Monday, November 9, 2009

എനിക്ക് ലഭിച്ച രണ്ട് വിട പറയല്‍ ചടങ്ങ്



എന്റെ പ്രവാസ ജീവിതാവസാനത്തിന്റെ ഭാഗമായി സ്നേഹമുള്ള കുവൈറ്റ് ബ്ലോഗേര്‍സ്സും എന്റെ സഹപ്രവര്‍ത്തകരും ചങ്ങാതിമാരും നല്‍കിയ ഹൃദ്യമായി വിടചൊല്ലല്‍ അതിലെ ചിത്രങ്ങള്‍ ... സാധാ‍ാരണ യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിയ്ക്കുന്നവരാണ് തീറ്റ നല്‍കുക എന്നാല്‍ എന്റെ ക്കൈകൊണ്ടുണ്ടാക്കിയതാവാം എന്ന എന്റെ നിര്‍ബ്ബന്ധം ... ബ്ലോഗേര്‍സ്സിന് (വൈകുന്നേരമായതിനാല്‍) ഇറച്ചിയും മരചീനിയും ... സഹചാരികള്‍ക്ക് നെയ്‌ച്ചോറും മലബാര്‍ സ്റ്റൈല്‍ തേങ്ങ വറുത്തരച്ചുണ്ടാക്കിയ ക്കോഴിക്കറിയും .... എങ്ങനെ ജീവിയ്ക്കും എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ഈ വിരുന്നിലും വെയ്പ്പിലും ഉണ്ട് എന്നത് ആരെങ്കിലും മനസ്സിലാക്കിയോ ആവോ :)



































ഇതല്ലാം എന്റെ സഹപ്രവര്‍ത്തകരും ചങ്ങാതിമാരും






വിനോദേട്ടന്റെ ആശംസ






തയ്യാറായിരിക്കുന്ന നെയ്ചോറും കറിയും



എനിക്ക് നിഴലായി എല്ലാ സഹായവും

ചെയ്തു തന്ന എന്റെ പ്രിയ മിത്രം യൂസഫ്






കുവൈറ്റ് ബ്ലോഗേര്‍സ് നല്‍കിയ ഹൃദ്യമായ യാത്രയയപ്പ് ചിത്രങ്ങള്‍
















































































13 comments:

വിചാരം said...

ഞാന്‍ എത്തി കൂടുതല്‍ ചിത്രങ്ങളുമായി

ചിന്തകന്‍ said...

ഒരിക്കല്‍ കൂടി, സര്‍വ്വ ഭാവുകങ്ങളും....

കറിവേപ്പില said...

അപ്പൊ പിന്നെ പൊന്നാനിയില്‍ വച്ച് കാണാം....,
കാണണം..!

വീ.കെ.ബാല said...

പഹയാ, ഞമ്മടെ ഫോട്ടം ഇല്ലല്ലോ ???ഒരിക്കല്‍ കൂടി, സര്‍വ്വ ഭാവുകങ്ങളും.... പൊന്നാനിയിൽ വന്ന് കാണാം കാണണം..

വിചാരം said...

ബാലാ എന്റെ ക്യാമറയില്‍ ഇരുട്ട് കയറിയാല്‍ പിന്നെ ഒന്നും കാണില്ല .. അതാ ക്യാമറ ബാഗില്‍ വെച്ചത് .. പിന്നെ അതിശക്തമായ ഫ്ലാഷ് ഇല്ലാത്തത് കൊണ്ടും :) (ഞാന്‍ ഇവിടെയൊന്നും ഇല്ലട്ടൊ

മുസാഫിര്‍ said...

അപ്പോള്‍ ഇതിലൊരു ക്ലൂ ഉണ്ട് അല്ലെ ? ഹോട്ടലിന്റെ ഉല്‍ഘാടനത്തിനു വിളിക്കണെ !

ഉറുമ്പ്‌ /ANT said...

ക്ലൂ പിടികിട്ടി വിചാരം.
നല്ല കോഴിക്കറിയും നെയ്ച്ചോറും തിന്നാനുള്ള യോഗം ഇനിമുതൽ പൊന്നാനിക്കാർക്കു മാത്രം.

വിടില്ല. ഞങ്ങളും പോരും. അടുത്ത ലീവിന്.
:)

Unknown said...

ഇത് ആദ്യത്തെ വിടപറച്ചിലില്‍ തന്നെ പിടി കിട്ടിയിരുന്നു ;-)
അപ്പൊ പൊന്നാനിയില്‍ കാണാം...
എല്ലാ ആശംസകളും !

ഹന്‍ല്ലലത്ത് Hanllalath said...

പുതിയ സംരംഭത്തിന് ആശംസകള്‍..

വിചാരം said...

അയ്യോ.. ഞാന്‍ ഹോട്ടലൊന്നും തുടങ്ങുന്നില്ലേ..... :) ഭക്ഷണം പാകം ചെയ്യാന്‍ ഹോട്ടലൊന്നും തുറക്കേണ്ട

ശ്രീ said...

അപ്പൊ ഇനി ബാക്കി എല്ലാം നാട്ടില്‍... അല്ലേ?

Typist | എഴുത്തുകാരി said...

പുതിയ സംരംഭത്തിനു് (അതെന്തു തന്നെയായാലും‌) ഭാവുകങ്ങള്‍.

തിരൂര്‍ക്കാരന്‍ said...

വിചാരം,
നമ്മള്‍ വലിയ ദൂരം ഒന്നും അല്ല..ഒന്ന് ജന്ഗ്ഗാര്‍ കടന്നാല്‍ മതി..ഞാന്‍ അവിടെ എത്തും...പൊന്നാനി എനിക്ക് ഇഷ്ടപെട്ട സ്ഥലമാ ..എന്റെ ഫ്രന്റ്സ് ഉം ഉണ്ടവിടെ..യൂസുഫ്‌ അടക്കം....എല്ലാ ആശംസകളും..