ചില മാസങ്ങള്‍ക്ക് മുന്‍പ് ഞാനൊരു ഇസ്ലാമിക സംഘടനയുടെ (ജമാഅത്ത് ഇസ്ലാമിയുടെ) ഒരു പൊതുപരിപ്പാടി കാണാന്‍ പോയി മനുഷ്യാവകാശ ലംഘനം എന്നതിനെ ആശ്പദമാക്കിയുള്ളൊരു പ്രസംഗവും അരങ്ങേറിയിരിന്നു, അതിലെ മിക്ക പ്രസംഗകരും അവിടെ പറഞ്ഞുവെച്ചത്, ഇസ്ലാമിക വ്യവസ്ഥിതിയാണ് യാതൊരു മനുഷ്യാവകാശ ലംഘനവും നടക്കാത്തൊരു വ്യവസ്ഥിതി എന്നാണ്, ഉള്ളില്‍ ചിരിച്ചുകൊണ്ടതല്ലാം കേട്ടു, ഒരു സംവാദ വിഷയമായിരുന്നെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനെ ഖണ്ഡിക്കാമായിരുന്നു.
എന്റെ കാഴ്ച്ചപ്പാടില്‍ മനുഷ്യാവകാശ ലംഘനം ഏറ്റവും നികൃഷ്ടമായ രീതിയില്‍ നടമാടിയതും, ഇന്നും തുടരുന്നതും ഇസ്ലാമിക വ്യവസ്ഥിതിയിലാണ്, ഈ കാര്യത്തില്‍ ഇസ്ലാമിനെ മാത്രം ഞാന്‍ കുറ്റപ്പെടുത്തുന്നില്ല ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഏതൊരു തത്ത്വസംഹിദത്തിലധിഷ്ഠിതമായ ഭരണവ്യവസ്ഥിയും കാലങ്ങളോളം ഒരേ നേതൃത്വത്തിന്റെ കീഴില്‍ തുടരുകയാണെങ്കില്‍ അവിടെ തീര്‍ച്ചയായും മനുഷ്യാവകാശ ലംഘനം നടമാടും തീര്‍ച്ച. എന്റെയീ വാദത്തിനുദാഹരണം സൗദിഅറേബ്യയായിലേയും ഇറാനിലേയും ഇസ്ലാമിക ഭരണ വ്യ്വസ്ഥിതിയും, ഇസ്രായിലിലെ ജൂത ഭരണകൂടവും, ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും എന്നാല്‍ അമേരിക്ക ഈ കാറ്റഗറില്‍ പെടില്ല, അവര്‍ സാമ്രാജ്യത്ത്വ ക്രൂരതയ്ക്ക് ഉത്തമ ഉദാഹരണമാണ്, അവര്‍ അവരുടെ ജനതയ്ക്കല്ല ഉപദ്രവം ഉണ്ടാക്കുന്നത് മറിച്ച് അതൊരു ആഗോളീകരണമായ മനുഷ്യാവകാശ ലഘനമാണ്.
രസകരമെന്ന് പറയട്ടെ ഏതൊരു മനുഷ്യനും മുകളില്‍ ഞാനെഴുതിയ ഏതെങ്കിലും വ്യവസ്ഥിതിയെ അനുകൂലിക്കുന്നവരാണ്, അതുകൊണ്ടു തന്നെ താന്‍ വിശ്വസിയ്ക്കുന്ന വ്യവസ്ഥിതിയിലെ തെറ്റുകളെ ശരിയെന്ന് ധരിക്കുന്നു, എന്നാല്‍ ആ ശരികളാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശ ലംഘനമെന്ന് പറയുന്നത്, ഉദാഹരണത്തിന് ചൈനയിലെ ടിയാമെന്റ് സ്ക്വയറില്‍, ബുള്‍ഡോസറാല്‍ വിദ്യാര്‍ത്ഥി വിപ്ലവത്തെ ചതച്ചരച്ച ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരതയെ ന്യായീകരിക്കുന്ന കാഴ്ച്ചയാണ്, മനുഷ്യ നന്മയ്ക്ക് മാത്രം ജീവിച്ച് മരിച്ച ഇ.എം.എസ് പോലും ശ്രമിച്ചത്. ഇസ്രയേലും പലസ്ഥീനും പരസ്പരം ഗാസയില്‍ ചിന്തിയ ചോരയുടെ കണക്കിനും ന്യായീകരണമുണ്ട്, താലിബാന് അഫ്ഗാനിലും ഇറാഖിലും, ഇപ്പോള്‍ പാക്കിസ്ഥാനിലും ചെയ്യുന്ന ക്രൂരതയ്ക്കും ന്യായീകരണമുണ്ട്, നമ്മുടെ ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ ചെയ്യുന്നതിനും ന്യായീകരണമുണ്ട്, സൗദി ഭരണകൂടത്തിന്റെ തെറ്റായ ഭരണവ്യവസ്ഥിതിയില്‍ അവിടെ ജീവിയ്ക്കുന്ന മറ്റു മതക്കാരുടെ വിശ്വാസ സ്വതന്ത്രത്തിനനുവദിക്കാത്തതും, മനുഷ്യാവകാശ ലംഘനം തന്നെ. അമേരിക്കയുടെ മനുഷ്യാവകാശത്തെ പത്ത് പേജിലെഴുതിയാലും മതിയാവില്ല, ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോഴും ജനിച്ച് വീഴുന്ന ശവതുല്യമായ ജീവനുകള്‍ മാത്രം മതി അവരുടെ ക്രൂരതയ്ക്കുള്ള ഏറ്റവും ചെറിയ ഉദാഹരണം.
അപ്പോള്‍ ഏത് വ്യവസ്ഥിയിലാണ് മനുഷ്യാവകാശ ലംഘനം നടക്കാത്തത്, ചിലര്‍ പറയും ബുദ്ധചിന്തയിലുള്ളവരിലാണന്ന്, അവര്‍ ശ്രീലങ്കയില്‍ തമിഴ് വംശജരോട് ചെയ്യ്ത ക്രൂരതയ്ക്കും കണക്കില്ല.ഇവിടെയാണ് മാനവികതയിലധിഷ്ടിതമായ ചിന്തയ്ക്കുള്ള പ്രധാനം, ഇങ്ങനെയുള്ള ചിന്തകരില്‍ മതത്തിനോ ഏതെങ്കിലും പ്രത്യേക വ്യവസ്ഥിതിയ്ക്കോ സ്ഥാനമില്ലാതാവും, ഏതൊരു മനുഷ്യാവകാശ ലംഘനത്തേയും പക്ഷപാതിത്വപരമായി അല്ലാതെ വിമര്‍ശിക്കാനുള്ള ത്വര ഇവര്‍ക്കുണ്ടാവും, ഇവരെ സ്വതത്ര ചിന്തകര്‍ എന്ന് വിശേഷിപ്പിയ്ക്കാം.
വിചാരം
11 comments:
സ്വതന്ത്ര ചിന്തകര്‍
നിങ്ങള്‍ ഈ പറഞ്ഞതില്‍ ഒറ്റ ശരിയെ ഞാന്‍ കാണുന്നുള്ളൂ -
അവര്‍ സാമ്രാജ്യത്ത്വ ക്രൂരതയ്ക്ക് ഉത്തമ ഉദാഹരണമാണ്,
വിചാരമെ,
പൂര്‍ണ്ണമായും യോജിക്കുന്നു.
സ്വന്തം വിശ്വാസം തനിക്കെതിരേ തിരിയുന്നവരേക്കും അതിലെ തെറ്റ് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയില്ല. അതിനു മുന്‍പേ അത് തിരിച്ചറിയുന്നവര്‍ സാമൂഹ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു...
പാവപ്പെട്ടവന് .... താങ്കള്‍ക്ക് സ്വതന്ത്രമായ ഒരു ചിന്തയില്ലാന്ന് എന്നത് വ്യക്തമായി, താങ്കളുടെ ഈ അഭിപ്രായത്തില്‍, താങ്കള്‍ക്ക് ഏതെങ്കിലും മതത്തിലോ മറ്റേതെങ്കിലും ഇസത്തിലോ ഉള്ള വിശ്വാസമുണ്ടന്ന് വ്യക്തം എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെയുള്ള ചിന്താഗതിയാണന്നും വ്യക്തമായി. വന്നതിലും കമന്റിയതിലും സന്തോഷം :).
അനില്‍.. ഒരു സ്വതന്ത്ര ചിന്താഗതിക്കാര്‍ക്ക് മാത്രമേ ഇതൊക്കെ പൂര്‍ണ്ണമായും യോജിക്കാനാവൂ. വന്നതിലും കമന്റിയതിലും സന്തോഷം :)
ടോട്ടോചാന് .... സ്വന്തം വിശ്വാസം എന്നത് മാറ്റുക, സ്വന്തം വിശ്വാസം നമ്മുക്കെതിരെ തിരിയില്ല അങ്ങനെ തിരിഞ്ഞാല്‍ പോലും മറ്റുള്ളവര്‍ നമ്മെ സാമൂഹ്യ ദ്രോഹിയായി മുദ്രകുത്തുകയും ഇല്ല, ഞാന്‍ പറഞ്ഞത് മനസ്സിലായിട്ടുണ്ടാവില്ല അല്ലേ.. വിശദമാക്കാം സ്വന്തം വിശ്വാസം എന്നാല്‍ എന്റെ വീക്ഷണത്തില്‍ നമ്മള് സ്വയം ഉണ്ടാക്കുന്ന (നമ്മുടെ സ്വന്തം ചിന്തയില്‍ നിന്ന്) വിശ്വാസമാണ് അതൊരിക്കലും നമ്മള് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നില്ല, അടിച്ചേല്‍പ്പിക്കാനും പാടില്ല അങ്ങനെ അടിച്ചേല്‍പ്പിച്ചാല്‍ സ്വതന്ത്രചിന്ത എന്ന എന്റെ വാദത്തിന് അര്‍ത്ഥമില്ലാതാവും, താങ്കല്‍ ഇവിടെ ഉദ്ദേശിച്ച സ്വന്തം വിശ്വാസം ഒരുവ്യക്തിയിലെ ഇസങ്ങളിലെ വിശ്വാസം (കമ്യൂണിസം,ഇസ്ലാമിസം,മാവോയിസം അങ്ങനെയുള്ള ഇസങ്ങള്‍) അതവന് സ്വന്തമാണെങ്കിലും അതവന്റെ സ്വന്തമല്ല, ഇങ്ങനെയുള്ള വിശ്വാസ സംഹിതയില്‍ ആകൃഷ്ടനായ ഒരു വ്യക്തി ... ഇനി താങ്കളുടെ വാക്കുകള്‍ക്ക് പ്രസക്തി "സ്വന്തം വിശ്വാസം തനിക്കെതിരേ തിരിയുന്നവരേക്കും അതിലെ തെറ്റ് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയില്ല. അതിനു മുന്‍പേ അത് തിരിച്ചറിയുന്നവര്‍ സാമൂഹ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു" ഇപ്പോള്‍ മനസ്സിലായല്ലോ ..
------------
ഏവരും സ്വതന്ത്രചിന്തരാവുകയാണെങ്കില് ഒരു പരിധി വരെ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടാവില്ല കാരണം ഇങ്ങനെയുള്ള ചിന്തകര്‍ വ്യത്യസ്ഥ ചിന്താഗതിക്കാരാണെങ്കിലും മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കുന്നവരായിരിക്കും ഓരോ വ്യക്തിയ്ക്കും ഓരോ ചിന്ത
ഹി ഹി ഹി ഹി ഹി
വിചാരമെ,
ഒരു ഓ.ടോ
മുകളില്‍ കണ്ട ചാണക്യ കമന്റ് വ്യാജ പ്രൊഫൈലാണ്. ബൂലോകത്ത് ഇപ്പോളിത് ഒരു നടപ്പു ദീനമാണ്, നമുക്ക് ഇഷ്ടമില്ലാത്ത ആളുകളുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി നാറ്റിക്കാനായി കമന്റുകള്‍ ഇടുക എന്നത്.
അനില്‍ . അതവരുടെ സ്വാതന്ത്രമാണന്നങ്ങട് കരുതുക, അങ്ങനെ അവര്‍ക്ക് ചിന്തിയ്ക്കാനുള്ള അവസരമുണ്ടല്ലോ . അത് മറ്റുള്ളവര്‍ക്ക് ഉപദ്രവമാവുന്നു എന്ന സ്വയം തോന്നല്‍ വരുമ്പോള്‍ അവരുടെ മനസ്സ് തന്നെ കുറ്റബോധത്താല്‍ അവസാനിപ്പിയ്ക്കും . :)
എതിര്‍ക്കാന്‍ ഒരു വാചകം പോലും ഇട്ടില്ലല്ലോ സുഹൃത്തേ..
കൂട്ടിച്ചേര്‍ക്കാന്‍ ഒരു വാചകം, ഒരു സംഭവത്തെ/ വിഷയത്തെ പറ്റി നിലപാടുകള്‍ എടുക്കണമെങ്കില്‍ പലപ്പോളും നാം ന്യായീകരണങ്ങള്‍ അന്യോഷിക്കേണ്ടിവരുന്നു. അപ്പോള്‍ സ്വതന്ത്രചിന്തകള്‍ക്കും ചില പരിമിതികള്‍ സംഭവിച്ചേക്കാം. സത്യമല്ലേ?
ശരിയായ വിചാരം!
പൂര്‍ണമായും യോജിക്കുന്നു. ചങ്ങലയില്ലാതെ ചിന്തിക്കാന്‍ കഴിയുന്നവര്‍ ചുരുക്കം !
Post a Comment