Saturday, April 9, 2011

എന്റെ വോട്ട് ആർക്ക് ???



ഇന്ത്യൻ പൌരന്റെ ഏറ്റവും വലിയ പവർഫുൾ ആയുധമാണവന്റെ വോട്ടവകാശം , ഈ അവകാശം യുക്തിഭദ്രമായ രീതിയിൽ ചിന്തിച്ച് ഉപയോഗിക്കുക , കേരള ജനതയുടെ 60% ത്തിലധികം ജനതയും വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ളവരാണ് ബാക്കി വരുന്ന 40 % ത്തോളം പേരിൽ ഭൂരിഭാഗവും അടിസ്ഥാനപരമായ സാഹചര്യങ്ങൾക്കനുസരിച്ച് ചിന്തിയ്ക്കുന്നവരാണ്, ഇങ്ങനെയുള്ള ചിന്തകരിൽ ഭൂരിപക്ഷം പേരും ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വരണമെന്ന് ആഗ്രഹിയ്ക്കുന്നു എന്തുകൊണ്ടങ്ങനെ ജനത ചിന്തിയ്ക്കുന്നു ?

---------------------------------------------------------------

പൊന്നാനി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ശ്രീരാമകൃഷ്ണന് അദ്ദേഹത്തിന്റെ ചിഹ്നമായ ചുറ്റിക അരിവാൽ നക്ഷത്രത്തിന് വോട്ട് നൽകണമെന്ന് അഭ്യർത്ഥിയ്ക്കുന്നു .. എന്തിനെന്ന് ആരെങ്കിലും ചോദിച്ചാൽ പൊന്നാനിക്കാരനായ എന്റെ ഉത്തരം ഇതായിരിക്കും

കഴിഞ്ഞ 50 വർഷത്തെ വികസനം കേവലം 5 വർഷം കൊണ്ട് ഇടത്പക്ഷ സർക്കാറും ഈ മണ്ഡലത്തെ പ്രതിനീധീകരിച്ച പാലൊളി മുഹമദ് കുട്ടിയും ചെയ്തതിനാൽ … അജയ്മോഹൻ എന്ന വ്യക്തി ജയിച്ചാൽ ഇനിയൊരിക്കലും പൊന്നാനിക്ക് വികസനമെന്നത് ഉണ്ടാവില്ല എന്നത് 100% വും ഉറപ്പാണ് കാരണം . സ്വാഭാവികമായ ചിന്ത തന്നെ ഇത്രയും വികസനം ഉണ്ടാക്കിയ മുന്നണിയെ പരാജയപ്പെടുത്തിയ ജനതയാണ് പൊന്നാനിക്കാർ ഇനിയിപ്പോ ഞാൻ വികസനം ഉണ്ടാക്കിയാലും അടുത്ത തവണ എന്നെ ഈ മണ്ടന്മാർ പരാജയപ്പെടുത്തും .

വിലപ്പെട്ട വോട്ട് വിലയറിഞ്ഞ് ചെയ്യുക .. രാമകൃഷ്ണനെ വിജയിപ്പിച്ച് സ:വി.എസിന്റെ കരങ്ങൾക്ക് ശക്തി പകരുക അദ്ദേഹത്തെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കാൻ യുക്തിപൂർവ്വം എല്ലാവരും ശ്രമിയ്ക്കുക

കേരളത്തിലെ എല്ലാ ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് നിങ്ങളുടെ വിലയേറിയ വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിയ്ക്കുന്നു .

4 comments:

ഋതുസഞ്ജന said...

Pracharanam inganeyum!

ശ്രീജിത് കൊണ്ടോട്ടി. said...

ഇടതുപക്ഷമുന്നണി തന്നെ ഭരണത്തില്‍ തുടരണം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക്‌ വിജയാശംസകള്‍...

മുക്കുവന്‍ said...

കഴിഞ്ഞ 50 വർഷത്തെ വികസനം കേവലം 5 വർഷം കൊണ്ട് ഇടത്പക്ഷ സർക്കാറും ???

പ്രവാസികള്‍ കൊണ്ടുവരുന്ന ചില്ലിതുട്ടുകളല്ലാതെ കേരളത്തില്‍ എന്ത് വരുമാനമാണണ്ണാ ഉള്ളത്? വികസിപ്പിച്ച്, വികസിപ്പിച്ച് എന്ന് പൊട്ടുമോ ആവോ?

വിചാരം said...

മുക്കുവാ … താങ്കളൊരു പ്രവാസി ആണെങ്കിൽ ഈ വാക്കുകൾ അഹങ്കാരത്തിന്റെ വാക്കുകളായി മാത്രമേ എനിക്ക് കാണാനാവൂ .. എന്റെ പ്രിയ മുക്കുവാ പ്രവാസികൾ ഭാരത വികസനത്തിന് വലിയൊരു സംഭാവന ചെയ്യുന്നുണ്ട് മലയാളികൾ അവരുടെ സ്റ്റേറ്റിനും ഒരു വിഹിതം (പ്രാവസികൾ അയക്കുന്ന ഏതൊരു പണവും (ദിനാർ,ദിർഹം) ഡോളറായണല്ലോ നമ്മുടെ കേന്ദ്ര സർക്കാറിന് ലഭിയ്ക്കുക ഇതിൽ നിന്നൊരു വിഹിതം കേരളത്തിനും കിട്ടുന്നു എന്നാൽ കേരളത്തിന് നേരിട്ട് വിദേശ നാണ്യം നേടി തരുന്നത് കാർഷിക മത്സ്യ മേഖലയാണ്, വ്യക്തിയുടെ വികസനം രാഷ്ട്രത്തിന്റെ തന്നെ വികസനമാണ് , ഏതൊരു ഇന്ത്യൻ പൌരന്റെ വികസനം ആ രാജ്യത്തിന്റെ തന്നെ വികസനമാണ്, ഇന്ത്യ ഒരു ഫെഡറൽ സിസ്റ്റം ഉൾകൊള്ളുന്നതുകൊണ്ടും തുല്യത ഉള്ളതിനാലും ഒരു പ്രദേശത്തിന്റെ ആളോഹരി വരുമാനനുസരിച്ച് ആ സ്റ്റേറ്റിനെ മറ്റു വികസിത സ്റ്റേറ്റുകളുടെ നിലവാരത്തിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യം കൂടി കേന്ദ്ര സർക്കാറിനുണ്ട് അതുകൊണ്ട് പൊന്നു മുക്കുവാ താങ്കൾ അയക്കുന്ന പണം ഇനിമുതൽ ഹുണ്ടിയായി അയച്ചാലും കേരള വികസനത്തിന് അതൊരു തടസ്സമവില്ല എന്നാലത് ഭാരത വികസനത്തിന് തടസ്സമാവും.



കേന്ദ്രം തരുന്ന പണവും കേരളത്തിന്റെ തന്നെ വിഹിതം കൂടി അർപ്പണമനോഭാവത്തോടെ നടത്തിയ വികസനമാണ് എന്റെ സ്ഥലമായ പൊന്നാനിക്ക് പാലൊളി കാഴ്ച്ച വെച്ചത് .. കേന്ദ്രവും കേരളവും എന്റെ നാടാണ് … അവിടത്തെ വികസനത്തിന് ആക്കം കൂട്ടുന്ന എന്തും നമ്മൾ അംഗീകരിക്കേണ്ടതുമാണ് .