ബ്ലോഗ് വായിക്കുന്നവര്‍ നിങ്ങളറിയുന്ന വിദ്യാര്‍ത്ഥികളോട് ഒരു കാര്യം പറയുക പ്രത്യേകിച്ച് മലബാറിലെ വിദ്യാര്‍ത്ഥികളോട്.... ഉത്തര കേരളത്തിലെ ഒട്ടു മിക്ക വിദ്യാര്‍ത്ഥികളും ട്രാന്‍സ്പോര്‍ട്ട് വണ്ടിയില്‍ കണ്‍ഷസന്‍ യാത്ര നടത്തുന്നവരാണ്, എന്നാല്‍ മലബാറിലെ 95% വിദ്യാര്‍ത്ഥികള്‍ക്കും സത്യത്തിലറിയില്ല തങ്ങള്‍ക്ക് കണ്‍ഷസന്‍ നമ്മുടെ സര്‍ക്കാര്‍ വാഹനത്തില്‍ ലഭിയ്ക്കുന്ന വിവരം. പ്രിയ വിദ്യാര്‍ത്ഥികളെ.... നിങ്ങള്‍ പഠിക്കുന്ന സ്ഥാപനത്തിലെ മേലാധികരിയില് നിന്ന് ലഭിയ്ക്കുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിങ്ങളുടെ വീടും പഠിയ്ക്കുന്ന സ്ഥാപനവും (ഇവയ്ക്കിടെയിലെ ദൂരം മാത്രം) രേഖപ്പെടുത്തിയാല്‍ (ട്രാണ്‍സ്പോര്‍ട്ട് അധികാരികളുടെ ഒപ്പ് ചിലപ്പോള്‍ വേണ്ടി വരും)നിങ്ങള്‍ക്ക് നമ്മുടെ സ്വന്തം സ്വത്തായ ആനവണ്ടിയിലും കണ്‍ഷസന്‍ ലഭിയ്ക്കും ..
NB
ആനവണ്ടി നമ്മുടെ സ്വന്തം സ്വത്താണ്, ഏതച്ചന്‍ വന്നാലും അമ്മയ്ക്ക് തല്ലുറപ്പ് എന്ന നിലപാടാണ് പൊതുവെ ആനവണ്ടി കാണുമ്പോള്‍ സമരക്കാര്‍ക്ക്, ദേശസ്നേഹം ഞങ്ങള്‍ക്ക് മാത്രമൊള്ളൂ എന്നഹങ്കരിക്കുന്ന ബി.ജെ.പി യുടെ ഹര്‍ത്താലില്‍ 20 അധികം സര്‍ക്കാര്‍ വണ്ടികള്‍ എറിഞ്ഞു തകര്‍ത്തു .. ഇവരുടെ കസര്‍ത്ത് കണ്ടാല്‍ തോന്നും ഈ ബസ്സുകളൊക്കെ പാക്കിസ്ഥാന് സര്‍ക്കാറിന്റേതാണന്ന്, പ്രിയ വിദ്യാര്‍ത്ഥികളെ നമ്മുടെ സ്വന്തം വീട്ടിലെ അലമാറയിലെ ചില്ല് നമ്മള് പൊട്ടിയ്ക്കാറിലല്ലോ അതുപോലെ കരുതി നമ്മുടെ സ്വത്തായ ആനവണ്ടിയെ ഒരു സമരത്തിലും ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ എറിഞ്ഞു തകര്‍ക്കരുത് .. യഥാര്‍ത്ഥ രാജ്യ സ്നേഹികള്‍ പൊതുമുതല്‍ നശിപ്പിയ്ക്കില്ല
പ്രിയ ബ്ലോഗേർസ് .. ഇവിടെ എന്റെ പോസ്റ്റുകൾ വായിക്കുന്നവരോട് , ഒരുപക്ഷെ ഇതൊരു അഹങ്കാര വാക്കുകളും ചിന്തകളുമായിരിക്കാം എന്നാൽ അങ്ങനെ അഹങ്കരിക്കുന്നതാണെനിക്കിഷ്ടം , എന്റെ ഇഷ്ടത്തിന് ആർക്കും ഒന്നും നഷ്ടമാവാത്തതിനാൽ എന്റെ ഇഷ്ടം ധിക്കാരത്തോടെയും അഹങ്കാരത്തോടെയും പറയട്ടെ .. കമന്റ് ബോക്സിൽ എനിക്ക് നിങ്ങളുടെ ഇല്ലാ ദൈവത്തിന്റെ അനുഗ്രഹം ചൊരിയരുത് എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണ്ട , പകരം പറ്റുമെങ്കിൽ 1000 രൂപയിൽ കുറയാത്ത സംഖ്യ ഡി.ഡി എടുത്ത് അയക്കുക .. പ്ല്ലീസ്
Labels
- അനുഭവം (15)
- അനുഭവങ്ങൾ (2)
- ആക്ഷേപ ഹാസ്യം (1)
- ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും (1)
- ഐക്യദാര്‍ഢ്യം (1)
- ഓര്മ്മി കുറിപ്പുകള്‍ (1)
- കഥ (6)
- ചിത്രങ്ങള്‍ (1)
- ചെറുകഥ (1)
- പലവക (4)
- പ്രതിഷേധം (3)
- മതപരം (1)
- രാഷ്ട്രീയം (3)
- ലേഖനം (31)
1 comment:

Post a Comment