പ്രിയ ബ്ലോഗേർസ് .. ഇവിടെ എന്റെ പോസ്റ്റുകൾ വായിക്കുന്നവരോട് , ഒരുപക്ഷെ ഇതൊരു അഹങ്കാര വാക്കുകളും ചിന്തകളുമായിരിക്കാം എന്നാൽ അങ്ങനെ അഹങ്കരിക്കുന്നതാണെനിക്കിഷ്ടം , എന്റെ ഇഷ്ടത്തിന് ആർക്കും ഒന്നും നഷ്ടമാവാത്തതിനാൽ എന്റെ ഇഷ്ടം ധിക്കാരത്തോടെയും അഹങ്കാരത്തോടെയും പറയട്ടെ .. കമന്റ് ബോക്സിൽ എനിക്ക് നിങ്ങളുടെ ഇല്ലാ ദൈവത്തിന്റെ അനുഗ്രഹം ചൊരിയരുത് എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണ്ട , പകരം പറ്റുമെങ്കിൽ 1000 രൂപയിൽ കുറയാത്ത സംഖ്യ ഡി.ഡി എടുത്ത് അയക്കുക .. പ്ല്ലീസ്
Labels
- അനുഭവം (15)
- അനുഭവങ്ങൾ (2)
- ആക്ഷേപ ഹാസ്യം (1)
- ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും (1)
- ഐക്യദാര്‍ഢ്യം (1)
- ഓര്മ്മി കുറിപ്പുകള്‍ (1)
- കഥ (6)
- ചിത്രങ്ങള്‍ (1)
- ചെറുകഥ (1)
- പലവക (4)
- പ്രതിഷേധം (3)
- മതപരം (1)
- രാഷ്ട്രീയം (3)
- ലേഖനം (31)
Wednesday, September 30, 2009
യുക്തിവാദികള്‍ എങ്ങനെ ആയിരിക്കണം
പൊതുവെ മത വിശ്വാസികള്‍ക്കൊരു ധാരണയുണ്ട് അവര്‍ മാത്രമേ സദാചാരപരമായ ജീവിതം നയിക്കുന്നവരൊള്ളൂ എന്ന്, ഈ സദാചാരം എന്നത് തന്നെ മതത്തിന്റേത് മാത്രമാണന്ന് മൂഢധാരണയുള്ളവരും കുറവല്ല, വിശ്വാസികള്‍ക്ക് ഒരു ധാര്‍മിക മോഡല്‍ ആയിരിക്കണം യുക്തിവാദികള്‍ എന്നൊരു അഭിപ്രായമെനിക്കുണ്ട്, സ്വര്‍ഗ്ഗവും നരകവും പുണ്യവും മറ്റും ചിന്തിയ്ക്കാത്ത വിശ്വസിക്കാത്ത യുക്തിവാദികള്‍ക്കായിരിക്കണം പാവങ്ങളെ സഹായിക്കലും മറ്റു സാമൂഹിക സേവനത്തില്‍ മുന്‍ത്തൂക്കം, ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കേണ്ടത് ഒരു സംഘടനയുടെ ബലത്തിലോ , അങ്ങനെ കൊടുത്ത് സംഘടനയ്ക്ക് ബലം കൂട്ടുകയോ ചെയ്യരുത്, നമ്മള് കൊടുക്കുന്നത് അര്‍ഹിക്കുന്ന ഒരാള്‍ക്കായിരിക്കണം അയാളും നമ്മളുമല്ലാതെ മറ്റൊരാള്‍ അറിയാന്‍ ഇടവരാതെ സൂക്ഷിക്കണം അങ്ങനെ മറ്റൊരാളെ അറീയിച്ചാല്‍ ചെയ്ത പ്രവര്‍ത്തിയ്ക്ക് ഫലം കിട്ടായ്മ എന്ന അന്ധവിശ്വാസമല്ല മറിച്ച് അത് ലഭിച്ച വ്യക്തിയെ സമൂഹത്തില്‍ തരം താഴ്ന്നവന് എന്ന ചിന്തയ്ക്ക് ആക്കം കൂട്ടും അതുണ്ടാവാന്‍ പാടില്ല, ഗള്‍ഫില്‍ ജീവിയ്ക്കുന്ന ഒത്തിരി യുക്തിചിന്തയുള്ളവരുണ്ട് അവരോടായി ചില കാര്യങ്ങള്‍.. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മൂവായിരമോ നാലായിരമോ ഒപ്പിച്ച് പരിസരത്തുള്ള അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഉള്ള വളരെ പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ മെഷീന് വാങ്ങി കൊടുക്കുക അവരുടെ വീട്ടില്‍ എത്തിച്ചു കൊടുക്കുക മറ്റാരും അറിയാനും പാടില്ല പ്രത്യേകിച്ച് അയല്‍വാസികള്‍ പോലും കാരണം കിംവതന്തിയ്ക്ക് ഒരു കുറവും ഇല്ലാത്ത നാടാണ് നമ്മുടേത്, നമ്മുടെ സമൂഹം എന്നും ഉച്ച നീച്ച സാമ്പത്തികാവസ്ഥയിലാണ് ഉള്ളവരില്‍ നിന്ന് ഇല്ലാത്തവരിലേക്ക് ഒരു സാമ്പത്തിക സഹായം ആവശ്യമാണെന്നും, കഴിവുള്ള ഒത്തിരി കുട്ടികള്‍ നമ്മുക്കിടയിലുണ്ട് അവരെ സാമ്പത്തികമായി സഹായിക്കുക എന്നത് മറ്റാരേക്കാള്‍ സമൂഹത്തോട് ബാധ്യത യുക്തിചിന്തയുള്ളവര്‍ക്കായിരിക്കണം, നമ്മുടെ സഹായത്തിനര്‍ഹര്‍ യുക്തിചിന്തയുള്ളവരായിരിക്കണം എന്ന കുടില അധമ ചിന്ത നമ്മുക്കൊരിക്കലും ഉണ്ടാവാന്‍ പാടില്ല പാങ്ങില്ലാത്തവര്‍ (പാവപ്പെട്ടവര്‍) എന്ന പരിഗണന മാത്രമേ നമ്മള് നോക്കാവൂ, ഒരാള്‍ എന്ത് വിശ്വസിക്കണമെന്നത് അവന്റെ അവകാശം അതുകൊണ്ടവന് സഹായ നിഷേധിചൂടാ, ഒരു കൂട്ടായ സഹായ സഹകരണങ്ങളില്‍ മതവിശ്വാസികളുമായും കൈകോര്‍ക്കാന്‍ യുക്തിവാദികള്‍ മടികാണിക്കരുത് .കുടുംബ ബന്ധങ്ങളില്‍ വളരെ സ്ഥാനം നമ്മള് കൊടുക്കണം, മാതാവ് പിതാവ് സഹോദരങ്ങല്‍ എന്നിവര്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നുവെങ്കില് അവരെ ഒരു കാരണവശാലും തള്ളി കളയരുത്, സഹോദരിമാരുടെ വിവാഹം അനുജന്മാരെ സാമ്പത്തികമായി സഹായിക്കല്‍, മാതാവിന്റേയും പിതാവിന്റേയും സംരക്ഷണം, അയല്‍ വീടുകളിലെ വൃദ്ധരെ സംരക്ഷിക്കല്‍ അങ്ങനെ ഒത്തിരി സാമൂഹിക കുടുംബ കാര്യങ്ങള്‍ ഒരു യുക്തിവാദി വളരെ കൃത്യതയോടെ ചെയ്യേണ്ടതുണ്ട് .ഭാര്യ വിശ്വാസിയാണെങ്കില്‍ അവരുടെ വ്യക്തിപരമായ വിശ്വാസങ്ങളില്‍ ഒട്ടും ഇടപെടരുത്, അവരുടെ വിശ്വാസകാര്യങ്ങള്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുകയും വേണം, ഓണം ക്രിസ്തുമസ്,പെരുന്നാള്‍ എന്നിവയൊക്കെ അവര്‍ക്ക് പ്രാധാന്യം അര്‍ഹിക്കുന്നവ ആയതിനാല്‍ പുതുവസ്ത്രങ്ങള്‍ വാങ്ങാനും മറ്റുമുള്ള അവരുടെ അവകാശങ്ങള്‍ നിര്‍വ്വഹിച്ച് കൊടുക്കുക ഭര്‍ത്താവെന്ന നിലയില്‍ യുക്തിവാദി ആയാല്‍ പോലും കടമയാണ്, മക്കള്‍ അവരെന്ത് വിശ്വസിക്കണമെന്നത് അവരുടെ മാത്രം സ്വകാര്യമാണ് അതില്‍ കൈകടത്താനുള്ള യാതൊരു അവകാശവും നമ്മുക്കില്ല എന്നാല്‍ അവര്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ അവരെ നല്ലവഴി ഏതെന്ന് മനസ്സിലാക്കി കൊടുക്കുക എന്നത് വലിയ ചുമതലയാണ്, അവരെ എല്ലാ താത്ത്വീക ചിന്തകളും ഇല്ലാതായതും ഉണ്ടായികൊണ്ടിരിക്കുന്നതും ഉള്ളതുമായ എല്ലാ മത സാരാംശങ്ങളും മനസ്സിലാക്കി കൊടുക്കുക എങ്ങനെ ജീവിക്കണമെന്നതും മറ്റും മനസ്സിലാക്കി കൊടുക്കുക എന്നാല്‍ ഒന്നിലും ഒരു നിര്‍ബ്ബന്ധിത വാശിയൊട്ടും പാടില്ല ,മാതാ പിതാപിതാക്കളുടെ വിശ്വാസപ്രകാരമായിരിക്കണം അവരുടെ മരണാനന്തര കാര്യങ്ങളും നടത്തേണ്ടത് ഒരുപക്ഷെ സാമ്പത്തികമായി കുടുംബത്തിലെ യുക്തിവാദിയായ വ്യക്തിക്കാണ് കഴിവ് ഉള്ളതെങ്കില്‍ തീര്‍ച്ചയായും അയാല്‍ അവരുടെ ആഗ്രഹങ്ങള്‍ ചെയ്തിരിക്കണം അവിടെ അയാളുടെ യുക്തിചിന്തയേക്കാള്‍ മതാപിതാക്കളുടെ വിശ്വാസമാണ് വലുത്, എന്നാല്‍ യുക്തിവാദികളുടെ ആഗ്രഹങ്ങള്‍ പലപ്പോഴും നടത്താന്‍ വിശ്വാസികളായ ബന്ധുക്കള്‍ സമ്മതിക്കാറില്ല എന്നത് ഒരു ദു:ഖസത്യമാണ്, വിശ്വാസികളുടെ ഈ ചിന്ത ഒരിക്കലും യുക്തിവാദികളില്‍ ഉണ്ടാവരുത്.സമൂഹികമായ ഒരു ആവശ്യത്തില്‍ ജാതിമത ചിന്തവെടിഞ്ഞുള്ള പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികളുടെ കൂടെ സജീവമായി തന്നെ യുക്തിവാദിയും ഉണ്ടായിരിക്കണം. യുക്തിവാദികളെ അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ലാന്നുള്ള ചിന്ത സമൂഹത്തില്‍ സ്ഥിരത നേടണം .
Subscribe to:
Post Comments (Atom)
9 comments:
യുക്തിവാദികള്‍ എങ്ങനെ ആയിരിക്കണം
സമൂഹത്തിലെ പൊതുവെയുള്ളവര്ക്ക് ആകെ മാതൃകപരമായിരിക്കണം യുക്തിവാദികള്‍
തീര്‍ച്ചയായും നല്ല കാര്യം.. അഭിനന്ദനംസ്.
യുക്തി വാദികള്‍ക്ക് ഒരു മണ് ചെരാദ്
സലാഹുദ്ധീന്‍ സാഹിബേ.. ഞങ്ങള്‍ ഇങ്ങനെയൊക്കെയാ, ഞങ്ങളുടെ മനസ്സിലെല്ലാം ഇങ്ങനെയുള്ള വിശാലമായ ആശയങ്ങളാണ്, മതവിശ്വാസികള്‍ നന്മചെയ്യുന്നത് പുണ്യവും മരണാനന്തര പ്രതിഫലത്തിനുമാണ് , അവര്‍ ജാതിയും മതവും വേര്‍ത്തിരിച്ച് സഹായങ്ങള്‍ ചെയ്യാനാണ് കൂടുതലും ശ്രമിയ്ക്കാറ് എന്നാല്‍ ഞങ്ങളുടെ മുന്പില് അങ്ങനെയുള്ള വേര്‍ത്തിരിവുകള്‍ ഒട്ടും ഇല്ല. ഇതുകൊണ്ടല്ലാം തന്നയാണ് എന്റെ ചിന്ത നൂറ് ശതമാനവും ശരിയാണന്ന് കരുതുന്നതും അതിലൂടെ എന്റെ ജീവിതാവസാനം വരെ മുന്നോട്ട് നിങ്ങണമെന്ന് ആഗ്രഹിയ്ക്കുന്നതും. ഒരിക്കല്‍ നിങ്ങളൊന്ന് ഞങ്ങളെ പോലെ ചിന്തിച്ച് നോക്ക് അപ്പോള്‍ അറിയാം ഞങ്ങള്‍ അനുഭവിയ്ക്കുന്ന മാനസ്സിക സുഖം
ജാതിയും മതവും വേര്‍തിരിച്ച് സഹായം ചെയ്യുന്നവരുണ്ടാവാം... എല്ലാവരെയും ആ ഗണത്തില്‍ പെടുത്തേണ്ടതില്ല.
എല്ലാം സ്വപ്നങ്ങളായി കൊണ്ട് നടന്നാല്‍ മാത്രം പോരല്ലൊ.. മാതൃകയായി, വീടില്ലാത്ത ഒരാള്‍ക്കെങ്കിലും ഒരു വീടുണ്ടാക്കി കൊടുത്ത ചരിത്രമെങ്കിലും യുക്തിവാദികള്‍ക്കും വേണ്ടേ പ്രിയ വിചാരമേ :)
മതങ്ങളെ വിമര്‍ശിച്ച് തീര്‍ന്നതിന് ശേഷം ഇതിനൊക്കെ എവിടെ സമയം അല്ലെ?
എല്ലാവരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്ന് മനസ്സിലാക്കിയവര്‍ക്ക്, മാനുഷികമായ സഹായങ്ങള്‍ നല്കാന്, മനുഷ്യരെ തമ്മില്‍ വേര്‍തിരിച്ച് കാണേണ്ട ആവശ്യമേ ഇല്ലല്ലോ പ്രിയ വിചാരം :)
സലാഹുദ്ധീന്‍ സാഹബ് ..
വേര്‍ത്തിരിവ് എന്നത് ശരിക്കും അനുഭവിച്ചൊരു സംഭവം അടുത്തുണ്ടായി ( ജൂണ്‍ പതിനാല് വ്യാഴം), എന്റെ ചങ്ങാതി യൂസഫ് (അന്ന് നമ്മള് പരിചയപ്പെട്ട) എന്നെ ഒരു മലയാളി സംഘടനകളുടെ ഒരു യോഗത്തിന് കൊണ്ടുപോയി തൊഴിലന്വേഷകര്‍ക്ക് ഒരു വെബ് സൈറ്റ് ഉത്ഘാടനം തൊഴിലന്വേഷക ക്ലാസും, അവന് എന്നോട് പറഞ്ഞത് ഇതില്‍ എല്ലാ സംഘടനകളുമുണ്ടന്നായിരിന്നു എന്നാല്‍ ഞാന്‍ അവിടെ എത്തിയപ്പോള്‍ മനസ്സിലായി അത് മുസ്ലിം സംഘടനകളുടെ യോഗമായിരുന്നെന്ന് . ഒരു മുവാറ്റുപുഴക്കാരന്ായിരുന്ന് ഉത്ഘാടകന്‍ അതായത് നിങ്ങളുടെ പാര്‍ട്ടിയായ ജമാഅത്തിന്റെ നേതൃത്വത്തില്‍ പ്രസംഗം ഇങ്ങനെ.. മുസ്ലിം യുവാക്കാള്‍ക്കായി തൊഴിലന്വേഷിക്കാന്ൊരു വെബ്സൈറ്റ്..പിന്നെ അധികസമയം ഞാന്‍ അവിടെ നിന്നില്ല അവരുടെ മിനുസ്റ്റില് ഒപ്പിടാതെ ഞാന്‍ പുറത്തേക്ക് ഇറങ്ങി .
യുക്തിവാദികള്‍ മതവാദികളെ പോലെ സാമ്പത്തികമായി അതിശക്തമായ പിന്തുണയുള്ള സംഘടനല്ല അതുമാത്രമല്ല എന്നെ പോലുള്ള ഒത്തിരിപേര് യുക്തിവാദികള്ക്കായുള്ള സംഘടയിലെ ഒരു മെംബര്‍ പോലും അല്ല വ്യക്തിപരമായി ഞങ്ങള്‍ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട് അതരേയും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല പത്ത് കിലോ അരി വിതരണം ചെയ്യുന്നുണ്ടെങ്കില്‍ പോലും അതിന്റെ പിന്നിലെ രാഷ്ട്രീയം മുതലാക്കാന്‍ ശ്രമിയ്ക്കുന്നവരാണ് ഇന്നത്തെ സോളിഡാരിറ്റിയും അതുപോലെ മുസ്ലിം ലീഗ് പോലുള്ള സംഘടനകളും . ഒരിക്കല്‍ പൊന്നാനിയിലൊരു അനാഥകള്ക്കായുള്ള പുസ്തക വിതരണം മുസ്ലിം ലീഗ് നടത്തിയിരുന്നു അതിലൊരാല് ഇങ്ങനെ പ്രസംഗിച്ചു..." അടുത്ത കൊല്ലം കൂടുതല്‍ അനാഥകള്‍ക്ക് പുസ്തകം വിതരണം ചെയ്യാന്‍ അല്ലാഹു തൗഫീഖ് ചെയ്യുമാറവട്ടെ " അനാഥകള്‍ പെരുകാന്‍ ദൈവത്തോട് പ്രാര്‍ത്ഥിയ്ക്കുന്ന നേതാവ് അതും പൊതുവേധിയില് ആ പാവപ്പെട്ട കുട്ടികളെ അവഹേളിച്ച്.
താങ്കളുടെ ഈ വാദം ."എല്ലാവരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്ന് മനസ്സിലാക്കിയവര്‍ക്ക്, മാനുഷികമായ സഹായങ്ങള്‍ നല്കാന്, മനുഷ്യരെ തമ്മില്‍ വേര്‍തിരിച്ച് കാണേണ്ട ആവശ്യമേ ഇല്ലല്ലോ പ്രിയ വിചാരം :)" സലാഹുദ്ദീന് സാഹബെ അതങ്ങനെ പറയാനൊക്കും ദൈവം ഉണ്ടായിട്ട് വേണ്ട എല്ലാവരേയും സൃഷ്ടിക്കാന്‍ :)
വിചാരം,
അഭിനന്ദനങ്ങള്‍ !! താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ 100% സ്വാഗതാര്‍ഹം.
“ഒരുവന് സ്വന്തം അപ്പം ഒരു ഭൌതിക പ്രശ്നമാണ്. മറ്റൊരുവന്റെ അപ്പം ഒരു
ആത്മീയപ്രശ്നമാണ്.”- പണ്ടെന്നോ കവി സച്ചിദാനന്ദന് ആത്മീയതക്ക് ഇങ്ങനെയൊരു
നിര്‍വചനം കൊടുത്തതായി ഞാനോര്‍ക്കുന്നു. ആത്മീയതക്ക് എനിക്ക് തോന്നിയ എറ്റവും
അര്‍ത്ഥപൂര്‍ണ്ണവും അനുരൂപവുമായ നിര്‍വ്വചനമാണിത്. ‘യുക്തിവാദികളുടെ
ആത്മീയത’ക്കുള്ള നിര്‍വചനമായി ഈ വാക്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഞാന്‍
ആഗ്രഹിക്കുന്നു.
താങ്കള്‍ സൂചിപ്പിച്ച പോലെ യുക്തിവാദികള്‍ ഒരു വലിയ ഗ്രൂപ്പായി കൂട്ടം ചേര്‍ന്നിട്ടില്ല.
അതിനാല്‍ സാമ്പത്തിക സമാഹരണം നടത്തി ദുരിതമനുഭവിക്കുന്നവരെ, മാധ്യമ
ശ്രദ്ധയില്‍ പെടുംവിധം സഹായിക്കാനൊന്നും കഴിഞ്ഞിട്ടില്ല. ഓരൊ യുക്തിവാദിയും മനുഷ്യ
സ്നേഹിയാണ്. ആ നിലയില്‍ അയാള്‍ നിശ്ബദമായും കൂട്ടമായും മാനവസേവ ചെയ്യുന്നു.
ഇതിനേക്കാള്‍ കാരുണ്യമുള്ള മനുഷ്യ സ്നേഹികള്‍ വിശ്വാസികളിലുമുണ്ട്. അത്
അനിഷേധ്യമാണ്. എന്നാല്‍ അവര്‍ അവരെ തിരിച്ചറിയുന്നത് തങ്ങള്‍ വിശ്വാസിയായതു കൊണ്ടാണ് ദാനധര്മ്മിഷ്ഠരായത് എന്നാണ്. എന്നാല്‍ കാരുണ്യം മാനവ സഹജമായതും
മത/വിശ്വാസാതീതവുമായ ഒരു വികാരമാണ്. അവയവദാനം, രക്തദാനം, ശവശരീരം
വൈദ്യശാസ്ത്ര പഠനത്തിന് വിട്ടുകൊടുക്കല്‍ തുടങ്ങി മിശ്രവിവാഹം വരെ സാമൂഹിക
നന്മയെ ലക്ഷ്യമാക്കിയുള്ള കര്യങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലയാക്കി യുക്തിവാദി സംഘടനകള്‍ ചെയ്തുപോരുന്നു. ജാതിമത വ്യത്യാസങ്ങള്‍ ഇല്ലാതെയും, സ്ത്രീധനം ഇല്ലാതെയും, ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയും വിവാഹം നടത്തുന്നതിനായി
മിശ്രവിവാഹവേദികള് യുക്തിവാദിസംഘങ്ങള്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്യവും
എല്ലാവരുടേയും ശ്രദ്ധയില്‍ പെടുത്തുന്നു. മുഖ്യധാര ഇടതുപക്ഷ രാഷ്ട്രീയക്കാരും മതവിശ്വാസികളും ഇങ്ങനെയുള്ള മാതൃകാ ജീവിതം അനുവര്ത്തിക്കാതിരിക്കുമ്പോഴാണ്
യുക്തിവാദികള്‍ ഇക്കാര്യങ്ങളില്‍ പ്രസക്തരാകുന്നത്. ഇതിനുവേണ്ടി വിശ്വാസികളായ കുടുംബാംഗങ്ങളില്‍ നിന്നു പോലും യുക്തിവാദികള്‍ എതിര്‍പ്പുകള്‍ നേരിടാരുണ്ട്.
വ്യക്തിപരമായി ചെയ്യുന്ന സഹായങ്ങള്‍ പബ്ലിക്കായി പ്രഖ്യാപിക്കേണ്ടതില്ല. എന്നാല്‍ സഘടിതമായി സംഘടനാ തലത്തില്‍ ചെയ്യുന്ന സഹായങ്ങളെ തീര്‍ച്ചയായും പൊതു ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കേണ്ടതുണ്ട്.
അതിന് രണ്ട് കാരണങ്ങള്‍..
1. ജനങ്ങള്‍ക്ക് മുന്നില്‍ കണക്കുകള്‍ ബോധിപ്പിക്കാന്‍.(സഹായം സ്വീകരിച്ചത് വിവധ ആളുകളില്‍ നിന്നായത് കൊണ്ട്)
2. മാതൃക സൃഷ്ടിക്കാന്‍
"എല്ലാവരും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്ന് മനസ്സിലാക്കിയവര്‍ക്ക്, മാനുഷികമായ സഹായങ്ങള്‍ നല്കാന്...." എന്നാണ് ഞാന്‍ പറഞ്ഞത്.
മനസ്സിലാകാത്തവരെ കുറിച്ച് ഞാന്‍ പറഞ്ഞില്ലല്ലോ വിചാരം.അവിടെയല്ലേ ഇക്കാര്യത്തില്‍ തര്‍ക്കത്തിന് പ്രസക്തിയുള്ളൂ :)
Post a Comment