം കുരിശിൽ തറച്ചാൽ പോരെ?

സാക്ഷ said...

ഇനിയും ചത്തില്ലെടാ നീ,ചുരം മണക്കുന്നു നിന്‍റെ വാക്കുകള്‍. കയറ്റമാണോ ഇറക്കമാണോ എന്നറിയാതെ, ചുരക്കൊമ്പില്‍ ഞാനൊരു മരഞ്ചാടി! ഐതീഹ്യങ്ങളില്‍
വലിയ പിടിപാടില്ല. ഒരു സമകാലിക സംഭവം ശ്രദ്ധയില്‍പ്പെടുത്തുന്നു
ഈയിടെ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ, സംസ്കൃതകലോല്‍സവം നടന്നത് സാമൂതിരി ഹൈസ്കൂളിലും, അറബിക് കലോത്സവം നടന്നത്,സി.എച് .ഓടിറ്റോറിയത്തിലും, ആണ്! പിന്നെന്ത് മതമില്ലാത്ത ജീവന്‍.
നീയും ഒരു സഖാവാനെന്നാണറിവ്.
പുട്ടിനു കറി കടലയോ, കാട്ടുചേനയോ!

വിചാരം said...

സാക്ഷ ......
നിന്റെ വാക്കുകള്‍ക്ക് കാരമുള്ളിന്റെ മൂര്‍ച്ചയുണ്ട് അതെന്റെ ഹൃദയത്തിലൊരു കോറലുണ്ടാക്കി അവിടെ ചെറുതായി ചോരകിനിയുന്നുണ്ട് , ഒരു ചെറു നീറ്റലും പക്ഷെ നിന്നോടെനിക്ക് സ്നേഹമാണുണ്ടാവുന്നത് ..... കമ്യൂണിസ്റ്റ് എന്ന പേരില്‍ ഭരണത്തിലിരിക്കുന്നവര്‍ നയിക്കുന്ന കലോത്സവത്തിലും മതത്തിന്റെ വേര്‍ത്തിരിവുകളാവുന്ന കാഴ്ച്ച .. അതേ സാക്ഷ ഞാനൊരു കമ്യൂണിസ്റ്റുകാരന്‍ തന്നെ, പക്ഷെ പീണറായിയോ മറ്റു അഭിനവ കോലങ്ങളോ അല്ല എന്റെ മനസ്സിലെ കമ്യൂണിസം

sajan jcb said...

സത്യത്തില്‍ അശാന്തിയുടേയും മനുഷ്യ സൗര്യക്കേടിന്റേയും ആരംഭമായിരിന്നു ക്രിസ്തുവെന്ന വ്യക്തിയുടെ ജനനം

വിചാരം,
ഒരു തരത്തില്‍ താങ്കളാണ് ബൈബിളിനെ ശരിക്കും മനസ്സിലാക്കിയവന്‍ എന്നു തോന്നുന്നു. ചുരുങ്ങിയത് മത്തായി 10.34 എങ്കിലും നേരെ ചൊവ്വേ താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നു കരുതുന്നു

“ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല, വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നതു.“ മത്തായി 10.34

ഇവിടെ ബ്ലോഗ് കാണാം. ഈ ബ്ലോഗ് താങ്കളുടെ പോസ്റ്റ് കാണുന്നതിനും മുമ്പ് എഴുതിയതാണ്.

Denish Sebastian said...

മാനവ സമൂഹം എല്ലാക്കാലത്തും മുന്നോട്ടു പോയിട്ടുള്ളത് പുതിയതും വ്യത്യസ്തവുമായ ആശയങ്ങളുടെയും ചിന്താധാരകളുടെയും വിശ്വാസങ്ങളുടെയും ആവിര്ഭായവത്തോടും അവയുടെ വ്യാപകമായ പ്രചാരത്തോടും കൂടെയാണ്. ഇങ്ങനെ പുതിയതായി മുന്നോട്ടു വയ്ക്കപ്പെടുന്ന മിക്കവാറും എല്ലാ ആശയങ്ങളും വിശ്വാസങ്ങളും പിന്നീടുള്ള കാലഘട്ടങ്ങളില്‍ മനുഷ്യ സമൂഹത്തില്‍ പല പിളര്പ്പു കള്ക്കും കലഹങ്ങള്ക്കുംവ കാരണമായിട്ടുണ്ട്. മതങ്ങളും രാഷ്ട്രീയ ആശയങ്ങളും എന്തിനധികം പറയുന്നു ശാസ്ത്രീയ ആശയങ്ങള്‍ പോലും (http://www.forbes.com/sites/energysource/2011/01/11/why-climate-science-divides-us-but-energy-technology-unites-us/) ഇത്തരത്തിലുള്ള പിളര്പ്പു കള്‍ മാനവ സമൂഹത്തില്‍ ഉണ്ടാകുന്നതിനു കാരണമായിട്ടുണ്ട്. അപ്പോള്‍ തന്നെ ഈ ആശയങ്ങളും വിശ്വാസങ്ങളും മാനവ സമൂഹത്തിന്റെ വളര്ച്ചടയ്ക്കും വികാസത്തിനും അവയുടേതായ സംഭാവനകള്‍ നല്കി്യിട്ടുണ്ട്. (ക്രിസ്ത്യാനിത്വം ഇത്തരത്തിലുള്ള ഒരു ഗുണപരമായ സംഭാവനയും സമൂഹത്തിനു നല്കിതയിട്ടില്ല എന്നാണ് താന്കള്‍ കരുതുന്നതെങ്കില്‍ താന്കള്‍ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഈ ലേഖനത്തിലുണ്ട് - http://www.billmuehlenberg.com/2009/01/10/christianity%E2%80%99s-positive-contributions-an-atheist-confession . മനുഷ്യരെ തമ്മില്‍ വിഭജിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ഇത്തരം ആശയങ്ങളും വിശ്വാസങ്ങളും തെറ്റാണ് എന്ന് വാദിക്കുന്നത് തികഞ്ഞ വിഡ്ഢിത്തരമാണ്. വിഭജനം ചിന്തിക്കുന്ന ഒരു സമൂഹത്തിന്റെ ലക്ഷണമാണ്. എന്നാല്‍ വിഭജനങ്ങള്‍ രക്തച്ചൊരിച്ചിലിലേക്ക് എത്തുന്നത് നിശ്ചയമായും തടയപ്പെടേണ്ടതാണ്. പലപ്പോഴും പുതിയ ആശയങ്ങളും വിശ്വാസങ്ങളും രക്തച്ചൊരിച്ചിലിലേക്ക് എത്തിച്ചേരുന്നത് പിന്ഗാരമികള്‍ അവ തെറ്റായ രീതിയില്‍ സ്വാര്ത്ഥ്താല്പര്യങ്ങള്ക്ക് വേണ്ടി ഉപയോഗിക്കുന്നത് കൊണ്ടാണ്. ഉദാഹരണമായി "നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ ; നിങ്ങളെ പകെക്കുന്നവർക്കും ഗുണം ചെയ്വി്ൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ ; നിങ്ങളെ ദുഷിക്കുന്നവർക്കും വേണ്ടി പ്രാർത്ഥിപ്പിൻ. നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക" (Luke 6:27-29) എന്ന് പറഞ്ഞ യേശുവും ആര്ക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ നന്മ ചെയ്യുവിന്‍ എന്ന് പഠിപ്പിച്ച (1 Thess 5:15 & 1 Peter 3:9) യേശുവിന്റെ ആദിമ പിന്ഗാ്മികളും അവര്‍ പഠിപ്പിച്ച ദൈവശാസ്ത്രപരമായ വിഷയങ്ങളില്‍ പോലും അവരുടെ പഠിപ്പിക്കലുകളില്‍ നിന്നും വ്യതിചലിച്ച കുറെ സഭാ നേതാക്കന്മാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്ക്ക് വേണ്ടി നടത്തിയ കുരിശു യുദ്ധങ്ങളെ അംഗീകരിക്കുമായിരുന്നു എന്ന് താങ്കള്‍ കരുതുന്നെങ്കില്‍, ക്രിസ്ത്യാനിത്വത്തിനോടുള്ള താങ്കളുടെ വിരോധം താങ്കളുടെ യുക്തി ഭദ്രമായി ചിന്തിക്കുവാനുള്ള കഴിവിനെ പ്രയോജനരഹിതമാക്കി കളഞ്ഞിരിക്കുന്നുവോ എന്ന് സംശയിക്കുവാന്‍ മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ.