Sunday, September 5, 2010

നിരീശ്വര ചിന്തയുടെ ആദ്യ സ്റ്റെപ്പ്

ഇസ്ലാമിക യാ‍ഥാസ്ഥിക കുടുംബത്തിലും ,ഇസ്ലാമിക ചുറ്റുപ്പാടിലും ജനിച്ചു വളര്‍ന്ന എന്നില്‍ നിരീശ്വര ചിന്ത വളര്‍ന്നു വരാന്‍ ഒത്തിരി കാരണങ്ങളുണ്ടായിട്ടുണ്ട് അതിലേറ്റവും പ്രധാനമായി ഞാന്‍ മനസ്സിലാക്കിയത് ഒരു സംഭവത്തിലൂടെയാണ്, പത്മിനി ടീച്ചറെ കുറിച്ച് എത്ര എഴുതിയാലും തീരില്ല കാരണം എന്റെ മാതാവ് കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയാണീ ടീച്ചര്‍, എന്റെ ഇല്ലത്തിന് മുന്‍പിലായി തന്‍‌വീറുല്‍ ഇസ്ലാം മദ്രസ്സയാണ് അവിടെ പഠിപ്പിയ്ക്കുന്നതൊക്കെ എനിക്ക് കേള്‍ക്കാനാവും അങ്ങനെ ഒരു ദിവസം അന്ന് ഞാന്‍ 4 ലിലാണ് പഠിയ്ക്കുന്നത് അതായത് എനിക്ക് 9 വയസ്സ് പ്രായം, കാലത്ത് വീടിന്റെ കോലായയില്‍ (വരാന്തയില്‍) ഇരിക്കുമ്പോള്‍ മുസല്യാര്‍ കുട്ടികളെ പഠിപ്പിയ്ക്കുന്നത് ഇങ്ങനെയായിരുന്നു “ ഇസ്ലാം കാര്യവും ഇമാന്‍ കാര്യവുമറിയാത്തവരൊക്കെ നരഗത്തിന്റെ അവകാശികളായിരിക്കും, മുസ്ലിംങ്ങളല്ലാത്ത ആരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല ഈ വാക്കുകള്‍ എന്റെ കൊച്ചു മനസ്സില്‍ ചിന്തയുടെ നാമ്പിട്ടുവെന്നു പറയാം, ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പത്മിനി ടീച്ചറും അവരുടെ സ്നേഹമുള്ള അമ്മയുമെല്ലാം നരഗത്തില്‍ പോവുകയോ ?

ആ ചിന്ത എന്റെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ക്കും അതിനുള്ള ഉത്തരവും തേടിയുള്ള അന്വേഷണം, അനേകം പുസ്തകങ്ങള്‍, ലേഖനങ്ങള്‍, ഖുറാന്‍ തന്നെ പലവട്ടം (മലയാള പരിഭാഷ) എന്റെ ചിന്തയോട് ഒത്തിരി താദാത്മ്യമുള്ള ഒരു പുസ്തകമായിരുന്നു സാംസ്കൃതയാലിന്റെ തത്ത്വചിന്ത എന്ന പുസ്തകം ഒരുപക്ഷെ ആ പുസ്തകമായിരിക്കാം എന്റെ അന്വേഷണത്തിന് ആത്മവിശ്വാസം പകര്‍ന്നു തന്നത്, സ്വര്‍ഗ്ഗ നരഗം എന്ന മൂഢചിന്തയോളം മറ്റൊരു ചിന്തയുണ്ടോന്ന് തോന്നുന്നില്ല, സ്വര്‍ഗ്ഗവും നരഗവും മതങ്ങള്‍ ഭീഷണിപ്പെടുത്തുന്ന കോലത്തിലുള്ള ദൈവവുമൊന്നും ഇല്ലാ എന്ന സത്യത്തിലേക്ക് ഞാനിന്ന് എത്തിയതില്‍ ഞാന്‍ ഏറ്റവുമധികം നന്ദി പറയേണ്ടത് അന്ന് മദ്രസ്സയില്‍ ആ വാക്കുകള്‍ പറഞ്ഞ മുസല്യാരോടാണ്.

6 comments:

വിചാരം said...

മുസ്ലിംങ്ങളല്ലാത്ത ആരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല

ശ്രീജിത് കൊണ്ടോട്ടി. said...

അനുഭവക്കുറിപ്പുകള്‍ വായിക്കുന്നുണ്ട്, ഇത്തരത്തില്‍ ഉള്ള ചില അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്‌!

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

പലതിനെക്കുറിച്ചും ആഴത്തില്‍ ചിന്തിക്കുമ്പോഴും അറിയുമ്പോഴും പലതും നമ്മള്‍ ശരിയായി മനസ്സിലാക്കുന്നു.

ബയാന്‍ said...

ഉം.

നിലാവ്‌ said...

Good thoughts... I hear in church that ''none other than Christians go to heaven''
Whom should we believe????