Tuesday, August 28, 2012

ഓണം മുസ്ലിങ്ങള്‍ ആഘോഷിക്കാമോ ?

ഓണം മുസ്ലിങ്ങള്‍ ആഘോഷിക്കാമോ ? ഇല്ല, ഇസ്ലാമിക വിശ്വാസികള്‍ ഓണം ആഘോഷിക്കാന്‍ പാടില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം, എന്നാല്‍ വിളക്ക് കത്തിക്കുന്നതില്‍ ഇസ്ലാമിക കാഴ്ചപ്പാടില്‍ തെറ്റായി കാണുന്നില്ല, ഓണം കേരളത്തിലെ ഹിന്ദുക്കളുടെ ആഘോഷമാണ് എന്നാല്‍ അതൊരു എല്ലാ മലയാളികളുടെയും ആഘോഷമല്ല, അതൊക്കെ ചുമ്മാ പറയുന്നത്, മഹാബലിയും, മഹാവിഷ്ണുവെല്ലാം ഹൈന്ദവരുടെ പൌരാണിക സങ്കല്‍പ്പങ്ങളാണ്, ഇവര്‍ വേഷം മാറി അമ്പലങ്ങളില്‍ പ്രതിഷ്ടകളായി സുഖമായി വിശ്വാസികള്‍ക്ക് അനുഗ്രഹം കൊടുത്തുകൊണ്ടിരിക്കുന്നു, ഖുരാനിലോ, ബൈബിളിലോ മഹാബലിയും മഹാവിഷ്ണുവുമൊന്നും ഇല്ലാത്തതിനാല്‍ ഇവര്‍ ഇതൊന്നും ആഘോഷിക്കാന്‍ പാടില്ല എന്ന് തന്നെ പറയാം അങ്ങനെ ചെയ്‌താല്‍ അവര്‍ അവരുടെ മതത്തില്‍ നിന്ന്‍ പുറത്ത് പോകുക തന്നെ ചെയ്യും. ഓണം മലയാളികളുടെ മൊത്തം ആഘോഷമല്ല അത് കേവലം മലയാളികളായ ഹൈന്ദവരുടെ മാത്രം ആഘോഷമാണ്, മതങ്ങളിലോ ദൈവങ്ങളിലോ വിശ്വാസമില്ലാത്ത ഞങ്ങളെ പോലുള്ളവര്‍ക്കൊന്നും ഓണം കേരളീയ ഉത്സവമായി അംഗീകരിക്കാന്‍ പ്രയാസമാണ്, മലയാളികളായ ഹൈന്ദവ വിശ്വാസികള്‍ ഓണം ആഘോഷിക്കട്ടെ അത് പൊതു ഖജനാവിൽ നിന്നാവരുത് അത് എന്റെയും ഓണം ആഘോഷിക്കാത്തവരുടെയും പണമാണ്.


5 comments:

വിചാരം said...

മതങ്ങളിലോ ദൈവങ്ങളിലോ വിശ്വാസമില്ലാത്ത ഞങ്ങളെ പോലുള്ളവര്‍ക്കൊന്നും ഓണം കേരളീയ ഉത്സവമായി അംഗീകരിക്കാന്‍ പ്രയാസമാണ്, മലയാളികളായ ഹൈന്ദവ വിശ്വാസികള്‍ ഓണം ആഘോഷിക്കട്ടെ അത് പൊതു ഗജനാവില്‍ നിന്നാവരുത് അത് എന്റെയും ഓണം ആഘോഷിക്കാത്തവരുടെയും പണമാണ്.

- സാഗര്‍ : Sagar - said...

അപ്പൊ നിങ്ങ നിരീസ്വരവാദിയാ ?

സന്തോഷ്‌ said...

ഗജനാവില്‍ അല്ല ഖജനാവിൽ ആണ് ശരി

നിരീസ്വരവാദിയാ അല്ല നിരീശ്വരവാദി ആണ് ശരി

കടത്തുകാരന്‍/kadathukaaran said...

ഞാനൊരു നിരീശ്വര വാദിയാണ് ..... ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം.

Unknown said...

ഓണത്തെ ബഹിഷ്കരിച്ചോ ? :)