എന്തുകൊണ്ട് ഞാന്‍ ശശി തരൂരിനെ ഇഷ്ടപ്പെടുന്നു.. (ഇതെന്റെ സ്വന്തം ബ്ലോഗില്‍ എഴുതുന്ന സ്വന്തം അഭിപ്രായം).
ഒന്ന് ) എന്തുകൊണ്ടും ഒരു എം.പി ആവാനും കേന്ദ്ര മന്ത്രിസഭയില്‍ അംഗമാവാനും കഴിവുള്ള വ്യക്തി.
രണ്ട്) പതിനഞ്ചു കോടിയോളം സ്വന്തമായി ഉണ്ടന്ന് പറയാനുള്ള ആര്‍ജ്ജവം തന്നെ സത്യസന്ധതയുടെ ഉദാഹരണമായി ഞാന്‍ കാണുന്നു.
മൂന്ന്) ഒരെഴുത്തുക്കാരന് എന്ന നിലയില്‍
നാല്) വര്‍ഗ്ഗീയ കോമരങ്ങളും എതിര്‍ത്തിട്ടും ഒരു ലക്ഷം വോട്ട് ഭൂരിപക്ഷം കിട്ടിയത് തന്നെ അദ്ദേഹത്തിന്റെ നിലപ്പാടിന്റേയും കഴിവിന്റേയും അംഗീകാരമായി ഞാന്‍ കാണുന്നു.അഞ്ചു) ഇദ്ദേഹത്തിന്റെ വിജയത്തെ എന്റെ സ്വന്തം വിജയമായി ഞാന്‍ കാണുന്നു, വര്‍ഗ്ഗീയ തെമ്മാടികളുടെ ഒത്തൊരുമ കേരളത്തില്‍ വിലപോകില്ലാന്നുള്ള തെളിവാണ് ശശി തരൂര്‍ എന്ന കേന്ദ്രമന്തി...............ശശി തരൂരിനെതിരായുള്ള എതിര്‍പ്പുകള്‍ തികച്ചും സ്വാഭാവികമാണ് പ്രത്യേകിച്ച് ആട്ടിന്‍തോലിട്ട ചെന്നായ ആയ ലീഗുക്കാര്‍ ഭരണത്തില്‍ പങ്കാളി ആയകാലത്തോളം , അവരുടെ ഒത്താശയോടെ യു.ഡി.എഫിന് പത്ത് സീറ്റ് കിട്ടാന്‍ സാദ്ധ്യത ഉള്ളയിടം കാലത്തോളം, എന്‍.ഡി.എഫിനെ രഹസ്യമായി സഹായിക്കുന്ന യു.ഡി.എഫ് നിലപ്പാട് കേരളത്തില്‍ പോലും ശശി തരൂരിന് എതിരാളികള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് തന്നെ ഉണ്ടായിരിക്കും. ഒരു തമാശയെ അല്ലെങ്കില്‍ ചോദ്യത്തെ ഒരു സാഹിത്യക്കാരന് എന്ന നിലയില്‍ മറുപടി പറഞ്ഞതിനെ വളച്ചൊടിച്ചത് തന്നെ ഒരു ഗൂഢതന്ത്രത്തിന്റെ ആദ്യപടിയായി ശശി തരൂര്‍ കാണുക. -------------------------ശശി തരൂര്‍ .. താങ്കള്‍ക്ക് ശത്രുക്കള്‍ താങ്കള്‍ക്ക് ചുറ്റുമുള്ളവരാണ്, കാലങ്ങളോളം ആളുകളെ പറ്റിച്ച് നേതാവായി ഉയര്‍ന്നവര്‍ക്ക് കിട്ടാത്ത സൗഭാഗ്യം, സ്വന്തം കഴിവുകൊണ്ട് നേടിയെടുത്ത താങ്കള്‍ക്ക് ചുറ്റും ശത്രുക്കള്‍ സ്വാഭാവികം, രാഷ്ട്രീയം ഒരു വളത്തിനുള്ളില് നൂഴ്ന്നിറങ്ങുന്ന ഒരു കളിയാണ്, താങ്കള്‍ അത് പഠിക്കേണ്ടിയിരിക്കുന്നു ശരീരം വളയത്തിനനുസരിച്ച് ഒതുക്കി എടുക്കുക.. വിജയം താങ്കള്‍ക്കുള്ളതാണ്, വിമര്‍ശനങ്ങളെ പുഞ്ചിരികൊണ്ട് നേരിടുക, അതിനെ ന്യായീകരിക്കാതിരിക്കുക അതിലും അവര്‍ തെറ്റുകണ്ടെത്തും .. മാപ്പ് പറഞ്ഞത് നന്നായി അല്ലെങ്കില്‍ താങ്കളുടെ രക്തം കണ്ടേ അവരൊടുങ്ങൂ .. വര്‍ഗീയ കോമരങ്ങള്‍ കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കാന്‍ കഴിവുള്ള കാലം വരെ താങ്കള്‍ക്ക് ചുറ്റും ശത്രുക്കള്‍ ഉണ്ടായിരിക്കുമെന്ന ബോധം എപ്പോഴും ഉണ്ടാവുക
ജയ് ഹിന്ദ്
പ്രിയ ബ്ലോഗേർസ് .. ഇവിടെ എന്റെ പോസ്റ്റുകൾ വായിക്കുന്നവരോട് , ഒരുപക്ഷെ ഇതൊരു അഹങ്കാര വാക്കുകളും ചിന്തകളുമായിരിക്കാം എന്നാൽ അങ്ങനെ അഹങ്കരിക്കുന്നതാണെനിക്കിഷ്ടം , എന്റെ ഇഷ്ടത്തിന് ആർക്കും ഒന്നും നഷ്ടമാവാത്തതിനാൽ എന്റെ ഇഷ്ടം ധിക്കാരത്തോടെയും അഹങ്കാരത്തോടെയും പറയട്ടെ .. കമന്റ് ബോക്സിൽ എനിക്ക് നിങ്ങളുടെ ഇല്ലാ ദൈവത്തിന്റെ അനുഗ്രഹം ചൊരിയരുത് എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണ്ട , പകരം പറ്റുമെങ്കിൽ 1000 രൂപയിൽ കുറയാത്ത സംഖ്യ ഡി.ഡി എടുത്ത് അയക്കുക .. പ്ല്ലീസ്
Labels
- അനുഭവം (15)
- അനുഭവങ്ങൾ (2)
- ആക്ഷേപ ഹാസ്യം (1)
- ഇന്നന്റെ ജന്മദിനം നാളെ വിവാഹ വാര്‍ഷികവും (1)
- ഐക്യദാര്‍ഢ്യം (1)
- ഓര്മ്മി കുറിപ്പുകള്‍ (1)
- കഥ (6)
- ചിത്രങ്ങള്‍ (1)
- ചെറുകഥ (1)
- പലവക (4)
- പ്രതിഷേധം (3)
- മതപരം (1)
- രാഷ്ട്രീയം (3)
- ലേഖനം (31)
12 comments:
എന്തുകൊണ്ട് ഞാന്‍ ശശി തരൂരിനെ ഇഷ്ടപ്പെടുന്നു
ഇതൊരു നിലപാടിന്റെ ,സമീപനത്തിന്റെ ,മാനസിക ഉള്കാഴ്ച്ചയാണ് "വിശുദ്ധ ആടുകള്‍" താങ്കളുടെ മുന്‍വിധിയിലുള്ള ഈ അവകാശങ്ങള്‍ വിലപോകാതാകുന്നത് മുന്തിയ ഹോട്ടല്‍ വാസത്തിലാണ്. ശശി തരൂര്‍ ജനമനസ് അറിയാത്ത ഒരു മന്ത്രിയാണ്. അത് കാലം തെളിയിക്കും വിദേശ സമ്മര്‍ദ്ദമാണ് അദ്ദേഹത്തിനി സീറ്റുകൊടുക്കാന്‍ കൊണ്ഗ്രസിനെ നിര്‍ബന്ധിച്ചത്
Well said
പാവപ്പെട്ടവന്..
പ്രിയ ചങ്ങാതി പണമുള്ളവന് അത് പോലെ ജീവിക്കട്ടെ അതിലെന്താ മറ്റുള്ളവര്‍ക്ക് കയപ്പ്, ജനകീയ നേതാവ് ഇമ്മട്ടില്‍ ജീവിക്കാന്‍ പാടില്ലാ എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്, എങ്കിലാദ്യം നമ്മുടെ കോടിയേരി സഖാവിനോടും കുടുംബത്തോടും പറയണം അതുപോലെ പീണറായി സഖാവിനെ പോലുള്ളവരോടും ഇവരൊക്കെ ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിച്ചെടുത്ത് പുട്ടടിക്കുന്ന ടീമാ, എന്നാ ശശി തരൂര്‍ അങ്ങനെയുള്ളൊരാളല്ല അയാള്‍ സ്വന്തമായി ഉണ്ടാക്കിയതാ, അതുകൊണ്ടയാല് എങ്ങനെയെങ്കിലും ജീവിച്ചോട്ടെ, അദ്ദേഹം വലിയ അപരാധമൊന്നും ചെയ്തിട്ടില്ലല്ലോ, മുന്തിയ ഹോട്ടലില്‍ താമസിച്ചു, ഒരു തമാശയെന്നോണം കാളവണ്ടിയെന്നോ പോത്ത് വണ്ടിയെന്നോ പറഞ്ഞു അതിനദ്ദേഹം മാപ്പ് പറയുകയും, ഹോട്ടല്‍ ഒഴിയുകയും ചെയ്തു എന്നിട്ടുമെന്തേ ഈ കലി അടങ്ങാത്തത് പ്രത്യേകിച്ച് കോണ്‍ഗ്രസ്സുകാര്‍ക്ക് ... ഒരൊറ്റ കാരണം അസൂയ.. ഇന്നലെ വന്നവന് ഇന്ന് മന്ത്രി കസേരയില്‍ ഞെളിഞ്ഞിരിക്കുന്നത് കാണുമ്പോഴുള്ള അസൂയ, അദ്ദേഹത്തെ അവിടെ നിന്ന് ഓടിക്കണം അതിനെന്തെങ്കിലും കാരണം തിരയുന്നവര്‍ക്ക് മുന്പില് ഇങ്ങനെയൊരു പരാമര്‍ശം കിട്ടി, അല്ലാതെ ജനങ്ങളോടുള്ള സ്നേഹം കൊണ്ടാണോ ഈ മുറവിളികളൊക്കെ ? കുവൈറ്റില്ലാണ് ഞാന്‍ വസിക്കുന്നത്, ഇവിടെ വരുന്ന ഉഛാളി നേതാക്കന്മാരായ കാന്തപുരവും മറ്റും താമസിക്കുന്നത് ഹോളിഡേ ഇന്നിലും ഷരോട്ടന് ഹോട്ടലിലുമൊക്കെയാ, ഇയാള്‍ക്കെന്ത് ജോലിയായിരുന്നു ഉണ്ടായിരുന്നത് സമ്പാദിക്കാന്‍ അന്ധവിശ്വാസികളുടെ പണംകൊണ്ടു ജീവിതത്തെ ആസ്വദിക്കുന്നവര്‍, മുന്തിയ ഹോട്ടലില്‍ താമസിക്കുന്നു എന്ന പാവപ്പെട്ടവന്റെ ബാലിശമായ ആരോപണമായേ എനിക്ക് കാണാനാവൂ. ശശി തരൂര്‍ ജനമനസ്സ് അറിയാത്ത നേതാവാണ് . എന്റെ പാവപ്പെട്ടവനെ ജനമനസ്സ് അറിയുന്ന നേതാക്കളാണല്ലോ വയലാര്‍ രവിയെ പോലുള്ളവര്‍ എന്തുകൊണ്ടവര്‍ ലോക സഭാ തിരെഞ്ഞെടുപ്പില്‍ മത്സരിക്കാതെ രാജ്യസഭാ സീറ്റില്‍ ഉള്ളുകളി നടത്തി മന്ത്രിയായി , പച്ചവെളിച്ചം പോലെ സത്യമാണ് നമ്മുടെ പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യമാണ് അദ്ദേഹത്തെ മത്സരിപ്പിച്ചതും ജയിപ്പിച്ചതും, ഇപ്പോള്‍ സഹമന്ത്രി സ്ഥാനം കൊടുത്ത് അടുത്ത തവണ സ്വതന്ത്ര ചുമതല കൊടുക്കാനുള്ള ഉദ്ദേശം ഉണ്ടന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ്സുക്കാരാണ് ഇപ്പോള്‍ ഈ ഹാലിളകി പായുന്നത് . പാവപ്പെട്ടവന് താങ്കളുടെ വീക്ഷണം തെറ്റാണന്ന് കാലം തെളീയിക്കും .. ഏറ്റവും നല്ല കഴിവ് തെളീയീച്ച് ശശി തരൂര്‍ എല്ലാ വിമര്‍ശനങ്ങളേയും മുനയൊടിക്കും .
ജമാഅത്ത് ഇസ്ലാമിയെ പോലുള്ള കൊടിയ വര്‍ഗ്ഗീയ വാദികള്‍ക്ക് എന്നും ശശി തരൂര്‍ കണ്ണിലെ കരടാണ് അതത്ര കാര്യമാക്കുന്നുമില്ല. അവരൊക്കെ ഒത്തിരി ആഞ്ഞുപിടിച്ചിട്ടും അദ്ദേഹം ജയിച്ച് കയറി, ആ കെര്‍വ്വ് തീര്‍ക്കാന്‍ അവരുടെ മഞ്ഞ പത്രമായ മാധ്യമം ശ്രമിച്ച് കൊണ്ടിരിക്കും .. സലാഹുദ്ദീന് സാഹബിന്റെ ചിരി ജമാഅത്ത്ക്കാരന്റെ തനി നിറമായേ കാണേണ്ടതൊള്ളൂ...
ബ്രിട്ടിഷുകാര്‍ ഇന്ത്യക്കാരെ അടിമകളാക്കി വെച്ചിരുന്ന കാലത്ത് ചില സ്ഥലങളില് പട്ടികള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനം ഇല്ലായെന്ന് എഴുതിവെച്ചിരുന്നു.ഈ സമയത്തും അവരുടെ എച്ചില് നക്കുന്ന ചിര്‍ക്ക് അവിടേക്ക് പ്രവേശനം ഉണ്ടായിരുന്നു.ആ എച്ചില് നക്കികളുടെ പാരമ്പര്യം അവകാശപ്പെടുന്ന മന്മോഹന് സിംഗിന്നും ശശി തരൂരിനും അവരെ അനുകൂലിക്കുന്നവര്‍ക്കും എന്താണ് പറഞ്ഞുകൂടാത്തത്.
most regular traveler's usually economy class as cattle class... that is a well known fact.. so what is the big deal about he mentioning about it? yea.. people are just looking for some controversy :)
ഞാനും പിന്താങ്ങുന്നു..
പക്വമാകാത്ത ഒരു രാഷ്ട്രീയസാഹചര്യത്തിലാ തരൂറ് പണിയെടുക്കുന്നത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞ് വരുന്നതേയുള്ളൂ, നട്ടെല്ല് വളച്ച് തന്നെ ബാലന്‍സ് ചെയ്യുന്നില്ലെങ്കില്‍ അദ്ദേഹം വെറും കോളമെഴുത്തുമായി കഴിയേണ്ടിവരും.
ഇതുമായി വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ് ഇവിടെ http://ahamkaram.blogspot.com/2009/09/tharoor.html
ശശി തരൂര്‍ താങ്കള്‍ മുന്നോട്ട് തന്നെ കുതിക്കുക ഒരായിരം പേര് നിങ്ങള്‍ക്ക് പിന്നിലുണ്ട് .. ജയ് ഹിന്ദ്
ശശി തരൂര്‍ കഴിവുള്ള യാളാണ്. എന്നാല്‍ എല്ലാം തികഞ്ഞവന് അല്ല.
നല്ല കാര്യങ്ങള്‍ ചെയ്താല്‍ അത് നല്ലത് തന്നെ.
എന്നാല്‍ പതിനന്ച്ചുകൊടി ഉണ്ടെന്നു കരുതി ലക്ഷന്ഗ്ന്ങള് മുടക്കി ആഡംബര ഹോട്ടലില്‍ jiivichchukoNT മറ്റുള്ളവരെ ഗാന്ധിസം ഉപദേശിച്ചത് മോശമായിപ്പോയി.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നാണു ഗാന്ധിജി പറഞ്ഞത്....
അവധിയുടെ കാര്യത്തില്‍ മാത്രം തരൂര്‍ ഗാന്ധിജിക്കൊപ്പവും ജീവിതശൈലിയില്‍ അദ്ദേഹത്തിനു കടകവിരുദ്ധവും...
ഇതല്ലേ ഹിപ്പോക്രസി?
Post a Comment