നിലാവുള്ള എല്ലാ രാത്രികളും അവളൊരിക്കലും ഉറങ്ങാറില്ല, നിലാവ് അവളുടെ സ്വപ്നങ്ങള്‍ക്ക് ജീവന് വെയ്പ്പിയ്ക്കുന്നു. മനസ്സിനെ മേയാനനുവദിച്ചവള് ശരീരത്തെ ശാന്തതയുടെ തീരത്തേയ്ക്ക് അടുപ്പിയ്ക്കുന്നു.
അവള് ആരെന്നായിരിക്കും നിങ്ങള്‍ ചോദിയ്ക്കുക .
ഒരു സ്ത്രീ , അവളൊരു സാധാരണ സ്ത്രീയല്ല എന്നാല്‍ എല്ലാ സ്ത്രീകളെ പോലെ തന്നെ എല്ലാം കൃത്യമായി ഉള്ളൊരു സ്ത്രീ പക്ഷെ എന്തല്ലാമോ ഇല്ലായെന്ന് സമൂഹവും അവളും കല്പിച്ചു , ബുദ്ധിയില്ലാത്ത, സൌന്ദര്യമില്ലാത്ത , ധനമില്ലാത്ത അങ്ങനെ ഒരു സ്ത്രീയ്ക്ക് ഏറ്റവും പ്രധാന്യമേറിയതൊന്നുമില്ലാത്ത ഒരു പാവം
“ മൂപ്പര് വിളിച്ചിരിന്നു, അടുത്ത മാസം വരുമെന്ന് പറഞ്ഞു , എനിക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചു, ഞാന്‍ പറഞ്ഞു “എനിക്കൊന്നും വേണ്ട നിങ്ങളൊന്ന് വന്നാല്‍ മതി”
അടുത്ത വീട്ടിലെ അവളുടെ കൂട്ടുക്കാരിയോടായി അവള് പറഞ്ഞു, കൂട്ടുക്കാരി ചിരിച്ചുവെങ്കിലും മനസ്സില്‍ വല്ലാത്തൊരു വ്യഥ, സത്യത്തില്‍ അങ്ങനെ ആരും അവള്‍ക്ക് വിളിക്കാനില്ലായിരിന്നു ,അവിവാഹിതയായ അവളുടെ മനസ്സില്‍ താന്‍ വിവാഹിതയായെന്നും , ഭര്‍ത്താവ് ഗള്‍ഫിലാണെന്നും ഇടയ്ക്കിടെ ടെലിഫോണ്‍ ചെയ്യാറുണ്ടെന്നും ആ തോന്നലാണ് അവളെ ഓരോ നാളും എഴുന്നേല്‍പ്പിയ്ക്കുന്നത്, അനുജത്തിയുടെ വിവാഹ ദിവസം തന്റെ ഭര്‍ത്താവ് വന്നിട്ട് മതി വിവാഹമെന്നവള് ശഠിച്ചപ്പോള്‍ മനസ്സുകൊണ്ട് കരയാത്തവര്‍ ആരുമില്ലായിരിന്നു.
അടുത്തുള്ള അംഗനവാടിയിലെ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ താലോലിക്കുമ്പോളറിയാം അവളിലും ഉറങ്ങി കിടയ്ക്കുന്നൊരു മാതൃത്വമുണ്ടെന്ന് , ഏതൊരു കുഞ്ഞുങ്ങളേയും സ്വന്തമെന്ന് സ്നേഹിക്കാനാവുന്ന അവള്‍ക്ക് ഒരു ജീവിതമോ കുഞ്ഞോ ഉണ്ടാവണമെന്നാഗ്രഹിക്കുന്നവര്ക്ക് പോലുമറിയാം അങ്ങനെയൊരു ജീവിതം അവള്ക്കുണ്ടാവില്ലാന്ന്, സൌന്ദര്യമോ, ധനമോ, വിദ്യാഭാസമോ ബുദ്ധിയോ ഇല്ലാത്ത ഒരു സ്ത്രീയെ ആരു വിവാഹം ചെയ്യാന്‍ ? എല്ലാ ആശങ്കള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്പില് എല്ലാ പല്ലുകളും കാട്ടി കണ്ണുകള്‍ ഇറുകി പിടിച്ചവള് പറയും “ മൂപ്പരുടെ ഫോണിപ്പോള് വരും ഞാന്‍ വീട്ടില്‍ പോവട്ടെ “
അവള് കാത്തിരിക്കുകയാണ് , അവളുടെ മനസ്സില്‍ മാത്രമുള്ള ആ സുന്ദരനായ തന്റെ ഭര്‍ത്താവിനെ.
പ്രിയ ബ്ലോഗേർസ് .. ഇവിടെ എന്റെ പോസ്റ്റുകൾ വായിക്കുന്നവരോട് , ഒരുപക്ഷെ ഇതൊരു അഹങ്കാര വാക്കുകളും ചിന്തകളുമായിരിക്കാം എന്നാൽ അങ്ങനെ അഹങ്കരിക്കുന്നതാണെനിക്കിഷ്ടം , എന്റെ ഇഷ്ടത്തിന് ആർക്കും ഒന്നും നഷ്ടമാവാത്തതിനാൽ എന്റെ ഇഷ്ടം ധിക്കാരത്തോടെയും അഹങ്കാരത്തോടെയും പറയട്ടെ .. കമന്റ് ബോക്സിൽ എനിക്ക് നിങ്ങളുടെ ഇല്ലാ ദൈവത്തിന്റെ അനുഗ്രഹം ചൊരിയരുത് എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണ്ട , പകരം പറ്റുമെങ്കിൽ 1000 രൂപയിൽ കുറയാത്ത സംഖ്യ ഡി.ഡി എടുത്ത് അയക്കുക .. പ്ല്ലീസ്
Labels
- അനുഭവം (15)
- അനുഭവങ്ങൾ (2)
- ആക്ഷേപ ഹാസ്യം (1)
- ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും (1)
- ഐക്യദാര്‍ഢ്യം (1)
- ഓര്മ്മി കുറിപ്പുകള്‍ (1)
- കഥ (6)
- ചിത്രങ്ങള്‍ (1)
- ചെറുകഥ (1)
- പലവക (4)
- പ്രതിഷേധം (3)
- മതപരം (1)
- രാഷ്ട്രീയം (3)
- ലേഖനം (31)
10 comments:
എല്ലാ ആശങ്കള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്പില് എല്ലാ പല്ലുകളും കാട്ടി കണ്ണുകള്‍ ഇറുകി പിടിച്ചവള് പറയും “ മൂപ്പരുടെ ഫോണിപ്പോള് വരും ഞാന്‍ വീട്ടില്‍ പോവട്ടെ “
കഥ നന്നായിരിക്കുന്നു,വിചാരം.
ഒന്നുമില്ലായ്മയിലെ ഒരു സ്വപ്നം പോലെ കഥ നന്നായി.
രണ്ടും മൂന്നും തവണ വായിച്ചു; അത്യാധുനിക കവിത പോലെ എനിക്കൊന്നും മനസ്സിലായില്ല. ഇതു നല്ല കഥ!!
എല്ലാമറിഞ്ഞ് ആരെങ്കിലും മുന്നോട്ട് വന്നെങ്കിലോ എന്ന് ഞാനും ആഗ്രഹിക്കുന്നു :)
ഷരീഫ് സാര്‍
ഇത് കേവലം കഥയല്ല ഇതൊരു സത്യമാണ് , പാവം എന്റെ അയല്‍വാസി പെണ്‍കുട്ടി .
റാംജി..
അവളുടെ സ്വപനത്തില്‍ ജീവിച്ചിരിക്കുന്ന ഒത്തിരി കഥാപാത്രങ്ങളുണ്ട് അതവളുടെ സ്വപ്നം മാത്രമല്ല ജീവിതവും കൂടിയാണ് .
യരലവ .
. എന്തിനാ രണ്ടും മൂന്ന് തവണ വായിക്കുന്നത് ഒരൊറ്റ തവണ മാത്രം വായിച്ചാല്‍ പോരെ .. എന്റെ അയല്‍വാസിയായൊരു പാവം പെണ്‍കുട്ടി, അവളൊരു മന്ദബുദ്ധിയായ പാവം, എന്റെ ഭാര്യയോട് അവള് തിരക്കിട്ട് വന്നു പറയും “ നാളെ വിരുന്നിന് പോകണം, മൂപ്പര് വിളിച്ചിരിന്നു” എന്നൊക്കെ … പാവം അവളുടെ മനോരാജ്യത്തിലെ രാജകുമാരന്റെ ചിത്രം ഇപ്പോള്‍ ഞങ്ങള്‍ക്കും മനസ്സിലാകും.
വല്ല്യമ്മായി.
. പൊന്നാനിയില്‍ വരികയാണെങ്കില്‍ ഇവളെ പരിചയപ്പെടാം .. അതേ എല്ലാം മനസ്സിലാക്കി എന്നെങ്കിലും ആരെങ്കിലും വരുമായിരിക്കും .
മനസിന്റെ നില തെറ്റാൻ ഒരു സെക്ക്ന്റ് ആവശ്യമില്ല. ഇങ്ങിനെ സ്വപ്നങ്ങളെ താലോലിച്ച് കഴിയുന്നവർ നമുക്ക് ചുറ്റും കണ്ണോടിച്ചാൽ കാണാം.
അവൾ, അവളുടെ മാത്രമായ ആ ലോകത്ത് സമാധാനമായിട്ട് കഴിഞ്ഞോട്ടെ....
കഥ നന്നായിരിക്കുന്നു...
ആശംസകൾ...
“ മൂപ്പരുടെ ഫോണിപ്പോള് വരും ഞാന്‍ വീട്ടില്‍ പോവട്ടെ “
അവള് കാത്തിരിക്കുകയാണ് , അവളുടെ മനസ്സില്‍ മാത്രമുള്ള ആ സുന്ദരനായ തന്റെ ഭര്‍ത്താവിനെ.
അവളിപ്പോഴും കാത്തിരിപ്പില്‍ തന്നെയാവുമല്ലേ...!
ആരെങ്ങിലും വരുമായിരിക്കും...
Post a Comment