Saturday, August 21, 2010

സമയമായോ ?

സമയമായോ എന്നൊരു സംശയമില്ലാതില്ല എങ്കിലും എഴുതാനൊത്തിരി ഉണ്ടാവുമ്പോള്‍ സമയമായി എന്ന് തന്നെ പറയാം, ആത്മകഥ എന്നത് പ്രശസ്തര്‍ക്ക് മാത്രമേ എഴുതാവൂ എന്നൊക്കെ അലിഖിത നിയമം ഉണ്ടെങ്കില്‍ എനിക്കതിന് അര്‍ഹതിയില്ല, സാധരണക്കാരനില്‍ സാധാരണക്കാരനായ എന്നില്‍ നിന്നെന്ത് സമൂഹത്തിന് സ്വാംശീകരിച്ചെടുക്കാന്‍ എന്നൊക്കെ ആരെങ്കിലും ചോദിച്ചാല്‍ ഉത്തരം മുട്ടിപോകും, ഒരു വ്യക്തി (തനി സാധാരണക്കാരന്‍) തന്റെ ജീവിതത്തില്‍ എന്തല്ലാം നേരിടുന്നു എന്നത് എന്റെ ജീവിതത്തിലൂടെ-അനുഭവത്തിലൂടെ‌- മനസ്സിലാക്കാനാവും എന്നതിനാല്‍ ഇവിടെ ഞാന്‍ കുറിയ്ക്കുകയാണ് എന്റെ ജീവിതത്തിലെ ഓരോ ഏടുകളും .. ഇവയിലൂടെ ഞാന്‍ കണ്ട മനുഷ്യര്‍,സ്ഥലം,ജീവിതം, മറ്റുള്ളവരുടെ അനുഭവങ്ങള്‍, ഇവിടെ തര്‍ക്കങ്ങളും വാഗ്വാദങ്ങളുമില്ല, എതിരാളികളും അനുയായികളുമില്ല , യുക്തിവാദികളും വിശ്വാസികളുമില്ല എല്ലാം എന്റെ ചങ്ങാതിമാര്‍ മാത്രം.എന്തും തുറന്നെഴുതാം അതിന്റെ പേരില്‍ ആരും പരസ്പരമുള്ള അനാവശ്യ പോരാട്ടങ്ങള്‍ ഉണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

2 comments:

വിചാരം said...

ഒരു വ്യക്തി (തനി സാധാരണക്കാരന്‍) തന്റെ ജീവിതത്തില്‍ എന്തല്ലാം നേരിടുന്നു എന്നത് എന്റെ ജീവിതത്തിലൂടെ-അനുഭവത്തിലൂടെ‌- മനസ്സിലാക്കാനാവും എന്നതിനാല്‍ ഇവിടെ ഞാന്‍ കുറിയ്ക്കുകയാണ് എന്റെ ജീവിതത്തിലെ ഓരോ ഏടുകളും ..

ടോട്ടോചാന്‍ said...

തിരിച്ചു വരവിന് ആശംസകള്‍...